മഴയിലും സുന്ദരിയായി തിളങ്ങാം

മഴക്കാലം ഇങ്ങെത്തിയിരിക്കുന്നു. ചുട്ടുപൊള്ളുന്ന വേനൽച്ചൂടിന് ശേഷം ആശ്വാസമായി വരുന്ന മഴ ആശ്വാസം പകരുമെങ്കിലും ചർമ്മത്തിന് അത് ചില്ലറ പ്രശ്നങ്ങളല്ല സൃഷ്ടിക്കുക. അന്തരീക്ഷത്തിലെ ഈർപ്പം ചർമ്മത്തിൽ ഫ൦ഗസ് ബാധ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. ഈ സമയത്ത് ദിനചര്യകൾ പാലിക്കാത്തതും ചർമ്മത്തിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാവുകയും ചർമ്മത്തിന്‍റെ തിളക്കം നഷ്ടപ്പെടുകയും ചെയ്യും. അതിനാൽ കൃത്യമായ രീതിയിൽ ചർമ്മം പരിപാലിക്കുകയാണെങ്കിൽ തീർച്ചയായും മഴ സമയത്തും ചർമ്മം പട്ടുപോലെ തിളങ്ങും.

ക്ലൻസിംഗ്

ദിവസത്തിൽ രണ്ടുതവണ ചർമ്മം വൃത്തിയാക്കുക. മഴക്കാലത്ത് ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം ക്ലൻസിംഗ് ആണ്. ചർമ്മം വൃത്തിയായി സൂക്ഷിക്കുക. ചർമ്മ സുഷിരങ്ങളിൽ നിന്ന് അഴുക്കും വിയർപ്പും നീക്കം ചെയ്യുന്നതിനായി സമഗ്രമായ ക്ലൻസിംഗ് ദിനചര്യ സ്വീകരിക്കാം. മികച്ച ഗുണനിലവാരമുള്ള ഫേസ് വാഷ് ഉപയോഗിച്ച് ചർമ്മം വൃത്തിയാക്കി സൂക്ഷിക്കാം. ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും നവോന്മേഷം പകരാനും അവോക്കാഡോ കൊണ്ട് സമ്പുഷ്ടമായ ഫേസ് വാഷ് ഉപയോഗിക്കാം.

രാത്രികാല ചർമ്മ സംരക്ഷണത്തിനായി ചർമ്മം നന്നായി ക്ലെൻസിംഗ് ചെയ്യുക. മുഖത്തെ അധിക സേബം, അഴുക്കും മെഴുക്കും എന്നിവയൊക്കെ നീക്കം ചെയ്യുന്നതിനായി ഈവനിംഗ് ക്ലൻസിംഗ് പ്രധാനമാണ്. സാലിസിലിക് ആസിഡും ഗ്രേപ്ഫ്രൂട്ടും, ചെറി ബ്ലോസം എക്സ്ട്രാക്‌റ്റുകളും അടങ്ങിയ പായ്ക്ക് ഉപയോഗിക്കാം, പ്രത്യേകിച്ച് മുഖക്കുരു സാധ്യതയുള്ള ചർമ്മത്തിനു ഇത് ഏറ്റവും നല്ലതാണ്.

എക്സ്ഫോളിയേഷൻ

എക്സ്ഫോളിയേറ്റ് ചെയ്യാൻ ഫേസ് മാസ്കുകൾ ഉപയോഗിക്കാം. മഴവെള്ളം നനയുന്നത് ചർമ്മത്തിന് നാശം വരുത്തും, പ്രത്യേകിച്ച് മൃതകോശങ്ങളോ സേബവുമോ വിയർപ്പോ ഉള്ളപ്പോൾ. മഴ സീസണിൽ അടഞ്ഞ സുഷിരങ്ങൾ നമ്മിൽ മിക്കവർക്കും പ്രശ്നമുണ്ടാക്കാറുണ്ട്. എക്സ്ഫോളിയേഷൻ അതിനുള്ള പരിഹാരമാണ്. നിർജ്ജീവ കോശങ്ങൾ, അഴുക്ക്, മെഴുക്ക് എന്നിവ ഇല്ലാതാക്കാൻ ആഴ്ചയിൽ രണ്ടുതവണ എക്സ്ഫോളിയേഷൻ ചെയ്യാം. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് മികച്ച ക്വാളിറ്റി ഉള്ള സ്ക്രബ്ബ്‌ ഉപയോഗിക്കാം. ബെന്‍റോണൈറ്റ് ക്ലേ, കയോലിൻ ക്ലേ , ചെറി ബ്ലോസം, പേൾ എക്‌സ്‌ട്രാക്‌റ്റുകൾ എന്നിവ അടങ്ങിയ പീലിംഗ് മാസ്‌ക് എക്‌സ്‌ഫോളിയേറ്റർ ഇതിനായി തെരഞ്ഞെടുക്കാം.

ടോണർ ഉപയോഗിക്കാം

ടോണറുകളും എസെൻസുകളും ഉപയോഗിച്ച് നിങ്ങളുടെ ചർമ്മത്തെ പരിപാലിക്കുക. പരിചയമില്ലാത്തവർക്ക്, ടോണർ ഉപയോഗിക്കുന്നത് മിക്ക ബ്യൂട്ടി സ്കിൻ കെയർ ദിനചര്യകളിലും അവിഭാജ്യമാണ്. മഴക്കാലത്ത് ചർമ്മ സംരക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇത്. മഴവെള്ളവും ഈർപ്പവും ചർമ്മത്തിന്‍റെ പിഎച്ച് ബാലൻസിനെ നശിപ്പിക്കും. ഇതിനെ തടയാൻ ടോണിംഗ് ചെയ്യാം. ചർമ്മസുഷിരങ്ങൾ, അസമമായ ചർമ്മ ഘടന എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുണ്ടെങ്കിൽ, സുഷിരങ്ങൾ അൺക്ലോഗ് ചെയ്യാനും ശുദ്ധീകരിക്കാനും മികച്ച ഗുണനിലവാരമുള്ള പോർ ക്ലിയറിംഗ് ടോണർ പരീക്ഷിക്കുക. ചർമ്മത്തിനു നല്ല മുറുക്കം ലഭിക്കുന്നതിനൊപ്പം തിളക്കം വർദ്ധിക്കുകയും പാരിസ്ഥിതിക സമ്മർദ്ദങ്ങളിൽ നിന്ന് നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യും.

സ്പോട്ട് കറക്റ്റിംഗ് ക്രീം പരീക്ഷിക്കുക

പാടുകളില്ലാത്ത നല്ല തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിനായി മൺസൂൺ ചർമ്മ സംരക്ഷണ പദ്ധതിയിൽ സ്പോട് കറക്റ്റിംഗ് ക്രീം ഉപയോഗിക്കാം. ചർമ്മത്തിനു ഉടനടി നവോന്മേഷം ഉണ്ടാകുന്നത് കാണാം. ഹൈലൂറോണിക് ആസിഡ്, കൊറിയൻ ജിൻസെംഗ്, ലോട്ടസ് റൂട്ട് എന്നിവ അടങ്ങിയിരിക്കുന്ന ക്രീം ഇതിന് അനുയോജ്യമാണ്, കൂടാതെ അൺ ഈവൻ സ്കിൻ ടോൺ മെച്ചപ്പെടുത്തി ആകർഷകമായ തിളക്കം നൽകുകയും ചെയ്യും.

വിറ്റാമിൻ സി സിറം

ചർമ്മത്തിന് തിളക്കം ലഭിക്കുന്നതിന് വിറ്റാമിൻ സി സിറം നിർബന്ധമായും മൺസൂൺ സ്കിൻ കെയർ റൂട്ടിനിൽ ഉൾപ്പെടുത്തുക.
ചർമ്മ സംരക്ഷണത്തിലെ വിറ്റാമിൻ സിയ്ക്ക് അതിന്‍റേതായ ഒരു പ്രാധാന്യമുണ്ട്, ചർമ്മത്തിലെ ജലാംശം, സംരക്ഷണം, തിളക്കം എന്നിവയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് ഇതിന് കഴിയും. വിറ്റാമിൻ സി സിറമിന്‍റെ ഏതാനും തുള്ളികൾ മാത്രം മതി ചർമ്മത്തെ തിളക്കമുള്ളതാക്കാൻ.

ഭാര്യയെ മനസ്സുതുറന്ന് സ്നേഹിക്കാനാകുന്നില്ല

ചോദ്യം: 27 വയസ്സുള്ള വിവാഹിതയാണ് ഞാൻ. വിവാഹം കഴിഞ്ഞിട്ട് ആറുവർഷമായി. പ്രേമ വിവാഹമായിരുന്നു. വളരെ സന്തോഷപ്രദമായ ദാമ്പത്യമാണ് ഞങ്ങളുടേത്. എന്നാൽ അടുത്തിടെയായി ചില സ്ത്രീകളോട് അദ്ദേഹം വളരെ അടുപ്പം കാട്ടുന്നു. അതേക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ കലഹിക്കാൻ തുടങ്ങും. അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യമാണ്, അതിൽ ഇടപെടരുതെന്നാണ് പറയുന്നത്. എന്ത് ചെയ്യണമെന്നറിയാത്ത അവസ്‌ഥയിലാണ് ഞാൻ. എവിടേയ്ക്കെങ്കിലും ഓടിപ്പോയാലോ എന്നാണ് ഞാൻ ആലോചിക്കുന്നത്. എന്‍റെ വീട്ടിലേക്ക് മടങ്ങിപ്പോകാനുമാവില്ല. കാരണം, ഈ വിവാഹത്തോട് എന്‍റെ മാതാപിതാക്കൾക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല.

ഉത്തരം: വിവാഹം ചെയ്ത സമയത്ത് വ്യക്തിയെ മനസ്സിലാക്കാനുള്ള പാകത നിങ്ങൾക്കുണ്ടായിരുന്നില്ല എന്നുവേണം അനുമാനിക്കാൻ. മാത്രമല്ല, ഈ വിവാഹം പൂർണ്ണമായും നിങ്ങളുടെ മാത്രം തിരുമാനമായിരുന്നു. മാതാപിതാക്കളുടെ സഹകരണം ഇക്കാര്യത്തിൽ ഉണ്ടായിരുന്നുമില്ല.

പക്ഷേ, കാര്യങ്ങൾ എന്തൊക്കെയായാലും പരിതസ്ഥിതികളെ ധൈര്യപൂർവ്വം നേരിടുകയാണിപ്പോൾ പ്രധാനം. ഭർത്താവിന്‍റെ  അവിഹിതബന്ധങ്ങളെ കർശ നമായി എതിർക്കുന്നതിനുപകരം അത്തരം കാര്യങ്ങൾ നിങ്ങളെത്രമാത്രം വെറുക്കുന്നുവെന്ന് ഭർത്താവിനെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. ഈ സാഹചര്യങ്ങളിൽ അനാവശ്യ തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. മാത്രമല്ല. സ്വന്തം കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുവാകണം. സ്വന്തം വ്യക്തിത്വം കൂടുതൽ ശക്ത‌മാകത്തക്കവണ്ണം വേഷത്തിലും ഭാവത്തിലും കൂടുതൽ മാറ്റങ്ങൾ വരുത്തണം.

പ്രതീക്ഷ കൈവെടിയരുത്. ഒളിച്ചോടണമെന്നുള്ള ചിന്തകളൊക്കെ ഉപേക്ഷിച്ച് സ്വയം ശക്‌തയാകാൻ ശ്രമിക്കുക. സ്വന്തം കുഞ്ഞിനെ വളർത്തുന്നതിനെക്കുറിച്ച് ചിന്തിക്കൂ. നിങ്ങൾക്ക് സമുഹത്തിൽ ഒരു സ്ഥാനമുണ്ട്. ആ സ്ഥ‌ാനമെന്തായാലും ഭർത്താവിന് ചുറ്റും പാറിപ്പറക്കുന്ന സ്ത്രീകൾക്ക് കിട്ടണമെന്നില്ല. മാത്രമല്ല, വിവാഹിതനായ പുരുഷനു പിന്നാലെ അവരെന്തായാലും ആജീവനാന്തം നടക്കണമെന്നില്ല. മറ്റൊരാളെ കണ്ടെത്തും വരെ അത് തുടരുമെന്ന് മാത്രം. നിങ്ങളുടെ പവിത്രമായ സ്നേഹം ഭർത്താവ് എന്നെങ്കിലും തിരിച്ചറിയാതിരിക്കില്ല. തീർച്ചയായും ആ ദിവസം ഒരുനാൾ നിങ്ങൾക്കരികിലെത്തും.

ചോദ്യം: 30 വയസ്സുള്ള യുവാവാണ് ഞാൻ കഴിഞ്ഞ നാലുവർഷമായി ഞാനൊരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഞങ്ങൾ വിവാഹിതരാകാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും എന്‍റെ വീട്ടുകാർക്ക് അതിൽ ഒട്ടും താല്പര്യമില്ലായിരുന്നു. അതുകൊണ്ട് പെൺകുട്ടി മറ്റൊരാളെ വിവാഹം ചെയ്യാൻ നിർബന്ധിതയായി. വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസമായെങ്കിലും പുതിയ ജീവിതവുമായി പൊരുത്തപ്പെടാനാവാതെ അവൾ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോന്നു. വിവാഹബന്ധം വേർപ്പെടുത്താനുള്ള തീരുമാനത്തിലാണ് ഇപ്പോൾ. എന്നെ ഇന്നും അവൾ അഗാധമായി സ്നേഹിക്കുന്നുണ്ട്. മാത്രമല്ല, എന്നെ വിവാഹം കഴിക്കാനാഗ്രഹമുണ്ടെന്നും കുറച്ചുനാൾ മുമ്പ് കണ്ടപ്പോൾ പറഞ്ഞിരുന്നു.

എനിക്ക് വീട്ടുകാർ തിരക്കിട്ട് വിവാഹമാലോചിക്കുകയാണ്. വിവാഹം കഴിക്കാൻ ആഗ്രഹമില്ലെങ്കിലും മുത്തശ്ശിയുടെ നിർബന്ധത്തിനുമുന്നിൽ എനിക്ക് മറുത്ത് പറയാനാവില്ല. എന്നാൽ എനിക്കവളെ ഇന്നും മറക്കാനാവുന്നില്ല. മറ്റൊരു പെൺകുട്ടിയോടൊത്ത് നല്ലൊരു ജീവിതം എനിക്ക് നയിക്കാനാവുമോ?

ഉത്തരം: പരസ്പരം ഇന്നും പഴയതുപോലെ ഇഷ്ട‌പ്പെടുന്നുവെങ്കിൽ നിങ്ങൾ വിവാഹം ചെയ്യുന്നതല്ലേ നല്ല പോംവഴി. പക്ഷേ, പെൺകുട്ടി വിവാഹബന്ധം വേർപെടുത്തിയ ശേഷമേ അതേക്കുറിച്ച് ചിന്തിക്കേണ്ടതുള്ളു. വിവാഹ മോചനത്തിന് കുറേ വർഷങ്ങൾ വേണ്ടിവരുമെന്നതാണ് പ്രധാന പ്രശ്നം. നിങ്ങൾക്ക് കാത്തിരിക്കാൻ കഴിയുമെങ്കിൽ തീർച്ചയായും ആ കുട്ടിയെത്തന്നെ വിവാഹം ചെയ്യുക. അതല്ല തിരുമാനമെങ്കിൽ അതേക്കുറിച്ച് പെൺകുട്ടിയോട് വ്യക്തമാക്കിയിരിക്കണം. നിങ്ങളെ അഗാധമായി സ്നേഹിച്ചതുകൊണ്ടാണ് ആ പെൺകുട്ടിക്ക് പുതിയ ജീവിതവുമായി പൊരുത്തപ്പെടാൻ കഴിയാതെ വന്നത്.

നിങ്ങളുടെ വിവാഹം കഴിയും വരെ അല്ലെങ്കിൽ അവൾ ഭർത്താവിന്‍റെ അടുത്തേക്ക് മടങ്ങിപ്പോകും വരെ അവളുമായി സൗഹ്യദപരമായ ബന്ധം കാത്തുസൂക്ഷിക്കുകയാണ് ഇപ്പോൾ വേണ്ടത്.

ചോദ്യം: 30 വയസ്സുള്ള വിവാഹിതനാണ്. സൈനികനാണ്. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായി. വിവാഹത്തിനു മുമ്പ് ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്ന് ഭാര്യ എന്നോട് ആദ്യരാത്രിയിൽ പറഞ്ഞിരുന്നു. അവർ വളരെ അടുപ്പത്തിലായിരുന്നുവത്രേ. ആ ബന്ധം വീട്ടുകാർ എതിർത്തതുമൂലമാണ് അയാളെ വിവാഹം ചെയ്യാനാവാതെ വന്നതെന്നും. പക്ഷേ, അവൾ അതൊക്കെ എന്നേ മറന്നുവെന്നും എന്നോട് ആണയിട്ടു പറഞ്ഞുവെങ്കിലും എനിക്കതത്ര വിശ്വാസയോഗ്യമായി തോന്നുന്നില്ല.

അവൾ അടുത്തു വരുമ്പോഴൊക്കെ അവളുടെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ചാണ് എനിക്കോർമ്മ വരുന്നത്. എനിക്കവളെ മനസ്സുതുറന്ന് സ്നേഹിക്കാനാവുന്നില്ല. വിവാഹബന്ധം വേർപെടുത്തിയാലോ എന്നാണ് ഞാനാലോചിക്കുന്നത്.

ഉത്തരം: ഭാര്യ പറഞ്ഞ കാര്യങ്ങളൊക്കെ കഴിഞ്ഞുപോയ സംഭവങ്ങളല്ലേ. അവർ അതൊക്കെ എന്നേ മറന്നുകഴിഞ്ഞിരിക്കാം. നിങ്ങൾ മാത്രമാണ് അതൊക്കെ ഓർത്തുവെച്ച് സ്വയം അസ്വസ്ഥനാകുന്നത്. ഭാര്യ തന്‍റെ പഴയ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞതുകൊണ്ടല്ലേ നിങ്ങളത് അറിയാനിടയായതു തന്നെ. രഹസ്യമാക്കി വെച്ചിരുന്നെങ്കിലോ നിങ്ങളത് ഒരിക്കലും അറിയാനേ ഇടയാകുമായിരുന്നില്ല. ഒന്നിലധികം പേരെ പ്രണയിച്ചശേഷം മറ്റൊരാളെ വിവാഹം ചെയ്ത‌ത് സുഖമായി ജീവിക്കുന്ന എത്രയോ പേർ ഈ ലോകത്തുണ്ട്. അതുകൊണ്ട് മറ്റൊന്നും ചിന്തിക്കാതെ ഭാര്യയെ അഗാധമായി സ്നേഹിക്കുക. ഭാര്യയ്ക്കും നിങ്ങളോട് സ്നേഹം മാത്രമായിരിക്കും ഉണ്ടായിരിക്കുക. അനാവശ്യമായ ചിന്തകൾ വെടിഞ്ഞ് ഭാര്യയുമൊത്ത് ആഹ്ളാദകരമായ ദാമ്പത്യ ജീവിതം നയിക്കുക.

അമ്മയെപ്പോലെ അമ്മായി അമ്മ

യഥാർത്ഥത്തിൽ ഒരു അമ്മായിയമ്മ ജനിക്കാൻ പോവുകയായിരുന്നു ആ പ്രഭാതത്തിൽ. വിവാഹ വീടിന്‍റെ കെട്ടുതോരണങ്ങൾ അഴിച്ചുവെച്ചിരുന്നില്ല. കല്യാണ ദിവസത്തിന്‍റെ ക്ഷീണം ഉറങ്ങിത്തീർത്ത് ആലസ്യത്തോടെ നവവധു രാവിലെ എണീറ്റ് വന്നപ്പോഴേക്കും നേരം ഒമ്പതു മണിയായിരുന്നു. മരുമകളെ കണ്ടപ്പോൾ പണ്ട് തന്‍റെ അമ്മായിയമ്മ ചോദിച്ച പോലെ “എന്താടീ… നിന്‍റെ വീടിന്‍റെ പഠിപ്പാണോ ഇതെന്ന്” ചോദിക്കാൻ സുഭദ്ര വാ തുറന്നതാണ്. പക്ഷേ ചോദിച്ചത്, “ക്ഷീണം കൊണ്ട് വല്ലാതെ ഉറങ്ങിപ്പോയല്ലേ മോളേ” എന്നാണ്.

ആ നിമിഷം സുഭദ്ര അറിഞ്ഞു, മജ്ജയോളം ആഴത്തിൽ തന്നിൽ മാതൃത്വം നിറഞ്ഞിട്ടുണ്ട്. താനൊരു അമ്മയാണ്. നല്ല ഒരമ്മയ്ക്ക് ഒരിക്കലും ഒരു ചീത്ത അമ്മായിയമ്മയാകാൻ കഴിയില്ല.

ഒരമ്മ അമ്മായിയമ്മയായി മാറുമ്പോഴുള്ള സ്വഭാവ മാറ്റങ്ങളാണ് പലപ്പോഴും പല വീടുകളിലേയും സമാധാനം നശിപ്പിക്കുന്നത്. അമ്മായിയമ്മ എന്ന സങ്കൽപ്പത്തെ രാക്ഷസരൂപിയായിക്കണ്ട് മരുമകളും പെരുമാറി തുടങ്ങുന്നതോടെ കുടുംബാന്തരീക്ഷവും നരക തുല്യമാവും.

അമ്മായിയമ്മ- മരുമകൾ പോര് ദാമ്പത്യബന്ധം തുടങ്ങിയ കാലം മുതലുള്ളതാണ്. ആൺമക്കളോട് അമ്മമാർക്കുള്ള സ്നേഹക്കൂടുതൽ, മരുമകളുടെ പൊസ്സസ്സീവ്നെസ്സ് ഇതൊക്കെയാണ് ഈ പോരിന്‍റെ പ്രധാന കാരണങ്ങൾ. വീണ്ടു വിചാരമില്ലാത്ത സംസാരവും പെരുമാറ്റവുമാണ് യഥാർത്ഥത്തിൽ പ്രശ്നങ്ങൾക്കു കാരണം. ബുദ്ധിപൂർവ്വം ചിന്തിച്ച് പെരുമാറിയാൽ നിങ്ങളുടെ ജീവിതത്തിലും സമാധാനം നിറയ്ക്കാവുന്നതേയുള്ളൂ.

അമ്മയായി കരുതൂ

നിങ്ങളുടെ വീട്ടിൽ നിങ്ങൾ സ്വകാര്യങ്ങളൊക്കെ ആദ്യം തുറന്നുപറഞ്ഞത് അമ്മയോടായിരുന്നില്ലേ? ആദ്യ പ്രണയത്തെക്കുറിച്ച്, സ്വപ്‌നങ്ങളെക്കുറിച്ച്, ഒക്കെ വിശേഷം പങ്കിട്ടത്. നിങ്ങൾക്ക് പ്രിയപ്പെട്ട ആ വ്യക്‌തിയുടെ ഫോട്ടോ അച്‌ഛനെ കാണിക്കുന്നതിനും മുമ്പ് കാണിച്ചത് സ്വന്തം അമ്മയെയല്ലേ? അമ്മയെ അത്ര മാത്രം വിശ്വസിച്ചിരുന്ന നിങ്ങൾക്കെന്തു കൊണ്ട് ഭർത്താവിന്‍റെ അമ്മയോട് സ്നേഹത്തോടെയും വിശ്വാസത്തോടെയും പെരുമാറാൻ കഴിയുന്നില്ല?

അമ്മായിയമ്മയെ സ്വന്തം അമ്മയായി കരുതാനുള്ള മനസ്സാണ് ഉണ്ടാവേണ്ടത്. അമ്മയെപ്പോലെ സ്നേഹിക്കാനും കരുതാനും നിങ്ങൾ തയ്യാറാവുമ്പോൾ അവരും മകളെപ്പോലെ നിങ്ങളെ സ്നേഹിക്കും. പരസ്‌പരസ്നേഹവും വിശ്വാസവും നിലനിൽക്കുന്ന നിങ്ങളുടെ ജീവിതത്തിൽ പോരിന് എന്തുപ്രസക്‌തി?

വിട്ടുവീഴ്ചയ്ക്കു തയ്യാറാകുക

നിങ്ങൾ ജനിച്ചു വളർന്ന സാഹചര്യമായിരിക്കില്ല പലപ്പോഴും ഭർത്ത്യവീട്ടിൽ ദിനചര്യകളിലും ഭക്ഷണരീതികളിലും തുടങ്ങി ആളുകളുടെ പെരുമാറ്റത്തിൽ വരെ വ്യത്യസ്‌തതയുണ്ടായിരിക്കും. സാഹചര്യങ്ങളെ മനസ്സിലാക്കി വിവേകപൂർവ്വം ചിന്തിക്കാനും പെരുമാറാനും കഴിയണം. ചെറിയ കാര്യങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാൻ മടിക്കേണ്ടതില്ല. സഹകരണ മനോഭാവത്തോടെ ഭർത്ത്യവീട്ടിലെ ശീലങ്ങളോട് നിങ്ങൾ പൊരുത്തപ്പെട്ടുപോകുന്നത് കാണുമ്പോൾ തീർച്ചയായും അമ്മായിയമ്മ നിങ്ങളെ അംഗീകരിക്കുക തന്നെ ചെയ്യും. ചില കാര്യങ്ങളിലൊക്കെ വിട്ടുവീഴ്ചയ്ക്ക് അവരും തയ്യാറാകും.

ആദരവിനെക്കുറിച്ചു പറയുന്നതു പോലെയാണ് സ്നേഹവിശ്വാസങ്ങളുടെ കാര്യവും. കൊടുക്കുന്നതേ തിരിച്ചു കിട്ടു. അമ്മായിയമ്മ അർഹിക്കുന്ന ആദരവും സ്നേഹവും വിശ്വാസവും ഒക്കെ അവർക്കു കൊടുക്കുക. നിങ്ങൾ വലതുകാൽ വെച്ചു കയറിച്ചെന്ന ആ വീടിന്‍റെ നന്മയ്ക്കു വേണ്ടി പലതും അവർ സഹിച്ചുകാണും. ആ സഹനത്തെയും അവരുടെ കാര്യപ്രാപതിയെയും ചെറുതാക്കുന്ന രീതിയിൽ മരുമകൾ സംസാരിച്ചു തുടങ്ങിയാൽ പിന്നെ അവിടെ തുടങ്ങുകയായി പ്രശ്നങ്ങൾ. അതുകൊണ്ട് അറിഞ്ഞുകൊണ്ട് അവരെ പോരിനു വിളിക്കാതിരിക്കുക. നിങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത ഒരു പ്രവൃത്തി മതിയാകും ജീവിതത്തിലെ മുഴുവൻ സമാധാനവും ഇല്ലാതാകാൻ.

അടുക്കളയിൽ കൈ സഹായം

അടുക്കളകാര്യങ്ങളിൽ അമ്മായിയമ്മയെ സഹായിക്കുന്ന മരുമകൾ അമ്മായിയമ്മയുടെ സ്നേഹം എളുപ്പത്തിൽ നേടും. നിങ്ങളുടെ കൈപ്പുണ്യത്തിൽ തൃപ്‌തയായ അവർ ഒരുപക്ഷേ വീടിന്‍റെ താക്കോൽ തന്നെ മരുമകളെ ഏൽപ്പിച്ചെന്നു വരാം.

കരിയറിസ്റ്റുകളായ പെൺകുട്ടികൾ ക്ക് പലപ്പോഴും ഓഫീസ് കാര്യങ്ങളും വീട്ടുകാര്യങ്ങളും ഒരുപോലെ മുന്നോട്ട് കൊണ്ടു പോകാൻ കഴിഞ്ഞില്ലെന്നു വരാം. എങ്കിലും കിട്ടുന്ന സമയം അടുക്കളയിൽ അമ്മായിയമ്മയെ സഹായിക്കാനും അവധി ദിവസങ്ങളിൽ പൂർണ്ണമായും അടുക്കളക്കാര്യങ്ങൾ ഏറ്റെടുത്ത് അമ്മായിയമ്മയ്ക്ക് അവധി കൊടുക്കാനും കഴിഞ്ഞാൽ നിങ്ങൾക്കും നല്ലൊരു മരുമകളാകാൻ കഴിയും. നിങ്ങളുടെ തിരക്കും സമയമില്ലായ്മയുമെല്ലാം മനസ്സിലാക്കി ഒരുപക്ഷേ അവർ നിങ്ങൾക്കുള്ള ലഞ്ച് പായ്ക്ക് ചെയ്തു തരാൻ വരെ തയ്യാറായിക്കൂടായ്‌കയില്ല.

വൈകാരികമായ പിന്തുണ അമ്മായിയമ്മയിൽ നിന്നും നേടിയെടുക്കാൻ കഴിഞ്ഞാൽ പിന്നെ സ്വന്തം വീടെന്നും ഭർത്തൃ വീടെന്നുമുള്ള വിവേചനങ്ങളിൽ കഴമ്പില്ല. ഭർത്ത്യവീട് സ്വന്തം വീടാകുന്ന മാജിക് പതിയെ നിങ്ങൾ ജീവിതത്തിലറിയും.

ഇടതൂർന്ന മുടിക്ക് ഓയിൽ ട്രീറ്റ്‌മെന്‍റ്i

നിനക്ക് ഇത്തവണ കോളേജ് ബ്യൂട്ടി കോണ്ടസ്‌റ്റിൽ പങ്കെടുക്കരുതോ? കുട്ടുകാരികളുടെ പ്രശംസ കേട്ട് ലോകം കീഴടക്കിയ സന്തോഷത്തിലാണ് ശ്രുതി. ശ്രദ്ധയോടെ പരിചരിച്ചാൽ നിങ്ങളുടെ മുടിക്കും കിട്ടും കോംപ്ലിമെന്‍റ്! ഫാഷനു പിന്നാലെ പായുന്നവർ മുടിയിൽ ഒരു തുള്ളി എണ്ണ പുരട്ടാൻ പോലും കൂട്ടാക്കാറില്ല. ഫലമോ, മുടി കൊഴിച്ചിലും അകാലനരയും.

മുടിയ്ക്ക് നീളം കുറവായിരുന്നാലും നല്ല ഉള്ള് ഉണ്ടായിരുന്നെങ്കിൽ…. ശക്തിയായി കാറ്റടിച്ചാൽ മുടി ചറപറയെന്ന് പറക്കും… എണ്ണ തേച്ചാലോ തലവേദന ഉണ്ടാകും. രണ്ട് വട്ടം ബ്രഷ് ചെയ്തെയുളൂ ചീപ്പിൽ അപ്പടി മുടിയും താരനുമാ. ഇങ്ങനെ പോയാൽ തലയിൽ ഒരൊറ്റ മുടിപോലും കാണില്ലല്ലോ? കേശ സംബന്ധമായ പ്രശ്നങ്ങൾ പലരെയും പലവിധത്തിലാകും അലട്ടുക. മുടി ഏതൊക്കെ രീതിയിൽ സ്‌റ്റൈൽ ചെയ്യാമെന്ന് പലരം ശ്രദ്ധിക്കാറുണ്ട് എങ്കിലും മുടിയുടെ പോഷണത്തിന്‍റെ കാര്യത്തിൽ എത്രപേർ ശ്രദ്ധ കാട്ടാറുണ്ട്?

നീണ്ട ഇടതൂർന്ന മുടിയുള്ളവർ ഇരട്ടി ഭക്ഷണം കഴിക്കണമെന്ന് അറിവുള്ളവർ പറയും. നാം കഴിക്കുന്ന ഭക്ഷണത്തിന്‍റെ പകുതിയെങ്കിലും മുടിയുടെ വളർച്ചയ്ക്ക് ആവശ്യമാണ് എന്നതുതന്നെ കാരണം. മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകാംശങ്ങൾ എണ്ണയിലും അടങ്ങിയിട്ടുണ്ട്.

ചർമ്മത്തിന് എന്നതുപോലെ മുടിക്കും ആന്തരികവും ബാഹ്യവുമായ പരിചരണം അത്യന്താപേക്ഷിതമാണ്. പണ്ടൊക്കെ എണ്ണ തേക്കാതെ പാറിപ്പറന്ന മുടി കണ്ടാൽ മുത്തശ്ശിമാർ ശകാരിക്കുമായിരുന്നു. മുടിയിൽ എണ്ണ പുരട്ടി ചീകി ഒതുക്കി വയ്ക്കണമെന്ന്. ഇന്ന് എണ്ണ യൊലിപ്പിച്ച് വരുന്നവരെ കണ്ടാൽ ‘എണ്ണത്തൊട്ടിയിൽ നിന്ന് ഇറങ്ങിവന്നതുപോലെ’, ‘തനി കൺട്രി ഫെല്ലോ’ എന്നൊക്കെയാവും കമന്‍റ്. മുടിയിൽ എണ്ണ പുരട്ടി കഴുകാതെ പുറത്തുപോകുന്നത് പൊടിപടലങ്ങൾ പറ്റിപ്പിടിക്കാനും മുടി ജീവസ്സറ്റതാവാനും കാരണമാവും. പക്ഷേ, മുടിക്ക് കരുത്ത് പകരുന്നതിന് എണ്ണ പുരട്ടേണ്ടത് അനിവാര്യമാണ്.

പ്രയോജനം

  • താരൻ, അകാലനര, മുടി കൊഴിച്ചിൽ പോലുള്ള കേശ സംബന്ധമായ പ്രശ്ന‌ങ്ങൾ അകറ്റുന്നതിന് മുടിയിൽ എണ്ണ പുരട്ടേണ്ടതായുണ്ട്. ഇരുണ്ട, ഇടതൂർന്ന, കരുത്തുറ്റ മുടിയുടെ വളർച്ചയ്ക്ക് ഇത് സഹായിക്കുന്നു.
  • ആഴ്ച‌യിൽ ഒരിക്കൽ തലയിൽ എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നു. ഇത് മുടി വേരുകളിലേയ്ക്ക് ഇറങ്ങിച്ചെന്ന് മുടിക്ക് വേണ്ട പോഷണവും കരുത്തും പ്രദാനം ചെയ്യുന്നു.
  • മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിന് വിറ്റാമിൻ എ, ബി, ഇ, ഇരുമ്പ്, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ കഴിക്കണം. മുടിയുടെ വളർ ച്ചയ്ക്കുവേണ്ട വിറ്റാമിനുകൾ എണ്ണയിൽ ശരിയായ അളവിൽ അടങ്ങിയിട്ടുണ്ട്.
  • ദിവസവും എണ്ണ പുരട്ടുന്നൽ മുടിയുടെ വളർച്ച ത്വരിതപ്പെടുത്തും. മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ വലിയൊരു പരിധിവരെ ഇല്ലാതാവും. വിരൽ എണ്ണയിൽ മുക്കി മുടിയുടെ ചുവട്ടിൽ മസാജ് ചെയ്യുന്നതും മുടിക്ക് കരുത്തേകും.
  • സൂര്യന്‍റെ അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും മുടിക്കും സ്കാൽപ്പിനും മതിയായ സംരക്ഷണം നല്‌കണം.
  • ദിവസങ്ങളോളം മുടിയിൽ എണ്ണ പുരട്ടാതെയിരുന്നാൽ ശിരോചർമ്മം വരളും. ഈ അവസ്‌ഥയിൽ മുടി ചീകുമ്പോൾ ചർമ്മം ഇളകി പൊടിഞ്ഞുവരും. മുടിയിൽ താരൻ ഉണ്ടാകാൻ ഇത് കാരണമാവുകയും ചെയ്യും. അതിനാൽ മുടി വേരുകളിൽ ആവശ്യമായ അളവിൽ എണ്ണ പുരട്ടണം.
  • എണ്ണ നല്ലൊരു കണ്ടീഷണറാണ്.
  • നനഞ്ഞ മുടിയിൽ എണ്ണ പുരട്ടരുത്. ഉണങ്ങിയ മുടിയിൽ ചെറു ചൂടുള്ള എണ്ണ പുരട്ടുന്നതു ഗുണകരമാണ്.
  • എണ്ണമയമുള്ള മുടിയിൽ എണ്ണ പുരട്ടേണ്ടതില്ല. വീട്ടിൽ തന്നെ തയ്യാറാക്കിയ ഹെന്ന പുരട്ടുന്നതാണ് അഭികാമ്യം. മുടിയിൽ ആവശ്യമായ എണ്ണ നിലനിർത്തി അധിക എണ്ണ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു.
  • കടുകെണ്ണ പുരട്ടി സ്കാൽപിൽ മസാജ് ചെയ്ത ശേഷം സ്റ്റീം ചെയ്യുന്നത് മുടിയ്ക്ക് കരുത്ത് പകരും.

ബ്രാ വാങ്ങാൻ ബ്രെയിൻ വേണം

പണ്ടുകാലങ്ങളിൽ സ്ത്രീകൾ  ഉപയോഗിച്ചിരുന്ന മലക്കച്ചയുടെ ആധുനിക രൂപമാണ് ‘ബ്രാ.’ സ്ത്രീയുടെ നിത്യജീവിതത്തിന്‍റെ ഭാഗമായ ഈ അടിവസ്ത്രം ഇന്ന് വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമാണ്.

ബ്രായുടെ ഡിസൈനിംഗിലും നിറത്തിലുമാണ് ഏറ്റവും കൂടുതൽ മാറ്റം പ്രകടമായത്. സ്‌തനത്തിന്‍റെ വലിപ്പത്തിനും ആകാരത്തിനും യോജിച്ചവ വിപണിയിൽ സുലഭം. വിവിധ പ്രായക്കാരായ സ്ത്രീകളുടെ ശാരീരിക പ്രത്യേകതകളും സൗന്ദര്യവും കണക്കിലെടുത്ത് ആകർഷകങ്ങളായ ബ്രാകൾ വിപണിയിലെത്തിക്കുന്നതിന് വൻകിട കമ്പനികൾക്കിടയിൽ കടുത്ത മത്സരം തന്നെയുണ്ട്. കോടികളുടെ ബിസിനസ്സാണ് ഈ വിപണി കയ്യടക്കിയിരിക്കുന്നത്.

സ്ത്രീകളുടെ സ്തനസൗന്ദര്യത്തിനും വ്യക്‌തിത്വത്തിനും സ്വകാര്യമായ പിന്തുണ നല്‌കുന്ന ബ്രേസിയർ വിപണിയിലെത്തിയിട്ട് ഒരു നൂറ്റാണ്ടിലധികമായിരിക്കുന്നു.

ശരീരത്തിന്‍റെ ലാവണ്യവും ഭംഗിയും എടുത്തുകാട്ടുന്ന ഈ അടിവസ്ത്രമിന്ന് സ്ത്രീയുടെ സ്വകാര്യമായ അഭിമാനം കൂടിയാണ്. സ്‌തനഭംഗി സംരക്ഷിക്കുകയെന്നതാണ് ബ്രായുടെ ധർമ്മം. സ്തനാരോഗ്യം നിലനിർത്തുന്നതിലും ബ്രായ്ക്ക് പങ്കുണ്ട്.

ഭാരിച്ച സ്തനം: വീതിയേറിയ ബെൽറ്റുള്ള സപ്പോർട്ടിംഗ് ബ്രായാണ് ഇതിന് അനുയോജ്യം. സുഖപ്രദമായിരിക്കുന്നതിനൊപ്പം സ്തനങ്ങൾ ഇടിഞ്ഞ് താഴുന്നത് തടയുന്നു. വലിപ്പം കുറച്ചുകാട്ടാൻ സഹായിക്കുന്ന മിനിമൈസ് ബ്രാകളുമുണ്ട്. എ. ബി, സി, ഡി, ഇ എന്നിങ്ങനെ 5 കുപ്പ് സൈസുകളിൽ ഇത് ലഭിക്കുന്നു.

അയഞ്ഞുതൂങ്ങിയ സ്തനം: വയറുള്ള ബ്രാ ധരിക്കുന്നതാണ് ഇത്തരം സ്‌നങ്ങൾക്ക് ഉത്തമം. ഇതിൽത്തന്നെ രണ്ടു തരത്തിലുള്ള ബ്രാ ലഭ്യമാണ്. അണ്ടർ വയർ ബ്രാ, സൈഡ് വയർ ബ്രാ എന്നിവയാണവ. ഇതിലുള്ള വയറാണ് സപ്പോർട്ടറായി പ്രവർത്തിക്കുന്നത്. ശരീരത്തിൽ ഫിറ്റായി കിടക്കുകയും ചെയ്യും. 150 മുതൽ 550 രൂപവരെ വിലയുള്ളവയാണ് ഇത്തരം അടിവസ്ത്രങ്ങൾ.

ഫീഡിംഗ് ബ്രാ: മുലയൂട്ടുന്ന അമ്മമാർക്കുള്ള സ്പെഷ്യൽ ബ്രായാണിത്. ഇതിന്‍റെ കപ്പുകളിൽ അടപ്പുപോലെ ഒരു പാളി ഉണ്ടായിരിക്കും. മുലയൂട്ടുന്നതിന് സൗകര്യപ്രദമായി ഈ പാളി തുറക്കാം.

മോഡേൺ വേഷങ്ങൾ

മോഡേൺ വേഷങ്ങൾക്ക് ഇണങ്ങുന്ന ബ്രാകളുണ്ട്. ഷോൾഡർ ലെസ്സായിട്ടുള്ള വേഷങ്ങൾക്ക്, താഴെ സപ്പോർട്ടുള്ള ബ്രായാണ് യോജിക്കുക. ഡീപനെക്ക് വേഷങ്ങൾക്ക് ഹാൾട്ടർ നെക്ക് ബ്രായാണ് നല്ലത്. വലിയ കഴുത്തുള്ള ബ്ലൗസിനടിയിൽ ഹാൾട്ടർനെക്ക് ബ്രാ അണിയാം. ഇവയിൽ സ്ട്രാപ്പില്ലാത്തതോ ട്രാൻസ്‌പരന്‍റ് സ്ട്രാപ‌് ഉള്ളതോ ലഭ്യമാണ്.

പല നിറത്തിലും തരത്തിലും

ഹോസറി, ലിക്ര സ്‌റ്റഫിലുള്ള ബ്രാകളാണ് ഡെയ്‌ലി വിയറിന് നല്ലത്. ടൈറ്റ് സ്ട്രച്ചബിൾ ടീ ഷർട്ടുകൾക്കു ള്ളിൽ ഇതണിഞ്ഞാൽ മനോഹരമായിരിക്കും. ഈ ബ്രാകളുടെ സ്ട്രാപ്പ് വളരെ നേർത്തതായിരിക്കും. ഹാൾട്ടർനെക്ക് ബ്രായ്ക്ക് രണ്ട് വെറൈറ്റികളുണ്ട്. ഒന്ന് ട്രാൻസ്‌പരന്‍റായിട്ടുള്ള ഇൻവിസിബിൾ നെക്കും മറ്റൊന്ന് വിസിബിളായിട്ടുള്ള സ്ട്രാപ്പും.

ഡിസൈനർ ബ്രായാണ് ഇന്ന് മാർക്കറ്റിൽ ഏറ്റവും പ്രചാരത്തിലുള്ളത്. ഇതിൽ പ്രിന്‍റഡ്, എംബ്രോയ്‌ഡറി, സീക്വൻ‌സുകളുള്ളത്, ലേസുകൊണ്ട് അലങ്കരിച്ച ചിക്കൻ വർക്കുള്ള ബ്രാ, ട്രാൻസ്‌പരന്‍റ് നെക്ക്, വിത്തൗട്ട് സ്ട്രാ പസ്, പുഷ് അപ്പ്, സീംലെസ്സ്, വയർ ബ്രാ, സ്പോർട്‌സ് ബ്രാ എന്നിങ്ങനെ വൈവിധ്യമാർന്ന റേഞ്ചുകളുമുണ്ട്. വിവാഹദിനത്തിൽ അണിയാൻ പൊതുവെ വെള്ളനിറത്തിലുള്ളവയാണ് തെരഞ്ഞെടുക്കുന്നത്. ഇവയ്ക്ക് 300 മുതൽ 500 വരെ വിലവരും.

ശരിയായ ആകൃതി

എത്ര നല്ല വസ്ത്രമണിഞ്ഞാലും അതിന് യോജിച്ച ബ്രാ ധരിക്കുമ്പോഴാണ് ആ വസ്ത്രത്തിന്‍റെ ഭംഗി വെളിപ്പെടുക. മാർക്കറ്റിൽ മൂന്നു കപ്പ് സൈസുകളിലുള്ള ബ്രാ ലഭ്യമാണ്. എ, ബി, സി എന്നിവയാണ് കപ്പ് അളവുകൾ.

ശരിയായ ഷെയ്പ്പിലുള്ള ബ്രാ തെരഞ്ഞെടുക്കാൻ അളവ് കൃത്യമായി അറിഞ്ഞിരിക്കണം. നിലക്കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് തനത്തിന് താഴെയായി (റിബ്) ടേപ് ഉപയോഗിച്ച് അളവെടുക്കുക. പിന്നീട് സ്ത‌നത്തിന് മുകളിലൂടെ അളവെടുക്കുക. ശരീരത്തിൽ തൊട്ടിരിക്കുന്ന വിധത്തിലാവണം അളവെടുക്കേണ്ടത്. ഈ അളവുകൾ പ്രകാരം ശരിയായ ബ്രാ തെരഞ്ഞെടുക്കാം.

കപ്പ് സൈസ്

അളവുകൾ തമ്മിൽ കുറച്ചുകിട്ടുന്ന സംഖ്യ അടിസ്ഥ‌ാനമാക്കിയാണ് കപ്പ് സൈസ് നിർണ്ണയിക്കുന്നത്. കുറച്ചു കിട്ടുന്ന സംഖ്യ 1 ആണെങ്കിൽ കപ്പ് സൈസ് എ, 2 ആണെങ്കിൽ ബി, 3 ആണെങ്കിൽ സി ആയിരിക്കും. അതു പോലെ സ്‌തനങ്ങൾക്ക് തൊട്ടുതാഴെയുള്ള അളവ് ടേപ്പുകൊണ്ട് എടുക്കുക. അളവ് എടുക്കുമ്പോൾ കൂടുതൽ ഇറക്കുകയോ ലൂസാവുകയോ അരുത് കിട്ടിയ  അളവിനൊപ്പം 5 കൂട്ടുക. കൂട്ടിക്കിട്ടുന്നത് ഒറ്റസംഖ്യ ആണെങ്കിൽ അതിനടുത്ത ഇരട്ട സംഖ്യയായിരിക്കും നിങ്ങളുടെ സൈസ്.

ടീനേജുകാർക്ക്

അനുയോജ്യമായതും നല്ല കമ്പനിയുടേതുമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കപ്പിന്‍റെയും ബെൽറ്റി എന്‍റെയും അളവ് ശരീരത്തിന് സുഖപ്രദമായിരിക്കുകയും വേണം. ശരീരത്തിൽ ഇറുകിയിരിക്കുന്നതോ അയഞ്ഞതോ ആവരുത്. പൊതുവെ അണ്ടർ വയേർഡ് ബ്രേസിയറുകളോടാണ് കൗമാരക്കാർക്ക് പ്രിയം. പാഡ്‌ വെച്ചതും ഇല്ലാത്തതുമായി വിവിധ നിറത്തിൽ ലഭ്യമാണ്. കൗമാര പ്രായക്കാർക്ക് ബിഗിനേഴ്‌സ് ബ്രായുമുണ്ട്. ടീ ഷർട്ടിനോടൊപ്പം അണിയാൻ സീംലെസ്സ് ബ്രാകൾ കൗമാരക്കാരികൾ ക്ക് ഏറെ യോജിക്കും. ഇവയ്ക്ക് 80 മുതൽ 500 വരെയാണ് വില.

ഒറ്റനോട്ടത്തിൽ കണ്ടിഷ്‌ടപ്പെട്ട് ഫാൻസി ബ്രാ വാങ്ങരുത്. അതിലുള്ള ലേസുകളും തയ്യലുകളും ശരീരത്തിൽ അസ്വസ്‌ഥതയുണ്ടാക്കാം. ടീഷർട്ട് ബ്രായാണ് കൗമാരക്കാരികൾ ഇഷ്‌ടപ്പെടുന്ന മറ്റൊരിനം. കോട്ടൺ ഫാബ്രിക്കുകൊണ്ടുള്ള ടീഷർട്ട് ശരീരത്തിൽ ഫിറ്റായി കിടക്കും. ചർമ്മത്തിനത് പൂർണ്ണ സുരക്ഷിതത്വവും നല്‌കും. ഓടുമ്പോഴും ചാടുമ്പോഴും അതിന്‍റെ സ്ട്രാപ്സ‌് ചുമലിൽ നിന്നും തെന്നിമാറുകയുമില്ല.

വൈഡ് ഓപ്പണായിട്ടുള്ള വസ്ത്രങ്ങളോ ടോപ്പുകളോ അണിയുകയാണെങ്കിൽ സ്ട്രാപ്ലെസ്സ് ബ്രാ ധരിക്കാം. കൂടെക്കൂടെ സ്ട്രാസ് പിടിച്ചിടുന്നത് ഒഴിവാക്കാം. ബായിക്ക് ഉപയോഗിക്കുന്ന സിന്തറ്റിക് ഫാബ്രിക് അലർജിയുണ്ടാക്കുന്നതാണോ എന്നും പരിശോധിക്കണം.

കൗമാരം, വിവാഹകാലം, ഗർഭകാലം, മുലയൂട്ടുന്ന കാലം തുടങ്ങിയ ഘട്ടങ്ങളിലൊക്കെ സ്തനാകൃതിയിൽ മാറ്റമുണ്ടാവാം. ഇത്തരം മാറ്റങ്ങൾക്കനുസരിച്ച് ശരിയായ അളവിലുള്ള ബ്രാ തെരഞ്ഞെടുക്കണം. ടൈറ്റായി തോന്നുകയാണെങ്കിൽ വലിയ കപ്പ് സൈസിലുള്ളവ തെരഞ്ഞെടുക്കാം. ഇറുകിയവ സ്ത‌നവികാസം തടയും. സ്ട്രാപ്പുകൾ ലൂസായെന്ന് തോന്നുകയാണെങ്കിൽ അതൊഴിവാക്കാം. ശരീരത്തിന് ശരിയായ ഫിറ്റിംഗ് കിട്ടുകയുമില്ല. അമിതമായി ഇറുകിയ ബ്രേസിയറുകൾ ധരിക്കുന്നവർക്ക് നടുവേദന, ചുമൽവേദന തുടങ്ങിയ ശാരീരികാസ്വസ്‌ഥതകൾ ഉണ്ടാവാം. അതുകൊണ്ട് ക്യത്യമായ അളവിലുള്ള ബ്രേസിയർ വാങ്ങാൻ ശ്രദ്ധിക്കണം.

മട്ടാഞ്ചേരി പൈതൃകം

മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലൂടെ നടക്കുമ്പോൾ ഒരുപാടു വർഷം പിന്നോട്ട് പോയപോലെ തോന്നി. എത്രയോ തവണ ഇവിടെ വന്നിരിക്കുന്നു. എന്നിട്ടും ഓരോ തവണ വരുമ്പോഴും പഴമയുടെ മണമുള്ള ഈ തെരുവ് ഒരു സ്വപ്നാടനത്തിലെന്നപോലെ ഞങ്ങളെ മുന്നോട്ടു നയിച്ചു.

നൂറ്റാണ്ടുകൾക്കുമുമ്പ് കുടിയേറിയ യഹൂദന്മാരുടെ ജീവിക്കുന്ന മ്യൂസിയമാണ് മട്ടാഞ്ചേരി, 1948ൽ ഇസ്രായേൽ രൂപീകരിച്ചപ്പോൾ കുറേപ്പേർ തിരിച്ചുപോയി. ബാക്കിയുള്ളവർ മട്ടാഞ്ചേരിയെ തങ്ങളുടെ ഇസ്രായേലായി, വാഗ്ദത്തഭൂമിയായി കണ്ടു. മറ്റൊരു കൂട്ടരാവട്ടെ, എന്നെങ്കിലും ഒരിക്കൽ ഇസ്രായേലിലേക്ക് തിരിച്ചു പോകണമെന്ന ആഗ്രഹത്തോടെ, അതിന് കഴിവില്ലാതെ കമലിന്‍റെ ഗ്രാമഫോൺ എന്ന സിനിമയിലെ ഗ്രിഗറി സായിപ്പിനെപ്പോലെ വാഗ്ദത്തഭൂമിയും കിനാവ് കണ്ട് ഇവിടെത്തന്നെ കഴിയുന്നു. ഈ തെരുവാണ് അവരുടെ പ്രാണൻ. തെരുവിന്‍റെ ഓരോ ഇലയനക്കവും കാറ്റും അവരറിയുന്നുണ്ട്.

അഞ്ചേരി മറ്റം എന്ന ഒരു നമ്പൂതിരി ഇല്ലത്തിന്‍റെ പേരാണ് പോർച്ചുഗീസുകാർ മട്ടാഞ്ചേരി എന്നാക്കി മാറ്റിയത്. മട്ടാഞ്ചേരിയെന്ന പേരിന്‍റെ ഉല്‌പത്തി കഥ ഞങ്ങളെ അദ്ഭുതപ്പെടുത്തി. കാഴ്‌ചകൾ കണ്ട് മുന്നോട്ടു നടക്കുമ്പോൾ കാണാം, വഴിയരികിലെ പുരാവസ്‌തു വില്‌പനകേന്ദ്രങ്ങൾ.

ഗോവയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ഗുജറാത്തിൽ നിന്നുമൊക്കെ വന്നവരാണ് ഇന്ന് മട്ടാഞ്ചേരിയിലെ വിലിപനക്കാർ. ഒരു കാലത്ത് വൻതോതിൽ കുരുമുളകും മഞ്ഞളും കയറ്റി അയച്ചു കൊണ്ടിരുന്ന നാട്ടിൽ ഇന്ന് പഴമയുടെ സുഗന്ധം പേറുന്ന വസ്‌തുക്കളാണ് വില്പനച്ചരക്ക്.

സിനഗോഗ്

കോമൺ വെൽത്ത് രാജ്യങ്ങളിലെ ഏറ്റവും പഴക്കമുള്ള സിനഗോഗിനു മുന്നിലാണ് ഞങ്ങളിപ്പോൾ. എഡി 1500ലാണ് ജൂതന്മാർ ഈ സിനഗോഗ് പണിയുന്നത്. എഡി 1662ലെ യുദ്ധത്തിൽ പാതി നശിപ്പിക്കപ്പെട്ട ഈ സിനഗോഗ് പിന്നീട്  ഡച്ചുകാർ പുതുക്കിപ്പണിതു. സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും പണിത് ദീപ്തമാക്കിയ ഇവിടുത്തെ ഇന്‍റീരിയർ ആരെയും ആശ്ചര്യപ്പെടുത്തും. കൈ കൊണ്ട് പെയിന്‍റ് ചെയ്‌ത ചൈനീസ് ടൈലുകൾ, വലിയ ക്ലോക്ക് ടവർ, സ്വർണ്ണ കിരീടങ്ങൾ, ബെൽജിയത്തിൽ നിന്നും കൊണ്ടുവന്ന തൂക്കുവിളക്കുകൾ എന്നിവയൊക്കെ സിനഗോഗിന്‍റെ പ്രത്യേകതകളാണ്. പപ്പയുടെ നാടുകാണാൻ ഇസ്രയേലിൽ നിന്നും വന്ന ഒരു ജൂതപെൺകു ട്ടി ഞങ്ങൾക്കു മുന്നിലൂടെ കടന്നുപോയി. ചില്ലുവിളക്കുകൾ വെളിച്ചം വിതറുന്ന ജൂത സിനഗോഗിൽ അവൾ പ്രാർത്ഥനാമുഖവുമായി നിന്നു. ശനിയും ഞായറും ജൂതന്മാർക്ക് സാബത്ത് (അവധി ദിനം) ആണ്. അന്ന് സിനഗോഗിനും അവധിയാണ്.

ഡച്ച് പാലസ്

സിനഗോഗിന് തൊട്ടടുത്താണ് ഡച്ച്, കേരള സ്റ്റൈലിൽ പണിത ഡച്ച് പാലസ്. 1985-ൽ ആർക്കിയോളജിൽ സർവ്വേ ഓഫ് ഇന്ത്യ മ്യൂസിയമായി സംരക്ഷിക്കുന്ന ഇവിടെ അപൂർവ്വങ്ങളായ ചുവർ ചിത്രങ്ങളും ചരിത്ര രേഖകളുമുണ്ട്.

ജൈനക്ഷേത്രം

മട്ടാഞ്ചേരി ഗുജറാത്തി റോഡിൽ സ്‌ഥിതിചെയ്യുന്ന ജൈനക്ഷേത്രത്തിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. മട്ടാഞ്ചേരിക്കാർക്കിടയിൽ മഹാജൻവാഡി എന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്. അവിടെ വച്ചാണ് ഞങ്ങൾ പ്രഫുൽ ഭായിയെ പരിചയപ്പെടുന്നത്. ഇതിഹാസം പോലെ ജീവിക്കുന്ന ഒരു മനുഷ്യൻ. പത്തൊമ്പതു വർഷമായി ക്ഷേത്രപരിസരത്ത് പ്രാവുകൾക്ക് തീറ്റ നല്‌കുകയാണ് പ്രഫുൽ ഭായി ഷാ. ഒന്നും രണ്ടുമല്ല, 3000 പ്രാവുകൾ. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.15നും 12.30നുമിടയിലാണ് പ്രാവൂട്ട്. പ്രാവുകൾക്ക് തീറ്റ കൊടുക്കുന്ന പ്രഫുൽ ഭായിയും കുടുംബവും നമ്മെ അദ്ഭുതപ്പെടുത്തിക്കളയും. പ്രതിദിനം ഇരുപതു കിലോ ധാന്യമാണ് ഈ കുടുംബം ഇതിനായി ചെലവഴിക്കുന്നത്.

കൃത്യം 12.15ന് പ്രഫുൽ ഭായി ക്ഷേത്ര പരിസരത്തെത്തും. പ്രാവുകളെ കൈകൊട്ടി വിളിക്കും. ജന്മനാ കൊക്കിന് വൈകല്യമുള്ള പ്രാവുകൾക്ക് പ്രഫുൽഭായി ധാന്യം കൈകളിലാക്കി നല്‌കും. ക്ഷേത്രത്തിലെത്തിയ ആർക്കും പ്രാവുകളെ ഊട്ടാം. സ്നേഹത്തോടെ നിങ്ങളുടെ കയ്യിലും ധാന്യം വെച്ചുതരും പ്രഫുൽ ഭായി.

ജൂത തെരുവ്

വളരെക്കുറച്ച് ജൂത കുടുംബങ്ങളേ ഈ തെരുവിൽ ഇന്ന് അവശേഷിക്കുന്നുള്ളു എങ്കിലും ജൂതരുടെ സംസ്‌കാരവും ഹീബ്രു ഭാഷയുമൊക്കെ ഇവിടെ ഇപ്പോഴും നിലനില്ക്കുന്നുണ്ട്. ഇവിടുത്തെ ഡച്ച്, പോർച്ചുഗീസ്, ബ്രിട്ടീഷ് റ്റൈലിൽ പണിത വീടുകൾ പഴയകാലം നമുക്ക് പറഞ്ഞുതരും, പണ്ടത്തെ ഇഞ്ചി സംഭരണ ശാല ഇന്ന് ഹെറിറ്റേജ് ഗ്യാലറിയായി മാറിയിരിക്കുന്നു.

തെരുവിലൂടെ നടക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വാർപ്പു കാണാൻ ഒരു ചൂണ്ടുപലക ഞങ്ങളെ ക്ഷണിച്ചു. അഞ്ചടി ഏഴിഞ്ചു നീളമുള്ള മൂന്നുപേർക്ക് കുഴപ്പമില്ലാതെ ചുരുണ്ടുകിടക്കാൻ മാത്രം വിസ്‌താരമുണ്ട് അതിനകത്ത്. 106 അടി നീളമുള്ള ആറന്മുള വള്ളവും ഇവിടെയാണ്. പഴമയുടെ ഓർമ്മയ്ക്കായ് സൂക്ഷിക്കുന്ന ഈ വള്ളം പൊന്നിൻവില കൊടുത്താലും വില്ക്കാൻ തയ്യാറല്ല കടക്കാരൻ. കുറച്ചുകൂടി മുന്നോട്ട് നടന്നപ്പോൾ ഒരു വലിയ ആൾക്കൂട്ടം കണ്ടു. പോയി നോക്കിയപ്പോൾ അതൊരു എക്സിബിഷൻ ഹാളാണ്. സുഗന്ധവ്യഞ്ജനങ്ങൾ നിറച്ച ഒരു തോണിക്കു മുന്നിലാണ് ആൾക്കൂട്ടം. ഫോട്ടോയെടുക്കാൻ തിരക്കു കൂട്ടുന്നവരാണ് ചുറ്റും.

നടന്ന് നടന്ന് ഞങ്ങൾ ജൂത സെമിത്തേരിയ്ക്ക് മുന്നിലെത്തി. പ്രശാന്ത സുന്ദരമായ ഒരിടം. പച്ചപ്പുല്ലുവിരിച്ച മൈതാനത്ത് തലയെടുപ്പോടെ നില്ക്കുന്ന കല്ലറകൾ. ഒരു കാലത്ത് മട്ടാഞ്ചേരിയുടെ മണ്ണിൽ പ്രതാപത്തോടെ ജീവിച്ച ജൂത വിരന്മാരും സുന്ദരികളും അന്ത്യവിശ്രമം കൊള്ളുന്ന ആ കല്ലറയുടെ ശാന്തത ആരെയും വിസ്മയിപ്പിക്കും.

ന്യൂ റോഡിലൂടെ നടക്കുമ്പോൾ ബിരിയാണിയുടെ മണം മൂക്കിലേക്ക് അടിച്ചു കയറി. പ്രശസ്‌തമായ കായീസ് റസ്റ്റോറന്‍റിനു മുന്നിൽ എത്തിയിരുന്നു ഞങ്ങളപ്പോഴേക്കും. കായീസ് റസ്റ്റോറൻറിൽ ബിരിയാണിച്ചെമ്പു തുറക്കുമ്പോൾ മട്ടാഞ്ചേരിയാകെ ബിരിയാണി മണം പരക്കും. കായീസ് ഇന്ന് മട്ടാഞ്ചേരിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനഘടകമായി മാറിയിരിക്കുന്നു.

ബസാർ റോഡിലൂടെ നടക്കുമ്പോൾ ഇടതുവശത്ത് കുനൻ കുരിശ് കണ്ടു. വിദേശ ഭരണത്തിൽ നിന്നും കത്തോലിക്കാ സഭയെ ഒഴിവാക്കിയ ‘കുനൻ കുരിശ് സത്യ’ത്തിന്‍റെ മഹാ സ്‌മാരകം. ചരിത്രത്തിന് എന്നെങ്കിലും മറക്കാൻ കഴിയുമോ ഈ കുനൻ കുരിശിനെ?

ചരിത്രം ഉറങ്ങുന്ന മട്ടാഞ്ചേരിയുടെ വീഥികളിൽ അപ്പോൾ നിഴലുവീണു തുടങ്ങിയിരുന്നു. മടങ്ങാൻ സമയമായി. യഹൂദരും മറാഠികളും ആംഗ്ലോ ഇന്ത്യൻസും ഗുജറാത്തികളും തമിഴ് ബ്രാഹ്‌മണരും മാർവാടികളും സിക്കുകാരും ഗൗഢസാരസ്വത ബ്രാഹ്‌മണരും അഫ്‌ഗാൻ പഠാണികളും സേട്ടുമാരും ജൈനരുമെല്ലാം ഒത്തൊരുമയോടെ കഴിഞ്ഞിരുന്ന ഈ നഗരത്തെ കാലം നാളെ എങ്ങനെയാണാവോ രേഖപ്പെടുത്തുക!

കഴുത്തിനഴക്

നിങ്ങൾ സുന്ദരിയാണ്, സംശയമില്ല. എങ്കിലും നിങ്ങളുടെ കഴുത്തിന് അത്ര സൗന്ദര്യമുണ്ടോ? കഴുത്തിന് വേണ്ടത്ര പരിചരണം നൽകാറുണ്ടോ? ഓ, ഇപ്പോഴാ ആ കാര്യം ഓർത്തതു തന്നെ, അല്ലേ?

പ്രായമാകുമ്പോൾ കഴുത്തിലാണ് ആദ്യം ചുളിവുകൾ വീഴുന്നത്. ക്രമേണ കഴുത്തിലെ ചർമ്മം കറുക്കുകയും ചെയ്യുന്നു. അതിനെല്ലാം പരിഹാരമുണ്ട്. കഴുത്തിന്‍റെ പ്രശ്നങ്ങൾക്ക് ഇനി കഴുത്ത് നീട്ടേണ്ട!

കഴുത്തിലെ ചുളിവുകൾ

ചുളിവുകൾ അകറ്റാൻ പതിവായി കോൾ ഡ്ക്രീമും റോസ് വാട്ടറും ചേർത്ത് കഴുത്ത് മസാജ് ചെയ്യാം. ഒലീവ് ഓയിലും മസാജിംഗിന് ഉപയോഗിക്കാം. താഴെ നിന്ന് മുകളിലേക്ക് എന്ന ക്രമത്തിൽ അകത്തു നിന്ന് പുറത്തേക്ക് എന്ന പോലെ മസാജ് ചെയ്യാം. മസാജ് ചെയ്യുമ്പോൾ അമിതമായ സമ്മർദ്ദം നൽകാൻ പാടില്ല. നടപ്പിലും ഇരിപ്പിലും ഉള്ള പ്രത്യേകതകളും കഴുത്തിൽ ചുളിവുകൾ ഉണ്ടാക്കാം. കഴുത്ത് നിവർത്തി പിടിച്ച് വേണം നടക്കാൻ. നട്ടെല്ലിന് അമിത സമ്മർദ്ദമേറ്റ് കഴുത്തിൽ വലിച്ചിലും ചുളിവുകളും ഉണ്ടാകാം. ഉറങ്ങുമ്പോൾ തലയിണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. നിർബന്ധമാണെങ്കിൽ ഉയരം കുറഞ്ഞ തലയിണ ഉപയോഗിക്കാം.

കഴുത്ത് ഇരുളുക

മുഖത്തെ അപേക്ഷിച്ച് കഴുത്തിന്‍റെ നിറം ഇരുണ്ട് ഇരിക്കാറുണ്ട്. മുഖം ഫേഷ്യൽ  ചെയ്യുന്നതിനൊപ്പം തന്നെ കഴുത്തും കൂടി ഫേഷ്യൽ ചെയ്യുക. പുറത്ത് പോകുന്ന അവസരങ്ങളിൽ സൺസ്ക്രീൻ ലോഷൻ കഴുത്തിലും പുരട്ടാൻ മറക്കരുത്. പതിവായി രാവിലേയും വൈകുന്നേരവും പച്ചപ്പാലോ ക്ലൻസിംഗ് ക്രീമോ കഴുത്തിൽ പുരട്ടുന്നത് നിറം വർദ്ധിപ്പിക്കും. കഴുത്ത് അമിതമായി ഇരുണ്ടാണ് ഇരിക്കുന്നതെങ്കിൽ 15 ദിവസത്തിൽ ഒരിക്കൽ ബ്ലീച്ച് ചെയ്യാം.

നെക്ക് പാക്ക്

ചുളിവും കറുപ്പ് നിറവും അകലാൻ നെക്ക് പാക്ക് ഫലവത്താണ്. ആഴ്ചയിൽ ഒരു തവണ എന്ന ക്രമത്തിൽ പുരട്ടണം. പാക്ക് തയ്യാറാക്കുവാൻ ഒരു ടേബിൾ സ്‌പൂൺ മൈദ, ഒരു ടീസ്‌പൂൺ മിൽക് പൗഡർ, ഒരു ടീസ്‌പൂൺ വെള്ളരിക്കാ നീര്, അര ടീസ്‌പൂൺ തേൻ, അര ടീസ്‌പൂൺ നാരങ്ങാനീര്, ഒരു നുള്ള് മഞ്ഞൾ എന്നിവ യോജിപ്പിക്കുക. കഴുത്തിൽ പുരട്ടി ഉണങ്ങിയ ശേഷം കഴുകാം. അതിന് ശേഷം ഗുണനിലവാരമുള്ള മോയിസ്‌ചറൈസർ പുരട്ടാം.

മേക്കപ്പ്

കഴുത്തിന്‍റെ കുറവുകൾ മേക്കപ്പ് ചെയ്ത് ഒരു പരിധി വരെ മറയ്ക്കാനാവും. തടിച്ച കഴുത്തിന് മുൻവശത്ത് നേരിയ ഷേഡ് നൽകി വശങ്ങളിൽ ഇരുണ്ട ഷേഡിലുള്ള ഫൗണ്ടേഷൻ പുരട്ടണം.

മെലിഞ്ഞ കഴുത്താണെങ്കിൽ മുഖത്തെ അപേക്ഷിച്ച് ലൈറ്റ് ഷേഡിൽ ഉള്ള ഫൗണ്ടേഷൻ ഉപയോഗിക്കണം. നീണ്ട കഴുത്താണ് എങ്കിൽ ഫൗണ്ടേഷൻ വലത്തു നിന്നും ഇടത്തോട്ട് പുരട്ടുക. കഴുത്ത് ചെറുതായി തോന്നിപ്പിക്കാൻ ഇത് സഹായിക്കും.

വ്യായാമം

കഴുത്തിന്‍റെ ആകാരഭംഗി കുട്ടാൻ വ്യായാമം അനിവാര്യമാണ്. കഴുത്ത് ചെറുതും തടിച്ചതും ആണെങ്കിൽ തല കീഴോട്ട് ഇട്ട് കട്ടിലിൽ മലർന്ന് കിടക്കുക. പിന്നീട് തല പതിയെ മുകളിലേക്ക് ഉയർത്തുക. വീണ്ടും തല താഴോട്ട് തൂക്കിയിടുക. ഈ പ്രക്രിയ പല തവണ ആവർത്തിക്കുക. തടിച്ച് കുറുകിയ കഴുത്തുള്ളവർ ‘വി’ നെക്കുള്ള വസ്ത്രങ്ങൾ അണിയുന്നതാണ് നല്ലത്. ചെറിയ ഹെയർ സ്റ്റൈലാണ് ഇത്തരക്കാർക്ക് യോജിക്കുക. കഴുത്തിൽ ഒട്ടി കിടക്കുന്ന രീതിയിലുള്ള ആഭരണങ്ങൾ അണിയരുത്. നീണ്ട കഴുത്തുള്ളവർ ചെറിയ നെക്കുള്ള വസ്ത്രങ്ങൾ അണിയുന്നത് പ്രയോജനപ്പെടും. മുടി നീട്ടിയിടാം. ആഭരണങ്ങൾ വളരെ കുറച്ച് മാത്രം ഉപയോഗിക്കുക. ആർട്ടിഫിഷ്യൽ ആഭരണങ്ങൾ അണിഞ്ഞ് കഴുത്തിൽ അലർജി ഉണ്ടാകാതെയും സൂക്ഷിക്കണം.

വീട്ടിൽ ജിം സെന്‍ററുണ്ടോ? ഗ്ലാമറുണ്ട്…

ഹോ! എന്തൊരു ഷെയ്‌പ്, എന്തൊരു സ്മാർട്നസ്സ്… സിനിമാ നടികളെയും മോഡലുകളെയും പറ്റിയുള്ള കമന്‍റാണിതെങ്കിൽ അദ്ഭുതപ്പെടേണ്ട. ഈ ഗ്ലാമറിന്‍റെ ക്രെഡിറ്റു മുഴുവൻ വ്യായാമത്തിനു തന്നെ. പ്രഭാത- സായാഹ്ന സവാരിയും വ്യായാമവും ഇന്ന് സർവ്വസാധാരണമായിരിക്കുകയാണ്. വീടിനടുത്ത് ജിം സെന്‍ററുകളൊന്നും ഇല്ലെങ്കിൽ അല്പം പണം മുടക്കി വീട്ടിൽത്തന്നെ ഒരു ഫിറ്റ്നസ് സെന്‍റർ തുടങ്ങിക്കൊള്ളൂ, നിങ്ങളുടെ ഫിറ്റ്നസ്സിനു വേണ്ടിയല്ലേ…

ഹോം ജിം

വീട്ടിൽത്തന്നെയാണ് വ്യായാമം ചെയ്യുന്നതെന്നും വീട്ടിൽ ജിം ഉപകരണങ്ങൾ ഉണ്ടെന്നും പറയുന്നത് ഇന്നൊരു ഫാഷനാണ്. ജീവിത സാഹചര്യങ്ങളുടെ സമ്മർദ്ദത്തിനിടയിൽ ഫിറ്റ്നസിനു വേണ്ടി സമയം കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. ഫിറ്റ്നസ്സ് നിലനിർത്തുന്നതിനാവശ്യമായ ജിം മെഷീനുകൾ വീട്ടിലുണ്ടെങ്കിൽ സൗകര്യമായി, ഒരു മെഷീനിൽത്തന്നെ പലവിധത്തിലുള്ള വ്യായാമങ്ങൾ അഭ്യസിക്കാം. ബെൻച് പ്രസ്സ്, വെയിറ്റ് ലിഫ്റ്റിംഗ്, മിലിട്ടറി പ്രെസ്സ്, ക്രഞ്ചസ് എന്നിങ്ങനെ.

“മുൻകാലത്തെ അപേക്ഷിച്ച് ആളുകൾ ആരോഗ്യകാര്യത്തിൽ വളരെയേറെ ശ്രദ്ധാലുക്കളാണ്. ഹെൽത്തിനെക്കുറിച്ചുള്ള അവബോധം കാരണം കൂടുതൽ കൂടുതൽ ആളുകൾ ഈ രംഗത്തേയ്ക്ക് ആകർഷിക്കപ്പെടുന്നു. ട്രെഡ്‌മിൽസ്, സ്‌റ്റെപ്പേഴ്‌സ്, ജോഗേഴ്‌സ് എന്നീ ഉപകരണങ്ങൾ വീടുകളിലാണ് കൂടുതലായും ഉപയോഗിക്കുന്നത്.” പ്രമുഖ ജിം ക്ലബ്ബ് ഹെൽത്ത് ട്രെയ്‌നർ നവാസ് പറയുന്നു.

“വീട്ടിൽത്തന്നെ ജിം വ്യായാമം ചെയ്യാനാണ് പൊതുവെ ആളുകൾക്ക് താല്പര്യമെങ്കിലും ശരിയായ വ്യായാമ രീതി അറിയാതെ വീട്ടിൽത്തന്നെ വ്യായാമം ചെയ്യുന്നത് ദോഷമേ വരുത്തു. അതിനാൽ നല്ലൊരു പരിശീലകന്‍റെ അടുത്തു നിന്നും വ്യായാമങ്ങൾ അഭ്യസിക്കണം.” പ്രമുഖ ജിം ഇൻസ്ട്രക്റ്ററായ സുശീൽ പറയുന്നു.

ജിം ഒരുക്കുമ്പോൾ

  • വീട്ടിൽത്തന്നെയാണ് ജിം വ്യായാമം ചെയ്യാനുദ്ദേശിക്കുന്നതെങ്കിൽ ട്രെയ‌നറുടെ വിദഗ്ധോപദേശം തേടിയിരിക്കണം.
  • മെഷീൻ സെറ്റ് ചെയ്യാനറിയാത്തവർ തീർച്ചയായും ഒരു മെക്കാനിക്കിന്‍റെ സഹായം തേടണം.
  • ജിം ഉപകരണത്തിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുണ്ടെങ്കിൽ അതിൽ വ്യായാമം ചെയ്യരുത്.
  • സ്‌ഥല പരിമിതി, ബജറ്റ് ഇവ മുന്നിൽകണ്ടുവേണം ഉപകരണങ്ങൾ വാങ്ങാൻ.
  • തെറ്റായ രീതിയിൽ ഡിസൈൻ ചെയ്ത‌തിരിക്കുന്ന ഉപകരണങ്ങൾ ദോഷമേ വരുത്തു. അതുകൊണ്ട് ബ്രാന്‍റഡ് ഉപകരണങ്ങൾ വാങ്ങണം.
  • ജിമ്മിൽ വ്യായാമം ചെയ്യേണ്ട രീതിയും അറിഞ്ഞിരിക്കണം.
  • വീടുകളിൽത്തന്നെ ചെയ്യാൻ ഏറ്റവും അനുയോജ്യമായ വ്യായാമങ്ങളാണ് ബെൻച് പ്രസ്സ്, ലെഗ് എക്സ്‌ടെൻഷൻ, സീറ്റഡ് വ്യായാമങ്ങൾ.
  • ഹോം ജിം അല്പ‌ം ചെലവേറിയതാണ്. ഏതുതരം ഉപകരണം വാങ്ങി വയ്ക്കാനുദ്ദേശിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.
  • റീബോക്ക്, അഡിഡാസ്, നൈക്കി എന്നീ കമ്പനികളാണ് ഇത്തരം ഫിറ്റ്നസ്സ് ഉപകരണങ്ങളുടെ നിർമ്മാതാക്കൾ.

മെഷീനുകൾ

കാർഡിയോ വാസ്ക്യൂലർ ഉപകരണങ്ങൾ: ഇത് പേശികൾ ദൃഢമാക്കുന്നതിനു വേണ്ടിയുള്ളതാണ്. ഹൃദയസംബന്ധമായ വ്യായാമങ്ങൾക്കും നല്ലതാണ്.

‌സ്റ്റേഷനറി ബൈക്ക്: എക്സർ സൈക്കിളുകളാണ് ഇന്ന് കൂടുതലായും വ്യായാമത്തിന് ഉപയോഗിക്കുന്നത്. കുടവയർ കുറയ്ക്കുന്നതിന് ഇത് ഏറെ സഹായകരമാണ്. 4,000 മുതൽ 12,000 രൂപയോളം വരും ഇതിന്‍റെ വില.

ട്രെഡ്മിൽസ്: വൈദ്യുതിയുടെ സഹായത്തോടെ പ്രവർത്തിക്കുന്നതും അല്ലാത്തതുമായ ട്രെഡ്‌മിൽസ് ഉണ്ട്. മോട്ടോറിന്‍റെ സഹായത്തോടെ പ്രവർത്തിക്കുന്നവ കൂടുതൽ കാര്യക്ഷമമായിരിക്കും. ഇതിൽ വീതി കുടിയ വാക്കിംഗ് സ്ട്രിപ‌് ഉണ്ടായിരിക്കും. നിശ്ചിത വേഗതയിൽ നടക്കാൻ ഇതുവഴി സാധിക്കും. ഡി‌സ്പ്ലേ മോണിറ്ററിൽ നോക്കി വ്യായാമം ചെയ്യാനുള്ള സൗകര്യവും ഇവയ്ക്ക് ഉണ്ടായിരിക്കും. എത്ര കലോറി നഷ്ടമായിട്ടുണ്ടെന്നത് മോണിറ്ററിൽ വ്യക്തമാവും. വില 15,000 മുതൽ 1,000,00 വരെ.

സ്‌റ്റെപ്പർ: ഹോം ജിമ്മിൽ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന ഉപകരണമാണിത്. അമിത കൊഴുപ്പു നീക്കി കുടവയർ കുറയ്ക്കാൻ സാധിക്കുന്നു.

ഇലിപ്റ്റിക്കൽ ട്രെയ്‌നർ: കലോറിയുടെ അളവു നിയന്ത്രിച്ച് അമിത കൊഴുപ്പ് കുറയ്ക്കുവാൻ സഹായകരമാണ്. 15,000 നു മീതെയാണ് വില.

സ്ട്രെങ്‌ത് ട്രെയ്നിംഗ്: പേശികൾ ദൃഢമാക്കാൻ ഈ മെഷീൻ സഹായിക്കുന്നു.

 

ഡംബൽ ആന്‍റ ഗ്രിപ്പ് പില്ലർസ്

പേശികളുടെയും എല്ലുകളുടെയും സ്ട്രെച്ചിംഗ്, സ്ട്രേയ്റ്റനിംഗ്, വളർച്ച എന്നിവയ്ക്ക് വില 2,000 മുതൽ.

വെയിറ്റ് മെഷീൻ: ഹോം ജിം ഉപകരണമല്ലിത്. ഷോൾഡർ എക്സർസൈസിന് പാരലൽ ബെൻച്, ചെസ്‌റ്റ് എക്സർ സൈസിന് ഹോറിസോണ്ടൽ ബെൻപി, തൈ (thigh) എക്സ‌ർ സൈസിന് കാഫ് മെഷീൻ എന്നിവയാണ് വേണ്ടത്. വില 5,000ത്തിനു മുകളിൽ

റെസിസ്റ്റന്‍റ് ഉപകരണങ്ങൾ: ശരീര ക്ഷീണവും ടെൻഷനും കുറയ്ക്കുന്നതിന് ഫലപ്രദം. ചെസ്‌റ്റ് എക്സ് പാന്‍റർ, വെയ്റ്റഡ് ബോൾസ്, റെസിസ്റ്റൻസ് റിംഗ്, ബാന്‍റ് എന്നീ ഉപകരണങ്ങൾ ഈ ശ്രേണിയിൽ വരും.

റോയിംഗ് മെഷീൻ: തുടകളിലെ അമിത കൊഴുപ്പ് സ്ട്രെച്ച് ചെയ്തു കുറയ്ക്കുന്നതിനുപകരിക്കും.

അബ്ക്രഞ്ച്: വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനാണിത്. വില 2,500നു മുകളിൽ.

ക്രോസ് ട്രെയിനർ: അമിത കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരത്തിന്‍റെ ആകാരം നിലനിർത്തുന്നതിനും ഗുണകരം.

മൾട്ടി ‌സ്റ്റേഷൻ ഉപകരണങ്ങൾ: അരക്കെട്ട്, തുടകൾ എന്നിവിടങ്ങളിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. പേഴ്സണൽ ആവശ്യത്തിനുള്ള മെഷീന് വില 15-20,000 രൂപയും കൊമേർഷ്യൽ ആവശ്യത്തിന് രണ്ടര ലക്ഷം രൂപയോളവും വരും.

ജിം: വിപണിയിൽ പലതരത്തിലുള്ള മൾട്ടിപർപ്പസ് ജിം മെഷീനുകൾ ലഭ്യമാണ്. പേഴ്‌സണൽ ആവശ്യത്തിന് 15,000 രൂപയും കൊമേർഷ്യൽ ആവശ്യത്തിന് മൂന്ന് ലക്ഷത്തോളം രൂപയും വരും.

എന്‍റെ പേരാണ് ഭർത്താവ്!

ഭർത്താവിനെ ചൊൽപ്പടിക്ക് നിർത്തുന്നതിൽ ചില ഭാര്യമാർ ബഹുകേമികളാണെന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും വിവാഹിതനായതോടെയാണ് യഥാർത്ഥത്തിൽ എനിക്കത് മനസ്സിലായിത്തുടങ്ങിയത്. ഭർത്താവിന്‍റെ തീരുമാനങ്ങളെല്ലാം തകിടം മറിച്ച് തന്‍റെ അധികാരം സ്ഥാപിക്കാനുള്ള വ്യഗ്രത ഭാര്യ കഴിഞ്ഞേ മറ്റാർക്കും ഉണ്ടാകൂ എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ലായിരുന്നു.

ഒരു അവധി ദിവസം ഭാര്യയേയും കൂട്ടി പുറത്തൊന്നു കറങ്ങാമെന്നു ഞാൻ കരുതി. “ഡാർലിംഗ്, നമുക്കിന്നു വൈകു ന്നേരം ‘ജോധാ അക്‌ബർ’ കാണാൻ പോയാലോ?” ഞാൻ സ്നേഹത്തോടെ അവളോടു ചോദിച്ചു.

അവൾ കേട്ടഭാവം പോലും നടിച്ചില്ല. തീരെ സമയമില്ലെന്ന മട്ടിൽ അവളെന്നെ ഗർവ്വോടെ നോക്കി. “എന്തൊക്കെയാ ഈ പറയുന്നത്. സിനിമ കാണാനോ, ഇന്നെനിക്കൊരു കിറ്റി പാർട്ടിയുണ്ട്…” അവൾ തറപ്പിച്ചു പറഞ്ഞു.

കിറ്റി പാർട്ടിയിൽ പങ്കെടുക്കാതിരിക്കുന്നതിനെക്കുറിച്ച് അവൾക്ക് ആലോചിക്കാനേ വയ്യ. ദേഷ്യപ്പെട്ടിരിക്കുന്ന പൂച്ചയുടേതു പോലെ ഞാനൊന്നു മുരണ്ടു. പല്ലിറുമ്മി ദേഷ്യമടക്കി. തൽക്കാലം യാതൊന്നും മിണ്ടാതിരിക്കുന്നതാ ബുദ്ധിയെന്ന് എനിക്ക് തോന്നി. ഊതിവീർപ്പിച്ച ബലൂണിൽ പിൻ കൊണ്ട് കുത്തിയാലെന്നപോലെ നിമിഷ നേരത്തിനകം എന്‍റെ സിനിമാമോഹവും പൊട്ടിപ്പോയി! കൂടുതൽ സംസാരിക്കാതിരിക്കുന്നതാണ് ഭാവിയ്ക്ക് നല്ലതെന്ന് എനിക്ക് തോന്നിത്തുടങ്ങി…

ഭർത്താവിനെ നിലയ്ക്കു നിർത്തുവാനും മെരുക്കുവാനുമുള്ള മാന്ത്രികവിദ്യ സ്ത്രീകൾ എവിടെനിന്നാണ് അഭ്യസിക്കുന്നതെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഒരുപക്ഷേ അമ്മമാരിൽ നിന്നാവുമോ, അതുമല്ലെങ്കിൽ കൂട്ടുകാരികളിൽ നിന്നോ, അതോ ടിവി സീരിയലിലെ വില്ലത്തികളിൽ നിന്നാവുമോ? കുടുംബ ജീവിതമെന്ന യുദ്ധക്കളത്തിൽ അവരെന്തൊക്കെ യുദ്ധമുറകളാണ് നിരന്തരം പയറ്റുന്നത്! അവസാനം ഒന്നും പണയപ്പെടുത്താനില്ലാത്തവനെപ്പോലെ നിസ്സഹായനായി ഭർത്താവിന് അടിയറവു പറയേണ്ടതായും വരുന്നു.

മുമ്പ് താൻ നിശ്ചയിച്ചുറപ്പിച്ച പരിപാടികളൊക്കെ തകിടം മറിഞ്ഞതിനു പിന്നിൽ അവളുടെ കൈകളാണെന്നറിഞ്ഞതിനാൽ ഞാൻ ഇപ്പോൾ ശ്രദ്ധിച്ചാണ് കളിക്കുന്നത്. ഇവളെനിക്ക് ആപത്ത് വരുന്നരീതിയിലുള്ള കളിയായിരിക്കും പുറത്തെടുക്കുക. ഇല്ലെങ്കിൽ എന്‍റെ ആത്മാഭിമാനവും ആത്മവിശ്വാസവും തകർക്കാനായുള്ള എന്തെങ്കിലും ഗുഢാലോചനയായിരിക്കും.

ഈയിടെയുള്ള അവളുടെ പെരുമാറ്റം എന്നെ ശരിയ്ക്കും കുഴക്കിയിരിക്കുകയാണ്. ഞങ്ങളുടെ വീട്ടിൽ ഇരു പാർട്ടികളിലേതെന്നപോലെ പരസ്‌പരം പഴിചാരലും പോർവിളിയും സാധാരണമായിത്തീർന്നു. സുശക്തയായ നേതാവിനെപ്പോലെയാണ് എന്‍റെ സഹധർമ്മിണിയുടെ ഇടപെടൽ. കിട്ടിയാൽ ഭരണപക്ഷത്തിന്‍റെ കാലുവാരാനുള്ള ശ്രമം. ഒരായിരംവട്ടം അവളോട് ഇതേക്കുറിച്ച്  ചോദിക്കണമെന്നു തോന്നിയതാ. നേരായ ചോദ്യങ്ങൾ വെറുതെ വളച്ചൊടിക്കുന്നത് എന്തിനാണെന്നെനിക്ക് മനസ്സിലായില്ല. ഭർത്താവ് പ്ലാൻ ചെയ്യുന്ന പദ്ധതികളൊക്കെയും നിമിഷനേരത്തിനകം തകർത്ത് കാറ്റിൽ പറത്തുന്നതിനുവേണ്ടിയാണോ ഭാര്യയെ സൃഷ്ടിച്ചിരിക്കുന്നതെന്നു തോന്നും. ഇവളുടെ ഈ പ്രത്യേക സിദ്ധിയ്ക്കുമുന്നിൽ ഭർത്താവായ ഞാൻ നിസ്സ ഹായനായിത്തീരും. സ്വേച്ഛ‌ാധിപതിയെപ്പോലെയാണ് അവളുടെ പെരുമാറ്റം.

“ഞാൻ ഒരു പാർട്ടിക്ക് പോവുകയാണ്, മടങ്ങി വരുമ്പോഴേക്കും നിങ്ങൾ മാർക്കറ്റിൽപ്പോയി ഫ്രൂട്ട്സും പച്ചക്കറിയുമൊക്കെ വാങ്ങി വയ്ക്കൂ. ഞാനെങ്ങാനും വരാൻ വൈകിയാൽ ദാ, ഈ രണ്ടുമൂന്ന് സാരി പ്രസ്സ് ചെയ്തു‌ വയ്ക്കണേ, പിന്നെ വീട്ടിൽ ഒരു പ്രത്യേക ശ്രദ്ധവേണം.” വീട്ടിലെ ബോസായ അവൾ എനിക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങളെല്ലാം നൽകി അപ്രത്യക്ഷയായി. എനിക്കു നിശ്ശബ്ദനായി നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. എന്നെ എത്ര നന്നായിട്ടാ ഇവൾ ഭരിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞെങ്കിലും മനസ്സിനെ സ്വയം സാന്ത്വനിപ്പിച്ചു. ആജ്‌ഞാനുവർത്തിയായ ഭർത്താവിന്‍റെ ഗുണങ്ങൾ സാവകാശം എന്നിൽ പ്രകടമായിത്തുടങ്ങി. അറബിയുടെ അടിമയെപ്പോലെ ഞാൻ നിശ്ശബ്ദനായി ജോലികൾ ഓരോന്നായി ചെയ്തു തീർത്തു. ഭാര്യയുടെ ചൊൽപ്പടിക്കു തുള്ളുന്ന ഭർത്താക്കന്മാരുടെ സങ്കടം അപ്പോഴാണ് എനിക്ക് മനസ്സിലായത്. തിരിച്ചെത്തിയ അവൾ തന്‍റെ ലക്ഷ്യം സഫലീകരിച്ചതിന്‍റെ ചാരിതാർത്ഥ്യത്തിൽ ഒരു ദീർഘനിശ്വാസംവിട്ട് പുഞ്ചിരിപൊഴി ച്ചു. “റോസാ പുഷ്പം പോലിരുന്ന ചേട്ടൻ മുഖമെന്താ പെട്ടെന്നു വാടിയത്. വെറുതെ ദേഷ്യപ്പെടേണ്ട, ഈവനിംഗ് ഷോയ്ക്ക് പോകാൻ സാധിച്ചില്ലെന്നോർത്ത് സങ്കടപ്പെടണ്ട. നൈറ്റ് ഷോയ്ക്കെങ്കിലും നമുക്ക് ‘ജോധാ അക്ബർ കാണാൻ പോകാം. സിനിമ തുടങ്ങാനിനിയും ഏറെ സമയമുണ്ടല്ലോ” അവൾ അടുത്ത പദ്ധതി പ്ലാൻ ചെയ്യുകയാണ്.

“നമുക്ക് “ടോപ്പ് ആന്‍റ് ടൗണി’ൽ പോയി അടിപൊളി ഡിന്നർ കഴിച്ചാലോ? എനിക്കും സന്തോഷമായി, നിങ്ങൾക്കും സന്തോഷമായില്ലേ?” അവളുടെ അഭിപ്രായത്തിന് എതിരൊന്നും പറയാനാവാതെ അനുസരണയോടെ എനിക്ക് തലകുലുക്കേണ്ടിവന്നു. ഇതുകണ്ട് തന്‍റെ ഭാഗം വിജയിച്ചെന്ന മുഖഭാവത്തോടെ അവൾ അകത്തേക്കു പോയി.

ബിന്ദുവിനെ ഞാൻ ഇന്നും ഇന്നലെയുമൊന്നുമല്ലല്ലോ കാണാൻ തുടങ്ങിയത്. എങ്ങനെയും കാര്യം കാണാൻ ബഹുമിടുക്കിയാണവൾ. “സമയം ഏറെ വൈകിയല്ലോ ചേട്ടാ, ഇനി അത്താഴം പുറത്തുനിന്നാക്കിയാലോ” എന്നെല്ലാം പറഞ്ഞ് അതിന്‍റെ ഭാരം എന്‍റെ ചുമലിൽ വച്ചുതരും. പിക്‌ചർ കാണാൻ പോകാതിരിക്കാനുള്ള ഒരു കാരണവും എനിക്കു കണ്ടെത്താനായില്ല. ഞാൻ തയ്യാറാവാൻ തുടങ്ങി.

ബിന്ദുവിനൊരു പ്രത്യേകത കൂടിയുണ്ട്. മൗനവ്രതം. ഭാര്യ നിശ്ശബ്ദയായിരിക്കുമ്പോൾ ഭർത്താവിന്‍റെ കോപാഗ്നി പതിന്മടങ്ങ് വർദ്ധിക്കും. എന്‍റെ മുഖത്തിന്‍റെ വൈരൂപ്യം കാണിക്കുന്നതിനായി അവൾ എന്‍റെ മുന്നിൽ കണ്ണാടി കൊണ്ടു വന്നു കാണിക്കും. “നോക്കൂ, നിങ്ങളുടെ മുഖം ദേഷ്യത്താൽ ചുവന്നു തുടുത്തിട്ടുണ്ടല്ലോ, കണ്ടാൽ ആരും ഭയന്നുപോകും കേട്ടോ.” ഇതുകേൾക്കുമ്പോൾ ഇവളോടൊക്കെ കോപിക്കാൻ പോയ എനിക്കു ലജ്ജ തോന്നിപ്പോകും.

വിവാഹിതനാവുന്നതോടെ പുരുഷന് എത്രമാത്രം അഡ്‌ജസ്റ്റ് ചെയ്യേണ്ടതായിവരുമെന്ന വസ്തുത എനിക്ക് മനസ്സിലായി. കോപാകുലയായ ഭാര്യയെ സമാധാനിപ്പിച്ചുതന്നെ ഭർത്താവിന്‍റെ പകുതി ആയസ്സും നഷ്ടമാവും.

“ഭർത്താവിനെ ചൊൽപ്പടിക്കു നിർത്താൻ ഭാര്യയ്ക്കു സാധിക്കും.” അവൾ സുഹ്യത്തിനോട് സംസാരിക്കുന്നത് കേട്ട് ഞാൻ ഞെട്ടിപ്പോയത് ഇന്നലെയാണ്. എന്തായാലും എന്‍റെ കാര്യത്തിൽ തീരുമാനമായി. ഞാൻ എന്നും എന്‍റെ ഭാര്യയ്ക്ക് വേണ്ടപ്പെട്ട വേലക്കാരനായിരിക്കും!

ട്രീ ഹൗസ്

നമുക്ക് നമ്മുടെ വീട് പങ്കുവയ്ക്കാൻ പറ്റാത്തവിധം എന്ത് നിവൃത്തി കേടാണുള്ളത്. നിന്ന നിൽപ്പിൽ സാധനങ്ങൾ ഓരോന്നായി പങ്കു വയ്ക്കാൻ മാത്രം അവർക്ക് എന്ത് നിവൃത്തികേടാണ്. നോക്കി നിൽക്കേ കെയ്റ്റിന്‍റെയും ജോനാതന്‍റെയും വിവാഹമോചനം കഴിഞ്ഞു.

ഇത് ശോഭയുടെ മകൾ വിഭയുടെ ഒരു ഓസ്ട്രേലിയൻ കുട്ടുകാരിയുടെ കഥയാണ്. വിഭ ഓസ്ട്രേലിയയിലെ മനോഹര നഗരമായ സിഡ്‌നിയിലാണ് താമസിക്കുന്നത്. വിഭയുടെ ആദ്യത്തെ കുഞ്ഞ് ആകാശ് നോയിഡയിലാണ് ജനിച്ചത്. പക്ഷേ രണ്ടാമത്തെ കുഞ്ഞിന്‍റെ വരവ് അമ്മയോട് സൂചിപ്പിച്ച സമയത്ത് അവൾ പറഞ്ഞു. “മമ്മി, ഇത്തവണ കുഞ്ഞ് അവിടെയല്ല ഉണ്ടാവുക. അതുകൊണ്ട് നിങ്ങൾ രണ്ടുപേരും വരാൻ തയ്യാറായിക്കോളു.” ഡോക്‌ടർ പറഞ്ഞ ദിവസത്തിന് പതിനഞ്ച് ദിവസം മുമ്പേ മൂന്ന് മാസത്തെ പ്രോഗ്രാം ഉണ്ടാക്കി ശോഭയും ഭർത്താവ് റിട്ടയേർഡ് ബ്രിഗേഡിയർ വിലാസും അവിടെ എത്തിച്ചേർന്നു.

വളരെ മനോഹരമായ നഗരം, നാലു പാടും നീലാകാശം. ചുറ്റും പച്ചപ്പ് മാത്രം. നല്ല വൃത്തി ഭൂമിയിൽ ഇങ്ങനെയും നഗരങ്ങൾ ഉണ്ടെന്ന് വിശ്വസിക്കാൻ പറ്റില്ല. വഴിവക്കിലെ വിളക്കുകൾ കത്താതിരിക്കുന്നതോ പൈപ്പിൽ നിന്ന് ഇരുപത്തി നാല് മണിക്കൂറും വെള്ളം വരാതിരിക്കുന്നതോ കാണില്ല,  വൈദ്യുതി പോവില്ല, പൈപ്പിൽ വെള്ളം ഇല്ലാതിരിക്കുകയുമില്ല. എന്തെങ്കിലും കാരണം കൊണ്ട് വെള്ളവും വൈദ്യുതിയും മുടക്കിയാൽ കത്തു വരും. ഒരു ദിവസം കത്ത് വന്നിരുന്നു. വെള്ളിയാഴ്ച‌ തൊട്ട് തിങ്കളാഴ്ച വരെ ദിവസം രണ്ട് മണിക്കൂർ നേരത്തേക്ക് വെള്ളം മുടങ്ങും. ആ കത്ത് കിട്ടിയപ്പോൾ മരുമകൻ രോഹനും മകളും ചൂടായി. രോഹൻ ഫോണിലൂടെ അധികാരികളോട് കയർത്തു. ‘കാൺട് യു ബീ മോർ സ്പെസിഫിക്?’ (ഏതൊക്കെ രണ്ടു മണിക്കൂറാണെന്നു പറഞ്ഞു കൂടേ?)

അവരെ മനസ്സിലാക്കിക്കാനുള്ള ഉദ്ദേശത്തോടെ ശോഭ പറഞ്ഞു. “നമ്മുടെ നാട്ടിൽ എപ്പോഴും ഇങ്ങനെയല്ലേ? എപ്പോൾ വെള്ളം നിൽക്കും. ലൈറ്റ് എപ്പോൾ പോകും. എപ്പോൾ വരും ഒന്നും പറയാൻ പറ്റില്ല. എന്തിനാ ഇത്ര വിഷമിക്കുന്നത്. രണ്ട് മണിക്കൂറിന്‍റെ കാര്യമല്ലേയുള്ളു. കുറച്ച് വെള്ളം പിടിച്ചു വയ്ക്കാം.”

“നിങ്ങൾക്കൊക്കെ എല്ലാം സഹിക്കുന്ന ശീലമായി. ഇവിടെ ഇത് നടക്കില്ല. അവർ രണ്ടു പേരും പിറുപിറുത്തുകൊണ്ടിരുന്നു. ദേഷ്യപ്പെട്ടുകൊണ്ടിരുന്നു.

“സഹിക്കുന്ന ശീലമുണ്ട്. അതു കൊണ്ട്. ഇന്നു വരെ… ശോഭ ആലോചനയിൽ മുഴുകി. സഹിക്കുന്ന ശീലവും സഹിക്കാൻ കഴിയായ്‌കയുമാണ്. ഒരു പക്ഷേ ഈ രണ്ട് രാജ്യങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ മാനസികാവസ്‌ഥയിലുള്ള ഏറ്റവും വലിയ വ്യത്യാസം. അല്ലെങ്കിൽ നമ്മുടെ നാട്ടിൽ എത്രയോ ഭാര്യാഭർത്താക്കന്മാരുണ്ട്. ജീവിതം മുഴുവൻ സഹിച്ച് സഹിച്ച് കഴിയുന്നവരായിട്ട്.“

എന്തിനാണ് അധികം ദൂരെ പോകു ന്നത്. ശോഭ തന്നെ തന്‍റെ വിവാഹജീവിതത്തിൽ അത്രയധികം സന്തോഷിച്ചിട്ടുണ്ടോ? ഒരു മാസം പഴക്കമുള്ള വിവാഹ ജീവിതത്തിൽ ജീർണ്ണതയുടെ ദുർഗന്ധം വ്യാപിച്ചിരുന്നു. അവൾ എപ്പോഴെങ്കിലും വീട് വിട്ടുപോയോ? പോയിരുന്നു. ഒരു പ്രാവശ്യം.

വിലാസിന്‍റെ പോസ്റ്റിംഗ് പുണെയിൽ ആയിരുന്ന സമയത്തെ കാര്യമാണ്. വിവാഹം കഴിഞ്ഞ് ഒരു വർഷമായിരുന്നു. മൂന്നു സഹോദരന്മാരുടെ കുഞ്ഞി പെങ്ങൾ. അച്ഛന്‍റെയും ഓമന. മടിച്ചി, വാശിക്കാരി. വീട്ടിലെ പണിയൊന്നും അറിയില്ലെന്നു മാത്രമല്ല, അതൊന്നും പഠിക്കാൻ താൽപര്യവും ഉണ്ടായിരുന്നില്ല.

പക്ഷേ പെയിന്‍റിംഗ് ചെയ്യാൻ അവൾക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാൽ പലതും അവൾ ശരിയ്ക്ക് ചെയ്‌തിട്ടു വേണ്ടേ, മനസ്സിൽ തോന്നുന്നത് ചെയ്യും. കോളേജിൽ നിന്ന് വീട്ടിലേയ്ക്ക് വീട്ടിൽ നിന്ന് കളിസ്‌ഥലത്ത് സഹോദരന്മാരുടേയോ അല്ലെങ്കിൽ അവരുടെ കൂട്ടുകാരുടെ കുടേയോ ക്രിക്കറ്റ് കളിക്കും. എന്ത് കളിക്കാൻ? വെറുതെ ബാറ്റിംഗ് ചെയ്യും, രണ്ടോ മൂന്നോ ബൗൾ കഴിഞ്ഞാൽ ഔട്ടാവും, എന്നാലും ബാറ്റ് വിടില്ല. ഏറ്റവും മൂത്ത ചേട്ടൻ അവളെ ഇടിക്കാൻ വന്നാൽ അവൾ ബോളെടുത്ത് മൈതാനം വിട്ട് ഓടും, എന്നിട്ട് നേരെ ചെന്ന് വരാന്തയിൽ ഇരിക്കുന്ന അച്ഛന്‍റെ പിന്നിൽ ഒളിക്കും. അവളെ അടിക്കാൻ വരുന്ന ചേട്ടൻ, അച്‌ഛനെ കണ്ട്, വന്ന പോലെ തിരിച്ച് പോകും. അവൾക്ക് വിവാഹാലോചന വന്നപ്പോൾ അച്ഛൻ പറഞ്ഞു. “ഈ കിറുക്കിയ്ക്ക് കല്യാണമോ? ഇവളെങ്ങനെ വീട് പുലർത്താനാണ്.”

വിധിയെ തടുക്കാനാവില്ലല്ലോ. ക്യാപ്റ്റൻ വിലാസുമായി ശോഭയുടെ വിവാഹം നടന്നു. കുറച്ചു കാലം അവൾ തന്‍റെ വീട്ടിൽ തന്നെ നിന്നു. വിലാസ് ദൂരെ നോൺ ഫാമിലി ‌സ്റ്റേഷനിൽ പോസ്‌റ്റഡ് ആയിരുന്നു. വിവാഹവും അതിന്‍റെ കാര്യങ്ങളും ഒക്കെ രസമായിരുന്നുവെങ്കിലും വിലാസിന്‍റെ കൂടെ ജി വിക്കാൻ തുടങ്ങിയപ്പോഴാണ് അവൾക്ക് മനസ്സിലായത് കല്യാണം കളിയല്ല എന്ന്.

വിലാസിന് ഡ്രിങ്ക്സ് കഴിക്കുന്ന ശീലമുണ്ടായിരുന്നു. എന്നും വൈകി വീട്ടിൽ വരും ഇടയ്ക്ക് പറയും “മെസ്സിൽ പാർട്ടിയുണ്ട്.” മറ്റു ചിലപ്പോൾ പറയും

“കമാൻഡന്‍റ് കേണലിന്‍റെ വിസിറ്റ് ഉണ്ടായിരുന്നു.” ചിലപ്പോൾ അയാളുടെ എക്സ്പ്ലനേഷൻ ഇങ്ങനെയാവും, “കോർഡേയുടെ തയ്യാറെടുപ്പുകൾ നടക്കുകയാണ്.” ഇങ്ങനെ മാസത്തിൽ ഇരുപത്തിയഞ്ച് ദിവസവും വീട്ടിൽ വൈകിയെത്തും. ചിലപ്പോൾ രാത്രി പന്ത്രണ്ടിന് അല്ലെങ്കിൽ ഒന്നര മണിക്ക്.

ഒരു ദിവസം ശോഭയ്ക്ക് തീരെ വയ്യായിരുന്നു. ആരെങ്കിലും തല തടവിത്തന്നെങ്കിൽ എന്നവൾ മോഹിച്ചു. പക്ഷേ രാത്രി രണ്ടു മണിയ്ക്ക് രാത്രിയിലെ ഇരുട്ടല്ലാതെ ആര് കൂട്ടുകൂടാനാണ്? അന്ന് അവളുടെ ക്ഷമ നശിച്ചു. തന്‍റെ വസ്ത്രങ്ങൾ ബാഗിലാക്കി അവൾ വാതിൽക്കൽ തയ്യാറായി വന്നു. വിലാസ് വന്നതും വില്ലിൽ തൊടുത്തു വിട്ട അമ്പുകൾ പോലെ അവളുടെ വാക്കുകൾ അയാളെ തുളച്ചു. “വീട്ടിൽ വരുന്ന സമയമാണോ ഇത്? ഞാൻ പോവുകയാണ്. ഐ ഡോണ്ട് വാണ്ട് ലിവ് വിത്ത് യു എനി മോർ.”

മദ്യപിച്ച് നിൽക്കുന്ന വിലാസിൽ അവളുടെ വാക്കുകളിലെ കയ്പ്പ് ഉണ്ടാക്കിയ ഫലം അയാൾ കയ്യുയർത്തി അവളുടെ മുഖത്ത് ആഞ്ഞ് പഹരിച്ചതായിരുന്നു. ഇങ്ങനെയൊരു ആക്രമണം. അവൾ പതി ക്ഷിച്ചില്ല. അവൾ ഉരുണ്ടുവിണ് മുഖത്ത് നിന്ന് ചോര വന്നു. അവൾ ഉറക്കെ കരയാനും തുടങ്ങി.

ഗർഭിണിയായ ഭാര്യയുടെ നേരെയാണ് താൻ കയ്യുയർത്തിയത് എന്നു പോലും വിലാസ് ഓർത്തില്ല. ഓർമ്മ വന്നതും അയാൾ അവളുടെ അടുത്തിരുന്ന് മാപ്പ് ചോദിക്കാൻ തുടങ്ങി. രാവിലെയായതോടെ എങ്ങനെയോ അവൾ തന്‍റെ വീട്ടിലേയ്ക്ക് പോയി.

വളരെ ബുദ്ധിമുട്ടിയാണ് അവർ ഒത്തു തീർപ്പിൽ എത്തിയത്. അവൾക്കു നേരെ കയ്യുയർത്തില്ലെന്നും രാത്രി വൈകി വീട്ടിലെത്തില്ലെന്നും വിലാസ് സത്യം ചെയ്തു. പിന്നെ അയാൾ നേരത്തെ വരാൻ തുടങ്ങിയെങ്കിലും വീട്ടിൽ തന്നെ ഇരുന്ന് രാത്രി വൈകുവോളം കുടിക്കും. ടിവി കാണും. ഡിന്നർ ശോഭ ഒറ്റയ്ക്കു തന്നെ കഴിക്കും. കാരണം അവൾക്ക് രാത്രി പത്തു മണിയ്ക്കു ശേഷം ഉണർന്നിരിക്കാൻ പറ്റില്ലായിരുന്നു.

കാര്യം അവർ ഒരു വീട്ടിൽത്തന്നെയാണ് കഴിഞ്ഞിരുന്നതെങ്കിലും അപരിചിതരെപ്പോലെയായിരുന്നു. വീടും കുടുംബവുമായി ഒതുങ്ങുമ്പോഴേയ്ക്കും വിലാസിന് മറ്റെവിടെയെങ്കിലും പോസ്‌റ്റിംഗ് ആവും. ഭാരതത്തിന്‍റെ നാല് ദിശകളിലും അയാൾ ചുറ്റിയടിക്കും. ചിലപ്പോൾ ദൂരെ അരുണാചൽ പ്രദേശിലാണെങ്കിൽ മറ്റു ചിലപ്പോൾ കാശ്‌മീരിൽ. ചിലപ്പോൾ ലഡാക്കിലാണെങ്കിൽ മറ്റു ചിലപ്പോൾ മരുഭൂമിയിലെ ബാർമർ പ്രദേശത്ത്. അല്ലെങ്കിൽ ഭുജംഖ് ബാദിലെ ഉൾക്കടലിൽ. ഇവിടെയെല്ലാമുള്ള ചുറ്റിക്കറങ്ങലിൽ അവരുടെ ഒറ്റമകൾ വിഭയുടെ പഠനം പ്രശ്‌നമാകാൻ തുടങ്ങി. അപ്പോൾ ശോഭ തീരുമാനിച്ചു ഇനി അവൾ ഒരു സ്‌ഥലത്തു നിന്ന് വിഭയുടെ പഠനം പൂർത്തിയാക്കും എന്ന്. ശോഭ നോയിഡയിൽ വീട് വാങ്ങി. മകളുടെയൊപ്പം ജീവിക്കാൻ തുടങ്ങിയതോടെ ശോഭയുടെയും വിലാസിന്‍റെയും ദാമ്പത്യജീവിതം പേരിനു മാത്രമായി.

ശോഭയുടെ ജീവിതം മുഴുവനും വിഭയെ വളർത്തുന്നതിൽ ചെലവഴിച്ചു. അവൾ തന്‍റെ മുടങ്ങിപ്പോയ പഠിപ്പും മുഴുവനാക്കി. വിഭയെ എന്നും തന്‍റെ കുടെ നിർത്തുമെന്നും മനസ്സിൽ തീരുമാനിച്ചു. അവളെ ഒരിക്കലും വിവാഹം കഴിപ്പിക്കില്ല. ശോഭയുടെ ജീവിതത്തിൽ വിഭ ഇല്ലായിരുന്നുവെങ്കിൽ അവൾ വിലാസിൽ നിന്ന് വിവാഹമോചനം നേടിയിട്ടുണ്ടാവുമായിരുന്നു. പക്ഷേ വിഭയ്ക്ക് തന്‍റെ അച്ഛനോടുള്ള അകമഴിഞ്ഞ ഇഷ്‌ടം കണ്ടപ്പോൾ മകൾക്ക് അച്‌ഛന്‍റെ സ്നേഹം നിഷേധിക്കാൻ അവൾക്ക് കഴിഞ്ഞില്ല. അവരുടെ വിവാഹജീവിതം കെട്ടപ്പെട്ടിരുന്നത് താലിയില്ലല്ല, മറിച്ച് വിലാസ് വരുമ്പോൾ പപ്പ വന്നേ എന്നു പറഞ്ഞ് അയാളുടെ കഴുത്തിൽ ചുറ്റുന്ന വിഭയുടെ കൈകൾ കൊണ്ടാണ്.

രോഹൻ ദേശ്‌പാണ്ഡെ എന്ന യുവാവിൽ വിഭയുടെ പ്രണയം കേന്ദ്രീകരിച്ചത് ശോഭയ്ക്ക് മനസ്സിലായത് ഒരു ദിവസം ഒരു പ്രോജക്റ്റിന്‍റെ ആവശ്യത്തിന് അവൾ മുംബൈയ്ക്ക് പോകാൻ ഒരുങ്ങിയപ്പോഴാണ്. അവൾ അമ്മയെ തന്‍റെ തീരുമാനം അറിയിച്ചു.

“മമ്മീ, രോഹൻ എന്‍റെ കൂടെ എംബിഎ ചെയ്യുകയാണ്. ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു.”

“വിവാഹമോ?” ശോഭ ഞെട്ടലോടെ ചോദിച്ചു. “ഇല്ല മോളേ വിവാഹത്തിൽ ഒന്നുമില്ല. നിനക്ക് അറിയാഞ്ഞിട്ടാണ്.”

വിഭ അമ്മയുടെ വിരസമായ ജീവിതം കണ്ടിരുന്നു. അവരുടെ കണ്ണിലെ ഏകാന്തത അവളിൽ നിന്ന് ഒളിപ്പിക്കാനാവുമായിരുന്നില്ല. അവൾ വാക്കുകൾ സൂക്ഷിച്ച് തെരഞ്ഞെടുത്ത് പറഞ്ഞു “അറിയുകയൊന്നുമില്ല, പക്ഷേ അറിയാൻ ആഗ്രഹമുണ്ട്.”

രോഹൻ വിഭയുടെ ഒപ്പം തന്നെയാണ് എംബിഎ പൂർത്തിയാക്കിയത്. അൽപദിവസങ്ങൾക്കുള്ളിൽ അയാൾക്ക് ജോലിയുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയ്ക്ക് പോകാൻ അവസരമൊരുങ്ങി. വിവാഹം തീരുമാനിക്കപ്പെട്ടു.

വിവാഹം കഴിഞ്ഞ് രണ്ടു പേരും ഓസ്ട്രേലിയയ്ക്ക് പോയി. കാരണം രോഹന് അവിടെ ജോലി കിട്ടിയിരുന്നു. വിഭയുടെ വിവാഹജീവിതം ശോഭയുടേതിന് നേരെ വിപരീതമായിരുന്നു. രണ്ടു പേരും കൂട്ടുകാരെ പോലെയാണ് കഴിഞ്ഞിരുന്നത്. ശോഭയ്ക്ക് അവളുടെ വീട്ടിൽ പോയാൽ ശർക്കര ഭരണിയിൽ വീണപോലെയാണ്. ചുറ്റും മധുരം നേർത്ത സുഗന്ധവും. എന്തുകൊണ്ടാണ് കെയ്‌റ്റിന്‍റെ വിവാഹമോചനം നടക്കുന്നതെന്നറിയാൻ ശോഭയ്ക്ക് കൗതുകമുണ്ടായിരുന്നു. പതിനാറ് വർഷത്തെ കുടുംബജീവിതം നശിക്കാൻ കാരണമെന്താണ്. പക്ഷേ അവൾ ചോദിച്ചില്ല. വിഭ അതേപ്പറ്റി ഇത്രമാതമേ പറഞ്ഞുള്ളൂ. കെയ്റ്റിന് മൂന്ന് ആൺ മക്കളാണ്. ഒരാൾക്ക് 14 വയസ്സ്. ഒരാൾക്ക് 10 വയസ്സ്. പിന്നെ ഏറ്റവും ഇളയത് നമ്മുടെ ആകാശിന്‍റെ ഒപ്പം, 3 വയസ്സ്.

ശോഭ കെയ്റ്റിനെ അറിഞ്ഞ് തുടങ്ങിയിരുന്നു. ആകാശും അവളുടെ ജാക്കും ഒരേ ചൈൽഡ് കെയറിലാണ് പോയിക്കൊണ്ടിരുന്നത്. ഇടയ്ക്കൊക്കെ രണ്ടു ചേരും ഒരുമിച്ച് കളിക്കും. വൈകുന്നേരം കെയ്റ്റ് അവനെ കൊണ്ടു പോകാൻ വരും പിന്നീട ഇന്ത്യൻ കറി കഴിക്കാനുള്ള മോഹം പ്രകടിപ്പിക്കും.

ഒരു ദിവസം രാത്രി വിഭ തൻറ ബെഡ്റൂമിൽ പോകുന്നതിനു മുമ്പ് അച്ഛനമ്മമാരുടെ ബെഡ്റൂമിൽ അവരോട് ഗുഡ്നൈറ്റ് പറയാൻ വന്നു. എന്നിട്ട് ഇരുന്ന് പറയാൻ തുടങ്ങി. “മമ്മീ, ഇന്ന് ചൈൽഡ് കെയറിൽ നിന്നാണ് അറിഞ്ഞത് ജാക്കിനെ അവിടെ നിന്ന് മാറ്റുകയാണെന്ന്.”

“അതു ശരി, അപ്പോൾ കെയ്റ്റ് അവനെ തന്‍റെ കൂടെ നിർത്തുകയാണോ?”

“അറിയില്ല, ഓരോരോ സാധനങ്ങളും പങ്കുവെയ്ക്കുമെന്നാണ് കേട്ടത്. കത്തിയും സ്‌പൂണും വരെ.“

“അപ്പോൾ കുട്ടികളോ? അവരുടെ കാര്യം എന്താവും? “ ശോഭയുടെ ചിന്ത കെയ്റ്റിന്‍റെ കുട്ടികളെക്കുറിച്ചായിരുന്നു.

“അറിയില്ല, ഒന്നും വ്യക്‌തമായി അറിഞ്ഞില്ല. ചിലപ്പോൾ ഇനിയും തീരുമാനമായിട്ടുണ്ടാവില്ല.“

മുറിയുടെ കർട്ടൻ നേരെയിട്ടിട്ട് അവൾ പോയി. വിവാഹമോചനം നടക്കുന്നത് ആരുടെയാണെങ്കിലും അതിന്‍റെ ബുദ്ധിമുട്ട് മുഴുവൻ ശോഭയ്ക്കായിരുന്നു. വെള്ളിയാഴ്ചത്തെ പത്രത്തിലെ ഒരു വാർത്ത വായിച്ച് വിഭ പെട്ടെന്ന് രോഹൻ ഓഫീസിൽ വിളിച്ചു. “നാളെ കെയ്റ്റിന്‍റെ വീടിന്‍റെ ഓക്ഷനാണ്.”

ശോഭ അടുക്കളയിൽ ഉള്ളി വാട്ടുകയായിരുന്നു. അവളുടെ കൈ പെട്ടെന്ന് നിന്നു പോയി. മനസ്സിൽ ഇടവിടാതെ ഇതു തന്നെ തോന്നുകയായിരുന്നു. “കാര്യങ്ങൾ ഇവിടം വരെയെത്തി.”

വിഭ ഭർത്താവുമായി ഫോണിൽ സംസാരിച്ചു കഴിഞ്ഞ് എത്തിയപ്പോഴേയ്ക്കും അവർ ചോദ്യശരമെയ്തു.

“എന്താ അവൾ പാപ്പരായോ? എന്തിനാ വീട് ലേലം ചെയ്യുന്നത്. വീട് എപ്പോഴും ഉണ്ടാക്കുന്നതാണോ? രണ്ടു പേരിൽ ആരെങ്കിലും ഒരാൾ വച്ചിരുന്നാൽ ബാല്യമെങ്കിലും നശിക്കാതിരിക്കും.”

ശോഭയുടെ ഈ ശോചനീയാവസ്‌ഥ കണ്ട് വിഭ ആദ്യം ഗ്യാസ് ഓഫാക്കി. അമ്മയെ അടുത്തുള്ള കസേരയിൽ ഇരുത്തി. എന്നിട്ട് സ്നേഹത്തോടെ ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ തുടങ്ങി

“ആദ്യം തന്നെ, മമ്മി. ഓക്ഷൻ എന്നു വച്ചാൽ പാപ്പരാവുക എന്നല്ല അർത്ഥം. ഈ നാട്ടിൽ വീടു വിൽക്കാൻ രണ്ടു മൂന്നു. മാർഗ്ഗങ്ങളുണ്ട്. ആരെങ്കിലും വീട് വിൽക്കുമ്പോൾ പത്രത്തിൽ അതിന്‍റെ ഫോട്ടോയും മുഴുവൻ വിവരങ്ങളും അതിന്‍റെ വിലയും കൊടുക്കും ചിലപ്പോൾ അതിന് ഓക്ഷൻ എന്നു പറയും. ഏറ്റവും അധികം വില പറയുന്ന ആൾക്ക് വിട്ടുടമയോട് ചോദിച്ചിട്ട് വീട് വിൽക്കും ഇവിടെ മിക്കപ്പോഴും അങ്ങനെ നടക്കാറുണ്ട്. ഓക്ഷനിൽ നല്ല വില കിട്ടും. നാളെ പതിനൊന്ന് മണിയ്ക്കാണ്. മമ്മിയും വന്ന് കാണൂ.”

“പക്ഷേ, നമ്മൾ അവിടെ ചെന്നിട്ട് എന്തു ചെയ്യാനാണ്?” ശോഭ അമ്പരന്ന് ചോദിച്ചു.

വിഭ ഗ്യാസ് കത്തിച്ച് പകുതിയാക്കിയ ഉള്ളി വാട്ടാൻ തുടങ്ങി. എന്നിട്ട് വെട്ടിമുറിച്ച പോലെ ഉത്തരം പറഞ്ഞു. “രണ്ടു കുട്ടികളാവുമ്പോൾ ഈ വീട് ചെറുതാണ്. ഒരു വീട് വാങ്ങാം എന്ന് രോഹൻ പറയുന്നുണ്ട്. അപ്പോൾ പിന്നെ കെയ്റ്റിന്‍റെ വീടൊന്ന് നോക്കിയാലെന്താ?”

ശോഭയ്ക്ക് അവർ രണ്ടു പേരും പറഞ്ഞത് ഒട്ടും ഇഷ്ട്‌ടമായില്ല. സ്വന്തം സുഹൃത്തിന്‍റെ വീട് വാങ്ങാനോ? ഛി, എത്ര മോശം കാര്യമാണ്. വിഭ ഇതിന്‍റെയൊന്നും ഭാഗമാകാൻ പാടില്ല. മുഴുവൻ ദിവസവും ശോഭയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. വിഭ പ്രോപ്പർട്ടിയുടെ പത്രം വായിച്ചുകൊണ്ടിരുന്നു.

ശനിയാഴ്ച രാവിലെ തന്നെ അവർ തയ്യാറായി പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ വേറെ കുറച്ചു പേരും ഇൻസ്പെക്ഷൻ നടത്തുന്നുണ്ടായിരുന്നു. വീട് വളരെ മനോഹരമായിരുന്നു. വലിയ ലിവിംഗ് റൂം, കിച്ചൺ, നല്ല തറയും ഫോർമൽ ലിവിംഗ് റൂമും, ഡൈനിംഗ് റൂ മും, നാലു ബെഡ്റൂം, രണ്ട് കാറുകൾക്കുള്ള ഗാരേജ്, ഗാരേജിന്‍റ പുറകിൽ വലിയ ഷെഡ് ഒക്കെ ഉണ്ടായിരുന്നു. ഏറ്റവും മനോഹരമായത് ആ വീടിന്‍റെ പുന്തോട്ടമായിരുന്നു. കെയ്റ്റിനു തന്നെ പൂന്തോട്ടത്തിന്‍റെയൊക്കെ ബിസിനസ്സായിരുന്നു. അതി സുന്ദരമായി ലാൻഡ്സ്കേപിംഗ് ചെയ്ത‌ിരുന്നു. കുട്ടികൾക്ക് കളിക്കാൻ ഒരു ട്രീ ഹൗസും ഉണ്ടാക്കിയിരുന്നു. മരം കൊണ്ടുണ്ടാക്കിയ ഉഗ്രൻ രണ്ടു മുറി കെട്ടിടം. കെയ്റ്റിന്‍റെ അലങ്കരിച്ച വീട് വിൽപനയ്ക്ക് തയ്യാറായിരുന്നു. ബാത്ത്റൂമിലെ ജനാലകൾക്ക് മങ്ങിയ ഗ്ലാസായിരുന്നു.

“ഇതിലേ അകത്തേയ്ക്ക് കാണാം.”

“ഉവ്വ് മമ്മി ഡാർലിംഗ്. ഇതാണ് ലേറ്റസ്‌റ്റ് ഫാഷൻ” വിഭ അമ്മയ്ക്കക്ക് പറഞ്ഞു കൊടുത്തു. വീട് ശരിക്കും വളരെ നന്നായിരുന്നു.

വിഭ ഇപ്പോൾ താമസിക്കുന്ന വീട് ഒരു പാട് ചെറുതാണ്. രണ്ട് ബെഡ്റൂം മാത്രമേയുള്ളൂ. പിന്നിൽ പൂന്തോട്ടം വലുതാക്കാനായി ഒരുപാട് സ്ഥലം ഉണ്ടായിരുന്നു. പക്ഷേ അതിനു വേണ്ടി അവൾ പൈസ ചെലവാക്കിയിരുന്നില്ല. രണ്ടുപേരും സൂക്ഷിച്ചാണ് ചെലവ് ചെയ്തിരുന്നത്.

കൃത്യം പതിനൊന്നുമണിയ്ക്ക് ഏതാണ്ട് എട്ട് കുടുംബങ്ങൾ പുറകിലെ ലോണിൽ ഒത്തുകൂടി. പ്രോപ്പർട്ടി ഏജന്‍റ് ടേബിളിന്‍റെ പുറകിൽ വന്നു നിന്നു. പ്രഭാവശാലിയായ ഒരാൾ. പ്രൊഫഷണലും പൊളൈറ്റും, കറുത്ത ഷൂസ്, കറുത്ത സ്റ്റോക്കിംഗ്സ്, ഏതാണ്ട് അതേ നിറത്തിലുള്ള തലമുടി ചേരുന്ന വിധത്തിൽ വെട്ടിയൊതുക്കിയിരുന്നു. അയാൾ ആദ്യം വീടിന്‍റെ ചരിത്രം പറഞ്ഞു. പിന്നെ അതിന്‍റെ ഗുണങ്ങൾ നിരത്തി. പിന്നെ കുറവു കൾ പറഞ്ഞു. ആൾക്കാർ വളരെ ശ്രദ്ധയോടെ അയാളുടെ ഓരോ വാക്കും കേട്ടു കൊണ്ടിരുന്നു. ഏതാണ്ട് 25-30 മിനിറ്റ് അയാൾ സംസാരിച്ചു. പിന്നെ വില പറയാൻ തുടങ്ങി. 2-3 ആൾക്കാർ ചില വിലകൾ പറഞ്ഞു. പിന്നെ വിഭയും ആംഗ്യങ്ങൾ കൊണ്ട് എന്തോ പറഞ്ഞു. നാലാമതായി രോഹൻ തന്‍റെ വില പറഞ്ഞു. ഏജന്‍റ് മൂന്നു പ്രാവശ്യം വില ഏറ്റു പറഞ്ഞു. പിന്നെ ഒരു ചുറ്റിക മേശപ്പുറത്തടിച്ച് ആ വില ഉറപ്പിച്ചു. ടപ്പ് ടപ്പ് എന്ന് അയാൾ വീടിന്‍റെ അകത്തേയ്ക്ക് പോയി. അവിടെ ചിലപ്പോൾ വീട്ടുടമസ്‌ഥൻ ഇരിക്കുന്നുണ്ടാവും. വീട് ആരുടെയാണോ അവരെ അവിടെയൊന്നും കാണാത്തതിൽ ശോഭയ്ക്ക് അസ്വാഭാവികത തോന്നി.

“ഇവിടെ അങ്ങനെയാണ്, വാങ്ങിക്കുന്നവന്‍റെയും വിൽക്കുന്നവന്‍റെയും ഇടയിൽ അയേൺ കർട്ടൻ ഉണ്ടാവും’ വിഭ ശോഭയോട് പറഞ്ഞിരുന്നു.

ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഏജന്‍റ് പുറത്തു വന്ന് തന്‍റെ പഴയ സ്‌ഥലത്ത് തന്നെ നിൽപ്പായി. ആ ഓക്ഷന് വന്നതിന് ആൾക്കാർക്ക് അയാൾ താങ്ക്സ് പറഞ്ഞു. ആൾക്കാർ അയാളുടെ പെർഫോർമൻസിന് കയ്യടിച്ചു. അയാൾ സ്‌റ്റേജിൽ എന്തോ ഡ്രാമ കഴിഞ്ഞ് നിൽക്കുകയാണെന്ന പോലെ. അയാൾ പതിഞ്ഞ സ്വരത്തിൽ വിഭയ്ക്കും രോഹനും ആശംസകൾ അറിയിച്ചു. ബാക്കി എല്ലാവരും പോയി. വിഭയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു. അവിടെ ഞങ്ങൾ എല്ലാവരുടേയും മുന്നിൽ വച്ച് തന്നെ അവൾ രോഹനെ കെട്ടിപ്പിടിച്ച് അയാൾക്ക് വലിയൊരു കിസ്സ് കൊടുത്തു.

സന്തോഷം കൊണ്ട് ആടിക്കളിച്ച് പറഞ്ഞു. “താങ്ക്‌യൂ രോഹൻ.” അവിടെ നിന്ന് എഴുന്നേറ്റ് എല്ലാ വരും കടൽത്തീരത്തേക്ക് പോയി. ബീച്ചിൽ കാർപ്പെറ്റ് വിരിച്ച് ഇരുന്നിട്ട് തന്‍റെ അച്ഛനോട് എല്ലാം പറഞ്ഞു.

“ഇത്ര നല്ല വലിയ വീട് ഈ വിലയ്ക്ക് സിഡ്‌നിയിൽ എവിടേയും കിട്ടില്ല ഇന്ന് വാങ്ങാൻ കഴിഞ്ഞത് ഭാഗ്യം അവർക്ക് വീട് വിൽക്കാൻ തിരക്കായതുകൊണ്ടാണ് വില കുറച്ച് ഇട്ടത് എന്നാണ് ഏജന്‍റ് പറഞ്ഞത്.”

അവർക്ക് എന്ത് തിരക്കാണുള്ളതെന്ന് രണ്ടുദിവസം മുമ്പേ വിഭയ്ക്ക് പിടികിട്ടിയിരുന്നു, ചൈൽഡ് കെയറിൽ നിന്ന് തിരിച്ചു വരുമ്പോൾ വാർത്തയുടെ ചൂടുകൊണ്ട് വിഭയുടെ മുഖം തുടുത്തിരുന്നു.

“കെയ്റ്റ് ഈ ശനിയാഴ്ച പോവുകയാണ്.”

ശോഭയുടെ ഹൃദയം നുറുങ്ങിപ്പോയി. പാവം കുട്ടികൾ, അവരുടെ കാര്യം എന്താകും? കുഞ്ഞ് ജാക്കിന് സ്‌ഥിരമായി അച്ഛനും അമ്മയുമില്ല, സ്‌ഥിരമായി വീടുമില്ല.

“അമ്മേ, അധികം ആശങ്കപ്പെടേണ്ട. ഇവിടെ ആരും ഇത്ര ആലോചിക്കാറില്ല. ഇന്ന് മാളിൽ വച്ച് കെയ്റ്റിനെ കണ്ടിരു ന്നു. വളരെ സന്തോഷത്തിലാണ്. അവളുടെ പുതിയ ഫ്രണ്ട് വലിയ പണക്കാരാനാണെന്നാണ് പറഞ്ഞത്. ലണ്ടനിൽ അയാൾക്ക് വലിയ ബംഗ്ലാവുണ്ട്. ഓസ്ട്രേലിയയിലെ ഈസ്‌റ്റ് കോസ്‌റ്റിൽ ബീച്ച് ഹൗസുണ്ട്. അവൾ അയാളുടെ കൂടെ യൂറോപ്പ് ചുറ്റിയടിക്കാൻ പോവുകയാണ്.”

ശോഭയ്ക്ക് കെയ്റ്റിനോട് ദേഷ്യം വരുന്നുണ്ടായിരുന്നു. “തുടർന്ന് കൊടുക്കാൻ പറ്റിയില്ലെങ്കിൽ പിന്നെന്തിനാ ഇത്രയധികം സ്നേഹം ഭാവിച്ചത്?” അവൾക്ക് സ്വന്തം മക്കളോടും ദേഷ്യം വരുന്നുണ്ടായിരുന്നു. മനസ്സിൽ എന്തോ ഒന്ന് അവളോട് പറയുന്നുണ്ടായിരുന്നു. “വിഭയും രോഹനും വീട് വാങ്ങിയില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ നിവൃത്തിയില്ലാതെ കെയ്റ്റ് അവിടെത്തന്നെ താമസിച്ചേനെ.”

ശോഭയുടെ മനസ്സ് ഐസ് വച്ച പോലെ മരവിച്ചു. വിഭയും രോഹനും ആവേശത്തോടെ ഇടയ്ക്ക് ബാങ്കുകളും വക്കീലന്മാരേയും തപ്പി നടക്കുന്നു. പ്രസവത്തിനു മുമ്പ് എല്ലാ പണിയും തീർക്കണം. കെയ്റ്റിന് തിരക്ക്. ഇവർക്കും തിരക്ക്. പക്ഷേ ശോഭയ്ക്ക് മാത്രം ഒന്നിലും താൽപര്യമുണ്ടായിരുന്നില്ല. ഓട്ടത്തിനിടയിൽ വിഭയുടെ പ്രസവവും കഴിഞ്ഞു. ഒരു സുന്ദരിക്കുഞ്ഞിനു ജന്മം കൊടുത്ത് പത്തു പന്ത്രണ്ട് ദിവസം കൊണ്ടു തന്നെ വിഭ എഴുന്നേറ്റ് നടക്കാൻ തുടങ്ങി.

“നീയെന്താ ചെയ്യുന്നത് വിഭേ? ഒരു മുപ്പതു ദിവസമെങ്കിലും വിശ്രമിക്ക്.” ശോഭ അവളെ ശകാരിച്ചു.

“മമ്മി എന്‍റെ കയ്യിൽ മുപ്പതു മിനിറ്റു പോലുമില്ല. നിങ്ങൾ ടെൻഷൻ ആവണ്ട. രോഹന് ഒറ്റയ്ക്ക് എല്ലാം ചെയ്യാൻ പറ്റില്ല നിങ്ങൾ വീടും കുട്ടികളേയും നോക്കൂ. വീടിന്‍റെ പേപ്പറുകൾ ഈ മാസം തന്നെ സൈൻ ചെയ്യണം.”

“ഈ മാസമോ?”

“അതെ, വേഗം തന്നെ ഷിഫ്റ്റ് ചെയ്യണം. നിങ്ങളുടെ സഹായം ഉണ്ടാവുമല്ലോ,” വിഭ പല ജോലികളും ഒരു മിച്ച് ചെയ്‌തുകൊണ്ട് പറഞ്ഞു.

ഈ ദിവസങ്ങളിൽ വിഭയ്ക്കും രോഹനും അച്ഛനോടും അമ്മയോടും സംസാരിക്കാനുള്ള നേരം പോലും ഉണ്ടായിരുന്നില്ല. രണ്ടു കുട്ടികൾ, വീട്ടിലെ മുഴു വൻ പണികൾ, പിന്നെ വിലാസിന്‍റെ അതേ പെരുമാറ്റം. ശോഭയുടെ ജീവിതം കുട്ടികളിൽ ലയിച്ചതായിരുന്നു. ആദ്യം മകൾക്കു വേണ്ടി സമർപ്പിച്ചത് പിന്നെ മകളുടെ കുട്ടികൾക്കു വേണ്ടി മാത്രമാണ് ജീവിച്ചത്. പണ്ടും ഇപ്പോഴും, ശനിയാഴ്‌ച എല്ലാവരും വീണ്ടും കെയ്റ്റിന്‍റെ വീട്ടിൽ പോയി. ചിലതൊക്കെ കണ്ട് മനസ്സിലാക്കാൻ. ഇനിയത് നമ്മുടെ ആവാൻ പോവുന്നതല്ലേ. ഇപ്രാവശ്യം ഒന്നുകൂടെ സൂക്ഷ്‌മമായി നോക്കുകയായിരുന്നു.

“കണ്ടോ മമ്മീ, എത്ര അപൂർവ്വമായ ചെടിയാണിത്. ഇതിനെ എൽകോൺ എന്നാണ് പറയുന്നത്. ഇതിന് മണ്ണിൽ വേരുണ്ടാവില്ല. ഇത് വായു കൊണ്ടാണ് ജീവിക്കുന്നത്.” വിഭ ഒരു മരത്തിന്‍റെ അടുത്തു നിന്ന് തന്‍റെ സസ്യശാസ്ത്ര വിജ്‌ഞാനം വിളമ്പുകയായിരുന്നു.

“ഇതിന് പഴത്തൊലി കൊടുക്കാം, മുട്ടത്തോട് കൊടുക്കാം. അത്ഭുത സസ്യം തന്നെ അല്ലേ.” വിഭ അതിന്‍റെ പ്രത്യേകതകളിൽ ആവേശം കൊള്ളുകയായിരുന്നു. പക്ഷേ ശോഭ വ്യാകുലയും. മനസ്സിൽ ഒരു കുഴഞ്ഞു മറിയൽ.

“ആഴമുള്ള വേരുകളില്ലാത്ത ചെടി, മണ്ണില്ലാത്ത ചെടി. ങ്ഹും, അത് വലിയ കാര്യം തന്നെ” അവൾ പരോക്ഷമായി പറഞ്ഞു. “അതേ, വളരെ നല്ലതാണ്.”

വീട്ടിലെത്തിയതും ശോഭ പ്രഖ്യാപിച്ചു. “വിഭേ, നീ ആ വീട്ടിൽ താമസിക്കുന്നത് എനിക്ക് സമ്മതമല്ല. നിങ്ങൾ അത് വാങ്ങരുത്.”

“അമ്മയെന്താണീ പറയുന്നത്? വിഭയും രോഹനും അച്‌ഛന്‍റെ കൂടെ വൈൻ കഴിക്കാൻ തയ്യാറെടുക്കുകയായിരുന്നു. വിലാസിന്‍റെ വിസ്ക്‌കിയുടേയും സ്കോച്ചിന്‍റെയും ബോട്ടിലുകൾക്ക് രണ്ടു പുതിയ സുഹൃത്തുക്കളെ ലഭിച്ചിരുന്നു. ഓസ്ട്രേലിയൻ ബിയറും വൈനും.. എങ്കിലും വിഭയ്ക്കും രോഹനും അദ്ദേഹം അധികം ഡ്രിങ്ക്സ് കഴിക്കുന്നത് ഇഷ്‌ടമല്ലായിരുന്നു.

ശോഭ എഴുന്നേറ്റ് കുഞ്ഞു രാധയെ കയ്യിലെടുത്ത് തന്‍റെ മുറിയിലേയ്ക്ക് പോകാൻ നിന്നു. പോകവേ അവൾ പറഞ്ഞു. “ഞാൻ പറഞ്ഞു കഴിഞ്ഞു. ആ വീട് ശരിയല്ല.”

എല്ലാവരും സ്‌തബ്‌ധരായി അനങ്ങാതെ നിന്നു. മിനിറ്റുകളോളം ആരും ഒന്നും പറഞ്ഞില്ല. വിഭ പെട്ടെന്നു തന്നെ അവളുടെ പിന്നാലെ ചെന്ന് ദേഷ്യത്തോടെ പറഞ്ഞു. “ഹോ മമ്മാ, നിങ്ങളെക്കൊണ്ട് വയ്യ. ഞങ്ങൾ ഇത്രയധികം പൈസ ഇൻവെസ്‌റ്റ് ചെയ്‌തതാ. ഞങ്ങൾക്ക് ആ വീട് ഭയങ്കര ഇഷ്ടമാണ്.”

പക്ഷേ, ശോഭയെ ഭൂതം ആവേശിച്ച പോലെയായിരുന്നു. അവൾ ആകെ ബഹളമാക്കി. നിരാഹാരം കിടന്നു. വീട്ടിലാകെ ഉത്കണ്ഠ. എല്ലാവരും അവളെ ഉപദേശിക്കും. സമ്മതിപ്പിക്കാൻ നോക്കും. പിന്നെ ദേഷ്യപ്പെടും അവൾ ഇളകിയില്ല. പിന്നെ ഒരു അപ്രതീക്ഷിത തീരുമാനം വിലാസ് അറിയിച്ചു. “നമ്മൾ നാളെത്തന്നെ ഇന്ത്യയ്ക്ക് തിരിച്ചു പോവുകയാണ്.”

“എന്ത്? നാളേയോ, പക്ഷേ നമ്മുടെ ടിക്കറ്റ് അടുത്ത മാസത്തേയ്ക്കല്ലേ. മാത്രമല്ല ഇപ്പോൾ വിഭ ദുർബലയാണ്. ഒറ്റയ്ക്ക് എങ്ങനെ രാധയെ നോക്കും. നിങ്ങൾക്ക് എന്താ പറ്റിയത്?”

“എനിക്കോ?” അയാളുടെ ശബ്ദം കടുത്തതായിരുന്നു. “എനിക്കെന്ത് സംഭവിക്കാൻ, എനിക്കല്ല, നിങ്ങൾക്ക് എന്തുപറ്റി എന്ന് ആലോചിക്കൂ മാഡം.”

“എനിക്കെന്ത് സംഭവിക്കാനാണ്. എന്‍റെ കുട്ടികൾക്ക് നല്ലതു വരുന്നത് മാത്രം ചെയ്യും. ജീവിതകാലം മുഴുവൻ ചെയ്തു കൊണ്ടിരിക്കുന്നത്.” അവൾ പതുക്കെ തളർന്ന ശബ്‌ദത്തിൽ പറഞ്ഞു.

“കണ്ണ് തുറന്ന് നോക്ക്, അവർ കുട്ടികളല്ല.” തന്‍റെ ഭർത്താവിന്‍റെ നിശ്ചയിച്ചുറപ്പിച്ച ഭാവം കണ്ട് ശോഭ സ്‌തംഭിച്ചു പോയി.

“അമ്മമാർക്ക് തന്‍റെ മക്കൾ ഒരിക്കലും വലുതാവില്ല. വിഭയ്ക്ക് എന്തെങ്കിലും അപകടം സംഭവിക്കുന്നത് എനിക്ക് സഹിക്കാനാവില്ല.” ശോഭ പറഞ്ഞതു തന്നെ പറഞ്ഞുകൊണ്ടിരുന്നു.

“അവരുടെ ജീവിതത്തിൽ ഇന്‍റർഫിയർ ചെയ്യുന്നത് നിർത്തു.” വിലാസ് അലറുന്ന പോലെ പറഞ്ഞു. “അവരെ ജീവിക്കാൻ വിടു സ്വസ്‌ഥമായി ശ്വാസമെടുക്കാൻ സമ്മതിക്കൂ.”

“ഞാൻ അവരെ ജീവിക്കാൻ സമ്മതിക്കുന്നില്ലന്നോ?” അടികിട്ടിയ പോലെ  ശോഭ ചോദിച്ചു.

കേട്ടിട്ടും കേൾക്കാത്തപോലെ വിലാസ് അലമാരയിൽ നിന്ന് വസ്ത്രങ്ങളെടുത്ത് സ്യൂട്ട്കേയ്സിൽ നിറയ്ക്കാൻ തുടങ്ങി.

ശോഭയും ഉറച്ചു നിന്നു. കുട്ടിക്കാലത്തെ നിർബന്ധബുദ്ധി ഇപ്പോൾ ഉഗ്രരൂപത്തിലായി. പക്ഷേ, വിലാസിന്‍റെ തീരുമാനം മാറിയില്ല. അവളുടെ ഓമന എത്ര കരഞ്ഞു. അവൾ എത്ര മോഹിച്ചു. “മമ്മി പ്ലീസ്, ഒരു വാക്കെങ്കിലും പറയൂ.”

പക്ഷേ ശോഭ പാറ പോലെ ഉറച്ചു നിന്നു. അവളുടെ ഓക്സിജനായിരുന്നു വിഭയുടെ കണ്ണുകളിൽ കണ്ണുനീർ. ശോഭ ഉത്കണ്‌ഠപ്പെട്ടിരുന്നത് വിഭയുടെ ഭാവിയെക്കുറിച്ച് മാത്രമാണ്. ഒരു വിചിത്രമായ ഭ്രമം. ഒരു അന്ധ വിശ്വാസം അവളുടെ ഉള്ളിൽ കടന്നിരുന്നു. അവൾ ഭയപ്പെട്ടു.

വിവാഹമോചിതയായ കെയ്റ്റിന്‍റെ വീട്ടിൽ തന്‍റെ മകൾ താമസിക്കുന്നതോർത്ത് അവൾ ഭയപ്പെട്ടു. അങ്ങനെ സംഭവിച്ച വീട്ടിൽ വിഭ ഒറ്റയ്ക്ക് താമസിക്കാനോ? ഈ ചിന്തയാണ് അവളെ അലട്ടിക്കൊണ്ടിരുന്നത്.

കച്ചവടം കഴിഞ്ഞിരുന്നു. ഇന്ത്യയിൽ എത്തിയ ശോഭ സ്വയം സങ്കടപ്പെട്ട് ജീവിച്ചു. എല്ലാ പണിയും എങ്ങനെ ചെയ്യുന്നുണ്ടായിരുന്നു. രാധയെ ആര് ഉറക്കുന്നുണ്ടാവും. ആകാശിനെ ആര് പുരിയും പനീറും കഴിപ്പിക്കുന്നുണ്ടാവും? വിഭ മരുന്ന് കഴിച്ചിട്ടുണ്ടാവുമോ ആവോ?

വിഭയുടെ ഫോൺ എപ്പോഴും വരുന്നുണ്ടായിരുന്നു. വിഭയ്ക്ക് ശോഭയെപ്പറ്റിയും ശോഭയ്ക്ക് വിഭയെപ്പറ്റിയും ആധിയായിരുന്നു.

രണ്ടു ദിവസം മുമ്പ് വിഭ പറഞ്ഞു “മാമാ ഞങ്ങൾ ഈയാഴ്ച്ച ഷിഫ്റ്റ് ചെയ്യുകയാണ്. അമ്പലത്തിൽ നിന്ന് പൂജാരിയെ വിളിപ്പിച്ച് ഹോമം കഴിപ്പിക്കാം. വേറെ എന്തെങ്കിലും ചെയ്യാനുണ്ടോ?”

“എനിക്കു വേണ്ടി ഒരു കാര്യം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യ്. അല്ലെങ്കിൽ നിന്‍റെ ഇഷ്ടം പോലെ…”

“പറയുന്നേ, എന്താ വേണ്ടത്?” വിഭ ആവേശത്തോടെ പറഞ്ഞു.

“ആ വീട്ടിൽ നിന്ന് എൽകോണിൻ മരം വെട്ടിക്കളയൂ.”

“ശരി വെട്ടിക്കളയാം.” വിഭ തന്‍റെ അമ്മയുടെ ആഗ്രഹം കേട്ട് വിസ്‌മയിച്ചു. പാവം എൽകോൺ ചെടി കൊണ്ട് അവർക്ക് എന്ത് ബുദ്ധിമുട്ടാണെന്ന് അവൾക്ക് മനസ്സിലായില്ല.

“നല്ല ആഴമുള്ള വേരുകളുള്ള ഒരു ചെടി. അതിന്‍റെ വേരുകൾ മണ്ണിലായിരിക്കണം. ആൽമരം പോലത്തെ, മണ്ണിൽ ഉറച്ചു നിൽക്കുന്ന ശിഖരങ്ങളുള്ള ഒന്ന്, അങ്ങനെ ഒന്ന് വയ്ക്ക്.” ശോഭ ആവശ്യപ്പെട്ടു.

“ഇത്രയേ ഉള്ളൂ കാര്യം? ഇന്നു തന്നെ പോയി നല്ല വേരുള്ള ഒരു ചെടി കൊണ്ടു വരാം, ഐ ലവ് യൂ മാ,” വിഭ ഉത്സാഹത്തോടെ പറഞ്ഞു.

ഉള്ളിന്‍റെയുള്ളിൽ ശോഭയ്ക്ക് അറിയാമായിരുന്നു. തന്‍റെ വിവാഹജീവിതത്തിലെ അനുഭവത്തെ അന്ധവിശ്വാസമാക്കി വിഭയെ അവിവാഹിതയാക്കി നിർത്താൻ ആഗ്രഹിച്ച പോലെ ഈ അന്ധവിശ്വാസവും വേരില്ലാത്ത ചെടി പോലെയാവും എന്ന്.

പക്ഷേ, ഈ അന്ധവിശ്വാസം ഇങ്ങനെ ഒഴിഞ്ഞു പോകുന്നതു കണ്ട് അവൾ ദീർഘ നിശ്വാസം വിട്ടു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें