ഹെൽത്തി പ്രഗ്നൻസി പ്ലാൻ ചെയ്യാം

ഗർഭകാലത്ത് സ്ത്രീകൾക്ക് ധാരാളം ശാരീരിക മാനസിക മാറ്റങ്ങളിലൂടെ കടന്നു പോകേണ്ടതായി വരാറുണ്ട്. ഈ സാഹചര്യത്തിൽ അമ്മയുടെയും ജന്മമെടുക്കാൻ പോകുന്ന കുഞ്ഞിന്‍റെയും ആരോഗ്യത്തിന് ഗർഭധാരണത്തിന് മുമ്പായി മികച്ചൊരു പ്ലാനിംഗ് തയ്യാറാക്കുക. ഗർഭാവസ്ഥയ്ക്ക് 4 ഘട്ടങ്ങളുണ്ട്. ഗർഭകാലത്തിന് മുമ്പ്, ഗർഭകാലം, പ്രസവം, പ്രസവശേഷം എന്നിങ്ങനെ. നമുക്ക് ഈ 4 ഘട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കാം. അതുപോലെ മുൻകരുതലുകളെക്കുറിച്ചും.

ഗർഭകാലത്തിന് മുമ്പ് 

അമ്മയാകാൻ തയ്യാറെടുക്കുന്നവർ ഏറ്റവുമാദ്യം ഒരു ഗൈനക്കോളജിസ്റ്റിനെ കാണുകയാണ് വേണ്ടത്. ആരോഗ്യകരമായ പ്രഗ്നൻസി പ്ലാൻ ചെയ്യാനിത് സഹായിക്കും. ഗർഭധാരണത്തിന് 3 മാസം മുമ്പ് പ്രീ പ്രഗ്നൻസി പിരീഡ് എന്നു വിശേഷിപ്പിക്കുന്ന കാലയളവിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ജീവിതശൈലിയിൽ മാറ്റങ്ങൾ ഉണ്ടാക്കുക വഴി പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുന്നതിനൊപ്പം ഗർഭകാലത്ത് ഉണ്ടാകുന്ന വിഷമതകളെ ലഘൂകരിക്കുകയും ചെയ്യുന്നു. പ്രസവശേഷം ശരീരം വേഗത്തിൽ സാധാരണഗതിയിലാകാൻ സഹായിക്കുകയും ചെയ്യും.

പ്രഗ്നൻറ് ആവുന്നതിന് മുമ്പായി ഡോക്ടറോട് സ്വന്തം മെഡിക്കൽ ഹിസ്ട്രിയെക്കുറിച്ച് സംസാരിച്ച് ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധയർപ്പിക്കുക.

• ഡയബറ്റീസ്, തൈറോയിഡ്, ആസ്തമ, കിഡ്നി, ഹാർട്ട് ഡിസീസ് എന്നിങ്ങനെ പ്രശ്നങ്ങൾ ഇല്ലായെന്ന് ഉറപ്പ് വരുത്തണം. അഥവാ ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഗർഭധാരണത്തിന് മുമ്പായി രോഗം നിയ്രന്തണ വിധേയമാക്കണം.

• ഗർഭധാരണത്തിന് മുമ്പ് എച്ച്ഐവി, ഹെപ്പടൈറ്റിസ് ബി, സിഫിലിസ് എന്നിവയ്ക്കുള്ള പരിശോധനകൾ നടത്തിയിരിക്കണം. അങ്ങനെ ചെയ്താൽ ഗർഭധാരണത്തിലോ പ്രസവസമയത്തോ കുഞ്ഞിന് അതിന്‍റെ അണുബാധയുണ്ടാവുകയില്ല.

• ചിക്കൻപോക്സ് പോലെയുള്ള രോഗങ്ങളിൽ നിന്നും മോചനം നേടുന്നതിന് കുത്തിവയ്പ്പ് എടുത്തിട്ടുണ്ടോ ഇല്ലയോയെന്ന് രക്‌തപരിശോധന നടത്തി ഉറപ്പ് വരുത്തുക. അഥവാ ഈ രോഗങ്ങളുടെ സാദ്ധ്യത ഉണ്ടെങ്കിൽ ഗർഭസ്ഥ ശിശുവിനെ അത് ദോഷകരമായി ബാധിക്കും.

• ഫൈബ്രോയ്ഡ്, എൻഡോമെട്രിയോസിസ് എന്നിവയ്ക്കുള്ള പരിശോധനകളും നടത്തുക.

• നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും ഡൗൺസിൻഡ്രോം, തലസ്മിയ എന്നിങ്ങനെയുള്ള മെഡിക്കൽ ഹിസ്ട്രിയുണ്ടെങ്കിൽ ഇക്കാര്യം ഡോക്ടറെ അറിയിക്കണം.

• യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെങ്കിൽ അതിനുള്ള പരിശോധനകളും നടത്തിയിരിക്കണം. പ്രശ്നമുണ്ടായി തുടങ്ങുമ്പോൾ തന്നെ ഗർഭധാരണത്തിന് മുമ്പായി ചികിത്സിച്ച് ഭേദപ്പെടുത്തണം.

സർവിക്കൽ സ്മിയർ 

കഴിഞ്ഞതവണ സർവിക്കൽ സ്മിയർ ടെസ്റ്റ് പരിശോധന എപ്പോഴാണ് നടത്തിയതെന്ന കാര്യം ഡോക്ടറെ അറിയിക്കാം. അടുത്ത പരിശോധന നടത്തേണ്ട സമയം ഒരു വർഷത്തിനുള്ളിലാണെങ്കിൽ അത് ഇപ്പോഴെ ചെയ്യുക. സ്മിയർ പരിശോധന ഗർഭകാലത്ത് നടത്താറില്ല. കാരണം ഗർഭകാലത്ത് സെർവിക്സിൽ മാറ്റങ്ങൾ ഉണ്ടാകാം. അതിനാൽ പരിശോധന ഫലം ലഭ്യമാവുകയില്ല.

ശരീരഭാരം

നിങ്ങളുടെ ശരീരഭാരം കൂടുതലാണെങ്കിൽ ബോഡി മാസ് ഇൻഡക്സ് 23 അല്ലെങ്കിൽ അതിലധികമായിരിക്കും. അതിനാൽ ഡോക്ടർ ശരീരഭാരം നിയന്ത്രിക്കുന്നതിന് ആവശ്യപ്പെടും. ശരീരഭാരം കുറയ്ക്കുന്നതിലൂടെ ഗർഭധാരണത്തിനുള്ള സാദ്ധ്യത വർദ്ധിക്കുന്നു. അങ്ങനെ ഗർഭകാലത്തിന് ആരോഗ്യത്തോടെയുള്ള തുടക്കം കുറിക്കാനാവും. അഥവാ ശരീരഭാരം കുറവാണെങ്കിൽ ഡോക്ടറെ കണ്ട് ബിഎംഐ വർദ്ധിപ്പിക്കുന്നതിന് സുരക്ഷിത ഉപായങ്ങളെ പറ്റി ആരായാം. ശരീരഭാരം കുറഞ്ഞവർക്ക് ആർത്തവ ക്രമക്കേട് ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലായിരിക്കും. ഇക്കാരണം കൊണ്ടും ഗർഭധാരണ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ ബിഎംഐ 18.5 നും 22.9 നും ഇടയിലായിരിക്കണം.

ഗർഭകാലയളവിൽ 

ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻസിന്‍റെ ഗൈഡ്‍ലൈൻ അനുസരിച്ച് ഗർഭകാലത്ത് സ്ത്രീകൾക്ക് സ്വന്തം ബിഎംഐക്ക് അനുസരിച്ച് ശരീരഭാരം വർദ്ധിപ്പിക്കാം. അണ്ടർവെയ്റ്റ് ആയിട്ടുള്ള സ്ത്രീകൾ 12 മുതൽ 18 കിലോ വരെ ശരീരഭാരം വർദ്ധിപ്പിക്കാം. സാധാരണ വെയ്റ്റുള്ള അതായത് ബിഎംഐ 18.5 മുതൽ 25 വരെയുള്ളവർക്ക് 11 മുതൽ 15 കിലോ വരെ ശരീരഭാരം വർദ്ധിപ്പിക്കാം. ഓവർ വെയ്റ്റായിട്ടുള്ളവർ 7 മുതൽ 11 കിലോ വരെ ശരീരഭാരം വർദ്ധിപ്പിക്കാം. 30 ൽ അധികം ബിഎംഐ ആയാൽ 5 മുതൽ 9 കിലോ ശരീരഭാരം വർദ്ധിപ്പിച്ചാൽ മതി.

സന്തുലിതവും പോഷകസമ്പന്നവുമായ ഭക്ഷണം കഴിക്കുക

ഗർഭകാലത്ത് സന്തുലിതവും പോഷകസമ്പന്നവുമായ ഭക്ഷണം കഴിക്കാം. അതായത് കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും അമ്മയുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കും ശരീരം തയ്യാറാകേണ്ടതുണ്ട്. ഒരമ്മയാകാൻ പോകുന്ന സ്ത്രീയ്ക്ക് സാധാരാണയായി ദിവസവും 300 ൽ കൂടുതൽ കലോറിയുടെ ആവശ്യം വേണ്ടിവരും. ഈ സമയത്ത് ഫ്രഷ് പഴങ്ങൾ, പാലുൽപ്പന്നങ്ങൾ, മുട്ട എന്നിവ നിർബന്ധമായും കഴിക്കുക. ജങ്ക്ഫുഡ് ഒഴിവാക്കുക. പ്രോട്ടീൻ, അയൺ, കാത്സ്യം എന്നിവ കഴിക്കുന്നത് വർദ്ധിപ്പിച്ച് കൊഴുപ്പ് കുറയ്ക്കുക. ഗർഭകാലത്ത് 11 കിലോ വരെ ശരീരഭാരം വർദ്ധിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അധികമായി ശരീരഭാരം വർദ്ധിക്കുന്നത് നിയന്ത്രിക്കണം.

വ്യായാമം

ഹെൽത്തി ലൈഫ് സ്റ്റൈലിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വ്യായാമം. യാതൊരു സങ്കീർണതകളുമില്ലെങ്കിൽ ഗർഭിണിയ്ക്ക് ഹെൽത്തിയായിരിക്കാൻ പതിവായി വ്യായാമം ചെയ്താൽ മതിയാകും. കുറഞ്ഞത് 30 മിനിറ്റ് നോർമലായ വ്യായാമം ചെയ്യാം. ഐസ് ഹോക്കി, കിക്ക് ബോക്സിംഗ്, ഹോഴ്സ് ബാക്ക് റൈഡിംഗ് എന്നിങ്ങനെയുള്ള വ്യായാമങ്ങൾ ഒഴിവാക്കണം.

സപ്ലിമെന്‍റുകൾ

ഗർഭകാലത്ത് ദിവസവും കാത്സ്യം ഫോളേറ്റ്, അയൺ എന്നിവ നിശ്ചിത അളവിൽ നിരന്തരം ആവശ്യമായി വരാം. അവയുടെ ആവശ്യകത പൂർത്തീകരിക്കാൻ സപ്ലിമെന്‍റുകൾ കഴിക്കുന്നത് ആവശ്യമായി വരാം. കാത്സ്യം 1200 എംഎൽ, ഫോളേറ്റ് 600 മുതൽ 800 എംഎൽ അയൺ 27 എംഎൽ എന്നിങ്ങനെ.

ഭാരതസർക്കാറിന്‍റെ ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നത് ഓരോ സ്ത്രീയും ഗർഭകാലത്ത് 100 എംജി അയണിന്‍റെ 100 ടാബ്ലറ്റുകൾ നിർബന്ധമായും കഴിച്ചിരിക്കണമെന്നാണ്. ഇത് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് ആവശ്യമാണ്.

ഗർഭകാലത്തിന്‍റെ തുടക്കത്തിൽ വിറ്റാമിനുകളുടെ മെഗാ ഡോസ് ബർത്ത് ഡിഫക്റ്റിന് കാരണമാകും. ഗർഭിണികളായ സ്ത്രീകൾ അൺസാച്ചുറേറ്റഡ് പാൽ, സോഫ്റ്റ് ചീസ്, അനിമൽ ഫുഡ് എന്നിവ ഒഴിവാക്കുക. ഇത് ഗർഭമലസിപ്പോകാനും മറ്റ് സങ്കീർണതകൾക്കും കാരണമാകും.

ആവശ്യമായ ഉറക്കം 

ഗർഭിണികളായ സ്ത്രീകൾക്ക് ആവശ്യമായ വിശ്രമവും ഉറക്കവും വേണം. രാത്രിയിൽ കുറഞ്ഞത് 8 മണിക്കൂറും പകൽ 2 മണിക്കൂറും ഉറങ്ങണം. ഉറക്കമില്ലായ്മ ശരീരത്തിന്‍റെ താളം തെറ്റിക്കും.

ശാരീരികമായി ആക്ടീവായിരിക്കുക 

ഗർഭകാലത്ത് സാധാരണ ദിനചര്യ പുലർത്താം. വീട്ടിലെ ജോലി ചെയ്യാം. ഉദ്യോഗസ്ഥയാണെങ്കിൽ ഓഫീസിൽ പോകാനും. ദിവസവും അരമണിക്കൂർ നടക്കുക. ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള വർക്കൗട്ടുകൾ ചെയ്യാം. ശ്രദ്ധിക്കുക ഈ സമയത്ത് സ്കിപ്പിംഗ് നടത്താൻ പാടില്ല.

മദ്യപാനം നടത്താൻ പാടില്ല

മദ്യം, പുകവലി, ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ ഒഴിവാക്കുക. അത്തരം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുടെ കുഞ്ഞുങ്ങൾക്ക് ശരീരഭാരം കുറവായിരിക്കും. മാത്രവുമല്ല അതവരുടെ ബുദ്ധിശക്‌തിയേയും സംസാര ശേഷിയേയും ബാധിക്കും. ഇത്തരം കുട്ടികൾ ഹൈപ്പർ ആക്ടിവിറ്റിയുള്ളവരായിരിക്കും. ചില പഠനങ്ങൾ അനുസരിച്ച് പുകവലിക്കുന്ന അമ്മമാർക്ക് ജനിക്കുന്ന കുട്ടികൾക്ക് മുറിച്ചുണ്ട് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. അതുപോലെ കുഞ്ഞ് ചാപിള്ളയായും ജനിക്കാം.

മാനസികാരോഗ്യം പ്രധാനം 

ഗർഭകാലത്ത് ഗർഭിണിയുടെ മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകണം. മൂഡ് സ്വിംഗ് കൂടിയ രീതിയിലാണെങ്കിൽ വിഷാദരോഗത്തിന് അടിപ്പെടാം. അഥവാ 2 ആഴ്ചവരെ ഈ സ്ഥിതി നീണ്ടുനിന്നാൽ ഡോക്ടറെ കണ്ട് പരിഹാരം തേടുക

ഉചിതമായ മുൻകരുതൽ

ഗർഭകാലത്ത് ദീർഘസമയം നിൽക്കുക, ഭാരമുള്ള വസ്തുക്കൾ പൊക്കുക, കയറുക, അമിതമായ ഒച്ച, അമിതമായ ചൂട് എന്നിങ്ങനെയുള്ള സാഹചര്യം ഒഴിവാക്കുക. ഉയർന്ന ഹീലുള്ള ചെരിപ്പും ഷൂവും അണിയരുത്. അതുപോലെ ദീർഘദൂരയാത്രകളും ഒഴിവാക്കാം.

പ്രസവം 

സാധാരണ പ്രസവത്തിൽ വളരെ വേഗം റിക്കവറി ഉണ്ടാകുന്നു. 7 മുതൽ 10 ദിവസത്തിനുള്ളിൽ ശരീര ഊർജനില സാധാരണ നിലയിലെത്താം. എന്നാൽ സിസേറിയൻ ഡെലിവറിയിൽ 4 മുതൽ 6 ആഴ്ച വരെ ജോലി ചെയ്യുന്നത് ഒഴിവാക്കാൻ ഡോക്ടർ നിർദ്ദേശിക്കാറുണ്ട്. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയാലും ശാരീരികാദ്ധ്വാനം ഒഴിവാക്കേണ്ടതായും വരും. ഭാരിച്ച എക്സർസൈസുകൾ, അമിത ഭാരമുള്ള വസ്തുക്കൾ എടുക്കുക എന്നിവ ഒഴിവാക്കേണ്ടിവരും. ഡോക്ടർ പറയുന്നതുവരെ പൂർണ്ണവിശ്രമം ആവശ്യമാണ്.

പ്രസവശേഷം

പ്രസവശേഷം ഉടനടി ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കരുത്. സന്തുലിതവും പോഷകസമ്പന്നവുമായ ഭക്ഷണം കഴിക്കുക. കുഞ്ഞിനെ മുലയൂട്ടുക.

പിരിയഡ് ബ്ലഡ് സ്റ്റെയിൻ നീക്കാൻ ഉപായങ്ങൾ

മാസമുറ സമയത്ത് അടിവസ്ത്രങ്ങളിലും ബെഡ്ഷീറ്റിലുമെല്ലാം രക്‌തക്കറ പുരളുന്നത് സ്വാഭാവികമായ സംഗതിയാണ്. പക്ഷേ ഈ കറ നല്ല കടുപ്പത്തിലാണ് പതിയുന്നതെങ്കിൽ അത് നീക്കം ചെയ്യുക അത്ര എളുപ്പമാവാറില്ല. ഇത്തരം അവസ്ഥയിൽ എന്തെങ്കിലും ഉപായം കണ്ടെത്താൻ അമ്മയേയോ മുത്തശ്ശിയേയോ ഒക്കെ വിളിക്കേണ്ടിവരും. രക്‌തക്കറ പുരണ്ട ഫേവറിറ്റായ വസ്ത്രങ്ങളും ബെഡ്ഷീറ്റുമൊക്കെ ചവുറ്റുകൊട്ടയിൽ തള്ളാതിരിക്കാൻ സഹായിക്കുന്ന ചില ടിപ്സ് ഇതാ…

രക്‌തക്കറ പുരണ്ടാൽ അത് ഉണങ്ങാനായി അവസരം കൊടുക്കാതെ എത്രയും വേഗം നീക്കം ചെയ്യാൻ ശ്രമിക്കുക. കറ ഉണങ്ങി ഫേബ്രിക്കിന്‍റെ അകത്തു പറ്റിപ്പിടിച്ചാൽ അത് നീക്കം ചെയ്യുക അത്ര എളുപ്പമാവില്ല. സ്റ്റെയിൻ നീക്കം ചെയ്യാൻ സമയമില്ല എങ്കിൽ കുറഞ്ഞപക്ഷം വസ്ത്രം വെള്ളത്തിൽ മുക്കി വയ്ക്കുക.

ചൂടുവെള്ളം വേണ്ട

രക്‌തക്കറ പുരണ്ട വസ്ത്രം ചൂടുവെള്ളത്തിൽ മുക്കരുത്. കറ നീക്കുന്നതിനു പകരം നമ്മുടെ പണി വർദ്ധിപ്പിക്കുമത്. ചൂട് ചെല്ലുമ്പോൾ തുണിയിൽ പറ്റിപ്പിടിച്ച രക്‌തം കുറച്ചുകൂടി കട്ടിയായി തുണിയിലേക്ക് ആഴത്തിലിറങ്ങും. രക്‌തക്കറ അങ്ങനെ തന്നെ അവശേഷിപ്പിക്കും. ചില വസ്ത്രങ്ങൾ ചൂട് വെള്ളത്തിലിട്ടാൽ ചുരുണ്ടുപോവുകയും ചെയ്യും.

തണുത്ത ഒഴുകുന്ന വെള്ളം

ബ്ലഡ് സ്റ്റെയിൻ പോകാൻ ഏറ്റവും നല്ലത് തണുത്ത ഒഴുകുന്ന വെള്ളം തന്നെയാണ്. പൈപ്പ് തുറന്നിട്ട് അതിന്‍റെ ചുവട്ടിൽ ഇടുക. വെള്ളം എത്രമാത്രം തണുത്തതാണോ അത്രയും എളുപ്പത്തിൽ കറ നീങ്ങും. നല്ല തണുത്ത വെള്ളത്തിൽ കുറച്ചുനേരം മുക്കിവച്ചാൽ കറ വസ്ത്രത്തിൽ ആഴത്തിൽ പിടിക്കാതെ ഇളകിപ്പോകും.

സോപ്പ് നല്ലതാണ്

ഇളം നിറത്തിലാണ് കറ അവശേഷിച്ചിരുന്നതെങ്കിൽ ഒരു സോപ്പ് കൊണ്ട് ബാക്കി കാര്യം എളുപ്പമാകും. ലിക്വിഡ് സോപ്പും നല്ലതാണ്. ഇനി സോപ്പ് കിട്ടിയില്ലെങ്കിൽ നാരങ്ങാ നീരും ട്രൈ ചെയ്യാം.

ഹൈഡ്രജൻ പെറോക്സൈഡ്

ഡാർക്ക് സ്പോട്ട് ആയി സ്റ്റെയിൻ കാണപ്പെടുന്നുണ്ടെങ്കിലോ വൈകിയാണ് കണ്ടെത്തിയതു കൊണ്ടാൽ പതിഞ്ഞിട്ടുണ്ടെന്ന് മനസ്സിലാക്കി പ്രതിവിധി ചെയ്യണം. സോപ്പ് ഈ വേളയിൽ അത്ര ഗുണകരമാവില്ല. ഇവിടെ ഹൈഡ്രജൻ പെറോക്സൈഡ് ആണ് ഉത്തമം. ഹൈഡ്രജൻ പെറോക്സൈഡിന്‍റെ ഏതാനും തുള്ളികൾ ബ്ലഡ് സ്റ്റെയിൻ ഉള്ള ഭാഗത്ത് വീഴിക്കുക. കറ ഇളകിത്തുടങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകുക. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുമ്പോൾ നിറമിളകുന്ന തുണികളുടെ നിറം കൂടി ഇളകിപ്പോകാൻ സാദ്ധ്യതയുണ്ട്. അതിനാൽ ഇളം നിറമുള്ള തുണികളിലെ കറ നീക്കാൻ ആണ് ഇത് നല്ലത്.

ബേക്കിംഗ് സോഡയും ആസ്പിരിനും

ബേക്കിംഗ് സോഡയും ആസ്പിരിനും കൂടി മിക്സ് ചെയ്ത് പൗഡർ രൂപത്തിൽ വസ്ത്രത്തിൽ നേരിട്ട് ഇടുക. പേസ്റ്റ് പോലെയാക്കിയും തുണിയിൽ അപ്ലൈ ചെയ്യാം. സ്റ്റെയിൻ ഉള്ള ഭാഗത്ത് ഈ മിശ്രിതം 30 മിനിറ്റ് വച്ചശേഷം കൈകൊണ്ട് മെല്ലെ ഉരുമ്മി തണുത്ത വെള്ളത്തിൽ കഴുകുക.

ഉപ്പ് സലൈൻ സൊല്യുഷൻ

ഉപ്പും തണുത്തവെള്ളവും ബ്ലഡ് സ്റ്റെയിൻ നീക്കാൻ നല്ലൊരുപാധിയാണ്. ഉപ്പു കൊണ്ട് കറയ്ക്കു മീതെ ഉരസുക. കോണ്ടാക്ട് ലെൻസ് സൂക്ഷിക്കുന്ന സലൈൻ സൊല്യുഷനും സ്റ്റെയിൻ റിമൂവറാണ്.

സ്റ്റെയിൻ റിമൂവർ

എല്ലാ മാസവും ഇങ്ങനെ രക്‌തക്കറ പതിവായി വലയ്ക്കു ന്നുണ്ടെങ്കിൽ ഏറ്റവും എളുപ്പമായ മാർഗം മാർക്കറ്റിൽ പോയി ഒരു സ്റ്റെയിൻ റിമൂവർ വാങ്ങി സൂക്ഷിക്കുന്നതാണ്. ഇത് വളരെ എളുപ്പമായി കറനീക്കും.

സ്പോട്ട് ട്രീറ്റ്

ബെഡിലും രക്‌തക്കാറ പുരളാൻ സാദ്ധ്യത ഉണ്ട്. അങ്ങനെയെങ്കിൽ മേൽപ്പറഞ്ഞ മാർഗങ്ങൾ ഉപയോഗിക്കാം. പക്ഷെ വെള്ളം കൂടുതൽ പടരാതെ നോക്കുക. ബെഡിലെ കറ നീക്കാൻ സ്പോട്ട് ട്രീറ്റ് തന്നെയാണ് ഉത്തമം. കോട്ടൻ ബോൾ, അല്ലെങ്കിൽ തുണി കൊണ്ട് കറ ഒപ്പിയെടുക്കാം.

ലോകസമാധാന അംബാസിഡറായി നൈന ജയസ്‍വാള്‍

അന്താഷ്ട്ര ടേബിൾ ടെന്നീസ് കളിക്കാരിയും ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാനന്തര ബിരുദധാരിയാണ് നമ്മുടെയെല്ലാം അഭിമാനമായ നൈന ജയസ്‍വാള്‍. ഐക്യരാഷ്ട്ര സംഘടനയുടെ ലോക സമാധാന ദിനവുമായി ബന്ധപ്പെട്ട് വേൾഡ് പീസ് ഡേ ബർലിന് വേണ്ടി നൈനയെ ജൂൺ 7 ന് ഇന്ത്യയുടെ ഔദ്യോഗിക ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുത്തിരിക്കുകയാണ്.

ടേബിൾ ടെന്നീസിൽ അന്താരാഷ്ട്ര നേട്ടങ്ങൾ കൊയ്യുന്നതിന് പുറമേ 15-ാം ത്തെ വയസ്സിൽ ഹൈദരാബാദിൽ നിന്നും ബിരുദം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയെന്ന ബഹുമതി കൂടി നൈനയ്ക്കുണ്ട്. അതുപോലെ 17-ാം ത്തെ വയസ്സിൽ പിഎച്ച്ഡിയും ഈ മിടുക്കി കരസ്ഥമാക്കി. ഇപ്പോഴിതാ വേൾഡ് പീസ് ഡേ ബർലിൻ ഇന്ത്യയുടെ ഓദ്യോഗിക ബ്രാന്‍റ് അംബാസിഡറായി നൈനയെ തെരഞ്ഞെടുത്തിരിക്കുന്നു. ഐക്യരാഷ്ട്ര ലോക സമാധാന ദിനത്തോടനുബന്ധിച്ചാണ് ഈ ബഹുമതി ഏർപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും മഹത്തരമായ പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരിയായ പെൺകുട്ടിയാണ് ഈ 20 കാരി.

ഐക്യരാഷ്ട്ര സംഘടനയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് വേൾഡ് ഡേ ബർലിന്‍റെ പ്രവർത്തനങ്ങൾ. പീസ് വൺ ഡേ എന്ന സമാധാന സഖ്യത്തിന്‍റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടനയ്ക്കുള്ള വേൾഡ് പീസ് ഡേ ബർലിൻ എന്നത് ജർമ്മൻ സമൂഹത്തിന്‍റെ അംഗമാണ്. അന്താരാഷ്ട്ര തലത്തിൽ 100 രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്ന ശൃംഖലയാണത്. എല്ലാവർഷവും ബർലിനിലെ ബ്രാൻഡൻബർഗ് ഗേറ്റിൽ സെപ്റ്റംബർ 21 ഐക്യരാഷ്ട്ര സമാധാന ദിനത്തിൽ 15,000 ത്തിലധികം ആളുകൾ പങ്കെടുക്കുന്ന ഡെമോ പ്ലസ് മ്യൂസിക്കൽ പരേഡും റാലിയും സമാധാന ദിനാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്.

വേൾഡ് പീസ് ഡെ ബർലിനുവേണ്ടി ഇന്ത്യൻ ഓദ്യോഗിക അംബാസിഡറായി നിയോഗിച്ചതിനെക്കുറിച്ച് നൈന ജയസ്‍വാള്‍ പറയുന്നതിങ്ങനെ.

“ഐക്യരാഷ്ട്രസംഘടനയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുൻ നിർത്തിയുള്ള വേൾഡ് പീസ് ബർലിന്‍റെ പ്രവർത്തനങ്ങളിൽ ഞാൻ പങ്കാളിയാവും. അതിനായി ഞാൻ പ്രവർത്തിക്കും. ലോക സമാധാന ദിനത്തിൽ ബർലിനിൽ എന്‍റെ സാന്നിദ്ധ്യം ഉറപ്പായും ഉണ്ടാവും. അതുപോലെ വാർഷിക യോഗത്തിൽ ഞാൻ പങ്കെടുക്കുകയും ചെയ്യും”

“ഈയൊരു ദൗത്യത്തിനായി എന്നെ തെരഞ്ഞെടുത്തതിൽ ജർമ്മൻ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയറിനും ബെർലിൻ മേയറായ മൈക്കിൾ മുള്ളറിനും ഫസ്റ്റ് അംബാസിഡറായ മാർക്കസ്തീലെയ്ക്കും പ്രത്യേകം നന്ദിയറിയിക്കുന്നു.

“കാനഡ, ജർമ്മനി, ആസ്ട്രിയ, റഷ്യ, അമേരിക്ക എന്നിങ്ങനെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രഗത്ഭരായ അംബാസിഡർമാർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയെന്നുള്ളത് എന്നെ സംബന്ധിച്ച് സന്തോഷവും ആവേശവും പകരുന്ന കാര്യമാണ്.” നൈന അഭിമാനത്തോടെ പറയുന്നു.

കുടുംബത്തിന്‍റെ പിന്തുണ

“രക്ഷിതാക്കളുടെയും ഇളയ അനുജന്‍റെയും പിന്തുണയാണ് എന്‍റെ ശക്‌തി. ഈയൊരു സ്ഥാനത്തെത്താൻ എന്നെ സാഹിയച്ചത്. സമാധാനത്തിനുള്ള അംബാസിഡർ എന്ന നിലയിൽ ഗ്രാമപ്രദേശങ്ങളിൽ ശ്രദ്ധ നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആഗോള വൽക്കരണത്തിന്‍റെ കാലമാണിപ്പോൾ. ഡിജിറ്റൽ വിവരസാങ്കേതിക സംവിധാനങ്ങളിലൂടെ രാജ്യങ്ങളെയെല്ലാം തന്നെ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇത്തരം ആധുനിക സങ്കേതിക വികസനങ്ങളൊന്നും കടന്നു ചെല്ലാത്ത എത്രയോ വിദൂര ഗ്രാമമേഖലകളുണ്ട് ഇവിടെ. അതുകൊണ്ട് ഇത്തരം മേഖലകളിലെ സ്ത്രീകളെ ഉദ്ധരിക്കേണ്ടതായുണ്ട്. എന്നാലെ ഇന്ത്യയുടെ ഗ്രാമമേഖലയ്ക്ക് സമഗ്രമായ മാറ്റമുണ്ടാവൂ.

ഗ്രാമമേഖലയിൽ സാങ്കേതിക വിദ്യയിലൂടെയും മൈക്രോ ഫിനാൻസ് സംവിധാനങ്ങളിലൂടെയും സ്ത്രീകളെ ശാക്‌തീകരിക്കുന്നതിനെപ്പറ്റി ഞാൻ ധാരാളം പഠിച്ചിട്ടുണ്ട്. പിഎച്ച്ഡിയും എടുത്തിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ പദ്ധതികളുടെ സഹായത്തോടെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനുള്ള ഒരു സുവർണ്ണാവസരമായാണ് ഞാൻ ഇതിനെ കാണുന്നത്” നൈന നിറഞ്ഞ ആത്മവിശ്വാസത്തോടെ പറയുന്നു.

കായികരംഗത്തെ ബഹുമതികൾ

ടേബിൾ ടെന്നീസ് നാഷണൽ ചാമ്പ്യനും സൗത്ത് ഏഷ്യൻ ചാമ്പ്യനുമാണ് ഈ മിടുക്കിക്കുട്ടി. ഐടിടിഎഫ് വേൾഡ് ഹോപ്സിന്‍റെ റാങ്കിംഗിൽ 6-ാം സ്ഥാനക്കാരിയുമാണ് നൈന. ടേബിൾ ടെന്നീസിൽ 25 ലധികം ദേശീയവും അന്തർദേശീയവുമായി ബഹുമതികളും നൈന കരസ്ഥമാക്കിയിട്ടുണ്ട്.

പഠനത്തിലും മിടുക്കി

വിദ്യാഭ്യാസ രംഗത്തും അദ്ഭുതകരവും ആരെയും അമ്പരപ്പിക്കുന്നതുമായ നേട്ടങ്ങളാണ് നൈന കരസ്ഥമാക്കിയത്. 8 വയസ്സും 2 മാസവുമുള്ളപ്പോൾ യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ് ബോർഡ് സംഘടിപ്പിക്കുന്ന ഇന്‍റർനാഷണൽ ജനറൽ സർട്ടിഫിക്കറ്റ് ഒഫ് സെക്കന്‍ററി എജ്യുക്കേഷന്‍റെ 10-ാം ക്ലാസ് പാസാകുന്ന ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയാണ് നൈന ജയസ്‍വാള്‍.

2009 ൽ ആന്ധ്രാപ്രദേശ് ബോർഡ് എക്സാമിനേഷന്‍റെ 11 -ാം ക്ലാസ് വെറും 9 വയസ്സുള്ളപ്പോൾ പൂർത്തിയാക്കി. 2010 ൽ 12 -ാം ക്ലാസും. 2014 ൽ 15-ാം വയസ്സിൽ ഓസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദവും കരസ്ഥമാക്കി ഈ മിടുക്കി. 19-ാം വയസ്സിൽ പിഎച്ച്ഡിയും.

കലയിലും മിടുക്കി 

പഠനരംഗത്തും കായികരംഗത്തും ഒരുപോലെ അദ്ഭുതങ്ങൾ സൃഷ്ടിച്ച ഈ പെൺകുട്ടി കലയിലും തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കേവലം 7 വയസ്സുള്ളപ്പോൾ നൈന രാമായണ ശ്ലോകങ്ങൾ സ്വയം ആലപിച്ച് റെക്കോഡ് ചെയ്തിട്ടുണ്ട്. മികച്ചൊരു ഗായികയും പിയാനോ പ്ലെയറും കൂടിയാണ് ഈ മിടുക്കി. അതുപോലെ മറ്റൊരു കഴിവ് കൂടിയുണ്ട് നൈനയ്ക്ക്. രണ്ട് കയ്യ് കൊണ്ട് അനായാസം എഴുതാനുള്ള കഴിവ്.

സിഎസ് 2, കോറൽഡ്രോ, ഫോട്ടോഷോപ്പ് എന്നിങ്ങനെ കമ്പ്യൂട്ടർ സാങ്കേതികവിദ്യയിലും അറിവുള്ള നൈനയ്ക്ക് എ മുതൽ ഇസഡ് വരെ 2.72 സെക്കന്‍റ് കൊണ്ട് ടൈപ്പ് ചെയ്യാനാവും. ഒപ്പം നല്ലൊരു പാചകക്കാരിയും കൂടിയാണ് നൈന. 25 മിനിറ്റ് കൊണ്ട് നല്ല ഒന്നാന്തരം ഹൈദരാബാദി ബിരിയാണിയും തയ്യാറാക്കും ബഹുമുഖ പ്രതിഭയായ നൈന

ശരിയായ പോഷണത്തിന് പ്രോബയോട്ടിക് ഫുഡ്

മാറുന്ന പരിസ്ഥിതിയ്ക്കൊപ്പം ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് അടിമപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടിവരികയാണ്. ഇക്കാരണം കൊണ്ട് ആളുകളിപ്പോൾ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ബോധവാനായിരിക്കുകയാണ്. അതുപോലെ ആരോഗ്യപരമായ ഭക്ഷണം കഴിക്കാൻ താൽപര്യവും കൂട്ടിവരികയാണ്. ഹെൽത്ത് ഫുഡ് പ്രൊഡക്റ്റുകളും വിപണിയിൽ ധാരാളമായി എത്തുന്നുമുണ്ട്. പോഷകങ്ങളെപ്പറ്റി ആളുകൾ ബോധവാന്മാരായിരിക്കുന്നു. ഉപ്പിന്‍റെയും കൊഴുപ്പിന്‍റെയും ഉപയോഗം നിയന്ത്രിക്കുന്നതിലും ആളുകൾ ശ്രദ്ധാലുക്കളാകുന്നു. ഭക്ഷണത്തെ സംബന്ധിച്ച് മാറിയ ഈ ചിന്താഗതി ഈറ്റ് റൈറ്റ് മൂവ്മെന്‍റിന്‍റെ മഹത്വത്തെയാണ് കാണിക്കുന്നത്. അതായത് ഇന്ത്യക്കാരുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിൽ പ്രതിജ്‌ഞാബദ്ധമാണിത്.

എല്ലാത്തരം പോഷകങ്ങളും അടങ്ങുന്നതാവണം നമ്മുടെ ഭക്ഷണം എന്ന കാര്യം നമ്മൾ വിസ്മരിക്കുകയാണ്. ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ഏതെങ്കിലും വൃക്ഷത്തിന്‍റെ വേരുകൾ ദുർബലമായാൽ അവ വെള്ളമോ മണ്ണിൽ നിന്നുള്ള ധാതുക്കളോ വലിച്ചെടുക്കയില്ല. അതോടെ വൃക്ഷത്തിന് ശരിയായ വളർച്ചയും ഉണ്ടാവുകയില്ല. നമ്മൾ എന്ത് കഴിക്കുന്നോ അത് ദഹിപ്പിക്കാനും പോഷകങ്ങളെ വലിച്ചൊടുക്കാനും കുടലുകൾക്കുള്ള പങ്ക് വളരെ വലുതാണ്. അഥവാ വൻകുടൽ ആവശ്യമുള്ള പോഷകങ്ങളെ വലിച്ചെടുക്കുന്നില്ലെങ്കിൽ നമ്മളെത്ര ഭക്ഷണം കഴിച്ചാലും നമ്മുടെ ശരീരത്തിൽ അതിന്‍റെ ഗുണം കിട്ടണമെന്നില്ല.

ഹെൽത്തി ഇന്‍റസ്റ്റൈനിന് ബാക്ടീരിയ ആവശ്യം

ഇത് വളരെ അദ്ഭുതമുണർത്തുന്ന കാര്യമാണ്. എന്നാലിത് സത്യമാണ്. കുടലുകൾ ആരോഗ്യ പൂർണ്ണമായിരിക്കാൻ ബാക്ടീരിയ നിർണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. എന്തെന്നാൽ നമ്മുടെ കുടലിൽ ഏകദേശം 1.5 കിലോഗ്രാം ബാക്ടീരിയ ഉണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കാൻ ഇത് സഹായിക്കും. ഒപ്പം ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന പോഷകങ്ങളെ സ്വാംശീകരിക്കകയും ചെയ്യുന്നു. അതായത് നമുക്ക് ശരിയായ അവളവിൽ ഊർജ്ജം പ്രാപ്തമാവുന്നതും എന്നും ആരോഗ്യത്തോടെ ഇരിക്കുന്നതും ഇക്കാരണത്താലാണ്.

അയൺ, മഗ്നീഷ്യം, കാത്സ്യം പോലെ മഹത്വപൂർണമായ ധാതുക്കളെ സ്വാംശീകരിക്കുന്നിതനും ബാക്ടീരിയ സഹായിക്കുന്നു. ഈ ധാതുക്കളുടെ കുറവ് കൊണ്ട് ശരീരത്തിൽ വിളർച്ചയുണ്ടാകാം. എല്ലുകൾ ദുർബലമാകുന്ന പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് മാത്രമല്ല ഈ ബാക്ടീരിയികൾ കുടലുകളുടെ പ്രവർത്തനത്തെ നോർമലാക്കി നിലനിർത്തും. മലബന്ധം, ദഹനക്കേട് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ. നീണ്ട നാളായി മലബന്ധം ഉണ്ടാവുകയാണെങ്കിൽ കുടലുകളിൽ വിഷ പദാർഥങ്ങൾ ശേഖരിക്കപ്പെടുകയും ക്രമേണ രക്‌തദൂഷ്യം ഉണ്ടാവുകയും ചെയ്യും.

മാനസികാരോഗ്യത്തിന് പ്രയോജനപ്രദം ബാക്ടീരിയ

യഥാർത്ഥത്തിൽ ഈ ബാക്ടീരിയ മാനസികാരോഗ്യത്തിനും കാരണമാകുന്നു. ആരോഗ്യമുള്ള കുടലും മസ്തിഷ്ക്കവും വളരെ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. കുടൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ മസ്തിഷ്കവും നല്ല രീതിയിൽ പ്രവർത്തിക്കുമെന്ന് സാരം. പകുതിയിലധികം ഹാപ്പി ഹോർമോണുകൾ (സെറോട്ടോണിൻ) ബാക്ടീരിയയിലൂടെയാണ് കുടലിൽ രൂപം കൊള്ളുന്നതെന്നാണ് ഇതിൽ കൗതുകമേറിയ കാര്യം. അതിനാൽ കുടലിന്‍റെ ആരോഗ്യം അതിനുള്ളിൽ ഉള്ള നല്ല ബാക്ടീരിയകളെ ആശ്രയിച്ചുമാണിരിക്കുന്നത്.

തിരക്കേറിയ ദിനചര്യ, മാനസിക പിരിമുറുക്കം, അമിതമായ ഭക്ഷണം, ആന്‍റിബയോട്ടിക് മരുന്നുകൾ അധികമായി കഴിക്കുക എന്നിവയൊക്കെ നമ്മുടെ ശരീരത്തിലുള്ള നല്ല ബാക്ടീരിയകളുടെ എണ്ണത്തെ കുറയ്ക്കും. അതുവഴി നമ്മുടെ ദഹനപ്രക്രിയയെ ദുർബലമാക്കും. ദുർബലമായ ദഹനവ്യവസ്ഥ മൂലം മലബന്ധം ദഹനക്കേട്, അസിഡിറ്റി എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ഇത് മാത്രമല്ല, കുടലിൽ ശരീരത്തിന്‍റെ ഏകദേശം 70 ശതമാനം ഫൈറ്റർ സെല്ലുകൾ ഉണ്ട്. അത് പല അസുഖങ്ങളിൽ നിന്നും നമ്മെ രക്ഷിക്കും. എന്നാൽ ഇതിന്‍റെ നിലയിൽ താഴ്ചയുണ്ടായാൽ നമ്മുടെ ആരോഗ്യവും ദുർബലമാകും. അടിക്കടി, ഛർദി, ചുമ, അലർജി പോലെയുള്ള അസുഖങ്ങൾ ഉണ്ടാകാം.

എങ്ങനെ ഗുഡ് ബാക്ടീരിയ ഉണ്ടാക്കാം

നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കാനും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ദിവസവും സന്തുലിത ഭക്ഷണത്തിൽ പ്രോബയോട്ടിക് ഫുഡ് ഉൾപ്പെടുത്തുകയെന്നുള്ളതാണ് ഏറ്റവും മികച്ച രീതി. ഭക്ഷ്യവസ്തുക്കളിൽ പര്യാപ്തമായ അളവിൽ നല്ല ബാക്ടീരിയകൾ ഉണ്ടാവുകയും കുടലിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഈ പ്രോബയോട്ടിക് ബാക്ടീരിയ കുടലിൽ ജീവനോടയൊണ് എത്തുക, അത് കുടലിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.

എന്നാൽ പ്രോബയോട്ടിക് ബാക്ടീരിയ വിസർജ്ജനത്തിനൊപ്പം പുറത്തു പോകുന്നതിനാൽ ഭക്ഷണത്തിൽ അവ വേണ്ടയളവിൽ ഉൾപ്പെടുത്തണം. മികച്ച ദഹനത്തിനും രോഗപ്രതരോധത്തിനും മാത്രമല്ല മനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനും ആന്‍റിബയോട്ടിക് മരുന്നുകളുടെ ദൂഷ്യഫലങ്ങളെ തടയുന്നതിനും ക്യാൻസർ പോലെ മാരകരോഗങ്ങളെ പ്രതിരോധിക്കുന്നിതനും പ്രോബയോട്ടിക് ഉത്തമമാണ്.

നിന്നെ എന്തു ഞാൻ വിളിക്കൂം, കുടയെന്നോ കൂട്ടെന്നോ

ഇന്നു മഴ പെയ്യുമോ? കുട എടുക്കും മുമ്പ് ഈ ചോദ്യം കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തോട് ചോദിക്കേണ്ട കുടയോട് ചോദിച്ചാൽ മതി! കാലാവസ്‌ഥ പ്രവചനം നടത്തുന്ന ഹൈടെക്ക് കുട വരെ എത്തി നിൽക്കുകയാണ് കേരളത്തിലെ കുട വിപണി.

നനഞ്ഞു കുതിർന്ന മഴക്കാലത്തും ചുട്ടുപൊള്ളുന്ന വേനൽക്കാലത്തും മലയാളിക്ക് കുട ഇല്ലാതെ പറ്റില്ല. മൊബൈൽ ഫോൺ ചങ്ങാതിയാവും മുമ്പേ വന്ന ചങ്ങാതിയാണ് കുട.

പരമ്പരാഗതമായ കറുത്ത നിറമുള്ള കാലൻ കുടയും, ടൂഫോൾഡ് കുടയും കടന്ന്, ബ്ലുടൂത്ത്, വൈഫൈ, സെൽഫിസ്റ്റിക്ക് കുടകളിലേക്ക് കേരളത്തിന്‍റെ കുടക്കമ്പോളം വളർന്നു. മൺസൂൺ കാലത്ത് മാറ്റങ്ങളുടെ പെരുമഴയുമായിട്ടാണ് പല കുടക്കമ്പനികളും എത്തുന്നത്. കയ്യിൽ മൊബൈൽ ഫോൺ അനിവാര്യമായതിനാൽ, മഴക്കാലത്ത് അത് നനയുമെന്ന പേടിയും വേണ്ട. ഫോണുമായി കണക്ട് ആവുന്ന കുട കയ്യിലുണ്ടെങ്കിൽ കുട ചൂടി നടന്ന് ഏതു മഴയേയും വെല്ലുവിളിച്ച് ഇഷ്‌ടം പോലെ ഫോണിൽ സംസാരിക്കാം.

ബ്ലുടൂത്ത്, വൈഫൈ സംവിധാനം ഉള്ള ഫോണുകളാണെങ്കിൽ അത് പോക്കറ്റിലോ ബാഗിലോ കിടക്കട്ടെ കുട നിവർത്തി പാട്ടും കേൾക്കാം, കോൾ അറ്റന്‍റ് ചെയ്യുകയുമാവാം. മൺസൂൺ സീസണിൽ ഇത്തരം കുടയ്ക്കു വേണ്ടി ധാരാളം പേർ വരുന്നുണ്ടെന്നാണ് കുട പുറത്തിറക്കിയ കമ്പനിക്കാർ പറയുന്നത്. രണ്ടു വർഷത്തെ റിസർച്ചിനു ശേഷമാണ് ഇങ്ങനെയൊരു കുട മാർക്കറ്റിൽ കുടക്കമ്പനി അവതരിപ്പിച്ചത്. കൈ നനയാതെ മീൻ പിടിക്കാം എന്നു പറയുമ്പോലെ മഴയാണല്ലോ ഫോൺ നനയുമല്ലോ എന്നൊന്നും ചിന്തിക്കേണ്ട കുടയുണ്ടല്ലോ കൂടെ!

മൂന്ന് യുവതികൾ സെൽഫി എടുക്കാൻ ശ്രമിക്കുകയാണ്. പക്ഷേ അവർക്ക് കൃത്യമായ പൊസിഷൻ കിട്ടുന്നില്ല. അടുത്തു കണ്ട യുവാവിനോട് സെൽഫി സ്റ്റിക്ക് ചോദിക്കുമ്പോൾ അയാൾ ഓഫർ ചെയ്തത് ഒരു കുട! കാണുന്നവർക്ക് തോന്നാം, അയാൾക്ക് വട്ടാണെന്ന്. പക്ഷേ ആ കുട കൊണ്ട് പടവും പിടിക്കാം! സാങ്കേതികതയുടെ കാര്യത്തിൽ ഇതു മാത്രമല്ല ഇനിയുമുണ്ട് പലതും കുട വിപണിയിൽ.

അൾട്രാവയലറ്റ് – സിൽവർ കോട്ടിംഗ് ഉള്ള കുടകളാണ് അതിലൊന്ന്. ഇതു ചൂടി ധൈര്യമായി പുറത്തു പോകാം. സൺപ്രൊട്ടക്ഷൻ ക്രീം ഒന്നും വേണ്ട! വാട്ടർ പ്രൂഫ് റിപ്പല്ലന്‍റ്, വിന്‍റ് പ്രൂഫ്, യൂണികോം ഗോൾഡ് പ്ലേറ്റിംഗ്, ഹൈ കാർബൺ സ്റ്റീൽ ഇങ്ങനെ സാങ്കേതികതയുടെ ഏതു പേര് ചൊല്ലി വിളിച്ചാലും കുട ഹാജർ!

കടുത്ത കാറ്റിൽ നടന്നു പോകുമ്പോൾ കുട പണിതരാത്ത വരുണ്ടാകുമോ. അതിങ്ങനെ മേലോട്ട് പൊങ്ങി വളഞ്ഞ് ഒരു ചേമ്പില ചൂടിയ മട്ട്, തിരക്കിനിടയിൽ മനുഷ്യനെ നാണം കെടുത്തിക്കളയും. പക്ഷേ എയ്റോഡൈനാമിക് ടെക്നോളജി കൊണ്ടുണ്ടാക്കിയ കുട ചൂടിയാൽ കൊടുങ്കാറ്റിലും ധൈര്യമായി പോകാം. കാറ്റിൽ പൊങ്ങി പോയാൽ ആളെയും കൂടി ചേർത്ത് ഉയർന്ന് പറന്നാലും കുട മടങ്ങി നനയ്ക്കില്ല.

പണ്ടൊക്കെ മഴക്കാലം എത്തീന്ന് നാട്ടിമ്പുറങ്ങളെ അറിയിച്ചിരുന്നത് തവളകളടെ പേക്രോം ശബ്ദമായിരുന്നു. ഇപ്പോൾ മൺസൂൺ തുടങ്ങും മുമ്പേ ടിവിയിൽ വന്നു തുടങ്ങുന്ന കുടകളുടെ കിടിലൻ പരസ്യങ്ങൾ തന്നെയാണ് മഴക്കാലം ഇങ്ങെത്തി എന്ന് എല്ലാരെയും അറിയിക്കുന്നത്. മഴ എത്തിക്കഴിഞ്ഞാൽ പിന്നെ നാലാൾ കൂടുന്ന ഇടങ്ങളിലെല്ലാം നിറങ്ങളുടെ കൂടിക്കാഴ്ചകൾ നിറഞ്ഞു നിൽക്കും. ഒരു സ്ക്കൂൾ പരിസരത്തേക്കു ചെന്നാൽ ആ കാഴ്ചയ്ക്ക് പൂർണ്ണത കിട്ടും. ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ ഇറങ്ങുന്നത് കുട്ടികളെ ലക്ഷ്യം വച്ചുള്ള കുടകളിലാണ്. അവരെ ലക്ഷ്യം വച്ചാണ് പരസ്യങ്ങളും ഇറങ്ങുന്നത്. ഇവിടെ സ്ക്കൂൾ തുറക്കുന്നത് മഴയിലേക്കാണെന്നതും പ്രത്യേകതയാണ്. അതിനാൽ സ്ക്കൂൾ തുറക്കുമ്പോൾ ഒരു വീട്ടിൽ രണ്ടു കുടയെങ്കിലും വാങ്ങുമെന്നുറപ്പാണ്. ഇങ്ങനെ ചെല്ലുമ്പോൾ വെറുതെ ഒരു കുട ചെന്നു ചോദിച്ചു വാങ്ങുന്ന ശീലമൊക്കെ എന്നേ പോയി. ഇപ്പോൾ ബ്രാന്‍റുകളുടെ പേരു പറഞ്ഞു തന്നെയാണ് ഓരോരുത്തരും വാങ്ങുന്നത്. പത്തോളം പ്രിയ ബ്രാന്‍റുകൾ കേരള മാർക്കറ്റിലുണ്ട്. ഒന്നര കോടിയിലേറെ കുടകളാണ് ഒരു വർഷം കേരളത്തിൽ വിറ്റു പോകുന്ന കുടകളുടെ എണ്ണം.

കുടകൾ ഫാഷൻ സ്റ്റേറ്റ്മെന്‍റായും ഹൈടെക് ഗാഡ്ജെറ്റ് ആയും, വാക്കിംഗ് സ്റ്റിക്കായും കളിപ്പാട്ടമായുമൊക്കെ രൂപാന്തരം സംഭവിച്ചിരിക്കുന്നു. ബാഗും ചെരിപ്പും, വളയുമൊക്കെ വാങ്ങുന്ന അതേ സ്റ്റൈൽ സെൻസാണ് കുടയുടെ നേരെയും ഉള്ളത്. ജനറേഷൻ അനുസരിച്ച് ട്രെന്‍റ് മാറും എന്നു മാത്രമേ വ്യത്യാസമുള്ളൂ. തിരക്കുള്ള ബസിലൊക്കെ മഴയിൽ കയറാനും ഇറങ്ങാനും നിൽക്കുമ്പോൾ പെട്ടെന്ന് നിവരുകയും ചുരുങ്ങുകയും ചെയ്യുന്ന കുട തന്നെ വേണം. പ്രശ്നം പരിഗണിച്ചപ്പോൾ ഉടലെടുത്തതാണ് ഒരു ബട്ടൻ അമർത്തിയാൽ നിവരുകയും ചുരുങ്ങുകയും ചെയ്യുന്ന കുട. നിവരുകയും ചുരുങ്ങുകയും ചെയ്യുന്ന കുട അതിനപ്പുറത്തേക്ക് ഒരുപാട് മാറ്റം കുടകൾ കൊണ്ടു വന്നു. കുട്ടികൾക്ക് കളിപ്പാട്ടം പോലെ ഉപയോഗിക്കാൻ കഴിയുന്ന കുടകൾക്ക് വലിയ വിപണിയുണ്ട്. ഇപ്പോൾ ബ്ലുടൂത്തും വൈഫൈയും സെൽഫി സ്റ്റിക്കും ഒക്കെ ആയതോടെ കുട്ടികൾ സ്ക്കൂളിൽ വരുമ്പോൾ കുട പിടിച്ചു വയ്ക്കേണ്ടി വരുമോ എന്ന പേടി അദ്ധ്യാപകർക്കുണ്ട്.

കിടക്കയ്ക്കും വേണം സ്നേഹ പരിചരണം

ദീർഘകാല ഉപയോഗം പരിഗണിച്ചാണ് എല്ലാവരും മാട്രസ് അഥവാ ബെഡ് വാങ്ങുക. അതും വളരെയേറെ ആലോചിച്ചതിനും അന്വേഷിച്ചതിനും ശേഷം. അതിനാൽ മാട്രസ് ശ്രദ്ധയോടെ സൂക്ഷിക്കേണ്ടതും ആവശ്യമാണ്.

ഫ്ളിപ്പ് ചെയ്യുക: മാട്രസ് അഥവാ ബെഡ് വശം തിരിച്ചിട്ടാൽ അതിന്‍റെ ഈട് കൂട്ടാമെന്ന മിഥ്യാധാരണ മിക്കവരും വച്ചു പുലർത്താറുണ്ട്. എന്നാൽ ഇപ്പോൾ ഇറങ്ങുന്ന മാട്രസ്സുകൾ സിംഗിൾ സൈഡ് മാത്രം ഉപയോഗിക്കാൻ പറ്റിയവയാണ്.

പുറമെ വൃത്തിയായി തോന്നാം

മാട്രസ് വൃത്തിയുള്ളതായി പുറമെ നിന്ന് തോന്നിയാലും അത് ഹൈജീനിക്കാവണമെന്നില്ല. അതിന്‍റെ പ്രതലത്തിൽ പാടുകളും അഴുക്കുമുണ്ടാവുന്നതിനൊപ്പം ഉള്ളിൽ പൊടിയുമുണ്ടാകാം. ഒരു വ്യക്‌തിയുടെ ശരീരത്തിൽ നിന്നും വർഷത്തിൽ ശരാശരി 454 ഗ്രാം ഡെഡ് സ്കിൻ സെല്ലുകളാണ് പുറന്തള്ളപ്പെടുന്നത്. അതുപോലെ 285 എംഎൽ വിയർപ്പും.

ഹോം മെയ്ഡ് ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കാം

ഷാംപുവും വെള്ളവും ചേർത്ത് പലരും മാട്രസ് വൃത്തിയാക്കാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നതു കൊണ്ട് വെള്ളം ഉള്ളിൽ പ്രവേശിച്ച് ഉള്ളിൽ ബാക്ടീരിയ, പൂപ്പൽ എന്നിവ ഉണ്ടാകാം.

മാട്രസ് കെയറിനുള്ള ചില ടിപ്സുകൾ

മാട്രസിന് സപ്പോർട്ട് ആവശ്യമാണ്. മാട്രസിനെ സോളിഡ് ബെഡ് സപ്പോർട്ടിൽ നിവർത്തിയിടുന്നതാണ് ഉചിതം.

തുള്ളിച്ചാടുക: പൊതുവെ കുട്ടികൾ ബെഡിൽ തുള്ളിച്ചാടി കളിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഇങ്ങനെ ചെയ്‌താൽ ഉള്ളിലെ ഫോം ലെയർ, സ്പ്രിംഗ് എന്നിവ (സ്പ്രിംഗ് ഉള്ള മാട്രസ് ആണെങ്കിൽ) ചീത്തയായി പോകും.

റൊട്ടേറ്റ് ചെയ്യുക: 3 മുതൽ 6 മാസത്തിലൊരിക്കൽ മാട്രസ് തല തിരിച്ചിടാം. അതായത് തല വയ്ക്കുന്ന ഭാഗം കാൽ വയ്ക്കുന്ന ഭാഗത്തേക്ക് തിരിച്ചിടാം. ബെഡിൽ ഒരേയടുത്ത് ഇരുന്ന് എന്തെങ്കിലും ജോലി ചെയ്യുന്നവരാണെങ്കിൽ ഒരേയിടത്ത് തന്നെ എപ്പോഴും ഇരിക്കാതെ മാറിയിരിക്കാം. മാട്രസ് കുഴിഞ്ഞു പോകില്ല.

മാട്രസിനെ എക്സ്ട്രാ ബെഡ് ഷീറ്റു കൊണ്ട് പ്രൊട്ടക്റ്റ് ചെയ്യാം

മാട്രസിന് മുകളിൽ ആദ്യമൊരു ബെഡ് ഷീറ്റു കൊണ്ട് പൊതിഞ്ഞ് അതിന് മീതെ മറ്റൊരു ബെഡ് ഷീറ്റ് വിരിച്ചിടാം. പൊടിയും അഴുക്കുമൊന്നും മാട്രസിൽ പ്രവേശിക്കുകയില്ല.

റൂട്ടീൻ ക്ലീനിംഗ്

മാട്രസ് ദീർഘകാലം ഈടുറ്റതായിരിക്കാൻ കൃത്യമായ ഇടവേളകളിൽ ക്ലീൻ ചെയ്യാം. വാക്യും ക്ലീനിംഗ് ചെയ്യുന്നത് ഉചിതമാണ്. ബെഡ് ഷീറ്റും എക്സ്ട്രാ കവറും കൃത്യമായി കഴുകി വെയിലത്ത് ഉണക്കിയെടുക്കാം. മികച്ച ക്ലീനിംഗിന് പ്രൊഫഷണൽ സേവനം തേടാം.

മാട്രസ് വെയിലും കാറ്റും കൊള്ളിക്കാം

ഇടയ്ക്കിടയ്ക്ക് മാട്രസ് പുറത്തിട്ട് വെയിലു കൊള്ളിക്കാം. ചൂടേറ്റ് മാട്രസിലെ ഫംഗസ്, പൂപ്പൽ, ഡസ്റ്റ് വിയർപ്പിന്‍റെ ഈർപ്പം, ഗന്ധം എന്നിവ അകന്നു കിട്ടും. മാട്രസിലെ ഗന്ധമകറ്റാൻ ബേക്കിംഗ് സോഡ വിതറിയിടുന്നതും ഒരു പോംവഴിയാണ്. അൽപ്പസമയം കഴിഞ്ഞ് ഇത് വാക്യും ക്ലീനർ ഉപയോഗിച്ച് നീക്കം ചെയ്യണം. ദീർഘകാല യാത്ര കഴിഞ്ഞോ ഏതെങ്കിലും ഹോട്ടലിൽ തങ്ങിയിട്ടോ മടങ്ങി വരുന്നവർ സ്വന്തം വസ്ത്രങ്ങളും മറ്റ് സാധനങ്ങളും അപ്പോൾ തന്നെ ക്ലീൻ ചെയ്യണം. അല്ലെങ്കിൽ മൂട്ട പോലെയുള്ള ജീവികൾ നിങ്ങളുടെ വീട്ടിലേക്ക് കടന്നു കൂടാൻ ഇടയാക്കും.

മാട്രസ് ഷിഫ്റ്റ് ചെയ്യുമ്പോൾ

ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് മാട്രസ് മാറ്റുമ്പോഴോ വീട് ഷിഫ്റ്റ് ചെയ്യുമ്പോഴോ മാട്രസ് വളരെ ശ്രദ്ധയോടെ ഹാൻഡിൽ ചെയ്യണം. ഹൊറിസോണ്ടൽ (തിരശ്ചീനമായി) പൊസിഷനിൽ വേണം ഇത് ട്രാൻസ്പോർട്ട് ചെയ്യാം. നടുക്കു വച്ച് മടങ്ങുകയും ചെയ്യരുത്. അതൊടൊപ്പം മണ്ണും പൊടിയും പറ്റാതിരിക്കാൻ നന്നായി കവർ ചെയ്യാനും മറക്കരുത്.

ഈ പുതുവർഷത്തിൽ സ്വയം അപ്ഡേറ്റ് ആകാം

ഇൻഫോർമേഷൻ യുഗമാണ് എല്ലാവരും എപ്പോഴും പറയുന്ന കാര്യമാണിത്. കാര്യം സത്യവുമാണ്. സ്വന്തമായി നമ്മുടെ കൈവശം എത്രമാത്രം അറിവുണ്ടോ നമ്മൾ അത്രയും തന്നെ വിജയം വരിക്കും.

ഇൻഫോർമേഷൻ എന്ന് നമ്മൾ ലളിതമായി പറഞ്ഞാലും ശരി നഗരം, രാജ്യം തുടങ്ങി ലോകമെമ്പാടും എന്തെല്ലാം സംഭവിക്കുന്നുവെന്നതിനെപ്പറ്റി ധാരണയുണ്ടായിരിക്കണമെന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഫാഷൻ, ജീവിതശൈലി, ഉദ്യോഗം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളും അതിലുൾപ്പെടും.

ഈ മേഖലകളിൽ നിത്യേന എന്തൊക്കെ പുതുതായി സംഭവിക്കുന്നുവെന്നതിനെപ്പറ്റി അറിയേണ്ടതും ഏറ്റവും പ്രധാനമാണ്.

സ്വന്തം വിഷയത്തെക്കുറിച്ചുള്ള പൂർണ്ണമായ അറിവ് ഉണ്ടായിരിക്കുന്നത് വിജയം വരിക്കാൻ സഹായിക്കും. ഇതിന് പുറമെ മറ്റ് വിഷയങ്ങളെ സംബന്ധിച്ചുള്ള അറിവുണ്ടായിരിക്കുന്നതും പ്ലസ് പോയിന്‍റാണ്.

ഏത് മേഖലയിലാണോ ജോലി ചെയ്യുന്നത് ആ മേഖലയ്ക്ക് പുറമെ മറ്റ് കാര്യങ്ങളെക്കുറിച്ചുള്ള അറിവുകൾ ജീവിത വിജയം വരിക്കാൻ സഹായിക്കും.

എല്ലാ വിഷയത്തെയും സംബന്ധിച്ചുള്ള അറിവ്

ഉദ്യോഗസ്‌ഥയായാലും വീട്ടമ്മയായാലും ലോകം മുഴുവനും നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ചുള്ള അറിവുകൾ ജീവിതത്തിൽ ഉചിതമായ തീരുമാനങ്ങളെടുക്കാൻ അവരെ പ്രാപ്തമാക്കും. ചെറിയ ചെറിയ അറിവുകൾ പോലും നല്ല വഴികളിലേക്ക് നയിക്കും. പക്ഷേ പലർക്കും സ്വന്തം അഭിരുചിയ്ക്ക് അപ്പുറത്തുള്ള വിഷയങ്ങളെക്കുറിച്ച് അറിയാൻ വലിയ താൽപ്പര്യമുണ്ടാകില്ല. എന്നാൽ അറിവാണ് ശക്തിയെന്ന് അംഗീകരിക്കുന്നതിനൊപ്പം തന്നെ അറിവുകളിൽ നിന്നും അകലം പാലിച്ച് നമുക്കൊന്നും ചെയ്യാനാവില്ല.

ഉദാ: സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു ചെറിയ സദസിൽ പല വിഷയങ്ങളെക്കുറിച്ച് ചർച്ച നടക്കുമ്പോൾ എല്ലാ വിഷയങ്ങളെപ്പറ്റി നല്ല തികഞ്ഞ അറിവുള്ളയാൾ ചർച്ചയിൽ സജീവമാകും. എന്നാൽ രാഷ്ട്രീയം, സാമ്പത്തികവ്യവസ്ഥ എന്നിവയിലൊന്നും താൽപ്പര്യമില്ലാത്ത സ്ത്രീകൾക്ക് അത്തരം ചർച്ചകൾ വിരസ പൂർണ്ണമാകാം. ഇവയെപ്പറ്റിയൊക്കെ നല്ല ധാരണയും അറിവും കാഴ്ചപ്പാടുമുള്ള സ്ത്രീകൾ വിലമതിക്കപ്പെടും. അവരുടെ വാക്കുകൾ കേൾക്കാൾ എല്ലാവർക്കും താൽപ്പര്യവുമായിരിക്കും.

ചില വീട്ടമ്മമാരെ ശ്രദ്ധിച്ചിട്ടില്ലേ…. വീട്ടിലെ ജോലികളൊക്കെയും സമർത്ഥമായും ചെയ്യും. വീടിന് പുറത്തുള്ള കാര്യങ്ങളിൽ അവർക്ക് അത്ര സാമർത്ഥ്യമോ കഴിവോ പരിചയമോ ഉണ്ടാവണമെന്നില്ല. എന്നാൽ മറ്റ് ചിലരുണ്ട്. വീട്ടിലെ ജോലികൾ വളരെ സാമർത്ഥ്യത്തോടെ ചെയ്യുന്നതിനൊപ്പം ബാങ്കിംഗ്, മെഡിക്കൽ, ഇൻഷ്യൂറൻസ്, മൊബൈൽ, ലാപ്പ്ടോപ്പ് എന്നിവയുടെ പ്രവർത്തനങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടായിരിക്കും. മറ്റാരേയും ആശ്രയിക്കാതെ അവർ അത്തരം കാര്യങ്ങൾ നല്ല രീതിയിൽ നടത്തുകയും ചെയ്യും. ലോകം മുഴുവനും നടക്കുന്ന സംഭവവികാസങ്ങളെപ്പറ്റി ഇവർക്ക് നല്ല ധാരണയുണ്ടായിരിക്കും. അവർക്ക് സമൂഹത്തിൽ നല്ല മതിപ്പ് ലഭിക്കും. പങ്കാളിയുടെ ഈ മികവ് ഭർത്താവിന് സന്തോഷം പകരുന്ന കാര്യവുമായിരിക്കും.

സോഷ്യൽ മീഡിയ വിശ്വസനീയമല്ല

ചുറ്റുപാടിൽ നിന്നും കൂടുതൽ അറിവുകൾ നേടുന്നതിനെപ്പറ്റി പ്രതിപാദിക്കുമ്പോൾ ഒരു കാര്യം തുറന്നു പറയാതെ വയ്യ. സോഷ്യൽ മീഡിയകൾ വഴി ലഭിക്കുന്ന വിവരങ്ങൾ അറിവുകൾ നേടാൻ ധാരാളമാണെന്ന് കരുതരുത്. വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയയിൽ വിളമ്പുന്ന വിവരങ്ങൾ 100 ശതമാനം വിശ്വസനീയമായിരിക്കണമെന്നില്ല. മറ്റൊന്ന് അവ അപൂർണ്ണവും വളച്ചൊടിച്ചതുമായിരിക്കുമെന്നതാണ്.

എന്നാൽ ഇത്തരം വാർത്തകളും വിവരങ്ങളും പരിശോധിച്ച് സത്യാവസ്‌ഥ മനസിലാക്കുകയാണെങ്കിൽ നന്ന്. അല്ലാത്ത പക്ഷം ഇത്തരം അപൂർണ്ണമായ അറിവുകൾ നമ്മെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്ന് പറയേണ്ടതില്ലല്ലോ. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു കൊണ്ടുള്ള ഔഷധങ്ങളെപ്പറ്റിയുള്ള വിവരങ്ങളും നുറുങ്ങുകളും മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നത് സാധാരണമായിരിക്കുകയാണ്. എന്നാൽ ഇത്തരം കാര്യങ്ങൾ കണ്ണുമടച്ച് വിശ്വസിച്ച് സ്വീകരിക്കുന്നതിന് പകരമായി അവ സ്വന്തം ശരീരപ്രകൃതത്തിന് ഇണങ്ങുന്നതാണോ എന്നറിയേണ്ടതാവശ്യമാണ്. അല്ലെങ്കിൽ ഡോക്ടറോട് ചോദിച്ച് അതുമല്ലെങ്കിൽ ആധികാരികമായി ഇത്തരം കാര്യങ്ങൾ വിശകലനം ചെയ്‌തോ മനസിലാക്കുകയെന്നത് ബുദ്ധിപൂർവ്വമായ നടപടിയാണ്. ദിവസവും ഇപ്രകാരം ധാരാളം വാർത്തകൾ വരുന്നതിനാൽ സത്യാവസ്‌ഥ തിരിച്ചറിയുകയെന്നത് വെല്ലുവിളിയാണ്. മറിച്ച് അത്തരം കാര്യങ്ങൾ കണ്ണുമടച്ച് വിശ്വസിക്കുന്നതിന് പകരമായി അതിന്‍റെ നല്ലതും ചീത്തയുമായ വശങ്ങൾ അറിയുകയാണ് വേണ്ടത്.

മറ്റൊരു കാര്യം, ഭൂരിഭാഗം സ്ത്രീകളും പാചകത്തിനാണ് പ്രാമുഖ്യം നൽകുന്നത്. നേരെ മറിച്ച് ആരോഗ്യസംരക്ഷണത്തിന് ഏതാണ് നല്ലത്, ഏത് വസ്തുവിൽ എത്ര കലോറി, എത്ര പോഷകങ്ങൾ ലഭിക്കും, ഏത് സീസണിൽ ഏത് പഴം കഴിക്കുന്നതാണ് നല്ലത് എന്നിങ്ങനെയുള്ള കാര്യങ്ങളിലും കൂടി അറിവുകൾ നേടുന്നത് മാതൃകാപരമായിരിക്കും.

എന്നാൽ ഇന്നും ഇത്തരം കാര്യങ്ങളിൽ ചിലരെങ്കിലും അജ്ഞരായിരിക്കുമെന്നതാണ് വാസ്തവം. രുചിക്കൊപ്പം ആരോഗ്യമെന്ന കോമ്പിനേഷൻ ഈ കാലഘട്ടത്തിന്‍റെ ആവശ്യകതയാണെന്ന് തിരിച്ചറിഞ്ഞ് സ്വയം അപ്ഡേറ്റ് ചെയ്യുകയാണ് സ്ത്രീകൾ വേണ്ടത്.

അനിവാര്യമായത്

സാമ്പത്തിക മേഖലയെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കുകയെന്നത് അനിവാര്യമാണ്. ബാങ്ക്, സേവിംഗ്സ്, ഇൻവെസ്‌റ്റ്മെന്‍റ് അല്ലെങ്കിൽ ഇൻഷ്യൂറൻസ് പോലെയുള്ള പല കാര്യങ്ങളും അതിലുൾപ്പെടാം. ഇന്നും 100ൽ 50 സ്ത്രീകൾക്ക് സ്വന്തം ബാങ്ക് അക്കൗണ്ടിനെക്കുറിച്ച് ഒന്നുമറിയില്ലെന്നതാണ് വാസ്തവം.

മിക്കവാറും ഭർത്താക്കന്മാരാണ് വീട്ടമ്മമാരായ ഭാര്യമാരുടെ അക്കൗണ്ട് കൈകാര്യം ചെയ്യുക. നിക്ഷേപത്തിനും സമ്പാദ്യത്തിനും ഏതാണ് മികച്ചത് എന്നത് അറിയുന്നത് പോകട്ടെ കുടുംബത്തിന്‍റെ നിക്ഷേപമെത്രയാണെന്നോ ചെലവുകൾ എങ്ങനെ ക്രമീകരിക്കണമെന്നോ എന്നൊന്നും വീട്ടമ്മമാരിൽ ചിലർക്ക് വലിയ ധാരണയൊന്നുമുണ്ടാവില്ല. ആരോഗ്യത്തെക്കുറിച്ച്

മരുന്നുകളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും ഒരു വ്യക്‌തിയെന്ന നിലയിൽ വീട്ടമ്മമാർക്ക് സാമാന്യ അറിവുണ്ടായിരിക്കണം. ഇക്കാര്യങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ലെങ്കിൽ തെറ്റായ നിർണയങ്ങളിലേക്കാവും എത്തിച്ചേരുക.

എന്തെങ്കിലും അസുഖം വന്നാൽ ചിലരെങ്കിലും ഭയം മൂലം പരിഭ്രാന്തരാകും. അസുഖങ്ങളെയും അസ്വസ്ഥകളെക്കുറിച്ചും സാമാന്യമായ അറിവുകൾ ഇത്തരം ഘട്ടങ്ങളിൽ ശരിയായ തീരുമാനങ്ങളെടുക്കാൻ സ്ത്രീകളെ പ്രാപ്തരാക്കും.

തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങൾ, ഡിപ്രഷൻ എന്നിവ നല്ലൊരു ശതമാനം സ്ത്രീകളിൽ കണ്ടുവരുന്ന പ്രശ്നങ്ങളാണ്. ഇത്തരം അസ്വസ്ഥതകൾ കണ്ടു തുടങ്ങുമ്പോൾ തന്നെ അസ്വസ്ഥരാകുന്നതിന് പകരം ഉചിതമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. മാനസികമായും ശാരീരികമായും ആരോഗ്യവതിയായ സ്ത്രീയ്ക്ക് ക്യാൻസർ രോഗത്തെപ്പോലും ചെറുത്തു തോൽപ്പിക്കാനാവും. അതിന് വേണ്ടത് നല്ല ആത്മവിശ്വാസത്തിന് പുറമെ രോഗത്തെക്കുറിച്ച് ശരിയായ അറിവും ധാരണയുമാണ്.

ടെക്നിക്കൽ ആയ അറിവുകളിൽ എന്താണ് വേണ്ടത്

ഇന്ന് ഏതൊരാളുടെയും ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ടെക്നോളജി എന്നത്. എഫ്ബി, ഇൻസ്റ്റഗ്രാം എന്നിവ ഉപയോഗിക്കാനുള്ള അറിവ് മാത്രം പോരാ. ടെകി സേവിയാകാൻ ടൈപ്പിംഗ്, എഡിറ്റിംഗ്, ഫോട്ടോ എഡിറ്റിംഗ്, ബേസിക് അക്കൗണ്ടിംഗ്, ഇ-മെയിൽ അയക്കാൻ അറിയുക, ഓൺലൈൻ പേമെന്‍റ്, നെറ്റ് ബാങ്കിംഗ്, ഓൺലൈൻ ബുക്കിംഗ് അല്ലെങ്കിൽ ജീപിഎസ് സിസ്റ്റം എന്നിവയൊക്കെ കൈകാര്യം ചെയ്യാനുള്ള അറിവും ആവശ്യമാണ്.

കയ്യിലൊരു സ്മാർട്ട് ഫോണുണ്ടെങ്കിൽ ഒരു വ്യക്‌തിയ്ക്ക് ഈ ലോകം മുഴുവനും ചുറ്റിക്കറങ്ങാൻ പറ്റും. മറ്റൊന്നുമല്ല, ഒരു ബട്ടനൊന്ന് അമർത്തിയാൽ ഭക്ഷണം, ടിക്കറ്റ് ബുക്കിംഗ്, ലോകമെമ്പാടുമുള്ള സ്‌ഥലങ്ങളെക്കുറിച്ചുള്ള അറിവുകൾ, മണിട്രാൻസ്ഫർ എന്നിങ്ങനെ എന്തും നമ്മുടെ കൈവെള്ളയിലെത്തും. പക്ഷേ ഇത് എങ്ങനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യണമെന്ന അറിവുണ്ടായിരിക്കണം. പെർഫക്ടായ അറിവായിരിക്കണമത്. ഇത്തരം അറിവുകൾ ഓരോരുത്തരുടെയും ജീവിതം വളരെ ഈസിയാക്കും.

കോവിഡിനെ ചെറുക്കാൻ രോഗപ്രതിരോധശേഷി കൂട്ടാം

കൊറോണ മഹാമാരി അവസാനിക്കുന്ന മട്ടില്ല. ഇതിനിടെ സർക്കാർ രാജ്യത്തെ സ്ഥിതിവിശേഷങ്ങൾ കണ്ട് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ജീവിതം വീണ്ടും സാധാരണ നിലയിലായി. അതിനർത്ഥം നമ്മൾ കൊറോണയ്ക്കൊപ്പം ജീവിക്കാൻ ശീലിക്കുകയെന്നാണ്. എന്നാൽ ആളുകൾ ഇക്കാര്യം അംഗീകരിച്ചുകൊണ്ട് ആളുകൾ വീടിന് പുറത്തിറങ്ങുന്നത് പതിവായിരിക്കുന്നു. എന്നാൽ രോഗവ്യാപനത്തെ ഭയന്ന് വീടിന് പുറത്തുപോകാത്തവരും ധാരാളമായുണ്ട്. എന്നാൽ ഈ രോഗം തങ്ങളെ പിടികൂടുമോയെന്ന് ഭയക്കുന്നവരും പുറത്തുപോകുന്നവരിലുണ്ട്.

പ്രമേഹം, ഉയർന്ന രക്‌തസമ്മർദ്ദം പോലെയുള്ള അസുഖങ്ങൾ ഉള്ളവർക്ക് അപകട സാദ്ധ്യത 8 ഇരട്ടിയാണ്. രോഗപ്രതിരോധശേഷി കുറഞ്ഞവരെയും വയസ്സായവരേയുമാണ് ഇത് കൂടുതലായി ബാധിക്കുക. ഈ സാഹചര്യത്തിൽ മരണസാദ്ധ്യത 60 വയസിലധികം പ്രായമുള്ളവരിൽ 4 ഇരട്ടിയും 70 വയസ്സിലധികമുള്ളവരിൽ 9 ഇരട്ടിയും 80 നുമേൽ പ്രായമുള്ളവർക്ക് 15 ഇരട്ടിയിലധികവുമായിരിക്കും.

രോഗപ്രതിരോധശേഷി കൂട്ടുകയെന്നുള്ളതാണ് കോവിഡിൽ നിന്നും മോചനം പ്രാപിക്കാനുള്ള ഏക പോംവഴി. ഈ മഹാമാരിയിൽ നിന്നും രക്ഷപ്രാപിക്കാൻ സോഷ്യൽ ഡിസ്റ്റൻസിംഗ്, കൈകഴുകൽ, സാനിറ്റൈസേഷൻ, ഹസ്തദാനം ചെയ്യാതിരിക്കൽ, മാസ്ക് ഗ്ലാസ് ധരിക്കൽ, വ്യക്‌തിശുചിത്വം എന്നിവ പാലിക്കുന്നതിനൊപ്പം മികച്ച രോഗപ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടതും ഏറ്റവുമാവശ്യമാണ്.

രോഗപ്രതിരോധശേഷിയുള്ളവരെ രോഗം ഗുരുതരമായി ബാധിച്ചാലും ശരി അനായാസം അവർ രോഗമുക്‌തരാകും. മാനസിക പിരിമുറുക്കം കുറയ്ക്കുക, യോഗ, വ്യായാമം, ധ്യാനം എന്നിവ ചെയ്യുന്നതിലൂടെയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം. രോഗപ്രതിരോധശേഷിയെ മികച്ചതാക്കാൻ ശരിയായ ഭക്ഷണക്രമവും പാലിക്കുക.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ എന്തൊക്കെ കഴിക്കാം

പച്ച ഇല വർഗ്ഗങ്ങൾ, പാലക്ചീര, ഉലുവച്ചീര, കടുക്ചീര എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തണം. ആന്‍റി ഓക്സിഡന്‍റുകൾ, ഫോളിക് ആസിഡ്, മഗ്നീഷ്യം, കോപ്പർ, ഫോസ്ഫേറ്റ് എന്നിങ്ങനെയുള്ള ധാതുക്കളും ഉൾപ്പെടുന്ന ഭക്ഷണരീതിയാണ് ആവശ്യം. ഇവയെല്ലാം തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം വ്യക്‌തിയെ ആരോഗ്യവാനുമാക്കും.

വിറ്റാമിൻ സി

ഓറഞ്ച്, നെല്ലിക്ക, നാരങ്ങ, കിവി, ബ്രോക്കോലി, പാലക്ചീര, പേരയ്ക്ക എന്നിവ വിറ്റാമിൻ സിയുടെ മുഖ്യ സ്രോതസ്സുകളാണ്. വിറ്റാമിൻ സി ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വളരെ കൂട്ടും.

വിറ്റാമിൻ എ 

ചുവന്ന നിറത്തിലുള്ള ഫലങ്ങളും പച്ചക്കറികളുമായ പപ്പായ, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവയിൽ വിറ്റാമിൻ നിറഞ്ഞയളവിൽ ഉണ്ട്.

കാത്സ്യം

എല്ലുകളുടെ ബലത്തിന് മാത്രമല്ല മറിച്ച് രോഗങ്ങളെ ചെറുക്കാൻ ശരീരത്തെ ബലപ്പെടുത്തുന്നതിന് ഇതാവശ്യമാണ്. പാൽ, തൈര്, പനീർ, നെയ്യ്, വെണ്ണ, മോര്, ഇലവർഗ്ഗങ്ങൾ, ഫലങ്ങൾ കാത്സ്യം നിറഞ്ഞയളവിലുണ്ട്.

ഫൈബർ

ഫൈബർ അടങ്ങിയ ഭക്ഷണം ദഹനവ്യവസ്ഥയെ അടിയുറച്ചതാക്കും. ബ്രൗൺബ്രഡ്, പരിപ്പ്, ഫലങ്ങൾ, ഗോതമ്പുപൊടി, ഡ്രൈഫ്രൂട്ട്സ്, ഓട്സ്, ഗ്രീൻപീസ്, ചോളം എന്നിവ ഫൈബർ അടങ്ങിയവയാണ്.

തുളസി

പ്രകൃതിദത്തമായ ഒരു ആന്‍റിബയോട്ടിക്കാണ് തുളസി. പലവിധ അസുഖങ്ങളിൽ നിന്നും മോചനം നേടാൻ തുളസി സഹായിക്കും. ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ദിവസവും വെറും വയറ്റിൽ 4-5 തുളസിയിലകൾ കഴിക്കുക. ഇതിന് പുറമെ തുളസി കഷായം വച്ചും കുടിക്കുന്നത് പനി, ചുമ എന്നിവയെ തടയും.

മഞ്ഞൾ

 ഏറ്റവും ആരോഗ്യദായകമായ ഭക്ഷ്യവസ്തുവായാണ് മഞ്ഞളിനെ കണക്കാക്കുന്നത്. ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ മഞ്ഞൾ അത്യുത്തമമാണ്. മഞ്ഞളിൽ ആന്‍റിഫംഗൽ, ആന്‍റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉണ്ട്. പല അസുഖങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ ഇത് സഹായിക്കും. അതുകൊണ്ട് ഭക്ഷണത്തിൽ മഞ്ഞൾ ഉൾപ്പെടുത്തുക. ഇതിന് പുറമേ മഞ്ഞൾ ചേർത്ത് പാൽ കുടിക്കുക.

മൾട്ടിവിറ്റാമിൻ ക്യാപ്സ്യൂൾ

മേൽവിവരിച്ച ഭക്ഷ്യവസ്തുക്കൾ ശരിയാംവണ്ണം കഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ മൾട്ടിവിറ്റാമിൻ ടാബ്ലറ്റുകൾ കഴിക്കാം. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ കാത്സ്യം, മൈക്രോന്യൂട്രിയന്‍റ്സ് പോലെയുള്ള സിങ്ക്, കോപ്പർ, മാംഗനീസ്, വിറ്റാമിൻ ഡി 3 അധികമായി കഴിക്കാം.

വെള്ളം 

വെള്ളം ദാഹം തീർക്കാൻ മാത്രമല്ല, ഔഷധ സമാനമായ ഒരു പാനീയവുമാണ്. വെള്ളം ശരീരത്തിലെ വിഷ വസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും. അതുവഴി ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി കൂട്ടും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പകൽ സമയം കുറഞ്ഞത് 3 ലിറ്റർ വെള്ളം കുടിക്കുന്നത് ശീലമാക്കുക.

വ്യായാമം പ്രതിരോധശേഷി കൂട്ടും 

പതിവായി വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വർദ്ധിക്കും. ശാരീരിക ആക്റ്റിവിറ്റിയില്ലാത്ത ജീവിതശൈലി എപ്പോഴും പ്രതിരോധശേഷി കുറയ്ക്കാൻ കാരണമാകും. വ്യായാമം ശരീരത്തെ ഫിറ്റാക്കുകമാത്രമല്ല മാനസികമായും ഫിറ്റാക്കുകയാണ് ചെയ്യുക. മാസികാരോഗ്യത്തെ മികച്ചതാക്കും. രോഗങ്ങൾ പിടിപെടാതിരിക്കാൻ യോഗ, എക്സർസൈസ്, ഡാൻസ്, കോണിപ്പടികൾ കയറിയിറങ്ങൾ, നടക്കുക, കളിക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികൾ ചെയ്യുക.

വെയിൽ ആരോഗ്യം വർദ്ധിപ്പിക്കും

സൂര്യരശ്മികൾക്ക് അദ്ഭുതകരങ്ങളായ ചില ഗുണങ്ങളുണ്ട്. ശരീരത്തിലുണ്ടാവുന്ന പലതരം അണുബാധകളെയും കാൻസറിന്‍റെ ഫലത്തെയും കുറയ്ക്കാൻ വെയിൽ കൊള്ളുന്നത് ഉത്തമമാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. വിറ്റാമിൻ ഡിയുടെ മുഖ്യ സ്രോതസ്സാണിത്. അതിനാൽ ദിവസവും രാവിലെ അരമണിക്കൂർ നേരം വെയിൽ കൊള്ളുക.

-നിധി ധവാൻ എച്ചഒഡി ഡയറ്റിക്സ്,

സരോജ്കുമാർ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

മിഴിവേകും മുഖ സൗന്ദര്യത്തിന്

സൗന്ദര്യവർദ്ധക വസ്തുക്കൾ പെൺകുട്ടികളെ സംബന്ധിച്ച് ഒഴിച്ചു കൂടാനാവത്തവയാണ്. സൗന്ദര്യത്തിന് ആകർഷണീയതയും മിഴിവും പകരുന്ന കോസ്മെറ്റിക്കുകളേയും അവ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും അറിയാം.

ഇതാ ഒരു കോസ്മെറ്റിക്സ് ക്രാഷ് കോഴ്സ്

കോസ്മെറ്റിക് ടൂൾസ്

ഫൗണ്ടേഷൻ, പൗഡർ, ബ്ലഷ്, കാജൽ, ഐലൈനർ, ഐഷാഡോ, ലിപ്സ്റ്റിക് എന്നിവയ്ക്ക് പുറമേ ഇപ്പോൾ ധാരാളം കോസ്മെറ്റിക് ടൂളുകളും വിപണിയിലെത്തിയിട്ടുണ്ട്.

  • ബ്യൂട്ടി ബ്ലൻഡർ ഫൗണ്ടേഷനും കണ്‍സീലറും ശരിയായ രീതിയിൽ പുരട്ടാനുള്ള ഒരു സ്പോഞ്ചാണ്. ഇതുകൊണ്ട് ഫൗണ്ടേഷനും കൺസീലറും ഒരുപോലെ പുരട്ടുക മാത്രമല്ല മറിച്ച് മുഖത്തിന് നൈസർഗ്ഗികമായ സൗന്ദര്യവും പകരാനാവും.
  • ശരിയായ രീതിയിൽ മേക്കപ്പ് ചെയ്യുന്നതിന് പ്രത്യേകം ബ്രഷ് ലഭ്യമാണ്. ഉദാ: കവിളുകളിൽ കണ്ടൂറിംഗ് ചെയ്യാനും കണ്ണുകളിൽ ഐഷാഡോ ലെയറിംഗിനും കൺപീലികൾക്ക് നിറം പകരാനുമൊക്കെ.
  • ഹെയർ ഡ്രയർ, ഹെയർ സ്ട്രെയ്റ്റിനർ വാങ്ങും മുമ്പ് മുടിയുടെ കുരുക്കൊക്കെ നീക്കാൻ മികച്ച ബ്രഷ് വാങ്ങുക. നനഞ്ഞ മുടിയ്ക്ക് വെറ്റ് ബ്രഷും ഉണങ്ങിയ മുടിയ്ക്ക് ഡീടാംഗ്ളിംഗ് ബ്രഷും ആണ് വേണ്ടത്.
  • എണ്ണയുപയോഗച്ചോ കൈകൊണ്ടോ മുഖത്തെ മേക്കപ്പ് നീക്കം ചെയ്യുമ്പോൾ മെഴുക് വ്യാപിക്കുന്നതിനൊപ്പം അണുബാധയേൽക്കാനും ഇടയുണ്ട്. ഇക്കാരണം കൊണ്ട് മുഖം തുടയ്ക്കുന്നതിന് ഫേഷ്യൽ ക്ലൻസിംഗ് ഡിവൈസ് ഉപയോഗിക്കാം. ഇതുകൊണ്ട് മേക്കപ്പ് നീങ്ങിക്കിട്ടുമെന്ന് മാത്രമല്ല മറിച്ച് ഓയിലി സ്കിന്നിന് ഉത്തമവുമാണ്. ഒപ്പം മുഖത്ത് ബ്യൂട്ടി പ്രൊഡക്റ്റുകൾ അബ്സോർബാകാനുള്ള ക്ഷമതയും വർദ്ധിക്കും.

മികച്ച മേക്കപ്പ് ടിപ്സ്

  • ഏറ്റവുമാദ്യം മുഖം നന്നായി വൃത്തിയാക്കാം. മുഖം കഴുകിയോ അല്ലെങ്കിൽ വെറ്റ് വൈപ്സ് ഉയോഗിച്ച ശേഷം അതിൽ റോസ്‍വാട്ടർ അല്ലെങ്കില്‍ ടോണർ സ്പ്രേ ചെയ്യാം.
  • സ്കിൻ ഡ്രൈ ആണെങ്കിൽ മുഖം നന്നായി മോയിസ്ചുറൈസർ ചെയ്യാം. മഴക്കാലമോ വേനൽക്കാലമോ ആയാലും സ്കിൻ ഓയിലിയാണെങ്കിൽ മോയ്സ്ചുറൈസര് അപ്ലൈ ചെയ്യേണ്ടതില്ല. സൺസ്ക്രീൻ നിർബന്ധമായും പുരട്ടാം.
  • മുഖത്ത് പ്രൈമർ വാട്ടർ സ്പ്രേ ചെയ്യാം. 2-3 തവണ സ്പ്രേ ചെയ്ത്. ഇത് മുഖത്ത് പതിയെ ഒപ്പി ഉണക്കാം. സ്പ്രേ ചെയ്യുമ്പോൾ കണ്ണുകൾ അടക്കണം. പ്രൈമർ ജെൽ പുരട്ടുകയാണെങ്കിൽ കേവലം ഒരു കുഞ്ഞ് തുള്ളി മാത്രം എടുക്കാം. ഇത് ഡോട്ട് ഡോട്ടായി മുഖത്ത് മുഴുവനും പുരട്ടാം. ശേഷം പതിയെ തട്ടി തട്ടി ബ്ലെൻഡ് ചെയ്യാം. പ്രൈമർ കുറഞ്ഞത് ഒരു മിനിറ്റോ കൂടി വന്നാൽ 5 മിനിറ്റോ ഉണങ്ങാൻ അനുവദിക്കുക.
  • കയ്യുടെ പുറകുവശം കൊണ്ട് 2 തവണ പംപ് ചെയ്ത് ഫൗണ്ടേഷൻ എടുക്കുക. ശേഷം മുഖത്ത് ഡോട്ടായി ഇച്ച് പുരട്ടുക. പ്രത്യേകിച്ചും കണ്ണുകൾക്ക് താടിയിലും ചുണ്ടുകൾക്ക് സമീപത്തും ടീ സോണിലും. ബ്യൂട്ടി ബ്ലൻഡറിന്‍റെ സഹായത്തോടെ പതിയെ മുഖം മുഴുവനും അപ്ലൈ ചെയ്ത് ബ്ലൻഡ് ചെയ്യാം. ബ്യൂട്ടി ബ്ലെൻഡർ ഇല്ലെങ്കിൽ ബ്രഷ് കൊണ്ട് മുഖം മുഴുവനും അപ്ലൈ ചെയ്യാം. ഫൗണ്ടേഷന് പകരം ബിബി ക്രീമും ഉപയോഗിക്കാം.
  • എസ്പിഎഫ് കോംപാക്റ്റും കൂടി അപ്ലൈ ചെയ്യുന്നതോടെ മേക്കപ്പ് സെറ്റാകും.
  • ഐബ്രോസ് ഷെയ്പിലാണെങ്കിൽ കുഴപ്പമില്ല. അല്ലെങ്കിൽ ഐബ്രോ പെൻസിലുപയോഗിച്ച് ഷെയ്പ് വരുത്താം. ഐബ്രോസ് മുഴുവൻ മുഖത്തിന് ഫ്രെയിം നൽകും. അതുകൊണ്ട് ഷെയ്പിലുള്ളതാവണം.
  • കണണ്ണുകൾക്ക് ഡെഫിനിഷൻ നൽകാനായി ലൈറ്റ് നിറവും ക്രീസിൽ ഡാർക്ക് നിറവുള്ള ഐഷാഡോ പുരട്ടാം. കണ്ണുകൾക്ക് ചിഫ്യൂസ് ഇഫ്ക്റ്റ് നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഐഷാഡോയുടെ 2-3 ഷെയ്ഡ് മിക്സ് ചെയ്ത് പുരട്ടാം.
  • കണ്ണുകള്‍ക്ക് മുകളിലത്തെ ഐലൈനിൽ കാജൽ പുരട്ടേണ്ടതില്ല. കൺമഷി ഐലിഡിൽ പരന്ന് കണ്ണിനെ ഇരുണ്ടതാക്കും. ലിക്വിഡ് ഐലൈൻ അപ്ലൈ ചെയ്യാം. ഇത് ടച്ച് ചെയ്യുമ്പോൾ കൺകോണിൽ നിന്നും തുടങ്ങി ക്ലീസ് ലൈൻ വരെ ബ്രഷ് കൊണ്ടുവരാം. നേർത്ത ബ്രഷ് വേണം ഉപയോഗിക്കാൻ. അങ്ങനെയായാൽ ലൈൻ വളഞ്ഞു പുളഞ്ഞു പോകാതെ സ്ട്രയിറ്റ് ആയിവരും. ഇഷ്ടാനുസരണം പിന്നീട് ലൈനിന് തിക്ക്നസ് നൽകാം.
  • കാജൽ വാട്ടർലൈനിൽ അപ്ലൈ ചെയ്യാം. കണ്ണുകൾക്ക് നല്ല ഇരുണ്ടനിറം ലഭിക്കും. ഏതെങ്കിലും പാർട്ടിയിൽ പങ്കെടുക്കാനാണ് പോകുന്നതെങ്കിൽ കണ്ണുകൾ അട്രാക്ടീവാകാൻ മസ്കാര ടച്ച് ചെയ്യാം.
  • കവിളുകളിൽ ലൈറ്റ് നിറത്തിലുള്ള ബ്ലഷർ ടച്ച് ചെയ്യാം. മുഖത്തിനങ്ങുന്ന ലൈറ്റ് ഷെയ്ഡ് തന്നെ ആയിക്കോട്ടെ. പിങ്കോ, ന്യൂഡ് ഷെയ്ഡോ ആണെങ്കിൽ ഏറെ നല്ലത് തന്നെ.
  • ലിപ്‍ലൈനർ ഉപയോഗിച്ച് ചുണ്ടുകൾക്ക് ഷെയ്പ് പകരാം. ശേഷം ലൈനിനുള്ളിൽ ലിപ്സ്റ്റിക് ടച്ച് ചെയ്യാം. ലിക്വിഡ് ലിപ്സ്റ്റിക് ആണെങ്കിൽ ഏറെ സമയം ഉറച്ചിരിക്കും. ലോവർ ലിപ്പിനകത്തു നിന്ന് ലിപ്സ്റ്റിക് അപ്ലൈ ചെയ്യുക.
  • ഏറ്റവുമൊടുവിലായി മുഖത്ത് മേക്കപ്പ് സെറ്റർ 2-3 തവണ സ്പ്രേ ചെയ്യാം. മേക്കപ്പിന്‍റെ മുഴുവൻ ലെയേഴ്സും ബ്ലൻഡ് ആയി മുഖത്തിന് നല്ല ഫിനിഷ് ഇത് നൽകും. ഒപ്പം മേക്കപ്പ് ഏറെ സമയം ഉറച്ചിരിക്കും.

ഡാർക്ക് സർക്കിൾ, പിഗ്മെന്‍റേഷൻ മറയ്ക്കാൻ

കണ്ണുകൾക്ക് താഴെയുള്ള ഡാർക്ക് സർക്കിൾ ചുണ്ടുകൾക്ക് വശങ്ങളിലായുള്ള പിഗ്മെന്‍റേഷൻ മറയ്ക്കാൻ ഓറഞ്ച് നിറത്തിലുള്ള കൺസീലർ അല്ലെങ്കിൽ കറക്റ്ററോ ഉപയോഗിക്കാം. ഇന്ത്യൻ സ്കിൻ ടോണിന് ഓറഞ്ച് നിറം നല്ലതാണ്. ചുണ്ടുകൾക്ക് സമീപത്തോ അല്ലെങ്കിൽ മറ്റ് ഭാഗത്തോ ഉള്ള പിഗ്മെന്‍റേഷൻ ഉള്ളയിടത്തും ഇത് അപ്ലൈ ചെയ്യാം കണ്ണുകൾക്ക് താഴെ ഇൻവർട്ടഡ് ട്രൈയാംഗുലർ ടച്ച് ചെയ്യാം. ശേഷം ബ്യൂട്ടി ബ്ലൻഡർ കൊണ്ട് ബ്ലൻഡ് ചെയ്യാം.

ഇന്ത്യൻ സ്കിൻ ടോണിന് മേക്കപ്പ്

മേക്കപ്പിന് ബോസ് പകരാനാണ് ഫൗണ്ടേഷൻ അതിനാൽ തെറ്റായ ഷെയ്ഡ് തെരഞ്ഞെടുക്കരുത്. അതുകൊണ്ട് ശരിയായ ഷെയ്ഡ് കയ്യിൽ അപ്ലൈ ചെയ്ത് നോക്കി തെരഞ്ഞെടുക്കാം. ബ്യൂട്ടി എക്സ്പെർട്ടിന്‍റെ നിർദ്ദേശം സ്വീകരിക്കാം.

കവിത കുറിക്കും ചിത്രങ്ങൾ കവിത ബാലകൃഷ്ണൻ

കണ്ണൂർ സർവ്വകലാശാല നിയമവിഭാഗം മേധാവിയാണ് കവിത ബാലകൃഷ്ണൻ. പക്ഷേ അധ്യാപനത്തിനൊപ്പം അതല്ലെങ്കിൽ അതിലേറെ കവിതയെ കണക്ട് ചെയ്യാൻ കഴിയുന്നത് ഒരു കലാകാരി എന്ന നിലയിലാണ്. ചിത്രരചനയും നൃത്തവും സംഗീതവും എഴുത്തും എല്ലാം വഴങ്ങുന്ന ഒരു ബഹുമുഖ പ്രതിഭ.

സ്ക്കൂൾ പഠനകാലം മുതൽ തന്നെ കവിതയ്ക്ക് ചിത്രകലയോട് വലിയ താൽപര്യം ഉണ്ടായിരുന്നു. അച്ഛനുമമ്മയും പ്രോത്സാഹിപ്പിച്ചപ്പോൾ ഉള്ളിലുറങ്ങിക്കിടന്ന കലാവാസനകൾക്കെല്ലാം ജീവൻ വച്ചു. മനസ്സില്ലാമനസോടെ പഠിക്കാൻ തയ്യാറായ നൃത്തവും സംഗീതവും കൂടി പിന്നീട് ഹൃദയത്തിന്‍റെയും ശരീരത്തിന്‍റെയും താളമായി. ചിത്രരചനയോടുള്ള താൽപര്യത്തിൽ ചുമർ ചിത്രരചനയും പെയ്ന്‍റിംഗും എല്ലാം ചെയ്യാൻ തുടങ്ങി. ഇപ്പോൾ പെയ്ന്‍റിംഗ് ചെയ്തു കിട്ടുന്ന പണം ചാരിറ്റിയ്ക്കായി സംഭാവന ചെയ്തും മാതൃകയാവുകയാണ്. കവിതയുടെ വാക്കുകളിലൂടെ…

എന്‍റെ സ്വന്തം നാട് തൃശൂരിനടുത്ത് ഇരിങ്ങാലക്കുടയാണ്. കലയെ ഒരുപാട് സ്നേഹിക്കുന്ന കുടുംബമാണ്. കുട്ടിക്കാലത്ത് കലാവാസനകളെ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. എന്‍റെ അച്ഛനും അമ്മയും യൂത്ത് ഫെസ്റ്റിവലിനെല്ലാം ലീവ് എടുത്ത് എന്‍റെ കൂടെ വരും. ഒരു കല്യാണം ആർഭാടമായി നടത്താനുള്ള പണം യൂത്ത്ഫെസ്റ്റിവൽ പങ്കെടുക്കാനായി അച്ഛൻ ചെലവഴിച്ചുണ്ടാകണം. അന്നൊക്കെ ഓരോ സ്റ്റേജിലും പക്കമേളമടക്കം സ്വന്തം കാശ് മുടക്കി പോകണമല്ലോ.

ഇതിനിടെ എന്‍റെ വരയുടെ ലോകം കണ്ടുപിടിച്ചത് അമ്മയാണ്. പാട്ടും ഡാൻസും വരയും എല്ലാം കൂടി പരിശീലിച്ചിരുന്ന കുട്ടിക്കാലം. ഡാൻസും പാട്ടും കൂടി ഒരുമിച്ചൊരു സ്ഥലത്തായിരുന്നു. അന്നെനിക്ക് എല്ലാം കൂടി താങ്ങാൻ കഴിയുന്നില്ലായിരുന്നു. അതിനാൽ അമ്മയോട് കെഞ്ചി പാട്ട് പഠനം ഒഴിവാക്കുകയായിരുന്നു. അന്നൊന്നും വലിയ കമ്മിറ്റ്മെന്‍റൊന്നും കലയോട് ഉണ്ടായിരുന്നില്ല.

ഇതിനിടയിൽ കാലിന് അസുഖം വന്നു. അതോടെ ഡാൻസും നിർത്തി. എന്തോ കാരണത്തിൽ കാലിന് ചെറിയൊരു ബലക്കുറവ് ഉണ്ടാവുകയും നൃത്താഭ്യാസം പ്രയാസത്തിലാവുകയും ചെയ്തു. ആ സമയത്ത്, പത്തിലൊക്കെ പഠിക്കുമ്പോൾ ഓട്ടോയിൽ തന്നെയാണ് സ്ക്കൂളിൽ പോവുകയും വരികയും ചെയ്തിരുന്നത്. അന്ന് ഡാൻസ് കളിക്കാൻ പറ്റാതെ വന്നപ്പോൾ സാധാരണ കുട്ടികൾക്ക് സങ്കടം വരുമല്ലോ. എനിക്ക് സന്തോഷമാണ് തോന്നിയത്. അത്രയും ബോധമേ അന്നൊക്കെ ഉണ്ടായിരുന്നുള്ളൂ. അതിനായി ഇനി മെനക്കെടണ്ടല്ലോ എന്നാണ് ഞാൻ ചിന്തിച്ചത്!

സ്ക്കൂൾ മത്സരത്തിനു പോകുമ്പോൾ വലിയ മെന്‍റൽ സ്ട്രെയിനായിരുന്നു. അതിനാലാവണം ഡാൻസ് നിർത്തിയപ്പോൾ സന്തോഷം തോന്നിയത്. ചിത്രകല എനിക്ക് കൂടുതൽ കംഫർട്ടബിളായിരുന്നു.

ഇനി കരിയറിനെ കുറിച്ച് പറഞ്ഞാൽ അതും വലിയൊരു വഴിത്തിരിവാണ്. നിയമപഠനവും ഞാൻ അത്ര ഇഷ്ടപ്പെട്ട് എടുത്ത വിഷയമായിരുന്നില്ല. എനിക്ക് തേഡ് ഗ്രൂപ്പും ഹുമാനിറ്റീസും ലിറ്ററേച്ചറുമൊക്കെയായിരുന്നു ഇഷ്ടം. പക്ഷേ പത്തിൽ നല്ല മാർക്കുള്ളതിനാൽ സയൻസ് എടുക്കാൻ അച്ഛനും അമ്മയും പ്രേരിപ്പിച്ചു. അച്ഛൻ ബാലകൃഷ്ണൻ എൽഐസി ഉദ്യോഗസ്ഥനായിരുന്നു. അമ്മ അമൃത ടീച്ചറും. അച്ഛന്‍റെ ഡ്രീം ഞാൻ സിവിൽ സർവ്വീസ് ചെയ്യണമെന്നായിരുന്നു.

പ്രീഡിഗ്രി പഠനകാലം എന്‍റെ ചിന്താഗതികളെ മാറ്റിമറിച്ചൊരു പഠന കാലം തന്നെയാണ്. സത്യം പറഞ്ഞാൽ ഞാൻ പഠിച്ച കോളേജ് എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. ഒരു കോളേജിന് ഒരു കുട്ടിയെ എത്രമാത്രം നെഗറ്റീവാക്കാൻ പറ്റും എന്നതിന്‍റെ തെളിവായിരുന്നു ഞാൻ.

ടീച്ചർമാർ എങ്ങനെയാവാൻ പാടില്ല എന്ന് ഞാൻ മനസ്സിലാക്കിയതും പ്രീഡിഗ്രി പഠനകാലത്താണ്. ഒരു കുട്ടിയുടെ ആഗ്രഹങ്ങൾ അടിച്ചമർത്തി ഒന്നിനും കൊള്ളരുതാത്ത ഒരാൾ എന്ന് ഫീൽ ചെയ്യിക്കാനും ടീച്ചർമാർക്ക് കഴിയും.

എംഎസ്സി ജോയിൻ ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോൾ അച്ഛൻ എന്നോട് നിയമപഠനം നിർദ്ദേശിച്ചു. അങ്ങനെയാണ് നിയമപഠനത്തിന് തീരുമാനിച്ചത്. അച്ഛനാണ് എന്‍റെ ജീവിതത്തിലെ പല നിർണായകമായ തീരുമാനങ്ങളും എടുത്തിട്ടുള്ളത്.

തൃശൂർ ലോ കോളേജിൽ അങ്ങനെ എൽഎൽബിയ്ക്ക് ചേർന്നു. ആദ്യമൊക്കെ പരീക്ഷയൊക്കെ പേടിച്ചിരുന്നുവെങ്കിലും പിന്നെ പതിയെ കേറി വന്നു. എൽഎൽബി പഠിച്ച ശേഷം കുസാറ്റിൽ എൽഎൽഎം ചേർന്നു. ക്രിമിനൽ ലോയ്ക്കാണ് അവിടെ സ്പെഷ്യലൈസ് ചെയ്തത്.

ഇതിനിടെ വിവാഹം കഴിഞ്ഞു. അത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അച്ഛൻ തീരുമാനിച്ചു. ഞാൻ കഴിച്ചു. അച്ഛന്‍റെ കണ്ടുപിടിച്ച ആൾ മോശമായിരുന്നില്ല. അദ്ദേഹം സിസ്കോ എന്ന കമ്പനിയിൽ മാർക്കറ്റിംഗ് മാനേജറാണ്. പ്രിൻസ് ലീലാ പത്മാഹരൻ. ഞങ്ങൾക്ക് രണ്ടു കുട്ടികൾ. മകൾ നക്ഷത്ര. അവളും നിയമം പഠിക്കുന്നു. അവൾ സ്വന്തം ഇഷ്ടപ്രകാരമാണ് നിയമം തെരഞ്ഞെടുത്തത്. മകൻ അക്ഷർ വിനായക് എട്ടാം ക്ലാസിൽ പഠിക്കുന്നു.

വിവാഹശേഷം ഭർത്താവാണ് ഡാൻസ് തുടരാൻ ആവശ്യപ്പെട്ടത്. ഒരു വർഷത്തിനകം ലോ കോളേജിൽ പഠിപ്പിക്കാൻ ആരംഭിച്ചു. അതിനിടയിലാണ് മ്യൂറൽ പെയ്ന്‍റിംഗ് പഠിക്കാൻ ആഗ്രഹം തോന്നിയത്. പിന്നെ ചുമർ ചിത്രകല പഠിച്ചു. തുടർന്ന് നിരവധി ക്ഷേത്രച്ചുമരുകളിൽ വരയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ക്യാൻവാസിലാണ് കൂടുതൽ ചെയ്തു കൊടുക്കുന്നത്. സാരികളും ചെയ്യാറുണ്ട്. പട്ടിലും കേരളസാരിയിലും ഷോളിലും മാസ്കിലും വരെ ചെയ്ത് കൊടുക്കാൻ പറയാറുണ്ട്. പക്ഷേ വ്യക്‌തിപരമായി പറഞ്ഞാൽ ധരിക്കുന്ന വസ്ത്രങ്ങളിൽ ഈശ്വരന്‍റെ രൂപം വരച്ച് കൊടുക്കുന്നതിനോട് എനിക്കിത്ര യോജിപ്പില്ല. പല്ലുവിൽ ഒരൊറ്റ ഡിസൈൻ കൊടുക്കുന്നതിനേക്കാൾ ബോർഡറിൽ വരയ്ക്കുന്നതാണ് എനിക്കിഷ്ടം.

ഇപ്പോൾ ഞാൻ തൂലി എന്നൊരു പെയ്ന്‍റിംഗ് ശൈലിയും പഠിച്ചു പ്രാക്ടീസ് ചെയ്യുന്നുണ്ട്. അത് ഷാജി സുബ്രഹ്മണ്യൻ മാഷ് കണ്ടുപിടിച്ച ഒരു സ്റ്റൈലാണ്. ബ്ലാക്ക് ആന്‍റ് വൈറ്റിലും കളിറിലും ചെയ്യാറുണ്ട്. ജൂൺ ആദ്യ ആഴ്ച ലണ്ടനിൽ ഒരു മ്യൂറൽ പെയ്ന്‍റിംഗ് പ്രദർശനി ഉണ്ടായിരുന്നു. അതിൽ പോകാനിരിക്കേയാണ് കോവിഡ് വന്നത്. വിർച്വൽ ഗാലറി മാത്രമാണ് ഇപ്പോൾ ഓപ്ഷൻ ഉള്ളൂ. വരച്ച് കിട്ടുന്ന പണം കാൻസർ രോഗികളുടെ ചികിത്സയ്ക്കായി സമർപ്പിക്കുകയാണ്.

കോടികൾ ചെലവാക്കി വീട് വച്ചിട്ട് 200 രൂപയുടെ പ്രിന്‍റ് പെയ്ന്‍റിംഗ് ചുമരിൽ തൂക്കുന്നവരാണ് പലരും. ഒറിജിനൽ പെയ്ന്‍റിംഗ് വയ്ക്കുകയാണെങ്കിൽ കലാകാരനും ഗുണമാണ്. ഒപ്പം വീടിനും ഗംഭീര അലങ്കാരമാവുമല്ലോ. പിന്നെ ചിലർ വീട്ടിൽ ചെന്ന് വരച്ചുകൊടുക്കുമോ എന്ന് ചോദിക്കാറുണ്ട്. പക്ഷേ സമയവും കംഫർട്ടും അനുവദിക്കാത്ത തുകൊണ്ട് അതു ചെയ്യാൻ പറ്റാറില്ല.

പോർട്രെയ്റ്റുകളും വരയ്ക്കാറുണ്ട്. പ്രധാനപ്പെട്ട നേതാക്കന്മാരടക്കം പലരുടെയും വരച്ചിട്ടുണ്ട്. പെയ്ന്‍റിംഗ് എന്ന ആർട്ട്ഫോം അതാണ് കുറച്ച് വരുമാനം നൽകുന്നത്. നൃത്തം എനിക്കിഷ്ടമാണ്. അതു ചെയ്യുമ്പോൾ അങ്ങനെ വരുമാനമൊന്നുമില്ല എങ്കിലും. ഞാൻ ഒരു എക്സിബിഷൻ നടത്തിയപ്പോൾ എന്‍റെ ഒരു സ്റ്റുഡൻറ് എന്നോട് ചോദിച്ചു, മാഡത്തിന് ഏത് നിലയിൽ അറിയപ്പെടാനാണ് ഇഷ്ടം എന്ന്. ചിത്രകാരി, ഡാൻസർ, ലോ പ്രഫസർ, ഗായിക…? ഇതിൽ ഏതു ഫീൽഡിൽ അറിയപ്പെടാനാണ് കൂടുതൽ ഇഷ്ടം എന്നു ചോദിച്ചാൽ നർത്തകി എന്നേ ഞാൻ പറയൂ. പിന്നെന്ത് കൊണ്ട് പെയ്ന്‍റിംഗ് ശ്രദ്ധ കൊടുക്കുന്നു എന്ന് ചോദിച്ചാൽ കവിതയുടെ മറുപടി ഇതാണ്. മറ്റു കലകൾ കണ്ട് കേട്ട് ആ നിമിഷം തീരും. പക്ഷേ പെയ്ന്‍റിംഗ് ചെയ്യുമ്പോൾ അത് കുറേക്കാലം നിലനിൽക്കുമല്ലോ. ഒരു വ്യക്‌തിയ്ക്ക് ഗിഫ്റ്റ് കൊടുക്കുമ്പോൾ പാട്ട് പാടിയാലോ ഡാൻസ് ചെയ്താലോ കിട്ടുന്നതിനെക്കാൾ ഇംപാക്ട് ഒരു ചിത്രം വരച്ചുകൊടുത്താൽ ഉണ്ടാകും. മറ്റ് ആർട്ട്ഫോമിനേക്കാളും പെയ്ന്‍റിംഗിനുള്ള ഗുണമേന്മ അതാണ്.

പാട്ട് വീണ്ടും പഠിക്കാൻ തുടങ്ങിയത് മോളെ എൽകെജി ക്ലാസിൽ ചേർത്തപ്പോൾ ആണ്. അങ്ങനെ കച്ചേരിയൊക്കെ തുടങ്ങി. അമ്മയുടെ വലിയ ആഗ്രഹമായിരുന്നു എന്നെ വീണ പഠിപ്പിക്കണം എന്ന്. ഇരിങ്ങാലക്കുടയിൽ എന്‍റെ കുട്ടിക്കാലത്ത് വീണ പഠിപ്പിക്കുന്ന ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് വിവാഹം കഴിഞ്ഞപ്പോഴാണ് അതിനൊരു വഴി തെളിഞ്ഞത്.

ഇത്രയധികം കാര്യങ്ങൾ എങ്ങനെ ചെയ്യാൻ പറ്റുന്നു എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. പാട്ടിന് ഞാൻ വൈകിട്ടാണ് സമയം കണ്ടെത്തുന്നത്. ഡാൻസ് രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ പ്രാക്ടീസുണ്ട്. കുച്ചിപ്പുടിയും മോഹിനിയാട്ടവുമാണ് കൂടുതൽ ഇഷ്ടം. യൂട്യൂബ് ചാനലിലൂടെ സ്വയം കൊറിയോഗ്രാഫി ചെയ്ത് ഡാൻസ് വീഡിയോകൾ അപ്ലോഡ് ചെയ്യാറുണ്ട്.

നിയമം പഠിച്ചിട്ട് ടീച്ചിംഗിംലേക്ക് തിരിഞ്ഞത് ആ ജോലി മതി എന്ന് തീരുമാനിച്ചു തന്നെയാണ്. ഈ ജോലി കിട്ടിയില്ലെങ്കിൽ ഞാൻ ചിലപ്പോൾ മറ്റൊരു ജോലിയ്ക്കോ ശ്രമിക്കുക പോലും ഇല്ലായിരുന്നു എന്നു തോന്നുന്നു. ടീച്ചിംഗിലും എനിക്ക് ജന്മാനാ വലിയ കഴിവൊന്നുമില്ല. ഞാൻ അതും ആർജിച്ചെടുത്ത ഒരു കഴിവാണ്. ഇപ്പോൾ ടീച്ചിംഗ് വളരെ നന്നായി എൻജോയ് ചെയ്യുന്നുണ്ട്. പിജി വിദ്യാർത്ഥികളായതിനാൽ നമുക്ക് നമ്മുടെ ലെവലിൽ തന്നെ അവരോട് കണക്ട് ആവാൻ കഴിയുന്നുണ്ട്.

അടുത്ത ജന്മം ഉണ്ടെങ്കിൽ ആരാവണം എന്നു ചോദിച്ചാൽ ഞാൻ പറയും ഇതേജീവിതം തന്നെ മതിയെന്ന്. പ്രത്യേകിച്ചും ഞാൻ പ്രസന്‍റിൽ ജീവിക്കുന്ന ഒരാളായതിനാൽ കുട്ടിക്കാലം എനിക്കൊരു നൊസ്റ്റാൾജിയ ഒന്നും തരുന്നില്ല. ഭാവിയെക്കുറിച്ച് വലിയ ആകുലതകളുമില്ല. ഇന്ന് എന്ന ദിവസത്തെ സ്നേഹിക്കുക എന്നതാണ് എന്‍റെ പോളിസി.

സ്വന്തം എൻജോയ്മെന്‍റ് എന്താണെന്ന് തിരിച്ചറിയുക. അതാണ് പലപ്പോഴും പലർക്കും മിസ് ചെയ്യുന്നത്. സ്വന്തം ഉള്ളിലേക്ക് നോക്കി അത് കണ്ടെത്തി അതിനായി ശ്രമിക്കണം. സമയം വേസ്റ്റാക്കുന്നത് ഇഷ്ടമല്ല. മൾട്ടി ടാസ്കിംഗ് എന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു. 60 ഓളം പ്രബന്ധങ്ങൾ ചെയ്തിട്ടുണ്ട്. പലതിന്‍റെയും എഡിറ്റോറിയൽ വർക്കുകളിലും ഇൻവോൾവ് ചെയ്യാറുണ്ട്. നിരവധി സെമിനാറുകളും സംഘടിപ്പിച്ച് ചെയ്തിട്ടുണ്ട്.

പല സ്ത്രീകളും കുടുംബത്തിന് വേണ്ടി മാത്രമാണ് ജീവിക്കുന്നത്. സ്വന്തമായൊരു സ്പേസ് കണ്ടെത്തി പെർഫോം ചെയ്യുക. അതാണ് എനിക്ക് അവരോട് പറയാനുള്ളത്. ഓരോ സ്ത്രീയ്ക്കും സ്നേഹവും ആദരവും അംഗീകാരവുമൊക്കെ ആഗ്രഹിക്കുന്നുണ്ട്. അത് ലഭിക്കാൻ കഴിയുന്ന രീതിയിൽ ഞാൻ ഒട്ടും മോശം അല്ല എന്ന് സ്വയം പറഞ്ഞ് മനസ്സിലാക്കിക്കണം. ആ ബോദ്ധ്യം വന്നാലെ ജീവിതം ഈസി ആവുകയുള്ളൂ.

ലോക്ക് ഡൗൺകാലത്ത് ഞാനും മോനും കൂടി സ്പാനിഷ് പഠിച്ചു. പിന്നെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോണിയയിൽ അക്കാദമിക്ക് റൈറ്റിംഗിന്‍റെ കോഴ്സ് ചേർന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें