മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞിനെ പ്രീടേം ബേബി അല്ലെങ്കിൽ പ്രീമെച്വർ ബേബി എന്നൊക്കെയാണ് മെഡിക്കൽ ടേം. ഗർഭിണികളെ പരിശോധിക്കുന്ന സമയത്ത് ഡോക്‌ടർ ഡെലിവറി ഡേറ്റ് പറയും. ഏകദേശം ആ ദിവസങ്ങളിലാവും പ്രസവം നടക്കുക. എന്നാൽ ചില കേസുകളിൽ പറഞ്ഞ ഡേറ്റിന്‍റെ എത്രയോ മുമ്പ് അകാല പിറവി സംഭവിക്കാം. ഇത്തരം കേസുകളിൽ അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം അപകടാവസ്‌ഥയിലൂടെ കടന്നു പോകാറുണ്ട്. ഇവർക്ക് പ്രത്യേക ചികിത്സയും പരിചരണവും ആവശ്യമായി വരും.

മെഡിക്കൽ കെയർ

സ്ത്രീകളുടെ അവസാനത്തെ മാസമുറ സംഭവിച്ച ഒരു ദിവസം മുമ്പ് തുടങ്ങി 37 അല്ലെങ്കിൽ 40 ആഴ്ചക്കിടയിൽ ആവും സാധാരണ ഡെലിവറി സംഭവിക്കുക എന്നാണ് പാറ്റ്നയിലെ പ്രസിദ്ധ ഗൈനക്കോളജിസ്‌റ്റായ ഡോ.ശാന്തി റായ് പറയുന്നത്.

37 ആഴ്ചയ്ക്ക് മുമ്പ് കുഞ്ഞിനു ജന്മം നൽക്കുന്നതിനെയാണ് പ്രീമെച്വർ ഡെലിവറി എന്ന് പറയുന്നത്. ഇത്തരം കുഞ്ഞുങ്ങൾക്ക് പൂർണ്ണ വളർച്ചയെത്താനുള്ള സമയം ലഭിക്കാറില്ല. ഇത്തരം കുഞ്ഞുങ്ങൾക്ക് ജനിച്ച ഉടനെ തന്നെ പ്രത്യേക മെഡിക്കൽ പരിചരണം നൽകേണ്ടതുണ്ട്.

ജീവിതത്തിന്‍റെ തിരക്കുകൾ, അനാരോഗ്യകരമായ ഭക്ഷണശീലം, ലഹരിയുടെ ഉപയോഗം, പോഷകക്കുറവ് എന്നിവ വർദ്ധിക്കുന്നതിനനുസരിച്ച് അകാല പിറവിയും വർദ്ധിച്ചു വരികയാണ്. സാധാരണ ഗതിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളുടെ അനാരോഗ്യം രണ്ട് മൂന്ന് മാസത്തിനിടയിൽ പരിഹരിക്കപ്പെടാറുണ്ട്. പക്ഷേ ചില കുട്ടികൾക്ക് ജീവിതകാലം മുഴുവൻ അതിന്‍റെ പ്രയാസങ്ങൾ നേരിടേണ്ടി വരാറുമുണ്ട്. ബധിരത, കാഴ്ചക്കുറവ്, പല്ല് ശരിക്കും ഉറയ്‌ക്കായ്ക, മസ്തിഷ്കം വികസിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുന്നു. പല കേസുകളിലും കാഴ്ചക്കുറവ് ചികിത്സിച്ച് മാറ്റാൻ കഴിയാറില്ല.

ഗർഭിണിയാവുന്നതിനു മുമ്പും അതിനു ശേഷംവും ഡോക്‌ടറുടെ നിർദ്ദേശം കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണം. പോഷകസമ്പന്നമായ ഭക്ഷണം കഴിക്കുകയും വേണം. അതുപോലെ ദിനചര്യകളും ഭക്ഷണശീലവും ഡോക്‌ടറുടെ നിർദ്ദേശപ്രകാരം ചിട്ടപ്പെടുത്തുക.

ലഹരി വേണ്ട

അകാല പിറവി സംഭവിക്കുന്നതിനു പല കാരണങ്ങൾ ഉണ്ടെങ്കിലും ലഹരി ഉപയോഗിക്കുന്ന സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഗർഭാശയത്തിന്‍റെ അബ്നോർമൽ സൈസ് കാരണവും ഇങ്ങനെ സംഭവിക്കാം. രണ്ട് പ്രസവങ്ങൾ തമ്മിൽ 6 മാസത്തെ ഗ്യാപ്പ് ഇല്ലാതിരിക്കുക, സമയത്തിനു മുമ്പ് പ്രസവ വേദന വരിക, സമയത്തിനു മുമ്പ് സ്തരം പൊട്ടുക, വജൈന വലുതാവുക അല്ലെങ്കിൽ വളരെ ചെറുതാവുക, ചെറുപ്രായത്തിൽ ഗർഭിണിയാവുക, 35 വയസ്സിനു ശേഷമുള്ള ഗർഭധാരണം, 2-3 വട്ടം ഗർഭഛിദ്രം സംഭവിക്കുക, ലഹരിയുടെ അമിതമായ ഉപയോഗം എന്നിവ കാരണവും അകാല പിറവി സംഭവിക്കാം. പ്രീടേം ബേബി ഉണ്ടാവുന്നത് തടയാൻ സ്ത്രീകൾ മുൻകരുതലുകൾ എടുക്കേണ്ടതാണ്.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

പ്രീടേം ബേബിയ്ക്ക് അമ്മയുടെ ഗർഭപാത്രത്തിൽ കിടന്ന് പൂർണ്ണ വളർച്ചയെത്താൻ സമയം ലഭിക്കാറില്ല, അതിനാൽ ജനന ശേഷം പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നു. ഇത്തരം കുഞ്ഞുങ്ങൾക്ക് നേരാംവണ്ണം ശ്വസിക്കാൻ സാധിക്കാറില്ല. അതിനാൽ കൃത്രിമ ശ്വാസം നൽകേണ്ടി വരുന്നു. ശ്വാസകോശവും മസ്‌തിഷ്കവും ശരിയായ രീതിയിൽ വികസിക്കാത്തതിനാലാണ് കുഞ്ഞിന് ശ്വസിക്കാൻ പ്രയാസം നേരിടുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...