സന്തോഷത്തിൽ തുള്ളൽപ്പനി വന്ന പോലെ തുള്ളുകയാണ് സംപദ... പ്രിയക്ക് അങ്ങനെയാണ് തോന്നിയത്. ആഹ്ളാദം മൂത്താലും ചിലർക്ക് ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്‌ഥയിലാവുമല്ലോ.

“പ്രിയാ... അവൻ ഇന്ന് എന്നെ കാണാൻ വരും..." മുറിയിലെ ബുക്ക് ഷെൽഫ് അടുക്കിപ്പെറുക്കി വയ്ക്കുന്ന പ്രിയയെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു സംപദ. പ്രിയ അവളെ തിരിഞ്ഞു നിന്ന് സൂക്ഷിച്ചു നോക്കി. ഇപ്പോൾ പ്രിയയുടെ മനസ്സിലെന്താണെന്നു പോലും അറിയാൻ ശ്രമിക്കാതെ സംപദ തുടർന്നു കൊണ്ടേയിരുന്നു.

“യൂ, നോ... പ്രിയ... എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാണ് വരാൻ പോകുന്നത്. രാഹുൽ എന്നെ അവന്‍റെ പേരന്‍റ്സിന്‍റെ അടുത്തു കൊണ്ടു പോകുമത്രേ... എല്ലാം എത്ര വേഗമാണ് സംഭവിച്ചത്. പ്രിയാ, ആം ത്രിൽഡ്... ഹൊ... ഞാനിപ്പോൾ ഏഴാം സ്വർഗ്ഗത്തിലാണോ..." അതുകേട്ടപ്പോൾ പ്രിയ അല്പ‌ം ധൈര്യം വീണ്ടെടുത്ത് ഇത്രയും പറഞ്ഞു.

"സംപദ... അതു തന്നെയാണ് എന്‍റെ ഭയം. ഇതെല്ലാം സംഭവിച്ചത് വളരെ പെട്ടെന്നാണ്. രണ്ട് മാസം മുമ്പ് നിനക്ക് അവനെ അറിയുക പോലുമില്ലായിരുന്നു. അത്തരമൊരാളെ നീ ഇപ്പോൾ വിവാഹം ചെയ്യാൻ പോകുന്നു. എനിക്ക് പേടി തോന്നുന്നു." സംപദ അവളെ ഈർഷ്യയോടെ നോക്കി.

"പ്രിയാ... നിനക്ക് സന്തോഷമില്ല അല്ലേ... നിനക്ക് എന്നോട് അസൂയ ആണ്."

അത് കേട്ട് പ്രിയ നിഷേധാർത്ഥത്തിൽ തലയാട്ടി. രണ്ടുപേരും പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാർത്ഥിനികൾ, ഒരു മുറി പങ്കിടുന്നവർ അതിലുപരി നല്ല സുഹൃത്തുക്കൾ. പ്രിയയ്ക്ക് സംപദയുടെ ഈ ബന്ധം അത്ര ഇഷ്ടമല്ല. രാഹുലിനെ അവൾ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതാണ്. നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത ഒരു വ്യക്തി. പരോക്ഷമായി ചില താക്കീതുകളൊക്കെ പ്രിയ, സംപദയ്ക്ക് നൽകിയിരുന്നു. പക്ഷേ ഈ ബന്ധം, അതൊന്നും വേണ്ടെന്ന് ഉപദേശിക്കാൻ നിർവ്വാഹമില്ലല്ലോ. അവൾ 21 വയസു തികഞ്ഞ ഒരു പെൺകുട്ടിയല്ലേ... പക്ഷേ, ഈ വിഷയം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണെന്ന് പ്രിയയുടെ മനസ് പറഞ്ഞുകൊണ്ടിരുന്നു.

കണ്ടില്ലേ പ്രണയം തലയ്ക്കു പിടിച്ചപ്പോൾ ഉറ്റസുഹൃത്തിന് അസൂയ ആണെന്നു പോലും അവൾ വച്ച് കാച്ചിയിരിക്കുന്നു. പ്രിയയ്ക്ക് ചിരിയാണ് വന്നത്. അവൾ സംപദയെ ചേർത്തു പിടിച്ചിട്ടു ചോദിച്ചു.

“നിനക്കെങ്ങനെ പറയാൻ തോന്നി എനിക്ക് അസൂയ ആണെന്ന്. എനിക്ക് സന്തോഷമേയുള്ളൂ നിന്‍റെ രാഹുൽ വരുന്നതിൽ... പക്ഷേ നിങ്ങൾ എവിടെയാണ് മീറ്റ് ചെയ്യുന്നതെന്ന് എന്നോട് പറയണം. നീ ആദ്യമായിട്ടല്ലേ അയാളെ കാണുന്നത്?"

“എനിക്കവനെ നന്നായിട്ടറിയാം... ഇനി നീ കൂടുതലൊന്നും പറഞ്ഞ് എന്‍റെ മൂഡ് കളയരുത്."

“ഓ. കെ. ഇനി ഞാനൊന്നും പറയുന്നില്ല. നീ എവിടെ വച്ചാണ് രാഹുലിനെ കാണുന്നത്? എന്‍റെ ഭാവി ബ്രദർ ഇൻ ലോയെ കാണാൻ എനിക്കും അവസരം കിട്ടുമോ ആവോ?"

പ്രിയ വിഷയം മാറ്റി. ഇപ്പോൾ സംപദയുടെ മുഖത്ത് ഊറിക്കൂടിയ പുഞ്ചിരിയിൽ നാണത്തിന്‍റെ ചോരത്തുടിപ്പ്. "ഞങ്ങൾ ബീച്ചിൽ കാണാമെന്നാ വിചാരിക്കുന്നേ."

“ഓ. കെ, അങ്ങനെയെങ്കിൽ ബീച്ചിൽ നിന്ന് ഒരു കി. മീ അപ്പുറമുള്ള കോഫീ ഹൗസിൽ ഞാൻ കാത്തിരിക്കാം. നിങ്ങൾ ബീച്ചിൽ കണ്ടശേഷം എന്‍റെ അടുത്തേക്കു വന്നാൽ മതി. എനിക്കും രാഹുലിനെ പരിചയപ്പെടാമല്ലോ..” പ്രിയയുടെ ആശയം സംപദയ്ക്ക് ഇഷ്ടപ്പെട്ടു. ഒരു പക്ഷേ തന്‍റെ ആകാംക്ഷയ്ക്കപ്പുറമൊന്നും ഉണ്ടാവില്ല. എങ്കിലും... സംപദ രാഹുലിനെ കാണാൻ പോകുന്ന സമയവും പ്രശ്നമാണ്. വൈകിട്ട് 6 മണി. മഴക്കാലമാണ്. പെട്ടെന്ന് ഇരുൾവീഴും.... എന്തായാലും സമയത്തിന്‍റെ പേരിൽ ഒരു തർക്കത്തിനു മുതിരാൻ പ്രിയയ്ക്കു മനസ്സു വന്നില്ല. പ്രിയ ആലോചിച്ചിരിക്കേ സംപദയുടെ ചോദ്യം വന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...