ഗർഭകാലത്ത് അണിയാൻ സ്റ്റൈലൻ വസ്‌ത്രങ്ങൾ

ഗർഭിണിയായാൽ ഫാഷൻ വസ്‌ത്രങ്ങൾ ധരിക്കാനാവില്ല എന്ന് സങ്കടപ്പെടുകയൊന്നും വേണ്ട. മനോഹരമായ ഈ അവസ്‌ഥയിലും ഫാഷനബിളായി നടക്കാം. മെറ്റേണിറ്റി ഔട്ട് ഫിറ്റ് എന്ന പേരിൽ ധാരാളം ഫാഷൻ വസ്ത്രങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഗർഭാവസ്‌ഥയിലും ഇത്തരം വസ്‌ത്രങ്ങൾ നിങ്ങൾക്ക് കംഫർട്ടും സ്റ്റൈലും നൽകുന്നു. മെറ്റേണിറ്റി ഔട്ട് ഫിറ്റുകൾ തെരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഫാഷൻ ഡിസൈനറായ ശിൽപ്പി സക്സേന നിർദ്ദേശിക്കുന്നു.

ഷിഫ്‌റ്റ് ഡ്രസ്സ്

ഒഫിഷ്യൽ മീറ്റിംഗിന് പോകുമ്പോൾ ഷിഫ്റ്റ് ഡ്രസ്സ് ധരിക്കാം. ഇത് ക്ലാസിലുക്ക് നൽകുന്നവയാണ്. സ്റ്റൈലിനൊപ്പം കംഫർട്ടും പ്രദാനം ചെയ്യുന്നവയാണിത്. വരകളുള്ള ഡ്രസ്സ് തെരഞ്ഞെടുക്കാം. ഹോട്ട് ലുക്ക് ലഭിക്കമമെന്നാഗ്രഹിക്കുന്നുവെങ്കിൽ സ്പെഗറ്റി സ്ട്രൈപ്സ് അല്ലെങ്കിൽ സ്ക്കൂപ് നെക് ഉള്ള ഷിഫ്‌റ്റ് ഡ്രസ്സ് ധരിക്കാം.

ജംസ്യൂട്ട്

ക്യൂട്ട് ലുക്ക് ലഭിക്കാനായി പ്രഗ്‍നൻസി സമയത്ത് ജംസ്യൂട്ട് ട്രൈ ചെയ്യാം. ഇതിനൊപ്പം ടീ ഷർട്ടോ ഷർട്ടോ അണിയാവുന്നതാണ്. അങ്ങനെയെങ്കിൽ 2 ഡിഫറൻറ് ലുക്ക് ലഭിക്കുകയും ചെയ്യും. സ്ലിം ലുക്കിനായി കറുത്ത ജംസ്യൂട്ട് തെരഞ്ഞെടുക്കാം.

മാക്‌സി ഡ്രസ്സ്

ഷോട്ട് ട്രിപ് അല്ലെങ്കിൽ കടപ്പുറത്ത് ഉലാത്താൻ പോകുന്നുവെങ്കിൽ മാക്‌സി ഡ്രസ്സ് അണിയാം. യാത്ര ചെയ്യുമ്പോൾ ഇതിനേക്കാൾ കംഫർട്ടബിളായ മറ്റൊരു വസ്ത്രം ഗർഭിണികൾക്ക് ലഭിക്കാനില്ല. സ്റ്റൈലിഷ് ലുക്ക് ലഭിക്കാനായി മാക്‌സിയ്ക്ക് മുകളിൽ ബൽറ്റ് അണിയാം.

റാപ് ഡ്രസ്സ്

എലഗൻറ് ലുക്ക് ലഭിക്കാനായി റാപ് ഡ്രസ്സ് ആണ് അനുയോജ്യം. കാരണം ഇത് എഡ്ജസ്റ്റബിൾ ആണ്. അതു കൊണ്ട് 9 മാസം മാത്രമല്ല, പ്രസവ ശേഷവും അണിയാൻ കഴിയും. റാപ് ഡ്രസ്സിനുപകരം റാപ് ടോപ്പും അണിയാവുന്നതാണ്.

വൺപീസ് ഡ്രസ്സ്

ഗർഭിണിയാണെന്ന് കരുതി പാർട്ടി ഒഴിവാക്കുകയൊന്നും വേണ്ട. ആഗ്രഹിക്കുന്നുവെങ്കിൽ സ്റ്റൈലായി വസ്ത്രം ധരിച്ച് പാർട്ടി എഞ്ചോയ് ചെയ്യാം. ഈവനിംഗ് പാർട്ടിയ്ക്ക് വൺപീസ് ഡ്രസ്സ് അണിഞ്ഞ് ഗ്ലാമറസ് ലുക്ക് നേടാം. താരമാവണമെങ്കിൽ ഓഫ് ഷോൾഡർ ഫ്ളോർ സ്വിപ്പിംഗ് വൺ പീസ് ഡ്രസ്സ് അണിയാം.

ടൂയുനിക്

 ഓഫീസിൽ പോകുന്ന ആളാണെങ്കിൽ നിങ്ങളുടെ വാർഡ്രോബിൽ തീർച്ചയായും 2-4 ടൂയുനിക് കരുതണം. ഓഫീസിൽ ഫോർമൽ ലുക്ക് ലഭിക്കണമെങ്കിൽ ടൂയുനിക് വളരെ നല്ല ചോയിസ് ആണ്. ഇത് ലെഗിംഗിനൊപ്പമോ ജീൻസിനൊപ്പമോ അണിയാം. ബ്രേസ്‍ലെറ്റ് സ്ലീവ്സ്, തൈസ് ലെംഗത്, വീനെക്ക് ടൂയുനിക് എന്നിവ പ്യൂർ ഫോർമൽ ലുക്കിനായി അനുയോജ്യമാണ്.

മെറ്റേണിറ്റി ജീൻസ്

 ഗർഭിണിയായിരിക്കുമ്പോൾ ടൈറ്റ് ജീൻസ് അണിയാനാവില്ലെങ്കിലും മെറ്റേണിറ്റി ജീൻസ് അണിഞ്ഞ് സുന്ദരിയാവാം. സ്ട്രെച്ചി മെറ്റിരിയലു കൊണ്ടാണിവ നിർമ്മിക്കുന്നത്. അതിനാൽ കംഫർട്ടബിൾ ആയിരിക്കും. ഈ ജീൻസിനൊപ്പം ഫളയർ ടോപ്പ് അണിഞ്ഞ് ബേബി ബംബ് കവർ ചെയ്യാനാവും.

സ്കർട്ട്

കാഷ്യൽ ലുക്ക് ലഭിക്കാനായി സകർട്ട് അണിയാം. സ്റ്റൈലിനൊപ്പം കംഫർട്ടും ആഗ്രഹിക്കുന്നുവെങ്കിൽ ഹൈവെയ്‌സ്റ്റ് സ്കർട്ട് വാങ്ങാം. നിങ്ങളുടെ വളർന്നു വരുന്ന ബേബി ബംബിനനുസരിച്ച് ഈ വസ്ത്രം അനായാസം എഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും. സെമി കാഷ്യൽ ലുക്ക് ആണ് ആഗ്രഹിക്കുന്നതെങ്കിൽ സ്കർട്ടിനൊപ്പം ടോപ്പ് അണിയണം. കൂടാതെ മുകളിൽ ഷ്രഗ് അല്ലെങ്കിൽ ഡെനിംമിന്‍റെ സ്ലീവ്ലെസ് ജാക്കറ്റ് അണിയാം.

ലെഗിംഗ്

ഗർഭിണികൾ തങ്ങളുടെ വാർഡ്രോബിൽ വിവിധ ഷേഡ്സിലുള്ള മൂന്നോ നാലോ ലെഗിംഗ് തീർച്ചയായും കരുതണം. ലെഗിംഗ് വളരെ കംഫർട്ടിബിളാണ്. സ്ട്രെച്ചബിൾ ആയതിനാൽ ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും ബുദ്ധിമുട്ട് നേരിടുകയില്ല. സ്മാർട്ട് ലുക്ക് ലഭിക്കാനായി ലെഗിംഗിനൊപ്പം ലോംഗ് ടോപ്പ്, ടൂയുനിക് അല്ലെങ്കിൽ കുർത്തിയോ അണിയാം.

ജോഗർ

 ഗർഭകാലത്ത് നിങ്ങളുടെ ഷർട്ടും പാന്‍റ്സുമൊക്കെ ജോഗറുമായി റീപ്ലേസ് ചെയ്യാം. ഷർട്ട് പാന്‍റിനെ അപേക്ഷിച്ച് ഇതിന്‍റെ ലുക്ക് വളരെ മനോഹരമാണ്. ഇത് ജോഗിംഗ് സമയത്ത് മാത്രമല്ല ഓഫീസിലും അണിയാം. നിങ്ങൾ സ്പോർട്ടി ലുക്ക് ആഗ്രഹിക്കുന്നുവെങ്കിൽ ജോഗറിനൊപ്പം ലൂസ് ടീ ഷർട്ട് അണിയാം.

കാർഡിഗൻ

 ഫാഷനബിൾ ലുക്ക് ലഭിക്കാനായി കാർഡിഗൻ അണിയാവുന്നതാണ്. ഇതൊരിക്കലും ഔട്ട് ഓഫ് ഫാഷൻ ആവുകയില്ല. ടീഷർട്ടിനൊപ്പമോ ടോപ്പിനൊപ്പമോ അണിയാം. സ്റ്റൈലിഷ് ലുക്ക് ലഭിക്കണമെങ്കിൽ കാർഡിഗൻ ഓപ്പണായി വയ്‌ക്കാം. ഇത് ബോൾട്ട് കൊണ്ടോ ബട്ടൺ കൊണ്ടോ കവർ ചെയ്യരുത്.

അമ്മായിയമ്മയെ സഹിക്കാൻ വയ്യ!

ചോദ്യം

25 വയസുള്ള വിവാഹിതയാണ്. ഭർത്താവ് വീട്ടിലെ ഏകമകനാണ്. ബാങ്ക് ഉദ്യോഗസ്‌ഥനാണ്. വീട്ടിൽ ഒന്നിനും കുറവില്ല. പക്ഷേ അമ്മായിയമ്മയാണ് ഏറ്റവും വലിയ പ്രശ്നം. ഭർത്താവിന്‍റെ അമ്മയ്ക്ക് എന്‍റെ വസ്ത്രധാരണം, ടിവി കാണൽ, മൊബൈൽ ഉപയോഗിക്കുന്നതൊന്നും ഇഷ്‌ടമല്ല. എന്തിന് ഉറങ്ങുന്ന കാര്യത്തിലും നിയന്ത്രണമുണ്ട്. ഇത്തരം നിയന്ത്രണങ്ങൾ വീർപ്പുമുട്ടിക്കുകയാണ്. ഞാൻ എന്താണ് ചെയ്യേണ്ടത്?

ഉത്തരം

നിങ്ങൾ ഭർതൃവീട്ടിലെ ഒരേയൊരു മരുമകളാണ്. നിങ്ങൾക്ക് ധാരാളം ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുണ്ട്. ഇക്കാര്യം അമ്മായിയമ്മയ്ക്ക് ബോധ്യമുള്ളതിനാലാവാം ഇത്രമാത്രം കർക്കശമായി പെരുമാറുന്നതെന്ന് തോന്നുന്നു. വിഷമിക്കാതിരിക്കുക. പകരം തുറന്ന മനസ്സോടെ പോസിറ്റീവായി ചിന്തിക്കുക. അവർക്ക് വേണ്ട ആദരവും സ്‌ഥാനവും നൽകുക. കുറച്ച് കഴിഞ്ഞ് കുഞ്ഞുങ്ങളൊക്കെ ആകുന്നതോടെ അവരുടെ സ്വഭാവത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാകും. നിങ്ങളുടെ ഹൃദ്യമായ പെരുമാറ്റം അമ്മായിയമ്മയുടെ മനസ്സുമാറ്റും. അവരിലും മാറ്റങ്ങൾ സൃഷ്ടിക്കും. നിങ്ങൾക്കറിയാവുന്ന വീട്ടു ജോലികൾ ചെയ്‌ത് തീർത്ത് ബാക്കി സമയം ടിവി കാണുകയോ മറ്റ് കാര്യങ്ങൾ ചെയ്യുകയോ ആവാം. അമ്മായിയമ്മക്കൊപ്പം അധിക സമയം ചെലവഴിക്കുക. ഷോപ്പിംഗിന് പോകുമ്പോൾ ഒപ്പം കൂട്ടുക. അവർക്കിഷ്ടപ്പെട്ടത് വാങ്ങി നൽകുക. കുറച്ച് കഴിയുന്നതോടെ അവരുടെ സമീപനത്തിൽ മാറ്റം വരും.

കാമുകന്‍ വിവാഹമോചനത്തിന് നിർബന്ധിക്കുന്നു

ചോദ്യം

എനിക്ക് 27 വയസുണ്ട്. 8 മാസം മുമ്പായിരുന്നു വിവാഹം. ഭർത്താവിനെ എനിക്കൊട്ടും സ്നേഹിക്കാൻ കഴിയുന്നില്ല. അദ്ദേഹം ഉയർന്ന ഒരു ഉദ്യോഗസ്‌ഥനാണ്. വളരെ നല്ല സ്വഭാവം. ഞാൻ കൊച്ചിയിൽ തന്നെയുള്ള ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്. അതിന് മുമ്പ് ഞാൻ മുംബൈയിൽ ജോലി ചെയ്‌തിരുന്നു. അവിടെ ഞാൻ ഒരു സഹപ്രവർത്തകനുമായി പ്രണയത്തിലായിരുന്നു. അവൻ ബംഗാൾ സ്വദേശിയാണ്. ഈ ബന്ധത്തെക്കുറിച്ച് എന്‍റെ രക്ഷിതാക്കൾക്ക് അറിയാമായിരുന്നു. പക്ഷേ അവർ അത് ഇഷ്ടപ്പെട്ടിരുന്നില്ല. എന്നെ വിവാഹം കഴിക്കാൻ അവൻ തയ്യാറായിരുന്നു. അവന്‍റെ വീട്ടുകാർക്കും താൽപ്പര്യകുറവുണ്ടായിരുന്നില്ല. പക്ഷേ, എന്‍റെ മാതാപിതാക്കൾ എന്നെ നിർബന്ധപൂർവ്വം മുംബൈയിൽ നിന്നും വീട്ടിലേക്ക് കൂട്ടി കൊണ്ടു വന്നു. എന്‍റെ വീട്ടുകാരും ബന്ധുക്കളും പിന്നെ പ്രിയപ്പെട്ട അധ്യാപിക വരെ എന്നിൽ സമ്മർദ്ദം ചെലുത്തി. ഒടുവിൽ ഞാൻ വിവാഹത്തിന് സമ്മതിച്ചു. വളരെ തുറന്ന മനഃസ്‍ഥിതിയുള്ള ആളാണ് ഭർത്താവ്. വിവാഹശേഷം ഞാൻ മുംബൈയിൽ തിരിച്ചെത്തി. ഭർത്താവ് ദുബായിലേക്ക് മടങ്ങി. ഇക്കാര്യമറിഞ്ഞ് എന്‍റെ കൂട്ടുകാരൻ ഒരുപാട് കരഞ്ഞു. വിവാഹമോചനം നേടാൻ എന്നോട് നിർബന്ധിച്ചു. അവന്‍റെ നിർബന്ധപ്രകാരം ഞാൻ ഒരു ദിവസം ഭർത്താവിന് ഫോൺ ചെയ്‌ത് എല്ലാ സത്യവും പറഞ്ഞു. അദ്ദേഹം കുറച്ചു സമയം നിശബ്ദനായിരുന്നു. “നിന്‍റെ ജീവിതമാണ്. നിനക്ക് തീരുമാനിക്കാം ഞാൻ വിവാഹമോചനത്തിന് മുൻകൈയെടുക്കില്ല.”  അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത്?

ഉത്തരം

യഥാർത്ഥത്തിൽ വീട്ടുകാരുടെ ഇമോഷണൽ ബ്ലാക്ക് മെയിലിംഗിന്‍റെ ഇരയാണ് നിങ്ങൾ. അതിലൊരു സംശവുമില്ല. ജാതീയമായും സാമൂഹികവുമായും പേരുദോഷമുണ്ടാകുമെന്ന് പറഞ്ഞ് പേടിപ്പിച്ചാണ് നിങ്ങളെ വിവാഹത്തിന് സമ്മതിപ്പിച്ചത്. പോരാത്തതിന് വീട്ടുകാരുടെ ഭാരിച്ച സമ്മർദ്ദവും. നിങ്ങൾ സുഹൃത്തുമായി ഇത്രയധികം ആഴമേറിയ അടുപ്പം ഉണ്ടായ സ്‌ഥിതിക്ക് ഈ വിവാഹത്തിന് മുതിരാൻ പാടില്ലായിരുന്നു. നിങ്ങൾ രണ്ടുപേരും സ്വന്തം കാലിൽ നിന്ന് ജീവിതം നയിക്കാൻ പ്രാപ്തിയുള്ളവരാണ്. വീട്ടുകാർ എതിർത്താലെന്ത് നിങ്ങൾക്ക് രജിസ്റ്റർ മാര്യേജ് ചെയ്യാമായിരുന്നല്ലോ. കുറച്ചു കഴിയുമ്പോൾ വീട്ടുകാർ ഈ ബന്ധത്തെ അംഗീകരിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ നിങ്ങളുടെ വിവാഹം കഴിഞ്ഞ സ്ഥിതിയ്ക്ക് നിങ്ങൾ പറഞ്ഞ പോലെ ഭർത്താവ് നല്ല തുറന്ന മനസ്‍ഥിതിയുള്ള ആളായതിനാൽ അദ്ദേഹത്തിനൊപ്പം ജീവിക്കാൻ ശ്രമിക്കുക. ഇനി സുഹൃത്തുമായുള്ള ബന്ധം തുടരുന്നത് എന്തായാലും ശരിയല്ല. അത് മറന്നേക്കുക. അയാളോടും നിങ്ങളുടെ നിസ്സഹായവസ്‌ഥ അറിയിക്കുക. ബോയ്ഫ്രണ്ടുമായുള്ള ബന്ധത്തെക്കുറിച്ച് ഭർത്താവിനോട് ഇനി പറയാൻ പാടില്ല. പഴയതെല്ലാം മറന്ന് അദ്ദേഹമൊത്തുള്ള പുതിയൊരു ജീവിതം ആരംഭിക്കുക. നിങ്ങൾ എല്ലാ കാര്യവും ഭർത്താവിനോട് തുറന്ന് പറഞ്ഞിട്ടും അദ്ദേഹം അത് വളരെ തുറന്ന മനസ്സോടെയാണ് കണ്ടത്. അതിനർത്ഥം ഭർത്താവ് നല്ലൊരു വ്യക്‌തിയാണെന്നാണ്. മനസ്സുകൊണ്ട് അദ്ദേഹം നിങ്ങളെ ആഴത്തിൽ സ്നേഹിക്കുന്നുണ്ട്. അത് മനസിലാക്കുക. നിങ്ങളും അദ്ദേഹത്തെ കറകളഞ്ഞ് സ്നേഹിക്കുക. പഴയ കാര്യങ്ങൾ ശ്രമിക്കുക. അതിനുള്ള ആൽമാർത്ഥമായ ശ്രമം രണ്ടു പേരിൽ നിന്നും ഉണ്ടായാൽ ഈ പ്രശ്നം എല്ലാവർക്കും പ്രയോജനകരമായി പരിഹരിക്കാം.

 

 

അച്ഛനാകാൻ കഴിയാത്ത ആളോട് പ്രണയം

ചോദ്യം

22 വയസ്സുള്ള പെൺകുട്ടിയാണ്. ഞാനൊരാളുമായി പ്രണയത്തിലാണ്. പക്ഷേ അദ്ദേഹത്തിന് ഒരിക്കലും ഒരു അച്‌ഛനാകാൻ കഴിയില്ല. ഞാനദ്ദേഹത്തെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. വീട്ടുകാർ ഈ ബന്ധം ശക്‌തിയുക്തം എതിർക്കുകയാണ്. അതിനാൽ രജിസ്റ്റർ മാര്യേജിനായി ആലോചിക്കുന്നു?

ഉത്തരം

നിങ്ങളുടെ ആഗ്രഹം തെറ്റല്ല. ഒരാളുടെ ശരീരികമായ അവസ്ഥയുടെ പേരിൽ തഴയുന്നതും ശരിയല്ല. എന്നാൽ വിവാഹം പോലെ ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ നിങ്ങൾ അത്ര പക്വതയാർജ്‌ജിച്ചിട്ടില്ല. അതുകൊണ്ടാണ് വീട്ടുകാർ ഇങ്ങനെ എതിർപ്പ് പറയുന്നത്. ഭാവനകളുടെ ലോകമല്ല ജീവിതം. അതുകൊണ്ട് യഥാർത്ഥ്യം ഉൾക്കൊള്ളണം. അമ്മയും അച്‍ഛനും ജീവിതം കണ്ട അനുഭവത്തിൽ നിന്നാകും അഭിപ്രായം പറയുന്നത്. മാതാപിതാക്കൾ നിങ്ങളുടെ നന്മയല്ലേ ആഗ്രഹിക്കൂ. അതുകൊണ്ട് അവർ പറയുന്നത് അനുസരിക്കുക. ആ വ്യക്‌തിയുമായി സംസാരിച്ച് ഉചിതമായ തീരുമാനം എടുക്കാം. ആരോഗ്യപരമായ കാരണങ്ങൾ ആണെങ്കിൽ പരിഹരിക്കാൻ കഴിയുമോ എന്ന് അന്വേഷിക്കുക. എന്തായാലും നിങ്ങളുടെ തീരുമാനം പക്വത ഉള്ളതാണോ എന്ന് അറിയാൻ കുറച്ചു കൂടി കാത്തിരിക്കുക. വിവാഹം ചെയ്യാതെ തന്നെ നിങ്ങൾക്ക് ഇപ്പോൾ മുന്നോട്ട് പ്രണയം കൊണ്ടുപോകാൻ കഴിയുമെങ്കിൽ അങ്ങനെ ചെയുകയുമാവാം.

 

 

വാട്സാപ്പ് പ്രണയത്തിൽ അകപ്പെട്ട പെൺകുട്ടി

ചോദ്യം

18 വയസുള്ള പെൺകുട്ടിയാണ്. കഴിഞ്ഞ 3 വർഷമായി ഞാനൊരു യുവാവുമായി പ്രണയത്തിലാണ്. ഞാനിന്നുവരെ അയാളെ നേരിൽ കണ്ടിട്ടില്ല. വാട്സാപ്പിലൂടെയാണ് അയാളുടെ മുഖം ഞാൻ കണ്ടത്. ഞങ്ങൾ പരസ്പരം മണിക്കൂറുകളോളം സംസാരിക്കാറുണ്ട്. എന്നാൽ കുറച്ച് നാളായി അയാൾ എന്തോ ഒരകൽച്ച കാട്ടുന്നു. ഫോൺ ചെയ്‌താലും കട്ട് ചെയ്യും. ബിസിയാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറും. എന്തുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്യുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ട്. ഞാൻ വളരെ സങ്കടത്തിലാണ്. എന്‍റെ ഈയവസ്‌ഥ മാറിക്കിട്ടാൻ എന്താണ് വഴി?

ഉത്തരം

നിങ്ങൾ 3 വർഷമായി അജ്ഞാതനായ ഒരു വ്യക്‌തിയുമായി ഫോണിലൂടെ സംസാരിക്കുകയായിരുന്നില്ലേ. അയാളെ നിങ്ങൾ ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ല. സംസാരിച്ച് തുടങ്ങിയപ്പോൾ നിങ്ങൾക്ക് അയാളോട് പരിചയമായി. അതു വാട്സാപ്പിലെ അയാളുടെ ഡിപി ചിത്രം കണ്ടിട്ട്. ഇപ്പോൾ നിങ്ങൾക്ക് 18 വയസ്സ് ആയെന്നല്ലെ പറഞ്ഞത്. അതായത് അയാളെ പരിചയപ്പെടുമ്പോൾ നിങ്ങളുടെ പ്രായം 16-17 വയസ്സാണെന്നർത്ഥം. പക്വമായ തീരുമാനം കൈക്കൊള്ളാൻ പറ്റാത്ത ഒരു പ്രായമാണ്. ഈ പ്രായത്തിൽ എതിർലിംഗത്തിൽ പെട്ട ആളോട് ആകർഷണം തോന്നുന്നത് സ്വാഭാവികമാണ്. അത് നൈസർഗ്ഗീകവുമാണ്. ഈ ചെറുപ്പക്കാരനോ അല്ലെങ്കിൽ കുട്ടിയോ പരസ്പരം കാണണമെന്ന് എപ്പോഴെങ്കിലും ആവശ്യപ്പെട്ടിരുന്നോ എന്നുള്ള കാര്യം കത്തിൽ സൂചിപ്പിച്ചതായി കണ്ടില്ല. അയാൾ നിങ്ങളെ കാണാൻ വാശിപിടിച്ചിട്ടുണ്ടാകുമല്ലോ. കുട്ടിയെ കാണാൻ അവസരം കിട്ടാത്തതു കൊണ്ടാകും അയാൾ ഇതിൽ നിന്നും പിന്തിരിഞ്ഞതെന്ന് കരുതാം. മറ്റൊരിടത്ത് ഏതെങ്കിലും പെൺകുട്ടിയെ അയാൾ കണ്ടുപിടിച്ചു കാണും. സോഷ്യൽ മീഡിയയിൽ ആളുകൾ വ്യാജ നമ്പറും ഐഡിയും ഉപയോഗിച്ച് പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് പതിവായിരിക്കുകയാണ്. ബ്ലാക്ക്മെയിൽ ചെയ്‌ത് പണവും മറ്റും തട്ടിയെടുക്കും. ശാരീരികവുമായും ചൂഷണം ചെയ്യുന്ന സംഭവങ്ങൾ ധാരാളമായി നടക്കുന്നുണ്ട്. അതുകൊണ്ട് കുട്ടി അയാളെ മറക്കുക. തുടർന്നുള്ള ആശയ വിനിമയങ്ങൾ ഒഴിവാക്കുക. അയാൾ ഫേക്ക് ഐഡി ഉപയോഗിച്ചാണ് ഇത്രയും നാളും കുട്ടിയുമായി ആശയവിനിമയം നടത്തിയിരുന്നതെന്ന് തോന്നുന്നു. ഒരു പക്ഷേ അയാൾ വിവാഹിതനുമായിരിക്കാം. അയാളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് കുട്ടി പ്രവർത്തിക്കാത്തതിനാലാവാം തുടർന്ന് പ്രതികരിക്കാൻ ശ്രമിക്കാതിരുന്നതെന്നു വേണം കരുതാൻ. അതുകൊണ്ട് ഇനി അതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ല. വലിയൊരു ചതിയിൽ നിന്നും രക്ഷപ്പെട്ടു എന്നു കരുതി ആശ്വസിക്കുക. ഇപ്പോൾ പഠനത്തിൽ ശ്രദ്ധയർപ്പിക്കുക.

കാമുകനും കരിയറും മുൻഗണന ആർക്ക് നല്‍കണം

ചോദ്യം

ഞാൻ 24 വയസുള്ള യുവതിയാണ്. ഞാനൊരു യുവാവുമായി പ്രണയത്തിലാണ്. അയാളും എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ഉടനടി വിവാഹിതരാകണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. വിവാഹത്തിനു വേണ്ടി അയാൾ സമ്മർദ്ദം ചെലുത്തുകയാണ്. പക്ഷേ ഇപ്പോൾ കരിയറിൽ ശ്രദ്ധ കൊടുക്കാനാണ് എനിക്കിഷ്ടം. പക്ഷേ പെട്ടെന്നുള്ള വിവാഹത്തിന് വിയോജിപ്പ് അറിയിച്ചതോടെ അദ്ദേഹമിപ്പോൾ എന്നോട് മിണ്ടാറേയില്ല. ഞാനീ സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത്?

ഉത്തരം

നിങ്ങൾ ചിന്തിച്ചത് വളരെ ശരിയാണ്. പെൺകുട്ടികൾ ഇക്കാലത്ത് സ്വന്തം കരിയറിലാണ് ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ടത്. അക്കാര്യം ബോയ്ഫ്രണ്ടിനെ പറഞ്ഞ് മനസിലാക്കുക. അദ്ദേഹമത് അംഗീകരിക്കുന്നില്ലെങ്കിൽ ഒരു കാര്യം പ്രത്യേകം ഓർക്കുക. നല്ല വിദ്യാഭ്യാസത്തിനും കരിയറിനുമുള്ള പ്രായമാണ് നിങ്ങളുടേത്. ബോയ്ഫ്രണ്ടിനേക്കാൾ നിങ്ങളുടെ കരിയറാണ് മുൻഗണന. ഇപ്പോൾ അതിന് പ്രാധാന്യം നൽകുക. സ്വന്തം നിലപാട് വ്യക്തമാക്കി ഉറച്ചു നില്ക്കു. നിങ്ങളെ ശേരിക്കും സ്നേഹിക്കുന്ന ആൾ ആണെങ്കിൽ കൂടെ ഉണ്ടാകും. ജീവിതത്തിൽ പങ്കാളിയുടെ വ്യക്തിത്വവും ആഗ്രഹങ്ങളും പരസ്പരം പൂരകങ്ങൾ ആവണം.

 

കാമുകൻ സംശയരോഗി ആയാൽ എന്ത് ചെയ്യും!

ചോദ്യംk,

എന്‍റെ ബോയ്ഫ്രണ്ട് വളരെ സംശയാലുവാണ്. എപ്പോഴും എന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കും. ഞാനേതെങ്കിലും പുരുഷനുമായി സംസാരിക്കുന്നത് അദ്ദേഹത്തിന് ഇഷ്‌ടമല്ല. ഞാനെല്ലാ കാര്യങ്ങളും തുറന്ന് പറയാറുണ്ട്. അദ്ദേഹം എന്നെ വളരെയധികം കെയർ ചെയ്യുന്നതു പോലെയാണ് ആദ്യമെനിക്ക് തോന്നിയത്. പക്ഷേ ഇപ്പോൾ അദ്ദേഹത്തിന്‍റെ സ്വഭാവം വല്ലാത്ത അസ്വസ്ഥതയുണ്ടാകുന്നു. എന്നോട് ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കും. ഞാൻ ബ്രേക്കപ്പിനെക്കുറിച്ച് പറഞ്ഞപ്പോൾ അയാളെന്നെ ഇമോഷ്ണലി ബ്ലാക്ക്മെയിൽ ചെയ്യുകയാണ്. എനിക്കീ ബന്ധം അവസാനിപ്പിക്കാനാണ് ആഗ്രഹം. ഞാനെന്താണ് ചെയ്യേണ്ടത്?

ഉത്തരം

 ആ വ്യക്‌തിയുടെ സ്വഭാവത്തിലുള്ള ഒന്നാണ് സംശയമെന്നത്. അത് നിങ്ങളുടെ സ്വാതന്ത്യത്തെയും വ്യക്തിത്വത്തെയും വലിയ രീതിയിൽ ബാധിക്കും. ഇത്തരമൊരു വ്യക്‌തിക്കൊപ്പം ജീവിതം പങ്കിടുകയെന്നത് ദുസ്സഹമായിരിക്കും. ഈ ബന്ധം കൊണ്ട് നിങ്ങൾക്ക് സന്തോഷവും ആശ്വാസവും തോന്നുന്നില്ലായെങ്കിൽ അയാൾക്കൊപ്പമുള്ള ജീവിതം ഭാവിയിൽ ഏറെ കഠിനമായിരിക്കും. അതിലും ഭേദം നിങ്ങൾ അയാളിൽ നിന്നും അകലുന്നതാണ്. അയാളുടെ വൈകാരികമായ സംസാരം അത്തരമൊരു കടുത്ത തീരുമാനമെടുക്കുന്നതിൽ നിന്നും നിങ്ങളെ തടയുമെങ്കിലും നിങ്ങൾ ദൃഢനിശ്ചയത്തോടെ തീരുമാനമെടുക്കുക. പതിയെ അയാളും കാര്യങ്ങൾ മനസ്സിലാക്കി അകന്നു കൊള്ളും. എന്നിട്ടും അയാൾ അതിന് സമ്മതിക്കുന്നില്ലെങ്കിൽ വീട്ടുകാരോട് കാര്യങ്ങൾ തുറന്ന് പറഞ്ഞ് വേണ്ട നടപടികൾ സ്വീകരിക്കുക. സംശയ രോഗം ഉള്ളവരുടെ ആദ്യത്തെ പെരുമാറ്റം വളരെ കെയർ ചെയുന്ന ആളെ പോലെ തന്നെ തോന്നിക്കും. പിന്നീടാണ് ഓവർ കെയർ അസഹ്യമായി അനുഭവപ്പെടുക. ഇത്തരം ബന്ധങ്ങൾക്ക് അൽപായുസ് ആയിരിക്കും .

പഴയ പ്രണയം മറന്ന് ഭർത്താവുമായി അടുക്കണം

ചോദ്യം

24 വയസുള്ള പെൺകുട്ടിയാണ്. വിവാഹം കഴിഞ്ഞിട്ട് 3 മാസമായി. വിവാഹത്തിന് മുമ്പ് ഞാൻ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. പക്ഷേ വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് മറ്റൊരു വിവാഹത്തിന് സമ്മതിച്ചു. എന്‍റെ ഭർത്താവ് വളരെ തുറന്നിടപെടുന്നയാളാണ്. അതുകൊണ്ട് വിവാഹ ജീവിതവുമായി പൊരുത്തപ്പെടുന്നതിന് അദ്ദേഹമെനിക്ക് പൂർണ്ണമായ സ്വാതന്ത്യ്രവും പിന്തുണയും തന്നിട്ടുണ്ട്. ഞങ്ങൾക്കിടയിൽ ഇതുവരെ യാതൊരു ബന്ധവുമുണ്ടായിട്ടില്ല. പക്ഷേ ഞങ്ങൾക്കിടയിലെ ഈ അകലം മാറണമെന്നാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്. അതിന് എനിക്ക് എന്താണ് ചെയ്യാൻ കഴിയുന്നത്?

ഉത്തരം

പുതിയ ജീവിതവുമായി ഇണങ്ങി ചേരുന്നതിനും ഉൾക്കൊള്ളുന്നതിനും ഭർത്താവ് പൂർണ്ണമായ സ്വാതന്ത്യ്രം തന്നത് വളരെ നല്ല കാര്യം തന്നെയാണ്. ഈ കാലയളവിൽ നിങ്ങൾ ഭർത്താവിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ കരുതലും സ്നേഹത്തെക്കുറിച്ചും എത്ര നല്ലവനായ മനുഷ്യനാണ് ഭർത്താവെന്ന കാര്യം നിങ്ങൾ മനസിലാക്കി കാണുമല്ലോ. നിങ്ങൾക്കിടയിലെ അകലം കുറയ്ക്കുന്നതിനേക്കാളിലും അദ്ദേഹത്തോടൊപ്പം യാത്രകൾ പോകുന്നത് നല്ലതായിരിക്കും. നിങ്ങളെ മനസിലാക്കാൻ അദ്ദേഹത്തിനും സമയം നൽകണമല്ലോ. അതുകൊണ്ടും അടുപ്പം ഉണ്ടാവുന്നില്ലെങ്കിൽ നിങ്ങൾ അദ്ദേഹത്തിന് മുന്നിൽ കൂടുതൽ റൊമാന്‍റിക്കാവാൻ ശ്രമിക്കുക. അദ്ദേഹത്തിനു വേണ്ടി സർപ്രൈസ് പ്ലാൻ ചെയ്യുക. രാത്രിയിൽ ബെഡ്റൂം സവിശേഷ രീതിയിൽ പൂക്കളും മെഴുകുതിരികളും കൊണ്ട് അലങ്കരിക്കുക. സ്വന്തം വേഷവിധാനത്തിലും ശ്രദ്ധിക്കുക. ഭർത്താവിന് സർപ്രൈസ് ഗിഫ്റ്റുകൾ നൽക്കുക. ഇഷ്‌ടമുള്ള ഭക്ഷണം ഒരുക്കുക. എല്ലാ രീതിയിലും ശുഭ ചിന്തയോടെ ജീവിക്കാൻ ശ്രമിക്കുക. പഴയ ഓർമ്മകൾ കടന്നു വന്നാലും കുറ്റബോധം അലട്ടാതെ മറികടക്കാൻ ശ്രമിക്കുക

അസുരക്ഷിതമായ ലൈംഗിക ബന്ധം

ചോദ്യം

21 വയസുള്ള പെൺകുട്ടിയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി ഞാൻ ബോയ്ഫ്രണ്ടിന്‍റെ ഫ്ളാറ്റിൽ പോകുന്നുണ്ട് ഞങ്ങൾ പല തവണ സെക്സിലേർപ്പെട്ടു. ഈ സമയത്തൊന്നും ബോയ്ഫ്രണ്ട് മുൻകരുതൽ സ്വീകരിച്ചില്ലായിരുന്നു. എനിക്കും അതേകുറിച്ച് കാര്യമായ അറിവ് ഇല്ലായിരുന്നു. ഇപ്പോൾ ബന്ധപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞിരിക്കുന്നു പ്രഗ്ൻറ് ആകുമോയെന്നാണ് ഇപ്പേഴെന്‍റെ ഭയം. ഇനി ഞാനെന്താണ് ചെയ്യേണ്ടത്?

 ഉത്തരം

സെക്സിലേർപ്പെട്ട ശേഷം പീരിഡ്സ് ഉണ്ടായില്ലെങ്കിൽ മാത്രമേ സംശയിക്കേണ്ടതുള്ളു. ഒരു മാസത്തിനുള്ളിൽ പീരിഡ്സ് ഉണ്ടായില്ലെങ്കിൽ മെഡിക്കൽ ഷോപ്പിൽ നിന്നും പ്രഗ്നൻസി ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താവുന്നതാണ്. ഇത് നിങ്ങൾക്ക് വീട്ടിൽ സ്വയം ചെയ്യാവുന്നതാണ്. പരിശോധനയിൽ പോസിറ്റീവാണ് കാണുന്നതെങ്കിൽ ഡോക്ടറെ കൺസൾട്ട് ചെയ്യുക. നിങ്ങൾക്ക് ഇരുവർക്കുമിടയിൽ ആഴത്തിലുള്ള ബന്ധമാണെങ്കിൽ ഉടനടി വിവാഹിതരാവുക. ബോയ്ഫ്രണ്ട് അതിന് സമ്മതിക്കുന്നില്ലെങ്കിൽ അതിനുള്ള കാരണമറിയാൻ ശ്രമിക്കുക. ഒപ്പം അയാളുടെ ഇമോഷണൽ ബ്ലാക്ക്മെയ്‍ലിംഗിന് ഇരയാകുന്നതിൽ നിന്നും മോചനം നേടുക. അസുരക്ഷിതമായ സെക്സ് പല പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ ഇത്തരം കാര്യങ്ങളിൽ വിവേകപൂർവ്വം പ്രവർത്തിക്കുക.

 

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें