ശരിക്കും ഒരു അദ്ഭുതദ്വീപാണ് ഹോണോലുലു. വടക്കേ അമേരിക്കയുടെ ഭാഗമായ ഹവായ് ദ്വീപസമൂഹങ്ങളിലെ മൂന്നു സുപ്രധാന ദ്വീപുകളിലൊന്ന്. വൻകരയിൽ നിന്ന് 2000 മൈൽ പടിഞ്ഞാറു മാറി പസഫിക് സമുദ്രത്തിലാണ് ഹവായ്, ഒയാഹു, ഹോണോലുലു എന്നീ മനോഹര ദ്വീപുകൾ.

അംബരചുംബികളുടെ പ്രൗഢിയും പ്രകൃതിരമണീയതയുടെ സമ്പന്നതയും കൈകോർക്കുന്ന വശ്യമനോഹാരിത. തീ തുപ്പാൻ തയ്യാറായി നില്ക്കുന്ന അഗ്നി പർവ്വതങ്ങൾ, കരിമ്പനക്കൂട്ടങ്ങൾ, അതിരിടുന്ന സമുദ്രതീരങ്ങൾ, പച്ചപ്പ് വഴിഞ്ഞൊഴുകുന്ന താഴ്‌വരകൾ, മനസ്സിൽ സാഹസികത നിറയ്ക്കുന്ന ചെങ്കുത്തായ പർവ്വത ശ്രേണികൾ... സഞ്ചാരികൾക്ക് വിസ്മയക്കാഴ്‌ചകൾ സമ്മാനിക്കുന്നു ഈ സ്വപ്നഭൂമി.

ലോക വിനോദ സഞ്ചാര ഭൂപടത്തിൽ പ്രധാനസ്‌ഥാനമുണ്ട് ഹവായ് ദ്വീപുകൾക്ക്. ഹോണോലുലു ആണ് ഈ ദ്വീപുകളിലെ ഏറ്റവും വലിയ നഗരം. ഏറ്റവും വലിയ ദ്വീപ് ഹവായ് തന്നെ. എല്ലാ ദ്വീപുകളുടേയും കാലാവസ്‌ഥയിൽ സമാനതയുണ്ട്.

പ്രതിവർഷം 70 ലക്ഷത്തോളം ടൂറിസ്‌റ്റുകൾ ഇവിടെയെത്തുന്നു. ഇവരിൽ ഭൂരിഭാഗവും ഹണിമൂൺ നാളുകൾ അവിസ്മരണീയമാക്കാനെത്തുന്ന നവദമ്പതികളാണെന്നതും ഹോണോലുലുവിനെ വിനോദസഞ്ചാരികളുടെ പരുദീസയാക്കുന്നു.

ഏതോ തീം പാർക്കിലെത്തിയ പ്രതീതിയാണ് ഇവിടെയെത്തുന്ന ടൂറിസ്‌റ്റുകൾക്ക് അനുഭവപ്പെടുക. ഉല്ലാസവും ആഹ്ളാദവും അദ്ഭുതദൃശ്യങ്ങളും പ്രകൃതി ഒരേയിടത്ത് ഒരുക്കി വച്ചതാണോയെന്ന് നമുക്ക് തോന്നിപ്പോവും.

ഡിസംബർ മുതൽ മാർച്ച് വരെ ഇവിടെ ശക്തിയായ മഴ ലഭിക്കും. പൊതുവേ സുഖപ്രദമായ കാലാവസ്‌ഥയാണിവിടത്തേത്. ഈ സീസണിലാണ് യാത്രക്കാർ അധികമായി ഇവിടെയെത്തുന്നത്.

ഭിന്ന സംസ്കാരങ്ങളുടെ നാട്

മൗറീഷ്യസ്, ഫിജി ദ്വീപുകളെപ്പോലെ അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവ ഉറഞ്ഞുണ്ടായതാണ് ഹവായ് ദ്വീപുകളും. ഇപ്പോഴും ബിഗ് ഐലന്‍റിലെ ഒരു അഗ്നി പർവ്വതത്തിൽ നിന്നും ലാവ ഒഴുകി സമുദ്രത്തിൽ പതിച്ച് പുതിയൊരു ഭൂഭാഗം ഉരുത്തിരിഞ്ഞ് വരുന്നുണ്ട്.

ലോകഭൂപടത്തിൽ ഒരു പൊട്ടു കണക്കേ കാണപ്പെടുന്ന ഈ ദ്വീപുകളിൽ 2,000 വർഷങ്ങൾക്കു മുമ്പ് ജനവാസം തീരെയില്ലായിരുന്നു. കേവലം പക്ഷിമൃഗാദികളും വൃക്ഷലതാദികളും മാത്രം.

8-ാം നൂറ്റാണ്ടിൽ മാർക്കസൈസിൽ നിന്നു കുടിയേറിയ പോളിനേഷ്യൻ ജനതയും 13-ാം നൂറ്റാണ്ടിൽ കുടിയേറിയ താഹിതി ജനതയുമാണ് ഇവിടുത്തെ ആദിമ നിവാസികൾ. 1778ൽ ക്യാപ്റ്റൻ കുക്ക് ഇവിടെയെത്തുന്നതിനു മുമ്പ് പടിഞ്ഞാറൻ ലോകത്തിന് ഈ പ്രദേശത്തെക്കുറിച്ച് കാര്യമായ അറിവില്ലായിരുന്നു.

പസഫിക് സമുദ്രത്തിന്‍റെ ദക്ഷിണ ഭാഗത്തുള്ള രാജ്യങ്ങളിലെ ജനതയുടെ സംസ്കാരവും ഭാഷയും ഇവിടത്തുകാരിൽ കണ്ട് അദ്ദേഹത്തിന് ആശ്‌ചര്യം തോന്നി. ഏതാണ്ട് ചിന്നിച്ചിതറി കിടന്നിരുന്ന ഈ ഭൂഭാഗത്തിൽ കുക്കിന്‍റെ ആഗമനത്തിനുശേഷം വലിയൊരു പരിവർത്തനം തന്നെ ദൃശ്യമായി.

ഹവായിയുടെ ആകെ ജനസംഖ്യയിൽ നാലിൽ മൂന്നു ഭാഗവും ഒയാഹുവിലാണുള്ളത്. വ്യാപാരവും വാണിജ്യവും തഴച്ചു വളരുന്നതും ഇവിടെയാണ്. 80 ശതമാനം യാത്രക്കാരും ഹോണോലുലു മാത്രം സന്ദർശിച്ച് മടങ്ങുന്നു. എന്നാൽ ടൂറിസ്റ്റുകളെ സംബന്ധിച്ച് ഹോണോലുലുവിന്‍റെ കിഴക്കുഭാഗത്തുള്ള വൈകീകി സമുദ്രതീരമാണ് ശരിക്കുമുള്ള ഹവായ്. ഈ ദ്വീപിലെ ഒട്ടു മിക്ക ഹോട്ടലുകളും ഇവിടെയാണുള്ളത്. 12 മാസവും സമുദ്ര തീരത്തെ മണൽപ്പരപ്പിൽ കിടന്നു വെയിൽ കായുന്ന യുവ ജോഡികളെ നമുക്കിവിടെ കാണാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...