സാരിയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതിൽ ഭംഗിയായി സ്റ്റിച്ച് ചെയ്തിട്ടുള്ള ബ്ലൗസിനുമുള്ള പങ്ക് ഒട്ടും ചെറുതല്ല. സ്റ്റൈലിംഗിലും സ്റ്റിച്ചിംഗിലും സാരി ബ്ലൗസിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്. സാരിക്കൊപ്പമുള്ള കുഞ്ഞൻ വേഷമെന്നതിനപ്പുറമായി ഒരു എക്സ്ക്ലുസീവ് ഡ്രസ്സ് എന്ന പരിവേഷമാണിപ്പോൾ സാരി ബ്ലൗസിന് ഉള്ളത്. ബോഡി ഷെയ്പിന് അനുസരിച്ച് ബോഡി ഫിറ്റായി സ്റ്റിച്ച് ചെയ്ത് അണിയുന്നതായിരുന്നു രീതി.
നെക്ക് ഷെയ്പിലും കൈകളിൽ മുത്തുകളും സീക്വൻസുകളും ബീഡിംഗുകളും ഒരുക്കിയുള്ളതായിരുന്നു സാരി ബ്ലൗസ് ഫാഷൻ ട്രെന്‍റുകൾ. ആ ട്രെന്‍റുകൾക്ക് മാറ്റമില്ലെങ്കിലും സാരി ബ്ലൗസ് ഫാഷനുകളിൽ പുത്തൻ പരീക്ഷണങ്ങളിലാണ് ഫാഷൻ പ്രേമികൾ. റെഡിമെയ്ഡ് ബ്ലൗസുകളുടെയും കാലം വന്നു. വൂവൺ (നെയ്ത്ത്), നിറ്റഡ് എന്നിങ്ങനെ. അതിന്നും തരംഗമായി തുടരുന്നു.
ബ്ലൗസിന് ക്ലോത്ത് വാങ്ങി പ്രത്യേകം ബ്ലൗസ് സ്റ്റിച്ച് ചെയ്യുന്നതിന് പകരമായി ഇന്നാർക്കും വീട്ടിൽ തന്നെ കിടിലൻ ബ്ലൗസുകൾ തയ്യാറാക്കാം. വലിയ അദ്ധ്വാനവും വേണ്ട. ഞൊടിയിടയ്ക്കുള്ളിൽ ഒരു ഫാഷൻ ബ്ലൗസ് തയ്യാർ. ടീ ഷർട്ട്, ടാങ്ക് ടോപ്സ്, ഓഫ് ഷോൾഡർ ടാങ്ക് ടോപ്സ് എന്നിങ്ങനെയുള്ള ഡ്രസ്സുകളിൽ എക്സ്ക്ലുസീവ് സ്റ്റൈൽ ബ്ലൗസുകൾ തയ്യാറാക്കാം.
മറ്റൊരാൾക്കും അതേ സ്റ്റൈൽ ഉണ്ടായിരിക്കുകയില്ലായെന്നതാണ് ഈ കിടിലൻ സ്റ്റൈലിംഗിന്‍റെ പ്രത്യേകത. ഈ ഡ്രസ്സുകളിൽ ഇഷ്ടാനുസരണം അൽപ്പം ചെയ്ഞ്ചുകൾ വരുത്തിയാൽ ഉഗ്രനൊരു സാരി ടോപ്പായി. ടീഷർട്ട് ആണെങ്കിൽ പകുതിക്ക് വച്ച് ക്രോപ്പ് ചെയ്ത് സ്റ്റൈലിഷ് സാരി ടോപ്പ് ആക്കാം.
പലവർണ്ണങ്ങൾ ചേർന്ന ടോപ്പാണെങ്കിൽ ഏത് സാരിക്കൊപ്പവും ക്യൂട്ടായി മാച്ച് ചെയ്യാം. ഡിഫറന്‍റ് കളറുകൾ ഉള്ളതിനാൽ സാരിയുടെ നിറത്തിനെയത് കോംപ്ലിമെന്‍റ് ചെയ്യും. ഒപ്പം സ്ട്രച്ചബിൾ ആന്‍റ് കംഫർട്ടിബിൾ. ഓഫ് ഷോൾഡർ ടാങ്ക് ടോപ്പ് ട്രാൻസ്പേരന്‍റ് സാരിയ്ക്ക് ക്യൂട്ട് ലുക്ക് പകരും. ഒപ്പം യുണിക്നസും. മറ്റൊന്ന് ഇഷ്ടമനുസരിച്ച് ടോപ്പിന് ഇറക്കം കൂട്ടിയോ കുറച്ചോ ഉപയോഗിക്കാം. കയ്യുടെ ഇറക്കവും സ്വന്തമിഷ്ടമനുസരിച്ച് ക്രിയേറ്റ് ചെയ്യാം.
ബ്ലൗസ് എന്ന് പറഞ്ഞ് പ്രത്യേകം തയ്യാറാക്കുന്നതിന് പകരമായി ഇങ്ങനെ ടോപ്പുകളിൽ ചില പരീക്ഷണങ്ങൾ നടത്തി നോക്കിക്കേ... കുറച്ച് ചെറുതാണെങ്കിലും നോ പ്രോബ്ലം സ്ട്രച്ചിബിൾ ആയതിനാൽ ബോഡിയിൽ ഫിറ്റായിരിക്കും. മിക്സ് ആന്‍റ് മാച്ചിംഗ് സ്റ്റൈലും ഇതിൽ പരീക്ഷിക്കാം. കണ്ടില്ലേ... സാരി യൂണിക് ആന്‍റ് ഫാഷനബിളാകുന്നത്.