സ്വന്തം ഫിഗർ കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ പല സത്രീകളും വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. പ്രസവശേഷം തടിച്ച് വയർ ചാടി 'ഫിഗർ' നഷ്‌ടമായാലും അവർക്ക് അക്കാര്യത്തെക്കുറിച്ചോർത്ത് യാതൊരു വേവലാതിയുമില്ല. എന്നാൽ ഭർത്താവ് മറ്റൊരു പെൺകുട്ടിയെ നോക്കി (അത് മോഡലോ സിനിമാ നടിയോ ആയിക്കോട്ടെ) 'എന്തൊരു സെക്സി ലുക്ക്' എന്നു പറഞ്ഞാൽ അതുമതി ഭാര്യയുടെ സ്വസ്‌ഥത നഷ്ടപ്പെടാൻ. പിന്നെ ആ ബിഗ് സ്ക്രീൻ സുന്ദരി യോടുള്ള അസൂയകൊണ്ടും തന്‍റെ ഫിഗറില്ലാത്ത ശരീരത്തെ ഓർത്തുള്ള അപകർഷതാബോധം കൊണ്ടും അവൾ പ്രയാസപ്പെടുന്നു. കുശുമ്പുകൊണ്ട് മനഃസമാധാനം തന്നെ നഷ്ടപ്പെടുന്നു.
പക്ഷേ യഥാർത്ഥത്തിൽ ചില തെറ്റിദ്ധാരണകൾ മാത്രമാണ് ഇങ്ങനെ മനഃസമാധാനം ഇല്ലാതാക്കുന്നത്. 'സെക്സി' എന്നത് കാണുന്നവരുടെ കാഴ്ചപ്പാടാണ്. നിങ്ങളെ സെക്സിയാക്കുന്ന ഘടകം എന്തെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.
മുഖലാവണ്യം
ചുളിഞ്ഞ് പ്രായം തോന്നിപ്പിക്കുന്ന ചർമ്മം ആരെ ആകർഷിക്കാൻ എന്നാണോ? ചുളിഞ്ഞ ചർമ്മമാണ് വില്ലനെന്ന് വിധിയെഴുതാൻ വരട്ടെ. ഇത്തരം ചർമ്മം ചിലപ്പോൾ നിങ്ങളെ കാഴ്‌ചയ്ക്ക് കുറേ ക്കുടി പക്വതയുള്ളവളായി തോന്നാൻ സഹായിക്കും. ഭാര്യമാരുടെ പക്വതയാണ് അവളുടെ സെക്സി ലുക്ക് എന്നു കരുതുന്ന ഭർത്താക്കന്മാരുണ്ട്. പക്വമതിയായ പങ്കാളിയോടൊപ്പം സെക്‌സ് ആസ്വദിക്കാൻ ഇവർ ഇഷ്ടടപ്പെടുന്നു. ചിലപ്പോൾ നിങ്ങളുടെ ഭർത്താവും അതുപോലെയുള്ള ആളാണെങ്കിലോ? അപ്പോൾ പിന്നെ ചുളിഞ്ഞ ചർമ്മത്തെക്കുറിച്ചോർത്ത് എന്തിന് അപകർഷതാബോധം കൊണ്ടു നടക്കണം?
മനഃശാസ്ത്ര വിദഗ്ദ്‌ധരുടെ അഭിപ്രായത്തിൽ, ചില പുരുഷന്മാർക്ക് തന്‍റെ മാതാപിതാക്കളെ നന്നായി ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഭാര്യമാരെയാണ് ഇഷ്‌ടം. ആ ഇഷ്‌ടം തന്നെയാണ് അവർ തങ്ങളുടെ ഭാര്യമാരിൽ കണ്ടെത്തുന്ന സെക്‌സി ലുക്ക്. നിങ്ങൾ യഥാർത്ഥത്തിൽ അത്ര സുന്ദരിയോ സെക്സിയോ ഒന്നുമല്ലെങ്കിൽ കുടി ഭർത്താവിന്‍റെ ഇഷ്‌ടങ്ങൾക്കനുസരിച്ച് പെരുമാറുമ്പോൾ സ്വാഭാവികമായും അയാളുടെ കണ്ണിൽ നിങ്ങൾ സെക്സിയാകും.
സെക്സിയാക്കുന്നത്?
യാതൊരു ഷെയ്പ്പുമില്ലാതെ, ചാടിയ വയറാണ് പല സ്ത്രീകളുടേയും പ്രശ്നം. വയറു ചാടുന്നതോടെ തന്‍റെ ഫിഗർ നഷ്‌ടപ്പെട്ടെന്ന് അവർ വിശ്വസിക്കും. പിന്നെ എന്തു സെക്‌സി ലുക്ക് എന്നാകും! എന്നാൽ അനുസരണക്കേടു കാണിച്ച് പുറത്തു ചാടിയ നിങ്ങളുടെ വയറായിരിക്കും ഭർത്താവിന് സെക്സിയായി തോന്നുന്നത്.
പ്രിയപ്പെട്ടവന്‍റെ ഇഷ്ടം പിടിച്ചു പറ്റാൻ, അവനെ തന്നിലേക്ക് ആകർഷിക്കാനാണ് ഓരോ സ്ത്രീയും അണിഞ്ഞൊരുങ്ങുന്നത്. പക്ഷേ മേക്കപ്പുകളൊന്നുമില്ലാത്ത നൈസർഗ്ഗികമായ നിങ്ങളുടെ മുഖവും മാനറിസങ്ങളും ഭാവങ്ങളുമാകും അദ്ദേഹം ഇഷ്ടപ്പെടുന്നതെങ്കി ലോ? എന്തിന് മേക്കപ്പ്, അല്ലേ?
അലസഭാവവും സെക്സിയാക്കും
എപ്പോഴും ഫുൾ മേക്കപ്പിൽ അണിഞ്ഞൊരുങ്ങി നടക്കേണ്ട. ഇടയ്ക്ക് അലസഭാവവുമാകാം. അലങ്കോലമായ നിങ്ങളുടെ മേക്കപ്പ് ചിലപ്പോൾ ഭർത്താവിനെ വിവാഹ ജീവിതത്തിലെ ആദ്യനാളുകൾ ഓർമ്മിപ്പിച്ചേക്കാം. നവവധുവായിരിക്കേ എപ്പോഴും അണിഞ്ഞൊരുങ്ങി നടന്ന നിങ്ങളെ കളിയായി ചുംബിച്ച് മേക്കപ്പ് അലങ്കോലമാക്കിയതൊക്കെ അദ്ദേഹത്തിന് ഓർമ്മ വന്നേക്കാം. ആ ഓർമ്മകൾ അദ്ദേഹത്തിന്‍റെ ഹൃദയമിടിപ്പ് തന്നെ കുട്ടിയേക്കാം. പഴയകാലത്തിന്‍റെ സ്‌മരണകളിൽ അദ്ദേഹം കുടുതൽ റൊമാന്‍റിക് ആയെന്നും വരാം.
വീട്ടിലും പുറത്തും നിങ്ങൾ കാര്യങ്ങൾ നന്നായി നോക്കി നടത്തുന്നത് കാണുമ്പോൾ ഭർത്താവിന് നിങ്ങളെക്കുറിച്ചോർത്ത് അഭിമാനം തോന്നുക സ്വാഭാവികം. മാത്രമല്ല, അദ്ദേഹത്തിനു നിങ്ങളെ പ്രതി പ്രണയം തോന്നുകയും ചെയ്യും.