അഭിരാമിയ്ക്ക‌് ആകപ്പാടെ ഒരു  വല്ലായ്‌മ പോലെ. ഒരിടത്തിരുന്നി ട്ട് ഒരു സമാധാനവും കിട്ടുന്നില്ല. കാരണം മറ്റൊന്നുമല്ല, പുതിയതായി പണി കഴിപ്പിച്ച കാപ്പുവളയും വജ്ര മോതിരവും കുട്ടുകാരികൾക്കു മുന്നിൽ പ്രദർശിപ്പിക്കാനാവാത്തതിലുള്ള അമർഷമാണ്.

അവൾ അസ്വസ്‌ഥതയോടെ കൈയിലേയ്ക്ക് ഉറ്റുനോക്കിക്കൊണ്ട് മുറിയിലൂടെ നാലഞ്ചുവട്ടം നടന്നു. ഇടയ്ക്ക് ഡ്രസ്സിംഗ് റൂമിലെത്തി കണ്ണാടിക്കു മുന്നിൽ നിന്ന് കൈയിലണിഞ്ഞിരിക്കുന്ന മോതിരത്തിന്‍റെയും വളയുടെയും ഭംഗി ആസ്വദിക്കും. അതിനിടയിൽ അലമാര തുറന്ന് ഏതു സാരിയാണ് ഉടുക്കേണ്ടതെന്ന് കാര്യമായി തിരയുവാനും തുടങ്ങി.

"പാർട്ടിയിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ സാരി സെലക്റ്റ് ചെയ്‌തതുകൊണ്ടുമാത്രം എന്തു പ്രയോജനം?' നിരാശാഭാവത്തോടെ പിറുപിറുത്തുകൊണ്ട് അഭിരാമി അലമാര ആടച്ചു.

"നീയെന്തിനാ ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നത്. എവിടെയെങ്കിലും ഒരിടത്ത് അടങ്ങിയിരിക്ക്." അഭിരാമിയുടെ ദേഷ്യവും സങ്കടവും കലർന്ന മുഖഭാവം കണ്ട് ഭർത്താവ് സന്ദീപ് പറഞ്ഞു.

“നിങ്ങളെന്തിനാ കണ്ണുമിഴിച്ച് നോക്കുന്നത്, സുഖമില്ലെങ്കിൽ മിണ്ടാതെ കിടന്ന് ഉറങ്ങിയാൽ പോരേ മനുഷ്യാ" അഭിരാമി പല്ലിറുമ്മി.

“നീ ശബ്ദമുണ്ടാക്കി മുറിയിലൂടെ ഓടി നടന്നാൽ ഞാനെങ്ങനെയാ ഒന്ന് സ്വസ്‌ഥമായി ഉറങ്ങുന്നത്?"

"ജയശ്രീയുടെ വീട്ടിൽ നടത്തുന്ന പാർട്ടിയിൽ പങ്കെടുക്കണമെന്ന് ഞാൻ കഴിഞ്ഞ ആഴ്‌ച തന്നെ നിങ്ങളോടു പറഞ്ഞിരുന്നതല്ലേ? ആ ദിവസം തന്നെ പനിപിടിച്ച് കിടപ്പിലുമായി. നിങ്ങൾക്ക് കുറച്ചുശ്രദ്ധിച്ചുകൂടേ, പനി വരാൻ കണ്ട സമയം." അഭിരാമിയുടെ സ്വരം കുറ്റപ്പെടുത്തുന്നതായിരുന്നു.

“നിന്‍റെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ കരുതിക്കൂട്ടി അസുഖം വരുത്തിയതാണെന്ന്. നീയെന്തിനാ വിഷമിക്കുന്നേ, എല്ലാ മാസവും മുറയ്ക്ക് ബർത്ത്‌ഡേ പാർട്ടിയും കിറ്റി പാർട്ടിയുമൊക്കെ നടത്തുന്നുണ്ടല്ലോ. തൽക്കാലം ഇന്നത്തെ പാർട്ടി ഒഴിവാക്കണം, അത്രയല്ലേയുള്ളൂ."

ഇതുകേട്ട അഭിരാമിയുടെ മുഖത്ത് നിരാശ നിഴലിച്ചു. “ഈ വളയും മോതിരവുമൊക്കെ എല്ലാവരേയും കാണിക്കാൻ ഇനിയും ഒരു മാസം കാത്തിരിക്കണമെന്നോ? എന്തായാലും ഈ വജ്രമോതിരം രമ്യയെ കാണിക്കാതെ പറ്റില്ല. അവൾ കഴിഞ്ഞമാസം ഒരു തുക്കടാ മോതിരവും കൊണ്ട് വന്നിരുന്നു. ഹൊ! അവളുടെ മട്ടുംഭാവവും ഒന്നു കാണേണ്ടതായിരുന്നു."

"ഇതാണോ ഇത്ര വലിയ കാര്യം, നിനക്ക് അടുത്ത മാസം ഇതൊക്കെ പ്രദർശിപ്പിക്കാമല്ലോ." സന്ദീപ് ആശ്വസിപ്പിച്ചു.

“ഒഹ്! നിങ്ങളെക്കൊണ്ട് തോറ്റു. അടുത്തമാസം ആരൊക്കെയുണ്ടാവുമെന്നാർക്കറിയാം. അതുവരെ കാത്തിരുന്നാൽ എനിക്ക് വല്ല ഭ്രാന്തും പിടിക്കും."

“എന്നാ പിന്നെ ഇനി ഒരൊറ്റ ഉപായമേയുള്ളു. നീയെനിക്കൊരു ഉറക്ക ഗുളിക താ. ഞാൻ മിണ്ടാതെ ഇവിടെയെങ്ങാനും കിടന്നുറങ്ങാം. നിനക്ക് സമാധാനമായി പാർട്ടിയ്ക്കും പോകാമല്ലോ."

“ഒഹ്! നിങ്ങൾ പറയുന്നതുകേട്ടാൽ തോന്നും എപ്പോഴും എന്നെക്കുറിച്ചുള്ള വിചാരമാണ് നിങ്ങൾക്കെന്ന്."

“സാരമില്ല നീ ധൈര്യമായി പൊയ് ക്കോ, ഒരു മണിക്കുറിന്‍റെ കാര്യമല്ലേയുള്ളു. ഞാൻ ഉറങ്ങിയും ടി.വി. കണ്ടു. മൊക്കെ സമയം ചെലവഴിച്ചോളാം. എനിക്ക് ഒരു ഗ്ലാസ്സ് ചായ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. അവിടെ വച്ച് ആരെങ്കിലും എന്നെ അന്വേഷിച്ചാൽ സുഖമില്ലെ ഒന്നൊന്നും പറയേണ്ട."

സന്ദീപിനു ചായയുണ്ടാക്കി കൊടുത്തശേഷം ഡ്രസ് ചേഞ്ച് ചെയ്‌ത് അഭിരാമി പാർട്ടിയിലെത്തിയപ്പോഴേക്കും സമയം മൂന്നുമണിയോടടുത്തിരുന്നു. അയ്യോ! ഇതെന്തു പറ്റി? നമ്മുടെ 'പങ്ചൽ ക്വീൻ' ഇന്നെന്താ ലേറ്റായത്?" ചോദ്യങ്ങൾ ഉയർന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...