ഐ ആം ദി ബെസ്‌റ്റ്

പെൺബുദ്ധി പിൻബുദ്ധിയെന്ന് എഴുതിത്തള്ളാൻ വരട്ടെ, ബുദ്ധിശക്ത‌ിയുടെ അടിസ്‌ഥാനത്തിൽ സ്ത്രീകളിന്ന് കോർപ്പറേറ്റ് ലോകത്തും വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. വിദ്യാഭ്യാസം, വ്യവസായം, രാഷ്ട്രീയം, കായികരംഗം, ബഹിരാകാശം തുടങ്ങി മേഖല ഏതായാലും അവൾ മുൻപന്തിയിൽ തന്നെയുണ്ട്. കായികബലത്തിൽ മാത്രമാണ് പുരുഷൻ അവളേക്കാൾ മികച്ചു നിൽക്കുന്നത് എന്നുവേണം പറയാൻ.

പഠനങ്ങൾ അനുസരിച്ച് നമ്മുടെ രാജ്യത്തിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് അറിയുന്നത്. ഇന്ത്യയിൽ ജോലി ചെയ്യുന്ന പുരുഷന്മാർ 67%ആണെങ്കിൽ സ്ത്രീകൾ കേവലം 9% ആണ്.

സ്വാതന്ത്യ്രം ലഭിച്ചിട്ട് 74 വർഷം പിന്നിട്ടിട്ടും തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തം ഇപ്പോഴും വളരെ കുറവാണ്. പ്രത്യേകിച്ചും ചെറുപ്പക്കാരായ സ്ത്രീകൾക്ക് സ്വന്തം കരിയർ കരസ്ഥമാക്കാൻ ധാരാളം വെല്ലുവിളികളേയും തടസ്സങ്ങളേയും നേരിടേണ്ടി വരുന്നുണ്ട്.

വീട്ടിൽ ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടെങ്കിൽ ആൺകുട്ടിയെ തൊഴിലിനായി മറ്റ് നഗരങ്ങളിൽ അയക്കുന്നതിന് ഒരു തടസവുമുണ്ടാകുന്നില്ല. എന്നാൽ പെൺകുട്ടിയ്ക്ക് സ്വന്തം നഗരത്തിൽ തന്നെ ഏതെങ്കിലും ചെറിയ ജോലി ചെയ്‌ത് തൃപ്തിയടയേണ്ടി വരും. അതിനും വീട്ടുകാരെ സമ്മതിപ്പിക്കേണ്ടി വരും. ഇത്തരത്തിലുള്ള കാഴ്ചപ്പാടിൽ മാറ്റം വന്നിട്ടുണ്ട് എന്നതാണ് സ്ത്രീകളുടെ പുരോഗതിയിൽ വന്ന ഉയർച്ച സൂചിപ്പിക്കുന്നത്.

സ്ത്രീ ജീവനക്കാർ ഏറെയുള്ള കമ്പനികൾ ചുരുങ്ങിയ കാലയളവിൽ വൻലാഭമുണ്ടാക്കുന്നുവെന്നാണ് പുതിയ കണക്കുകൾ. എന്താണ് ഈ മികവിന് പിന്നിലെ രഹസ്യം?

കാര്യപ്രാപ്തി

“എന്തെങ്കിലും ജോലിയുണ്ടെങ്കിൽ പുരുഷനോട് പറയാം. എന്നാൽ അത് പ്രാവർത്തികമാക്കണമെങ്കിൽ സ്ത്രീയോട് തന്നെ പറയണം.” മാർഗരറ്റ് താച്ചറുടെ ഈ വാക്കുകൾ തന്നെ അതിനുള്ള ഉത്തരം.

സ്ത്രീയും പുരുഷനും തമ്മിൽ അടിസ്‌ഥാനപരമായി ഏറെ വ്യത്യാസങ്ങളുണ്ട്. ഇരു കൂട്ടരുടെയും ഭൗതികഘടനയും മനോഘടനയും ഏതാണ്ട് ഒരേ പോലെയാണെങ്കിലും സ്ത്രീയുടെയും പുരുഷന്‍റെയും ചിന്താ രീതികളിൽ ഏറെ വ്യത്യാസമുണ്ടെന്നാണ് ശാസ്ത്രലോകത്തിന്‍റെ കണ്ടെത്തൽ. ബുദ്ധിശക്‌തിയിലും കഴിവിലുമുള്ള വ്യത്യാസങ്ങളെ വേർതിരിച്ചു നടത്തിയ ഗവേഷണങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഇത്.

തീക്ഷ്‌ണമായ വികാരങ്ങളുള്ളവനും വീടിനു വെളിയിൽ കഴിയാനിഷ്ടപ്പെടുന്നവനും ധാരാളം ബന്ധങ്ങളുണ്ടാക്കാൻ താല്പ‌ര്യപ്പെടുന്നവനുമാണ് പുരുഷൻ. എന്നാൽ സ്ത്രീയാകട്ടെ, മൃദുല വികാരമുള്ളവളും വീടിനോട് ചേർന്ന് നിൽക്കാൻ ഇഷ്ടമുള്ളവളും അചഞ്ചലമായ പാതിവ്രത്യം കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധിക്കുന്നവളുമാണ്.

ഇതെത്രമാത്രം സത്യമാണെന്നത് വ്യക്തിപരമായ വിശകലനത്തെയും അനുഭവസമ്പത്തിനെയും ആശ്രയിച്ചിരിക്കുമെങ്കിലും പ്രവർത്തനശൈലിയിൽ പുരുഷനേക്കാൾ വ്യത്യസ്തത പുലർത്തുന്നവരാണ് സ്ത്രീയെന്നതിന് തർക്കമില്ല. കോർപ്പറേറ്റ് ലോകത്തുപോലും സ്ത്രീകൾക്ക് പ്രാമുഖ്യം ലഭിക്കുന്നതിന് പിന്നിൽ അവരുടെ കാര്യപ്രാപ്‌തിയും കഴിവുമല്ലാതെ മറ്റെന്താണ്?

ചില വിലയിരുത്തലുകൾ

  • പുരുഷന്മാർ പണത്തിന് അമിതപ്രാധാന്യം നല്കുന്നു. അതുകൊണ്ട് അവർ ഇടയ്ക്കിടെ ജോലി മാറിക്കൊണ്ടിരിക്കും. എന്നാൽ സ്ത്രീകൾ പണത്തേക്കാളും സ്ഥപനത്തോടുള് വൈകാരികമായ അടുപ്പത്തിനാണ് പ്രാധാന്യം നൽകുന്നത്.
  • സ്ത്രീകൾ വേഗം ജോലി പഠിച്ചെടുക്കു ന്നു. സത്യസന്ധതയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അവർ തയ്യാറല്ല. പുരുഷന്മാരാകട്ടെ ജോലിക്കാര്യങ്ങളിൽ പലപ്പോഴും അശ്രദ്ധ കാണിക്കുന്നു.
  • പുരുഷനെ അപേക്ഷിച്ച് സ്ത്രീകൾക്ക് പുതിയ സാഹചര്യവുമായി പെട്ടെന്ന് ഇണങ്ങാൻ സാധിക്കും.
  • കുറഞ്ഞ ശമ്പളനിരക്കുപോലും സ്ത്രീകൾക്ക് സ്വീകാര്യമായിരിക്കും. കഴിവ് തെളിയിക്കാൻ ഒരവസരം മതിയെന്ന് വിശ്വസിക്കുന്നവരാണവർ.
  • മൾട്ടി ടാസ്കിംഗ് ജോലികൾ തന്ത്രപൂർവ്വം വിജയത്തിലെത്തിക്കാൻ സ്ത്രീകൾക്ക് പ്രത്യേകം കഴിവുണ്ട്.
  • സ്ത്രീകളുടെ സാന്നിധ്യം ജോലിസ്‌ഥലത്തെ കൂടുതൽ പ്രസന്നമാക്കും. മാത്രമല്ല, സ്ത്രീകളുടെ സാന്നിധ്യത്തിൽ ജോലി ചെയ്യുന്ന പുരുഷന്മാർ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും കൂടുതൽ ജാഗ്രത പുലർത്തുന്നുവെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
  • കഴിവും ബുദ്ധിയുമുള്ള സ്ത്രീകൾ ബോസായി വന്നാൽ കീഴുദ്യോഗസ്‌ഥരൊക്കെ ഉണർവ്വോടെ ജോലിയെടുക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
  • പൊതുവേ പുരുഷനെ അപേക്ഷിച്ച് സ്ത്രീകൾ അവരുടെ ജോലി സ്‌ഥലം വൃത്തിയായി സൂക്ഷിക്കുന്നതിൽ പോലും ശ്രദ്ധ പുലർത്തുന്നു.

പാദരക്ഷകൾ പാദങ്ങൾക്ക് പാരയാവരുത്

പാദങ്ങൾക്ക് പാകുമല്ലാത്ത പാദരക്ഷകൾ അണിയുന്നത് കൊണ്ടുള്ള ദോഷങ്ങളെക്കുറിച്ച് പലരും ചിന്തിക്കാറില്ല. ഇത് നടത്തത്തിനെ സാരമായി ബാധിക്കുക മാത്രമല്ല, കാലുകളിലേയും മുതുകിലേയും പേശികളുടെ അമിത സമ്മർദ്ദത്തിന് കാരണമാകുകയും ചെയ്യും. പുറംവേദന, സ്പോണ്ടിലൈറ്റിസ്, മുട്ടുവേദന തുടങ്ങിയ പ്രശ്നങ്ങൾ ഇത്തരം പാദരക്ഷകൾ അണിയുന്നതുകൊണ്ട് ഉണ്ടാകാം.

അനായാസമായി നടക്കാൻ സഹായിക്കുന്നതും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾക്കിടയാക്കാത്തതുമാണ് ശരിയായ പാദരക്ഷകൾ. കാലുതെറ്റി വീണുള്ള അപകടങ്ങളെ അത് കുറയ്ക്കും. ഉപ്പുറ്റി, മുട്ട് തുടങ്ങി അരക്കെട്ട് വരെയുള്ള ഭാഗങ്ങളെ സംരക്ഷിക്കുകയും ചെയ്യും. ശരിയായ പാദരക്ഷകൾ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച്…

ശരിയായ സോൾ

ഷൂസിന്‍റെയും ചെരിപ്പിന്‍റെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് സോ പുറമെ നിന്ന് നോക്കുമ്പോൾ ഭംഗിയുള്ളതാണെന്ന് തോന്നുന്ന പാദരക്ഷകൾ, അണിയുമ്പോൾ അത്ര സുഖകരമായി തോന്നണമെന്നില്ല. ചെരിപ്പ് വ്യക്‌തിത്വത്തി ന് ഇണങ്ങുന്നതാണോ എന്നും പരിശോധിക്കണം. പാദരക്ഷകൾ വാങ്ങുമ്പോൾ അവയുടെ സോളും ആന്തരിക നിർമ്മാണ രീതിയുമൊക്കെ കണക്കിലെടുക്കണം. ബ്രാൻഡിൽ മാത്രം ശ്രദ്ധിച്ചതുകൊണ്ട് കാര്യമില്ല. പാദങ്ങളുടെ രൂപത്തിനനുസരിച്ചുള്ളതായിരിക്ക’ണമെന്നില്ല മിക്ക പാദരക്ഷകളും അണിഞ്ഞ് നടന്ന് നോക്കിയ ശേഷമേ പാദരക്ഷകൾ വാങ്ങാവു.

ഹീലുള്ളത് വേണോ?

ഹീലുള്ള ഷൂസും ചെരിപ്പുകളും കാലുകളുടെ രൂപത്തിന് അനുയോജ്യമാവണമെന്നില്ല. പെൻസിൽ ഹീലുള്ള ചെരിപ്പണിഞ്ഞാൽ ഉപ്പുറ്റിയുടെയും വിരലുകളുടെയും സന്തുലിതാവസ്‌ഥ അവതാളത്തിലാകും. അത്തരം ചെരിപ്പുകൾ പാദത്തിന്‍റെ അടിഭാഗത്തും ഉപ്പുറ്റിയിലും വേദനയുളവാക്കും. തെന്നിവീഴാനും സാധ്യതയുണ്ട്.

മുൻകരുതലുകൾ

  • ജോഗിംഗ് ചെയ്യുമ്പോഴും നടക്കുമ്പോഴും ശരിയായ അളവിലുള്ളതും വീതിയുള്ളതുമായ ഷൂസുകളോ ചെരിപ്പുകളോ വേണം അണിയാൻ പാദരക്ഷകൾ അഴിക്കുമ്പോൾ പാദങ്ങളിൽ സമ്മർദ്ദമേറ്റുള്ള പാടുകളോ മറ്റോ കണ്ടാൽ നിങ്ങളുടെ പാദരക്ഷകളുടെ ഉൾഭാഗത്തെ സോൾ അനുയോജ്യമല്ല എന്ന് അനുമാനിക്കാം.
  • തുകൽ, വെൽക്രോ എന്നിവ കൊണ്ട് നിർമ്മിച്ച പാദരക്ഷകൾ കൂടുതൽ സംരക്ഷണമേകുന്നവയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വെൽക്രോ പാദരക്ഷകളാണ് അനുയോജ്യം, അവ അനായാസം അണിയാനും ഊരാനും കഴിയും.
  • തറനിരപ്പിൽ നിന്നും അധികം ഉയരമില്ലാത്തതും കാലുകളിലെ എല്ലുകൾക്കും ജോയിന്‍റുകൾക്കും സുഖം പകരുന്ന സോളുള്ളതുമായ പാദരക്ഷകളാണ് ഏറ്റവും നല്ലത്. അകം കുഷ്യനിട്ടതു പോലെയായിരിക്കുകയും വേണം.
  • മുൻവശം കൂർത്തിരിക്കുന്ന ഷൂസ് വാങ്ങുന്നത് ഒഴിവാക്കണം. വിരലു കൾ സുഖകരമായ രീതിയിൽ ഇരിക്കത്തക്കവിധം വീതിയുണ്ടാവണം.
  • പാദരക്ഷകൾ അണിയുമ്പോൾ തള്ളവിരലിനും ചെറുവിരലിനും ഉപ്പൂറ്റിയ്ക്കും അമിത സമ്മർദ്ദം അനുഭവപ്പെടാത്തവ തെരഞ്ഞെടുക്കണം.
  • ഒരു പേപ്പറിൽ കാലിന്‍റെ ഔട്ട്‌ലൈൻ വരയ്ക്കുക. ഈ രേഖാചിത്രം വൃത്തിയായി വെട്ടിയെടുത്ത് ഷൂസിന്‍റെയോ ചെരിപ്പിന്‍റെയോ അകത്ത് ഇട്ട് നോക്കാം. ഈ കടലാസ് കഷണം ചെരിപ്പിനകത്ത് ചുളിവുകളൊന്നുമില്ലാതെയാണ് ഇരിക്കുന്നതെങ്കിൽ നിങ്ങൾ തെരഞ്ഞെടുത്ത ചെരിപ്പ് ശരിയായിട്ടുള്ളതാണെന്ന് ഉറപ്പിക്കാം.
  • പകൽ സമയം ഓടി നടക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നതുകൊണ്ട് കാലുകളിൽ നേരിയ രീതിയിൽ നീർവീക്കമുണ്ടാകാം. അതുകൊണ്ട് പാദരക്ഷകൾ വൈകുന്നേരം വാങ്ങുന്നതാണ് നല്ലത്.

കുട്ടികൾക്കുള്ള ചെരിപ്പ്

കുട്ടികളുടെ കാലുകളുടെ വളർച്ച വളരെ വേഗത്തിലാണ് നടക്കുന്നത്. അതുകൊണ്ട് അവർക്കുള്ള പാദരക്ഷകൾ അടിക്കടി മാറേണ്ടി വരും. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാനായി ഭൂരിഭാഗം മാതാപിതാക്കളും അവർക്കായി അല്പം വലിയ ചെരിപ്പുകളും ഷൂസുകളും വാങ്ങാറുണ്ട്. എന്നാൽ കുട്ടികളുടെ പാദങ്ങളുടെ ആരോഗ്യത്തിനിത് നല്ലതല്ല. വലുതോ ചെറുതോ ആയ പാദരക്ഷകൾ നടക്കുമ്പോൾ കാലുകൾക്ക് പൂർണ്ണമായ സപ്പോർട്ട് നൽകുകയില്ല. നടത്തത്തെ അത് വികലമാക്കുകയും ചെയ്യും. കാലു മടങ്ങാനും തെന്നി വീഴാനുമുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് കുട്ടികളുടെ കാലുകൾക്ക് യോജിച്ച അളവിലുള്ള ചെരിപ്പുകൾ തന്നെ തെരഞ്ഞെടുക്കണം.

വ്യായാമം ആവശ്യം

വ്യായാമം കാലുകളിലെ പേശികളെ ബലപ്പെടുത്താനും കാലുകൾക്കുണ്ടാകുന്ന അസ്വസ്‌ഥതകൾ അകറ്റാനും സഹായിക്കും. പകൽ രണ്ടുതവണ 10 മിനിറ്റുനേരം ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നത് കാലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കും.

  • വിരലുകളിൽ ബലം കൊടുത്ത് പാദങ്ങളും ഉപ്പുറ്റിയും മുകളിലേക്ക് ഉയർത്തുക.
  • പിന്നീട് പാദങ്ങൾ പതിയെ നിലത്തുറപ്പിക്കുക. ഇത് പലതവണ ആവർത്തിക്കുക.
  • കാൽവിരലുകൾ ആദ്യം ചുരുക്കുകയും പിന്നീട് പതിയെ വിടർത്തുകയും ചെയ്യാം. ഈ ക്രിയ ആവർത്തിക്കണം.
  • വിരലുകൾ മുകളിലോട്ടും താഴോട്ടും ചലിപ്പിക്കുക.

പെഡിക്യൂർ

കാലുകൾക്ക് ഏറ്റവും ഫലപ്രദമായ സൗന്ദര്യപരിചരണ രീതിയാണ് പെഡിക്യൂർ. പെഡിക്യൂർ വീട്ടിൽ വെച്ചോ ബ്യൂട്ടി പാർലറിൽ വെച്ചോ ചെയ്യാം. പാദങ്ങളുടെ സൗന്ദര്യവും ആരോഗ്യവും കൂട്ടാൻ ഈ രീതി സഹായിക്കും.

പാദങ്ങളിലെ ദുർഗന്ധം

പാദങ്ങളിലുണ്ടാകുന്ന സാധാരണ പ്രശ്നമാണിത്. പരിഹാരമാർഗ്ഗങ്ങളാണ് ചുവടെ പറയുന്നത്.

  • ഷൂസും സോക്സ്‌സും അഞ്ച് മണിക്കൂറിലധികം അണിയരുത്. ജോലി ചെയ്യുന്നതിനിടെ കുറച്ചുനേരം ഷൂസും സോക്സ്‌കളും അഴിച്ചുവെയ്ക്കാം.
  • ദുർഗന്ധത്തിൽ നിന്നും മോചനം നേടുന്നതിന് ആന്‍റി ബാക്‌ടീരിയൽ സോക്സു‌കൾ അണിയാം. പാദങ്ങളിൽ ഡിയോഡറന്‍റുകൾ ഉപയോഗിക്കുകയും ചെയ്യാം.
  • മഴക്കാലത്ത് ഷൂസുകൾ നനയാറുണ്ട്. അതുകൊണ്ട് വീട്ടിലെത്തിയ ഉടൻ തുറസ്സായ സ്‌ഥലത്തുവെച്ചോ വെയിലത്ത് വെച്ചോ ഷൂസ് ഉണക്കിയെടുക്കണം.
  • നനവും ഈർപ്പവും തട്ടുന്നതുമൂലം ഷൂസുകളിൽ പൂപ്പൽ ഉണ്ടാകാം. സ്വാഭാവികമായും കാലുകളിൽ ദുർഗന്ധമുണ്ടാകുന്നതിന് ഇത് ഇടയാക്കും. അതുകൊണ്ട് ഷൂസ് നന്നായി ഉണങ്ങിയ ശേഷം അണിയുക.

പാദസംരക്ഷണ കാര്യങ്ങളിൽ പ്രമേഹ രോഗികൾ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. അവരുടെ പാദങ്ങളിലുള്ള രക്‌തക്കുഴലുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കണമെന്നില്ല. അതുകൊണ്ട് അത്തരം രക്തക്കുഴലുകൾ കാലുകളുടെ ആകൃതിയിലും വലിപ്പത്തിലും വ്യത്യാസമുണ്ടാക്കാം. ഇടതുവലതു പാദങ്ങളുടെ വ്യത്യാസങ്ങൾ സ്വയം നിരീക്ഷിച്ച് വലിയ പാദത്തിന്‍റെ അളവിനനുസരിച്ച് പാദരക്ഷ തെരഞ്ഞെടുക്കണം.

പാദങ്ങൾക്ക് സുരക്ഷ പ്രദാനം ചെയ്യുന്ന പ്രത്യേകതരം സോളുകളുള്ള ചെരിപ്പുകൾ അണിയാൻ പ്രമേഹരോഗികൾ ശ്രദ്ധിക്കണം. ഷുഗർനില കൂടുമ്പോൾ കാലുകളിൽ നീർവീക്കവുമുണ്ടാകാം. ഈ സാഹചര്യത്തിൽ ഉടൻ തന്നെ പാദരക്ഷകൾ മാറ്റി യോജിച്ചവ തെരഞ്ഞെടുക്കണം. മോശമായ ചെരിപ്പണിഞ്ഞാൽ ചിലപ്പോൾ കാലുകളിൽ മുറിവുകളും മറ്റും ഉണ്ടാകാം. ഇത് പിന്നീട് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാം.

ഹാംഗിംഗ് ഗാർഡൻ

രാവിലെ ഉണർന്നെഴുന്നേറ്റാൽ ഇത്തിരി നേരം വീടിന്‍റെ മുറ്റത്ത് വിരിഞ്ഞു നിൽക്കുന്ന പൂക്കളെ നോക്കി ഇരിക്കുക. പ്രഭാതത്തിന്‍റെ പുഞ്ചിരി മുഴുവൻ ഒരു കുഞ്ഞുപൂവ് നമുക്ക് വച്ചു നീട്ടുകയാണ് എന്ന് തോന്നും. ആ പുഞ്ചിരി നല്കുന്ന സ്നേഹത്തിന്‍റെ ഊർ‌ജ്ജം ദിവസം മുഴുവൻ നമ്മോടൊപ്പം ഉണ്ടാവുകയും ചെയ്യും.

പൂക്കളോട് സ്നേഹവും അല്പം കലാഭിരുചിയും ഉള്ള ആളുകൾക്ക് വീട്ടിൽ സുന്ദരമായ ഒരു ഹാംഗിംഗ് ഗാർഡൻ ഒരുക്കാം. സ്‌ഥല പരിമിതി ഇതിന് തടസ്സമാവുകയില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. മേൽക്കൂരയിലോ ബാൽക്കണിയിലോ ഒരു കോണിൽ നിന്നും മറ്റേ കോൺ വരെയോ ഇരുമ്പു ദണ്ഡിൽ, ചെറുചെടികൾ നട്ടുപിടിപ്പിച്ച കുഞ്ഞു ബാസ്ക്കറ്റുകൾ തൂക്കിയിട്ട് നോക്കൂ…. ഹാംഗിംഗ് ഗാർഡൻ റെഡി. വീടിന് മൊത്തത്തിൽ ഒരു ആനച്ചന്തം ലഭിക്കുകയും ചെയ്യും.

കാലത്തിനൊത്ത മാറ്റം

ഇന്നത്തെപ്പോലെ വൈവിധ്യം നിറഞ്ഞ ബാസ്ക്കറ്റ് ചെടിച്ചട്ടികൾ മുമ്പ് ലഭ്യമായിരുന്നില്ല. പണ്ട് അലൂമിനിയം അല്ലെങ്കിൽ ലോഹ കമ്പികൾ കൊണ്ട് നിർമ്മിച്ച ബാസ്ക്കറ്റുകളാണ് ഉപയോഗിച്ചിരുന്നത്. ഹുക്കിൽ തൂക്കിയിട്ട ബാസ്ക്‌കറ്റുകളുടെ വശങ്ങളിൽ ഉണങ്ങിയ പുല്ല് നിറച്ച് മധ്യഭാഗത്ത് മണ്ണും നിറച്ചാണ് ചെടികൾ നട്ടിരുന്നത്.

ചെടി നനയ്ക്കുമ്പോൾ പുല്ല് ചീഞ്ഞ് പോകുന്നതിനാൽ ബാസ്ക്‌കറ്റിൽ വീണ്ടും പുല്ല് നിറയ്‌ക്കേണ്ടി വരുമായിരുന്നു. ചട്ടി തുരുമ്പ് പിടിക്കുന്നതും ഈ രീതിയുടെ മറ്റൊരു ന്യൂനതയായിരുന്നു. ഇപ്പോൾ ആ പ്രശ്ന‌മില്ല. സോളിഡ് പ്ലാസ്‌റ്റിക് ബാസ്ക്കറ്റ് ഉപയോഗിച്ചാൽ മതി. ഇതിൽ ചെടി നടാനായി പ്രത്യേക തരം മണ്ണ് നിറയ്ക്കുന്നു. മെറ്റാലിക് ചങ്ങലക്കു പകരം പ്ലാസ്‌റ്റിക് ചങ്ങലയാണ് ഉപയോഗിക്കുന്നത്. വിവിധ നിറങ്ങളിലും ഡിസൈനുകളിലുമുള്ള പ്ലാസ്‌റ്റിക് ബാസ്ക്കറ്റുകൾ വിപണിയിൽ ലഭ്യമാണ്.

ഫാഷനൊപ്പം വൃത്തിയും

ഫ്ളാറ്റ് വാസികൾക്ക് ഹാംഗിംഗ് ഗാർഡൻ വലിയൊരു അനുഗ്രഹമാണ്. ഇത്തരം പുന്തോട്ടങ്ങൾക്ക് അമിതമായ ശ്രദ്ധയും പരിചരണവും ആവശ്യമായി വരുന്നില്ല. വൃത്തിയായി സൂക്ഷിക്കുകയും ചെയ്യാം. കാലാവസ്‌ഥ മാറുന്നതിന് അനുസരിച്ച് ചെടികൾ മാറ്റി ഗാർഡൻ ലൂക്കിൽ മാറ്റവും വരുത്താം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ബാസ്ക്‌കറ്റ് സൈസ് 14 ഇഞ്ചിലും കുറയാൻ പാടില്ല. ചെടിയുടെ വേരുകൾ പടരാൻ ബാസ്ക്കറ്റിൽ ആവശ്യമായ ഇടം വേണം.
  • ബാസ്ക്കറ്റിൽ അമിത ഭാരം ഉണ്ടാകാൻ പാടില്ല. വളരെ നേർത്ത, ഭാരം കുറഞ്ഞ മണ്ണും ചെടിയും വേണം തെരഞ്ഞെടുക്കാൻ.
  • കൂടുതൽ ഉയരത്തിൽ ബാസ്ക്കറ്റ് തൂക്കരുത്. പരിചരിക്കാനും മറ്റും ഇത് അസൗകര്യമുണ്ടാക്കും.
  • ചെടിക്ക് ആവശ്യമായ അളവിൽ മാത്രം വെള്ളം ഒഴിക്കാൻ ശ്രദ്ധിക്കുക. അധികമായി ചെടികൾ നനയ്ക്കുന്നത് അവ ചീഞ്ഞുപോകാൻ ഇടയാക്കും.
  • വെള്ളം ചെടികൾക്ക് മുകളിലൂടെ വേണം ഒഴിക്കാൻ. ഇലകൾ പൊഴിഞ്ഞു പോയാലും പ്രശ്‌നമില്ല. ചെടികളുടെ സ്വാഭാവിക പ്രക്രിയ ആണിത്. ഇതു കൊണ്ട് ചെടികൾക്ക് യാതൊരുവിധ ദോഷങ്ങളും ഉണ്ടാകില്ല.
  • ബാസ്ക്‌കറ്റ് വെയ്ക്കുന്ന സ്ഥലത്ത് ഒരു വശത്ത് നിന്നും മാത്രം വെയിൽ വരികയാണ് എങ്കിൽ ഇടയ്ക്കിടയ്ക്ക് ബാസ്ക്കറ്റ് തിരിച്ചുതിരിച്ചു വെയ്ക്കാം. ചെടിയുടെ എല്ലാ ഭാഗത്തും സൂര്യപ്രകാശം ലഭിക്കാൻ ഇത് സഹായിക്കും.
  • ഹാംഗിംഗ് ഗാർഡനു വേണ്ടി ചെടികൾ തെരഞ്ഞെടുക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. ഇടതൂർന്ന് വളരാൻ സാധ്യതയുള്ള ചെടികൾ, തടിച്ച തണ്ടും ഭാരവുമുള്ള ചെടികൾ എന്നിവ ഒഴിവാക്കണം.
  • കുഞ്ഞു പൂക്കളുള്ള ചെടികൾ, ഓർക്കിഡുകൾ, ആന്തൂറിയം, ഡെൻഡ്രോബിയത്തിന്‍റെ ചിലയിനങ്ങൾ, ബിഗോണിയ, സ്പൈഡർ പ്ലാന്‍റ്, മണിപ്ലാന്‍റ്, ഗോൾഡൻ പോത്തോസ്, ആസ്‌പരാഗസ്, ഫേൺസ് എന്നിവ ഒക്കെത്തന്നെ ഹാംഗിംഗ് ഗാർഡന് അനുയോജ്യമായ ചെടികളാണ്.

ഹോണോലുലു അദ്ഭുതദ്വീപ്

ശരിക്കും ഒരു അദ്ഭുതദ്വീപാണ് ഹോണോലുലു. വടക്കേ അമേരിക്കയുടെ ഭാഗമായ ഹവായ് ദ്വീപസമൂഹങ്ങളിലെ മൂന്നു സുപ്രധാന ദ്വീപുകളിലൊന്ന്. വൻകരയിൽ നിന്ന് 2000 മൈൽ പടിഞ്ഞാറു മാറി പസഫിക് സമുദ്രത്തിലാണ് ഹവായ്, ഒയാഹു, ഹോണോലുലു എന്നീ മനോഹര ദ്വീപുകൾ.

അംബരചുംബികളുടെ പ്രൗഢിയും പ്രകൃതിരമണീയതയുടെ സമ്പന്നതയും കൈകോർക്കുന്ന വശ്യമനോഹാരിത. തീ തുപ്പാൻ തയ്യാറായി നില്ക്കുന്ന അഗ്നി പർവ്വതങ്ങൾ, കരിമ്പനക്കൂട്ടങ്ങൾ, അതിരിടുന്ന സമുദ്രതീരങ്ങൾ, പച്ചപ്പ് വഴിഞ്ഞൊഴുകുന്ന താഴ്‌വരകൾ, മനസ്സിൽ സാഹസികത നിറയ്ക്കുന്ന ചെങ്കുത്തായ പർവ്വത ശ്രേണികൾ… സഞ്ചാരികൾക്ക് വിസ്മയക്കാഴ്‌ചകൾ സമ്മാനിക്കുന്നു ഈ സ്വപ്നഭൂമി.

ലോക വിനോദ സഞ്ചാര ഭൂപടത്തിൽ പ്രധാനസ്‌ഥാനമുണ്ട് ഹവായ് ദ്വീപുകൾക്ക്. ഹോണോലുലു ആണ് ഈ ദ്വീപുകളിലെ ഏറ്റവും വലിയ നഗരം. ഏറ്റവും വലിയ ദ്വീപ് ഹവായ് തന്നെ. എല്ലാ ദ്വീപുകളുടേയും കാലാവസ്‌ഥയിൽ സമാനതയുണ്ട്.

പ്രതിവർഷം 70 ലക്ഷത്തോളം ടൂറിസ്‌റ്റുകൾ ഇവിടെയെത്തുന്നു. ഇവരിൽ ഭൂരിഭാഗവും ഹണിമൂൺ നാളുകൾ അവിസ്മരണീയമാക്കാനെത്തുന്ന നവദമ്പതികളാണെന്നതും ഹോണോലുലുവിനെ വിനോദസഞ്ചാരികളുടെ പരുദീസയാക്കുന്നു.

ഏതോ തീം പാർക്കിലെത്തിയ പ്രതീതിയാണ് ഇവിടെയെത്തുന്ന ടൂറിസ്‌റ്റുകൾക്ക് അനുഭവപ്പെടുക. ഉല്ലാസവും ആഹ്ളാദവും അദ്ഭുതദൃശ്യങ്ങളും പ്രകൃതി ഒരേയിടത്ത് ഒരുക്കി വച്ചതാണോയെന്ന് നമുക്ക് തോന്നിപ്പോവും.

ഡിസംബർ മുതൽ മാർച്ച് വരെ ഇവിടെ ശക്തിയായ മഴ ലഭിക്കും. പൊതുവേ സുഖപ്രദമായ കാലാവസ്‌ഥയാണിവിടത്തേത്. ഈ സീസണിലാണ് യാത്രക്കാർ അധികമായി ഇവിടെയെത്തുന്നത്.

ഭിന്ന സംസ്കാരങ്ങളുടെ നാട്

മൗറീഷ്യസ്, ഫിജി ദ്വീപുകളെപ്പോലെ അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവ ഉറഞ്ഞുണ്ടായതാണ് ഹവായ് ദ്വീപുകളും. ഇപ്പോഴും ബിഗ് ഐലന്‍റിലെ ഒരു അഗ്നി പർവ്വതത്തിൽ നിന്നും ലാവ ഒഴുകി സമുദ്രത്തിൽ പതിച്ച് പുതിയൊരു ഭൂഭാഗം ഉരുത്തിരിഞ്ഞ് വരുന്നുണ്ട്.

ലോകഭൂപടത്തിൽ ഒരു പൊട്ടു കണക്കേ കാണപ്പെടുന്ന ഈ ദ്വീപുകളിൽ 2,000 വർഷങ്ങൾക്കു മുമ്പ് ജനവാസം തീരെയില്ലായിരുന്നു. കേവലം പക്ഷിമൃഗാദികളും വൃക്ഷലതാദികളും മാത്രം.

8-ാം നൂറ്റാണ്ടിൽ മാർക്കസൈസിൽ നിന്നു കുടിയേറിയ പോളിനേഷ്യൻ ജനതയും 13-ാം നൂറ്റാണ്ടിൽ കുടിയേറിയ താഹിതി ജനതയുമാണ് ഇവിടുത്തെ ആദിമ നിവാസികൾ. 1778ൽ ക്യാപ്റ്റൻ കുക്ക് ഇവിടെയെത്തുന്നതിനു മുമ്പ് പടിഞ്ഞാറൻ ലോകത്തിന് ഈ പ്രദേശത്തെക്കുറിച്ച് കാര്യമായ അറിവില്ലായിരുന്നു.

പസഫിക് സമുദ്രത്തിന്‍റെ ദക്ഷിണ ഭാഗത്തുള്ള രാജ്യങ്ങളിലെ ജനതയുടെ സംസ്കാരവും ഭാഷയും ഇവിടത്തുകാരിൽ കണ്ട് അദ്ദേഹത്തിന് ആശ്‌ചര്യം തോന്നി. ഏതാണ്ട് ചിന്നിച്ചിതറി കിടന്നിരുന്ന ഈ ഭൂഭാഗത്തിൽ കുക്കിന്‍റെ ആഗമനത്തിനുശേഷം വലിയൊരു പരിവർത്തനം തന്നെ ദൃശ്യമായി.

ഹവായിയുടെ ആകെ ജനസംഖ്യയിൽ നാലിൽ മൂന്നു ഭാഗവും ഒയാഹുവിലാണുള്ളത്. വ്യാപാരവും വാണിജ്യവും തഴച്ചു വളരുന്നതും ഇവിടെയാണ്. 80 ശതമാനം യാത്രക്കാരും ഹോണോലുലു മാത്രം സന്ദർശിച്ച് മടങ്ങുന്നു. എന്നാൽ ടൂറിസ്റ്റുകളെ സംബന്ധിച്ച് ഹോണോലുലുവിന്‍റെ കിഴക്കുഭാഗത്തുള്ള വൈകീകി സമുദ്രതീരമാണ് ശരിക്കുമുള്ള ഹവായ്. ഈ ദ്വീപിലെ ഒട്ടു മിക്ക ഹോട്ടലുകളും ഇവിടെയാണുള്ളത്. 12 മാസവും സമുദ്ര തീരത്തെ മണൽപ്പരപ്പിൽ കിടന്നു വെയിൽ കായുന്ന യുവ ജോഡികളെ നമുക്കിവിടെ കാണാം.

മന്ത്രാലയം

ഹോണോലുലുവിൽ നിന്നും വേറിട്ടു കിടക്കുന്ന ഒരു ദ്വീപായും വൈകീകി കരുതപ്പെടുന്നു. ഒരു വശം സമുദ്രവും മറുവശം ആലാവൈ നഗരവുമാണ്. ഇത് ഒരു കാലത്ത് ഹവായിയിലെ മഹാശക്തിശാലിയായ കാമേഹാ രാജാവിന്‍റെ ആസ്‌ഥാനമായിരുന്നു. എന്നാൽ ഇന്നിത് വ്യാപാര വാണിജ്യ കേന്ദ്രങ്ങളുടെ ആസ്‌ഥാനമാണ്.

ഹോണോലുലു മ്യൂസിയവും വൈകീകി അക്വേറിയവും സന്ദർശനയോഗ്യമായ മറ്റു സ്‌ഥലങ്ങളാണ്. വൈകീകിയിലെ പ്രമുഖസ്ഥ‌ലമായ ‘ഡയമണ്ട് ഹെഡ് കെട്ടടങ്ങിയ ഒരു പുരാതന അഗ്നിപർവ്വതമാണ്. പിന്നീട് ഫലഭൂയിഷ്ഠമായ ഈ പ്രദേശത്ത് സസ്യലതാദികൾ തഴച്ചു വളർന്നു. ഇവിടത്തെ പ്രകൃതി സൗന്ദര്യം കണ്ട് ആരും മതിമറന്നു നിന്നു പോവും. താഴ്വരയിലെ നയന മനോഹരമായ ദൃശ്യങ്ങൾ ആസ്വദിച്ച് ഏകദേശം ഒരു മൈലോളം നടന്ന് ഈ അഗ്നിപർവ്വതത്തിനരികിലെത്തിച്ചേരാം. കൂടാതെ ഹോണോലുലുവിൽ ഷോപ്പിംഗ് മാളുകളും ഹോട്ടലും നൈറ്റ് ക്ലബും ബാറും റെസ്‌റ്റോറന്‍റുകളും ധാരാളമുണ്ട്.

കിങ്സ്ട്രീറ്റിലുള്ള വലിയ പ്ലാസയിൽ ഷോപ്പിംഗിനുള്ള സൗകര്യവുമുണ്ട്. ഇതിനടുത്താണ് നിയമസഭയും മന്ത്രാലയവും. ഡേവിഡ് കാലാകൗവാ രാജാവിനു വേണ്ടി 1882ലാണ് ഈ രാജഭവനം നിർമ്മിക്കപ്പെട്ടത്. ഇവിടെ നിന്നും അടുത്തുള്ള ബീച്ചിലെത്തിച്ചേരണമെങ്കിൽ സമുദ്രം താണ്ടേണ്ടി വരും.

ഇന്നിവിടെ ധാരാളം ഷോപ്പിംഗ് മാളുകളും റെസ്‌റ്റോറന്‍റുകളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഷോപ്പിംഗിനൊപ്പം നാടൻ ഭക്ഷ്യവസ്തു‌ക്കളുടെ രുചിയും നുകരാം.

ഹവായ് മാരിടൈം സെന്‍റർ

ഹോണോലുലുവിലെ സന്ദർശനയോഗ്യമായ മറ്റൊരു സ്‌ഥലം കൂടിയാണിത്. ഈ പ്രദേശത്തെ സമുദ്രയാനങ്ങളുടെ വികാസത്തിന്‍റെ കഥ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഇവിടെ നിന്നും ഏകദേശം അര മൈൽ ദൂരം കിഴക്കോട്ടു നടന്നാൽ അക്കാദമി ഓഫ് ഫൈൻ ആർട്ട്സ് സന്ദർശിക്കാം. വാൻഗോഗിന്‍റെ ‘വീറ്റ് ഫീൽഡ്’, ഗോഗിന്‍റെ ‘ടു ന്യൂഡ്‌സ് ഓൺ എ തഹീതിയൻ ബീച്ച്’, മൗനേത്തിന്‍റെ ‘വാട്ടർ ലില്ലീസ്’ എന്നീ അമൂല്യ കലാക്യതികൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

ഹോട്ടൽ സ്ട്രീറ്റിന്‍റെ പടിഞ്ഞാറു ഭാഗത്തുകൂടി ഏകദേശം 5 മിനിറ്റു ദൂരം നടന്നാൽ ചൈനാ ടൗണിലെത്തിച്ചേരാം. മറ്റൊരു വിസ്‌മയ ലോകമാണിത്. നഗരത്തിലെ റെഡ്‌ലൈറ്റ് പ്രദേശമാണിത്. റോഡിനിരുവശവും മസാജിംഗ് സെന്‍റർ, ക്ലബ്, പൂൾ ഹൗസ്, ബാറുകൾ എന്നിവ കാണാം. ചൈനാ ടൗണിലെ തെരുവുകളിലൂടെയുള്ള യാത്രയും അവിസ്‌മരണീയ അനുഭവം തന്നെയാകും.

ഈ അഭിരാമിയുടെ ഒരു കാര്യം…

അഭിരാമിയ്ക്ക‌് ആകപ്പാടെ ഒരു  വല്ലായ്‌മ പോലെ. ഒരിടത്തിരുന്നി ട്ട് ഒരു സമാധാനവും കിട്ടുന്നില്ല. കാരണം മറ്റൊന്നുമല്ല, പുതിയതായി പണി കഴിപ്പിച്ച കാപ്പുവളയും വജ്ര മോതിരവും കുട്ടുകാരികൾക്കു മുന്നിൽ പ്രദർശിപ്പിക്കാനാവാത്തതിലുള്ള അമർഷമാണ്.

അവൾ അസ്വസ്‌ഥതയോടെ കൈയിലേയ്ക്ക് ഉറ്റുനോക്കിക്കൊണ്ട് മുറിയിലൂടെ നാലഞ്ചുവട്ടം നടന്നു. ഇടയ്ക്ക് ഡ്രസ്സിംഗ് റൂമിലെത്തി കണ്ണാടിക്കു മുന്നിൽ നിന്ന് കൈയിലണിഞ്ഞിരിക്കുന്ന മോതിരത്തിന്‍റെയും വളയുടെയും ഭംഗി ആസ്വദിക്കും. അതിനിടയിൽ അലമാര തുറന്ന് ഏതു സാരിയാണ് ഉടുക്കേണ്ടതെന്ന് കാര്യമായി തിരയുവാനും തുടങ്ങി.

“പാർട്ടിയിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ സാരി സെലക്റ്റ് ചെയ്‌തതുകൊണ്ടുമാത്രം എന്തു പ്രയോജനം?’ നിരാശാഭാവത്തോടെ പിറുപിറുത്തുകൊണ്ട് അഭിരാമി അലമാര ആടച്ചു.

“നീയെന്തിനാ ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നത്. എവിടെയെങ്കിലും ഒരിടത്ത് അടങ്ങിയിരിക്ക്.” അഭിരാമിയുടെ ദേഷ്യവും സങ്കടവും കലർന്ന മുഖഭാവം കണ്ട് ഭർത്താവ് സന്ദീപ് പറഞ്ഞു.

“നിങ്ങളെന്തിനാ കണ്ണുമിഴിച്ച് നോക്കുന്നത്, സുഖമില്ലെങ്കിൽ മിണ്ടാതെ കിടന്ന് ഉറങ്ങിയാൽ പോരേ മനുഷ്യാ” അഭിരാമി പല്ലിറുമ്മി.

“നീ ശബ്ദമുണ്ടാക്കി മുറിയിലൂടെ ഓടി നടന്നാൽ ഞാനെങ്ങനെയാ ഒന്ന് സ്വസ്‌ഥമായി ഉറങ്ങുന്നത്?”

“ജയശ്രീയുടെ വീട്ടിൽ നടത്തുന്ന പാർട്ടിയിൽ പങ്കെടുക്കണമെന്ന് ഞാൻ കഴിഞ്ഞ ആഴ്‌ച തന്നെ നിങ്ങളോടു പറഞ്ഞിരുന്നതല്ലേ? ആ ദിവസം തന്നെ പനിപിടിച്ച് കിടപ്പിലുമായി. നിങ്ങൾക്ക് കുറച്ചുശ്രദ്ധിച്ചുകൂടേ, പനി വരാൻ കണ്ട സമയം.” അഭിരാമിയുടെ സ്വരം കുറ്റപ്പെടുത്തുന്നതായിരുന്നു.

“നിന്‍റെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ കരുതിക്കൂട്ടി അസുഖം വരുത്തിയതാണെന്ന്. നീയെന്തിനാ വിഷമിക്കുന്നേ, എല്ലാ മാസവും മുറയ്ക്ക് ബർത്ത്‌ഡേ പാർട്ടിയും കിറ്റി പാർട്ടിയുമൊക്കെ നടത്തുന്നുണ്ടല്ലോ. തൽക്കാലം ഇന്നത്തെ പാർട്ടി ഒഴിവാക്കണം, അത്രയല്ലേയുള്ളൂ.”

ഇതുകേട്ട അഭിരാമിയുടെ മുഖത്ത് നിരാശ നിഴലിച്ചു. “ഈ വളയും മോതിരവുമൊക്കെ എല്ലാവരേയും കാണിക്കാൻ ഇനിയും ഒരു മാസം കാത്തിരിക്കണമെന്നോ? എന്തായാലും ഈ വജ്രമോതിരം രമ്യയെ കാണിക്കാതെ പറ്റില്ല. അവൾ കഴിഞ്ഞമാസം ഒരു തുക്കടാ മോതിരവും കൊണ്ട് വന്നിരുന്നു. ഹൊ! അവളുടെ മട്ടുംഭാവവും ഒന്നു കാണേണ്ടതായിരുന്നു.”

“ഇതാണോ ഇത്ര വലിയ കാര്യം, നിനക്ക് അടുത്ത മാസം ഇതൊക്കെ പ്രദർശിപ്പിക്കാമല്ലോ.” സന്ദീപ് ആശ്വസിപ്പിച്ചു.

“ഒഹ്! നിങ്ങളെക്കൊണ്ട് തോറ്റു. അടുത്തമാസം ആരൊക്കെയുണ്ടാവുമെന്നാർക്കറിയാം. അതുവരെ കാത്തിരുന്നാൽ എനിക്ക് വല്ല ഭ്രാന്തും പിടിക്കും.”

“എന്നാ പിന്നെ ഇനി ഒരൊറ്റ ഉപായമേയുള്ളു. നീയെനിക്കൊരു ഉറക്ക ഗുളിക താ. ഞാൻ മിണ്ടാതെ ഇവിടെയെങ്ങാനും കിടന്നുറങ്ങാം. നിനക്ക് സമാധാനമായി പാർട്ടിയ്ക്കും പോകാമല്ലോ.”

“ഒഹ്! നിങ്ങൾ പറയുന്നതുകേട്ടാൽ തോന്നും എപ്പോഴും എന്നെക്കുറിച്ചുള്ള വിചാരമാണ് നിങ്ങൾക്കെന്ന്.”

“സാരമില്ല നീ ധൈര്യമായി പൊയ് ക്കോ, ഒരു മണിക്കുറിന്‍റെ കാര്യമല്ലേയുള്ളു. ഞാൻ ഉറങ്ങിയും ടി.വി. കണ്ടു. മൊക്കെ സമയം ചെലവഴിച്ചോളാം. എനിക്ക് ഒരു ഗ്ലാസ്സ് ചായ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. അവിടെ വച്ച് ആരെങ്കിലും എന്നെ അന്വേഷിച്ചാൽ സുഖമില്ലെ ഒന്നൊന്നും പറയേണ്ട.”

സന്ദീപിനു ചായയുണ്ടാക്കി കൊടുത്തശേഷം ഡ്രസ് ചേഞ്ച് ചെയ്‌ത് അഭിരാമി പാർട്ടിയിലെത്തിയപ്പോഴേക്കും സമയം മൂന്നുമണിയോടടുത്തിരുന്നു. അയ്യോ! ഇതെന്തു പറ്റി? നമ്മുടെ ‘പങ്ചൽ ക്വീൻ’ ഇന്നെന്താ ലേറ്റായത്?” ചോദ്യങ്ങൾ ഉയർന്നു.

കൈയിലണിഞ്ഞ വളയും മോതിരവും എല്ലാവരേയും കാണിക്കുവാനായി അവൾ നെറ്റിയിൽ വീണ മുടിച്ചുരുൾ വശത്തേയ്ക്ക് വകഞ്ഞു മാറ്റി. “ഇടയ്ക്കൊക്കെ വൈകി വരുന്നതും നല്ലതല്ലേ. ദാ ഇപ്പോ തന്നെ കണ്ടില്ലേ ഞാൻ പങ്‌ചൽ കീൻ ആണെന്ന കാര്യം ഇപ്പോഴാ അറിയുന്നത്.”

നന്ദന പെട്ടെന്ന് അഭിരാമിയുടെ കൈയിലെ വള ശ്രദ്ധിക്കാനിടയായി. ഇതു മനസ്സിലാക്കിയ രമ്യ ഇടയ്ക്കു കയറി അഭിപ്രായം പറഞ്ഞു. “അറിഞ്ഞോ, ഇന്നലെ റോസിയുടെ ഭർത്താവിന് ഒരു ആക്സിഡൻറുണ്ടായി. തലനാരിഴയ്ക്കാ രക്ഷപ്പെട്ടത്” എല്ലാവരേയും നോക്കി രമ്യ തുടർന്നു. എന്‍റെ ഭർത്താവിനും ഒരാക്‌സിഡൻറുണ്ടായി. എന്തു പറയാനാ. ഇപ്പറഞ്ഞതിലും ഭയങ്കരമായിരുന്നു. ചേട്ടൻ രക്ഷപ്പെട്ടത് എങ്ങനെയെന്നോർത്ത് എല്ലാവരും അത്ഭുതപ്പെട്ടു. മരുമകളുടെ ഭക്‌തിയും പാതിവ്രത്യവും കൊണ്ടുമാത്രമാണ് എന്‍റെ മകൻ അപമൃത്യുവിൽ നിന്നും രക്ഷപ്പെട്ടതെന്ന് അമ്മായിയമ്മ പറഞ്ഞതുകേട്ടപ്പോൾ സന്തോഷംകൊണ്ട് എന്‍റെ കണ്ണു നിറഞ്ഞു.

രമ്യയുടെ പൊങ്ങച്ചം കേട്ട് കൂടി നിന്നവർ പുച്‌ഛത്തോടെ പരസ്‌പരം നോക്കി ചിരിച്ചു. അടുത്തത് തന്‍റെ ഊഴമാണെന്ന ഭാവേന ശ്രുതി സംസാരം തുടർന്നു. “വാസ്തവം പറഞ്ഞാൽ രമ്യ പറഞ്ഞതിലും കാര്യമുണ്ട്. കഴിഞ്ഞവർഷം നവംബറിൽ എന്‍റെ ഭർത്താവിനു ബ്ലഡ് പ്രഷർ വല്ലാതെ കുടി. ഡോക്‌ടർ ടെസ്‌റ്റു ചെയ്‌തപ്പോൾ 240. പക്ഷേ ഇതിയാൻ മുഖഭാവം കണ്ടാൽ അസുഖമാണെന്നേ പറയില്ല. ഇത്ര ഹൈ ബി.പി.യിലും ഇങ്ങേരെങ്ങനെ എഴുന്നേറ്റു നടക്കുന്നുവെന്നോർത്ത് ഡോക്ടർക്കുപോലും ആശ്ച്ചര്യംതോന്നി. ഈ അവസ്‌ഥയിൽ എന്തും സംഭവിക്കാം. ബ്രെയിൻ ഹെമറേജ്, ഹാർട്ട് അറ്റാക്ക്… ബി.പി. 240 ആയത് അത്ര നിസ്സാരമാണോ. ശ്രുതിയുടെ പാതിവ്രത്യവും സ്നേഹവും ഒന്നുമാത്രമാണ് സജീവിനെ പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടു വന്നതെന്ന് സുഹ്യത്തു ക്കൾ പറഞ്ഞു. അല്ലെങ്കിൽ പിന്നെ ബി.പി. 200 ആവുമ്പോഴേക്കും ആളു തട്ടിപ്പോവേണ്ടതല്ലേ.”

ഒരു വിഷയത്തിനു തുടക്കം കിട്ടിയെന്നതുപോലെ കിറ്റി പാർട്ടിയ്ക്കെത്തിയ ഓരോരുത്തരായി അവരവരുടെ സത്യവാൻ സാവിത്രി ചരിത്രം വിളമ്പുവാൻ തുടങ്ങി. കൂട്ടത്തിൽ ഒരാളുടെ ഭർത്താവിനു ചെറിയൊരു ഹാർട്ട് അറ്റാക്ക്, പിന്നെ പക്ഷിപ്പനി… ചിക്കുൻഗുനിയ, ജപ്പാൻ ജ്വരം… തക്കാളിപ്പനി…. എലിപ്പനി… ഭൂത പ്രേതബാധയിൽ നിന്നും ഭർത്താവിനെ രക്ഷിച്ച കഥ വേറെയും പൊന്തിവന്നു.

ചുരുക്കത്തിൽ കീറ്റി പാർട്ടിയ്ക്ക് എത്തിയവരെല്ലാം ശീലാവതികളായിരുന്നു. തങ്ങളുടെ ‘നല്ല നടപ്പ്’ ഭർത്താക്കന്മാരെ മരണത്തിൽ നിന്നും രക്ഷിച്ചതായാണ് എല്ലാവരും സ്‌ഥാപിച്ചത്. ചർച്ചയ്ക്കിടയിൽ അഭിരാമിയുടെ വളയും മോതിരവും ആരും ശ്രദ്ധിച്ചില്ല. പറഞ്ഞു ഫലിപ്പിക്കാൻ പറ്റിയ കഥകളൊന്നും അഭിരാമിയുടെ പക്കൽ ഇല്ലായിരുന്നു താനും.

ഭക്ഷണം കഴിച്ച് എല്ലാവരും അവരവരുടെ വീടുകളിലേയ്ക്ക് മടങ്ങി. അഭിരാമി മാത്രം ആകെ മൂഡോഫായിരുന്നു. പാർട്ടിയിൽ ആക്‌സിഡന്‍റ് വിഷയം എടുത്തിട്ട രമ്യയോട് അവൾക്ക് അടക്കാനാവാത്ത ദേഷ്യം തോന്നി.

വാസ്തവത്തിൽ ‘സെൻറർ ഓഫ് അട്രാക്ഷൻ’ ആകേണ്ടിയിരുന്നത് തന്‍റെ വളയും മോതിരവുമായിരുന്നു. എന്നാൽ ശ്രദ്ധ തിരിച്ചുവിട്ട് എല്ലാം തുലച്ചില്ലേ ആ രമ്യ. വീട്ടിൽ മടങ്ങിയെത്തിയപ്പോൾ സന്ദീ പ് ടി.വി. പരിപാടികൾ കണ്ടുകൊണ്ടിരിക്കുകയാണ്. “എന്തായി, കൂട്ടുകാരികൾക്ക് നിന്‍റെ വളയും മോതിരവുമൊക്കെ ഇഷ്ടമായോ?” സന്ദീപ് അല്‌പം പരിഹാസത്തോടെ ചോദിച്ചു.

“മണ്ണാങ്കട്ട… മോതിരവും വളയുമൊന്നും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ആ ഭയങ്കരി രമ്യയാണ് കാരണം. എന്‍റെ ഇന്നത്തെ ദിവസം തന്നെ പാഴായെന്ന് പറഞ്ഞാൽ മതിയല്ലോ. എന്‍റെ വളയും മോതിരവും അവൾ തീർച്ചയായും കണ്ടു കാണും. എല്ലാവരും അതിൽ ശ്രദ്ധിക്കുമെന്ന അസൂയകൊണ്ട് അവൾ റോസിയൂടെ ഭർത്താവിന്‍റെ ആക്‌സിഡന്‍റ വിഷയം അവതരിപ്പിച്ചതാണ്. സംശയമില്ല.” അഭിരാമിയുടെ ശബ്ദമിടറി.

“ഇതുനല്ല തമാശ, ഒന്നര മണിക്കൂറും റോസിയുടെ ഭർത്താവിന്‍റെ ആക്‌സിഡന്‍റിനെക്കുറിച്ചാണോ അവിടെ സംസാരരമുണ്ടായത്.” സന്ദീപ് തിരക്കി.

“എന്തു പറയാനാ, പിന്നീട് ഓരോരുത്തരായി തുടങ്ങിയില്ലേ പുരാണപാരായണം, ഭർത്താക്കന്മാരെ വലിയ ആപത്തിൽ നിന്നും രക്ഷിച്ച കഥകൾ! എനിക്കൊരുത്തിയ്ക്ക് മാത്രം ഒന്നും പറയാനില്ലാതെ നിൽക്കേണ്ടിവന്നു. അവരുടെയൊക്കെ ഭർത്താക്കന്മാർക്ക് നല്ല ഹൈ ഫൈ രോഗങ്ങളല്ലേ പിടിപെട്ടത്. നിങ്ങൾക്കാകട്ടെ ഒരു നിസ്സാര പനിമാത്രം, എന്തെങ്കിലും ഗുരുതരരോഗമായിരുന്നെങ്കിൽ കൂട്ടുകാരികളോട് അഭിമാനത്തോടെ പറയാമായിരുന്നു!” അഭിരാമി എഴുന്നേറ്റ് ചവിട്ടിത്തുള്ളി അകത്തേയ്ക്ക് പോയി. “ഇനി ഇവളുടെ പ്രാർത്ഥന കാരണം എനിക്കെങ്ങാനും ബ്രെയിൻ ട്യൂമർ വരുമോ… അയ്യോ… എന്നെ രക്ഷിക്കണേ..” തലവേദന സഹിക്കാനാവാതെ സന്ദീപ് നെറ്റി തടവി.

പണി മഴവെള്ളത്തിലും കിട്ടും!!

ആളുകൾക്ക് മഴ ഇഷ്ടമാണ്. എന്നാൽ മൺസൂൺ കാലത്ത്, മുതിർന്നവരായാലും കുട്ടികളായാലും വീട്ടിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ പല വലിയ രോഗങ്ങൾക്കും കാരണമാകും. അതുകൊണ്ടാണ് മഴക്കാലത്ത് വീട്ടിലെ ചില ശീലങ്ങൾ മാറ്റി നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുന്നതിനുള്ള ചില കാര്യങ്ങൾ ഇവിടെ പറയുന്നത്.

പച്ചക്കറി /പഴം ശുദ്ധജലത്തിൽ കഴുകണം

മഴക്കാലത്ത് ഭൂമിയിൽ വസിക്കുന്ന ഭൂരിഭാഗം പ്രാണികളും ഉപരിതലത്തിലേക്ക് വരുന്നു, ഇത് പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയെ മലിനമാക്കുന്നു. അതിനാൽ, പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനുമുമ്പ്, അവ ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകുക, ആവശ്യമെങ്കിൽ, രോഗം ഒഴിവാക്കാൻ പൊട്ടാസ്യം പെർമാങ്കനെറ്റും ഉപയോഗിക്കാം. പച്ചക്കറിയും പഴവും മുറിച്ചെടുക്കും മുൻപ് അല്പം നേരം ഉപ്പു വെള്ളത്തിൽ കൂടി ഇടുക.

തിളപ്പിച്ചാറിയ വെള്ളം

മഴക്കാലത്ത് ഏറ്റവും കൂടുതൽ അണുബാധയുണ്ടാകുന്നത് വെള്ളത്തിൽ കൂടിയാണ്. കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കുക. അത് തന്നെ സ്വയം കുടിക്കുക. വൃത്തിയിൽ പ്രത്യേകം ശ്രദ്ധിക്കുക, കൊതുകിനെ ഒഴിവാക്കാനും രോഗാണുക്കളെ അകറ്റുന്ന ലിക്വിടുകൾ ഉപയോഗിക്കാനും മറക്കണ്ട.

മഴ കൂടുതൽ നനയണ്ട

മഴയിൽ കളിക്കാൻ കുട്ടികൾക്ക് വലിയ ഇഷ്ടാണ്. എന്ന് കരുതി കുട്ടികളെ മഴയിൽ ഒരുപാടു നനയാൻ അനുവദിക്കരുത്. സ്‌കൂളിൽ നിന്ന് മടങ്ങുമ്പോൾ നനഞ്ഞാൽ ഉടൻ അവരെ ശുദ്ധജലത്തിൽ കുളിപ്പിച്ച ശേഷം തണുപ്പ് മാറ്റുക. കുട്ടികളുടെ ശരീരത്തിന്‍റെ വൃത്തിയും ശ്രദ്ധിക്കുക. അവരുടെ കളിസ്ഥലവും വൃത്തിയായി സൂക്ഷിക്കുക.

ഡോക്ടറുടെ ഉപദേശം

മഴക്കാലത്തു കുട്ടികളുടെ മാത്രമല്ല പ്രായമായവരുടെയും പ്രതിരോധശേഷി ദുർബലമാവുകയും രോഗങ്ങൾ പെട്ടെന്ന് ആക്രമിക്കുകയും ചെയ്യുന്നു. അതിനാൽ ഈ സീസണിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക. മഴക്കാലത്ത് രോഗങ്ങൾ വരാതിരിക്കാൻ കുട്ടികളെ അഴുക്കിൽ നിന്ന് അകറ്റി നിർത്തുക.

കൂളർ, എസി വൃത്തിയായി സൂക്ഷിക്കുക

മഴക്കാലത്ത് കൂളർ, എസി, ചെടിച്ചട്ടി എന്നിവയിൽ പലപ്പോഴും അഴുക്കുവെള്ളം അടിഞ്ഞുകൂടും. ദിവസേന വൃത്തിയാക്കാൻ ശ്രമിക്കുക. ശ്രദ്ധിച്ചില്ലെങ്കിൽ മലേറിയ, വയറിളക്കം മുതലായ പല വലിയ രോഗങ്ങളും നേരിടേണ്ടിവരും.

മഴക്കാലത്തെ പനി തടയാൻ

ഈ സീസണിൽ ജലദോഷവും പനിയും വളരെ വേഗത്തിൽ പടരുന്നു. പനിയും മഴക്കാലവുമായുള്ള ബന്ധം പുതിയ കാര്യമല്ല. പനി ഒരു ആരോഗ്യമുള്ള മനുഷ്യനെപ്പോലും കിടക്കയിലേക്ക് തള്ളിയിടും. അതുകൊണ്ടാണ് ചില പ്രധാന മുൻകരുതലുകൾ എടുക്കേണ്ടത്. മഴക്കാലത്ത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പനിയിൽ നിന്ന് രക്ഷിക്കാൻ കഴിയുന്ന ചില എളുപ്പവഴികൾ.

കൈ കഴുകുക: ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ നിർബന്ധമായും കഴുകണം. സോപ്പ് ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ, സാനിറ്റൈസർ ഉപയോഗിക്കുക.

മാസ്ക് ഉപയോഗിക്കുക: വീട്ടിൽ ആർക്കെങ്കിലും രോഗമുണ്ടെങ്കിൽ മാസ്ക് ഉപയോഗിക്കുക. പുറത്ത് പോകുമ്പോൾ പതിവായി മാസ്ക് വെയ്ക്കാം. അതല്ലെങ്കിൽ മുഖം ഒരു തൂവാലകൊണ്ട് മറയ്ക്കുക. ഇതുമൂലം രോഗം പകരുന്നത് കുറയ്ക്കാം.

തണുത്ത ഭക്ഷണങ്ങൾ കഴിക്കരുത്: ഈ ദിവസങ്ങളിൽ ഐസ്ക്രീം, ശീതളപാനീയങ്ങൾ, മറ്റേതെങ്കിലും തണുത്ത ഭക്ഷണം ഇവ കഴിക്കരുത്. ഈ സീസണിൽ വൈറൽ അണുബാധ പെട്ടെന്ന് പടരുന്നു.

ആരോഗ്യകരമായ ഭക്ഷണം: പച്ചക്കറികൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ആരോഗ്യകരമായ ഭക്ഷണം ഈ ദിവസങ്ങളിൽ കഴിക്കുകയാണെങ്കിൽ, നിങ്ങളുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാകും. അങ്ങനെ പനി, മറ്റ് അണുബാധകൾ എന്നിവയോട് ധൈര്യത്തോടെ പോരാടാനാകും.

ധാരാളം വെള്ളം കുടിക്കുക: ഇൻഫ്ലുവൻസയിൽ നിന്ന് ഒരാളെ രക്ഷിക്കാൻ കഴിയുന്ന ഒരു ചെലവുകുറഞ്ഞ പ്രതിവിധിയാണ് വെള്ളം. പ്രതിദിനം 3 ഗ്ലാസ് വെള്ളം മാത്രം കുടിക്കുന്ന ആളുകൾക്ക് തൊണ്ടവേദന, മൂക്കടപ്പ് എന്നിവ വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ചൂടുള്ള ചായ കുടിക്കുക: മഴക്കാലത്ത് ഒരു കപ്പ് ചായയെങ്കിലും കുടിക്കണം. ചായയിൽ ഇഞ്ചിയും ഏലക്കായും ചേർത്താൽ നന്നായിരിക്കും. പക്ഷേ ചായയ്ക്ക് അടിമയാകരുത്. ഇത് ഒരു സ്വാഭാവിക ആന്‍റിബയോട്ടിക്കായി പ്രവർത്തിക്കുന്നു.

ടെൻഷൻ വേണ്ട: സമ്മർദ്ദം ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നിങ്ങൾക്ക് പനി കൂടുതൽ വേഗത്തിൽ പിടിപെടും. സ്ട്രെസ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യും.

പുകവലി ഉപേക്ഷിക്കുക: പുകവലി പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. പ്രത്യേകിച്ച് ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തെ ദുർബലമാക്കുകയും ചെയ്യുന്നു. മഴക്കാലത്ത് കുറച്ചു ചൂട് ആയിക്കോട്ടെ എന്ന് കരുതി പുകവലി തുടങ്ങേണ്ട.

അനാവശ്യ രോമവളർച്ച തടയാം

പെൺകുട്ടികളെ അലട്ടുന്ന പ്രധാന സൗന്ദര്യ പ്രശ്ന‌ങ്ങളിൽ ഒന്നാണ് അനാവശ്യ രോമവളർച്ച. പല കാരണങ്ങൾ കൊണ്ട് ഇതുണ്ടാകാം. പലരിലും പാരമ്പര്യമായും അല്ലാതെയും അനാവശ്യ രോമങ്ങളുണ്ടാകാറുണ്ട്.

മുഖത്തെ രോമങ്ങൾ പുരുഷന്മാരിൽ സാധാരണവും ആകർഷകവുമായി കണക്കാക്കപ്പെടുന്നു. എന്നാൽ, സ്ത്രീകളിൽ ഇത് സാധാരണമായി കണക്കാക്കപ്പെടുന്നില്ല. രോമം പുരുഷന്മാരുടെ മുഖത്ത് മാത്രമല്ല, ഒരു പരിധിവരെ സ്ത്രീകളുടെ മുഖത്തും ഉണ്ട്. എന്നാൽ, സ്ത്രീകളുടെ മുഖത്ത് ഈ രോമം കട്ടിയുള്ളതും ഇരുണ്ടതുമാണെങ്കിൽ അതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം. ചിലരിലിത് ഹോർമോൺ അസന്തുലിതാവസ്‌ഥ മൂലമുണ്ടാകുന്നു. പോളിസിസ്റ്റിക് ഓവറി ഡിസീസ്, കോർട്ടിസോളിന്‍റെ ആധിക്യം എന്നിവയും രോമവളർച്ചയ്ക്ക് കാരണമാകാറുണ്ട്.

മുഖത്തും കൈകാലുകളിലും മറ്റു മുണ്ടാകുന്ന അനാവശ്യരോമങ്ങൾ നീക്കം ചെയ്യാൻ ഇന്ന് പലവിധ സൗന്ദര്യ ഉപാധികളുണ്ടെങ്കിലും അത് എത്രത്തോളം ഫലവത്തും സുരക്ഷിതവുമാണ് എന്നത് സംശയകരമാണ്. മാത്രമല്ല പലതും ചെലവേറിയതും റിസ്‌കുമാണ്.

എന്തിലും ഏതിലും പുതുമ വേണമെന്ന് ശഠിക്കുന്ന പുത്തൻ തലമുറയുടെ കാലമാണിത്. ആധുനിക ലൈഫ് സ്റ്റൈലിന് ഇണങ്ങും വിധം വളരെ ലേറ്റസ്‌റ്റായ വേഷങ്ങൾ അണിയാൻ ഇഷ്ടപ്പെടുന്ന ഇന്നത്തെ തലമുറ സ്വന്തം വ്യക്തിത്വം മികച്ചതാവണമെന്ന് നിഷ്‌കർഷയുള്ളവരാണ്. മികച്ച പേഴ്സ‌ണാലിറ്റി, അടിമുടി സൗന്ദര്യം എന്നതാണ് പുത്തൻ തലമുറയുടെ സൗന്ദര്യ മന്ത്രം. ചർമ്മപരിപാലനമെന്ന പോലെ തന്നെ പ്രധാനമാണ് അനാവശ്യ രോമങ്ങൾ നീക്കുക എന്നുള്ളതും.

അമിത രോമവളർച്ച ഇല്ലാതാക്കാൻ ഇന്ന് ധാരാളം ആധുനിക സാങ്കേതിക വിദ്യകളുണ്ട്. വാക്‌സിംഗ്, ലേസർ ഹെയർ റിമൂവൽ, ഇലക്ട്രോലൈസിസ് എന്നിങ്ങനെ. അവയെല്ലാം ചെലവേറിയതും എല്ലാവർക്കും താങ്ങാനാവാത്തതുമാണ്.

അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാൻ ഏറ്റവും സുരക്ഷിതവും ലളിതവുമായ മാർഗ്ഗങ്ങളുണ്ട്. ഹെയർ റിമൂവർ ക്രീമുകൾ ഉത്തമമായ രീതിയാണ്. വാക്സ‌ിംഗ്, മറ്റ് ലേസർ ട്രീറ്റ്‌മെന്‍റുകൾ എന്നിവ ചെയ്യുന്നതു മൂലം ചർമ്മത്തിന്‍റെ ഉപരിതലത്തിൽ ഉണ്ടാകുന്ന പിഗ്മെന്‍റേഷനോ പാർശ്വഫലങ്ങളോ ഈ ക്രീമുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നില്ല. വളരെ കുറച്ചു സമയം കൊണ്ട് അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാം എന്നതും പ്രത്യേകതയാണ്. എങ്കിലും തുടക്കക്കാർ ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നതിന് മുമ്പായി സ്‌കിൻ അലർജി ടെസ്‌റ്റ് നടത്തി നോക്കുന്നത് നല്ലതാണ്.

പ്രകൃതിദത്തവും പാർശ്വഫലങ്ങളില്ലാത്തതും വീട്ടിൽ ചെയ്യാവുന്നതുമായ ചില വിദ്യകളുണ്ട്. അത്തരം ചില ഹോം റെമഡീസ്…

എഗ്ഗ് മാസ്ക്ക്: കോൺഫ്ളോർ, പഞ്ചസാര, മുട്ട എന്നിവ ചേർത്ത് കട്ടി പേസ്റ്റ് തയ്യാറാക്കി മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം നീക്കം ചെയ്യുക.

ചെറുപയർ ഉരുളക്കിഴങ്ങ് പേസ്റ്റ്: കുതിർത്ത ചെറുപയർ പരിപ്പും ഉരുളക്കിഴങ്ങും അരച്ച് പേസ്‌റ്റാക്കി മുഖത്തും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും പുരട്ടുക. ഉണങ്ങിയ ശേഷം കഴുകി കളയാം.

ബനാനാ ആന്‍റ് ഓട്ട്മീൽ സ്ക്രബ്ബ്: നല്ല പഴുത്ത വാഴപ്പഴം ഉടച്ച് ഓട്ട്മീൽ ചേർത്ത് പേസ്റ്റാക്കി രോമമുള്ളിടത്ത് അപ്ലൈ ചെയ്യുക. അതിനു ശേഷം വട്ടത്തിൽ ഉരച്ച് മസാജ് ചെയ്യുക. 15-20 മിനിറ്റിനു ശേഷം വെള്ളമൊഴിച്ച് നല്ലവണ്ണം കഴുകി കളയുക.

പച്ച പപ്പായയും മഞ്ഞൾപ്പൊടിയും: പപ്പായ പേസ്റ്റിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. പേസ്റ്റ് പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകുക.

മഞ്ഞൾപ്പൊടി റോസ്‍വാട്ടർ: റോസ്‍വാട്ടറിൽ ആവശ്യമായ മഞ്ഞൾ, പാൽ, വെള്ളം എന്നിവ ചേർത്ത് പേസ്റ്റാക്കി മുഖത്തിടുക. 20 മിനിറ്റ് കഴിഞ്ഞ് ചൂടു വെള്ളമുപയോഗിച്ച് കഴുകുക.

സവാള, തുളസി പായ്ക്ക്:

2 മീഡിയം സൈസ് സവാളയുടെ പാളിയും 12 തുളസിയിലയും അരച്ച് പേസ്റ്റാക്കി പുരട്ടി 30 മിനിറ്റിനു ശേഷം കഴുകി കളയാം. ഇപ്രകാരം ഒന്നോ രണ്ടോ മാസം ചെയ്‌താൽ നല്ല ഫലം കിട്ടും.

കർപ്പൂരം കുരുമുളക് പായ്ക്ക്: വെള്ള കുരുമുളക് പൊടിച്ച് കർപ്പൂര പൊടിയുമായി ചേർക്കുക. ആൽമണ്ട് ഓയിൽ ഒഴിച്ച് മിക്‌സ് ചെയ്‌ത് കാലുകളിൽ തേയ്‌ക്കുക. കൃത്യം 15 മിനിറ്റിന് ശേഷം കഴുകി രോമങ്ങൾ പൊഴിഞ്ഞു പോകുന്നത് കാണാനാവും.

ആര്യവേപ്പില – മഞ്ഞൾ പേസ്റ്റ്: ആര്യവേപ്പില നന്നായി അരയ്‌ക്കുക, മഞ്ഞൾപ്പൊടി ചേർത്ത് യോജിപ്പിക്കുക. ഏതാനും തുള്ളി വെള്ളവും ചേർത്ത് ഈ മിക്‌സ് അപ്ലൈ ചെയ്യുക. 15-20 മിനിറ്റിനു ശേഷം നീക്കം ചെയ്യുക.

ഹെയർ റിമൂവിംഗ് ക്രീമിന്‍റെ ഗുണങ്ങൾ

  • വീട്ടിൽ വെച്ച് അനായാസം ഉപയോഗിക്കാം എന്നതാണ് ഇതിന്‍റെ സവിശേഷത.
  • അത്ര ചെലവേറിയതുമല്ല.
  • ചർമ്മത്തിന് പുത്തനുണർവും തിളക്കവും പകരുന്നു.
  • വിവിധ ഫ്ളേവറുകളിൽ ഹെയർ റിമൂവർ ക്രീം ലഭ്യമാണ്.
  • തുടർച്ചയായ ഉപയോഗം കൊണ്ട് യാതൊരു ദോഷവുമുണ്ടാകുന്നില്ല.
  • ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നതു കൊണ്ട് കൂടുതൽ വേഗത്തിലും ഇടതിങ്ങിയും രോമങ്ങൾ വളരുമെന്ന ധാരണ തീർത്തും തെറ്റാണ്. നേരത്തേ ഉണ്ടായിരുന്നത്ര മാത്രമേ വീണ്ടും വളർന്നു വരികയുള്ളു.
  • പാർശ്വഫലങ്ങളുണ്ടാവുന്നില്ല.
  • മറ്റു രീതികളെ അപേക്ഷിച്ച് സ്വയം ചെയ്യാവുന്നതും സുരക്ഷിതവുമാണ്.

ജോലിസ്‌ഥലത്തെ ബുള്ളിയിംഗ്

കാലൊടിഞ്ഞ് ചികിത്സ കഴിഞ്ഞെത്തിയ അധ്യാപികയെ മൂന്നാം നിലയിൽ ക്ലാസെടുക്കാൻ പ്രേരിപ്പിച്ച സംഭവം വാർത്ത സൃഷ്ട‌ിച്ചിരുന്നുവല്ലോ. കോണിപ്പടികൾ കയറാൻ ബുദ്ധിമുട്ടായതുകൊണ്ട് തനിക്ക് അവിടെ ക്ലാസെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടും അധ്യാപികയെ സ്‌കൂളധികൃതർ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഔദ്യോഗിക മേഖലയിൽ ഇത്തരം പീഡനങ്ങൾ നടക്കുന്നുണ്ടെന്നതിനുള്ള തെളിവാണ് ഈ സംഭവം. വർക്ക്‌പ്ലേസ് ബുള്ളിയിംഗിന് കൂടുതൽ ഇരകളാവുന്നത് സ്ത്രീകളാണ്. കോർപ്പറേറ്റ് സെക്‌ടർ, മീഡിയ ഹൗസ്, സർക്കാർ, ഡിഫൻസ്, മൾട്ടി നാഷണൽ കമ്പനികൾ എന്നിവിടങ്ങളാണ് ബുള്ളിയിംഗിന്‍റെ അരങ്ങുകളാവുന്നത്.

എന്താണ് ബുള്ളിയിംഗ്

‘പരിഹസിക്കുക’ എന്നതാണ് ബുള്ളിയിംഗിന്‍റെ ലളിതമായ അർത്ഥം. സഹപ്രവർത്തകർക്കിടയിലെ സ്പർധയാണ് ഇതിനു പിന്നിലെ പ്രധാന വില്ലൻ. അന്തർമുഖ സ്വഭാവമുള്ള സ്ത്രീകളാണ് സഹപ്രവർത്തകരുടെ ബുള്ളിയിംഗിന്‍റെ പ്രധാന ഇരകൾ. ചിലപ്പോൾ ഒരു വ്യക്‌തി മാത്രമായിട്ടോ ഗ്രൂപ്പായിട്ടോ ആവാം ബുള്ളിയിംഗ്. വാക്പ്രയോഗം, ശാരീരികം, സാമൂഹികം, മാനസികം എന്നിങ്ങനെ ബുള്ളിയിംഗിനെ തരം തിരിക്കാം.

മാനസികവും സാമൂഹികവുമായ ബുള്ളിയിംഗിന്‍റെ സ്വഭാവം

  • നിശ്ചിത സമയത്തിനകം പൂർത്തിയാക്കാനാവാത്ത കഠിനമായ ജോലി നല്‌കുക.
  • ജോലിക്കാരനെ വാക്കിലൂടെ അവഹേളിക്കുക. എല്ലാവർക്കും മുന്നിൽവെച്ച് ഒരു പരിഹാസപാത്രമാക്കി ചിത്രീകരിക്കുക. അയാളുടെ കുടുംബം, വിദ്യാഭ്യാസം, സാമ്പത്തികസ്‌ഥിതി, വ്യക്തിത്വം എന്നിവയെ പരിഹസിക്കുക.
  • മാനസികമായി തകർക്കുക.
  • അയാളുടെ യോഗ്യതയ്ക്ക് താഴെയുള്ളതോ അല്ലെങ്കിൽ കുറഞ്ഞതോ ആയ ജോലി ഏല്പിക്കുക.
  • ജോലിയുമായി ബന്ധപ്പെട്ട അധികാരങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും അയാളെ അകറ്റി നിർത്തുക.
  • ജോലി നഷ്‌ടപ്പെടുമെന്ന് പറഞ്ഞ് സ്ത്രീകളെ ഭീഷണിപ്പെടുത്തുക.

ശാരീരികവും ഹിംസാത്മകവുമായ ബുള്ളിയിംഗുകൾ

  • തള്ളുക, കയ്യിൽ പിടിക്കുക.
  • ചവിട്ടുക, മാന്തുക. കടിക്കുക, തുപ്പുക, നേരിട്ട് ശാരീരികമായി ആക്രമിക്കുക.
  • ശാരീരിക ചൂഷണം.

പൊതുവെ മത്സരബുദ്ധി നിറഞ്ഞ ഒരന്തരീക്ഷമാണ് തൊഴിൽരംഗം. കീഴുദ്യോഗസ്‌ഥന്‍റെ ടാലന്‍റും ജോലിയിലുള്ള മികവുമൊക്കെ മേലുദ്യോഗസ്‌ഥന് ഭീഷണിയായി തോന്നാം. ജോലിയിൽ അയാൾ തന്നെ മറികടക്കുമെന്ന ഭയത്തിൽ നിന്നോ അസൂയയിൽ നിന്നോ ബുള്ളിയിംഗ് ചെയ്യാൻ മുതിരാം. സ്വന്തം അപകർഷതാബോധം മായ്ക്കാനാണ് ഇത്തരക്കാർ ബുള്ളിയിംഗിന് തയ്യാറാവുന്നത്. മറ്റുള്ളവരെ നാണം കെടുത്തുകയെന്നുള്ളത് ഇവരെ സംബന്ധിച്ച് സന്തോഷപ്രദമായിരിക്കും.

ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ ‘സട്ടിസട്ടിക് പേഴ്സൺ’ എന്നാണ് വിശേഷിപ്പിക്കുന്നത്. വാക്കിലൂടെയും അല്ലാതെയും കീഴ്ജീവനക്കാരെ ബുള്ളിയിംഗ് ചെയ്യുന്നവരാണിവർ.

“ബുള്ളിയിംഗിന് ഇരകളാവുന്ന സ്ത്രീകൾ മാനസികമായി തകർന്നു പോകുന്നു. അവരുടെ വ്യക്‌തി ജീവിതത്തേയും പ്രൊഫഷണൽ ജീവിതത്തേയും അത് ബാധിക്കും. സ്വന്തം യോഗ്യതകളെക്കുറിച്ച് അവർക്ക് സംശയങ്ങൾ തോന്നിത്തുടങ്ങാം. ജോലിയിൽ നിന്നും രക്ഷപ്പെടാനുള്ള ഒഴികഴിവുകൾ കണ്ടെത്താൻ ഇത്തരക്കാർ ശ്രമിച്ചുകൊണ്ടിരിക്കും. അപകർഷതാബോധം മൂലം ഇവർ സ്വന്തം സഹപ്രവർത്തകരേയും സുഹൃത്തുക്കളേയും സംശയിച്ചുവെന്നിരിക്കും. ശാരീരികമായ അസ്വസ്‌ഥതകളും ഇത്തരക്കാരെ വേട്ടയാടും.” ജയ്‌പൂർ ഗോൾഡൻ ആശുപ ത്രിയിലെ മനഃശാസ്ത്രജ്‌ഞനായ ഡോ. ഹിമാംശു പറയുന്നു.

നിസ്സഹായതയാവാം പലപ്പോഴും ഇരകളുടെ നിശ്ശബ്ദ‌തയ്ക്ക് കാരണം. മോശമായ സാമ്പത്തിക സ്‌ഥിതി, മറ്റൊരു ജോലി അനായാസം ലഭിക്കാതിരിക്കുക. മറ്റൊരു ജോലി അനുയോജ്യമാകാതിരിക്കുക, തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്നും ഒഴിവാകാൻ ചിലർ ബുള്ളിയിംഗിനെ കണ്ടില്ലെന്നു നടിക്കുന്നു.

ഐ.ടി പ്രൊഫഷണലായ അനില (പേര് സാങ്കൽപികം)യുടെ അഭിപ്രായത്തിൽ, “വർക്ക്‌സ്‌റ്റേഷനിൽ കൂടുതലും സഹപ്രവർത്തകരിൽ നിന്നും മാനേജർമാരിൽ നിന്നുമാവും ഇത്തരത്തിലുള്ള ശല്യങ്ങളുണ്ടാവുക. മാനസിക നിലയെത്തന്നെ തകർക്കുന്ന വിധത്തിലുള്ള ബുള്ളിയിംഗുകൾ ഇവിടെയുണ്ടാവും. പ്രൊമോഷൻ, ശമ്പള വർദ്ധനവ്, വിലയേറിയ സമ്മാനം തുടങ്ങിയ വാഗ്ദാനങ്ങൾ നല്‌കി വനിതകളെ പ്രലോഭിപ്പിക്കുകയാണ് പതിവ്. ചിലർ ഇത്തരം ചതിക്കുഴികളിൽ വീണുപോകാറുണ്ട്. ചിലർ മനം നൊന്ത് ജോലിയുപേക്ഷിച്ച് പോകുകയോ മറ്റൊരു ജോലിയിൽ പ്രവേശിക്കുകയോ ചെയ്യും”

മനസ്സു കീഴടക്കാം ദാമ്പത്യം സുദൃഢമാക്കാം

സുപ്രിയയുടെ വിവാഹം കഴിഞ്ഞ് എട്ടു വർഷത്തോളമായി. ആറും നാലും വയസ്സുള്ള രണ്ടു കുട്ടികളുമുണ്ട്. ഇപ്പോൾ വിവാഹമോചിത. ഭർത്താവിന്‍റെ ജീവിതത്തിലേയ്ക്ക് മറ്റൊരു സ്ത്രീയുടെ കടന്നുവരവാണ് അവരുടെ ദാമ്പത്യത്തിനു തിരശ്ശീലയിട്ടത്. തുടർന്നുള്ള ജീവിതം ദുസ്സഹമായതിനെത്തുടർന്ന് കുഞ്ഞുങ്ങളെയും കൂട്ടി അവൾക്ക് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങേണ്ടി വന്നു. നാട്ടിൻ പുറത്തിന്‍റെ നിഷ്കളങ്കതയും നൈർമ്മല്യവും നിറഞ്ഞ സ്വഭാവമായിരുന്നു സുപ്രിയക്ക്. അവൾക്ക് ഭർത്തൃഗൃഹത്തിലെ ജീവിതരീതികളുമായി ഒത്തു പോകുവാൻ സാധിച്ചിരുന്നില്ല. ഭർത്താവിന്‍റെ വ്യക്തിപരമായ കാര്യത്തിൽ അവൾ ഇടപെട്ടിരുന്നില്ല. പ്രസവത്തിനായി നാട്ടിലേയ്ക്ക് മടങ്ങിയപ്പോഴൊന്നും അയാൾക്ക് യാതൊരു പരിഭവവുമുണ്ടായിരുന്നില്ല.

ഏതൊരു വീട്ടമ്മയെയും പോലെ കുട്ടികൾ, വീട് എന്നീ കാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നതായിരുന്നു അവളുടെ ചിന്തകൾ. പരിഷ്കാരിയായ ഒരു യുവതിയുമായി ഭർത്താവ് പ്രണയത്തിലാണെന്ന കാര്യം അവളറിഞ്ഞത് വളരെ വൈകിയാണ്. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അവൾക്കത്. അവസാനം അവരുടെ ദാമ്പത്യം വിവാഹമോചനത്തിലെത്തി. പിന്നീട് ബന്ധുക്കളുടേയും വീട്ടുകാരുടേയും പിന്തുണ വേണ്ടുവോളമുണ്ടായെങ്കിലും ദാമ്പത്യത്തിലെ നിരർത്ഥകത അവളെ വല്ലാതെ അലട്ടി. ഭർത്താവിന്‍റെ കാര്യങ്ങളിൽ ഒരലപം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ, ആത്മവിശ്വാസം കൈവിടാതിരുന്നെങ്കിൽ തന്‍റെ ജീവിതം ഇത്രമാത്രം ശൂന്യമായി പോവില്ലായിരുന്നുവെന്ന കുറ്റബോധം അവളെ പിന്തുടർന്നുകൊണ്ടിരുന്നു.

കൊച്ചിയിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ഉദ്യോഗസ്ഥയായ നന്ദിതയ്ക്ക് പറയാനുള്ളതും ഏതാണ്ടിതൊക്കെ തന്നെ. “സന്തുഷ്ടമായ വിവാഹ ജീവിതമായിരുന്നു ഞങ്ങളുടേത്. ഭർത്തൃഗൃഹത്തിലായിരുന്നു താമസം. രണ്ടു വർഷം കഴിഞ്ഞപ്പോൾ ഭർത്താവിന് മുംബൈയിലേക്ക് ട്രാൻസ്ഫറായി, മകൾ ആര്യയ്ക്കന്ന് രണ്ടു മാസം പ്രായം, ആദ്യമൊക്കെ ഫോൺ വിളിച്ച് വീട്ടുവിശേഷങ്ങൾ തിരക്കുമായിരുന്നു. പിന്നീടത് വല്ലപ്പോഴുമായി. ഭർത്താവ് ഒരു സഹപ്രവർത്തകയുമായി പ്രണയത്തിലാണെന്ന് ഒരു സുഹൃത്ത് വഴി അറിയാനിടയായി. ഞാനുടനെ കൈക്കുഞ്ഞിനേയും കുട്ടി മുംബൈയിലേക്കു തിരിച്ചു. പക്ഷേ ഭർത്താവ് എന്നിൽ നിന്നേറെ അകന്നു കഴിഞ്ഞുവെന്ന യാഥാർത്ഥ്യം മനസ്സിലാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ ജീവിതത്തിനു മുന്നിൽ തോറ്റു പിൻവാങ്ങാൻ ഞാൻ ഒരുക്കമല്ലാ യിരുന്നു. നാട്ടിൽത്തന്നെ സ്വന്തമായൊരു ഉദ്യോഗം സമ്പാദിച്ച് ഒരു ഫ്ളാറ്റ് വാങ്ങി മകളുമായി താമസം തുടങ്ങി.”

വിധിയെ പഴിച്ച് ജീവിക്കുവാൻ നന്ദിത തയ്യാറായില്ല. ഭർത്താവിനു ഡിവോഴ്സ് നോട്ടീസ യച്ചു. മുമ്പ് വിവാഹ അഭ്യർത്ഥനയുമായി വന്ന യുവാവുമൊത്ത് പുതിയൊരു ദാമ്പത്യ ജീവിതത്തിനൊരുങ്ങുകയാണ് അവളിപ്പോൾ.

തെറ്റിദ്ധാരണ, സംശയം, നിസ്സാര പിഴവുകൾ ഇവയൊക്കെയാവും പലരുടേയും ദാമ്പത്യത്തകർച്ചയ്ക്കു പിന്നിലെ കാരണങ്ങൾ. കുഞ്ഞുങ്ങളുടെ ഭാവിയേയും നിങ്ങളുടെ സന്തോഷത്തേയും കാത്തു സൂക്ഷിക്കാൻ നിങ്ങളുടെ ദാമ്പത്യം സുഭദ്രമാണെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത നിങ്ങൾക്കുണ്ട്. ഭർത്താവിന്‍റെ ‘പ്രിയ ഭാര്യ’യാവാൻ ഇതാ ചില നിർദ്ദേശങ്ങൾ:

  • ഭർത്താവിന്‍റെ പെരുമാറ്റത്തിൽ അപാകത തോന്നിയാൽ അദ്ദേഹത്തെ രഹസ്യമായി നിരീക്ഷിക്കാം. അദ്ദേഹത്തിന്‍റെ ജീവിതത്തിലേയ്ക്ക് മറ്റൊരു സ്ത്രീ കടന്നുവന്നിട്ടുണ്ടെങ്കിൽ ആ ബന്ധം ഏറെ നാൾ മുമ്പുള്ളതാണോ അതോ പുതിയതായി തുടങ്ങിയതാണോ എന്നു മനസ്സി ലാക്കണം. ശരിയായ വിശകലനം ചെയ്ത് സമയവും സാഹചര്യവും കണക്കിലെടുത്ത് വേണം മുന്നോട്ടുള്ള നീക്കം നടത്താൻ.
  • ഭർത്താവുമായി അടുപ്പമുള്ള സ്ത്രീ വിവാഹിതയാണെങ്കിൽ അവരുടെ ഭർത്താവിനോടും കുടുംബാംഗങ്ങളോടും ഈ വിവരം ധരിപ്പിക്കാം. കുടുംബാംഗങ്ങളുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് ഭർത്താവുമായുള്ള ബന്ധം അവർ അവസാനിപ്പിച്ചുവെന്നും വരാം.
  • ഭർത്താവിനോട് ഇതേക്കുറിച്ച് ദേഷ്യത്തോടെയല്ല, സ്നേഹത്തോടെ വേണം സംസാരിക്കാൻ. മാത്രമല്ല, ഒരിക്കലും സ്വന്തം ദാമ്പത്യത്തിൽ അകൽച്ചയുണ്ടാവാതെ ശ്രദ്ധിക്കുകയും വേണം.
  • “കമ്യൂണിക്കേഷൻ ഗ്യാപ്’ ദാമ്പത്യത്തിൽ പലപ്പോഴും വില്ലനായേക്കാം. മനസ്സുതുറന്ന് സംസാരിച്ച് ഏതൊരു പ്രശ്നത്തിനും പരിഹാരം കണ്ടെത്താം.
  • ഭർത്താവിനെ പരസ്ത്രീയിലേയ്ക്ക് അടുപ്പിച്ചത് നിങ്ങളുടെ സ്നേഹക്കുറവോ മാറ്റന്തെങ്കിലും അപാകതയോ ആണോയെന്ന് സ്വയം ഒരു വിശകലനത്തിനൊരുങ്ങുക.
  • ആവശ്യമെങ്കിൽ ഭർത്തൃബന്ധുക്കളെ ഈ വിവരം ധരിപ്പിക്കാം നിർണ്ണായക സാഹചര്യങ്ങളിൽ അവരുടെ സഹായ സഹകരണങ്ങൾ നിങ്ങൾക്ക് ധൈര്യം പകരും.
  • മക്കളോടുള്ള സ്നേഹവും വാത്സല്യവും ഭർത്താവിനെ പഴയ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടു വന്നേക്കാം. കുട്ടികളുടെ ഭാവിജീവിതത്തെ ഇതെത്രത്തോളം ദോഷകരമായി ബാധിക്കുമെന്ന കാര്യം ഭർത്താവിനെ ധരിപ്പിക്കുക.
  • കുട്ടികളെ ഹോം വർക്ക് ചെയ്യിക്കുവാനും പേരന്‍റ്സ് മീറ്റിൽ പങ്കെടുക്കുവാനും അദ്ദേഹത്തിന് അവസരം നൽകണം. കുട്ടികളുടെ ചില ഉത്തരവാദിത്തങ്ങളെങ്കിലും അദ്ദേഹത്തെ ഏൽപ്പിക്കണം. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളെ പിരിയുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ചിന്തിക്കാനാവില്ല.
  • നിങ്ങളുടെ ദാമ്പത്യത്തിൽ കടന്നു വന്ന സ്ത്രീ മോഡേണും സ്മാർട്ടുമാണെങ്കിൽ നിങ്ങളും സ്വയം മാറ്റത്തിനു വിധേയയാകണം. വേഷവിധാനത്തിലും സൗന്ദര്യപരിചരണ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധിക്കണം.
  • ഉദ്യോഗസ്ഥയും കാര്യപ്രാപ്തി ഉള്ളവളും ആയതുകൊണ്ടാണ് ആ സ്ത്രീയിൽ ഭർത്താവിനു താലിപര്യമെങ്കിൽ നിങ്ങളും നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ഒരു ജോലി കണ്ടെത്തണം.
  • കുട്ടികൾക്കും വീട്ടാവശ്യങ്ങൾക്കുമായി പണം ചെലവഴിക്കാൻ ഭർത്താവിനെ നിർബന്ധിക്കാം. അനാവശ്യമായി പണം ചെലവാക്കാനവസരം നൽകരുത്. സാമ്പത്തിക ചൂഷണമാണ് ‘അവളു’ടെ ലക്ഷ്യമെങ്കിൽ ഇത് ഭർത്താവിനും ‘അവൾ’ക്കു മിടയിൽ അകൽച്ചയ്ക്ക് വഴിയൊരുക്കും.
  • നിങ്ങൾക്കറിയാവുന്ന ഭർത്താവിന്‍റെ ദുഃശീലങ്ങൾ അവളെയും പറഞ്ഞറിയിക്കുക.
  • പല ഭർത്താക്കന്മാരും വിവാഹനാളുകളിലെപ്പോലെ തന്നെ സ്നേഹവും പരിഗണനയും ഭാര്യയിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടാവും. ഭാര്യാഭർത്തൃബന്ധത്തിലെ പുതുമ നിലനിർത്താൻ നിങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.
  • “അവളെ നിങ്ങളുടെ സുഹൃത്തായിത്തന്നെ കാണുക. നല്ല സൗഹൃദമാണെങ്കിൽ നിങ്ങളുടെ കുടുംബം തകരാതിരിക്കുവാൻ അവർ സ്വയം ശ്രമിക്കും.
  • പ്രശ്നങ്ങൾ അധികം രൂക്ഷമാകുന്ന പക്ഷം ശാന്തത കൈവിടരുത്. അദ്ദേഹം നിങ്ങളെ വിട്ടുപോകാനാഗ്രഹിക്കുന്നെങ്കിൽ എതിർപ്പിലൂടെ പ്രശ്നം നേരിടാനാവില്ല. സമ്മതമനോഭാവം അദ്ദേഹത്തിന്‍റെ മനസ്സുമാറാൻ ഇട നൽകും.
  • പുതുമോടി നഷ്ടപ്പെടുമ്പോൾ സ്വപ്ന ലോകത്തിനുമപ്പുറം ജീവിതയാഥാർത്ഥ്യങ്ങളെ നേരിടേണ്ടി വരുമ്പോൾ അവർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായെന്നു വരും. കുടുംബജീവിതത്തിൽ ഭാര്യ അഡ്സ്റ്റ് ചെയ്യുന്നതു പോലെ ‘പരസ്ത്രിയ്ക്ക് അഡ്ജസ്റ്റ് ചെയ്യാൻ സാധിച്ചെന്നു വരില്ല.
  • അനാവശ്യമായി വരുന്ന എസ്.എം. എസ്സുകൾ ഭർത്താവറിയാതെ ഡിലീറ്റ് ചെയ്യാം. പരസ്ത്രീയോടുള്ള അടുപ്പം കുറയ്ക്കുന്നതിനു പാർട്ടിയിലോ മറ്റു പൊതു പരിപാടികളിലോ ഭർത്താവിനോട് ഏറെ അടുപ്പത്തോടെ പെരുമാറാം.
  • ഭർത്താവിനോടുള്ള നിങ്ങളുടെ ഈ സാമീപ്യം അവളെ അസ്വസ്‌ഥയാക്കും. അവളുടെ സാന്നിദ്ധ്യത്തിൽ അതിഥികളുടെ മുന്നിൽ വച്ച് ഭാര്യയെന്നു സ്വയം പരിചയപ്പെടുത്താം. താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന തോന്നൽ ഒരുപക്ഷേ അവളെ ഇതിൽ നിന്നും പിന്തിരിപ്പിച്ചെന്നു വരാം.
  • ഭർത്താവിനും അവൾക്കുമിടയിൽ എന്തെങ്കിലും കാര്യത്തെച്ചൊല്ലി അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അദ്ദേഹത്തെ പഴയ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടു വരാൻ ഭാര്യയ്ക്കത് നല്ല അവസരമാണ്.

മഴക്കാലത്ത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം

മഴ കൊടുമ്പിരികൊണ്ടിരിക്കുന്നു. മഴ പകരുന്ന തണുപ്പും കുളിരും ആസ്വാദ്യകരമാണെങ്കിലും പകർച്ചവ്യാധികൾക്കും മറ്റ് അസുഖകൾക്കും മഴക്കാലം കരണമാകാറുണ്ട്. അണുബാധ, ഫ്ലൂ, ജലദോഷം, പനി, മഞ്ഞപിത്തം പോലെയുള്ള അസുഖങ്ങൾ ഈ സമയത്ത് സർവ്വസാധരണമായി വരുന്ന അസുഖങ്ങളാണ്.  ഈ സാഹചര്യത്തിൽ ആരോഗ്യകരമായ ജീവിതം നയിക്കുന്നതിലൂടെ ഇത്തരം രോഗങ്ങളെ ഫലപ്രദമായി ചെറുക്കാൻ കഴിയും.
ഇത് സംബന്ധിച്ച് വാശി ഫോർട്ടിസ് ഹീരാദാനി ഹോസ്‌പിറ്റലിലെ ഇന്‍റേണൽ മെഡിസിൻ വിഭാഗം ഡയറക്ടർ ഫറാ ഇഗ്ലേ നൽകുന്ന ചില വിവരങ്ങൾ:

എന്താണ് ഇമ്മ്യൂണിറ്റി

നമ്മുടെ ശരീരത്തിലെ ആന്തരിക പ്രതിരോധ വ്യവസ്ഥയെയാണ് ഇമ്മ്യൂണിറ്റി അഥവാ രോഗപ്രതിരോധശേഷി എന്ന് പറയുന്നത്. ബാഹ്യ മൂലികകളിൽ നിന്നും ശരീരത്തിന് സുരക്ഷ ഉറപ്പു വരുത്തുകയാണ് ഇത് ചെയ്യുന്നത്. ഉദാഹരണത്തിന്, ഏതെങ്കിലും വൈറസോ, ബാക്ടീരിയയോ ശരീരത്തിൽ പ്രവേശിക്കുകയാണെങ്കിൽ സങ്കീർണ്ണമായ രോഗപ്രതിരോധ സംവിധാനം അതിനെ ചെറുക്കുന്നു. കാരണം ഈ പ്രവർത്തനത്തിന് വ്യത്യസ്തങ്ങളായ കോശങ്ങളാണ് പ്രവർത്തിക്കുക. അവ ശരീരത്തിന് സുരക്ഷ ഉറപ്പ് വരുത്തി ശരീരത്തെ ഹെൽത്തിയാക്കുന്നു.

ആക്റ്റീവ് ഇമ്മ്യൂണിറ്റി പോലെ പ്രതിരോധം പല തരത്തിലുണ്ട്. ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള ബാക്ടീരിയയോ, വൈറസോ ആക്രമിക്കുമ്പോൾ രോഗപ്രതിരോധശേഷി സ്വമേധയാ ലഭിക്കുന്നതാണ് ഒന്ന്. ഇത്തരത്തിൽ ശരീരത്തിൽ നേരത്തെ ലഭിച്ച ആന്‍റിബോഡീസും പ്രതിരോധ കോശങ്ങളും ബാക്ടീരിയകളെ മറ്റും നശിപ്പിക്കുന്നു.

രോഗ പ്രതിരോധത്തിന്‍റെ മറ്റൊരു രീതിയാണ് പാസ്സീവ് ഇമ്മ്യൂണിറ്റി. വൈറസിൽ നിന്നും മറ്റും സുരക്ഷ ലഭിക്കുന്നതിനായി ബാഹ്യതലത്തിൽ നിന്നും ആന്‍റിബോഡീസ് ശരീരത്തിൽ പ്രദാനം ചെയ്യുന്നു. എന്നാൽ ശരീരം ആന്തരികമായി ശക്തി പ്രാപിച്ചാൽ മാത്രമേ ഇത് ബാക്ടീരിയകളെ മറ്റും ചെറുക്കുന്നതിനായി ശക്തി പ്രാപിക്കൂ. ശരീരം ശക്തി പ്രാപിക്കുന്നതിനായി നല്ല ഭക്ഷണ രീതിയ്‌ക്കൊപ്പം നല്ല ശീലങ്ങളും പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മഴക്കാലത്ത്.

ഈറ്റ് റൈറ്റ് ഫുഡ്

വിശപ്പു ശമിപ്പിക്കുന്നതിനായി എല്ലാവരും ഭക്ഷണം കഴിക്കാറുണ്ട്. എന്നാൽ വയറു നിറയെ ഭക്ഷണം കഴിച്ചതുകൊണ്ട് ഇമ്മ്യൂണിറ്റി ബൂസ്റ്റ് ആവണമെന്നില്ല. മറിച്ച് ശരിയായ ഭക്ഷണം തെരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. അതായത്, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. അതിനാൽ മഴക്കാലത്ത് ശരിയായ ഡയറ്റ് പാലിക്കേണ്ടത് വളരെ പ്രധാനമാണ്.

വിറ്റാമിൻ സി റിച്ച് ഫുഡ്

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകിച്ചും മഴക്കാലത്ത് വിറ്റാമിൻ സി അടങ്ങിയ ഭക്ഷ്യവസ്തുക്കളും പഴങ്ങളും കഴിച്ചിരിക്കണം. ഉദാ: മാതാളനാരങ്ങ, ഓറഞ്ച്, വാഴപ്പഴം, ആപ്പിൾ, മുന്തിരി, കിവി, ബ്രോക്കോലി, യെല്ലോ ബെൽ പെപ്പർ, തക്കാളി, പപ്പായ, പച്ച ഇലവർഗ്ഗങ്ങൾ എന്നിവ തീർച്ചയായും ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കണം. ഇവയെല്ലാം തന്നെ പോഷകങ്ങളാലും ആന്‍റിഓക്സിഡന്‍റുകളാലും സമൃദ്ധമാണ്. ബാക്ടീരിയ, വൈറസ് എന്നിവയിൽ നിന്നും അവ ശരീരത്തിന് ഫുൾ പ്രൊട്ടക്ഷൻ നൽകുന്നതിനൊപ്പം നമ്മെ ആന്തരികമായി സ്‌ട്രോംഗും ആക്കും.
മാത്രവുമല്ല സീസണൽ അസുഖങ്ങളായ പനി, ജലദോഷം എന്നിവയിൽ നിന്നും സംരക്ഷിക്കപ്പെടുകയും ചെയ്യും. ശരീരം സ്വയം വിറ്റാമിൻ സി ഉത്പാദിപ്പിക്കാറില്ല. അതിനാൽ ശരീരത്തിൽ അത് ലഭ്യമാക്കുന്നതിന് പോഷക സമൃദ്ധമായ ഭക്ഷ്യവസ്തുക്കളും സപ്ലിമെന്‍റുകളും കഴിക്കേണ്ടത് അത്യാവശ്യമാണ്.

ഗുഡ് ഇൻടേക്ക് ഓഫ് പ്രോട്ടീൻ

ബാഹ്യമായ കാര്യങ്ങളെ നമുക്ക് കൺട്രോൾ ചെയ്യാനാവില്ല എന്നാൽ സ്വന്തം ശരീരത്തിൽ നടക്കുന്ന കാര്യത്തെ സ്വന്തം ഡയറ്റിലൂടെ നിയന്ത്രിച്ച് ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യാം. ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുന്നതിനു വിറ്റാമിൻ എ, സി, ഡി, ബി6, ബി12 എന്നിവ ഏറ്റവും ആവശ്യമാണ്. ശരാശരി ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിയ്ക്ക്‌ സ്വന്തം ശരീരഭാരം അനുസരിച്ച് ഓരോ കിലോഗ്രാമിനും ഒരു ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. അതായത് 60 കിലോയുള്ള ഒരു വ്യക്തിയ്ക്ക്‌ ദിവസേന 60 ഗ്രാം പ്രോട്ടീൻ ആവശ്യമെന്നർത്ഥം.

അതിനായി ചെറുപയർ, മുട്ട, സോയാബീൻ, പനീർ, മുളപ്പിച്ച ധാന്യങ്ങൾ, ബേക്ക്ഡ് റാഗി, ഓട്സ്, സീഡ്‌സ്, നട്സ്, ഡയറി പ്രോഡക്ട്സ്, പീനട്ട് ബട്ടർ, പരിപ്പ് ഇനങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തണം. അതിലൂടെ ശരീരാരോഗ്യം വർദ്ധിപ്പിച്ച് ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യാം.

ധാതുക്കൾ

രോഗപ്രധിരോധശേഷി നിലനിർത്തുന്നതിനു വിറ്റാമിനുകൾക്കൊപ്പം ധാതുക്കളും (മിനറൽസ്) ആവശ്യമാണ്. എല്ലുകളുടെയും പല്ലുകളുടെയും മാംസപേശികളുടെയും ആരോഗ്യത്തിന് ധാതുക്കൾ കൂടിയേ തീരൂ. എന്നാൽ ശരീരത്തിൽ ഇതിന്‍റെ അഭാവം ഉണ്ടായാൽ പുതിയ സെല്ലുകൾ രൂപീകരിക്കപ്പെടുകയില്ല. അത് നമ്മുടെ പ്രതിരോധത്തെ ക്ഷയിപ്പിക്കുന്നതിനൊപ്പം അണുബാധ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കും.

ഈ സാഹചര്യത്തിൽ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ ഡയറ്റിൽ ധാതുക്കൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. അതിനായി അയൺ, സിങ്ക്, മഗ്നീഷ്യം, പൊട്ടാഷ്യം, സെലീനിയം, എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തണം. ഇത് മംസപേശികളെ ബലപ്പെടുത്താനും മസ്‌തിഷ്‌ക്ക വികാസത്തിനും സഹായിക്കും. ഒപ്പം കോശ നിർമ്മാണത്തിനും ധാതുക്കൾ ആവശ്യമാണ്.

വെള്ളം കുടിക്കുക

കാലാവസ്ഥ ഏതു തന്നെയായാലും സ്വയം ഹൈഡ്രേറ്റ് ആയിരക്കിരിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ചും മഴക്കാലത്ത്. കാരണം ഇത്തരം തണുത്ത കാലാവസ്ഥയിൽ വെള്ളം കുടിക്കാൻ മടിക്കാറുണ്ട്. വെള്ളം ശരീരത്തിലെ കോശങ്ങളിൽ ഓക്സിജനെ എത്തിക്കുന്നത്തിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. തത്ഫലമായി ശരീരം ശരിയായി പ്രവർത്തിക്കും. മാത്രവുമല്ല ശരീരത്തിലെ ടോക്സിനുകളെ പുറംതള്ളുന്നതിനും വെള്ളം ആവശ്യമാണ്. ഇതുകൊണ്ട് പ്രതിരോധശേഷിയിൽ ഉണ്ടാകുന്ന ദുഷ്പ്രഭവത്തെ തടയുകയും ചെയ്യാം.

മറ്റൊന്ന്, ശരിയായ രക്തപ്രവാഹം പ്രതിരോധ വ്യവസ്ഥയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. നല്ലൊരു അളവുവരെ രക്തപ്രവാഹം വെള്ളത്തെ ആശ്രയിക്കുന്നുണ്ട്. എന്നാൽ പര്യാപ്‌തമായ അളവിൽ വെള്ളം കുടിച്ചില്ലായെങ്കിൽ നമ്മുടെ അവയവ വ്യവസ്ഥയിൽ പോഷകങ്ങൾ അനായാസം എത്താതെ വരാം അതിനാൽ ദിവസവും 9-10 ഗ്ലാസ് വെള്ളം വരെ കുടിച്ചിരിക്കണം. നാരങ്ങ വെള്ളം, കരിക്കിൻ വെള്ളം, ജ്യൂസ് എന്നിവയും കഴിക്കാം.

ക്വാളിറ്റി സ്ലീപ്

ചിലർ പറയുന്നത് കേട്ടിട്ടില്ലേ 10-12 മണിക്കൂർ ഉറങ്ങിയിട്ടും ഉന്മേഷം തോന്നുന്നില്ലായെന്ന്. എന്നാൽ 5 മണിക്കൂർ മാത്രം ഉറങ്ങുന്ന ചിലർ ഉന്മേഷമുള്ളവരും ഊർജ്ജസ്വലരുമായിരിക്കുന്നത് കണ്ടിട്ടില്ലേ. അതിനർത്ഥം അവർക്കു ക്വാളിറ്റി സ്ലീപ് ലഭിക്കുന്നുവെന്നതാണ്. ക്വാളിറ്റി സ്ലീപ് നമ്മടെ പ്രതിരോധ വ്യവസ്ഥയെ മികച്ചതാക്കുന്നു. ശരിയായ ഉറക്കമില്ലാത്തവരിൽ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്.

അതിനാൽ സ്വയം റീചാർജ് ചെയ്യുന്നതിനും ഇമ്മ്യൂൺ സിസ്റ്റം ശക്തമാക്കുന്നതിനും ദിവസവും 7-8 മണിക്കൂർ ഉറങ്ങേണ്ടത് ആവശ്യമാണ്. ഇത് രോഗസംക്രമണത്തെ തടയും.

സ്‌ട്രെസ് ബസ്റ്റിംഗ് എക്സർസൈസ്

എക്സർസൈസ് സ്ട്രെസ്സിനെ അകറ്റുമെന്നു മാത്രമല്ല മറിച്ച് മാംസപേശികളെയും എല്ലുകളെയും ബലപ്പെടുത്തും. ഒപ്പം ഇമ്മ്യൂണിറ്റി സ്ട്രോംഗ് ആക്കും. അത് മാത്രമല്ല രക്ത പ്രവാഹത്തെയും അത് മെച്ചപ്പെടുത്തും. വെയിറ്റ് മാനേജ് ചെയ്യുന്നതിനൊപ്പം നല്ല ഉറക്കം ലഭിക്കാനും വ്യായാമം സഹായിക്കും. അതിനാൽ ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് പതിവാക്കുക. ഡീപ് ബ്രീത്, ബ്രിസ്ക്ക് വാക്ക്, ഡാൻസിംഗ്, റണ്ണിംഗ്, ജോഗിംഗ്, ഏറോബിക്സ്, എന്നിങ്ങനെയുള്ള എക്സർസൈസുകൾ ചെയ്യാം.

ഇതും ശ്രദ്ധിക്കുക

കുളിക്കുക: മഴവെള്ളത്തിലുള്ള കുളി എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. പ്രത്യേകിച്ചും കുട്ടികൾക്ക്. അതിനാൽ മഴ നനയേണ്ടി വന്നാൽ വീട്ടിലെത്തിയ ശേഷം ഉടനടി കുളിക്കുക. കാരണം മഴവെള്ളത്തിൽ ബാക്ടീരിയകളും മറ്റും ഉണ്ടാവും. അവ നഖത്തിലൂടെയോ വായയിലൂടെയോ ശരീരത്തിനകത്ത് പ്രവേശിക്കാം. ഈ സാഹചര്യത്തിൽ ഇളം ചൂട് വെള്ളത്തിൽ കുളിക്കുന്നത് ആരോഗ്യപ്രദമാണ്. കുളിക്കുന്നതിനു ആന്‍റി സെപ്റ്റിക് സോപ്പ് ഉപയോഗിക്കാം.

പഴങ്ങളും പച്ചക്കറികളും ക്ളീൻ ചെയ്യാം: പഴങ്ങളും പച്ചക്കറികളും നന്നായി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. കാരണം അവയിൽ ഹാനികാരകങ്ങളായ അണുക്കളും വിഷപദാർത്ഥങ്ങളും ഉണ്ടാകാം. അവ കഴുകി വൃത്തിയാക്കാതെ ഉപയോഗിച്ചാൽ അസുഖം പിടിപെടാനുള്ള സാധ്യതയുണ്ട്. അതിനാൽ അവ പരിപൂർണ്ണമായി വൃത്തിയാക്കിയ ശേഷം ഉപയോഗിക്കാം.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें