ദിവ്യയുടെ കല്യാണം ഈയിടെയാണ് കഴിഞ്ഞത്. ഒരു ദിവസം അവൾ ഓഫീസ് വിട്ട് വീട്ടിലെത്തിയപ്പോൾ കണ്ടത് ഭർത്താവ് അരുൺലാൽ സോഫയിൽ ഇരുന്ന് കരയുന്നതാണ്. എന്താണ് കാര്യമെന്ന് ദിവ്യയ്ക്ക് ഒരു പിടിയും കിട്ടിയില്ല. അവളാകെ പേടിച്ചു പോയി. ദിവ്യ കുറേയധികം തവണ ചോദിച്ചെങ്കിലും കാര്യം പറയാനും കരച്ചിൽ നിർത്താനും അയാൾ കൂട്ടാക്കിയില്ല. അവസാനം അടുത്തിരുന്ന് ദിവ്യ നിർബന്ധിച്ചപ്പോൾ അരുൺ വായ തുറന്നു.

“ഞാൻ നിനക്ക് ഫോൺ ചെയ്‌തിരുന്നു. പക്ഷേ നീ ഫോൺ എടുത്തില്ല. ഞാൻ ബിസിയാണ് എന്ന മെസേജും വന്നു.”

ഇത് കേട്ട് ദിവ്യ ആശ്ചര്യപ്പെട്ടു. എന്ത് മറുപടി പറയണമെന്ന് അവൾക്ക് നിശ്ചയമില്ലായിരുന്നു. അരുണിന്‍റെ ഫോൺ വന്നപ്പോൾ ദിവ്യ ബോസുമൊത്തുള്ള ഒരു മീറ്റിംഗിൽ ആയിരുന്നു. സോറി പറഞ്ഞ് അരുണിനെ ആശ്വസിപ്പിച്ചെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ പതിവായപ്പോൾ ദിവ്യയ്ക്കത് സഹിക്കാനായില്ല.

അവസാനം ഇതേപ്പറ്റി അരുണിന്‍റെ അമ്മയോട് സംസാരിച്ചപ്പോൾ അവർ ഒരു കാര്യം പറഞ്ഞു. “അവൻ ചെറുപ്പം മുതൽ വളരെ ഇമോഷണൽ ആണ്. ചെറിയ കാര്യത്തിനു പോലും മനസ്സ് വിഷമിക്കും. ഒന്നും സഹിക്കാനുള്ള ശക്‌തിയില്ലായിരുന്നു അവന്.”

അരുണിനെ പോലെ അനേകം ആളുകൾ ഉണ്ട്. വളരെ ഇമോഷണൽ ആയവർ. ഇത്തരക്കാർക്കൊപ്പം ജീവിതം നയിക്കുന്നത് കല്ലിലും മുള്ളിലും നടക്കുന്നതുപോലെയാണ്. എപ്പോൾ ഏതു കാര്യമാണ് അവരെ വേദനിപ്പിക്കുകയെന്ന് പറയാനാവില്ല. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം വളരെ സുതാര്യമായിരിക്കണം. അവിശ്വാസം ഉടലെടുത്താൽ സംഗതി കുഴയും. തങ്ങളുടെ പങ്കാളിയ്ക്ക് പൂർണ്ണമായ സ്പേസ് നൽകുമ്പോഴാണ് ദാമ്പത്യം സുന്ദരവും സുഖപ്രദവുമാകുന്നത്. കുറ്റിയിൽ കെട്ടിയിട്ട ബന്ധങ്ങൾക്ക് അസ്വസ്ഥതകൾ കൂടും. ആധുനിക ജീവിത പരിസരത്തിൽ പങ്കാളിയുടെ സ്വാതന്ത്യ്രവും വ്യക്‌തിപരമായ കാര്യങ്ങളും വക വച്ചു കൊടുത്താലെ ബന്ധം സുതാര്യമായി മുന്നോട്ട് പോവുകയുള്ളൂ. സദാ സമയവും പങ്കാളിയെ ചുറ്റിപ്പറ്റിയാണ് ജീവിക്കുന്നതെങ്കിൽ പിന്നെ വ്യക്‌തിത്വത്തിന് എന്ത് പ്രസക്‌തിയാണുള്ളത്. ഇത്തരം ജീവിതം ഒരു ബാധ്യതയായി തീരുമെന്ന കാര്യം ആർക്കാണറിയാത്തത്.

നിങ്ങളുടെ ഭർത്താവ് അമിത വൈകാരികതയുള്ള ആളാണെങ്കിൽ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കണം. അദ്ദേഹത്തിന്‍റെ വിചാര വികാരങ്ങളെ വ്രണപ്പെടുത്താത്തവിധം പെരുമാറുക. ഇമോഷണൽ ആയ ആളുകളുടെ വലിയ കുഴപ്പം എന്താണെന്നു വച്ചാൽ നിങ്ങൾ എന്തെങ്കിലും കാര്യത്തിനു അവരെ തിരുത്താൻ ശ്രമിച്ചാൽ നിങ്ങൾ അവരെ അവഹേളിക്കുകയാണെന്ന് അവർ ധരിച്ചു കളയും. അതിനാൽ ഇത്തരക്കാർക്കൊപ്പം കഴിയുമ്പോൾ ചെറിയ ചെറിയ കാര്യങ്ങൾക്ക് വരെ ശ്രദ്ധ നൽകേണ്ടതായി വരുന്നു. അവരുടെ മനസ്സിന് ആത്മവിശ്വാസം നൽകുന്ന വിധം പെരുമാറിയാൽ ബന്ധം വഷളാവാതെ നിലനിർത്താം.

ഒരിക്കലും അവഗണിക്കരുത്

അമിത വൈകാരികതയുള്ളവർ പൊതുവെ നല്ല ചിന്താഗതിക്കാരായിരിക്കും. നേരെ വാ നേരെ പോ എന്ന ലൈൻ ഉള്ളവർ. അതിനാൽ തന്നെ പങ്കാളി തന്നിൽ നിന്ന് എന്തെങ്കിലും ഒളിച്ചു വയ്‌ക്കുന്നു എന്ന് തോന്നിയാൽ സംഗതി പിടുത്തം വിട്ട കേസായി മാറും. ആ ഡാമേജ് പിന്നെ എളുപ്പം പരിഹരിക്കാനാവില്ല. ഇത്തരക്കാർ പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കുക. അപ്പോൾ അവരുടെ മനസ്സിൽ എന്താണുള്ളതെന്ന് മനസ്സിലാക്കാൻ സാധിക്കും. അതു നിലപാട് സ്വീകരിക്കാനും ഉതകും. ഇനി നിങ്ങൾക്കെന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അത് ഉടനെ തുറന്ന് സംസാരിക്കുക. അവർ സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി ഇടപെടുകയും അരുത്. കക്ഷി എന്തിനാണ് പരിഭ്രമിക്കുന്നതെന്ന കാര്യം ഇത്തരം പെരുമാറ്റത്തിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാനും അത് പരിഹരിക്കാനും സാധിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...