ചോദ്യം

18 വയസുള്ള പെൺകുട്ടിയാണ്. കഴിഞ്ഞ 3 വർഷമായി ഞാനൊരു യുവാവുമായി പ്രണയത്തിലാണ്. ഞാനിന്നുവരെ അയാളെ നേരിൽ കണ്ടിട്ടില്ല. വാട്സാപ്പിലൂടെയാണ് അയാളുടെ മുഖം ഞാൻ കണ്ടത്. ഞങ്ങൾ പരസ്പരം മണിക്കൂറുകളോളം സംസാരിക്കാറുണ്ട്. എന്നാൽ കുറച്ച് നാളായി അയാൾ എന്തോ ഒരകൽച്ച കാട്ടുന്നു. ഫോൺ ചെയ്‌താലും കട്ട് ചെയ്യും. ബിസിയാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറും. എന്തുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്യുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ട്. ഞാൻ വളരെ സങ്കടത്തിലാണ്. എന്‍റെ ഈയവസ്‌ഥ മാറിക്കിട്ടാൻ എന്താണ് വഴി?

ഉത്തരം

നിങ്ങൾ 3 വർഷമായി അജ്ഞാതനായ ഒരു വ്യക്‌തിയുമായി ഫോണിലൂടെ സംസാരിക്കുകയായിരുന്നില്ലേ. അയാളെ നിങ്ങൾ ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ല. സംസാരിച്ച് തുടങ്ങിയപ്പോൾ നിങ്ങൾക്ക് അയാളോട് പരിചയമായി. അതു വാട്സാപ്പിലെ അയാളുടെ ഡിപി ചിത്രം കണ്ടിട്ട്. ഇപ്പോൾ നിങ്ങൾക്ക് 18 വയസ്സ് ആയെന്നല്ലെ പറഞ്ഞത്. അതായത് അയാളെ പരിചയപ്പെടുമ്പോൾ നിങ്ങളുടെ പ്രായം 16-17 വയസ്സാണെന്നർത്ഥം. പക്വമായ തീരുമാനം കൈക്കൊള്ളാൻ പറ്റാത്ത ഒരു പ്രായമാണ്. ഈ പ്രായത്തിൽ എതിർലിംഗത്തിൽ പെട്ട ആളോട് ആകർഷണം തോന്നുന്നത് സ്വാഭാവികമാണ്. അത് നൈസർഗ്ഗീകവുമാണ്. ഈ ചെറുപ്പക്കാരനോ അല്ലെങ്കിൽ കുട്ടിയോ പരസ്പരം കാണണമെന്ന് എപ്പോഴെങ്കിലും ആവശ്യപ്പെട്ടിരുന്നോ എന്നുള്ള കാര്യം കത്തിൽ സൂചിപ്പിച്ചതായി കണ്ടില്ല. അയാൾ നിങ്ങളെ കാണാൻ വാശിപിടിച്ചിട്ടുണ്ടാകുമല്ലോ. കുട്ടിയെ കാണാൻ അവസരം കിട്ടാത്തതു കൊണ്ടാകും അയാൾ ഇതിൽ നിന്നും പിന്തിരിഞ്ഞതെന്ന് കരുതാം. മറ്റൊരിടത്ത് ഏതെങ്കിലും പെൺകുട്ടിയെ അയാൾ കണ്ടുപിടിച്ചു കാണും. സോഷ്യൽ മീഡിയയിൽ ആളുകൾ വ്യാജ നമ്പറും ഐഡിയും ഉപയോഗിച്ച് പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് പതിവായിരിക്കുകയാണ്. ബ്ലാക്ക്മെയിൽ ചെയ്‌ത് പണവും മറ്റും തട്ടിയെടുക്കും. ശാരീരികവുമായും ചൂഷണം ചെയ്യുന്ന സംഭവങ്ങൾ ധാരാളമായി നടക്കുന്നുണ്ട്. അതുകൊണ്ട് കുട്ടി അയാളെ മറക്കുക. തുടർന്നുള്ള ആശയ വിനിമയങ്ങൾ ഒഴിവാക്കുക. അയാൾ ഫേക്ക് ഐഡി ഉപയോഗിച്ചാണ് ഇത്രയും നാളും കുട്ടിയുമായി ആശയവിനിമയം നടത്തിയിരുന്നതെന്ന് തോന്നുന്നു. ഒരു പക്ഷേ അയാൾ വിവാഹിതനുമായിരിക്കാം. അയാളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് കുട്ടി പ്രവർത്തിക്കാത്തതിനാലാവാം തുടർന്ന് പ്രതികരിക്കാൻ ശ്രമിക്കാതിരുന്നതെന്നു വേണം കരുതാൻ. അതുകൊണ്ട് ഇനി അതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ല. വലിയൊരു ചതിയിൽ നിന്നും രക്ഷപ്പെട്ടു എന്നു കരുതി ആശ്വസിക്കുക. ഇപ്പോൾ പഠനത്തിൽ ശ്രദ്ധയർപ്പിക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...