ദീർഘകാല ഉപയോഗം പരിഗണിച്ചാണ് എല്ലാവരും മാട്രസ് അഥവാ ബെഡ് വാങ്ങുക. അതും വളരെയേറെ ആലോചിച്ചതിനും അന്വേഷിച്ചതിനും ശേഷം. അതിനാൽ മാട്രസ് ശ്രദ്ധയോടെ സൂക്ഷിക്കേണ്ടതും ആവശ്യമാണ്.

ഫ്ളിപ്പ് ചെയ്യുക: മാട്രസ് അഥവാ ബെഡ് വശം തിരിച്ചിട്ടാൽ അതിന്‍റെ ഈട് കൂട്ടാമെന്ന മിഥ്യാധാരണ മിക്കവരും വച്ചു പുലർത്താറുണ്ട്. എന്നാൽ ഇപ്പോൾ ഇറങ്ങുന്ന മാട്രസ്സുകൾ സിംഗിൾ സൈഡ് മാത്രം ഉപയോഗിക്കാൻ പറ്റിയവയാണ്.

പുറമെ വൃത്തിയായി തോന്നാം

മാട്രസ് വൃത്തിയുള്ളതായി പുറമെ നിന്ന് തോന്നിയാലും അത് ഹൈജീനിക്കാവണമെന്നില്ല. അതിന്‍റെ പ്രതലത്തിൽ പാടുകളും അഴുക്കുമുണ്ടാവുന്നതിനൊപ്പം ഉള്ളിൽ പൊടിയുമുണ്ടാകാം. ഒരു വ്യക്‌തിയുടെ ശരീരത്തിൽ നിന്നും വർഷത്തിൽ ശരാശരി 454 ഗ്രാം ഡെഡ് സ്കിൻ സെല്ലുകളാണ് പുറന്തള്ളപ്പെടുന്നത്. അതുപോലെ 285 എംഎൽ വിയർപ്പും.

ഹോം മെയ്ഡ് ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കാം

ഷാംപുവും വെള്ളവും ചേർത്ത് പലരും മാട്രസ് വൃത്തിയാക്കാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നതു കൊണ്ട് വെള്ളം ഉള്ളിൽ പ്രവേശിച്ച് ഉള്ളിൽ ബാക്ടീരിയ, പൂപ്പൽ എന്നിവ ഉണ്ടാകാം.

മാട്രസ് കെയറിനുള്ള ചില ടിപ്സുകൾ

മാട്രസിന് സപ്പോർട്ട് ആവശ്യമാണ്. മാട്രസിനെ സോളിഡ് ബെഡ് സപ്പോർട്ടിൽ നിവർത്തിയിടുന്നതാണ് ഉചിതം.

തുള്ളിച്ചാടുക: പൊതുവെ കുട്ടികൾ ബെഡിൽ തുള്ളിച്ചാടി കളിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഇങ്ങനെ ചെയ്‌താൽ ഉള്ളിലെ ഫോം ലെയർ, സ്പ്രിംഗ് എന്നിവ (സ്പ്രിംഗ് ഉള്ള മാട്രസ് ആണെങ്കിൽ) ചീത്തയായി പോകും.

റൊട്ടേറ്റ് ചെയ്യുക: 3 മുതൽ 6 മാസത്തിലൊരിക്കൽ മാട്രസ് തല തിരിച്ചിടാം. അതായത് തല വയ്ക്കുന്ന ഭാഗം കാൽ വയ്ക്കുന്ന ഭാഗത്തേക്ക് തിരിച്ചിടാം. ബെഡിൽ ഒരേയടുത്ത് ഇരുന്ന് എന്തെങ്കിലും ജോലി ചെയ്യുന്നവരാണെങ്കിൽ ഒരേയിടത്ത് തന്നെ എപ്പോഴും ഇരിക്കാതെ മാറിയിരിക്കാം. മാട്രസ് കുഴിഞ്ഞു പോകില്ല.

മാട്രസിനെ എക്സ്ട്രാ ബെഡ് ഷീറ്റു കൊണ്ട് പ്രൊട്ടക്റ്റ് ചെയ്യാം

മാട്രസിന് മുകളിൽ ആദ്യമൊരു ബെഡ് ഷീറ്റു കൊണ്ട് പൊതിഞ്ഞ് അതിന് മീതെ മറ്റൊരു ബെഡ് ഷീറ്റ് വിരിച്ചിടാം. പൊടിയും അഴുക്കുമൊന്നും മാട്രസിൽ പ്രവേശിക്കുകയില്ല.

റൂട്ടീൻ ക്ലീനിംഗ്

മാട്രസ് ദീർഘകാലം ഈടുറ്റതായിരിക്കാൻ കൃത്യമായ ഇടവേളകളിൽ ക്ലീൻ ചെയ്യാം. വാക്യും ക്ലീനിംഗ് ചെയ്യുന്നത് ഉചിതമാണ്. ബെഡ് ഷീറ്റും എക്സ്ട്രാ കവറും കൃത്യമായി കഴുകി വെയിലത്ത് ഉണക്കിയെടുക്കാം. മികച്ച ക്ലീനിംഗിന് പ്രൊഫഷണൽ സേവനം തേടാം.

മാട്രസ് വെയിലും കാറ്റും കൊള്ളിക്കാം

ഇടയ്ക്കിടയ്ക്ക് മാട്രസ് പുറത്തിട്ട് വെയിലു കൊള്ളിക്കാം. ചൂടേറ്റ് മാട്രസിലെ ഫംഗസ്, പൂപ്പൽ, ഡസ്റ്റ് വിയർപ്പിന്‍റെ ഈർപ്പം, ഗന്ധം എന്നിവ അകന്നു കിട്ടും. മാട്രസിലെ ഗന്ധമകറ്റാൻ ബേക്കിംഗ് സോഡ വിതറിയിടുന്നതും ഒരു പോംവഴിയാണ്. അൽപ്പസമയം കഴിഞ്ഞ് ഇത് വാക്യും ക്ലീനർ ഉപയോഗിച്ച് നീക്കം ചെയ്യണം. ദീർഘകാല യാത്ര കഴിഞ്ഞോ ഏതെങ്കിലും ഹോട്ടലിൽ തങ്ങിയിട്ടോ മടങ്ങി വരുന്നവർ സ്വന്തം വസ്ത്രങ്ങളും മറ്റ് സാധനങ്ങളും അപ്പോൾ തന്നെ ക്ലീൻ ചെയ്യണം. അല്ലെങ്കിൽ മൂട്ട പോലെയുള്ള ജീവികൾ നിങ്ങളുടെ വീട്ടിലേക്ക് കടന്നു കൂടാൻ ഇടയാക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...