താരതമ്യപ്പെടുത്തി സങ്കടപ്പെടേണ്ട നിങ്ങളും സ്റ്റാറാ

കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ കല്യാണത്തിനും മറ്റും പോകുന്നതിനായി ചിലർ ദിവസങ്ങൾക്കു മുമ്പേ ഒരുക്കങ്ങൾ ആരംഭിക്കും. മു ൻകൂട്ടി ഡ്രസ്സും മാച്ചിംഗ് ആക്സസറീസും വാങ്ങും. ഫേഷ്യലിംഗും മറ്റും ഉത്സാഹത്തോടെ ചെയ്യും. പക്ഷേ കല്യാണത്തിനു പോയി വന്നശേഷം ഇവർ മൂഡോഫായി ഇരിക്കും. അതിന് കാരണം മറ്റൊന്നായിരിക്കില്ല. ഏതെങ്കിലും ഒരു സ്ത്രീ അവളേക്കാൾ അണിഞ്ഞൊരുങ്ങി വന്നതാവും. ആരെങ്കിലും തന്നേക്കാൾ മികച്ചതായി അണിഞ്ഞൊരുങ്ങി വരുന്നത് കാണുമ്പോൾ ഉണ്ടാകുന്ന അപകർഷതാബോധമോ അല്ലെങ്കിൽ അസൂയയോ കാരണം അവരെ അഭിനന്ദിക്കാനോ അവരോട് ഒന്ന് പുഞ്ചിരിക്കാനോ മെനക്കെടില്ല. ഇത്തരം സാഹചര്യം ഉണ്ടാകുന്നത് വേണ്ടത്ര പണം ഇല്ലാത്തത് കൊണ്ടാണെന്നു പറഞ്ഞ് അവൾ ഭർത്താവിനെയോ വീട്ടുകാരെയോ കുറ്റപ്പെടുത്തും. സ്വന്തം ഗുണങ്ങളെയും ആത്മവിശ്വാസത്തേയും തിരിച്ചറിയാത്തതാണ് ഇവിടെ വില്ലനാകുന്നത്. അതുപോലെ മറ്റുള്ളവരിൽ നിന്നും നല്ല ഗുണങ്ങളെ പഠിക്കാത്തതും. മനസ്സിൽ അപകർഷതാബോധം വരികയാണെങ്കിൽ ഉള്ളിലുള്ള പ്രതീക്ഷയും ഉത്സാഹവും കുറയ്ക്കാതെ നോക്കണം. മനസ്സിൽ സങ്കടമുണ്ടാകാൻ അനുവദിക്കരുത്.

ആത്മവിശ്വാസമുണ്ടോ

വിശേഷാവസരത്തിൽ പങ്കുചേരാൻ നിങ്ങൾ സ്വയം തയ്യാറായിട്ടുണ്ടെങ്കിൽ നിങ്ങൾ ഉചിതമായി തന്നെയാണ് തയ്യാറായിരിക്കുന്നതെന്നത് ഉറപ്പാണ്. പിന്നെന്തു കൊണ്ട് സങ്കടപ്പെടണം? സ്വയം എങ്ങനെ പ്രസന്‍റ് ചെയ്യണമെന്നത് സ്വന്തം ആശയത്തിൽ നിന്നും ഉണ്ടായതാണ്. ആ നിലയ്ക്ക് എങ്ങനെയാണ് മറ്റൊരാളുമായി താരതമ്യം ചെയ്യുക? വ്യക്‌തിത്വത്തിനിണങ്ങുന്ന രീതിയിലാണ് നിങ്ങൾ തയ്യാറായിരിക്കുന്നത്.

നിങ്ങൾക്ക് സാമാന്യ ബുദ്ധിയുണ്ട്

അവസരത്തിനിണങ്ങും വിധമാണ് ഒരുങ്ങിയിരിക്കുക. അവസരം, അന്തരീക്ഷം എന്നിവയൊക്കെ വിലയിരുത്തിയാണ് തയ്യാറെടുപ്പുകൾ നടത്തിയിരിക്കുക. അവസരത്തിനിണങ്ങുന്ന വസ്ത്രം, വസ്ത്രത്തിനിണങ്ങുന്ന ആഭരണങ്ങൾ, മേക്കപ്പ്, വാച്ച്, സാൻഡിൽ തുടങ്ങി മുകളിൽ നിന്നും താഴെ വരെ ഒരേ താളത്തിലാണ് നിങ്ങൾ തയ്യാറായതെങ്കിൽ അതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയുമല്ലേ ചെയ്യേണ്ടത്? ഒരുക്കത്തിനായി കൂടുതൽ സമയം, പണം പാഴാക്കിയിട്ടില്ല നിങ്ങൾ സമയവും പണവും അധികം ചെലവഴിക്കാതെയാണ് ഒരുങ്ങിയതെന്നോർത്ത് സന്തോഷിക്കുകയല്ലേ വേണ്ടത്. നമ്മുടെ ഉള്ളിലുള്ള സന്തോഷമാണ് മുഖത്ത് പ്രകാശിക്കുക. അതിലും വലുതായ മറ്റെന്ത് അലങ്കാരങ്ങളാണ് വേണ്ടത്. അതിന്‍റെ തിളക്കത്തിന് മുന്നിൽ മറ്റെല്ലാം തന്നെ മങ്ങി പോകും.

ഹൃദ്യമായ പെരുമാറ്റം

നിങ്ങൾ ആരുടെ സന്തോഷത്തിലാണ് പങ്കുചേരാൻ വന്നിരിക്കുന്നതെന്ന കാര്യം ഓർമ്മിക്കുക. അവരുമായി നിങ്ങൾക്കുള്ള ഹൃദ്യമായ ബന്ധം അതെല്ലാം തന്നെ നിങ്ങളുടേത് മാത്രമാണ്. സ്വയം സന്തുഷ്ടയായി അവരുടെ സന്തോഷത്തിൽ പങ്കു കൊള്ളുകയെന്നതാണ് നിങ്ങളുടെ പ്രഥമ കർത്തവ്യം. ഇത്തരമൊരു മനോഭാവം മനസ്സിലുണ്ടാകുന്നതോടെ അപകർഷതാബോധം പൊടുന്നനെ അകലും. മികവിന് നന്ദി പറഞ്ഞ് അവരിൽ നിന്നും എന്തെങ്കിലും പഠിക്കുക നല്ലതിനെ അകമഴിഞ്ഞ് പ്രശംസിക്കുക. മാത്രവുമല്ല അവരിൽ നിന്നും നല്ലത് പഠിക്കാൻ ശ്രമിക്കുക. ഈ രണ്ട് ഗുണങ്ങളും നിങ്ങളെ മികച്ചതാക്കും. മറ്റുള്ളവരിൽ നിന്നും അറിവുകൾ നേടാൻ മടി കാട്ടരുത്. അങ്ങനെ ചെയ്യുന്നതു കൊണ്ട് ആരും ചെറുതാകുകയുമില്ല. നിങ്ങളിൽ ഒരുപാട് നന്മകൾ ഉണ്ട് നിങ്ങളുടെ കണ്ണുകളെയോ മുടിയെയോ മുഖത്തെയോ നടപ്പിനെയോ പെരുമാറ്റത്തെയോ ബുദ്ധിയേയോ ധൈര്യത്തെയോ ആത്മവിശ്വാസത്തെയോ ഭാഷാ പ്രയോഗത്തെയോ ആശയ പാടവത്തെയോ ആരെങ്കിലും എന്നെങ്കിലുമൊരിക്കലും പ്രശംസിച്ചിട്ടുണ്ടാകുമല്ലോ. അത്തരം പ്രശംസകൾ ഓർക്കുക. സ്വന്തം വ്യക്‌തിത്വത്തിൽ വിശ്വാസം ഊട്ടിയുറപ്പിക്കുക. ഓരോരുത്തർക്കും അവരവരുടേതായ ആകർഷകത്വമുണ്ടെന്ന് വിശ്വസിക്കുക. ഇനി സ്വയമൊന്ന് പുഞ്ചിരിച്ചോളൂ.

പുരുഷനും ഉണ്ട് പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ

കുഞ്ഞിനു ജന്മം നൽകിയ ശേഷം മിക്ക സ്ത്രീകളിലും വ്യസന ചിന്ത, ആശങ്ക, വിഷാദം, മാനസിക പിരിമുറുക്കം, അസ്വസ്ഥത എന്നിവ കണ്ട് വരാറുണ്ട്. ഈ അവസ്‌ഥയെ പോസ്റ്റ്പാർട്ടം ഡിപ്രഷന്‍ എന്നാണ് പറയുന്നത്. പക്ഷേ സാമൂഹ്യ ശാസ്ത്രജ്ഞരും മനശാസ്ത്രജ്ഞരും കൗൺസിലർമാരുമൊക്കെ പറയുന്നത് അച്ഛനായി കഴിയുന്നതോടെ മിക്ക പുരുഷന്മാരും പാനിക് അറ്റാകിനും വിഷാദത്തിനും അടിമപ്പെടാറുണ്ട് എന്നാണ്.

പിഡിയാട്രിക് ജേണൽ പുറത്തുവിട്ട ഒരു പഠനപ്രകാരം 25 വയസ്സിനുള്ളിൽ അച്‌ഛനാവുന്ന പുരുഷന്മാരിൽ 68 ശതമാനത്തിനും വിഷാദരോഗം പിടികൂടാറുണ്ടത്രേ. സ്ത്രീകളെപ്പോലെ തന്നെ കുഞ്ഞു ജനിച്ച ശേഷം പുരുഷന്മാർക്കും മാനസ്സികമായ പിന്തുണ ആവശ്യമാണ്. പക്ഷേ ഈ കാര്യം ആരും തന്നെ ഓർക്കാറില്ല. ഈ വിഷയത്തിൽ കൂടുതൽ പഠനം നടത്തിയ ഡോക്‌ടർ ക്രേഗ് ഗാർഫീൽഡ് പറയുന്നു.

ഉത്സാഹക്കുറവ്

2 കുട്ടികളുടെ അച്ഛനായ റിക്കി ഷെട്ടിക്ക് കുഞ്ഞുങ്ങൾ ഉണ്ടായ ശേഷം തന്‍റെ ജീവിതത്തിലുണ്ടായ മാറ്റത്തെ പറ്റിയോർത്ത് വലിയ ആധിയാണ്. അദ്ദേഹത്തിന് തനിക്ക് അപരിചിതമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു. ഈ അനുഭവങ്ങൾ അദ്ദേഹം പിന്നീട് പുസ്‌തകത്തിലാക്കി പ്രസിദ്ധീകരിച്ചു. വിസ്ഡം ഫ്രം ഡാഡീസ് എന്നാണ് പുസ്‌തകത്തിന്‍റെ പേര്. “ഒട്ടുമിക്ക പുരുഷന്മാരും അച്‌ഛനായ ശേഷം ഡിപ്രഷനിലും ആങ്‌സൈറ്റിയിലും കുടുങ്ങി പോകാറുണ്ട്. അവരെ അനേകം തരം ചിന്തകൾ ഭരിക്കാൻ തുടങ്ങും. വർദ്ധിച്ചു വരുന്ന ഉത്തരവാദിത്വം അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കാൻ തുടങ്ങുന്നു. ദാമ്പത്യരതി ലഭിക്കാതിരിക്കുക, അല്ലെങ്കിൽ അതിന് അവസരം ലഭിക്കാതിരിക്കുക, രാത്രികാലങ്ങളിൽ കുഞ്ഞിന്‍റെ കരച്ചിൽ കാരണം ഉറക്കം നഷ്ടപ്പെടുന്നത് ഇങ്ങനെ ഒരുപാട് കാര്യങ്ങൾ അലട്ടുന്നു.” റിക്കി ഷെട്ടി പറയുന്നു.

‘ജേണൽ ഓഫ് ദ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത് ഏറ്റവും അധികം ഡിപ്രഷന്‍ ഉണ്ടാവുന്നത് 3 മുതൽ 6 മാസം പ്രായമുള്ള കുട്ടികളുടെ പിതാവിനായിരിക്കും എന്നാണ്. കുഞ്ഞുങ്ങൾ ജീവിതത്തിലേക്ക് വരുന്നതോടെ തങ്ങളുടെ പ്രാധാന്യം കുറയുമെന്നവർ വിശ്വസിക്കുന്നു. കാരണം സ്വഭാവികമായി ഭാര്യയുടെ ശ്രദ്ധ കൂടുതലും കുഞ്ഞിലായിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ രാത്രി ഉറക്കം ലഭിക്കാതെ വരികയും, സമ്മർദ്ദത്തിന് അടിമപ്പെടുകയും ചെയ്യാം. ഉദാസീനനായി എപ്പോഴും കാണപ്പെടുകയും ചെയ്യുന്നു.

ലൈഫ്സ്റ്റൈൽ മാറ്റം

“ഇത് ന്യൂക്ലിയർ ഫാമിലികളുടെ കാലമാണ്. അതിനാൽ തന്നെ കുട്ടികളെ പരിചരിക്കാൻ മുത്തശിയോ നാത്തൂനോ അമ്മായിയമ്മയോ പെങ്ങളോ ഒന്നും കാണുകയുമില്ല. എന്തെങ്കിലും അത്യാവശ്യം വരികയാണെങ്കിൽ ഡോക്‌ടറുടെ അടുത്ത് പോകാനായി വീട്ടിൽ മറ്റ് പുരുഷന്മാരും ഉണ്ടാവില്ല. ഈ സാഹചര്യത്തിൽ മുഴുവൻ ഉത്തരവാദിത്തങ്ങളും ഭാര്യയ്ക്കും ഭർത്താവിനും ഏറ്റെടുക്കേണ്ടി വരും. ഇത് അവരുടെ സ്വാതന്ത്യവും ആഹ്ലാദവും ഇല്ലാതാക്കുന്ന കാര്യങ്ങളാണ്. യുവദമ്പതികൾ പെട്ടെന്ന് ഇത്തരം ജീവിത സമ്മർദ്ദങ്ങളിൽ പെട്ട് പതറിപോവാറാണ് പതിവ്. ജീവിതാനുഭവങ്ങളുടെ കുറവ് കാരണം ക്രിയാത്മകമായി ജീവിതത്തെ നേരിടാനും ഇവർക്ക് കഴിയാറില്ല.” ഫോര്‍ട്ടിസ് ആശുപത്രിയിലെ മനശാസ്ത്രജ്ഞനായ സഞ്ജയ് ഗർഗ് പറയുന്നു.

ആദ്യമായി അച്ഛനാവുന്ന ഒരാളുടെ ജീവിതം പെട്ടെന്ന് മാറ്റങ്ങൾക്ക് വിധേയമാകും. വെറും ഒന്നോ രണ്ടോ വർഷത്തെ മാത്രം പരിചയമുള്ള ഒരാളെ കൂടാതെ തന്നെ ആശ്രയിക്കുന്ന ഒരാൾ കൂടി വരുന്നതാണ് പുരുഷമനസ്സിനെ കുഴക്കുന്നത്. ഇതുകൂടാതെ ജീവിത ചെലവ് വർദ്ധിക്കുന്നതും ടെൻഷനുണ്ടാക്കുന്നു. ഇതേപ്പറ്റിയൊക്കെ ഓർത്ത് വേവലാതിപ്പെടുന്നത് പതിവാകുമ്പോഴാണ് പുരുഷന്മാർ ഡിപ്രഷന് അടിമപ്പെടുന്നത്.

“കുഞ്ഞ് ജീവിതത്തിലേക്ക് വരുന്നതിന് മുമ്പ് വരെ പ്രതീക്ഷയും ആഹ്ലാദതിമർപ്പുമുണ്ടായിരുന്നു. ആദ്യമായി ഒരാൾ എന്നെ അച്ഛാ എന്നും ഭാര്യയെ അമ്മയെന്നും വിളിക്കുന്നതോർത്ത് വലിയ സന്തോഷം തോന്നിയിരുന്നു. ഞങ്ങൾ വരാനിരിക്കുന്ന കുഞ്ഞിന്‍റെ പേര് വരെ കണ്ടുവച്ചിരുന്നു. വലിയ പ്ലാനിംഗ് ഒക്കെ ഉണ്ടായിരുന്നു. പക്ഷ എന്‍റെ കുഞ്ഞ് വന്നപ്പോൾ എന്‍റെ ജീവിതരീതി അടിമുടി മാറിപ്പോയി. എന്നെക്കുറിച്ച് ഭാര്യയ്ക്ക് വലിയ ചിന്തയൊന്നും പിന്നെ കണ്ടില്ല. കുഞ്ഞ് മാത്രമായി അവളുടെ ലോകം. കുഞ്ഞിനെ ഡോക്ടറുടെ അടുത്ത് കൊണ്ട് പോകുമ്പോൾ 2-3 മണിക്കൂർ അങ്ങിനെ നഷ്ടപ്പെടുമായിരുന്നു. അത് വാങ്ങി കൊടുക്കണം, കുഞ്ഞിന് ഇത് വേണം എന്നൊക്കെ പറഞ്ഞു കൊണ്ടേയിരിക്കും. ഇതെല്ലാം എന്‍റെ സ്വസ്ഥത നശിപ്പിക്കുമായിരുന്നു.” രണ്ട് മാസം മുമ്പ് അച്‌ഛനായ സുരേഷ് ശ്രീവത്സൻ പറയുന്നു.

റിലേഷൻഷിപ്പ് വിദഗ്ദ്ധനും കൗൺസിലറുമായ രേഖാ ശ്രീവാസ്തവ പറയുന്നത്, പുരുഷന്‍റെ ജീവിതത്തിൽ വിവാഹം വഴിത്തിരിവാകുന്ന കാര്യമാണെന്നാണ്. എന്നാൽ പിതാവാകുക എന്നത് അതിനേക്കാൾ ഏറെ സംഭവബഹുലമായ സംഗതിയാണ്. അച്‌ഛനായതിനു ശേഷം കടന്നു പോകുന്ന മാനസ്സികാവസ്‌ഥ അയാൾക്ക് മുൻപരിചയം ഒട്ടും ഇല്ലാത്ത ഒരു അവസ്‌ഥയാണ്. മുമ്പ് അനുഭവിച്ചിട്ടില്ലാത്ത ഒരു ഫീലിംഗ്. കുഞ്ഞ് വരുന്നതോടെ പരിതസ്‌ഥിതികൾ പെട്ടെന്ന് മാറുന്നു. ഈ മാറ്റം ഉൾകൊള്ളാനുള്ള തയ്യാറെടുപ്പും പുരുഷന് ലഭിക്കാറില്ല. ഈ കാരണങ്ങൾ എല്ലാം തന്നെയാണ് ഡിപ്രഷനിലേക്ക് നയിക്കുന്നത്.”

അമിത വൈകാരികത

“പുരുഷന്മാരിൽ പോസ്റ്റ്പാർട്ടം ഡിപ്രഷനുള്ള കാരണം ഹോർമോൺ വ്യതിയാനങ്ങൾ ആണ്. മാനസ്സിക സമ്മർദ്ദം കാരണം ടെസ്ട്ടോസ്റ്റരോൺ ലെവൽ കുറയുകയും എസ്ടോജൻ പ്രോലക്ടീൻ, കോർട്ടിസോൾ ലെവൽ കൂടുകയും ചെയ്യുന്നു. ഇതാണ് സ്ട്രെസ് ഉണ്ടാവാൻ ഇടയാക്കുന്നത്.” ഗൈനക്കോളജിസ്റ്റായ ഡോ. സ്മിതാ ബാനർജി പറയുന്നു. കമാന്റോ ഡാഡ് എന്ന പുസ്തകത്തിന്‍റെ രചിതാവ് നീൽ സിൻ ക്ലയർ പറയുന്നത് ഇങ്ങനെയാണ്. “കമാൻഡോ എന്ന നിലയിൽ ഞാൻ ധാരാളം പ്രതിസന്ധികളിൽ തളരാതെ പോരാടിയിട്ടുണ്ട്. എന്നാൽ പിതാവായതാണ് ഞാൻ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ സ്ട്രെസ്സ്. ഞാൻ എന്‍റെ മക്കളെ ജീവനു തുല്യം സ്നേഹിക്കുന്നുണ്ട്. പക്ഷേ എന്താണെന്ന് അറിയില്ല എന്നെ നിരാശ പലപ്പോഴും പിടിക്കൂടാറുണ്ട്. പുതിയ പരിതസ്‌ഥിതി കൈകാര്യം ചെയ്യാൻ പറ്റാത്തതാവാം ഇങ്ങനെ ഡിപ്രഷന്‍ ഉണ്ടാവുന്നതിനുള്ള കാരണം. പുരുഷന്മാർ സ്ട്രോംഗ് ആണെന്നാണ് പൊതുവെ എല്ലാവരും ധരിച്ചു വച്ചിരിക്കുന്നത്. അതിനാൽ ആരും തന്നെ അവരുടെ മനോവേദനയെപ്പറ്റി ചിന്തിക്കാറില്ല. മനസ്സിലാക്കാറുമില്ല. ഈ കാരണങ്ങൾ കൊണ്ടു തന്നെ പിന്തുണയും ലഭിക്കില്ലല്ലോ.”

അമിത ജിജ്‌ഞാസ കൊണ്ടാണ് പുരുഷന്മാരിൽ പോസ്റ്റ്പാർട്ടം ഡിപ്രഷന്‍ ഉണ്ടാവുന്നത്. എന്നാൽ എപ്പോഴും ഇങ്ങനെ ആയിരിക്കണമെന്നുമില്ല. പല കേസുകളിലും ഇത് വൈകാരിക വ്യതിയാനങ്ങൾ കൊണ്ടും സംഭവിക്കാം. വളരെ സന്തോഷവാനായ ഒരാൾ പെട്ടെന്ന് തന്നെ മൂഡ് മാറി സങ്കടപ്പെട്ടിരിക്കുകയും ചെയ്യും. തന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ അമിത പ്രതീക്ഷകളും അച്‌ഛനാക്കുന്ന ഒരാളെ സമ്മർദ്ദത്തിലാഴ്ത്തും. നല്ല ഭർത്താവ് നല്ല പിതാവ് ആയിരിക്കാൻ സാധിക്കുമോ എന്ന ആശങ്ക ക്രമേണ പോസ്റ്റ്പാർട്ടം ഡിപ്രഷനായി കലാശിക്കാം.

ഇന്ന് ഭാര്യ കുഞ്ഞിനെ നോക്കുന്നതു പോലെ തന്നെ ഭർത്താവും കുഞ്ഞിനെ പരിചരിക്കേണ്ടി വരുന്നുണ്ട്. ഉദാ: നാപി മാറ്റുക, കുഞ്ഞിനെ പാലു കുടിപ്പിക്കുക, കുളിപ്പിക്കുക. “പുതുതായി അച്ഛനായ ഒരാൾക്ക് ഓഫീസിലെ ജോലി കൂടാതെ വീട്ടിലെ പുതിയ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വരാറുണ്ട്. ഇത് പലരിലും അനാവശ്യ പിരിമുറുക്കം സൃഷ്ടിക്കാം. ഞങ്ങൾ ഇത്തരം സ്‌ഥിതി വിശേഷം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പരിശീലിപ്പിക്കാറുണ്ട്. സന്തുഷ്ടി നിറഞ്ഞ ജീവിതം നയിക്കാനുള്ള വഴികൾ മനസ്സിനെ പഠിപ്പിക്കുകയാണ് രീതി. ന്യൂക്ലീയർ കുടുംബങ്ങളിലാണ് ഈ പ്രശ്നം അധികവും തലപൊക്കുന്നത്. ഒറ്റപെട്ടുപോകുമോ എന്ന ഉൾഭയമാണ് എല്ലാ പ്രശ്നത്തിനും കാരണം. അത് ഇല്ലാതാക്കുന്ന ടെക്നിക്ക് ആണ് ഞങ്ങൾ ഉപദേശിക്കുന്നത്” സാമൂഹിക ശാസ്ത്രജ്‌ഞനായ രേഖ ശ്രീവാസ്തവ പറയുന്നു.

പോസ്റ്റ്പാർട്ടം ഡിപ്രഷന്‍ ലക്ഷണങ്ങൾ

  • പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം ഏതെങ്കിലും കാര്യത്തെ ചൊല്ലി അസ്വസ്ഥനാവുക.
  • ഭാര്യയോടും കുട്ടിയോടും അകലം പാലിക്കാനുള്ള പ്രവണത അല്ലെങ്കിൽ അതിനുള്ള ശ്രമം, അവസരം ഉണ്ടാക്കുക.
  • മുമ്പത്തേക്കാൾ കൂടുതലായി പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുക.
  • കുഞ്ഞിനെ കാണുമ്പോൾ അകാരണമായി ഇമോഷണൽ ആകുകയും ഉമ്മ വയ്ക്കുകയും ലാളിക്കുകയും ചെയ്യുക. എന്നിട്ട് പെട്ടെന്ന് തന്നെ ഡിറ്റാച്ചഡ് ആവുന്ന ശീലം.
  • മനപൂർവ്വം ഓഫീസിൽ നിന്ന് ലേറ്റായി വീട്ടിലെത്തുക. അല്ലെങ്കിൽ വീട്ടിൽ നിന്ന് വിട്ടു നിൽക്കാനുള്ള അവസരം മുതലെടുക്കുക. ഉദാ: ഓഫീസ് അസൈൻമെന്‍റ് ചോദിച്ചു വാങ്ങുക. അവധി ദിവസങ്ങളിലും ഓഫീസിൽ പോവുക.

പുതിയ അച്ഛന്മാർ എന്തു ചെയ്യണം പ്രഗ്നൻസി സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യമാണെന്നാണ് വയ്പ്പ്. എന്നാൽ ഇത് പുരുഷനും സ്ത്രീയും കൂട്ട് ഉത്തരവാദിത്വമുള്ള സംഗതിയാണ്. അതിനാൽ നല്ല അമ്മയാവാൻ സ്ത്രീ കഷ്ടപ്പെടുന്നതു പോലെ പുരുഷന്മാരും ഉത്തരവാദിത്തങ്ങൾ സധൈര്യം ഏറ്റെടുക്കണം. ഒളിച്ചോട്ടം പരിഹാരമല്ല. സ്ത്രീ അമ്മയാവാൻ കൊതിക്കുന്നതുപ്പോലെ പുരുഷന്മാരും വിജയിക്കുന്ന വിവേകബുദ്ധിയുള്ള പിതാവാകാൻ ശ്രമിക്കേണ്ടതുണ്ട്. അതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രമിക്കണം.

  • കുടുംബാംഗങ്ങളം സുഹൃത്തുക്കളും സഹപ്രവർത്തകരുമായി തുറന്ന് സംസാരിക്കുക. നല്ല ആത്മബന്ധങ്ങൾ സൃഷ്ടിക്കുക. അവരെ സഹായിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്യാം.
  • പിരിമുറുക്കം നിയന്ത്രിക്കാനാവാത്ത അവസ്‌ഥയുണ്ടെങ്കിൽ ഒരു മനശാസ്ത്രജ്ഞനെ കാണാൻ മടിക്കരുത്.
  • മനസ്സിൽ ഒരിക്കലും അപരാധബോധം, കുറ്റബോധം വച്ചു പുലർത്തരുത്. പുതിയ ജീവിത സാഹചര്യവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുക.
  • ഒളിച്ചോടുന്നതിനു പകരം ഉത്തരവാദിത്ത ങ്ങൾ നിറവേറ്റാനായി ധൈര്യം കാണിക്കുക.
  • ജീവിതത്തിലേക്ക് പുതിയ ആൾ വരുമ്പോൾ ആധിപിടിക്കേണ്ട ആവശ്യമില്ല. സന്തോഷിക്കുക. നിങ്ങളടെ ഭാവി ശോഭനമാക്കാനുള്ള ആളെയാണ് ലഭിച്ചതെന്ന് മനസ്സിനെ വിശ്വസിപ്പിക്കുക.

അകാല പിറവി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞിനെ പ്രീടേം ബേബി അല്ലെങ്കിൽ പ്രീമെച്വർ ബേബി എന്നൊക്കെയാണ് മെഡിക്കൽ ടേം. ഗർഭിണികളെ പരിശോധിക്കുന്ന സമയത്ത് ഡോക്‌ടർ ഡെലിവറി ഡേറ്റ് പറയും. ഏകദേശം ആ ദിവസങ്ങളിലാവും പ്രസവം നടക്കുക. എന്നാൽ ചില കേസുകളിൽ പറഞ്ഞ ഡേറ്റിന്‍റെ എത്രയോ മുമ്പ് അകാല പിറവി സംഭവിക്കാം. ഇത്തരം കേസുകളിൽ അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം അപകടാവസ്‌ഥയിലൂടെ കടന്നു പോകാറുണ്ട്. ഇവർക്ക് പ്രത്യേക ചികിത്സയും പരിചരണവും ആവശ്യമായി വരും.

മെഡിക്കൽ കെയർ

സ്ത്രീകളുടെ അവസാനത്തെ മാസമുറ സംഭവിച്ച ഒരു ദിവസം മുമ്പ് തുടങ്ങി 37 അല്ലെങ്കിൽ 40 ആഴ്ചക്കിടയിൽ ആവും സാധാരണ ഡെലിവറി സംഭവിക്കുക എന്നാണ് പാറ്റ്നയിലെ പ്രസിദ്ധ ഗൈനക്കോളജിസ്‌റ്റായ ഡോ.ശാന്തി റായ് പറയുന്നത്.

37 ആഴ്ചയ്ക്ക് മുമ്പ് കുഞ്ഞിനു ജന്മം നൽക്കുന്നതിനെയാണ് പ്രീമെച്വർ ഡെലിവറി എന്ന് പറയുന്നത്. ഇത്തരം കുഞ്ഞുങ്ങൾക്ക് പൂർണ്ണ വളർച്ചയെത്താനുള്ള സമയം ലഭിക്കാറില്ല. ഇത്തരം കുഞ്ഞുങ്ങൾക്ക് ജനിച്ച ഉടനെ തന്നെ പ്രത്യേക മെഡിക്കൽ പരിചരണം നൽകേണ്ടതുണ്ട്.

ജീവിതത്തിന്‍റെ തിരക്കുകൾ, അനാരോഗ്യകരമായ ഭക്ഷണശീലം, ലഹരിയുടെ ഉപയോഗം, പോഷകക്കുറവ് എന്നിവ വർദ്ധിക്കുന്നതിനനുസരിച്ച് അകാല പിറവിയും വർദ്ധിച്ചു വരികയാണ്. സാധാരണ ഗതിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളുടെ അനാരോഗ്യം രണ്ട് മൂന്ന് മാസത്തിനിടയിൽ പരിഹരിക്കപ്പെടാറുണ്ട്. പക്ഷേ ചില കുട്ടികൾക്ക് ജീവിതകാലം മുഴുവൻ അതിന്‍റെ പ്രയാസങ്ങൾ നേരിടേണ്ടി വരാറുമുണ്ട്. ബധിരത, കാഴ്ചക്കുറവ്, പല്ല് ശരിക്കും ഉറയ്‌ക്കായ്ക, മസ്തിഷ്കം വികസിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുന്നു. പല കേസുകളിലും കാഴ്ചക്കുറവ് ചികിത്സിച്ച് മാറ്റാൻ കഴിയാറില്ല.

ഗർഭിണിയാവുന്നതിനു മുമ്പും അതിനു ശേഷംവും ഡോക്‌ടറുടെ നിർദ്ദേശം കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണം. പോഷകസമ്പന്നമായ ഭക്ഷണം കഴിക്കുകയും വേണം. അതുപോലെ ദിനചര്യകളും ഭക്ഷണശീലവും ഡോക്‌ടറുടെ നിർദ്ദേശപ്രകാരം ചിട്ടപ്പെടുത്തുക.

ലഹരി വേണ്ട

അകാല പിറവി സംഭവിക്കുന്നതിനു പല കാരണങ്ങൾ ഉണ്ടെങ്കിലും ലഹരി ഉപയോഗിക്കുന്ന സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഗർഭാശയത്തിന്‍റെ അബ്നോർമൽ സൈസ് കാരണവും ഇങ്ങനെ സംഭവിക്കാം. രണ്ട് പ്രസവങ്ങൾ തമ്മിൽ 6 മാസത്തെ ഗ്യാപ്പ് ഇല്ലാതിരിക്കുക, സമയത്തിനു മുമ്പ് പ്രസവ വേദന വരിക, സമയത്തിനു മുമ്പ് സ്തരം പൊട്ടുക, വജൈന വലുതാവുക അല്ലെങ്കിൽ വളരെ ചെറുതാവുക, ചെറുപ്രായത്തിൽ ഗർഭിണിയാവുക, 35 വയസ്സിനു ശേഷമുള്ള ഗർഭധാരണം, 2-3 വട്ടം ഗർഭഛിദ്രം സംഭവിക്കുക, ലഹരിയുടെ അമിതമായ ഉപയോഗം എന്നിവ കാരണവും അകാല പിറവി സംഭവിക്കാം. പ്രീടേം ബേബി ഉണ്ടാവുന്നത് തടയാൻ സ്ത്രീകൾ മുൻകരുതലുകൾ എടുക്കേണ്ടതാണ്.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

പ്രീടേം ബേബിയ്ക്ക് അമ്മയുടെ ഗർഭപാത്രത്തിൽ കിടന്ന് പൂർണ്ണ വളർച്ചയെത്താൻ സമയം ലഭിക്കാറില്ല, അതിനാൽ ജനന ശേഷം പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നു. ഇത്തരം കുഞ്ഞുങ്ങൾക്ക് നേരാംവണ്ണം ശ്വസിക്കാൻ സാധിക്കാറില്ല. അതിനാൽ കൃത്രിമ ശ്വാസം നൽകേണ്ടി വരുന്നു. ശ്വാസകോശവും മസ്‌തിഷ്കവും ശരിയായ രീതിയിൽ വികസിക്കാത്തതിനാലാണ് കുഞ്ഞിന് ശ്വസിക്കാൻ പ്രയാസം നേരിടുന്നത്.

മറ്റ് അവയവങ്ങൾക്കും പൂർണ്ണ വളർച്ച ഇല്ലാത്തതിനാൽ മറ്റ് പ്രയാസങ്ങളും ഉണ്ടാവാം. ശരിയായ രീതിയിൽ ശ്വസിക്കാൻ സാധിക്കാത്തതിനാൽ മറ്റ് അവയവങ്ങളുടെ പ്രവർത്തനവും മന്ദഗതിയിലാവുന്നു. ഈ കേസുകളിലാണ് കുഞ്ഞിനെ ഇൻക്യുബേറ്ററിൽ വയ്‌ക്കുന്നത്. ഇതിൽ ഗർഭാശയത്തിൽ കുഞ്ഞിന് ലഭിച്ചതു പോലുള്ള സംവിധാനം ലഭിക്കുന്നു. 30 ആഴ്ചയ്ക്ക് മുമ്പ് ജനിക്കുന്ന കുഞ്ഞിന് മസ്‌തിഷ്കത്തിൽ രക്‌തസ്രാവം ഉണ്ടാവാറുണ്ട്. രക്‌തക്കുറവ്, കാത്സ്യത്തിന്‍റെ കുറവ് ഇവയും ഉണ്ടാവുന്നു.

ഇൻഫെക്ഷൻ തടയണം

പ്രീംടേം ബേബിയ്ക്ക് ഇൻഫക്ഷൻ വരരുത്. ഈ കാരണത്താലാണ് കുഞ്ഞിനെ 2 മുതൽ 4 ആഴ്ച ആശുപത്രിയിൽ തന്നെ നിരീക്ഷിക്കണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിക്കുന്നത്. 10-15 ദിവസം ഇത്തരം കുഞ്ഞിനെ പൈപ്പ് വഴിയാണ് ഫിഡീംഗ് ചെയ്യുന്നത്. സാമാന്യ നില കൈവരിക്കുമ്പോൾ സ്പൂൺ ഉപയോഗിച്ച് ലളിതമായ ഭക്ഷണം നൽകാനാവും. കുഞ്ഞിന്‍റെ തൂക്കം വർദ്ധിച്ച ശേഷം ഹോസ്പിറ്റൽ വിടാവുന്നതാണ്.

അകാലപിറവി ഒഴിവാക്കാം

  • ഗർഭവതിയായാൽ കൃത്യമായ ഇടവേളകളിൽ ഡോക്‌ടറെ കാണാൻ മറക്കരുത്.
  • ഇതിന് മുമ്പ് പ്രീമെച്ച്വർ ബേബി ഉണ്ടായവർ വീണ്ടും ഗർഭിണിയാവുമ്പോൾ ഡോക്‌ടറുടെ പ്രത്യേക ചികിത്സ ആവശ്യമാണ്.
  • ഗർഭിണികൾ വിറ്റാമിൻ, ഫോളിക് ആസിഡ്, അയൺ, കാത്സ്യം തുടങ്ങിയ പോഷകതത്വങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
  • ആദ്യ പ്രസവവും രണ്ടാമത്തെ ഗർഭധാരണവും തമ്മിൽ ചുരുങ്ങിയത് 3 വർഷത്തെ കാലയളവ് ഉണ്ടായിരിക്കണം.
  • ഡയബറ്റീസും ഹൈബ്ലഡ് പ്രഷറും നിയന്ത്രിക്കണം

കൗമാരക്കാരുടെ ലൈംഗികത നിയന്ത്രിക്കണോ?

യുവാക്കളിൽ വിവാഹപ്രായം കൂടുന്നത് അവരിൽ ലൈംഗിക തൃഷ്ണ കൂടാൻ ഇടയാകുന്നു എന്നാണ് ഈയിടെ നടന്ന പഠനങ്ങൾ വെളിപ്പെടുത്തു ന്നത്. ജീവ ശാസ്ത്രജ്‌ഞരുടെ അഭിപ്രായത്തിൽ ഒരു കുട്ടി ശാരീരികമായി 13 വയസ്സാകുമ്പോഴേക്കും പക്വതയെത്തിയിരിക്കും. ഈ സമയം മുതൽ അവരിൽ ലൈംഗിക താൽപര്യങ്ങൾ കണ്ടുതുടങ്ങുന്നു. ഇപ്പോൾ 27 വയസ്സൊക്കെയാണ് വിവാഹപ്രായം. അതിനാൽ അത്രയും കാലം ലൈംഗികത അടക്കിപ്പിടിച്ച് നടക്കാൻ പലർക്കും പ്രയാസം നേരിടുന്നു. അത് പലതരത്തിൽ സംഭവിക്കുന്നു. വിവാഹപൂർവ്വ ലൈംഗികബന്ധം കൂടി വരുന്നതിന്‍റെ ഒരു കാരണം ഇതാണ്.

പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളാണ് ലൈംഗിക കാര്യത്തിൽ അതീവ താൽപര്യമെടുക്കുന്നതത്രേ. പെൺകുട്ടികൾ ഭാവനാത്മകമായ ലൈംഗിക വിചാരത്തിലാണ് വിശ്വസിക്കുന്നത് എന്നാണ് പഠനം പറയുന്നത്.

എന്നാൽ ഈ ലൈംഗിക വിചാരം അവർ ആൺകുട്ടികളുമായി പങ്ക് വയ്ക്കാൻ തുടങ്ങുന്നതോടെ ഫാന്‍റസി യാഥാർത്ഥ്യമാകുന്നു. സാധാരണ ഗതിയിൽ പെൺകുട്ടികൾ സെക്‌സിൽ നിന്ന് അകലം പാലിക്കുമെന്നാണ് പൊതുവേയുള്ള ധാരണ. ഇതിന്‍റെ പിന്നിലുള്ള കാരണം കുടുംബവും സമൂഹവും എന്തു വിചാരിക്കും എന്ന പേടിയാണ്. ഇതിനർത്ഥം പെൺകുട്ടികൾക്ക് ലൈംഗിക തൃഷ്ണ കുറവാണ് എന്നല്ല. സാഹചര്യങ്ങളെ പേടിക്കുന്നതുകൊണ്ട് ലൈംഗിക ആഗ്രഹങ്ങൾ മൂടി വയ്ക്കേണ്ടി വരുന്നതാണ്.

ലൈംഗികതയില്ലാതെ തന്നെ ആൺകുട്ടികളുമായി സൗഹൃദം നിലനിർത്താനാവുമെന്ന വിശ്വാസക്കാരാണ് ഭൂരിഭാഗം പെൺകുട്ടികളും. ദീർഘകാലം പെൺകുട്ടികൾ സെക്സിലേർപ്പെടാൻ തയ്യാറാവുകയുമില്ല. എന്നാൽ അത്തരം താൽപര്യം പ്രകടിപ്പിക്കാത്ത പെൺകുട്ടികളെ അസ്വാഭാവികതയോടെയാണ് ആൺകുട്ടികൾ കണക്കാക്കുന്നത്. അതിനാൽ ഒരു ഘട്ടം കഴിയുമ്പോൾ സൗഹൃദവും ഉലയുന്നു. ഇങ്ങനെ വരുമ്പോൾ ഗതികേട് കൊണ്ട് വഴങ്ങേണ്ടിവരുന്ന സാഹചര്യവും പെൺകുട്ടികൾ നേരിടുന്നു. പല പെൺകുട്ടികളും വഴങ്ങുന്നത് ഇതുകൊണ്ടാണത്രേ.

വൻ നഗരങ്ങളിൽ യുവാക്കളുടെ ഇടയിൽ സെക്സ് ഒരു പുതിയ കാര്യമൊന്നുമല്ല. പ്രത്യേകിച്ചും കൗമാരക്കാർക്കിടയിൽ. ചെറുപട്ടണത്തിൽ പോലും ഫ്രീ സെക്സ് എന്ന ചിന്ത ഉടലെടുത്തു വരുന്നുണ്ട്. സെക്സിനെപ്പറ്റിയുള്ള പാപബോധം കുറഞ്ഞ് വരുന്നതാണ് ഇങ്ങനെയുള്ള മാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

സമൂഹം ഇടുങ്ങിയ ചിന്താഗതിയിൽ നിന്ന് മോചനം നേടുന്നതിന്‍റെ സൂചനയായും ഇതിനെ കാണുന്നവർ ഉണ്ട്. കപടസദാചാരബോധം പൊളിഞ്ഞു വീഴുന്നതിന്‍റെ നല്ല വശമാണിതെന്ന് വാദിക്കുന്നവരും ഉണ്ട്. സംഗതി എന്തായാലും സെക്സിനെ പറ്റിയുള്ള ചമ്മൽ കൗമാരക്കാർക്കിടയിൽ ഇല്ലാതായി വരുന്നതിന്‍റെ സൂചനയാണ് സെക്സ് സർവ്വേ കണ്ടെത്തൽ.

ഇപ്പോൾ യുവാക്കൾക്കിടയിൽ വിവാഹപൂർവ്വ ലൈംഗികബന്ധം വ്യാപകമാണ്. അത് തെറ്റായി ആണും പെണ്ണും കാണുന്നില്ല. ഇങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന യുവാക്കളിൽ പലരും പക്ഷേ സ്വന്തം വിവാഹക്കാര്യം വരുമ്പോൾ വിവാഹ പൂർവ്വ ലൈംഗികത ആസ്വദിക്കാത്ത പങ്കാളിയെയാണ് ആഗ്രഹിക്കുന്നത്! ഇന്ത്യൻ സമൂഹം വച്ചുപുലർത്തുന്ന സദാചാരബോധത്തിന്‍റെ പ്രശ്നങ്ങളാണ് ഇത് കാണിക്കുന്നത്. വിക്ടോറിയൻ സദാചാരബോധമാണ് ഇപ്പോഴും യുവാക്കളെ നയിക്കുന്നത്. മതം അടിച്ചേൽപ്പിച്ച സെക്സിനെ പറ്റിയുള്ള പാപബോധവും ഈ ചിന്താഗതി രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

സെക്സ് തുടങ്ങുന്നത്

പരസ്പരമുള്ള ആകർഷണത്തിൽ നിന്നാണ് ലൈംഗിക ബന്ധത്തിലേക്ക് വാതിൽ തുറക്കുന്നത്. മനസ്സുകൾ അടുക്കാനും ശരീരം പങ്കിടാനും ഈ ആകർഷണം കാരണമാകുന്നു. പക്ഷേ നല്ല സൗഹൃദങ്ങൾ എന്നും നിലനിൽക്കുന്നത് സെക്സ് അതിൽ നിന്ന് മാറി നിൽക്കുമ്പോഴാണ്. സെക്സിൽ ഏർപ്പെട്ടവരിൽ ബന്ധം നീണ്ടകാലത്തേക്ക് നിലകൊള്ളണമെന്ന് നിർബന്ധമൊന്നുമില്ല. പ്രണയ ത്തിലും സൗഹൃദത്തിലും സെക്സ് കടന്നുവരുമ്പോൾ ആധുനിക ജീവിതശൈലിയൽ കഴിയുന്നവർക്ക് മാനസികമായ മടുപ്പ് ഉണ്ടാവാൻ ഇടയാകുന്നു എന്നാണ് മന:ശാസ്ത്രജ്‌ഞർ പറയുന്നത്. കാരണം ഇത്തരക്കാർ ആസ്വദിച്ചല്ല സെക്സിൽ ഏർപ്പെടുന്നത്. അതിനാൽ തന്നെ അതൊരു ചടങ്ങായി തീരുന്നു.

കൗമാരകാലത്തും യൗവനത്തിലേക്ക് കടന്ന സമയത്തുമാണ് ആൺകുട്ടികളും പെൺകുട്ടികളും വ്യക്‌തിത്വ വികാസത്തിനു പ്രാധാന്യം നൽകുന്നത്. പെൺകുട്ടികൾ ആൺകുട്ടികൾക്കൊപ്പം അല്ലെങ്കിൽ അതിനേക്കാൾ ഉയരത്തിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നു. ആൺകുട്ടികൾ സെക്സിൽ താൽപര്യം കാണിക്കുന്നതു പോലെ തന്നെ പെൺകുട്ടികളും അതിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നു. എന്നാൽ കീഴടങ്ങാനല്ല, തുല്യതയാണ് മറ്റ് കാര്യത്തിലെന്നപോലെ ലൈംഗികതയിലും ആധുനിക സ്ത്രീ ആഗ്രഹിക്കുന്നത്.

ലൈംഗികതയെക്കുറിച്ചുള്ള അറിവ് മുഖ്യമായും ടെലിവിഷനിൽ നിന്നും പത്ര മാധ്യമങ്ങളിൽ നിന്നും സിനിമയിൽ നിന്നുമാണ് മിക്ക കൗമാരക്കാർക്കും ലഭിക്കുന്നത് പക്ഷേ ശരിയായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തതിനാൽ പലരും വികലമായാണ് ഇതേപ്പറ്റി മനസ്സിലാക്കിയിട്ടുണ്ടാവുക. ഇതിന്‍റെ ഇരകൾ അതിനാൽ തന്നെ പലപ്പോഴും സ്ത്രീകൾ തന്നെയാവുന്നതും അതുകൊണ്ടാണ്.

ലൈംഗികതയെപ്പറ്റിയുള്ള അറിവില്ലായ്മ പലപ്പോഴും ഗർഭനിരോധന മാർഗ്ഗങ്ങളെപ്പറ്റിയും പെൺകുട്ടികളെ അജ്‌ഞരാക്കുന്നു. ഇത് പല അപകടങ്ങളും ക്ഷണിച്ചുവരുത്തുന്നു. പലരുടേയും രക്ഷിതാക്കൾ ശരിയായ സെക്സ് വിദ്യാഭ്യാസം നേടിയവരായിരിക്കില്ല. അതിന്‍റെ പ്രശ്നവും കൂട്ടികളാണ് അനുഭവിക്കുക. നേരാംവണ്ണം കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ രക്ഷിതാക്കൾക്ക് സാധിക്കില്ലല്ലോ.

സ്ക്കൂളുകളിൽ ആധുനിക ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതിന്‍റെ പ്രസക്തി ഇതാണ്. ജീവശാസ്ത്രപരമായ ആവശ്യങ്ങളെ സമൂഹം നിയന്ത്രിക്കുന്നതിന്‍റെ അസ്വസ്ഥതയും മാനസികമായ പിരിമുറുക്കവും തെറ്റായ ലൈംഗികത സമൂഹത്തിൽ സൃഷ്ടിക്കുന്നു എന്നത് നേരാണ്. ഒളിച്ചും പാത്തും സെക്സിൽ ഏർപ്പെടാൻ ഈ പ്രായത്തിലുള്ള ചെറുപ്പക്കാർ മെനക്കെടുന്നത് അതുകൊണ്ടാണ്. കുട്ടികളും പേടിയോ ചമ്മലോ കാരണം ഇത്തരം കാര്യങ്ങളെപ്പറ്റിയുള്ള സംശയങ്ങൾ രക്ഷിതാക്കളോട് ചോദിക്കാറില്ല. അപ്പോൾ പിന്നെ അവർക്ക് ഇതേപ്പറ്റിയുള്ള ശരിയായ അറിവ് ആര് പറഞ്ഞു കൊടുക്കും?

ഇന്‍റർനാഷണൽ പാരന്‍റ് ഹുഡ് ഫൗണ്ടേഷന്‍റെ കണക്കുപ്രകാരം ലോകത്ത് ഓരോ വർഷവും ചുരുങ്ങിയത് 20 ലക്ഷം യുവതികൾ അവിഹിതഗർഭം അലസിപ്പിക്കുന്നു. ചെറുപ്രായത്തിലുള്ള പെൺകുട്ടികളാണ് ഇതിൽ ഏറെയും എന്ന് സംഘടനയുടെ കണക്കുകൾ വ്യക്‌തമാക്കുന്നു.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം പല ലൈംഗിക രോഗങ്ങളും സൃഷ്ടിക്കുന്നുണ്ട്. സുരക്ഷിതമായ സെക്സ് എങ്ങനെ വേണം എന്ന് അറിയാത്തവരാണ് കൗമാരക്കാരിൽ അധികവും. ശരിയായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തതിന്‍റെ പ്രശ്നമാണ് ഇത്. 15 മുതൽ 24 വയസ്സുവരെയുള്ളവരാണ് എയ്ഡ്സ് പോലുള്ള രോഗത്തിനു അധികവും അടിപ്പെടുന്നത്.

ജീവിതശൈലിയിലെ മാറ്റവും കൃത്രിമ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നതും(ജങ്ക് ഫുഡ്) ലൈംഗിക ആസക്‌തി വർദ്ധിപ്പിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ കുറവും ഇത്തരം ശീലങ്ങളും കൂടിച്ചേരുമ്പോൾ കൗമാരക്കാർ ചൂഷണം ചെയ്യപ്പെടാനുള്ള സാദ്ധ്യതകളും വർദ്ധിക്കുന്നു. കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും കൗൺസിലിംഗും സെക്സ് വിദ്യാഭ്യാസവും പുതിയ കാലത്തിന്‍റെ ആവശ്യമായി വന്നിരിക്കുകയാണ്. ആരോഗ്യകരമായ സെക്സ് ലൈഫിന് ഇത് മാത്രമാണ് പോംവഴി.

ടാറ്റു നീക്കം ചെയ്യാം വേദനയില്ലാതെ

അമ്മ അന്നേ പറഞ്ഞതാണ് പെർമെനന്‍റ് ടാറ്റു ചെയ്യണ്ടാന്ന്. ഈ ഡ്രാഗൺ ടാറ്റു കാരണം നീ ഭാവിയിൽ സങ്കടപ്പെടുമെന്ന് അമ്മ പറഞ്ഞപ്പോൾ അന്ന് എനിക്കത് മനസ്സിലായില്ല. നാലു വർഷങ്ങൾക്കു ശേഷം ഒരു ഇന്‍റർനാഷണൽ എയർലൈൻസിൽ ജോലിയുടെ സുവർണ്ണാവസരം വന്നപ്പോഴാണ് ടെൻഷനായത്. ഈ ടാറ്റു കാരണം കരിയറിന്‍റെ ഏറ്റവും നല്ല അവസരം നഷ്‌ടപ്പെടുമോ?

ടാറ്റു ചെയ്‌ത് വെട്ടിലായ അനേകം പെൺകുട്ടികൾ ഉണ്ട്. അനുപമ അതിൽ ഒരാളെന്ന് മാത്രം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യൻ യുവാക്കളുടെ ഹരമാണ് ടാറ്റു. സ്കിൻ സ്പെഷലിസ്‌റ്റുകൾ പറയുന്നത് പെർമെനന്‍റ് ടാറ്റു മുഴുവനായും നീക്കം ചെയ്യാൻ സാധിക്കില്ല എന്നാണ്. കാരണം അത് ശരീരത്തിൽ സ്‌ഥായിയാണ്. അത് മായ്ച്ചു കളയാൻ വലിയ പ്രയാസമാണ്. പക്ഷേ ടാറ്റു പൂർണ്ണമായി മായ്ച്ചു കളയാൻ ഗ്യാരന്‍റി നൽകുന്ന ചില സർജറികൾ ഉണ്ട്. ഇതെപ്പറ്റി രണ്ട് അഭിപ്രായവും നില നിൽക്കുന്നുണ്ട്. ചിലരിൽ ഇത് വർക്ക് ആകുമ്പോൾ ചിലരിൽ സാധ്യമാവാറുമില്ല.

ടാറ്റു മായ്ച്ചു കളയാനായി പല മാർഗ്ഗങ്ങളും പുതുതായി വന്നിട്ടുണ്ട്. ശരീരത്തിന് അതുണ്ടാക്കുന്ന പാർശ്വഫലങ്ങളെപ്പറ്റി പഠനങ്ങൾ വരുന്നതേയുള്ളൂ. അതിന്‍റെ ഫലം സാഹചര്യങ്ങൾക്ക് അനുസരിച്ചിരിക്കും. ടാറ്റുവിന്‍റെ വലുപ്പം, അതു ചെയ്‌തിരിക്കുന്ന സ്‌ഥാനം, വേദന സഹിക്കാനുള്ള ക്ഷമത, എങ്ങനെയുള്ള രീതിയിലാണ് ടാറ്റു ചെയ്‌തത്, എത്ര കാലമായി ടാറ്റു ശരീരത്തിലുണ്ട് തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുക്കേണ്ടി വരും.

അനുഭവ സമ്പത്തുള്ള ടാറ്റു ആർട്ടിസ്റ്റാണ് ചെയ്‌തതെങ്കിൽ അത് റിമൂവ് ചെയ്യാൻ വലിയ പ്രയാസം നേരിടില്ല. അല്ലാത്ത പക്ഷം സംഗതി കുറച്ച് പ്രയാസമാവും. കാരണം അവരുപയോഗിച്ച മഷി, ചെയ്യാനുപയോഗിച്ച രീതി, ടൂൾ എന്നിവ ശരിയായതല്ലെങ്കിൽ കൃത്യമായി നീക്കി കളയാൻ കഴിയില്ല. ശരീരത്തിൽ മഷി കൃത്യമായ അളവിൽ അല്ല നിറച്ചതെങ്കിൽ ബുദ്ധിമുട്ടാവും. പഴയകാല ടാറ്റുവിനേക്കാൾ പുതുതായി പച്ചകുത്തിയ ടാറ്റു മാച്ച് കളയാൻ വളരെ എളുപ്പമാണ്.

ടാറ്റു മാച്ച് കളയുന്ന പ്രക്രിയ

5 വർഷം മുമ്പ് ടാറ്റു മായ്ച്ച് കളയാൻ നിലവിൽ ഉണ്ടായിരുന്ന പ്രക്രിയ വളരെ വേദനാജനകമായിരുന്നു. ഇന്ന് ടെക്നോളജി മാറി. മാത്രമല്ല അന്ന് ചെലവും കൂടുതലായിരുന്നു. 100 ശതമാനം വിജയവും ലഭിക്കില്ലായിരുന്നു. ഇന്ന് പക്ഷേ സംഗതി മാറി. ലേസർ ടെക്നിക് കുറെ കൂടി ആധുനികമായിട്ടുണ്ട്. മാത്രമല്ല സുരക്ഷിതവുമാണ്. വേദനയില്ലാതെ ടാറ്റു മായ്ച്ചു കളയാനും സാധിക്കുന്നു. മുൻകൂട്ടി ഫലം പ്രവചിക്കാനും സാധിക്കും. കാരണം ടാറ്റുവിന്‍റെ പഴക്കവും മറ്റ് ഘടകങ്ങളും കണക്കിലെടുത്താണല്ലോ ചെയ്യുന്നത്.

ടാറ്റു മായ്ച്ച് കളയുന്നതിനും അതിൽ നിന്ന് മോചനം നേടുന്നതിനും പലകാരണങ്ങളും ഉണ്ട്. ടാറ്റു ചെയ്‌ത ശേഷം പലർക്കും അതൊരു ബാധ്യതയായി തോന്നാറുണ്ട്. അല്ലെങ്കിൽ കല്യാണ ആലോചനയോ ജോലി കാര്യമോ വരുമ്പോഴാവും അതിന്‍റെ പ്രയാസം മനസ്സിലാവുന്നത്. ഇനി അത്തരം പ്രശ്നങ്ങൾ ഈസിയായി കൈകാര്യം ചെയ്യാനാവും. ഏറ്റവും പുതിയ ലേസർ ടെക്നോളജി സുരക്ഷിതമാണ്.

ലേസർ റിമൂവൽ ടെക്നിക്

ടാറ്റു ചെയ്യാൻ ഉപയോഗിക്കുന്ന മഷി, മാംഗനീസ് തുടങ്ങിയ പദാർത്ഥങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന മിശ്രിതമാണ്. ചില ചുവന്ന മഷിയിൽ മെർക്കുറിയും അടങ്ങിയിട്ടുണ്ടാവും. ഈ ധാതുക്കൾ അടങ്ങിയതിനാലാണ് ടാറ്റു പെർമെനന്‍റ് ആവുന്നത്. അതിനാൽ ഇത്തരം ടാറ്റു നീക്കം ചെയ്യാനായി ആധുനിക ലേസർ ടെക്‌നിക് വേണ്ടി വരുന്നു.

ടാറ്റുവിന്‍റെ നിറം നീക്കാനായുള്ള വേദനരഹിത പ്രക്രിയ (ക്യൂ സ്വിച്ച് ലേസർ) ആണിത്. ബഹുവർണ്ണത്തിലുള്ള ടാറ്റു മായ്ച്ചു കളയുന്നതിനേക്കാൾ എളുപ്പത്തിൽ കറുപ്പ് നിറത്തിലുള്ള ടാറ്റു നീക്കം ചെയ്യാൻ സാധിക്കും. കറുപ്പ് മഷി പൂർണ്ണമായും മായ്ച്ചു കളയാനും കഴിയുന്നു. ഈ പ്രക്രിയയിൽ ലേസർ കിരണങ്ങൾ ചർമ്മത്തിനുള്ളിൽ പ്രവേശിച്ച് ടാറ്റുവിന്‍റെ മഷി വറ്റിച്ച് കളയുന്നു.

വിവിധ നിറങ്ങളിലുള്ള ടാറ്റുവാണെങ്കിൽ വിവിധ ലേസറുകൾ ഉപയോഗിക്കേണ്ടതായി വരും. ഓരോന്നിന്‍റെയും വിശേഷമായ തരംഗം ഉണ്ട്. അത് ഓരോന്നും യോജിക്കുന്നതായിരിക്കണം. ഉദാഹരണത്തിന് കറുത്ത മഷിക്ക് 1064 എൻഎം ഉള്ള നിശ്ചിത റേഡിയോ തരംഗങ്ങൾ ആവശ്യമാണ്. അത് ജോക്കി ക്യൂ സ്വിച്ച്ഡ് എൻട്രി വൈഎജി ലേസർ ആണ്. ചുവപ്പ് മഷി നീക്കം ചെയ്യാനായി ഉപയോഗിക്കുന്നത് 532 എൻഎം റേഡിയോ തരംഗമാണ്.

ടാറ്റു കണങ്ങൾ ലേസർ കിരണങ്ങളെ വലിച്ചെടുക്കുന്നു തുടർന്ന് ചൂടാവുന്നു. എന്നിട്ട് ചെറിയ കണികകളായി വിഘടിക്കുന്നു. ഇത്തരം ചെറുകണങ്ങളെ നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം സാവധാനം വലിച്ചെടുക്കുന്നു. ക്രമേണ ടാറ്റു മാഞ്ഞ് പോകുന്നു.

ചികിത്സക്കായി ചിലപ്പോൾ കുറെയധികം സിറ്റിംഗുകൾ വേണ്ടി വരാം. ചിലപ്പോൾ 2 മുതൽ 10 വരെ പ്രാവശ്യം പോകേണ്ടി വന്നേക്കാം. രണ്ടുമാസത്തിലൊരിക്കലേ ലേസർ ചെയ്യാനായി സാധിക്കുകയുള്ളൂ. വലിയ ടാറ്റു ആണെങ്കിൽ പൂർണ്ണമായും കളയാൻ ഒന്നര വർഷം വരെ എടുക്കും. അതായത് ചുരുങ്ങിയത് 5 സിറ്റിംഗ്.

ഒറ്റയടിക്ക് മായ്ക്കുകയല്ല

മിക്കവരും കരുതുന്നത് ടാറ്റു നീക്കം ചെയ്യാൻ മാത്രമാണ് ലേസർ ടെക്നിക് ഉപയോഗിക്കുന്നത് എന്നാണ്. ഇതുമാത്രമല്ല ടാറ്റുവിന്‍റെ നിറം മങ്ങിപ്പിക്കാനും കുറച്ച് കൊണ്ടുവരാനും ഈ ടെക്നിക് ഉപയോഗിക്കുന്നു. ടാറ്റു നീക്കുന്നതും ഇങ്ങനെയാണ്. അതിന്‍റെ നിറം കുറച്ച് കുറച്ച് കൊണ്ട് വരുന്നു. എന്നിട്ട് അവസാന സിറ്റിംഗാകുമ്പോഴേക്കും അത് പൂർണ്ണമായി മാഞ്ഞ് പോകുകയാണ് ചെയ്യുന്നത്. നിറം മാറ്റണമെങ്കിലോ കൂടുതൽ നൽകണമെങ്കിലോ ടാറ്റുവിന്‍റെ രൂപം മാറ്റണമെങ്കിലോ ഒക്കെ ലേസർ ടെക്‌നിക് കൊണ്ട് സാധിക്കും. സാധാരണയായി 3 മുതൽ 5 ആഴ്ച കൊണ്ട് പഴയത് മായ്ച്ച് കളഞ്ഞ് ചർമ്മത്തിൽ പുതിയ ടാറ്റു ചെയ്യാവുന്ന വിധത്തിലാകും.

ടാറ്റു നീക്കം ചെയ്യുക എന്ന് പറഞ്ഞാൽ മെല്ലെ മെല്ലെ നിറം മങ്ങിപ്പിക്കുക എന്ന ടെക്നിക്കാണ്. അല്ലാതെ ഒറ്റയടിക്ക് മായ്ച്ചു കളയുന്ന രീതിയല്ല. ടാറ്റുവിന്‍റെ ഓരോ ഭാഗം മാർക്ക് ചെയ്‌ത് നിറം മങ്ങാനുള്ള കാര്യങ്ങൾ ചെയ്യുന്നു. ഇതിന്‍റെ മുകളിൽ വേണമെങ്കിൽ പുതിയ ടാറ്റു ചെയ്യുകയുമാവാം. മായ്ച്ച സ്‌ഥലത്ത് അടയാളം ഒട്ടും തന്നെ ഉണ്ടാവുകയില്ല. അതിനാൽ പുതിയ മഷി കൊണ്ടുള്ള ടാറ്റു ഇടാനും ബുദ്ധിമുട്ടുണ്ടാവുകയില്ല.

പ്രയാസങ്ങൾ, പ്രയോജനങ്ങൾ

അശാസ്ത്രീയമായി ചെയ്ത ടാറ്റു നീക്കം ചെയ്താലും ചിലപ്പോൾ അവിടെ പാടുകൾ അവശേഷിക്കാം. ലേസർ പ്രക്രിയ വേദനാജനകമല്ല. എന്നാൽ തീർത്തും വേദനാരഹിതവുമല്ല. ഇതു ചെയ്യാനായി രോഗിക്ക് ആശുപത്രിയിൽ കിടക്കേണ്ടി വരില്ല. ഇത് വളരെ നോർമലായ ഒരു പ്രക്രിയയാണ്. ടാറ്റു നീക്കിയ ഇടം കുറച്ച് തിണർത്തു വരാം. ചുവന്ന നിറവും ഉണ്ടാവും. പക്ഷേ ഏതാനും മണിക്കൂറുകൾക്കകം അത് മാറും, ടാറ്റു മായ്ക്കേണ്ട ഭാഗത്ത് മരവിപ്പിക്കാനുള്ള ക്രീം തേച്ചതിനു ശേഷമാണ് ലേസർ ടെക്നിക്ക് അപ്ലെ ചെയ്യുന്നത്. മരവിപ്പിക്കുന്നതിനാൽ വേദനയുടെ കാഠിന്യം അറിയുകയില്ല.

ലേസർ പ്രക്രിയയ്ക്കുള്ള ചെലവ്

 ടാറ്റു ചെയ്യുന്നതിനു മുമ്പ് അത് വേണോ എന്ന് നന്നായി ആലോചിക്കുക. ടാറ്റു കുത്തുന്നതിനേക്കാൾ ചെലവാണ് നീക്കം ചെയ്യാൻ എന്ന് ഓർമ്മ വേണം. ടാറ്റു നീക്കം ചെയ്യാനുള്ള ചെലവ് ടാറ്റുവിന്‍റെ വലുപ്പം നിറം എന്നിവയെ ആശ്രയിച്ചിരിക്കും. ഒരു സിറ്റിംഗിന് ഏകദേശം മൂവായിരം രൂപ മുതൽ പതിനായിരം രൂപ വരെ ചെലവ് വരും. എക്സ്പർട്ടായിട്ടുള്ള വരെ കൊണ്ട് മാത്രം ടാറ്റു ചെയ്യിക്കാനും ശ്രമിക്കണം. വിദഗ്ദ്ധരായ സ്കിൻ സ്പെഷ്യലിസ്റ്റുകളെ കൊണ്ട് ടാറ്റു നീക്കം ചെയ്യിക്കുക. അല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടാകും. കല അവശേഷിക്കും.

മാറുന്ന പുതിയ തലമുറയും ചിന്തകളും

അമ്മായിയമ്മ ഒരു മാസം തങ്ങളോടൊപ്പം താമസിച്ചശേഷം മടങ്ങിപ്പോയ സന്തോഷത്തിൽ അപർണ്ണ കൂട്ടുകാരിയുടെ അടുത്തേക്ക് ഓടിവന്നു.

ഒരുമാസം കഴിഞ്ഞ് ഇന്നാണ് എനിക്കൊന്ന് സന്തോഷിക്കാനായത്. അമ്മായിയമ്മമാരെല്ലാം എന്താ ഇങ്ങനെ. എന്ത് ചെയ്താലും കുറ്റം! ഭർത്താവ് സഹായിക്കാൻ ഒരുങ്ങിയാലോ അപ്പോൾ അമ്മ ചാടിവീഴും. മോൻ പെൺകോന്തനാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തും. എന്ത് ചെയ്താലും കുറ്റപ്പെടുത്തും. മകനാണെങ്കിൽ അമ്മയുടെ മുമ്പിൽ വാ തുറക്കില്ല. അപർണയുടെ വാക്കുകളിൽ നിന്നും വ്യക്‌തമായ ഒരു കാര്യം, രണ്ട് തലമുറകൾ തമ്മിലുള്ള കാഴ്ചപ്പാടുകളുടെ അന്തരമാണ്. ജീവിതശൈലിയിലുണ്ടായ ഈ മാറ്റം ഇന്നത്തെ ആധുനിക തലമുറയിൽപ്പെട്ട സ്ത്രീകൾക്ക് ഏറ്റവും ആവശ്യമായ ഒന്നാണ്.

ദമ്പതികളുടെ മാറുന്ന ജീവിതശൈലിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതിയ തലമുറയിൽ പെട്ടവരുടെ ജീവിതശൈലിയിലും കാഴ്ചപ്പാടിലുമുണ്ടായ മാറ്റത്തെ പഴയ തലമുറ അസഹിഷ്ണുതയോടെയാണ് കാണുന്നത്. കാരണം പരമ്പരാഗത ജീവിതശീലങ്ങളും കാഴ്പ്പാടുകളുമുള്ള അവർക്ക് പുതിയ ശീലങ്ങളെ അത്രവേഗം അംഗീകരിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങൾ അനിവാര്യമായ ഒന്നാണല്ലോ. പ്രകൃതിയിലും മാറ്റങ്ങൾ ഉണ്ടാവുന്നു. നമുക്ക് ചറ്റുപാടും മാറിയ പുതിയ അന്തരീക്ഷത്തിനനുസരിച്ച് സ്വന്തം ചിന്തകളിലും കാഴ്പാടുകളിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് എന്തുകൊണ്ട് ആംഗീകരിക്കപ്പെടുന്നില്ല. എന്തുകൊണ്ട് നമ്മൾ പഴഞ്ചൻ ചിന്തകളെ ചുമക്കാൻ ഇഷ്ടപ്പെടുന്നു? നമ്മൾ കാണുകളും കേൾക്കുകയും സഹിക്കുകയും ചെയ്തവയെ. അവയൊക്കെ തന്നെ ആ കാലഘട്ടത്തിന് അനുസൃതമായവയായിരുന്നു. എന്തുകൊണ്ട് മാറ്റങ്ങളെ പഴയ കണ്ണുകളോടെ നോക്കിക്കണ്ട് സ്വന്തം അനിഷ്ടങ്ങൾ പ്രകടിപ്പിക്കണം?

പഴയ തലമുറ

 പഴയ തലമുറയിൽപ്പെട്ട ആണിനും പെണ്ണിനും ഇടയിൽ ചില വേർതിരിവുകൾ ഉണ്ടായിരുന്നു. പെൺകുട്ടികൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാറേയില്ലായിരുന്നു. അതുകൊണ്ട് വീട്ടു ജോലികളുടെ ഭാരമത്രയും അവരുടെ ചുമലിലായിരുന്നു. മാത്രവുമല്ല ആണിനും പെണ്ണിനുമിടയിൽ വ്യക്‌തമായ ലക്ഷ്മണരേഖയും വരയ്ക്കപ്പെട്ടിരുന്നു. എന്നാൽ കാലം മാറി, പെൺകുട്ടികൾ ആൺകുട്ടികൾക്ക് തുല്യരായി വിദ്യാഭ്യാസം നേടുകയും ഉദ്യോഗസ്ഥകളുമായി മാറിയതോടെ ഈ വിഭജനം മായ്ക്കപ്പെട്ടു.

ആധുനിക തലമുറയിൽ അന്തരമില്ല

 ഇന്നത്തെ തലമുറയിൽപ്പെട്ട പെൺകുട്ടികൾ വിദ്യാഭ്യാസം നേടി സ്വാശ്രയശീലമുള്ളവരും കൂടുതൽ ജാഗ്രതയുള്ളവരും ആയി മാറി. അവർ ആണിനും പെണ്ണിനും ഇടയിലുള്ള അസമത്വങ്ങളെ എതിർക്കാനും തുടങ്ങി. ഈ മാറ്റം ഓരോ വീടുകളിലേക്ക് ചേക്കേറിയെന്ന് പറയുന്നതാവും ശരി. മുമ്പ് പൂമുഖം തന്‍റെ സാമ്രാജ്യമായി കരുതിയരുന്ന പുരുഷന്മാരുടെ പിൻതലമുറക്കാർ അടുക്കളയിൽ കയറി സ്ത്രീയ്ക്കൊപ്പം ജോലികളിൽ വ്യാപൃതരായി. ഒരുപക്ഷേ പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ സ്വാധീനമാകാം ഈ മാറ്റങ്ങൾക്ക് പിന്നിൽ.

സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചുള്ള പഠനം

സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചുള്ള പഠനങ്ങളിൽ ശുഭസൂചകമായ ഫലങ്ങളാണ് കാണപ്പെടുന്നത്. എന്നാൽ യാഥാർത്ഥ്യങ്ങളിൽ ചില വൈരുദ്ധ്യങ്ങൾ മാത്രം. കുറച്ചുനാൾ മുമ്പ് നീൽസൺ ഇന്ത്യ 5 വ്യത്യസ്ത നഗരങ്ങളിൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഏകദേശം മൂന്നിൽ രണ്ട് സ്ത്രീകൾ വീടുകളിൽ അസമത്വം അനുഭവിക്കുന്നവരാണെന്ന് പറയുകയുണ്ടായി. മുംബൈ, ചെന്നൈ. ഡൽഹി, ഹൈദരാബാദ്, ബാംഗ്ലൂർ എന്നീ വൻ നഗരങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. സർവ്വേയിൽ ശിൽപ്പാഷെട്ടി, മന്ദിരാബേദി, നേഹ ധൂപിയ എന്നീ സെലിബ്രിറ്റീസുകളേയും ഉൾപ്പെടുത്തിയിരുന്നു. ഏകദേശം 70 ശതമാനം സ്ത്രീകളും വീട്ടുജോലികളിൽ തങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നുവെന്നാണ് പറഞ്ഞത്.

രസകരമായ മറ്റൊരു കാര്യം ഭക്ഷണം പാകം ചെയ്യലും തുണികഴുകലും കുട്ടികളെ പരിപാലിക്കലുമൊക്കെ സ്ത്രീകളുടെ ജോലിയാണെന്ന് 76 ശതമാനം പുരുഷന്മാരും വിശ്വസിക്കുന്നുവെന്നതാണ്. ചെറിയ നഗരങ്ങളിലാകട്ടെ സ്ത്രീകളെ വീട്ടുജോലികളെ സഹായിക്കുന്നതിന്‍റെ പേരിൽ പുരുഷന്മാർ പരിഹാസ പാത്രങ്ങളാകുന്ന കാഴ്ചകളാണ്. ഉദ്യോഗസ്ഥരായ സ്ത്രീകൾ അതിനാൽ ഇരട്ടി ഉത്തരവാദിത്തം വഹിക്കാൻ വിധിക്കപ്പെടുന്നു. എന്നാൽ അണുകുടുംബങ്ങൾ വർദ്ധിച്ചതോടെ കുറേ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നതാണ് ആശ്വാസകരം. പുരുഷന്മാർ വീട്ടുജോലികളിൽ സ്ത്രീകൾക്കൊപ്പം നിന്ന് ഉത്തരവാദിത്തം നിർവ്വഹിക്കുന്നുണ്ട്.

ഈ മാറ്റത്തിന്‍റെ തുടക്കം നല്ലതാണ് 

ഏതാനും ശതമാനം വരെയാണ് ഈ മാറ്റമുണ്ടായിരിക്കുന്നത്. എന്നാൽ മാറ്റത്തിന്‍റെ തുടക്കം നല്ലതാണ്. സുഖകരമായ മാറ്റത്തിന്‍റെ കൊടുങ്കാറ്റ് ഇന്ത്യയിലെങ്ങും ഉണ്ടാകും. ഭാര്യാ ഭർതൃബന്ധത്തിലും പോസിറ്റീവായ മാറ്റത്തിന് ഇത് വഴിയാരുക്കിയിരിക്കുന്നു. പരസ്പര സമർപ്പണഭാവം അവരിൽ സൃഷ്ടിച്ചിരിക്കുന്നു. ത്യാഗമനോഭാവം, സഹകരണമനോഭാവം എന്നിവ വളരുന്നതിനൊപ്പം സ്ത്രീയ്ക്ക് സാമൂഹികമായ ഇടങ്ങളിൽ സ്ഥാനം ഉണ്ടായിരിക്കുന്നു.

ദാമ്പത്യം സൗഹൃദം

മധ്യവർഗകുടുംബങ്ങളിലും സ്ത്രീപുരുഷ സമത്വം ഏറെക്കുറെ മാറ്റമുണ്ടാക്കിയിരിക്കുന്നു. പരസ്പരം സഹകരണ മനോഭാവം ഉണ്ടായാലേ കുടുംബം മുന്നോട്ടു പോകൂവെന്ന് ഭാര്യാഭർത്താക്കന്മാർ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.

യുവതലമുറയുടെ അച്ഛൻ റോളിനും മാറ്റം

പഴയകാലഘട്ടത്തിന് വിപരീതമായി കുട്ടികളുടെ ബാഹ്യമായ കാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല അച്ഛന്‍റെ ഉത്തരവാദിത്തം എന്നാണ്. മറിച്ച് വിദേശരാജ്യങ്ങളിലേതുപോലെ പ്രസവ സമയത്ത് അമ്മയ്ക്കൊപ്പം അച്ഛനും തന്‍റേതായ സ്ഥാനമുണ്ട്. പ്രസവം തുടങ്ങി കുട്ടികളെ വളർത്തി വലുതാക്കുന്നത് സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളിലും അച്ഛന് പരിശീലനം നൽകുന്നുണ്ട്. അതിനുവേണ്ട പ്രസവാവധി അച്ഛനും ജോലി സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്നു. കുട്ടികളെ വളർത്തുകയെന്നത് അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല. മറിച്ച് അച്ഛനും അതിൽ തുല്യമായ പങ്ക് വഹിക്കാനുണ്ട്. പണ്ട് കുഞ്ഞുങ്ങളുടെ ഡയപ്പർ മാറ്റുകയെന്നത് പുരുഷന്‍റെ അന്തസ്സിന് യോജിച്ച കാര്യമായി കരുതിയിരുന്നില്ല. എന്നാൽ അതിപ്പോൾ യൂണിവേഴ്സൽ സംഭവമായി മാറിയിരിക്കുന്നു. സങ്കോചത്തിന്‍റെ പ്രശ്നമേയില്ല. കുട്ടികളുടെ സംരക്ഷണ കാര്യങ്ങളിൽ സ്ത്രീകൾക്കുള്ള ഉത്തരവാദിത്തങ്ങൾ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. അവൾ ഉദ്യോഗസ്ഥയായാലും വീട്ടമ്മയായാലും ശരി.

മാറ്റത്തിന്‍റെ പരിണാമം നല്ലത്

 ജോർജ്ജിയ യൂണിവേഴ്സിറ്റിയിലെ സാമൂഹ്യശാസ്ത്ര വിഭാഗം ഗവേഷകൻ ഡാനിയൽ കാഴ്സൺ തന്‍റെ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ “കാഴ്ചപ്പാട് മാറുക, പരസ്പരം സഹായിക്കുക എന്നിവയൊക്കെ കുടുംബത്തിന്‍റെയും ബന്ധങ്ങളുടേയും മികവിന് നല്ലതാണ്. എന്നാൽ ഭാര്യാഭർത്താക്കന്മാരിൽ ഒരാൾ സന്തോഷമുള്ളയാളും മറ്റേയാൾ സന്തോഷമില്ലാത്തയാളുമായാൽ ആ ബന്ധമൊരിക്കലും മികച്ചതാവില്ല. കുടുംബപരവും സാമൂഹികവുമായി ബന്ധങ്ങളുടെ അടിത്തറ ഉറച്ചതാകാൻ അത്യാവശ്യമാണ്. രണ്ടുപേരും കുടുംബമെന്ന വാഹനത്തിന്‍റെ 2 ചക്രങ്ങളാണ്. കുടുംബത്തെ നല്ല രീതിയിൽ കൊണ്ടുപോകുന്നതിന് ഇരുവരും സന്തുലിത ചിന്താഗതിയുള്ളവരാകണം. ഭാര്യയ്ക്ക് തുല്യമായ സ്ഥാനം നൽകുന്ന പുരുഷന്മാർ സന്തുഷ്ടരാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഇത്തരം പുരുഷന്മാരുടെ ലൈംഗിക ജീവിതം മറ്റുള്ളവരെ അപേക്ഷിച്ച് മികച്ചതായിരിക്കുമത്രേ!

ഹെയർ കളേഴ്സ് ഫോർ സെലിബ്രേഷൻസ്

വേവി മിന്‍റ് ഗ്രീൻ ഹെയർ

പെസ്റ്റൽ ഷേഡായ ഗ്രീൻ കളർ നിങ്ങൾക്ക് ഹോട്ട് ലുക്ക് പകരും. ബീച്ചി വേവിനൊപ്പം ഷേഡഡ് മിന്‍റ് ഗ്രീൻ ലുക്ക് തീർത്തും ബാർബി ഡോൾ പോലെയുള്ള ലുക്ക് നൽകും.

റേവൺ ഹെയർ വിത്ത് ഹൈലൈറ്റ്സ്

എംടിവി മ്യൂസിക് അവാർഡ്സ് ചടങ്ങിൽ കാറ്റി പെറിയുടെ ഈ ഹോട്ട് ഫാഷൻ പുതുവർഷത്തിലും തിളങ്ങും. മുടിയിഴകളിൽ റേവൺ അഥവാ ഗ്ലോസി ബ്ലാക്ക് കളറിനൊപ്പം പിങ്ക്, പർപ്പിൾ, ബ്ലൂ ഷെയിഡുകളുടെ സ്ട്രോക്ക് നൽകിയുള്ള ഹെയർ സ്റ്റൈലിംഗ് ആണിത്. നിറങ്ങളുടെ ഇത്തരം കോംബിനേഷനും വൈബ്രന്‍റ് ഷേഡുകളുടെ കോൺട്രാസ്റ്റും ചേർന്ന് ഒരു യൂണിക്ക് സ്റ്റൈൽ രൂപപ്പെടുത്താം.

യൂണികോൺ ഹെയർ ഗോർജിയസും

മാജിക്കൽ അപ്പീൽ പകരുന്ന ഗ്രേ അഥവാ പർപ്പിൾ കളറിന്‍റെ ഈ സ്ട്രാൻസ് ടീനേജുകാരുടെ ഫേവറൈറ്റ് ആണ്. മുടിയിൽ അപ്ലൈ ചെയ്യുന്ന സ്ട്രാൻസുകൾ ഗ്രേയിൽ മാത്രമല്ല പെസ്റ്റൽ, ഡാർക്ക് ഷെയിഡുകളിലുള്ള ഔട്ട്ഫിറ്റുകൾക്കൊപ്പവും ക്യൂട്ട് ലുക്ക് പകരുന്നവയാണ്.

ഡെനീം ബ്ലൂ ഹെയർ കളർ

പേര് സൂചിപ്പിക്കും പോലെ ഹെയർ കളറിംഗിന്‍റെ ഈ കൂൾ ന്യൂ പാറ്റേൺ ഡെനീം ജീൻസിനെ ഓർമ്മിപ്പിക്കും. വരും സീസണിൽ സിൽവറിഷ് ബ്ലൂ ഹെയ്ഴ്സിന്‍റെ ട്രെന്‍റ് ഹോട്ടായിരിക്കും. ഈ കളർ ചെയ്ത ശേഷം  അത്ര നാച്ചുറൽ അല്ലെങ്കിൽ സ്വന്തം ഓവറോൾ ലുക്കിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും.

റെയിൻ ബോ ഹെയർ

മുടിയിൽ മൾട്ടിപ്പിൾ കളേഴ്സ് യൂസ് ചെയ്‌ത് നിങ്ങൾക്ക് റെയിൻ ബോ ലുക്ക് നേടിയെടുക്കാം. വളരെ ഡിഫറന്‍റായ ലുക്ക് നൽകുന്നതിനൊപ്പം ഇത് നിങ്ങളുടെ വ്യക്‌തിത്വത്തിന് ബോൾഡ് ആന്‍റ് സ്മാർട്ട് ലുക്ക് നൽകും.

ടർക്വായിഷ് ബ്ലാക്ക് ഹെയർ

ടർക്വായിഷ് കളറും ബ്ലാക്കും ചേർന്ന കോംബിനേഷൻ ഏറ്റവും മനോഹരമായിരിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട. ഈ കളർ കോംബോ ലോംഗ് സ്ട്രാഡ്സിനൊപ്പം മികച്ച ലുക്ക് നൽകും. സ്വന്തം ഹെയർ കളറിനെ മനോഹരമാക്കുന്നതിനൊപ്പം റിഫ്ളക്റ്റ് ചെയ്യുന്നതിന് നിങ്ങൾ ഹാഫ് ഹെയർ ട്വിസ്റ്റ് ചെയ്ത് യവ്വർ കൊണ്ട് ട്രൈ ചെയ്‌തു നോക്കൂ. അവശേഷിച്ച മുടി ലൂസായി ഇടൂ… ഹൗ ക്യൂട്ട് എന്ന് നിങ്ങൾ സ്വയം പറഞ്ഞു പോകും.

ഗുഞ്ജൻ

ബ്യൂട്ടി എക്സ്പെർട്ട് ആന്‍റ് എക്സിക്യൂട്ടീവ്

ഡയറക്ടർ ഓഫ് ആൽപ്സ് കോസ്മെറ്റിക് ക്ലിനിക്

അമിത വൈകാരികതയുള്ള ഭർത്താവ്

ദിവ്യയുടെ കല്യാണം ഈയിടെയാണ് കഴിഞ്ഞത്. ഒരു ദിവസം അവൾ ഓഫീസ് വിട്ട് വീട്ടിലെത്തിയപ്പോൾ കണ്ടത് ഭർത്താവ് അരുൺലാൽ സോഫയിൽ ഇരുന്ന് കരയുന്നതാണ്. എന്താണ് കാര്യമെന്ന് ദിവ്യയ്ക്ക് ഒരു പിടിയും കിട്ടിയില്ല. അവളാകെ പേടിച്ചു പോയി. ദിവ്യ കുറേയധികം തവണ ചോദിച്ചെങ്കിലും കാര്യം പറയാനും കരച്ചിൽ നിർത്താനും അയാൾ കൂട്ടാക്കിയില്ല. അവസാനം അടുത്തിരുന്ന് ദിവ്യ നിർബന്ധിച്ചപ്പോൾ അരുൺ വായ തുറന്നു.

“ഞാൻ നിനക്ക് ഫോൺ ചെയ്‌തിരുന്നു. പക്ഷേ നീ ഫോൺ എടുത്തില്ല. ഞാൻ ബിസിയാണ് എന്ന മെസേജും വന്നു.”

ഇത് കേട്ട് ദിവ്യ ആശ്ചര്യപ്പെട്ടു. എന്ത് മറുപടി പറയണമെന്ന് അവൾക്ക് നിശ്ചയമില്ലായിരുന്നു. അരുണിന്‍റെ ഫോൺ വന്നപ്പോൾ ദിവ്യ ബോസുമൊത്തുള്ള ഒരു മീറ്റിംഗിൽ ആയിരുന്നു. സോറി പറഞ്ഞ് അരുണിനെ ആശ്വസിപ്പിച്ചെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ പതിവായപ്പോൾ ദിവ്യയ്ക്കത് സഹിക്കാനായില്ല.

അവസാനം ഇതേപ്പറ്റി അരുണിന്‍റെ അമ്മയോട് സംസാരിച്ചപ്പോൾ അവർ ഒരു കാര്യം പറഞ്ഞു. “അവൻ ചെറുപ്പം മുതൽ വളരെ ഇമോഷണൽ ആണ്. ചെറിയ കാര്യത്തിനു പോലും മനസ്സ് വിഷമിക്കും. ഒന്നും സഹിക്കാനുള്ള ശക്‌തിയില്ലായിരുന്നു അവന്.”

അരുണിനെ പോലെ അനേകം ആളുകൾ ഉണ്ട്. വളരെ ഇമോഷണൽ ആയവർ. ഇത്തരക്കാർക്കൊപ്പം ജീവിതം നയിക്കുന്നത് കല്ലിലും മുള്ളിലും നടക്കുന്നതുപോലെയാണ്. എപ്പോൾ ഏതു കാര്യമാണ് അവരെ വേദനിപ്പിക്കുകയെന്ന് പറയാനാവില്ല. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം വളരെ സുതാര്യമായിരിക്കണം. അവിശ്വാസം ഉടലെടുത്താൽ സംഗതി കുഴയും. തങ്ങളുടെ പങ്കാളിയ്ക്ക് പൂർണ്ണമായ സ്പേസ് നൽകുമ്പോഴാണ് ദാമ്പത്യം സുന്ദരവും സുഖപ്രദവുമാകുന്നത്. കുറ്റിയിൽ കെട്ടിയിട്ട ബന്ധങ്ങൾക്ക് അസ്വസ്ഥതകൾ കൂടും. ആധുനിക ജീവിത പരിസരത്തിൽ പങ്കാളിയുടെ സ്വാതന്ത്യ്രവും വ്യക്‌തിപരമായ കാര്യങ്ങളും വക വച്ചു കൊടുത്താലെ ബന്ധം സുതാര്യമായി മുന്നോട്ട് പോവുകയുള്ളൂ. സദാ സമയവും പങ്കാളിയെ ചുറ്റിപ്പറ്റിയാണ് ജീവിക്കുന്നതെങ്കിൽ പിന്നെ വ്യക്‌തിത്വത്തിന് എന്ത് പ്രസക്‌തിയാണുള്ളത്. ഇത്തരം ജീവിതം ഒരു ബാധ്യതയായി തീരുമെന്ന കാര്യം ആർക്കാണറിയാത്തത്.

നിങ്ങളുടെ ഭർത്താവ് അമിത വൈകാരികതയുള്ള ആളാണെങ്കിൽ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കണം. അദ്ദേഹത്തിന്‍റെ വിചാര വികാരങ്ങളെ വ്രണപ്പെടുത്താത്തവിധം പെരുമാറുക. ഇമോഷണൽ ആയ ആളുകളുടെ വലിയ കുഴപ്പം എന്താണെന്നു വച്ചാൽ നിങ്ങൾ എന്തെങ്കിലും കാര്യത്തിനു അവരെ തിരുത്താൻ ശ്രമിച്ചാൽ നിങ്ങൾ അവരെ അവഹേളിക്കുകയാണെന്ന് അവർ ധരിച്ചു കളയും. അതിനാൽ ഇത്തരക്കാർക്കൊപ്പം കഴിയുമ്പോൾ ചെറിയ ചെറിയ കാര്യങ്ങൾക്ക് വരെ ശ്രദ്ധ നൽകേണ്ടതായി വരുന്നു. അവരുടെ മനസ്സിന് ആത്മവിശ്വാസം നൽകുന്ന വിധം പെരുമാറിയാൽ ബന്ധം വഷളാവാതെ നിലനിർത്താം.

ഒരിക്കലും അവഗണിക്കരുത്

അമിത വൈകാരികതയുള്ളവർ പൊതുവെ നല്ല ചിന്താഗതിക്കാരായിരിക്കും. നേരെ വാ നേരെ പോ എന്ന ലൈൻ ഉള്ളവർ. അതിനാൽ തന്നെ പങ്കാളി തന്നിൽ നിന്ന് എന്തെങ്കിലും ഒളിച്ചു വയ്‌ക്കുന്നു എന്ന് തോന്നിയാൽ സംഗതി പിടുത്തം വിട്ട കേസായി മാറും. ആ ഡാമേജ് പിന്നെ എളുപ്പം പരിഹരിക്കാനാവില്ല. ഇത്തരക്കാർ പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കുക. അപ്പോൾ അവരുടെ മനസ്സിൽ എന്താണുള്ളതെന്ന് മനസ്സിലാക്കാൻ സാധിക്കും. അതു നിലപാട് സ്വീകരിക്കാനും ഉതകും. ഇനി നിങ്ങൾക്കെന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അത് ഉടനെ തുറന്ന് സംസാരിക്കുക. അവർ സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി ഇടപെടുകയും അരുത്. കക്ഷി എന്തിനാണ് പരിഭ്രമിക്കുന്നതെന്ന കാര്യം ഇത്തരം പെരുമാറ്റത്തിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാനും അത് പരിഹരിക്കാനും സാധിക്കും.

സത്യമറിയാൻ ശ്രമിക്കുക

എപ്പോഴും സെന്‍റിമെന്‍റൽ വർത്തമാനം പറയുന്ന കൂട്ടത്തിലാണ് നിങ്ങളുടെ ഭർത്താവെങ്കിൽ, നിങ്ങൾ കൂടെ തന്നെ നിൽക്കുക. ഓഫീസിലാണെങ്കിലും ഇടയ്ക്കിടയ്ക്ക് ഫോൺ ചെയ്ത് വിവരം ആരായാം. ഒന്നും സംസാരിക്കാനില്ലെങ്കിലും എന്തെങ്കിലുമൊക്കെ കാരണങ്ങൾ ഉണ്ടാക്കി സംസാരിക്കാൻ ശ്രമിക്കുക, ഇതവർക്ക് കരുത്ത് നൽകും. മനസ്സിലുള്ളത് തുറന്ന് പറയാൻ ധൈര്യം കാണിക്കുകയും ചെയ്യും. വിഷാദത്തിന്‍റെ കാരണം ചോദിച്ചറിയുക. ഇമോഷണൽ സപ്പോർട്ട് നൽകാനും മടിക്കരുത്. ഇത്തരക്കാരുമായി അധികം തർക്കിക്കാനും നിൽക്കരുത്. ഞാൻ എപ്പോഴും കൂടെയുണ്ട് എന്ന തോന്നൽ ഉണ്ടാക്കിയെടുക്കുക. ഇങ്ങനെയാവുമ്പോൾ എന്തു പ്രശ്നം ഉണ്ടാവുമ്പോഴും അദ്ദേഹം നിങ്ങളുടെ അടുത്ത് ആശ്വാസം കണ്ടെത്താനായി വരും. നിങ്ങളുടെ സഹകരണവും പിന്തുണയും കാരണം അദ്ദേഹം സാവധാനം നോർമൽ പെരുമാറ്റത്തിലേയ്‌ക്ക് തിരിച്ചു വരും.

ഹൃദയത്തിൽ ചേക്കേറാം

നിങ്ങൾ എത്രമാത്രം ഭർത്താവിന്‍റെ ഹൃദയത്തോട് അടുക്കുന്നോ അത്രമാത്രം അദ്ദേഹം നിങ്ങളെ ട്രസ്‌റ്റ് ചെയ്യാനും തുടങ്ങും. നിങ്ങൾ മറ്റാരേക്കാളും അദ്ദേഹത്തെ പരിഗണിക്കുന്നു, സ്നേഹിക്കുന്നു എന്ന തോന്നൽ തന്നെ ഇത്തരക്കാരിൽ വലിയ മാറ്റം കൊണ്ടുവരും. വൈകാരികമായ അരക്ഷിതത്വബോധം മാറാനും ധൈര്യത്തോടെ ജീവിതത്തെ നേരിടാനും നിങ്ങളുടെ സ്നേഹവും പിന്തുണയും സഹായകമായിരിക്കും. അദ്ദേഹത്തിന്‍റെ വിചാര വികാര വിക്ഷോഭങ്ങളിൽ നിങ്ങൾ ഒരു നല്ല മരുന്നായി പ്രവർത്തിക്കുക. ഇമോഷണൽ ബോണ്ടിംഗ് അതിപ്രധാനമാണ്. നല്ലകാലത്തും ചീത്ത സമയത്തും നിങ്ങളെന്നും ഒപ്പം ഉണ്ട് എന്ന് വിശ്വസിപ്പിക്കുക.

കാരണമറിയാൻ ശ്രമിക്കുക

നിങ്ങളുടെ ഭർത്താവ് ഇത്രയധികം ഇമോഷണൽ ആവാൻ എന്താണ് കാരണം എന്ന് മനസ്സിലാക്കാൻ ശ്രമിക്കണം. ബാല്യകാലത്തെപ്പറ്റിയും കോളേജ് ജീവിതത്തെപ്പറ്റിയും അറിയാൻ ശ്രമിക്കുക. ഭർത്താവിന്‍റെ അമ്മയോടും സഹോദരി സഹോദരന്മാരോടും മുൻകാല സുഹൃത്തുക്കളോടും ഇതേപ്പറ്റി ചോദിച്ച് മനസ്സിലാക്കുക. ഏതു പുരുഷനും വിവാഹത്തിനു മുമ്പ് അമ്മയോടും സഹോദരികളോടും ആവും കൂടുതൽ അടുപ്പം കാണിച്ചിട്ടുണ്ടാവുക. ഇനി ഏതെങ്കിലും പെണ്ണുമായി ബന്ധമുണ്ടായതിന്‍റെ പേരിലോ ചതി പറ്റിയതിന്‍റെ പേരിലോ ആണ് ഈ വൈകാരിക സ്വഭാവം രൂപപ്പെട്ടതെങ്കിൽ അതും അറിയാൻ കഴിയുമല്ലോ. ഇങ്ങനെ ആണെങ്കിൽ താൻ ഒരിക്കലും അങ്ങനെയല്ലെന്നും മുമ്പ് നടന്നത് കേവലം ഒരു ദു:സ്വപ്നമായി കാണാൻ ശ്രമിക്കണമെന്നും ധൈര്യം നൽകുക. ജീവിതകാലം മുഴുവൻ നിങ്ങൾ അദ്ദേഹത്തിനു മേൽ സ്നേഹം ചൊരിയുമെന്ന് പറയുക.

ജീവിതയാഥാർത്ഥ്യത്തെ നേരിടാൻ പഠിപ്പിക്കുക

അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആശ്വാസം നിങ്ങളാവുക. നിങ്ങളുടെ പൂർവ്വകാല പ്രണയത്തെപ്പറ്റിയോ സുഹൃദ് ബന്ധത്തെപ്പറ്റിയോ ഇത്തരം സ്വഭാവക്കാരായ ഭർത്താവിനോട് പറയാതിരിക്കുന്നതാണ് നല്ലത്. ചിലപ്പോൾ അത് വളരെ നെഗറ്റീവായി എടുത്താൽ സംഗതി പ്രശ്നമാകും. വീണ്ടും വഞ്ചിക്കപ്പെട്ടു എന്ന തോന്നൽ വരാം. ഇത്തരക്കാരെ ജീവിത യാഥാർത്ഥ്യത്തെ നേരിടാനാണ് പഠിപ്പിക്കേണ്ടത്. അതിന് സ്നേഹപൂർവ്വം ദേഷ്യപ്പെടുകയുമാവാം. അറുത്തു മുറിച്ചു കാര്യം പറയുന്നതിനേക്കാൾ നല്ലത് കുട്ടികളോടെന്നപോലെ വാത്സല്യത്തോടെ കാര്യം പറഞ്ഞ് മനസ്സിലാക്കുന്നതാണ്. അവരെ ക്ഷമാപൂർവ്വം കേൾക്കാം. ഒരു ട്രിക്കി ആറ്റിറ്റ്യൂഡ് പ്രയോഗിക്കുന്നതാണ് നല്ലത്.

മാനസികമായ പിന്തുണ

മനസ്സ് വളരെ പ്രധാനമാണല്ലോ, ഏതു കാര്യത്തിനും വൈകാരിക ഭാവം കൂടുതലുള്ള പങ്കാളിയെ മെരുക്കാനും മാനസികമായ സപ്പോർട്ട് നൽകേണ്ടി വരും. നിങ്ങളില്ലാതെ എനിക്ക് ജീവിതം നയിക്കാനാവില്ല എന്ന് ഭർത്താവിനെ പറഞ്ഞ് മനസ്സിലാക്കുക. അപ്പോൾ തന്നെ കക്ഷിക്ക് ഒരു ധൈര്യക്കൂടുതൽ ലഭിക്കും. നിസ്സാര കാര്യത്തിനു കണ്ണ് നിറയ്‌ക്കുന്നത് നിർത്തും. ഇഷ്‌ടാനിഷ്ടങ്ങൾ തുറന്ന് പറയാനും മടിക്കരുത്.

ബെഡ്റൂമിലും അതിവൈകാരിക പ്രകടനം ആയിരിക്കും ഇത്തരക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടാവുക. അതിനും നിങ്ങൾ എതിര് നിൽക്കരുത്. പുള്ളി നിങ്ങളോട് കാണിക്കുന്ന അതേ വൈകാരികതയോടെ നിങ്ങളും സ്നേഹവും ആശ്വാസവും തിരിച്ചു നൽകുക. എന്ന് കരുതി എപ്പോഴും സുഖിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യണമെന്നില്ല. പ്രായോഗിക ജീവിതത്തിനു വേണ്ട വൈകാരികത മാത്രം നിലനിർത്താൻ പങ്കാളിയെ സഹായിക്കുകയാണ് വേണ്ടത്. പരസ്പരം താങ്ങാവുക.

കുട്ടികൾ പഠിക്കട്ടെ ടേബിൾ മാനേഴ്സ്

കുഞ്ഞുനാൾ തൊട്ടെ നല്ല ശീലങ്ങൾ കുഞ്ഞുങ്ങളിൽ വളർത്തിയെടുകേണ്ടതുണ്ട്. കേട്ടിട്ടില്ലേ ചോട്ടയിലെ ശീലം ചുടല വരെയെന്ന്. കുഞ്ഞുനാൾ തൊട്ടെ പഠിക്കുന്ന നല്ല ശീലങ്ങളും സ്വഭാവഗുണങ്ങളും അവർ ജീവിതത്തിലുടനീളം പാലിക്കും. അതവരുടെ ദിനചര്യയുടെയും പെരുമാറ്റത്തിന്‍റെയും ഭാഗമായി മാറുകയും ചെയ്യും.

ശുചിത്വശീലം

ഒരു വ്യക്‌തിയെന്ന നിലയിൽ കുഞ്ഞുങ്ങളിൽ വളരെ ചെറുതിലെ തുടങ്ങി നല്ല ശീലങ്ങൾ വളർത്തിയെടുക്കേണ്ടത് ആവശ്യമാണെന്നാണ് ഷെംറോക്ക് പ്രീസ്ക്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടറായ മീന പറയുന്നത്.

കുട്ടികളിൽ ചുവടെ കൊടുത്തിരിക്കുന്ന ശീലങ്ങൾ വളർത്തിയെടുക്കുക.

• കുഞ്ഞുങ്ങൾ എഴുന്നേറ്റാലുടൻ മുഖവും വായും കൈകാലുകളും കഴുകിപ്പിക്കുക.

• 2-3 മിനിറ്റ് നേരം ബ്രഷ് ചെയ്യിപ്പിക്കുക. അല്ലെങ്കിൽ മുതിർന്നവർ പല്ല് ശുചിയാക്കി കൊടുക്കുക. ദിവസവും രണ്ട് തവണ ബ്രഷ് ചെയ്യുന്ന ശീലം അവരിൽ വളർത്തിയെടുക്കുക.

• ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈ സോപ്പിട്ട് ശുചിയാക്കാൻ കുഞ്ഞിനോട് ആവശ്യപ്പെടുക.

• നഖം കൃത്യമായി വെട്ടി ചെറുതാക്കി വയ്‌ക്കാൻ കുട്ടിയോട് ആവശ്യപ്പെടുക. തീരെ ചെറിയ കുട്ടിയാണെങ്കിൽ മാതാപിതാക്കൾ നഖം വെട്ടി കൊടുക്കുക.

• ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ കർച്ചീഫോ ടിഷ്യു പേപ്പറോ കൊണ്ടോ മുഖം മറച്ചുപിടിക്കാൻ കുഞ്ഞിനോട് ആവശ്യപ്പെടാം.

• വൃത്തിയുള്ള വസ്ത്രങ്ങൾ അണിയാൻ കുട്ടിയെ ശീലിപ്പിക്കുക.

• വേസ്റ്റുകളും മറ്റും ഡസ്റ്റ്ബിന്നിൽ നിക്ഷേപിക്കാൻ കുട്ടിയെ ശീലിപ്പിക്കുക.

• സ്വയം വൃത്തിയോടെ ഇരിക്കുന്നതിനൊപ്പം സ്വന്തം വീടും പരിസരവും അയൽവക്കവും വൃത്തിയായി സൂക്ഷിക്കാൻ കുട്ടികളെ ശീലിപ്പിക്കണം.

• സ്വന്തം കളിപ്പാട്ടങ്ങളും പുസ്തകങ്ങളും ചിട്ടയായി ഒരിടത്ത് അടുക്കി വയ്‌ക്കാൻ കുട്ടിയെ ശീലിപ്പിക്കുക.

• വിരൽ, പെൻസിൽ, പേന, റബ്ബർ തുടങ്ങിയ വസ്‌തുക്കൾ മൂക്കിലിടുകയോ അതുവച്ച് മുഖത്ത് കുത്തുകയോ ചെയ്‌താൽ കുട്ടികളെ ചെറുതായി ശിക്ഷിക്കാം.

• റോഡിലും മറ്റ് പൊതുയിടങ്ങളിലും വെയിസ്റ്റ് വലിച്ചെറിയരുതെന്ന് കുട്ടിയെ മനസ്സിലാക്കുക. പുറത്ത് പോകുന്ന അവസരങ്ങളിൽ പേപ്പർ ബാഗുകൂടി കയ്യിൽ കരുതുക. അതിൽ വേസ്റ്റ് ഇടാൻ കുഞ്ഞിനോട് ആവശ്യപ്പെടുക.

വീട്ടിൽ നിന്നും തുടക്കം

ചിട്ടയായും വൃത്തിയായും ഭക്ഷണം കഴിക്കുകയെന്നത് മിക്ക കുട്ടികളേയും സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. കഴിക്കുന്ന സമയത്ത് ഭക്ഷണമെല്ലാം ചുറ്റും വിതറിയിടുകയോ മുഴുവനായി കഴിക്കാതെയോ ഭക്ഷണം ബാക്കി വയ്‌ക്കാം. ചിലപ്പോൾ ഭക്ഷണം സമയത്ത് കഴിക്കാതെയും കളിച്ച് നടക്കാം. ഇതെല്ലാം മാതാപിതാക്കൾക്ക് വലിയ തലവേദന ഉണ്ടാക്കുന്ന കാര്യങ്ങളാണ്.

കുട്ടികളുടെ ഭക്ഷണകാര്യത്തിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ കൂട്ടി റെസ്റ്റോറന്‍റിലോ ആഘോഷചടങ്ങുകളിലോ കൊണ്ടു പോകുന്നവരാണെങ്കിൽ കുട്ടികൾക്ക് ടേബിൾ മാനേഴ്സിൽ ശരിയായ പരിശീലനം നൽകാം. കൊച്ചു കുട്ടികൾക്ക് ശരിയായ ടേബിൾ മാനേഴ്സ് പറഞ്ഞു കൊടുക്കുക. ഇക്കാര്യത്തിൽ ഒരു റിഹേഴ്സൽ തന്നെ നടത്താം. ഭക്ഷണം വൃത്തിയായി കഴിക്കുന്ന രീതികളും പരിശീലിപ്പിക്കുക.

കുട്ടികൾ പൊതുച്ചടങ്ങുകളിലും മറ്റും ഇതേ ടേബിൾ മാനേഴ്സ് പാലിക്കും. റസ്റ്റോറന്‍റിലോ ആരുടെയെങ്കിലും വീട്ടിലോ പോകുമ്പോൾ തീൻമേശയിൽ കുട്ടി മോശപ്പെട്ട പ്രവൃത്തി കാഴ്ച്ച വച്ചാൽ കുട്ടിയോട് പരസ്യമായി കയർക്കുകയോ ശാസിക്കുകയോ ചെയ്യുന്നതിന് പകരമായി വീട്ടിലെത്തിയ ശേഷം ശാന്തമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക.

തുടക്കം മുതലേ കുട്ടികളെയും കൊണ്ട് അധികം തിരക്കില്ലാത്ത റെസ്റ്റോറന്‍റിൽ കൊണ്ടു പോകാം. മാതാപിതാക്കളിൽ നിന്നും മനസ്സിലാക്കിയ ടേബിൾ മാനേഴ്സ് കുട്ടികൾ വളരെ സ്വഭാവികമായി പാലിക്കുന്നത് കാണാം. കുട്ടികൾ ഭംഗിയായി ടേബിൾ മാനേഴ്സ് പാലിക്കുന്നുവെങ്കിൽ അവരെ അകമഴിഞ്ഞ് അഭിനന്ദിക്കാൻ മറക്കരുത്. തുടർന്നും അവരത് ഭംഗിയായി നിറവേറ്റുന്നുണ്ടോയെന്നും നിരീക്ഷിക്കുക.

കുഞ്ഞുനാൾ തൊട്ടെ കുട്ടികളെ ടേബിൾ മാനേഴ്സ് പരിശീലിപ്പിക്കേണ്ടത് ഏറ്റവുമാവശ്യമാണ്. കുട്ടികൾ വളരുന്തോറും ഇത്തരം നല്ല ശീലങ്ങൾ അവർക്ക് കൂടുതൽ ആത്മവിശ്വാസം പകരും.

ടേബിൾ മാനേഴ്സ് – അത്യാവശ്യ കാര്യങ്ങൾ

• ഭക്ഷ്യവസ്‌തുക്കൾ ചെറുതായി മുറിച്ച് നന്നായി ചവച്ചരച്ച് വായയടച്ച് പിടിച്ച് കഴിക്കാൻ പരിശീലിപ്പിക്കുക. വെള്ളം കുടിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അനാവശ്യ ശബ്ദം ഉണ്ടാക്കരുതെന്ന കാര്യവും അവരെ ഓർമ്മിപ്പിക്കുക. പ്ലെയിറ്റിൽ ആവശ്യമുള്ളത്ര ഭക്ഷണം മാത്രമെടുത്ത് കഴിക്കാനുള്ള പരിശീലനവും നൽകുക. പിന്നീട് ആവശ്യമുണ്ടെങ്കിൽ മാത്രം ഭക്ഷണമെടുക്കാം. അങ്ങനെയായാൽ ഭക്ഷണ അനാവശ്യമായി പാഴാവുകയില്ലെന്ന കാര്യം അവരെ ഓർമ്മിപ്പിക്കാം.

• ഭക്ഷണം കഴിക്കുന്ന വേളയിൽ ഏത് പാത്രത്തിൽ ഏത് വിഭവമാണ് എടുക്കേണ്ടതെന്ന കാര്യവും ചെറിയ പ്രായത്തിൽ പറഞ്ഞു കൊടുക്കാം. ഉദാ: സൂപ്പ് കഴിക്കുന്നതിന് അത്യാവശ്യം വലിയ സ്പൂൺ ആവശ്യമാണെന്ന കാര്യം ഡെസർട്ടിനായി ചെറിയ സ്പൂൺ, അതുപോലെ ഗ്രേവിയുള്ള കറിക്കായി ബൗൾ ആണ് ഉപയോഗിക്കേണ്ടതെന്ന സാമാന്യ അറിവുകൾ അവർക്ക് പകർന്നു നൽകാം. ഭക്ഷണം ടേസ്റ്റിയാണെങ്കിൽ അത് തയ്യാറാക്കി വ്യക്‌തിയെ എങ്ങനെ അഭിനന്ദിക്കണം, ഏതെങ്കിലും ഭക്ഷണം ഇഷ്‌ടമായില്ലെങ്കിൽ എങ്ങനെ അക്കാര്യം വിനയപൂർവ്വം പറയണമെന്നൊക്കെയുള്ള കാര്യങ്ങളെക്കുറിച്ച് കുട്ടികൾ അറിഞ്ഞിരിക്കണം.

• സ്വന്തം വീട്ടിലോ അല്ലെങ്കിൽ മറ്റാരുടെയെങ്കിലും വീട്ടിലോ ആണെങ്കിൽ ഭക്ഷണം കഴിച്ച ശേഷം സ്വന്തം പ്ലെയിറ്റെടുത്ത് സിങ്കിൽ കൊണ്ടുവയ്ക്കാനുള്ള നല്ല ശീലവും കുട്ടിയ്ക്ക് പറഞ്ഞു കൊടുക്കാം.

• റെസ്റ്റോറന്‍റിൽ പോകുമ്പോൾ നാപ്കിൻ ഉപയോഗിക്കേണ്ട രീതിയെപ്പറ്റി പറഞ്ഞു കൊടുക്കാം. വായയും കയ്യും തുടയ്ക്കാനാണ് നാപ്കിൻ.

• ടേബിളിൽ ഇരിക്കേണ്ട രീതികളെപ്പറ്റിയും കുട്ടികളെ പഠിപ്പിക്കുക. ടേബിളിൽ അടുത്തിരിക്കുന്നയാൾക്ക് ശല്യമുണ്ടാകാത്തവിധം ഇരിക്കേണ്ട രീതിയെപ്പറ്റി പ്രത്യേകം പറഞ്ഞു കൊടുക്കാം.

• ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കരുതെന്ന് ഓർമ്മിപ്പിക്കുക. നൈഫും ഫോർക്കും ഉപയോഗിക്കേണ്ട സാഹചര്യമാണെങ്കിൽ വലതുകൈ കൊണ്ട് നൈഫും ഇടതു കൈകൊണ്ട് ഫോർക്കും ഉപയോഗിച്ച് ഭക്ഷണം കഴിക്കേണ്ടുന്ന രീതിയും അവർക്ക് പറഞ്ഞു കൊടുക്കാം. ഭക്ഷണം കഴിച്ച ശേഷം ഗ്ലാസിലുള്ള വെള്ളം കൊണ്ട് കൈകഴുകാനും പാടില്ല. ഭക്ഷണം കഴിച്ചയുടൻ ടേബിളിൽ നിന്നും എഴുന്നേൽക്കാതെ എല്ലാവരും കഴിച്ച് തീരും വരെ കാത്തിരിക്കുകയും വേണമെന്ന് കുട്ടിയ്ക്ക് പറഞ്ഞു കൊടുക്കുക.

• തുടക്കം മുതലെ വീട്ടിലുള്ള വ്യത്യസ്ത തരം കട്ട്ലറി ഉപയോഗിക്കാൻ കുട്ടിയെ ശീലിപ്പിക്കുക. പ്ലെയിറ്റിൽ നിന്നും സ്പൂൺ കൊണ്ട് കോരിയെടുക്കുന്ന ഭക്ഷണം വായ്ക്കരികിൽ കൊണ്ടു വന്ന് കഴിക്കുന്ന രീതി പറഞ്ഞു കൊടുക്കാം. ടേബിളിലിരിക്കുന്ന ഏതെങ്കിലും വിഭവം ആവശ്യമാണെങ്കിൽ അടുത്തിരിക്കുന്നയാളിനോട് ആ വിഭവം സമീപത്തേക്ക് നീക്കി വയ്‌ക്കാൻ ആവശ്യപ്പെടാം.

ടേബിൾ മാനേഴ്സ്

 കുട്ടികളുമായി ഏതെങ്കിലും പൊതുച്ചടങ്ങിൽ പങ്കെടുക്കേണ്ടി വരുന്നത് ചിലരെയെങ്കിലും അലട്ടുന്ന കാര്യമാണ്. പ്രത്യേകിച്ചും വികൃതികളായ കുട്ടികളാണെങ്കിൽ ഭക്ഷണമിരിക്കുന്ന ടേബിളിനരികിൽ ചെന്ന് കുട്ടികൾ മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കും വിധം കുട്ടിക്കിഷ്ടപ്പെട്ട വിഭവങ്ങൾ വേണമെന്ന് പറഞ്ഞ് വാശിപിടിക്കാം. മാതാപിതാക്കൾക്ക് നാണകേട് ഉണ്ടാക്കുന്ന വിധം കുട്ടി പെരുമാറിയെന്നും വരും.

ചില കുട്ടികളാകട്ടെ ഒരിടത്തിരുന്ന് ഭക്ഷണം കഴിക്കണമെന്നില്ല. ഓടി നടന്നായിരിക്കും ഭക്ഷണം കഴിക്കുക. ക്രോക്കറി പാത്രങ്ങൾ താഴെയിട്ട് പൊട്ടിക്കുകയും ചെയ്യാം. ചിലപ്പോൾ ടേബിളിൽ വെള്ളം മറിച്ചിടുകയോ ഭക്ഷണം വിതറിയിടുകയോ ചെയ്‌ത് തീൻമേശ അലങ്കോലപ്പെടുത്താം. ഭക്ഷണം സർവ്വ് ചെയ്യുന്നവർക്ക് ഇത് തലവേദന സൃഷ്ടിക്കുമെന്ന കാര്യം പറയേണ്ടതില്ലല്ലോ.

വളരെ ചെറിയ പ്രായം തൊട്ടെ കുട്ടികൾക്ക് ടേബിൾ മാനേഴ്സ് പറഞ്ഞു കൊടുക്കുക. ഓരോ കാര്യവും കൃത്യമായും ഭംഗിയായും വെടിപ്പോടെയും ചെയ്യാൻ അവരെ പ്രേരിപ്പിക്കുക. നല്ല സ്വഭാവത്തിന്‍റെ ഒരു അടയാളം കൂടിയാണ് നല്ല ടേബിൾ മാനേഴ്സ്.

ബിസിനസ്സ് ടൂറിലും വർക്ക്ഔട്ട്

ആണായാലും പെണ്ണായാലും ഒരുപോലെ കൊതിക്കുന്ന കാര്യമാണ് ബിസിനസ് ടൂര്‍. ബാങ്കോക്ക്, റഷ്യ, ചൈന, അമേരിക്ക, സൗത്ത് ആഫ്രിക്ക… രാജ്യങ്ങളുടെ പേര് പറഞ്ഞ് പേടിപ്പിക്കുകയൊന്നുമല്ല. കോർപ്പറേറ്റ് വനിത ശരണ്യയുടെ ബിസിനസ് യാത്ര ചാർട്ടിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വർക്ക്ഔട്ട് ചെയ്യാൻ സ്വതവേ മടിച്ചിയായ ശരണ്യയെ വീട്ടിലാണെങ്കിൽ അമ്മ പുറകേ നടന്ന് കുറച്ചൊക്കെ ചെയ്യിക്കും. യാത്രയിലാണെങ്കിൽ പിന്നെ പറയണ്ട. ഇഷ്ടാനുസരണം ജംഗ് ഫുഡ്, ഉറക്കം.

ഒരു വ്യായാമവും ഇല്ലാതെ ബിസിനസ് ടൂർ കഴിഞ്ഞ് തിരിച്ചെത്തിയ മകളെ കണ്ട് അമ്മ അന്തംവിട്ടുപോയി. പോയതിനേക്കാൾ ഫാറ്റി ആയി ശരണ്യ. പിന്നീടങ്ങോട്ട് ശരണ്യയിൽ ഓരോരോ ലൈഫ്സ്റ്റൈൽ രോഗങ്ങൾ സ്റ്റൈലായി തലപൊക്കാൻ തുടങ്ങി. ഓഫീസിന്‍റെ ഓരോ സ്റ്റെപ്പുകൾ നടന്നു കയറേണ്ടി വന്ന ഒരു ദിനം വളരെ സീനിയറായ കോശിസാർ ചുറുചുറുക്കോടെ ഓടിക്കയറി പോകുന്നതു കണ്ട് ശരണ്യ ഞെട്ടി. ഓരോ സ്റ്റെപ്പ് കയറും തോറും താൻ കിതയ്ക്കുന്നു. ഇപ്പോൾ ആൾക്ക് ഏതാണ്ടൊക്കെ പിടിത്തം കിട്ടിത്തുടങ്ങി വർക്ക്ഔട്ടിന്‍റെ ആവശ്യകത. അന്ന് തിരിച്ച് വീട്ടിലെത്തിയ ശരണ്യ പുതിയ ഒരു തീരുമാനത്തിലായിരുന്നു. യാത്രയിലായാലും താനിനി വർക്ക്ഔട്ട് സ്കിപ്പ് ചെയ്യില്ല. കുറച്ച് മനസ്സുവച്ചാൽ യാത്രയിലും നമുക്ക് വ്യായാമത്തെ കൂടെ കൊണ്ടുപോകാം. പക്ഷേ മനസ്സ് വയ്ക്കണം.

ചെറിയ സമയദൈർഘ്യം 

വർക്ക്ഔട്ട് ചെയ്യുന്നതിന്‍റെ ആയാസം കുറയ്ക്കാൻ ഇടവിട്ടുള്ള വ്യായാമങ്ങൾ ഉപകരിക്കും. ടൂറിനിടയിൽ ചെയ്യാനും സാധിക്കും. ഇപ്പോൾ എല്ലാ ഹോട്ടലുകളിലും ജിം ഫെസിലിറ്റിയുണ്ട്. ട്രെഡ്മിൽ വർക്ക്ഔട്ട്  ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കിൽ 30 സെക്കന്‍റ് നന്നായി ഓടിയശേഷം 15 സെക്കന്‍റ് റെസ്റ്റ് ചെയ്ത് വീണ്ടും ആവർത്തിക്കുക. ഇത്തരത്തിൽ 9 പ്രാവശ്യം ചെയ്യണം. ഇതിലൂടെ കലോറി എരിച്ചു കളയാനും സ്റ്റാമിന വർദ്ധിപ്പിക്കാനും സാധിക്കും.

കായിക ശക്‌തി 

ഇനി അഥവാ ജിം ഫെസിലിറ്റി ഇല്ലാത്ത ഹോട്ടലുകളിലാണ് തങ്ങുന്നതെങ്കിൽ സ്കൗട്ട് ചെയ്തോ, പുഷ്ആപ്പ് ചെയ്തോ  ഫ്രീ ഹാന്‍റ് എക്സർസൈസുകൾ ചെയ്തോ പ്രശ്നം പരിഹരിക്കാം.

യാത്രയിൽ യോഗ

 യോഗ പ്രാക്ടീസ് ഉള്ളവരാണെങ്കിൽ യാത്രയിലാണെങ്കിൽ നിങ്ങൾ യോഗ സ്കിപ്പ് ചെയ്യരുത്. സുഖപ്രദമായ ഒരിടം കണ്ടെത്തി സൂര്യനമസ്കാരം, ട്രയാങ്കിൾ പോസ്, ബ്രിഡ്ജ് പോസ്, വാരിയർ പോസ് പോലുള്ള യോഗാഭ്യാസങ്ങൾ ചെയ്യാൻ ശ്രമിക്കുക. യാത്ര സ്ഥലമല്ലേ എന്നു കരുതി ധൃതിപിടിക്കരുത്. സാവധാനത്തിൽ തന്നെ ചെയ്യാൻ ശ്രമിക്കണം.

എയ്റോബിക്സ്

ധാരാളം യാത്ര ചെയ്യേണ്ട ജോലിയുള്ളവരാണെങ്കിൽ ഏറ്റവും സുഖപ്രദവും ഫലപ്രദവുമായ മാർഗ്ഗമാണ് എയ്റോബിക്സ്. വ്യായാമങ്ങളുടെ ഒരു ഡിവിഡി കയ്യിൽ കരുതുക. ഹോട്ടലിൽ ജിം ഫെസിലിറ്റിയുണ്ടെങ്കിൽ എളുപ്പമായി. ഇല്ലെങ്കിൽ കയ്യിൽ കരുതിയിരിക്കുന്ന ഡിവിഡി ഉപകരിക്കും. ഹൃദയസംബന്ധമായ ക്ഷമത വർദ്ധിപ്പിക്കാൻ ഇതിലൂടെ കഴിയും.

ഔട്ട്ഡോർ വ്യായാമം

ടൂറിലാണെങ്കിലും പരിചയമുള്ള സ്ഥലമാണെങ്കിൽ പാർക്കിലോ ലോണിലോ പോയി ഓടുകയോ നടക്കുകയോ സൈക്കിളിംഗോ ചെയ്യാം. വർക്ക്ഔട്ട് ചെയ്യുന്നതിലൂടെ യാത്ര സംബന്ധമായ പ്രശ്നങ്ങളും പുറം വേദനയും കഴുത്ത് വേദന പോലുള്ള പ്രശ്നങ്ങൾ നിഷ്പ്രയാസം തടയാൻ സാധിക്കും.

ഭക്ഷണ ക്രമം

ജംഗ് ഫുഡ് ഒഴിവാക്കാൻ ഒരു പരിധി വരെ കഴിയില്ല. യാത്രയിലെങ്കിലും നമ്മളിത് ശ്രദ്ധിക്കണം. കഴിയുമെങ്കിൽ പോഷക സമൃദ്ധമായ ഭക്ഷണമോ ഡ്രൈ ഫ്രൂട്ടുകളോ പാക്ക് ചെയ്ത് കൂടെ കരുതാം. വെള്ളത്തിന്‍റെ കാര്യവും മറക്കരുത്. വാട്ടർ ബോട്ടിൽ കരുതുന്നത് അഭികാമ്യമാണ്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें