ഹോ! എന്തൊരു ഷെയ്‌പ്, എന്തൊരു സ്മാർട്നസ്സ്... സിനിമാ നടികളെയും മോഡലുകളെയും പറ്റിയുള്ള കമന്‍റാണിതെങ്കിൽ അദ്ഭുതപ്പെടേണ്ട. ഈ ഗ്ലാമറിന്‍റെ ക്രെഡിറ്റു മുഴുവൻ വ്യായാമത്തിനു തന്നെ. പ്രഭാത- സായാഹ്ന സവാരിയും വ്യായാമവും ഇന്ന് സർവ്വസാധാരണമായിരിക്കുകയാണ്. വീടിനടുത്ത് ജിം സെന്‍ററുകളൊന്നും ഇല്ലെങ്കിൽ അല്പം പണം മുടക്കി വീട്ടിൽത്തന്നെ ഒരു ഫിറ്റ്നസ് സെന്‍റർ തുടങ്ങിക്കൊള്ളൂ, നിങ്ങളുടെ ഫിറ്റ്നസ്സിനു വേണ്ടിയല്ലേ...

ഹോം ജിം

വീട്ടിൽത്തന്നെയാണ് വ്യായാമം ചെയ്യുന്നതെന്നും വീട്ടിൽ ജിം ഉപകരണങ്ങൾ ഉണ്ടെന്നും പറയുന്നത് ഇന്നൊരു ഫാഷനാണ്. ജീവിത സാഹചര്യങ്ങളുടെ സമ്മർദ്ദത്തിനിടയിൽ ഫിറ്റ്നസിനു വേണ്ടി സമയം കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. ഫിറ്റ്നസ്സ് നിലനിർത്തുന്നതിനാവശ്യമായ ജിം മെഷീനുകൾ വീട്ടിലുണ്ടെങ്കിൽ സൗകര്യമായി, ഒരു മെഷീനിൽത്തന്നെ പലവിധത്തിലുള്ള വ്യായാമങ്ങൾ അഭ്യസിക്കാം. ബെൻച് പ്രസ്സ്, വെയിറ്റ് ലിഫ്റ്റിംഗ്, മിലിട്ടറി പ്രെസ്സ്, ക്രഞ്ചസ് എന്നിങ്ങനെ.

“മുൻകാലത്തെ അപേക്ഷിച്ച് ആളുകൾ ആരോഗ്യകാര്യത്തിൽ വളരെയേറെ ശ്രദ്ധാലുക്കളാണ്. ഹെൽത്തിനെക്കുറിച്ചുള്ള അവബോധം കാരണം കൂടുതൽ കൂടുതൽ ആളുകൾ ഈ രംഗത്തേയ്ക്ക് ആകർഷിക്കപ്പെടുന്നു. ട്രെഡ്‌മിൽസ്, സ്‌റ്റെപ്പേഴ്‌സ്, ജോഗേഴ്‌സ് എന്നീ ഉപകരണങ്ങൾ വീടുകളിലാണ് കൂടുതലായും ഉപയോഗിക്കുന്നത്." പ്രമുഖ ജിം ക്ലബ്ബ് ഹെൽത്ത് ട്രെയ്‌നർ നവാസ് പറയുന്നു.

“വീട്ടിൽത്തന്നെ ജിം വ്യായാമം ചെയ്യാനാണ് പൊതുവെ ആളുകൾക്ക് താല്പര്യമെങ്കിലും ശരിയായ വ്യായാമ രീതി അറിയാതെ വീട്ടിൽത്തന്നെ വ്യായാമം ചെയ്യുന്നത് ദോഷമേ വരുത്തു. അതിനാൽ നല്ലൊരു പരിശീലകന്‍റെ അടുത്തു നിന്നും വ്യായാമങ്ങൾ അഭ്യസിക്കണം." പ്രമുഖ ജിം ഇൻസ്ട്രക്റ്ററായ സുശീൽ പറയുന്നു.

ജിം ഒരുക്കുമ്പോൾ

  • വീട്ടിൽത്തന്നെയാണ് ജിം വ്യായാമം ചെയ്യാനുദ്ദേശിക്കുന്നതെങ്കിൽ ട്രെയ‌നറുടെ വിദഗ്ധോപദേശം തേടിയിരിക്കണം.
  • മെഷീൻ സെറ്റ് ചെയ്യാനറിയാത്തവർ തീർച്ചയായും ഒരു മെക്കാനിക്കിന്‍റെ സഹായം തേടണം.
  • ജിം ഉപകരണത്തിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുണ്ടെങ്കിൽ അതിൽ വ്യായാമം ചെയ്യരുത്.
  • സ്‌ഥല പരിമിതി, ബജറ്റ് ഇവ മുന്നിൽകണ്ടുവേണം ഉപകരണങ്ങൾ വാങ്ങാൻ.
  • തെറ്റായ രീതിയിൽ ഡിസൈൻ ചെയ്ത‌തിരിക്കുന്ന ഉപകരണങ്ങൾ ദോഷമേ വരുത്തു. അതുകൊണ്ട് ബ്രാന്‍റഡ് ഉപകരണങ്ങൾ വാങ്ങണം.
  • ജിമ്മിൽ വ്യായാമം ചെയ്യേണ്ട രീതിയും അറിഞ്ഞിരിക്കണം.
  • വീടുകളിൽത്തന്നെ ചെയ്യാൻ ഏറ്റവും അനുയോജ്യമായ വ്യായാമങ്ങളാണ് ബെൻച് പ്രസ്സ്, ലെഗ് എക്സ്‌ടെൻഷൻ, സീറ്റഡ് വ്യായാമങ്ങൾ.
  • ഹോം ജിം അല്പ‌ം ചെലവേറിയതാണ്. ഏതുതരം ഉപകരണം വാങ്ങി വയ്ക്കാനുദ്ദേശിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.
  • റീബോക്ക്, അഡിഡാസ്, നൈക്കി എന്നീ കമ്പനികളാണ് ഇത്തരം ഫിറ്റ്നസ്സ് ഉപകരണങ്ങളുടെ നിർമ്മാതാക്കൾ.

മെഷീനുകൾ

കാർഡിയോ വാസ്ക്യൂലർ ഉപകരണങ്ങൾ: ഇത് പേശികൾ ദൃഢമാക്കുന്നതിനു വേണ്ടിയുള്ളതാണ്. ഹൃദയസംബന്ധമായ വ്യായാമങ്ങൾക്കും നല്ലതാണ്.

‌സ്റ്റേഷനറി ബൈക്ക്: എക്സർ സൈക്കിളുകളാണ് ഇന്ന് കൂടുതലായും വ്യായാമത്തിന് ഉപയോഗിക്കുന്നത്. കുടവയർ കുറയ്ക്കുന്നതിന് ഇത് ഏറെ സഹായകരമാണ്. 4,000 മുതൽ 12,000 രൂപയോളം വരും ഇതിന്‍റെ വില.

ട്രെഡ്മിൽസ്: വൈദ്യുതിയുടെ സഹായത്തോടെ പ്രവർത്തിക്കുന്നതും അല്ലാത്തതുമായ ട്രെഡ്‌മിൽസ് ഉണ്ട്. മോട്ടോറിന്‍റെ സഹായത്തോടെ പ്രവർത്തിക്കുന്നവ കൂടുതൽ കാര്യക്ഷമമായിരിക്കും. ഇതിൽ വീതി കുടിയ വാക്കിംഗ് സ്ട്രിപ‌് ഉണ്ടായിരിക്കും. നിശ്ചിത വേഗതയിൽ നടക്കാൻ ഇതുവഴി സാധിക്കും. ഡി‌സ്പ്ലേ മോണിറ്ററിൽ നോക്കി വ്യായാമം ചെയ്യാനുള്ള സൗകര്യവും ഇവയ്ക്ക് ഉണ്ടായിരിക്കും. എത്ര കലോറി നഷ്ടമായിട്ടുണ്ടെന്നത് മോണിറ്ററിൽ വ്യക്തമാവും. വില 15,000 മുതൽ 1,000,00 വരെ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...