ഉച്ചച്ചൂടിന്‍റെ നിശ്വാസവും വഹിച്ചുവരുന്ന കാറ്റ് അവിടമാകെ ചുറ്റിക്കറങ്ങി. വിരസമായ ആ മധ്യാഹ്നത്തിൽ അതിലേറെ വിരസമായ ചിന്തകളിൽ മുഴുകിക്കിടക്കുകയായിരുന്നു ഗായത്രി. ഇടയ്ക്കിടെ തുടർച്ചയറ്റു പോകുന്ന ചിന്തകൾ... അപ്പോഴാണ് അതു ഭേദിച്ച് നട്ടുച്ചവെയിലിനെ വകഞ്ഞുമാറ്റി മുഖമില്ലാത്ത ഒരു ശരീരം പോലെ അയാൾ ഗെയ്റ്റ് കടന്നുവന്നത്.

 

വെയിലിന്‍റെ തീക്ഷ്ണതയിൽ അയാളുടെ മുഖമില്ലാത്ത രൂപം ഒരു പ്രകാശവലയം മാത്രമായാണ് ഗായത്രിക്ക് അനുഭവപ്പെട്ടത്. അടുത്ത് എത്തുന്തോറും തെളിഞ്ഞുവരുന്ന രൂപം അവൾക്ക് അപരിചിതമായിരുന്നുതാനും. എന്നാൽ അയാളിലാകട്ടെ അപരിചിതത്വം തീരെ നിഴലിച്ചിരുന്നതുമില്ല. ഇന്നലെ കണ്ടുപിരിഞ്ഞ സുഹൃത്തിനോട് എന്നപോലെ ഹൃദ്യമായി ചിരിച്ച് മുൻവശത്തെ അടഞ്ഞുകിടന്നിരുന്ന കമ്പിയഴികളുള്ള വാതിൽ സ്വയം തള്ളിത്തുറന്ന് അയാൾ അവളുടെ തൊട്ടടുത്ത് വന്നിരുന്നു. പെട്ടെന്ന് എന്തൊ ഒരു ഉൾപ്രേരണയാലെന്നവണ്ണം ഗായത്രി അൽപം നീങ്ങിയിരിക്കുകയാണുണ്ടായത്.

 

“എന്തേ താൻ എഴുന്നേറ്റ് മാറിയില്ല..” അവൾ തന്നോടു തന്നെ ചോദിച്ചു. അടുത്ത നിമിഷം “ഓ പോട്ടേ” എന്നവൾ സ്വയം തിരുത്തുകയും ചെയ്തു. അയാളുടെ ഇരിപ്പിന്‍റെ ശക്‌തിയിൽ തന്നെ തള്ളി താഴെയിടുമോ എന്ന് ഒരിട അവൾ ഭയന്നു.

 

“ആരാണിയാൾ...?”

 

എത്ര ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും പരാജയം തന്നെയായിരുന്നു ഫലം. ഇങ്ങനെയൊരാളെ മുമ്പു കണ്ടിട്ടേയില്ലല്ലോ. എന്നിട്ടും ഇയാൾ... വാക്കുകൾ ഇല്ലാത്ത ലോകത്ത് എത്തിപ്പെട്ടതിന്‍റെ ഭീതിയിലും നിസ്സഹായതയിലും ഗായത്രി വല്ലാതെ തളർന്നു തുടങ്ങി. ഉള്ളം കൈ വിയർപ്പിൽ കുതിർന്നു. ദുരന്തത്തിന്‍റെ ചിറകടിയൊച്ച കാതുകളിൽ നിന്ന് നെഞ്ചിലേക്ക് പടർന്നു കഴിഞ്ഞിരിക്കുന്നു...

 

മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാൾ ചിരപരിചിതനെപ്പോലെ കയറി വരിക, അടുത്തിരിക്കുക... അടുത്ത നിമിഷം ഇയാൾ എന്തിനായിരിക്കും മുതിരുക..? കേട്ടും വായിച്ചും അറിഞ്ഞ നിരവധി സംഭവങ്ങൾ കഥയായി രൂപം പ്രാപിച്ച് കഥാപാത്രങ്ങൾ മനസ്സിലാകെ തിങ്ങി നിന്നു. തന്‍റെ മുഖത്തെ പതർച്ച കണ്ടിട്ടായിരിക്കണം അയാൾ അടുത്തേക്കു വന്ന് സൗഹൃദത്തോടെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു.

 

“ഹലോ... എന്താടോ താനിങ്ങനെ മരവിച്ച് ഇരിക്കുന്നത്....? എന്നെ ആദ്യം കാണുന്നതുപോലെ” ഒരു കള്ളച്ചിരി അപ്പോഴും അയാളുടെ മുഖത്ത് മിന്നി മറഞ്ഞു.

 

“എന്തു വിഡ്ഢിത്തമാണ് അയാളുടെ ചോദ്യം...”

 

“ആദ്യം തന്നെയാണല്ലോ നമ്മൾ കാണുന്നത്..” അവളുടെ സ്വരത്തിൽ കാർക്കശ്യം കലർന്നിരുന്നെങ്കിലും അയാൾ അത് ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ഇനി തന്‍റെ ശബ്ദം പുറത്തുവന്നില്ലെന്നുണ്ടോ...? ഗായത്രി ഒരു വേള സംശയിച്ചു. തല ഉയർത്തി അയാളെ നോക്കി. അപ്പോൾ അയാളുടെ കൺകോണുകളിൽ വല്ലാത്തൊരു മൃഗീയത ഒളിഞ്ഞിരിക്കുന്നതായി അവൾ സംശയിച്ചു. അയാൾക്കു ചുറ്റും തിളങ്ങി നിൽക്കുന്ന ഒരു പ്രഭാവലയം ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു.

 

എന്തിനായിരിക്കും അയാളുടെ പുറപ്പാട്? താൻ കരുതുന്നതുപോലെ ഒരു അവിവേകിയുടെ തലത്തിലേക്ക് അയാളിപ്പോൾ താണാൽ...? അയാൾക്ക് ഒന്നും നഷ്ടപ്പെടാനോ ഭയപ്പെടാനോ ഇല്ലായിരിക്കാം...! എന്നാൽ തന്‍റെ കാര്യം അങ്ങനെയല്ലല്ലോ...തന്‍റെ കുടുംബം, കുട്ടികൾ, ബന്ധുക്കൾ..! അവളുടെ ചിന്തകൾ കാടുകയറിക്കൊണ്ടിരുന്നു.

 

“എന്നെ ഇതുവരെ താൻ കണ്ടിട്ടില്ലേ...?” ഒതുക്കി വെയ്ക്കാനാവാത്ത കോപം അയാളുടെ സ്വരത്തിൽ നിറഞ്ഞിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...