ചില നേരങ്ങളിൽ…

അന്തർദേശീയ തലത്തിൽ സംഘടിപ്പിച്ച കഥ മത്സരവിഭാഗത്തിൽ അരുൺ കുമാറിന്‍റെ കഥാരചനയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒന്നാം സമ്മാനാർഹമായ കഥ. ചെറുപ്പത്തിൽ അമ്മയേയും അച്‌ഛനേയും നഷ്ടപ്പെട്ട് ഉയർച്ച താഴ്ചകളെ നേരിട്ട്, പിന്നീട് രാജ്യത്തിന്‍റെ പ്രധാന മന്ത്രിയായി മാറിയ ഒരു വ്യക്‌തിയെക്കുറിച്ചായിരുന്നു ആ കഥയിൽ പ്രതിപാദിച്ചിരിക്കുന്നത്.

മൂന്ന് വർഷം മുമ്പ് ഇതേ മത്സരത്തിൽ വിജയിച്ച മാധവിയും വിധികർത്താക്കളിൽ ഉൾപ്പെട്ടിരുന്നു. പ്രസ്തുത കഥ വായിച്ച് ആവേശഭരിതയായ മാധവി കഥാകാരന്‍റെ പേര് വായിച്ചതോടെ മുഖഭാവമാകെ മാറി. അരുൺ കുമാർ! ഏതാനും നിമിഷം ആ പേരിൽ മനസ്സുടക്കി നിന്നു. ഇനി ഇദ്ദേഹമാണോ? മനസ്സ് വിചിത്രമായ ചിന്തകളിലൂടെ കടന്നു പോയി.

“സർ” മാധവി തൊട്ടടുത്തിരുന്ന ബഹുമാന്യനായ സാഹിത്യകാരൻ നിർമ്മൽ കുമാറിനെ വിളിച്ചു. സാഹിത്യ ലോകത്തെ കുലപതികളിലൊരാളായിരുന്നു നിർമ്മൽ കുമാർ.

“എന്താണ് മാധവി?”

“എനിക്ക് ഈ ലേഖകന്‍റെ ചിത്രമൊന്ന് കാണാൻ ആഗ്രഹമുണ്ട്.”

“പക്ഷേ, മാധവി കഥയെഴുത്തുകാരുടെ ചിത്രം അയക്കാനുള്ള വ്യവസ്‌ഥ ഈ മത്സരത്തിനില്ലായെന്ന കാര്യം നിനക്കറിയാമല്ലോ. അങ്ങനെ ചെയ്‌താൽ ഈ മത്സരത്തിന്‍റെ സുതാര്യതയെ ബാധിക്കില്ലേ”

“സോറി സാർ, ഞാൻ അതങ്ങ് മറന്നു,” മാധവി നിരാശഭാവത്തിൽ എന്തോ ചിന്തയിൽ മുഴുകി.

“പക്ഷേ, എന്താ അങ്ങനെ ചോദിച്ചത്?”

“ഒന്നുമില്ല സർ… ഞാൻ വെറുതെ.” വൈകുന്നേരമായതോടെ മാധവി വീട്ടിൽ മടങ്ങിയെത്തി. പക്ഷേ അവളുടെ മനസ്സിൽ എന്തോ തികട്ടി നിൽക്കുന്നതു പോലെ തോന്നി. ആ വിമ്മിഷ്ടം മറികടക്കാൻ അവളാഗ്രഹിച്ചുവെങ്കിലും അവൾക്കതിന് കഴിഞ്ഞില്ല. വീട്ടിലെത്തിയ മാധവിയുടെ അടുത്ത് അദിതി കുസൃതി ചിരിയോടെ ഓടിയെത്തി സ്നേഹ പ്രകടനങ്ങൾ കാട്ടിയെങ്കിലും മാധവിയുടെ മനസ്സ് അവിടെയെങ്ങുമായിരുന്നില്ല. ഇത്രയും കാലം മനസ്സിലെങ്ങോ മൂടിക്കിടന്ന തീക്കനൽ കാറ്റുവീശി ആളിക്കത്തിക്കുകയാണല്ലോ ഈ പേര്. എന്തിന്?

പരിസരബോധം വന്ന മാധവി അദിതിയുടെ ഓരോ ചോദ്യത്തിനും മൂളിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ ഇന്ന് ഈ പേര് പഴയൊരു മുറിവ് കുത്തി വേദനിപ്പിക്കുകയാണല്ലോ. ശിരസിന് ഭാരമേറുന്നതു പോലെ. അകാരണവും അജ്ഞാതവുമായ വേദന നെഞ്ചിലാകെ കത്തി പടരുന്നു. ഭൂതകാലത്തിൽ മറന്ന്, മാഞ്ഞു പോയതെല്ലാം ഓർമ്മയിലേക്ക് തിരിച്ച് വരികയാണല്ലോ. ആഗ്രഹിക്കാൻ ഇഷ്ടപ്പെടാത്ത ഒന്ന് ഓർമ്മയിലേക്ക് തള്ളിക്കയറി വന്ന പോലെ.

******************************

രാത്രിയുടെ നിശബ്ദതയെ തെല്ലൊന്ന് അസ്വസ്ഥമാക്കി കൊണ്ട് 12 മണിയായതിന്‍റെ സൂചന ക്ലോക്കിൽ നിന്നും മുഴങ്ങി കേട്ടു. ജീവിതത്തിന്‍റെ ഭാഗമായിരുന്ന അവളുടേത് മാത്രമായിരുന്ന… ആ വ്യക്‌തിയെ അവൾ ആ രാത്രിയും പതിവു പോലെ കാത്തുകാത്തിരുന്നു. ഘടികാര സൂചി ചലിക്കുന്നതും നോക്കി അയാളെ കാത്തിരിക്കുന്നത് കുറച്ചു ദിവസങ്ങളായി. അവളുടെ ദിനചര്യയായി മാറിയിരുന്നു. എന്നാൽ അയാൾക്ക് അവളെക്കുറിച്ച് യാതൊരു ചിന്തയുമുണ്ടായിരുന്നില്ല.

ഈയൊരു ചിന്തയിൽ മാധവിയുടെ കണ്ണുകൾ ചുവരിലെ ക്ലോക്കിലേക്ക് അടിക്കടി നീണ്ടു കൊണ്ടിരുന്നു. പിന്നീടവൾ ജനാല തുറന്ന് റോഡിലേക്ക് മിഴിനട്ടിരുന്നു. അയാൾ വരുന്നുണ്ടാകുമോ…. എന്നാൽ അവൾ പ്രതീക്ഷിച്ചതു പോലെ റോഡ് തീർത്തും വിജനമായിരുന്നു.

ഏകദേശം ഒരു മണിയായതോടെ വാതിലിൽ ആരോ മുട്ടുന്ന ഒച്ച മുഴങ്ങി. അവൾ ഓടിച്ചെന്ന് വാതിൽ തുറന്നു. മുന്നിലെ കാഴ്ച കണ്ട് അവളുടെ കണ്ണുകളിൽ നിരാശ കലർന്നു. ഒരു തരി ഉറങ്ങാതെ ഓരോ നിമിഷവും ഓരോ യുഗങ്ങളെന്ന പോലെ ആരെയാണോ കാത്തിരുന്നത്, ആ ആൾ വേച്ച് വേച്ച് കാലുറയ്ക്കാതെ തളർന്ന മട്ടിൽ അകത്തേക്ക് നടന്നു വരുന്നു.

“ഇന്നും നിങ്ങൾ കുടിച്ചിട്ടാണോ വന്നത്?” അവൾ കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു.

“അതെ കുടിച്ചിട്ടാ വന്നത്. എന്താ നിന്‍റെ അച്‌ഛന്‍റെ പണം കൊണ്ടാണോ ഞാൻ കുടിച്ചെ?” എന്ന് പറഞ്ഞു കൊണ്ട് അയാൾ എന്തോ തെറി പദം ഉച്ചത്തിൽ പുലമ്പി.

“എന്തിനാ ഇങ്ങനെ സ്വന്തം ജീവിതം നശിപ്പിക്കുന്നെ?”

“ജീവിതം… നാശം…” എന്നുറക്കെ പറഞ്ഞു കൊണ്ട് അയാൾ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു.

“ഞ… ഞാൻ… നശിച്ചു. നീ… ഈ വീട്ടിൽ കാലു കുത്തിയനാൾ തുടങ്ങി എന്‍റെ ജീവിതം നരകമായി.”

“അതിന് ഞാനെന്താ ചെയ്തത്?” അവൾ അമ്പരപ്പോടെ അയാളെ നോക്കി.

“ഞാനെന്താ ആഗ്രഹിക്കുന്നതെന്ന് നിനക്ക് നല്ലവണ്ണം അറിയാം.”

“പക്ഷേ അതിന് എനിക്കെന്താണ് ചെയ്യാൻ പറ്റുക? ആശുപത്രിയിൽ പരിശോധന നടത്തി എനിക്കൊരു കുഴപ്പമില്ലെന്നല്ലേ ഡോക്ടർ പറഞ്ഞത്. ഒരമ്മയാകാൻ എനിക്ക് സാധിക്കും. രണ്ടുപേരും പരിശോധന നടത്തണമെന്നല്ലേ ഡോക്‌ടർ…”

എന്നവൾ പറഞ്ഞ് മുഴുവിപ്പിക്കും മുമ്പ് ഒരു കനത്ത പ്രഹരം അവളുടെ കവിളിൽ പതിഞ്ഞു. “ഓഹോ… ഞാൻ കഴിവു കെട്ടവനാണെന്നാ നീ പറഞ്ഞു വരുന്നത് അല്ലേ? എനിക്ക്…”

“ഞാനങ്ങനെ പറഞ്ഞില്ലല്ലോ… ഞാ…”

കൂടുതൽ പറയണ്ട… പ…” അയാൾ ഉറക്കെ അലറി.

“ഞാൻ ശരിയായി മര്യാദയായി നടന്നാൽ എന്‍റെ ആഗ്രഹം സാധിച്ചു തരാം എന്നല്ലേ… അഞ്ചു വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഇതുവരെ… കൂട്ടുകാരെല്ലാവരും പരിഹസിക്കാറുണ്ട്. മതിയായി… ഇനി സഹിക്കാൻ ആവില്ല.”

“നിങ്ങൾ ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തില്ല. എന്നിട്ട് കുഞ്ഞ് വേണമെന്ന് പറഞ്ഞ് എന്നെ കഷ്ടപ്പെടുത്തുകയല്ലേ… ഞാൻ മാത്രം വിചാരിച്ചാൽ കുഞ്ഞുണ്ടാവുമോ?”

“എനിക്കൊന്നും കേൾക്കണ്ട… ഞാൻ പറഞ്ഞത് വിട്ട് കളഞ്ഞേക്കൂ.” അയാൾ കലിയോടെ പറഞ്ഞു.

“നമുക്കൊരു കുഞ്ഞിനെ ഓർഫനേജിൽ നിന്നും ദത്തെടുത്ത് കൂടെ?” അവൾ തെല്ലൊരു സങ്കോചത്തോടെ അയാളുടെ മുഖത്തു നോക്കി.

“എന്താ പറഞ്ഞെ… ഒന്നു കൂടി പറ… അനാഥക്കുഞ്ഞിനെയല്ലേ…”

“അതിലെന്താ തെറ്റ്?” അവളുടെ മറുപടി കേട്ട് അയാൾ ഉറഞ്ഞു തുള്ളി. അവളുടെ മേൽ അയാൾ അസഭ്യ വാക്കുകൾ ചൊരിഞ്ഞു. ദേഷ്യമടങ്ങാതെ അയാൾ മുറിയിൽ അലക്ഷ്യമായി നടന്നു. എന്നിട്ടും കലിയടങ്ങാതെ അയാൾ അവളെ വലിച്ചിഴച്ച് വീടിന് പുറത്തേക്ക് തള്ളി. “ഇനി നീ പടിക്ക് പുറത്താ… നിനക്ക് എവിടെ വേണമെങ്കിലും പോകാം. ഇനി ഞാനുമായി നിനക്കൊരു ബന്ധവുമില്ല. നിനക്കിഷ്ടമുള്ളയിടത്തേക്ക് പോകാം.”

അയാളുടെ പരുഷമായ വാക്കുകളും ചെയ്തിയും അവളുടെ മനസ്സിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിച്ചു. നിലത്തിരുന്നവൾ ഇരുട്ടിലേക്ക് നോക്കി കരഞ്ഞു. പെട്ടെന്ന് അവളുടെ മനസ്സിൽ ശക്തമായ ഒരു ചിന്തയുണർന്നു. അവളിലേക്ക് എങ്ങു നിന്നോ ഒരു ശക്തി പ്രവഹിച്ചു കൊണ്ടിരുന്നു. ഒരു സിംഹത്തെ പോലെ മാധവി ചാടിയെഴുന്നേറ്റു. അവൾ അയാൾക്ക് നേരെ ചീറി.

“ഗംഭീരം തന്നെ… കേട്ടിട്ട് സന്തോഷം തോന്നുന്നു. സ്ത്രീകൾക്കു വേണ്ടി പേന ചലിപ്പിക്കുന്ന എഴുത്തുകാരൻ. പക്ഷേ വീട്ടിലെ സ്ത്രീയ്ക്ക് ഒരു സ്‌ഥാനവും വിലയുമില്ല. നിങ്ങൾക്ക് സ്ത്രീവാദം കടലാസിലെ വെറും നിർജ്ജീവമായ അക്ഷരങ്ങൾ മാത്രമാണ്. നിങ്ങൾക്ക് സ്ത്രീകൾ വെറു കഥാപാത്രങ്ങൾ മാത്രമാണ്. നിങ്ങൾ ഈ കഥയും കൂടി എഴുതിക്കോളൂ. പ്രശസ്തനാകാം. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ സ്ത്രീകൾ ഒരു കഥയ്ക്കപ്പുറം എന്താകാനാണ്? പക്ഷേ ഒരു കാര്യം ഓർത്തോളൂ, അരുൺ കുമാർ. നിങ്ങൾക്ക് ഒരു കുഞ്ഞിനെ ലാളിക്കാനുള്ള ഭാഗ്യമുണ്ടാവില്ല. വേണമെങ്കിൽ ഒരുവട്ടം വൈദ്യപരിശോധന നടത്തി നോക്കൂ. നിങ്ങൾ… പിന്നെ നിങ്ങൾ… എന്നെ ഇറക്കി വിടേണ്ട കാര്യമൊന്നുമില്ല. ഞാൻ തന്നെ ഈ വീട്ടിൽ നിന്നു ഇറങ്ങി പൊയ്ക്കോളാം. വളരെ ദൂരെ നിങ്ങളുടെ കാലൊച്ചയൊന്നും കേൾക്കാത്തത്ര ദൂരത്ത് പൊയ്ക്കോളാം.” മാധവിയുടെ അപ്രതീക്ഷിതമായ മറുപടി കേട്ട് അയാൾ അസ്തപ്രജ്ഞനായി നിന്നു. അയാൾ അവളെ തടയാൻ മുതിർന്നില്ല. ശൂന്യമായ നിരത്തിന്‍റെ നിശബ്ദതയെ മുറിച്ചു കൊണ്ട് അവൾ അജ്ഞാതമായ ലക്ഷ്യത്തോടെ മുന്നോട്ട് നടന്നു.

******************************

ഇന്ന് നീണ്ട 14 വർഷങ്ങൾക്കുശേഷം അതേ പേര് അവളുടെ കണ്ണുകളിൽ തിരയടിച്ചു കൊണ്ടിരുന്നു. ഇത്രയും കാലം അദ്ദേഹം എന്ത് സംഘർഷങ്ങളെയാണ് നേരിട്ടത്. എന്തെങ്കിലും വിഷമഘട്ടങ്ങളെ അനുഭവിച്ചുണ്ടാകുമോ… എല്ലാം അദ്ദേഹത്തിന് ഓർമ്മയുണ്ടാവും. എന്തായാലും നിർമ്മൽജിയെ പോലെ വിശിഷ്ട സാഹിത്യകാരന്‍റെ അനുഗ്രഹാശിസ്സുകൾ അദ്ദേഹത്തിന് ലഭിച്ചത് വളരെ നന്നായി.

നിർമ്മൽജിയുടെ പ്രേരണയും പ്രോത്സാഹനവും കൊണ്ടാണ് അദ്ദേഹം സ്ത്രീ സ്വത്വം എന്ന പുസ്തകം എഴുതിയത് തന്നെ. ആ പുസ്തകമിപ്പോൾ ഇന്ത്യൻ സാഹിത്യലോകത്ത് മാത്രമല്ല, പല വിദേശ ഭാഷകളിലും തർജ്ജിമ ചെയ്യപ്പെട്ടിരിക്കുന്നു. ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നായിരിക്കുന്നു. പുസ്തകങ്ങളിൽ നിന്നും ലഭിച്ച വരുമാനം കൊണ്ട് ഒരു വീട് വാങ്ങുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജീവിതത്തിലിപ്പോൾ എല്ലാതരത്തിലും നിറഞ്ഞ സന്തോഷം മാത്രമേയുള്ളൂ. പക്ഷേ കഴിഞ്ഞു പോയ ആ ഭൂതകാലം മാധവിയുടെ മനസ്സിലെ കരിഞ്ഞുണങ്ങിയ വേദനകളെ വീണ്ടും ഉണർത്തുകയാണ് ചെയ്തത്.

“ഇല്ല, ഇത് അദ്ദേഹമാകാൻ വഴിയില്ല. ഇത് മറ്റാരോ ആണ്. ഒരു പേരിൽ തന്നെ എത്രയോ പേർ ഉണ്ടാകും.” മാധവി അസ്വസ്ഥതയോടെ ഓർത്തു.

ഏകദേശം 10 ദിവസത്തിനു ശേഷം നിർമ്മൽജി മാധവിയെ ഫോണിൽ വിളിച്ചു. അരുൺ കുമാറിന് പുരസ്കാരം നൽകാൻ സാഹിത്യ രംഗം മാധവിയെയാണ് തെരഞ്ഞെടുത്തതെന്ന വിവരം അറിയിക്കാനാണ് നിർമ്മൽജി മാധവിയെ വിളിച്ചത്. എന്നാൽ മാധവിയാകട്ടെ അത് കേട്ട് കൂടുതൽ അസ്വസ്ഥയായി. താൻ അക്കാര്യത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്തോറും ആളുകൾ തന്നെ അതിലേക്ക് വലിച്ചടുപ്പിക്കുകയാണല്ലോ എന്നോർത്ത് മാധവിയുടെ ഉള്ളിൽ രോഷമുണർന്നു. തനിക്ക് ആ ചടങ്ങിലേക്ക് വരാനാവില്ലെന്ന് മാധവി നിർമ്മൽജിയോട് തീർത്തു പറഞ്ഞുവെങ്കിലും പരിപാടി സംബന്ധിച്ചുള്ള വിശദാംശങ്ങൾ ലേഖകനെ അറിയിച്ച് കഴിഞ്ഞ സ്‌ഥിതിയ്ക്ക് തീരുമാനത്തിൽ മാറ്റമുണ്ടാക്കാനാവില്ലെന്ന് നിർമ്മൽജി പറഞ്ഞതോടെ മാധവി നിസ്സഹായയായി.

“പക്ഷേ, സർ ഇതൊക്കെ തീരുമാനിക്കും മുമ്പ് എന്നോട് ചോദിക്കാമായിരുന്നു?”

“മാധവി, അതിലെന്ത് ചോദിക്കാനിരിക്കുന്നു. ഇക്കാലത്ത് ആളുകൾ പ്രശസ്തരാകാൻ ഇത്തരം പരിപാടികളിൽ ഭാഗമാകാൻ കൊതിക്കുകയാണ് അപ്പോഴാണ് നീ ഇങ്ങനെ.”

“ക്ഷമിക്കണം സാർ, എനിക്ക് വരാൻ സാധിക്കില്ല.”

“ഓഹോ, അപ്പോൾ എന്‍റെ അഭിമാനത്തിന് വിലയില്ല അല്ലേ. ഇൻവിറ്റേഷൻ വരെ അച്ചടിച്ച് വിതരണം ചെയ്തു കഴിഞ്ഞു. ങ്ഹാ സാരമില്ല, മാധവിയുടെ ഇഷ്ടമനുസരിച്ച് ആയിക്കോളൂ.” ഒരു ദീർഘനിശ്വാസമുതിർത്തു കൊണ്ട് നിർമ്മൽജി പറഞ്ഞു. വെല്ലുവിളി നിറഞ്ഞ ദീർഘദൂര ഓട്ടത്തിൽ വിജയിക്കും മുമ്പ് പരാജയമടഞ്ഞതു പോലെയാണ് നിർമ്മൽജിയ്ക്ക് അപ്പോൾ തോന്നിയത്. മാധവിയുടെ മനസ്സിൽ അപ്പോൾ നിർമ്മൽജിയോട് സഹതാപം തോന്നി.

“സർ ഞാൻ വരാം… പക്ഷേ പുരസ്കാര ദാനച്ചടങ്ങ് കഴിഞ്ഞയുടൻ ഞാൻ മടങ്ങും.”

മാധവിയെ സംബന്ധിച്ച് നിർമ്മൽജി വളരെ ബഹുമാന്യനായ സാഹിത്യകാരനും ആദർശ പുരുഷനുമായിരുന്നു. നിർമ്മൽജി എപ്പോഴും മാധവിയെ സ്വന്തം മകളെപ്പോലെയാണ് കണ്ടിരുന്നത്. അതിനാൽ നിർമ്മൽജി മാധവിയോട് വളരെ സ്വാതന്ത്യ്രത്തോടെയാണ് ഇടപെട്ടിരുന്നത്. അത്തരമൊരു വ്യക്‌തിയുടെ തീരുമാനത്തെയും അഭിപ്രായങ്ങളെയും അവൾക്ക് അതുകൊണ്ട് എതിർക്കാനാവുമായിരുന്നില്ല.

വൈകുന്നേരം 7 മണിയോടടുത്ത് ചടങ്ങ് ആരംഭിച്ചു. എഴുത്തുകാരും ബുദ്ധിജീവികളും കൊണ്ട് തിങ്ങി നിറഞ്ഞ ഹാളിൽ അരുൺ കുമാറിന് പുരസ്കാരം നൽകുന്നതിനായി നിർമ്മൽജി മാധവിയെ വേദിയിലേക്ക് സ്വാഗതം ചെയ്‌തു.

മാധവി വേദിയിലിക്കുകയായിരുന്ന ആ വ്യക്‌തിയെ കണ്ട് ഒരു നിമിഷം ചലനമറ്റ് നിന്നു. അയാൾ! എത്ര സങ്കടകരമായ അവസഥയാണിത്… ആ ദൃശ്യത്തിൽ നിന്നും എങ്ങനെയെങ്കിലും ഓടിയൊളിക്കാൻ അവളാഗ്രഹിച്ചു പോയി… പക്ഷേ…

ഇനി താൻ ഒരിക്കലും കാണരുതേ എന്ന് ആഗ്രഹിച്ച ആ വ്യക്‌തി അയാൾക്ക് വേണ്ടി സ്വന്തം അഭിമാനവും സ്വത്വവും പണയം വച്ച തന്നിൽ നിന്നും അയാൾക്ക് പുരസ്കാരം ഏറ്റു വാങ്ങാനാവുമോ… കാലത്തിന്‍റെ ഏറ്റവും ക്രൂരമായ തമാശയല്ലാതെ ഇത് മറ്റെന്താണ്…

മാധവിയുടെ നേർക്ക് നോക്കിയ അരുൺ കുമാറിന് തന്‍റെ അഭിമാനമെല്ലാം തകർന്നടിഞ്ഞു. അവ മുള്ളുകളായി സ്വന്തം മനസ്സിൽ തറഞ്ഞു കൊള്ളുന്നതു പോലെ തോന്നി. വേദിയിലെത്തിയ മാധവി നിർമ്മൽജിയുടെ കയ്യിൽ നിന്നും പുരസ്കാരം വാങ്ങി വളരെ യാന്ത്രികമായി അരുൺ കുമാറിന് നൽകി.

ഔപചാരികതയോടെ അവൾ അയാളെ നോക്കി അഭിനന്ദനമറിയിച്ചു. തിരിച്ച് ഒരു വാക്കുപോലും പറയാനാവാതെ മറിച്ച് കവിളിലേറ്റ പ്രഹരം പോലെയായിരുന്നു ആ അഭിനന്ദനം. അയാൾ കസേരയിൽ നിശ്ചല പ്രതിമ കണക്കെ അമർന്നിരുന്നു. മാധവി വേദിയിൽ വശത്തായി നിന്നു. അവൾക്ക് എങ്ങനെയും അവിടെ നിന്ന് ഓടി രക്ഷപ്പെടാനാണ് അപ്പോൾ തോന്നിയത്.

ചടങ്ങിന് നിറം പകരാൻ നിർമ്മൽജിയടക്കം മറ്റുള്ള എഴുത്തുകാർ മാധവിയോട് ഒരു കവിത ചൊല്ലാൻ ആശ്യപ്പെട്ടു. അവൾ മനസ്സില്ലാ മനസ്സോടെ താനെഴുതിയ ഒരു കവിത വേദിയിൽ അവതരിപ്പിച്ചു.

മാധവി ചൊല്ലിയ സ്വന്തം ഒരു കവിതയിലെ ഓരോ വരിയിലും അവളുടെ മനസിലെ വേദന നിറഞ്ഞു നിന്നിരുന്നു. വേദിയിലിരുന്നവർ നിശബ്ദരായി കവിതാലാപനം കേട്ടിരുന്നു. കവിത ചൊല്ലിയവസാനിച്ചയുടൻ ഹാളിൽ കരഘോഷം മുഴങ്ങി. എന്നാൽ മാധവി നിശബ്ദയായി വേദിയിൽ നിന്നിറങ്ങി പുറത്ത് പാർക്കിംഗ് ഏരിയയിൽ ചെന്ന് തന്‍റെ കാറിൽ കയറി. ഇത് കണ്ട് എല്ലാവരും പകച്ചു നിന്നു.

വീട്ടിലെത്തിയ മാധവിയ്ക്ക് പൊട്ടിക്കരയാനാണ് തോന്നിയത്. പക്ഷേ ഉള്ളിലുയർന്ന തേങ്ങൽ എവിടെയോ തടഞ്ഞു നിർത്തപ്പെട്ട പോലെ… ഈ സമയം ആരോ വാതിലിൽ മുട്ടുന്ന പോലെ അവൾക്ക് തോന്നി.

“ആരാ?” അവൾ കണ്ണുനീർ തുടച്ചു കൊണ്ട് വെപ്രാളം പൂണ്ട് ജനാല തുറന്ന് പുറത്തേക്ക് നോക്കി. പുറത്ത് താൻ വെറുത്ത അതേ മുഖം… രൂപം.

“നിങ്ങൾ… ഇവിടെ എന്തിനു വന്നു?”

“ഞാ… നിന്നോട് ക്ഷമ ചോദിക്കാൻ വന്നതാ മാധവി?”

“ഏത് മാധവി…? മാധവി മരിച്ചിട്ട് 14 വർഷമായി. എനിക്ക് നിങ്ങളെ പരിചയ മില്ല. പ്ലീസ് കടന്നു പോകൂ.” മാധവി വർദ്ധിച്ച ദേഷ്യത്തോടെ പറഞ്ഞു.

“പോയ്ക്കൊളാം. പക്ഷേ ഒന്ന് ഒരുവട്ടം നീ എന്നോട് ക്ഷമിച്ചുവെന്ന് പറയൂ…” എന്ന് പറഞ്ഞു കൊണ്ട് അയാൾ പുറത്ത് പ്രതീക്ഷയോടെ കാത്തു നിന്നു.

“ഞാൻ പറഞ്ഞല്ലോ എനിക്ക് നിങ്ങളെ പരിചയമില്ല. ഇനി നിങ്ങൾക്ക് പോകാം. അല്ലെങ്കിൽ ഞാൻ ബഹളം വയ്ക്കും.” എന്നു പറഞ്ഞു കൊണ്ട് മാധവി ജനാല വലിച്ചടച്ചു.

ഏകദേശം 15 മിനിറ്റോളം പുറത്ത് ശബ്ദമൊന്നും കേൾക്കാതെ വന്നതോടെ അയാൾ അവിടെ നിന്നും പോയി കാണുമെന്ന് മാധവി കരുതി. അയാളുമായി യാതൊരു ബന്ധവുമില്ലാത്ത സ്‌ഥിതിയ്ക്ക് പിന്നെയെന്തിന് മാപ്പ്…

അവിചാരിതമായി അവളുടെ മനസ്സിൽ നിന്നാരോ അവളെ ശക്തിയായി എതിർക്കുന്ന പോലെ… മാധവി… നീ അയാളുടെ ആരുമല്ലെങ്കിൽ പിന്നെ എന്തിന് അയാളെ വെറുക്കണം, കഴുത്തിൽ ഈ താലിമാല എന്തിന്, നെറ്റിയിൽ ഈ സിന്ദൂരക്കുറിയെന്തിന്, അരുൺ കുമാറുമായി ബന്ധിപ്പിക്കുന്ന അടയാളങ്ങൾ എന്തിന്? പക്ഷേ നിനക്ക് അതൊന്നും ഉപേക്ഷിക്കാനാവില്ല. നിന്‍റെ മനസ്സ് അയാളെ എപ്പോഴെങ്കിലും മറന്നോ… ഒരിക്കലുമില്ല…

“മിണ്ടരുത്… എനിക്കൊന്നും കേൾക്കണ്ട.” മാധവി കിടക്കയിലിരുന്ന് ഉച്ചത്തിൽ കരഞ്ഞു. ഉച്ചത്തിലുയർന്ന കരച്ചിൽ കേട്ട് അദിതി ഞെട്ടി ഉണർന്നു. മാധവി അവളെ ആശ്വസിപ്പിച്ച് വീണ്ടും ഉറക്കി.

രാത്രി ഒരു മണിയോടടുത്ത് മൊബൈൽ റിംഗ് ചെയ്‌തു കൊണ്ടിരുന്നു. ഉറങ്ങാതെ കിടന്നതിനാൽ മാധവി ഫോണടിക്കുന്നത് അറിഞ്ഞെങ്കിലും കോളെടുക്കാൻ തുനിഞ്ഞില്ല. എന്നാൽ റിംഗ് ചെയ്യുന്നത് നിർത്താതെയായപ്പോൾ അവർ ഫോണെടുത്ത് നോക്കി.

“ഹലോ സർ?” സ്ക്രീനിൽ നിർമ്മൽ സാറിന്‍റെ പേര് കണ്ടതോടെ അവൾ എഴുന്നേറ്റിരുന്നു.

“സാറ് ഉറങ്ങിയില്ലേ… എന്തെങ്കിലും കുഴപ്പമുണ്ടോ?” മാധവി ആശങ്കയോടെ ചോദിച്ചു.

“ഞാൻ ചോദിക്കുന്നതിന് മാധവി സത്യസന്ധമായ മറുപടി തരണം. നിനക്ക് അരുൺ കുമാറിനെ പരിചയമുണ്ടോ?” നിർമ്മൽ സാറിന്‍റെ ചോദ്യം കേട്ട് ചെവിയിൽ വെള്ളിടി വീണപോലെ അവൾക്ക് തോന്നി. എന്നാൽ സ്വയം ധൈര്യം സംഭരിച്ചു കൊണ്ട് അവൾ മറുപടി പറഞ്ഞു. “ ഈ സമയത്ത് ഇതെല്ലാം എന്താ സാറ് ചോദിക്കുന്നത്?”

“ആദ്യം ഞാൻ ചോദിച്ചതിനുള്ള മറുപടി പറയൂ?”

“അറിയാം… ഒരിക്കൽ എന്‍റെ ഭർത്താവായിരുന്നു.”

“ആയിരുന്നുവെന്നാൽ?” നിർമ്മലിന്‍റെ മറുപടിയിൽ അദ്ഭുതം കലർന്നിരുന്നു.

“ഇപ്പോൾ”

“എന്താ സാർ?”

“ഇന്നലെ നിന്‍റെ വീട്ടിൽ വന്നപ്പോൾ നീ വാതിൽ തുറന്നില്ല. കുറേ നേരം അരുൺ അവിടെ ഉണ്ടായിരുന്നു. പക്ഷേ വാതിൽ അടഞ്ഞു തന്നെ കിടന്നു. പിന്നെ കുറേ കഴിഞ്ഞ് റോഡിലിറങ്ങി നീ വിളിക്കുമെന്ന പ്രതീക്ഷയിൽ അലക്ഷ്യമായി നടന്ന അരുണിനെ ഒരു കാറിടിച്ചു വീഴ്ത്തി. ഇപ്പോൾ മെഡിപ്ലസ് നഴ്സിംഗ് ഹോമിലാണ്. ക്രിട്ടിക്കൽ ആണ്. നിന്നെയൊന്ന് കാണണമെന്ന് പറഞ്ഞിട്ടുണ്ട്.”

“പക്ഷേ…. സാർ”

“ഈ പേര് കേൾക്കുമ്പോഴൊക്കെ നീ അസ്വസ്ഥയാകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. പരിപാടിക്കിടെ നീ തിടുക്കപ്പെട്ട് വീട്ടിലേക്ക് പോയപ്പോൾ സംശയം ബലപ്പെട്ടു. ഒടുവിൽ അരുൺ നിന്‍റെ വീട്ടിലേക്ക് പുറപ്പെടുന്നതു കണ്ട് ഞാൻ പിറകേ പോയിരുന്നു. കുറച്ച് കഴിഞ്ഞാണ് ആക്സിഡന്‍റ് ഉണ്ടായത്. റിസ്കാണെന്നാണ് ഡോക്ടേഴ്സ് പറഞ്ഞത്.” നിർമ്മൽജി ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.

”ഞാനിപ്പോൾ വരാം സാർ…” അവൾ ഫോൺ വച്ച ശേഷം താലിമാല മാറോട് ചേർത്ത് പിടിച്ച് കണ്ണിറുക്കിയടച്ചു. കണ്ണുനീർ ചാലുകൾ കവിളിലൂടെ ഒഴുകിയിറങ്ങി. കുറച്ച് മുമ്പ് വരെ തിളക്കമുണ്ടായിരുന്ന സ്വർണ്ണതാലി ഇരുണ്ടതു പോലെ അവൾക്ക് തോന്നി. മാധവി ഓടിപോയി മകളെ എഴുന്നേൽപ്പിച്ചു തയ്യാറാക്കി. കാര്യമറിയാതെ അദിതി കണ്ണുമിഴിച്ചു മാധവിയെ നോക്കി.

“മമ്മി ഈ രാത്രിയിൽ നമ്മളെവിടെ പോവ്വാ?” അദിതി സംശയത്തോടെ മാധവിയെ നോക്കി.

“നിന്‍റെ പപ്പയെ കാണാൻ.”

“കള്ളം… പപ്പ ഇല്ലെന്നല്ലേ മമ്മി പറഞ്ഞത്” അദിതി ഉച്ചത്തിൽ ബഹളം വച്ചു.

“ങ്ഹാ പറഞ്ഞിരുന്നു. പക്ഷേ ഇന്ന് പപ്പയെ കിട്ടി.”

“അങ്ങനെയാണെങ്കിൽ പപ്പ ഇവിടെ നമ്മുടെ കൂടെ നിൽക്കുമോ?”

ഒരു നിമിഷം മാധവി മകളെ ചേർത്തു പിടിച്ചു.

“ചിലപ്പോൾ.”

“നല്ല രസമായിരിക്കും അല്ലേ മമ്മി അപ്പോൾ.” അദിതി തുള്ളിച്ചാടി കൊണ്ട് പറഞ്ഞു.

“അതെ…”

അൽപ്പ സമയത്തിനു ശേഷം ഇരുവരും കൂടി നഴ്സിംഗ് ഹോമിലെത്തി. എമർജൻസി യൂണിറ്റിന് മുന്നിലെ ബെഞ്ചിൽ നിർമ്മൽജി ഇരിക്കുന്നത് മാധവി ദൂരെ നിന്നേ കണ്ടൂ. നിർമ്മൽജി ചെറുമയക്കത്തിലായിരുന്നു. അടുത്ത് വരുന്ന കാലൊച്ച കേട്ട് അയാൾ കണ്ണുതുറന്നു. “ങ്ഹാ നീ വന്നോ… ഞാൻ വെയിറ്റ് ചെയ്യുകയായിരുന്നു.”

“അദ്ദേഹമെവിടെയാണ്?” മാധവി ചുറ്റിലും പകപ്പോടെ നോക്കി.

“ഐസിയു വാർഡിൽ പോയി കണ്ടോളൂ. മുന്നിൽ കാണുന്ന ആ റൂമിലാണ്.” നിർമ്മൽജി തളർന്ന സ്വരത്തിൽ പറഞ്ഞു കൊണ്ട് വിരൽ ചൂണ്ടി. അവൾ അദിതിയുടെ കയ്യും പിടിച്ച് നേരെ മുറിയിലേക്ക് കടന്നു. ഒരു മൂലയിലായുള്ള ബെഡിൽ കിടക്കുന്ന ആ ശരീരത്തെ അവൾ തളർന്ന കണ്ണുകളോടെ നോക്കി. ശരീരമാസകലം ചോരപ്പാടുകൾ. മാധവിയെ കണ്ടമാത്രയിൽ അരുൺ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ ആഞ്ഞു. എന്നാൽ മാധവി ഓടിച്ചെന്ന് അരുണിനെ തടഞ്ഞു.

“ഇതെന്താ പറ്റിയത്? ഇങ്ങനെ…?

“എല്ലാം എന്‍റെ കർമ്മഫലം. നിന്നോട് ചെയ്ത പാപത്തിന്‍റെ ഫലം. എനിക്ക് ഉണ്ടായ ഈ അവസ്‌ഥയിൽ ദുഃഖമില്ല. ഇനി ഏതാനും ശ്വാസനിശ്വാസങ്ങൾ വരെ നീളുന്ന ജീവൻ മാത്രം.” എന്നു പറഞ്ഞു കൊണ്ട് അരുൺ പാടുപ്പെട്ട് ശ്വാസമെടുക്കാൻ ശ്രമിച്ചു.

“ഇല്ല ഒന്നും സംഭവിക്കില്ല… ഞാൻ രക്ഷിക്കും…” “ഇനിയാർക്കും അതിനാ

വില്ല” എന്നു പറഞ്ഞു കൊണ്ട് അരുൺ കുമാർ മാധവിയോട് പറ്റിച്ചേർന്ന് ഭയപ്പാടോടെ നിൽക്കുന്ന അദിതിയെ നോക്കി.

“ഈ മോൾ?”

“എന്‍റേതാണ്… ഞാൻ ദത്തെടുത്ത കുഞ്ഞ്.”

“നന്നായി മാധവി. ഇല്ലായിരുന്നുവെങ്കിൽ എന്‍റെ ചിതയ്ക്ക് ആര് തീ കൊളുത്തുമായിരുന്നു. ഈയൊരു ചിന്ത എനിക്കുണ്ടായിരുന്നു. പക്ഷേ ഇപ്പോഴില്ല സന്തോഷമായി. എന്‍റെ മകൾ…” എന്നു പറഞ്ഞു കൊണ്ട് അരുൺ അദിതിയുടെ ശിരസിൽ തലോടി.

“എന്‍റെ എഴുത്തിൽ മാത്രമേ ഞാൻ ആദർശങ്ങൾ പാലിച്ചുള്ളൂ. ജീവിതത്തിൽ ഞാൻ സ്വാർത്ഥനായ പച്ച മനുഷ്യനായി ജീവിച്ചു. അന്ന് നീ പറഞ്ഞതിന് ഞാൻ വില കൽപ്പിച്ചില്ല. നിന്‍റെ സന്തോഷത്തിലുപരി എന്‍റെ ഈഗോയെയാണ് ഞാൻ സംതൃപ്തനാക്കിയത്. എന്നോട് ക്ഷമിക്കൂ മാധവി… എനിക്ക് വയ്യ ശ്വാസമെടുക്കാൻ.”

ഇതെന്താണ് നേർമുന്നിൽ സംഭവിക്കുന്നതെന്നറിയാതെ പകച്ചിരിക്കെ അരുൺ കുമാറെന്ന സാഹിത്യകാരൻ ജീവിതാന്ത്യത്തിന് മറ്റൊരു അദ്ധ്യായം കുറിച്ചു കൊണ്ട് കടന്നു പോയി.

പിറ്റേ ദിവസം ആയിരക്കണക്കിന് വരുന്ന പ്രശസ്തരും അപ്രശസ്തരമായ സാഹിത്യകാരന്മാരുടെയും രാഷ്ട്രീയ പ്രവർത്തകരുടേയും സാന്നിധ്യത്തിൽ അരുണിന്‍റെ ചിതയ്ക്ക് കുഞ്ഞ് അദിതി തീകൊളുത്തി. മാധവി നിശ്ചലയായി ആ കാഴ്ച നോക്കി നിന്നു. അരുൺ കുമാർ എവിടെയോ ഇരുന്ന് ചിരിച്ചു കൊണ്ട് പറയും പോലെ അവളുടെ കാതുകളിൽ മുഴങ്ങി.

“ജീവിതം ചിലപ്പോഴൊക്കെ വിചിത്രമല്ലേ മാധവി. തിരിച്ചറിവും തിരിച്ചറിവില്ലായ്മയും കലർന്ന ഒന്ന്. എന്നാലും നിറഞ്ഞ സന്തോഷം മാത്രം. എന്‍റെ അവസാന ആഗ്രഹം നീ സാധിച്ചു തന്നു. എനിക്കൊരു മകളെ സമ്മാനിച്ചു കൊണ്ട്. എന്‍റെ ജീവിതം ഇവിടെ പൂർണ്ണമായിരിക്കുന്നു.”

മാധവി കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ സാരിത്തലപ്പു കൊണ്ട് എന്നന്നേക്കുമായി തുടച്ചു. ഇനി തനിക്ക് മാത്രം സ്വന്തമായ അദിതിയ്ക്കു വേണ്ടി ചിരിക്കേണ്ടതുണ്ടല്ലോ…

ഇനി പേടിക്കണം കോവിഡ്ജന്യ മാലിന്യങ്ങളെയും

ആകുലതകളും ആശയക്കുഴപ്പങ്ങളും അവസാനിക്കാത്ത മഹാമാരിക്കാലം. നോക്കിയിരിക്കെയാണ് ലോകജനതയുടെ ജീവിതരീതികൾ സമീപകാലത്തൊന്നുമില്ലാത്തവിധം മാറിപ്പോയത്. മാറിയ ലോകത്തിലാവട്ടെ മുഴുവൻ ജനതയുടെയും ലക്ഷ്യം കൊറോണ വൈറസിനെ ചെറുത്തുതോൽപ്പിക്കുക എന്ന ഒറ്റ കാര്യത്തിലേക്ക് ചുരുങ്ങി പോയിരിക്കുന്നു.

കോവിഡ് ബാധയിൽ നിന്നും സംരക്ഷിക്കുവാനായി കുറച്ചധികം കരുതൽ നടപടികൾ നാം നിത്യജീവിതത്തിന്‍റെ ഭാഗമാക്കി. വൈറസിനെതിരെ ഫലപ്രദമായ ഒരു മരുന്നോ വാക്സിനോ ലഭ്യമായിട്ടില്ലാത്തതിനാൽ രോഗബാധയിൽ നിന്ന് രക്ഷ നേടാനായി നമുക്കാകെ ചെയ്യനാവുക ഇത്തരം കരുതൽ നടപടികൾ മാത്രമാണ്. ലോകാരോഗ്യ സംഘടന പോലുള്ള സംഘടനകളും ആരോഗ്യപ്രവർത്തകരും ഭരണാധികാരികളും ദിനംപ്രതി നമ്മെ ഇക്കാര്യം ബോധവൽക്കരിച്ചുകൊണ്ടിരിക്കുന്നുണ്ട്.

കോവിഡിന്‍റെ വ്യാപനം വർദ്ധിച്ചതോടെ ആദ്യകാലങ്ങളിലെ വൈമനസ്യങ്ങളെല്ലാം വെടിഞ്ഞ് ജനങ്ങൾ ആരോഗ്യ രക്ഷാനിർദ്ദേശങ്ങളെല്ലാം പാലിച്ചു തുടങ്ങിയിരിക്കുന്നു. എത്രവേഗമാണ് ശുചിത്വം, കൈകഴുകൽ, സാമൂഹിക അകലം തുടങ്ങിയ ചിട്ടകളെല്ലാം നമ്മുടെ ശീലങ്ങളായി മാറിയത്!

മാസ്കുകളും ഗ്ലൗസുകളും ഹാന്‍റ്‍വാഷും സാനിറ്റൈസറുമെല്ലാം നമ്മുടെ നിത്യജീവതത്തിന്‍റെ ഭാഗമായിട്ടിപ്പോൾ മാസങ്ങളായി. അതിനാൽ തന്നെ വൈറസിനെ പ്രതിരോധിക്കാനായി നാം ഉപയോഗിച്ചു പോരുന്ന ഇത്തരം ഉൽപന്നങ്ങളിൽ നിന്നുണ്ടാകുന്ന മാലിന്യം നമ്മുടെ മുന്നിലെ പുതിയൊരു പ്രശ്നമായി വളർന്നു തുടങ്ങിയിരിക്കുന്നു. പലരും തങ്ങളുടെ അറിവില്ലായ്മ മൂലമോ അലസത മൂലമോ ഉപയോഗം കഴിഞ്ഞ മാസ്കുകൾ, സാനിറ്റൈസർ ബോട്ടിലുകൾ, ഗ്ലൗസുകൾ തുടങ്ങിയവ സാധാരണ വേസ്റ്റ്ബിന്നുകളിലോ പുറത്തെവിടെയെങ്കിലുമൊ അലക്ഷ്യമായി ഉപേക്ഷിക്കാനുള്ള സാദ്ധ്യത ഈ അവസരത്തിൽ തള്ളിക്കളയാനാവില്ല. അങ്ങനെ സംഭവിച്ചാൽ ജനസംഖ്യയിൽ വളരെ മുന്നിട്ടുനിൽക്കുന്ന നമ്മുടെ രാജ്യത്ത് അവഗണിക്കാനാവാത്ത അളവിൽ ഇത്തരം കോവിഡ് ജന്യമാലിന്യങ്ങളുടെ നിക്ഷേപമുണ്ടാവാം. അങ്ങനെയുണ്ടായാൽ അവയിൽ നിന്നുമുണ്ടാ വുന്ന ആരോഗ്യപ്രശ്നങ്ങളും ചെറുതാവില്ല.

മാർക്കറ്റിൽ എത്തിയേക്കാവുന്ന ഇത്തരം ഉൽപന്നങ്ങളുടെ വ്യാജപ്പതിപ്പുകളാണ് മറ്റൊരു ഭീഷണി. നാം അലക്ഷ്യമായി വലിച്ചെറിയുന്ന വസ്തുക്കൾ ഒറിജിനലിനെ വെല്ലുന്ന പകർപ്പുകളായി നമ്മളിലേക്ക് തന്നെ തിരിച്ചെത്തുന്ന അനുഭവങ്ങൾ നമുക്ക് അപരിചിതമല്ലല്ലോ. ആ രീതിയിൽ കാലിയായ ഒറിജിനൽ സാനിറ്റൈസർ ബോട്ടിലിൽ നിറച്ച സാധാരണ സോപ്പുവെള്ളമോ മറ്റോ പുതിയ സനൈിറ്റൈസർ രൂപത്തിലോ നമ്മളിലേക്കുതന്നെ തിരിച്ചെത്തില്ല എന്ന് ഉറപ്പിക്കാനാവില്ല. അവക്കൊരിക്കലും വൈറസിനെ ചെറുക്കാനാവില്ല എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. അങ്ങനെ സംഭവിച്ചാൽ നമുക്കാലോചിക്കാൻ പോലുമാവാത്ത സങ്കീർണ്ണ പ്രശ്നങ്ങൾക്ക് ഇത്തരം വ്യാജപ്പതിപ്പുകളുടെ ഉപയോഗം കാരണമായിത്തീരും.

മഹാമാരിയെ പിടിച്ചുകെട്ടാൻ ആരോഗ്യപ്രവർത്തകരും അധികാരപ്പെട്ടവരും ജനങ്ങളും അഹോരാത്രം പ്രയത്നിക്കുന്ന ഈ സമയത്ത് മാലിന്യം കൈകാര്യം ചെയ്യുന്നതിൽ വരുത്തുന്ന ഇത്തരം അശ്രദ്ധ വലിയ വിപത്തിന് കാരണമായേക്കും. അതിനാൽ തന്നെ ഇത്തരം അപകടകരമായ മാലിന്യങ്ങളുടെ നിർമ്മാർജ്‌ജനം സുരക്ഷിതമായി നടക്കുന്നുണ്ടോ എന്നതിലേക്കു കൂടി അടിയന്തിര ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു.

ഈയൊരു വിപത്ത് ഒഴിവാക്കാൻ പൊതുജനങ്ങൾക്കും ചിലതെല്ലാം ചെയ്യാൻ കഴിയും. ഉപയോഗശേഷം മാസ്കുകൾ, ഗ്ലൗസുകൾ എന്നിവ രണ്ടായി മുറിച്ച് ഏതെങ്കിലും അണുനാശിനി തളിച്ച് അണുവിമുക്‌തമാക്കിയ ശേഷം നിർദ്ദിഷ്ടമായ രീതിയിൽ മാത്രം ഉപേക്ഷിക്കുക. സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവയുടെ ബോട്ടിലുകൾ പരമാവധി റീഫിൽ ചെയ്ത് ഉപയോഗിക്കുക. കളയേണ്ടി വരുമ്പോൾ അവ അലക്ഷ്യമായി ഇടാതെ നോബും ബോട്ടിലും വേറെ വേറെയാക്കിയും മുറിച്ചും ഉപയോഗ ശൂന്യമാക്കിയ ശേഷം പഴയ പ്ലാസ്റ്റിക് സാധനങ്ങൾ ശേഖരിക്കുന്ന കേന്ദ്രങ്ങളിൽ എത്തിക്കുക. കാലിയായ റീഫിൽ പാക്കുകളും ഇതുപോലെ ഉപയോഗ ശൂന്യമാക്കി മാത്രം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂട്ടത്തിൽ ഉപേക്ഷിക്കുക. ഇത്തരം ചെറിയ വലിയ കരുതലുകളിലൂടെ രോഗവ്യാപന സാദ്ധ്യതകൾ ഇല്ലാതാവുന്നതിനോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഫലപ്രദമായി റീസൈക്ലിംഗും നടക്കുന്നു.

നമുക്ക് ചെയ്യാനാവുന്ന മറ്റൊരു കാര്യം. ഇത്തരം ആരോഗ്യസുരക്ഷാ ഉൽപന്നങ്ങൾ അംഗീകൃതകച്ചവട കേന്ദ്രങ്ങളിൽ നിന്നും മാത്രം വാങ്ങുക എന്നതാണ്. കാഴ്ചയിൽ ഗുണമേന്മയുള്ളതും ഒറിജനലുമായി തോന്നിയാലും വഴിയോര കച്ചവടക്കാരിൽ നിന്നും മറ്റും ഇത്തരം സാധനങ്ങൾ വാങ്ങിക്കുന്നത് ഒഴിവാക്കുക.

പുതിയ സാമൂഹിക ചുറ്റുപാടിൽ മാസ്കുകൾ, സാനിറ്റൈസർ, ഗ്ലൗസുകൾ തുടങ്ങിയവയുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകി വരുന്നതുപോലെ തന്നെ ഉപയോഗ ശേഷം അവയെ എങ്ങനെ നീക്കം ചെയ്യണം എന്നതിനെപ്പറ്റിയുമുള്ള കൃത്യമായ നിർദ്ദേശങ്ങളും തുടരെ തുടരെ നൽകുക.

ഓരോ ഹൗസിംഗും കോളിനികളേയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരുമിച്ചു ശേഖരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുക. ആരോഗ്യരക്ഷാ ഉൽപന്നങ്ങളുടെ വഴിയോര കച്ചവടം നിയന്ത്രിക്കുക, ഇത്തരം ഉൽപന്നങ്ങളുടെ വ്യാജപകർപ്പുകൾ മാർക്കറ്റിൽ എത്താതിരിക്കാൻ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുക എന്നിവയിലൂടെ പ്രാദേശിക ഭരണ കേന്ദ്രങ്ങൾക്കും സാമൂഹ്യ സംഘടനകൾക്കും മറ്റു ഉന്നതാധികാരികൾക്കും സമൂഹത്തെ ഒരളവോളം സുരക്ഷിതരാക്കാം.

മസൂർ ദാൽ ചോപ്പ്

മസൂർ ദാൽലിൽ  പൊട്ടാസ്യം, ഇരുമ്പ്, ഡയറ്ററി ഫൈബർ, ഫോളേറ്റ്, വിറ്റാമിൻ ബി 1, വിറ്റാമിൻ എ, വിറ്റാമിൻ കെ തുടങ്ങിയവ വളരെ ഉയര്‍ന്ന നിലയിൽ അടങ്ങിയിരിക്കുന്നു.

ചേരുവകൾ

മസൂർ ദാൽ ഒരു കപ്പ്

സവാള നേരിയതായി അരിഞ്ഞത് അര കപ്പ്

അരിപ്പൊടി 1-2 ചെറിയ സ്പൂൺ

ഗരം മസാല ഒരു ചെറിയ സ്പൂൺ

പച്ചമുളക് 2 എണ്ണം

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മസൂർ ദാൽ അൽപം വെള്ളമൊഴിച്ച് 2 വിസിലടിക്കും വരെ വേവിക്കുക.

ശേഷിച്ച വെള്ളം ഊറ്റിക്കളഞ്ഞ് അരിപ്പയിൽ വയ്ക്കുക.

മുഴുവൻ മസാലയും ബാക്കി ചേരുവകളും നല്ലവണ്ണം മിക്സ് ചെയ്ത് ടിക്കി ഷെയ്പ്പിലാക്കുക.

ചൂട് എണ്ണയിൽ ഇട്ട് വറുത്ത് എടുക്കുക. ചട്നിക്കൊപ്പം സർവ്വ് ചെയ്യാം.

ചംചം

പാൽ ഒരു സമ്പൂര്‍ണ്ണ സമീകൃത ആഹാരമായി കരുതപ്പെടുന്നു. പാൽ ഉപയോഗിച്ച് നിരവധി സ്വാദിഷ്ഠവും പോഷകസമ്പന്നമായ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.

ചേരുവകൾ

പാൽ ഒരു ലിറ്റർ

ഏലയ്ക്ക പൊടിച്ചത് 2 നുള്ള്

തേങ്ങ ചിരകിയത് ഒരു വലിയ സ്പൂൺ

കുങ്കുമപ്പൂവ് അൽപം

ഖോയ അര കപ്പ്

നാരങ്ങാനീര് 2 ചെറിയ സ്പൂൺ

പഞ്ചസാര പൊടിച്ചത് അൽപം

പിസ്ത അൽപം

വെള്ളം 4 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ പാൽ തിളപ്പിക്കുക. അതിൽ നാരങ്ങാനീര് ഒഴിച്ച് പനീർ തയ്യാറാക്കുക. ഈ പനീർ നല്ല വൃത്തിയുള്ള തുണിയിൽ ഒഴിച്ച് അൽപനേരം തൂക്കിവയ്ക്കുക. അതിലെ മുഴുവൻ വെള്ളവും വാർന്ന് പോകാനാണത്.

ഇനി ഇത് കൈകൊണ്ട് അമർത്തി പിഴിഞ്ഞ് ആട്ടപോലെ മൃദുവായി കുഴയ്ക്കുക.

പഞ്ചസാരയിൽ വെള്ളം ചേർത്ത് തിളപ്പിക്കുക. ഈ വെള്ളത്തിൽ ഏലയ്ക്ക പൊടിച്ചത് ചേർക്കുക.

പനീർ റോൾ ചെയ്ത് തിളയ്ക്കുന്ന പഞ്ചസാര ലായനിയിൽ ഇട്ട് അടച്ച് പാകം ചെയ്യുക.

ഖോയ, കുങ്കുമപ്പൂവ്, തേങ്ങ, പഞ്ചസാര പൊടിച്ചത് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മൃദുവാകും വരെ കുഴച്ചെടുക്കുക. ചെറിയ ഉരുളകളാക്കുക.

പഞ്ചസാര പാനി തണുക്കാൻ വയ്ക്കുക. പനീർ റോൾ തണുത്ത ശേഷം ഖോയ ബോൾ വച്ച് ഫിൽ ചെയ്യുക. മുകളിൽ പിസ്ത വിതറി സർവ്വ് ചെയ്യാം.

9 ഉപായങ്ങൾ വസ്ത്രങ്ങൾ അണുവിമുക്തമാക്കാൻ

വീട്ടിലായാലും പുറത്തായാലും കീടാണുക്കളും ബാക്ടീരിയയും വൈറസുമെല്ലാം നമ്മൾ അറിഞ്ഞാലും ഇല്ലെങ്കിലും വസ്ത്രത്തിലും മുടിയിലും ദേഹത്തുമെല്ലാം പറ്റിപ്പിടിക്കാറുണ്ട്. ഏതെങ്കിലുമൊരിടം സ്പർശിക്കുമ്പോൾ, കാറ്റിലൂടെ, ചുമരിൽ പിടിക്കുമ്പോൾ, ആരെയെങ്കിലും കെട്ടിപ്പിടിക്കുമ്പോൾ, ചുമയ്ക്കുമ്പോൾ എല്ലാം അണുക്കൾ പറ്റിപ്പിടിക്കുന്നുണ്ട്. ഇത് നമ്മുടെ വസ്ത്രങ്ങളിലും എത്തപ്പെടുന്നു. വസ്ത്രങ്ങൾ നന്നായി കഴുകിയില്ലെങ്കിൽ രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്. നാം സേഫ് ആയിരിക്കാൻ വസ്ത്രങ്ങളും സേഫ് ആകേണ്ടതുണ്ട്. അറിയാം എങ്ങനെ വസ്ത്രങ്ങളെ അണുവിമുക്തമാക്കാമെന്ന്.

അഴുക്ക് വസ്ത്രങ്ങൾ കൂട്ടിയിടരുത്

മിക്ക വീടുകളിലും ആഴ്ചയിലൊരിക്കലാണ് വസ്ത്രങ്ങളെല്ലാം ഒരുമിച്ച് വാഷ് ചെയ്യുന്നത്. ആ ഒരാഴ്ച മുഴുവൻ ഒരു സ്ഥലത്ത് അഴുക്കുവസ്ത്രങ്ങൾ കൂട്ടി വയ്ക്കുകയും ചെയ്യുന്നു. മഴ സീസണാണെങ്കിൽ വസ്ത്രങ്ങളിൽ ഈർപ്പം ഉണ്ടാകും. രോഗാണുക്കൾക്ക് വളരാൻ അനുകൂല സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. കൊറോണ വൈറസ് ബാധയുടെ ഈ കാലത്ത് സ്‌ഥിതി കൂടുതൽ അപകടകരമാവുകയും ചെയ്യും.

ചില ബാക്ടീരിയകൾക്ക് കേവലം മണിക്കൂറുകൾ മാത്രമാണ് ആയുസ്. എന്നാൽ ഇ കോളി, സാൽമൊണല്ല, സ്റ്റെഫിലോ കോക്കസ് തുടങ്ങിയ ബാക്ടീരിയകൾക്ക് ആഴ്ചകളോളം ജീവിക്കാൻ കഴിയും. അതുകൊണ്ടാണ് വസ്ത്രങ്ങൾ കുന്നുകൂട്ടിയിടരുത് എന്നു പറയുന്നത്.

കുട്ടികളുടെ വസ്ത്രങ്ങൾ

വീട്ടിൽ ചെറിയ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരുടെ വസ്ത്രങ്ങൾ അലക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. അവർ മണ്ണിലും ചെളിയിലും കളിക്കുകയും കളിപ്പാട്ടങ്ങളും മറ്റും ധരിച്ച വസ്ത്രം കൊണ്ട് തുടയ്ക്കുകയും എല്ലാം ചെയ്യും. അതിനാൽ കുട്ടികളുടെ വസ്ത്രങ്ങളിലാണ് ഏറ്റവും കൂടുതൽ അണുക്കൾ കാണാൻ സാധ്യതയുള്ളത്. അത്തരം തുണികൾ മറ്റു തുണികൾക്കൊപ്പം അലക്കുമ്പോൾ അണുക്കൾ വ്യാപിക്കാനിടയാക്കുന്നു. കെമിക്കലുകൾ കുറഞ്ഞ ലിക്വിഡ്, പൗഡർ, സോപ്പ് ഉപയോഗിച്ച് കുട്ടികളുടെ വസ്ത്രങ്ങൾ വേറിട്ട് അലക്കുക. ഡിസിൻഫക്ടന്‍റ് ഉപയോഗിച്ച് അണുവിമുക്‌തമാക്കുകയും ചെയ്യുക.

പുറത്തു പോയി വന്നാൽ

എത്ര ക്ഷീണമാണെങ്കിലും തിരക്കാണെങ്കിലും ധരിച്ച വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കുക. കൊറോണ വൈറസിന് ദിവസങ്ങളോളം വസ്ത്രങ്ങളിൽ ജീവനോടെ തങ്ങാൻ കഴിയുമെന്നാണ് പഠനം പറയുന്നത്. ഈർപ്പം കൂടി ഉണ്ടായാൽ വൈറസ് കൂടുതൽ കാലം ശക്തിയോടെ വളരുകയും ചെയ്യും. പുറത്തു പോയി വന്നാൽ വസ്ത്രങ്ങൾ ഡിസിൻഫക്ടന്‍റ് ചെയ്യേണ്ടതുണ്ടെന്ന് പറയുന്നതിന്‍റെ കാരണമിതാണ്.

കഴുകുന്ന രീതി

ബക്കറ്റിൽ ഡിറ്റർജന്‍റ് ഇട്ടിളക്കി അതിൽ അൽപനേരം വസ്ത്രം മുക്കി വച്ച് ഉരച്ചു കഴുകുന്നതാണ് നല്ല രീതി. അണുക്കൾ പൂർണ്ണമായും ഇല്ലാതാകാൻ ഇത് സഹായിക്കും. വാഷിംഗ് മെഷീനിൽ തുണി കഴുകുമ്പോൾ ആദ്യം തന്നെ മെഷീനിൽ വെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകിയ ശേഷം 15 മിനിറ്റ് വസ്ത്രങ്ങൾ ഡിറ്റർജന്‍റിൽ മുക്കി വയ്ക്കണം. എന്നാലേ വസ്ത്രം പൂർണ്ണമായും ക്ലീൻ ആവുകയുള്ളൂ.

ചൂടുവെള്ളത്തിൽ കഴുകുക

സെന്‍റർ ഫോർ ഡിസീസ് കൺട്രോളിന്‍റെ റിപ്പോർട്ടനുസരിച്ച് ഇളം ചൂടു വെള്ളത്തിൽ വസ്ത്രങ്ങൾ കഴുകുന്നത് രോഗാണുക്കൾ പൂർണ്ണമായി നശിക്കാൻ സഹായിക്കും. അതുപോലെ ഡിറ്റർജന്‍റ് ക്വാളിറ്റി ഉള്ളതുമായിരിക്കണം. ചില വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകാൻ പാടില്ല എന്നുണ്ടെങ്കിൽ അതും ശ്രദ്ധിക്കുക.

ടവ്വലുകളുടെ വൃത്തി

കുളി കഴിഞ്ഞാൽ ടവ്വലുകൾ മാത്രമായി പ്രത്യേകം ബക്കറ്റിൽ മുക്കി വച്ച് കഴുകിക്കളയണം. ഏറ്റവും കൂടുതൽ വൃത്തിയോടെ സൂക്ഷിക്കേണ്ട തുണിയാണിത്. ചില ടവ്വലുകൾക്ക് കനം കൂടുതലായിരിക്കും. അതിനാൽ ഉണങ്ങാൻ സമയമെടുക്കുകയും ചെയ്യും. ബാത്ത്റൂം, കിച്ചൻ ടവലുകൾ അഴുക്കുമായി കൂടുതൽ സമ്പർക്കം വരുന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. സാൽമൊണെല്ല, ഇ കോളി ബാക്ടീരിയകളാണ് ഇവയിലുണ്ടാകുക. ചൂടുവെള്ളത്തിൽ ഡിറ്റർജെന്‍റ് ഇട്ട് കഴുകിയെടുക്കുക. ബാക്ടീരിയകളെല്ലാം നശിക്കും.

ബ്ലീച്ച് ചെയ്യാം

 നല്ലൊരു ഡിസിൻഫക്ടർ ആണ് ബ്ലീച്ച്. പക്ഷേ തുണികളിൽ നേരിട്ട് ബ്ലീച്ച് പ്രയോഗിക്കുന്നതും നല്ലതല്ല. വസ്ത്രങ്ങൾക്കു വേണ്ടി പ്രത്യേകം ബ്ലീച്ച് ഉപയോഗിക്കണം. ഓരോ വസ്ത്രത്തിനും എത്ര അളവ് ബ്ലീച്ച് വേണം എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

സ്റ്റീമിംഗ്

ബാക്ടീരിയകളെ നശിപ്പിക്കാനുള്ള മറ്റൊരു ഉപാധിയാണ് സ്റ്റീമിംഗ്. വസ്ത്രങ്ങൾക്ക് നല്ല ഫിനിഷിംഗ് ലഭ്യമാക്കാനും ഇതു സഹായിക്കും. സ്റ്റീമർ ടെക്നോളജിയുള്ള വാഷിംഗ് മെഷീനുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. 90 ശതമാനം ബാക്ടീരിയയെ കൊല്ലാൻ ഇതു ഉപകരിക്കും. സ്റ്റീം ക്ലീനിങ്ങ് എന്ന ഓപ്ഷൻ വളരെ നല്ല മാർഗമാണ്.

വാഷറും ബക്കറ്റും

വാഷിംഗ് മെഷീനിലായാലും ബക്കറ്റിലായാലും വസ്ത്രം കഴുകുന്നതിന് മുമ്പ് അവ രണ്ടും വൃത്തിയാക്കണം. വാഷിംഗ് മെഷീന്‍റെ അകത്തും അതിന്‍റെ അടപ്പിനോടു ചേർന്ന ഭാഗത്തുമെല്ലാം ബാക്ടീരിയകളുടെ കേന്ദ്രമാകാം. നന്നായി കഴുകിയ ശേഷം മാത്രം ഇവ അലക്കാൻ ഉപയോഗിക്കുക.

ഡിറ്റർജന്‍റ് തെരഞ്ഞെടുക്കുമ്പോൾ

സോപ്പുപൊടിയോ ലിക്വിഡ് സോപ്പോ തെരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

  • ലിക്വിഡ് ഡിറ്റർജന്‍റ് പൗഡർ ഡിറ്റർജന്‍റിനെ അപേക്ഷിച്ച് വില കൂടുതലാണ്. പക്ഷേ ലിക്വിഡ് ഡിറ്റർജൻറിന്‍റെ അളവ് എത്ര വേണമെന്ന് നിശ്ചയമില്ലെങ്കിൽ പൗഡർ ഡിറ്റർജന്‍റeണ് ലാഭകരം.
  • മാർക്കറ്റിൽ കോമ്പിനേഷൻ ഡിറ്റർജന്‍റുകൾ ലഭ്യമാണ്. ബ്ലീച്ചും ഫാബ്രിക് സോഫ്റ്റ് സോപ്പു പൊടിയും ചേർന്നതാണിത്. എല്ലാം വെവ്വേറെ വാങ്ങുവാൻ പണമില്ലെങ്കിൽ ഈ കോമ്പിനേഷൻ പാക്കുകൾ ഉപയോഗിക്കാം.
  • കുട്ടികളുടെ വസ്ത്രങ്ങൾക്ക് വീര്യം കുറഞ്ഞ ഡിറ്റർജന്‍റ് വാങ്ങുക.
  • ഫാബ്രിക് സോഫ്റ്റ്നർ ആവശ്യമുള്ളതാണോ എന്ന് തോന്നുമെങ്കിലും ബജറ്റിനനുസരിച്ച് ഇത് ഉപയോഗിക്കാം. വസ്ത്രങ്ങൾ ഡെലിക്കേറ്റായി രിക്കും.

റിസ്ക് എടുക്കാൻ ഇഷ്ടമാണ്… ആലിയ ഭട്ട്

സ്റ്റുഡന്‍റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് ഗ്ലാമറസ് സിനിമാരംഗത്തേക്കുള്ള ആലിയ ഭട്ടിന്‍റെ കടന്നു വരവ്. അതിനെ തുടർന്ന് നിരവധി വിജയചിത്രങ്ങളുടെ ഭാഗമായി. ബോളിവുഡിൽ തികച്ചും വ്യത്യസ്തയായ ഒരു നായിക തന്നെയാണ് ആലിയ. അനന്യമായ അഭിനയ ശൈലിയിലൂടെ സ്വന്തം സ്പെയ്സ് കണ്ടെത്തിയവൾ. സിനിമാ കുടുംബത്തിൽ ജനിച്ചു വളർന്ന ആലിയക്ക് അഭിനയമല്ലാതെ മറ്റൊന്നും ഇഷ്ടമായിരുന്നില്ല. പഠനം എങ്ങനെയും അവസാനിപ്പിച്ച് സിനിമാരംഗത്തേക്ക് വരികയായിരുന്നു. ഈ അഭിമുഖത്തിലേക്ക് താരത്തെ വിളിക്കുമ്പോൾ, ആലിയയുടെ പുത്തൻ പടം സടക് 2 ഡിജിറ്റൽ റിലീസിന് തയ്യാറായിരിക്കുകയാണ്.

ഈ ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് അങ്ങേയറ്റത്തെ ത്രില്ലിലാണ് താരം. കാരണം വ്യക്‌തമാണ്. ഒന്നാമതായി തന്‍റെ അച്‌ഛൻ മഹേഷ് ഭട്ടാണ് ചിത്രത്തിന്‍റെ സംവിധായകൻ. മറ്റൊരു സന്തോഷം, സഹോദരി പൂജാ ഭട്ടിനൊപ്പമുള്ള ആദ്യ ചിത്രം. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ പ്രേക്ഷകരുടെ പ്രതികരണമറിയാനുള്ള താൽപര്യം വർദ്ധിക്കുമല്ലോ. മഹേഷ് ഭട്ട് 20 വർഷങ്ങൾക്കു ശേഷം ഡയറക്ടർ റോളിൽ മടങ്ങിയെത്തിയ ചിത്രം എന്ന പ്രത്യേകത കൂടി സഡക് 2 വിന് ഉണ്ട്. “സഡക്” എന്ന പഴയ ഹിന്ദി ചിത്രം റിലീസ് ചെയ്യുന്ന സമയത്ത് താൻ സ്ക്കൂളിൽ പഠിക്കുകയായിരുന്നു. ആലിയ വിർച്വൽ പ്രസ് കോൺഫറൻസിൽ അതേക്കുറിച്ച് ഇങ്ങനെ പറഞ്ഞു.

എന്‍റെ സ്വപ്ന സാഫല്യം

“അന്ന് എന്നെ സഡക്കിലെ ഗാനങ്ങൾ എന്നെ വളരെയധികം ആകർഷിച്ചിരുന്നു. പപ്പയ്ക്കൊപ്പം ഒരു സിനിമാ ചെയ്യാൻ കഴിയുക എന്നത് വളരെ വ്യത്യസ്തമായ സന്തോഷമുള്ള അനുഭവമാണ്. ആദിത്യ, സഞ്ജയ് ദത്ത്, പൂജ ഇവരൊക്കെ എന്‍റെ കുടുംബാംഗങ്ങളാണ്. സീനിയറായ കലാകാരന്മാർക്കൊപ്പം വർക്ക് ചെയ്യുമ്പോൾ നെർവസ് ആകുന്നത് സ്വഭാവികമാണ്. ഇവിടെയും അതു സംഭവിച്ചു. എന്നാൽ അവർ എന്നെ സപ്പോർട്ട് ചെയ്തതോടെ എന്‍റെ ആത്മവിശ്വാസം വർദ്ധിച്ചു.

ഇന്‍റർനാഷണൽ പ്രൊജക്ടുകളിലും എനിക്ക് വർക്ക് ചെയ്യാൻ താൽപര്യമുണ്ട്. എന്നാൽ അക്കാര്യത്തിൽ ഒരാഗ്രഹമുണ്ട്. തന്‍റെ കഥാപാത്രവും പ്രൊജക്ടിന്‍റെ കണ്ടെന്‍റും തമ്മിൽ ബന്ധം വേണം!

ലോക്ക്ഡൗൺ കാലം

മനസിന് ആഗ്രഹം തോന്നിയിട്ടും മാറ്റി വച്ചിരുന്ന നിരവധി കാര്യങ്ങൾ ചെയ്യാൻ ലോക്ക്ഡൗൺ വേള ഉപയോഗിക്കാൻ കഴിഞ്ഞു. ഗിറ്റാർ പഠിച്ചു. ബേക്കിംഗ് ചെയ്യാൻ പഠിച്ചു. ടിവി ഷോകൾ നിരവധി കണ്ടു. പിന്നെ എന്നെ ഏറ്റവും ആഴത്തിൽ സ്പർശിച്ച കാര്യം എന്‍റെ കുടുംബാംഗങ്ങൾക്കൊപ്പം യാതൊരു തിരക്കുമില്ലാതെ കുറേ ദിനങ്ങൾ ചെലവഴിക്കാൻ കഴിഞ്ഞു എന്നതു തന്നെയാണ്.

എല്ലാ കഥാപാത്രവും വ്യത്യസ്തം

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അതിന്‍റെ കാരണം, കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന രീതി തന്നെയാണ്. ഓരോ ചിത്രം എൻക്വയറി വരുമ്പോഴും സ്ക്രിപ്റ്റ് മുഴുവനായി മനസിലാക്കാൻ ശ്രമിക്കാറുണ്ട്. കഥാപാത്രത്തിനു വേണ്ട പൂർണ്ണമായ തയ്യാറെടുപ്പുകൾക്ക് ഇത് സഹായമാവുന്നു. ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾക്കായി റിസ്ക്ക് എടുക്കാൻ എനിക്ക് താൽപര്യമാണ്. വെറുതെ റിസ്ക് എടുക്കാൻ വേണ്ടി മാത്രം അതിനൊന്നും പോകാറില്ല. സ്ക്രിപ്റ്റും കഥാപാത്രവും നല്ലതാണ്. അതിലെന്തോ എലമെന്‍റ് ഉണ്ടെന്ന് പ്രഥമ ദൃഷ്ട്യാ തോന്നിയാൽ പിന്നെ റിസ്ക് ഫാക്ടർ ഒന്നും ചിന്തിക്കാറില്ല. എക്സ്പെരിമെന്‍റ് ചെയ്യാൻ തയ്യാറായില്ലെങ്കിൽ സ്വന്തം കഴിവിനെക്കുറിച്ച് കൃത്യമായ ധാരണ നമുക്ക് ലഭിക്കില്ല.

അമ്മക്കുട്ടി

ഞാന്‍ ഇപ്പോഴും ഒരു അമ്മക്കുട്ടിയാണ്. അമ്മയുടെ ഓമന. എന്തു ചെറിയ പ്രശ്നം വന്നാലും ഞാൻ അമ്മയുടെ അടുത്തേക്ക് ഓടും. പ്രയാസങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും അമ്മയോട് ആദ്യം പങ്കിടുന്നതാണ് ഇഷ്‌ടം. പിന്നെ സഹോദരിമായ പൂജയും ഷാഹിനും ഒരുപാട് പ്രോത്സാഹിപ്പിക്കാറുമുണ്ട്. ആലിയ പറയുന്നു.

നല്ല മരുമകൾ

റൺബീറും ആലിയയും തമ്മിലുള്ള റൊമാൻസ് പരസ്യമായ സംഗതിയാണ്. ഇരുവരും നിരവധി സ്ഥലങ്ങളിൽ ഒരു മിച്ച് പോകുന്നത് സീക്രട്ടായിട്ടൊന്നുമല്ല. മാത്രമല്ല റൺബീറിന്‍റെ കുടുംബവുമായി നല്ല ബന്ധത്തിലാണ് ആലിയ. റൺബീറിന്‍റെ മുൻകാല പ്രണയിനികളെക്കാൾ ഋഷി കപൂർ അംഗീകരിച്ചത് ആലിയയെയാണ്. ഋഷി കപൂറുമായും ഭാര്യ നീതു സിംഗുമായും റൺബീറിനേക്കാൾ കാര്യങ്ങൾ പങ്കുവയ്ക്കുന്നത് ആലിയയാണ്. റൺബീറിന്‍റെ വീട്ടിലെ രക്ഷാബന്ധൻ ആഘോഷത്തിൽ ആലിയയും കരീനയും പങ്കെടുക്കുകയും ചെയ്‌തിരുന്നു.

സ്വപ്നങ്ങളെ നിങ്ങൾ രാജകുമാരികളല്ലോ… നോറ രഷ്മി സരാവോ

ഒരു സ്ത്രീ തീരുമാനിച്ചാൽ അവൾക്ക് അസാദ്ധ്യമായത് ഈ ലോകത്ത് ഒന്നുമില്ല. ലക്ഷ്യം നേടാൻ അവൾ ഏതറ്റംവരെയും പോരാടും. ലക്ഷ്യം മാത്രമായിരിക്കും അവളുടെ ഡെസ്റ്റിനേഷൻ. നോറ രഷ്മി സരാവോ, അങ്ങനെ ഒരു പെണ്ണാണ്. തന്‍റെ സ്വപ്നങ്ങളെ പിന്തുടർന്നു കൈപ്പിടിയിലൊതുക്കിയവൾ…

കർണാടകയിലെ ഷിമോഗ എന്ന മനോഹരമായ ജില്ലയിലെ ഒരു കൊച്ചുപട്ടണം സാഗർ. അവിടെ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ ജനിച്ചു വളർന്ന പെൺകുട്ടി. അച്ഛൻ ഗവൺമെന്‍റ് ഉദ്യോഗസ്ഥനും അമ്മ ഹോംമേക്കറുമാണ്. അച്ഛൻ ഓഫീസിൽ ജോലിക്ക് പോകും. അമ്മ വീട്ടുജോലികളിൽ മുഴുകും. അവർക്ക് ഒരിക്കലും ഒഴിവുണ്ടായിരുന്നില്ല. പക്ഷേ ചെയ്യുന്ന ജോലിക്ക് കൂലിയുമില്ലല്ലോ. ഇന്ത്യയിൽ നിരവധി സ്ത്രീകൾ, ഇങ്ങനെ ആജീവനാന്തം വീട്ടുജോലി ചെയ്യാൻ നിർബന്ധിതരാക്കപ്പെടുന്നവരാണ്. നോറയുടെ അച്ഛൻ വിരമിച്ചപ്പോഴും അമ്മയ്ക്ക് തന്‍റെ ജോലിയിൽ നിന്ന് വിരമിക്കാൻ കഴിഞ്ഞില്ല. നോറയെ ഇതു വളരെയധികം ആശങ്കപ്പെടുത്തിയിരുന്നു.

വലിയ സ്വപ്നങ്ങൾ കാണുക എന്നത് എല്ലാവരുടെയും ആഗ്രഹമോ ആവശ്യമോ ആണ്. അതിൽ കറുത്ത നിറമോ വെളുത്തനിറമോ എന്നൊന്നുമില്ല. ചെറിയ ഗ്രാമമായാലും പട്ടണമായാലും ആണായാലും പെണ്ണായാലും സ്വപ്നങ്ങൾ ഇല്ലാത്തവരില്ല. പക്ഷേ സ്വപ്നം എല്ലാവരുടെയും ഉള്ളിലുണ്ടെങ്കിലും അവ യാഥാർത്ഥ്യമാക്കാനുള്ള കരുത്ത് എല്ലാവർക്കും ഉണ്ടാകണമെന്നില്ല. നോറാ രഷ്മി, സ്വയം ആ കരുത്ത് തന്നിൽ കണ്ടെത്തി.

കുട്ടിക്കാലത്തും തുടർന്നും രഷ്മിയെ എല്ലായ്പ്പോഴും വിഷമിപ്പിച്ച ഒരു ചോദ്യം ഉണ്ടായിരുന്നു. നമ്മുടെ സ്ത്രീകൾ എന്താണ് എപ്പോഴും വീട്ടിലെ ജോലികളിലും വീടിന്‍റെ നാല് ചുമരുകൾക്കകത്തും ഒതുങ്ങിക്കൂടുന്നത്? അവൾക്കെന്താണ് വിശാലമായി ചിന്തിക്കാൻ കഴിയാത്തത്. സമൂഹം സ്ത്രീയെ തളച്ചിട്ട നിയമങ്ങളെ പ്രതി രഷ്മി അസ്വസ്ഥയായിരുന്നു. പഠനങ്ങൾക്ക്ശേഷം രഷ്മി ബാംഗ്ലൂരിലേക്ക് തന്‍റെ കരിയർ തേടിയെത്തി. ബാംഗ്ലൂരിൽ ഉയർന്ന ജോലി ലഭിച്ചു. തുടർന്ന് ബാല്യകാല സുഹൃത്തായ നവീനിനെ വിവാഹം ചെയ്തു.

രഷ്മിയുടെ വലിയ സ്വപ്നമായിരുന്നു മോഡലിംഗ്. പക്ഷേ ആ രംഗം ഡിമാന്‍റ് ചെയ്യുന്നത് വെളുത്ത, സ്ലിമ്മായ, ഷൈനിംഗ്, ആയ യുവതികളെ മാത്രമാണ്. അതൊന്നും തനിക്ക് ഇല്ല എന്നറിഞ്ഞിട്ടും രഷ്മി തന്‍റെ സ്വപ്നങ്ങൾ ഉപേക്ഷിച്ചില്ല. ഉയരം 5 അടി രണ്ടിഞ്ച് മാത്രം. നിറം കറുപ്പും. അതിനാൽ സ്വപ്നം യാഥാർതഥ്യമാക്കുക അത്ര എളുപ്പമുള്ള കാര്യാമായിരുന്നില്ല. വിവാഹശേഷം മോഡലിംഗ് രംഗത്തേക്കുള്ള എൻട്രി കുറച്ചുകൂടി ദുഷ്ക്കരമായി.

സ്വന്തം ജന്മവും രൂപവും ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യമാണ്. പക്ഷേ ശ്രമിച്ചാൽ സ്വന്തം ലുക്കും സൗന്ദര്യവും വികസിപ്പിക്കാൻ കഴിയും. ഗ്ലാമറസായ മാനറിസങ്ങളിലൂടെ കൂടുതൽ ആകർഷകത്വം കൈവരിക്കാൻ കഴിയും. ബോഡി സ്ട്രക്ച്ചറിംഗ്, ഹെയർസ്റ്റൈലിംഗ് ഇവയിലൂടെയും വലിയ മാറ്റം സ്വയം ഉണ്ടാക്കാൻ കഴിഞ്ഞു. ഭക്ഷണശീലങ്ങൾ, വസ്ത്രധാരണരീതി, സംഭാഷണരീതി, മികച്ച പോസ്ചറുകൾ, ജിംവർക്കൗട്ട് ഇങ്ങനെ കഠിനാദ്ധ്വാനത്തിലൂടെ ഒരു പ്യൂപ്പ ബട്ടർഫ്ളൈ ആയിമാറി. അങ്ങനെ പൂർണ്ണമായും ഒരു മാറ്റത്തിലൂടെ സ്വപ്നത്തിലേക്ക് പറന്ന് അടുത്തുകൊണ്ടിരുന്നു.

കാപ്ജെമിനി എന്ന സ്ഥാപനത്തിൽ ഗ്രൂമിംഗ്, മോഡലിംഗ് ചെയ്തുകൊണ്ട് പുതിയ ഹോബികൾക്ക് തുടക്കമായി. 15 വർഷമായി ഒരു ഐടി കമ്പനിയിൽ ജോലി ചെയ്ത് വരികയാണ് നോറ. ഇപ്പോൾ ആ കമ്പനിയുടെ പാർട്ണർ കൂടിയാണ്.

“2018 ലാണ് ഞാൻ ഫാഷൻ ഇൻഡസ്ട്രിയിൽ പ്രവേശിച്ചത്. തുടർന്ന് എന്‍റെ കഴിവ് ആ രംഗത്ത് തെളിയിക്കേണ്ടത് എന്‍റെ ആവശ്യമായിരുന്നു. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി കഷ്ടപ്പെടേണ്ടതില്ല എന്നു ഞാൻ മനസ്സിലാക്കി. വിജയത്തിനു പിന്നാലെ ഓടിയിട്ടു കാര്യമില്ല എന്നും വിജയം നമ്മേ തേടി എത്തണമെന്നും ഞാൻ തിരിച്ചറിഞ്ഞു. അങ്ങനെയാണ് എനിക്ക് മോഡൽ എന്ന നിലയിൽ വിജയിക്കാൻ കഴിഞ്ഞത്.”

“2018 ൽ മിസിസ് ബ്യൂട്ടി കോണ്ടസ്റ്റ് കർണാടകയിൽ ഞാൻ രണ്ടാം റണ്ണർഅപ്പ് ആയി. ഫിറ്റ്നസ് ക്വീൻ എന്ന പട്ടവും ലഭിച്ചു. അതേ വർഷം തന്നെ മിസിസ് ഗ്ലോബ് യൂണിവേഴ്സ് മത്സരത്തിൽ ഫ്സറ്റ് റണ്ണർ അപ്പായി. തുടർന്ന് സിംഗപ്പൂരിൽ നടന്ന ഇന്‍റർനാഷണൽ ബ്യൂട്ടി കോണ്ടസ്റ്റിൽ ഇന്‍റലക്ച്വൽ മിസിസ് ഇന്‍റർനാഷണൽ 2018 സിംഗപ്പൂർ ആയി. രഷ്മി തന്‍റെ വിജയവഴികളെ സഹർഷംഓർമ്മിക്കുന്നു. അഞ്ചുതവണ ആ വർഷം കീരിടങ്ങൾ സ്വന്തമാക്കി. അതിനുശേഷം നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും രഷ്മിയെ തേടിയത്തെി. രഷ്മിയുടെ കഴിവുകളുടേയും അംഗീകാരങ്ങളുടേയും പ്രതിഫലമാണ് ജനീവയിലെ യൂണിവേഴ്സിറ്റി ഓഫ് ട്രൈംഫ് സമ്മാനിച്ച ഡോക്ടറേറ്റ് ഡിഗ്രി.

രഷ്മിയുടെ വിവാഹജീവിതം പതിനൊന്നാം വർഷത്തിലേക്ക് കടന്നു. അവർക്ക് കൂട്ടായി ഒരു മകനും പിറന്നു. അവനിന്ന് 10 വയസ്സുണ്ട്. പക്ഷേ രഷ്മിയെ കണ്ടാൽ ആരു പറയില്ല അവർക്ക് 10 വയസ്സുള്ള ഒരു മകനുണ്ട് എന്ന്.

ജോലി ഒരു കുട്ടിക്കളിയല്ല

ജോലി ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണത്തിന് ഇന്ന് ഒട്ടും കുറവില്ല. പഠിക്കുമ്പോൾ പാർട്ട് ടൈം ജോലി പോലും ചെയ്‌ത് വരുമാനമുണ്ടാക്കുന്ന പെൺകുട്ടികളുമുണ്ട്. വിവാഹ മാർക്കറ്റിലും ജോലിയുള്ള പെണ്ണിന് വിലയുണ്ട്. പക്ഷേ കല്യാണമൊക്കെ കഴിഞ്ഞ് ഒരു കുട്ടിയാകുന്ന വേളയിലാണ് സ്ത്രീയുടെ ജോലി അവൾക്ക് ഭാരമായി മാറുന്നത്. കുട്ടി സ്ക്കൂളിൽ പോകുന്ന സമയം വരെ അമ്മയുടെ സാമീപ്യം ആവശ്യമാണ് എന്ന ചിന്തയിൽ മിക്കവരും സ്വന്തം ജോലി ഉപേക്ഷിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാകുന്നു. സ്വന്തം ജോലി അതോ സ്വന്തം കുഞ്ഞ്? ഈ രണ്ടു ചോയിസുകളിൽ ജോലിയാണ് വേണ്ടെന്ന് വയ്ക്കുക.

ഇന്ന് കുടുംബങ്ങളിൽ അംഗസംഖ്യ കുറവാണ്. ഗർഭിണിയുടെ അമ്മ, സഹോദരങ്ങൾ എന്നിവരുടെ സഹായം കിട്ടാൻ ഭാഗ്യം വളരെ കുറച്ചു പേർക്കു മാത്രം. ഇനി പ്രസവവേളയിൽ വന്നാൽ തന്നെ രണ്ടോ മൂന്നോ മാസം സഹായിക്കും. പക്ഷേ കുഞ്ഞ് സ്ക്കൂളിൽ പോകുന്നതു വരെ, അതായത് കുറഞ്ഞത് 4 വയസ്സുവരെയെങ്കിലും അവരെയൊന്നും കിട്ടിയെന്നു വരില്ല.

കുഞ്ഞിനു വേണ്ടി ഭർത്താവിന്‍റെ ജോലി കോംപ്രമൈസ് ചെയ്യുന്ന രീതി നമ്മുടെ നാട്ടിൽ സാധാരണവുമല്ല മാത്രമല്ല, ഈ കാലയളവിൽ കുഞ്ഞിന് അച്‌ഛന്‍റെ സാമീപ്യത്തേക്കാൾ അമ്മയുടെ സാമീപ്യമാണ് കൂടുതൽ വേണ്ടത്. ചില കുട്ടികളെ കണ്ടിട്ടില്ലേ, അമ്മയിൽ നിന്ന് അര മണിക്കൂർ പോലും അകന്നു നിൽക്കില്ല.

ഉദ്യോഗസ്‌ഥരായ സ്ത്രീകൾക്ക് 6 മാസം വരെ പ്രസവാവധി ലഭിക്കുമെന്നതു മാത്രമാണ് ചെറിയൊരു ആശ്വാസം. ഈ ആറുമാസങ്ങൾ കുഞ്ഞിന്‍റെ ആരോഗ്യത്തിന് നിർണായകമായതിനാൽ ഈ വേളയിൽ ജോലി ചെയ്യുക എന്നത് സാധ്യവുമല്ല.

ജോലി ഉള്ളവർക്ക്, അത് ഉപേക്ഷിക്കേണ്ടി വരുന്നത് മനപ്രയാസമുണ്ടാക്കുന്ന കാര്യമാണ്. ജോലി ഇപ്രകാരം ഉപേക്ഷിച്ച് ഒന്നോ രണ്ടോ വർഷത്തെ ഇടവേളയ്ക്കു ശേഷം ജോലി അന്വേഷിക്കുമ്പോൾ എളുപ്പത്തിൽ ലഭിക്കുകയുമില്ല. ചിലർക്ക് ഇത്തരം ഇടവേളകൾ ഉണ്ടാകുമ്പോൾ, പിന്നീട് ജോലി ചെയ്യാനുള്ള ആഗ്രഹവും കുറയുന്നതായി കാണാറുണ്ട്.

വരുമാനമുള്ള ജോലി ഉപേക്ഷിക്കുമ്പോൾ വീട്ടിൽ സാമ്പത്തിക ഭാരം കൂടുകയാണ് ചെയ്യുന്നത്. വരുമാനവും ചെലവും യോജിച്ചു പോകാനും പ്രയാസം നേരിട്ടേക്കാം. ഇത്തരം പ്രയാസങ്ങളെക്കുറിച്ച് വിവാഹിതയാവുന്നതിനു മുമ്പോ സ്ത്രീകൾ ആലോചിക്കേണ്ടതുണ്ട്.

സ്വന്തം കുഞ്ഞിനെ ജോലിക്കാരുടെ അടുത്ത് ഏൽപിച്ച് പോകുന്നത് നല്ല കാര്യവുമല്ല. വിവാഹിതരാകാൻ പോകും മുമ്പ് തന്നെ തന്‍റെ ജോലി നിലനിർതതേണ്ടതാണെന്ന തീരുമാനം ഉണ്ടെങ്കിൽ കൂട്ടുകുടുംബത്തിൽ നിന്ന് ജീവിതപങ്കാളിയെ കണ്ടെത്താൻ ശ്രമിക്കാവുന്നതാണ്. മുലയൂട്ടാൻ മാത്രമേ അമ്മയുടെ ആവശ്യം ഇത്തരം കുടുംബങ്ങളിൽ കുഞ്ഞുങ്ങൾക്ക് വേണ്ടി വരൂ.

ഒരു കുഞ്ഞിന്‍റെ അമ്മയായാൽ പിന്നെ ഉള്ള ജോലി ഉപേക്ഷിക്കുന്നതും, പുതിയ ജോലിയിൽ പ്രവേശിക്കുന്നതും ഒക്കെ ഒരുപാട് ആലോചിച്ച് കൃത്യമായ തീരുമാനം എടുക്കേണ്ടി വരും. ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ ശിശുപരിപാലനത്തിനിടയിൽ കിട്ടുന്ന ഇടവേളകൾ ഫലപ്രദമായി വിനിയോഗിക്കാൻ ശ്രമിക്കുക.

ഭർത്താവിന്‍റെ വരുമാനം കൊണ്ട് ജീവിക്കാൻ നിർവാഹമില്ലെന്ന് ഉറപ്പാണെങ്കിൽ ജോലി ഉപേക്ഷിക്കരുത്. ഈ വേളയിൽ അവധിയെടുക്കുക മാത്രമാണ് പോംവഴി. ഇത്തരം തീരുമാനങ്ങൾ സ്വയം എടുക്കാതെ കുടുംബത്തിന്‍റെ അഭിപ്രായം കൂടി കണക്കിലെടുക്കണം.

ഉദ്യോഗസ്ഥരായ സ്ത്രീകൾ വിവാഹത്തിനും പ്രസവത്തിനും മുന്നേ തന്നെ ജോലി ഉപേക്ഷിക്കേണ്ട സാഹചര്യം അപൂർവ്വമാണ്. വീട്ടുകാര്യങ്ങൾ നോക്കാനെന്ന മട്ടിലും ഭർതൃകുടുംബത്തിന് വധു ജോലിക്കു പോകുന്നത് ഇഷ്‌ടമല്ല എന്ന കാര്യം കൊണ്ടും ജോലി ഉപേക്ഷിക്കേണ്ടി വരുന്നവരുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമോ എന്ന് വിവാഹത്തിനു മുമ്പ് തന്നെ ചോദിച്ചു മനസ്സിലാക്കുക.

ദി കംപ്ലീറ്റ് വുമൺ – രൂപ ജോർജ്

ഒരാൾക്ക് ജീവിതത്തിൽ എത്രമാത്രം പോസിറ്റീവും ഹാപ്പിയും ആയിരിക്കാൻ കഴിയുമോ, അത്രയും വിശാലമായി അയാൾക്ക് ചുറ്റമുള്ള ലോകവും വളരുന്നു. ദി മോർ യു ഗിവ്, ദി മോർ യു ഗ്രോ… രൂപ ജോർജിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് അതാണ്. സംരംഭകയും പരിസ്ഥിതി പ്രവർത്തകയും നർത്തകിയും സാമൂഹ്യപ്രവർത്തകയും ടെലിവിഷൻ അവതാരകയും കുടുംബിനിയുമാണ് രൂപ ജോർജ്.

കൊച്ചിയിൽ ബേബി മറൈൻ ഇന്‍റർനാഷണൽ, ഏഷ്യൻ കിച്ചൻ എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർ കൂടിയായ രൂപ, പരിസ്ഥിതി രംഗത്തും വിദ്യാഭ്യാസരംഗത്തും കുട്ടികളെ മോട്ടിവേറ്റ് ചെയ്യുന്നു. ഒപ്പം നിരവധി സ്ത്രീകൾക്ക് സ്വന്തം ജീവിതത്തിലേക്ക് ഹാപ്പിനസ് എങ്ങനെ ക്രിയേറ്റ് ചെയ്ത് മുന്നേറാമെന്നതിന്‍റെ റോൾ മോഡൽ കൂടിയായി മാറിയിരിക്കുകയാണ് ഈ വനിത. രൂപ ജോർജിന്‍റെ കാഴ്ചപ്പാടുകൾക്ക് കാതോർക്കാം.

ലോക്ഡൗൺ ഒരുപാട് ചെയിഞ്ചുകളുടെ കാലം. എന്തുതോന്നുന്നു അതേക്കുറിച്ച്?

ലോക്ഡൗൺ എല്ലാവർക്കും ഐ ഓപ്പണിംഗ് ആയിരുന്നു. സമയം തന്നെയാണ് ജീവിതത്തിലെ ഏറ്റവും വിലയേറിയ വസ്തു. അത് യഥാവിധി യൂസ് ചെയ്യാനുള്ള ഒരു ചലഞ്ചായിരുന്നു ലോക്ഡൗൺ കാലഘട്ടം എന്നു പറയാം. നമുക്ക് ഇത് എങ്ങനെയും വിനിയോഗിക്കാം. ക്രിയേറ്റീവോ ഡിസ്ട്രക്ടീവോ ആകാം. എനിക്ക് രൂപ ജോർജ് സർക്കിൾ എന്ന ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ട്. ഇപ്പോൾ 9 ഗ്രൂപ്പ് വരെയായി. അതിൽ മൊത്തം വുമൺ എന്‍റർപ്രണേഴ്സ്, സ്റ്റാർട്ടപ്പ് ഇവയൊക്കെ പ്രൊമോട്ട് ചെയ്യാറുണ്ട്. അതിൽ ഇപ്പോൾ കൂടുതൽ പേർ തെരഞ്ഞെടുത്തിരിക്കുന്നത് ഫുഡ് ഡെലിവറിയാണ്. അതിനുമുമ്പ് സ്ത്രീകൾ ജ്വല്ലറി, ഡ്രസ് ഇവയ്ക്കായിരുന്നു കൂടുതൽ പ്രമോഷൻ നൽകിയിരുന്നത്. ഈ സർക്കിൾ തന്നെ ചെയ്തിരിക്കുന്നത് ഒരുപാട് പേർക്ക് പലതരം വിവരങ്ങളും സഹായങ്ങളും ലഭ്യമാക്കാൻ കൂടിയാണ്. ഇപ്പോൾ ഏറ്റവും കൂടുതൽ പേർ തേടുന്ന ഒരു രംഗമേതെന്ന് ചോദിച്ചാൽ മാനസികമായ സ്വാസ്ഥ്യം കൂടിയായിരിക്കുമെന്ന് തോന്നുന്നു.

മാറ്റം ഉൾക്കൊള്ളാൻ കഴിയാത്തതുകൊണ്ടാണോ അത്?

ഒരുപാട് ചോദ്യങ്ങൾ സൈക്കോളജിക്കൽ സഹായവുമായി ബന്ധപ്പെട്ടും എനിക്ക് ലഭിക്കുന്നുണ്ട്. ഒന്നു ലിസൺ ചെയ്യാൻ ആഗ്രഹിക്കുന്നവർ. പലയിടത്തും പല സാഹചര്യം. ഒറ്റപ്പെടൽ എന്നൽ തോന്നൽ ഒഴിവാക്കാൻ ഈ സമയം ക്രിയേറ്റീവ് ആകണം. സ്വയം ഒരു വഴി കണ്ടെത്തണം. ബിസിനസ് മോഡലുകൾ വരെ മാറിക്കഴിഞ്ഞു. എല്ലാം ഒരു വിർച്വൽ ലോകത്താണ്. വിദ്യാഭ്യാസം ഉൾപ്പെടെ ഇന്നോവേഷൻസ് ധാരാളം ആവശ്യമായ സമയം. ഇനിയുള്ള കാലം ഇന്നോവേറ്റീവ്, ക്രിയേറ്റീവ് ആളുകളുടെ ലോകമായിരിക്കും. നമ്മുടെ ബിസിനസ് മോഡൽ മാറുമ്പോഴും അതൊക്കെയാണ് പരിഗണനയിൽ പെടുന്നത്. ഞാൻ ഹോട്ടൽ ബിസിനസ് ചെയ്യുന്നു. ഈ സമയം പാഴ്സൽ മാത്രമാണ് ചെയ്യുന്നത്. നമുക്ക് ഓരോ നിമിഷവും മുന്നോട്ടു പോകാനുള്ള പുതിയ വഴികൾ കണ്ടെത്തേണ്ടിവരും. ഓൺലൈൻ ക്ലാസുകൾ ആണ് ഇപ്പോഴത്തെ ഒരു ട്രെന്‍റ്. എന്നാൽ ഒരു പരിധി കഴിഞ്ഞ് ഇതൊന്നും പ്രാക്ടിക്കലാകില്ല. കുട്ടികൾക്ക് പരസ്പരം കളിച്ചും വഴക്കുണ്ടാക്കിയും തർക്കിച്ചും വളരണം. ഓൺലൈൻ ക്ലാസുകൾ മാത്രമാവുമ്പോൾ അവരും ഫ്രസ്ട്രേറ്റഡ് ആവും. ജീവിതം ഒരു റോബോട്ട് രീതിയ്ക്കാണ് വരിക. ജീവിതത്തിൽ സർവൈവൽ സ്കിൽ ഇല്ലാതാവും. ലൈഫ് ട്രാൻസ്ഫോമിംഗ് ആയ ഈ കാലഘട്ടത്തിൽ പോലും സർവൈവൽ അത്ര ഫലപ്രാപ്തിയിലല്ല.

വിദ്യാഭ്യാസം, കുട്ടികൾ ഈ രംഗത്താണ് കൂടുതൽ ശ്രദ്ധ?

അതെ, ഞാനിത്രയും പറയാൻ കാരണം സോഷ്യൽ വർക്കിന്‍റെ ഭാഗമായി കുട്ടികളുടെ ഇടയിൽ ചില കാര്യങ്ങളൊക്കെ ചെയ്യാൻ ശ്രമിച്ചിട്ടുള്ള വ്യക്‌തി എന്ന നിലയ്ക്കാണ്. പരാജയം ഏറ്റുവാങ്ങൽ, ഗിവ് ആന്‍റ് ടേക്ക്, ഒതുങ്ങി ജീവിക്കുക തുടങ്ങിയ ശീലങ്ങൾ കുട്ടികൾ മനസ്സിലാക്കണം. ഇന്നത്തെ വിവാഹം ആലോചിച്ചു നോക്കൂ. രണ്ടുമാസം മുമ്പ് വരെ 2000 പേരെ വിളിച്ചുനടത്തിയ നിശ്ചയം, കല്യാണത്തിന് 10 പേരായാലും നടക്കുമെന്നായി. ആളുകളെ ബോദ്ധ്യപ്പെടുത്താനാണ് ഇതൊക്കെ.

നമ്മുടെ കൂടെ ഈ പ്ലാനറ്റ് ഒരുപാട് പേർ ഷെയർ ചെയ്യുന്നു. വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണത്. വിലപ്പെട്ട വിഭവങ്ങൾ എല്ലാം കൂടി എന്‍റെ, എന്‍റെ എന്ന് ചിന്തിച്ച് ധൂർത്തടിക്കുന്നതിന്‍റെ ഭാഗമാണ് പരിസ്ഥിതി പ്രശ്നങ്ങളുടെയും ജന്തുജന്യരോഗങ്ങളുടെയും ഒരു കാരണം.

കുട്ടികൾക്കിടയിൽ പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി വലിയൊരു ക്യാംപയിൻ ഞാൻ ചെയ്യുന്നുണ്ട്. ഒരു ബർത്ത്ഡേ വരുമ്പോൾ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിനേക്കാൾ ചെടികൾ നട്ടുകൊണ്ട് ആഘോഷിക്കാൻ പറയും. ഷഷ്ഠിപൂർത്തി, സപ്തതി ഇങ്ങനെയൊക്കെ കേൾക്കാറില്ലേ. പ്രശസ്തരായവർ പലരും ഈ അവസരങ്ങളിൽ ചെടികൾ നട്ടിട്ടാണ് ആഘോഷിക്കുന്നത്. ഞാൻ തമാശയായി കുട്ടികളോട് പറയാറുണ്ട്, നിങ്ങളൊന്നും ഷഷ്ഠി പൂർത്തിയും സപ്തതിയും ആഘോഷിക്കാനൊന്നും കാത്തുനിൽക്കണ്ട. ഇപ്പോഴേ ചെയ്തോളൂ എന്ന്. അതുകൊണ്ട് പ്രകൃതിയുമായി കൈകോർത്തുനിന്നാൽ നിങ്ങൾക്ക് ചിലപ്പോൾ സപ്തതി വരെ ജീവിക്കാം. പരിസ്ഥിതി സംരക്ഷിക്കാൻ ഒരു സ്ക്കൂൾ തന്നെ ഇങ്ങനെ പ്രതിജ്‌ഞയെടുത്താൽ എത്ര നന്നാവും ലോകം. വർഷത്തിലൊരിക്കൽ പരിസ്ഥിതി ദിനത്തിന് ചെടികൾ വയ്ക്കും. പിന്നെ അതാരും തിരിഞ്ഞുനോക്കില്ല.

വേസ്റ്റ് കുറയ്ക്കാനുള്ള ക്യാംപയിനെക്കുറിച്ച് പറയാമോ?

നാം വേസ്റ്റേജ് കഴിവതും കുറയ്ക്കണം. പ്രത്യേകിച്ചും ഇപ്പോഴത്തെ ലോക്ഡൗൺ വേളയിൽ വിലപ്പെട്ട റിസോഴ്സ് നശിപ്പിച്ച് കളയരുത്. വേസ്റ്റ് എന്നു പറഞ്ഞ് നമ്മൾ കളയുന്ന സാധനങ്ങൾ വച്ച് കുക്ക് ചെയ്യുന്ന റെസിപ്പീസ് ഉണ്ടോ എന്ന് ഞാൻ ചോദിച്ചപ്പോൾ ഒരുപാട് പേർ അത് ഷെയർ ചെയ്തു. വളരെ നന്നായിരുന്നു ആ അനുഭവം. ഹൗ ടു മിനിമൈസ് വേസ്റ്റേജ്. അതാണ് നാം ചിന്തിക്കേണ്ടത്.

ലോക്ഡൗൺ പിരീയ്ഡിൽ എല്ലാവരും പാചകവിദഗ്ദ്ധരാവുകയാണ് ചെയ്തത്. എന്‍റെ കൂട്ടുകാരിൽ തന്നെ എത്ര പേരാണ് കുക്കിംഗ് യുട്യൂബ്  ചാനൽ തുടങ്ങിയിരിക്കുന്നത്. പാചകവൈദഗ്‌ദ്ധ്യം പ്രകടിപ്പിക്കേണ്ട ഒരു കാലഘട്ടമല്ല ഇത്. ഇപ്പോൾ ആരെ ഫോൺ വിളിച്ചാലും ഫുഡ് കഴിച്ച് ബോറടി മാറ്റുന്നു ഇത് കേൾക്കാൻ കഴിയും. സത്യം പറയാലോ ആർക്കും വായ്ക്കൊരു ലോക്ഡൗണില്ല. ഞാൻ കൂട്ടുകാരോടും പറയും. വീടനകത്തുകൂടി മാസ്ക് ഇട്ടോ എന്ന്.

എല്ലാവരും പാചകവും യുട്യൂബ് ചാനലും ഹോം ഡെലിവറിയും ആണിപ്പോൾ. ശ്രദ്ധിച്ച് റിസോഴ്സ് ഉപയോഗിച്ചാൽ നല്ലത്. വേസ്റ്റേജ് എങ്ങനെ കുറയ്ക്കാം അതായത് വെൽത്ത് ഔട്ട് ഓഫ് വേസ്റ്റ് ആ കോൺസെപ്റ്റ് കുട്ടികളെ മനസ്സിലാക്കിക്കാൻ ശ്രമിക്കാറുണ്ട്.

സ്ക്കൂളുകളിൽ ചെയ്യുന്ന മറ്റ് ആക്ടിവിറ്റികളെക്കുറിച്ച്? 

ഞാൻ ചെയ്യുന്ന ഒരു ആക്ടിവിറ്റിയാണ് കൈന്‍റ്നസ് ഡയറി. നന്മ വളർത്താനായി കുട്ടികൾക്ക് പ്രചോദനമേകുന്നതിനാണ് ഈ ഡയറി. വേൾഡ് അപ്രീസിയേഷൻ ഡേ എന്നൊന്നുണ്ട്. അത് ദിവസവും പാലിക്കണമെന്നാണ് ഞാൻ അവരോട് പറയാറുള്ളത്. നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും ശക്‌തമായത് നാക്കാണ്. നല്ലതുമാത്രം പറയാൻ ആ നാക്ക് കൊണ്ട് പഠിക്കണം. മറ്റുള്ളവരുടെ നന്മ മാത്രം കണ്ടെത്താൻ ശ്രമിക്കണം. അത് പ്രാക്ടീസാക്കാനാണ് കൈന്‍റ്നസ് ഡയറി തുടങ്ങിയത്.

എൽപി, യുപി സ്ക്കൂളുകളിൽ ഇത് വളരെ സക്സസ്ഫുൾ ആയിരുന്നു. ഇതിന്‍റെ ഭാഗമായി സ്ക്കൂളുകളിൽ സ്റ്റുഡന്‍റ് ഓഫ് ദി മന്ത് അവാർഡ് ഓരോ ഡിവിഷനിലും ഏർപ്പെടുത്തി. കുട്ടികൾ ചെയ്ത നന്മകൾ, മറ്റുള്ളവരിൽ കണ്ടെത്തിയ നന്മകൾ, ക്ലാസ്മേറ്റിനേയോ പാരന്‍റ്സിനേയോ സഹായിച്ചത്, സ്വന്തം പോസിറ്റീവുകൾ ഇതൊക്കെയാണ് ചോദിക്കുന്നത്. ഇത്തരം ആക്ടിവിറ്റികൾ 30 ഓളം സ്ക്കൂളുകളിൽ ചെയ്യുന്നുണ്ട്.

സ്ക്കൂളിൽ വയ്ക്കുന്ന കൈന്‍റ്നസ് ബക്കറ്റിൽ കുട്ടികളുടെ ചുറ്റുവട്ടത്ത് കണ്ടെത്തുന്ന നന്മകൾ എഴുതി ഇടുന്നു. അതിനെ അടിസ്ഥാനമാക്കിയാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. ചെറുപ്പം മുതൽ നാം അക്കാദമിക്, ആർട്ട്, സ്പോർട്സ് ഇങ്ങനെ എല്ലാറ്റിനും പ്രൈസ് കൊടുക്കും. പക്ഷേ ബെസ്റ്റ് കാരക്ടറിനോ റോൾമോഡലായ ഒരു കുട്ടിക്കോ സമ്മാനമൊന്നും കൊടുക്കാറില്ല. ഞാൻ ഏതാനും വർഷമായി അതിനൊക്കെ പ്രേരിപ്പിക്കുയും കൊടുക്കുകയും ചെയ്യാറുണ്ട്. ഇരുന്നൂറോളം സ്ക്കൂളുകളുമായി ഇത്തരം പ്രൊജക്ടുകൾ ചെയ്തു ബന്ധവുമുണ്ട്.

കാരക്ടറിനുള്ള അവാർഡ് 4 വർഷമായി ഞാൻ ഗ്രമങ്ങളിലെ യുപി സ്ക്കൂളുകളിലെ കുട്ടികൾക്ക് നൽകാറുണ്ട്. കാരക്ടർ മോൾഡ് ചെയ്യാനുള്ള ബെസ്റ്റ് ഏജാണ് എൽപി, യുപി പ്രായം. അതുപോലെ ബെസ്റ്റ് മദറിനും അപ്രീസിയേഷൻ കൊടുക്കാറുണ്ട്. ഏത് സ്ക്കൂളിലും ചെല്ലുമ്പോൾ കേൾക്കുന്ന ഒരു സ്ഥിരം പല്ലവിയുണ്ട്. ചില കുട്ടികളെ കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല എന്ന കാര്യം.

കുട്ടികളെ നല്ല രീതിയിൽ വളർത്തി വിദ്യാസമ്പന്നരാക്കുന്ന അമ്മമാർക്ക് ബെസ്റ്റ് മദർ അവാർഡ് ഞാൻ നൽകാറുണ്ട്. കുട്ടികളിൽ മാത്രമേ ഒരു ചേഞ്ച് വരുത്താൻ കഴിയൂ. അവർക്ക് ഗിഫ്റ്റ് കൊടുത്ത് കുട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം.

ധാരാളം സ്ത്രീകൂട്ടായ്മയ്ക്ക് ഊർജ്ജം പകരുന്നു?

 വിമൻ എംപവർമെന്‍റുമായി ബന്ധപ്പെട്ട് കുറേ കാര്യങ്ങളും ഇതിനിടയിൽ ചെയ്യാൻ ശ്രമിക്കാറുണ്ട്. പ്രത്യേകിച്ചും മികച്ച വനിതാസംരംഭകരെ സ്യഷ്ടിക്കുക, അവർക്ക് പ്രോത്സാഹനം നൽകുക തുടങ്ങിയ കാര്യങ്ങൾക്ക്. നിരവധി വുമൺ എന്‍റർപ്രണർഷിപ്പ് അവാർഡ് ജൂറികളിലുണ്ടാവാൻ ഭാഗ്യമുണ്ടായിട്ടുണ്ട്.

കഴിഞ്ഞ വർഷം യൂണികിന്‍റെ അവാർഡിൽ 8 പേരെ ഞാൻ നോമിനേറ്റ് ചെയ്തിരുന്നു. അതിൽ ഒരു ആന്‍റി ഉണ്ടായിരുന്നു. സരോജം എന്നാണ് പേര്. അവരെ നോമിനേറ്റ് ചെയ്ത സന്തോഷം കൊണ്ട് ആന്‍റി ആദ്യം പറഞ്ഞ വാചകം ഞാൻ ഒരിക്കലും മറക്കില്ല. “എന്‍റെ മോളെ സ്ക്കൂളിൽ പഠിക്കുമ്പോൾ പോലും ഒരു സമ്മാനം എനിക്ക് കിട്ടിയിട്ടില്ല” എന്ന്. അങ്ങനെയാണ് ആളുകൾ സ്ക്കൂൾ ഡേയ്സ് റിമമ്പർ ചെയ്യുന്നത്. അങ്ങനെയൊക്കെ ചെയ്യുമ്പോഴാണ് സമൂഹത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്നത്.

കോ എക്സിസ്റ്റൻസിന്‍റെയും പങ്ക്‍വയ്ക്കലിന്‍റെയും പ്രാധാന്യം ഇങ്ങനെയൊക്കെയും എത്തിക്കാൻ കഴിയും. എന്തായാലും സ്ക്കൂൾ കുട്ടികൾക്കിടയിൽ ബന്ധപ്പെട്ടുള്ള പ്രവർത്തനമേഖല തന്നെയാണ് എന്‍റെ മിഷൻ. എന്‍റെ കുട്ടികളുടെ പിറന്നാൾ, എന്‍റെ വെഡിംഗ് ആനിവേഴ്സറി ഇങ്ങനെയുള്ള എല്ലാ സെലിബ്രേഷനുകളും ഞാൻ കുട്ടികളുമായി പങ്കുവച്ച് ചെയ്യാൻ ഇഷ്ടപ്പെടുന്നു.

സോഷ്യൽ വർക്കർ എന്ന റോളിനെക്കുറിച്ച്? 

സാമൂഹ്യരംഗത്ത് പ്രവർത്തിക്കാൻ ചിലർ പറയുന്ന തടസം അതിനൊക്കെ പണം വേണ്ടേ എന്നാണ്. പൈസയേക്കാളും കൂടുതലായി ഇന്ന് ലോകത്തിന് വേണ്ടത് നമ്മുടെ സമയം, എനർജി, ടാലന്‍റ്, സ്കിൽ, ഓവറോൾ ഹ്യുമാനിറ്റി ഇതാണ്. മെന്‍റൽ ഹെൽത്ത് വലിയ ക്രൈസിസ് ആണ് പലർക്കും. ബേസിക്കിലി ഞാൻ സോഷ്യൽ വർക്കിൽ കോർഡിനേഷൻ ആണ് ചെയ്യുന്നത്. അതിലൂടെ ആവശ്യക്കാരെ പരസ്പരം ബന്ധപ്പെടുത്തി കൊടുക്കാൻ കഴിയും. ഇതിനൊക്കെ സമയവും മനസ്സും വേണം.

ഈ കോവിഡ് കാലത്തും അത്തരം ഒരുപാട് കോർഡിനേഷനും ഭക്ഷണ സാമഗ്രികളും മാസ്ക്കും സാനിറ്റൈസറുമൊക്കെയായി ചെയ്യാൻ കഴിഞ്ഞു. പൈസ ഇല്ല എന്ന് പറഞ്ഞ് ഒഴിയാൻ എളുപ്പമാണ്. ഇത്തരം വർക്കുകൾ പൈസ ഇല്ലാത്തവർക്കും ഏറ്റെടുത്ത് കോർഡിനേറ്റ് ചെയ്യാൻ കഴിയും. സ്വന്തം സുഹൃദ്‍വലയം നല്ല രീതിയിൽ വിനിയോഗിച്ചാൽ മാത്രം മതി. സമൂഹത്തിന്‍റെ നന്മയ്ക്കായി ഇതൊക്കെ എങ്ങനെ നടത്തിക്കാം എന്നു നമുക്ക് നോക്കാമല്ലോ. ഏതു മനുഷ്യനും ഫോക്കസ് ചെയ്യേണ്ട ഒരു കാര്യമുണ്ട് ലെറ്റസ് ബി പാർട് ഓഫ് ആൻസർ! അങ്ങനെ സൊല്യൂഷനിലേക്ക് നമുക്ക് എത്താൻ കഴിയും.

ഇങ്ങനെ പലതും കൂട്ടായ പ്രവർത്തനത്തിലൂടെ വിജയിച്ചു കാണുമ്പോൾ ലഭിക്കുന്ന സംതൃപ്തി, അതെനിക്ക് ആവോളം ലഭിച്ചിട്ടുണ്ട്. ഒരു സോഷ്യൽ വർക്കറുടെ അസാന്നിദ്ധ്യത്തിലും ആൾ ഉദ്ദേശിച്ച പ്രവർത്തനങ്ങൾ നടക്കണം. അതാണ് ശരിക്കുമുള്ള സോഷ്യൽ വർക്ക്. പൈസ കൊടുത്തുള്ള സോഷ്യൽ വർക്ക് ബാന്‍റ് എയ്ഡ് ഒട്ടിക്കുന്നതു പോലെയുള്ളൂ. പ്രോബ്ലം സോൾവ് ചെയ്ത് സ്വയം രണ്ടുകാലിൽ നിന്ന് കാര്യം നേടിയെടുക്കാൻ പ്രാപ്തരാകുമ്പോഴാണ് ജീവിതത്തെ ബോൾഡായി ഫേസ് ചെയ്യാൻ പഠിക്കുന്നത്.

ഇൻഫീരിയോരിറ്റി കോംപ്ലക്സാണ് പലർക്കും. എന്നാൽ ഇവർക്കൊരു പ്ലാറ്റ്ഫോം കൊടുത്താൽ സ്റ്റെപ്പ് ബൈ സ്റ്റെപ്പായിട്ട് വളരും. കഴിവില്ലാത്ത ഒരു മനുഷ്യർ പോലും ഇല്ല. യഥാർത്ഥത്തിൽ കഴിവില്ലായ്മ നമ്മുടെ ആറ്റിറ്റ്യൂഡിലാണ്. മറ്റുള്ളവർക്കും കൂടി ഹാപ്പിനസ് നൽകുക. ഗിവിംഗ് എന്ന ആറ്റിറ്റ്യൂഡ് കുട്ടിയിൽ വളർന്നുവരണം. എപ്പോഴും ടീം വർക്കാണ് വിജയിക്കുക. ടീമിൽ നിന്ന് ജോലി ചെയ്യാനുള്ള മനസ് ഉണ്ടാകണമെങ്കിൽ ഗിവിംഗ് ആറ്റിറ്റ്യൂഡ് ഉണ്ടാകണം.

ദി മോർ യു ഗിവ്, ദി മോർ യു ഗ്രോ എന്നാണ് എന്‍റെ കൺസെപ്റ്റ്. നമ്മൾ വളരും. നമ്മൾ വിരിയും. നമ്മൾ സുഗന്ധവും പരത്തും. ഗിവിംഗിലൂടെയാണ് ഇതെല്ലാം സാദ്ധ്യമാകുക. അതുകൊണ്ടാണ് കുട്ടികളെ അതിനു പ്രേരിപ്പിക്കുന്നത്. മറ്റുള്ളവരുടെ വളർച്ചയിലും ക്ഷേമത്തിലുമാണ് എന്‍റെ സന്തോഷം എന്ന നമ്മുടെ ഇന്ത്യയുടെ പ്രതിജ്‌ഞയിലെ ഒരു വാചകം തന്നെ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ മതി. എന്നാൽ മറ്റുള്ളവരുടെ വളർച്ചയാണ് നമ്മുടെ ഉറക്കമില്ലായ്മ എന്ന രീതിയിലാണ് നമ്മുടെ പെരുമാറ്റം. സോഷ്യൽ വർക്ക് നമ്മുടെ ഹൃദയത്തിൽ നിന്നാണ് ചെയ്യേണ്ടത്. മനുഷ്യരോടുള്ള സ്നേഹത്തിൽ നിന്നാണ് സാമൂഹ്യപ്രവർത്തനം ചെയ്യേണ്ടത് എന്ന് സോഷ്യൽ സയൻസ് ക്ലാസുകൾ എടുക്കുമ്പോൾ ഞാൻ പറയാറുണ്ട്. ധാരാളം സ്ക്കൂളുകളിൽ നിന്ന് സെക്ഷ്വൽ അബ്യൂസിലകപ്പെടുന്ന കുട്ടികളെക്കുറിച്ച് അറിയാറുണ്ട്. അത്തരം അവസ്ഥ നേരിടുന്ന കുട്ടികളെ സഹായിക്കാനും ശ്രമിക്കുന്നു.

ഹാപ്പിനസ്സിലേക്കുള്ള വഴി?

 നിരവധി സ്ത്രീകളുടെ ഒരു പ്രശ്നം നല്ല കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഇംഗ്ലീഷ് സംസാരിക്കാൻ മടിയാണെന്നതാണ്. എന്‍റെ പല കൂട്ടായ്മകളിലും സ്ക്കൂളുകളിലൊക്കെയായി സ്പോക്കൺ ഇംഗ്ലീഷ് കോഴ്സുകൾ ഒരുക്കിക്കൊടുക്കാൻ ഞാൻ ശ്രമിച്ചത് അങ്ങനെയാണ്. നിരവധി സ്ക്കൂളുകൾക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ഒരുക്കിക്കൊടുക്കാൻ കഴിഞ്ഞു. ജീവിതത്തിൽ എന്തൊക്കെ ഉണ്ടെങ്കിലും എത്ര പണമുണ്ടെങ്കിലും അൾട്ടിമേറ്റായ ഹാപ്പിനസ് ഇല്ലാത്ത അനുഭവം പലർക്കുമുണ്ട്.

ജീവിതം മീനിംഗ്ഫുൾ ആകാൻ എന്തെങ്കിലും ഒരു ഹോബിയോ കലയോ സ്വായത്തമാക്കുന്നത് വളരെ ഗുണം ചെയ്യും. ഡാൻസ് എന്‍റെ പ്രിയപ്പെട്ട മേഖലയാണ്. ഭരതനാട്യമാണ് കൂടുതലിഷ്ടം. ഏതൊരു വ്യക്‌തിക്കും ഒരു ഡ്രൈവിംഗ് ഫോഴ്സ് അത്യാവശ്യമാണ്. നമ്മുടെ മുൻ പ്രസിഡന്‍റ് ഡോ.കലാമിനെ നോക്കൂ, അദ്ദേഹം രുദ്രവീണ വായിക്കുമായിരുന്നു. ശാസ്ത്രജ്‌ഞനായിരുന്ന ആൽബർട്ട് ഐൻസ്റ്റിനെ നോക്കൂ അദ്ദേഹം നല്ലൊരു വയലിനിസ്റ്റായിരുന്നു. അദ്ദേഹത്തിന്‍റെ കണ്ടുപിടിത്തങ്ങളുടെ ഏറ്റവും വലിയ ഡ്രൈവിംഗ് ഫോഴ്സായിട്ട് നിന്നത് സംഗീതമാണ്. നൃത്തത്തിലൂടെ സ്ട്രസ് കുറയ്ക്കാൻ കഴിയും. എനർജി ബൂസ്റ്റർ കൂടിയാണ്.

നമ്മൾ സ്വയം ആ ഡ്രൈവിംഗ് ഫോഴ്സ് കണ്ടെത്തണം. ക്രിയേറ്റ് എ പാഷൻ ആന്‍റ് ഹോബി. അതാണ് വേണ്ടത്. ട്രക്കിംഗ്, മൗണ്ടൻ ക്ലൈംബിംഗ്, യാത്ര, ഗാർഡനിംഗ് ഇങ്ങനെ നല്ലൊരു ഹോബി നമ്മൾ കൾട്ടിവേറ്റ് ചെയ്ത് എടുക്കണം. ഒരു കംപ്ലീറ്റ് ഹ്യുമൻ ബീയിംഗ് ആവാൻ ഇതൊക്കെ ആവശ്യമാണ്. ചെറുപ്പം മുതൽ കലാമണ്ഡലത്തിൽ പഠിക്കാൻ അവസരം കിട്ടിയതും നൃത്തരംഗത്ത് ശ്രദ്ധിക്കാൻ അവസരം നൽകി. എന്‍റെ സ്വന്തം വീട് ഷൊർണൂരാണ്. ഇവിടെ കൊച്ചിയിൽ വന്നപ്പോഴും കലാക്ഷേത്ര ടീച്ചേഴ്സിന്‍റെ ശിക്ഷണം കിട്ടി, അങ്ങനെ ഭരതനാട്യത്തിൽ തന്നെ ശ്രദ്ധിക്കാൻ പറ്റി. ഇതിനൊക്കെ സമയം കണ്ടെത്തുന്നത് തന്നെയാണ് പ്രധാനം. 24 മണിക്കൂർ എങ്ങനെ ചാനലൈസ് ചെയ്യണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.

എല്ലാവരുടെയും ലൈഫ് ഒരു റോളർകോസ്റ്റ് റൈഡ് പോലെ തന്നെയാണ്. ഇതിൽ നമ്മൾ സ്വീകരിക്കുന്ന നിലപാടാണ് ആ വ്യക്‌തിയുടെ മനസ്സിനെ നിയന്ത്രിക്കുന്നത്. ക്രിയേറ്റീവ് സ്കിൽ ബിൽഡ് ചെയ്യുമ്പോൾ അത് നമ്മുടെ കരിയറിനെ ബൂസ്റ്റ് ചെയ്യും. വീണക്കച്ചേരിയും ഞാൻ ചെയ്യാറുണ്ട്. അക്കാദമിക് അറിവിനേക്കാളും വലുതാണ് ലൈഫ് എന്ന യൂണിവേഴ്സിറ്റി. ഞാൻ സോഷ്യൽ വർക്കിന് എത്തുമ്പോൾ പലരും ചോദിക്കാറുണ്ട് എംഎസ്ഡബ്ലിയു ആയിരിക്കുമല്ലേ എന്ന്. ലൈഫ് യൂണിവേഴ്സിറ്റി എംഎസ്ഡബ്ലിയു ആണെന്ന് തമാശയ്ക്ക് പറയും. ക്രാഫ്റ്റ് ക്ലാസുകൾ, ബുക്ക് റീഡിംഗ്, ട്രീ ഫോർ ലൈഫ് ഇങ്ങനെ നിരവധി കാര്യങ്ങൾക്കായി ഒരുപാട് പേരെ പ്ലേസ് ചെയ്യാൻ കഴിഞ്ഞു.

ലൈഫിൽ ഇന്നേവരെ ഒരു പബ്ലിക് സ്പീച്ച് നടത്താത്തവർക്കുപോലും അതിനുള്ള ആഗ്രഹം ഉള്ളിൽ കാണും. ഗിവിംഗ് ആയ ലൈഫ് നയിക്കണം എന്ന ആഗ്രഹം മനസ്സിന്‍റെ ആവശ്യമായി മാറുമ്പോഴാണ് ഹാപ്പിനസ് കണ്ടെത്താൻ കഴിയൂ. കുറേ സ്ത്രീകളെ ഈ രീതിയിൽ മോട്ടിവേറ്റ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളാണ് കുടുംബത്തിന്‍റെ നട്ടെല്ല്. അവരിലൂടെയാണ് സമൂഹത്തിലുള്ളവർക്ക് ഹാപ്പിനസ് സ്പ്രെഡ് ചെയ്യാൻ പറ്റുക. അപ്പോൾ സ്ത്രീകൾ ഹാപ്പിയോടെയും കൂടി ഇരിക്കണമല്ലോ. ഇത് ലഭിക്കണമെങ്കിൽ സെൽഫ്‍ലെസ് ആയി കാര്യങ്ങൾ ചെയ്യുക എന്നതാണ് പ്രധാനം.

മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുമ്പോഴാണ് സന്തോഷം വർദ്ധിക്കുക. ജീവിതം ഏറ്റവും ഈസി ആയിയെടുക്കുക. പ്രസന്‍റിൽ ഗ്രാറ്റിറ്റ്യൂഡോടെ ജീവിക്കുക.

കുടുംബം

ഭർത്താവ് ജോർജ് നൈനാൻ. ബേബി മറൈൻ ഇന്‍റർനാഷണൽ എന്ന കമ്പനിയുടെ മാനേജിംഗ് പാർട്ണർ ആണ്. രണ്ടു മക്കൾ ഉണ്ട്. നൈനാൻ, എബ്രഹാം. ജനിച്ചത് ഷൊർണൂരാണ്. വിവാഹശേഷം കൊച്ചിയിലാണ് താമസം.

പ്രീമച്വർ ബേബി കെയർ

നവജാത ശിശുവിന് പ്രത്യേക പരിചരണം ആവശ്യമാണ്. അപ്പോൾ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ പരിചരണം എത്രമാത്രം ശ്രദ്ധയോടെ ചെയ്യേണ്ടതുണ്ട് എന്ന് വ്യക്‌തമാണല്ലോ. ഗർഭാവസ്‌ഥയിൽ ഉണ്ടാകുന്ന ചില അനിശ്ചിതാവസ്‌ഥകളോ, കുഴപ്പങ്ങളോ നിമിത്തം പ്രീമച്വർ ഡെലിവറി സംഭവിക്കാറുണ്ട്. 36 ആഴ്ച പൂർത്തിയാക്കാതെയാണ് ആ സന്ദർഭത്തിൽ ശിശുക്കൾ ജനിക്കുന്നത്.

ഇങ്ങനെ ജനിക്കുന്ന ശിശുക്കളെ പരിചരിക്കാൻ മാതാപിതാക്കൾ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ശിശുരോഗ വിദഗ്ധന്‍റെ സഹായം നിരന്തരം ആവശ്യമായി വരുന്നതിനാൽ അങ്ങനെയൊരു വ്യക്‌തിയെ നേരത്തെ കണ്ടെത്തി വയ്ക്കുക, ഒപ്പം തന്നെ പ്രീമച്വർ ബേബിയെ പരിചരിക്കാൻ ആവശ്യമായ എല്ലാ സാമഗ്രികളും സജ്ജീകരണങ്ങളും വീട്ടിൽ തന്നെ ഒരുക്കേണ്ടതായും വരും. പ്രീമച്വർ നവജാതശിശു സംരക്ഷണത്തിന്‍റെ ഏതാനും ടിപ്സ് ഇതാ.

മുലയൂട്ടൽ

നവജാതശിശുവിന് അണുബാധ പിടിപെടാൻ സാധ്യതയേറെയാണ്. അതിനാൽ മുലപ്പാൽ തന്നെ വേണം കുഞ്ഞിന് നൽകാൻ. പ്രോട്ടീനും പോഷകങ്ങളും അടങ്ങിയ മുലപ്പാൽ കുഞ്ഞിന് വളർച്ചയ്ക്കും ഇതാവശ്യമാണ്. പ്രതിദിനം ആറു മുതൽ 8 തവണ മുലയൂട്ടൽ നടന്നിട്ടുണ്ടാവണം. 6 മാസം വരെ മറ്റൊരു ആഹാരവുംനൽകാതിരിക്കേണ്ടതും അനിവാര്യമാണ്.

ഊഷ്മാവിലെ വ്യതിയാനം

കുഞ്ഞുങ്ങൾക്ക് ഏറ്റവും പ്രയാസം ഉണ്ടാക്കുന്ന മറ്റൊരു കാര്യമാണ് താപനിലയിൽ കാണുന്ന വ്യതിയാനം. ഗർഭാവസ്‌ഥയിലെ അന്തരീക്ഷ താപനില കൂടുതലായിരിക്കും. പ്രസവശേഷം കുഞ്ഞിന്, പുറത്തെ സാധാരണ ഊഷ്മാവ് പോലും അതി കഠിനമായ തണുപ്പായി അനുഭവപ്പെടാം. ഇമ്യൂൺ സിസ്റ്റം പൂർണ്ണമായും വികസിക്കാത്ത സാഹചര്യത്തിൽ ഊഷ്മാവിലെ വ്യതിയാനങ്ങൾ സഹിക്കാനുള്ള ശേഷി നവജാതശിശുക്കൾക്ക്, പ്രത്യേകിച്ചും മാസം തികയാതെ പിറന്ന കുഞ്ഞുങ്ങൾക്ക് കുറവായിരിക്കും. പ്രീമച്വർ ബേബികൾക്ക് ഏറ്റവും സുരക്ഷിതമായ ഇടം അമ്മയുടെ നെഞ്ച് തന്നെയാണ്. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കിടത്തുക.

നിശ്ചിത പരിശോധനകൾ

ഗർഭധാരണ കാലം മുതൽ കുഞ്ഞിന്‍റെ ആരോഗ്യവും അവസ്‌ഥയും പരിശോധിച്ചു കൊണ്ടേയിരിക്കുക. അൾട്രാ സൗണ്ട് വഴി ഇത് ചെയ്യാനാകും. പ്രീമച്വർ ബേബിയ്ക്ക് പ്രസവശേഷവും ഈ പരിശോധന തുടരേണ്ടി വരും. ശ്വാസകോശം, കണ്ണ് തുടങ്ങിയവയുടെ വികാസക്കുറവോ, അപാകതകളോ മനസിലാക്കുന്നത് തുടർച്ചയായ പരിശോധനയിലൂടെയാണ്.

വലിയ ശബ്ദം വേണ്ട

നവജാത ശിശുവിന് വലിയ ശബ്ദങ്ങളും ആളുകളുടെ ബഹളവും സാന്നിധ്യവുമൊക്കെ അസ്വസ്ഥത ജനിപ്പിക്കും. കുട്ടിയുടെ സമീപം പല വ്യക്‌തികൾ ചെല്ലുന്നത് നല്ലതല്ല. കുഞ്ഞിന് അത് അസഹ്യവുമായിരിക്കും. അച്‌ഛനമ്മമാർ ഇക്കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കിടത്തേണ്ട രീതി

നവജാത ശിശുവിന്‍റെ മാംസ പേശികളും എല്ലുകളും വികാസം പ്രാപിക്കുന്നതേയുള്ളൂ. അസ്‌ഥി ബലത്തിന് കുഞ്ഞിനെ കമിഴ്ത്തിക്കിടത്തുന്നത് നല്ലതാണെങ്കിലും ഉറങ്ങുന്ന വേളയിൽ കുഞ്ഞിനെ നിവർത്തി മാത്രം കിടത്തുക.സഡൻ ഇൻഫന്‍റ് ഡത്ത് സിൻഡ്രോം എന്ന അപകടാവസ്‌ഥ ഇല്ലാതിരിക്കാൻ ഈ മുൻകരുതൽ സഹായിക്കും. കമിഴ്ന്നു കിടക്കുമ്പോൾ ശ്വാസം കഴിക്കാൻ പ്രയാസം ഉണ്ടാകാനിടയുണ്ട്.

മടിയിൽ കിടത്തുമ്പോൾ

പ്രീമച്വർ ബേബി, ശാരീരികമായി വളരെ ദുർബലരാണ്. അവരുടെ അവികസിതമായ എല്ലുകളും, സന്ധികളും പെട്ടെന്ന് ക്ഷതം ഏൽക്കുന്നത്ര ദുർബലമായിരിക്കും. മടിയിൽ കിടത്തുമ്പോഴും തോളിൽ ഇടുമ്പോഴുമൊക്കെ അവരുടെ സന്ധികൾക്കും അസ്‌ഥികൾക്കും പരിക്കു പറ്റാതെ ശ്രദ്ധയോടെ വേണം എടുക്കാൻ.

ഈർപ്പം നിലനിർത്തുക

സമയത്തിനു മുന്നേ പിറന്ന കുഞ്ഞുങ്ങൾക്ക് ചർമ്മം ഉണങ്ങി വരണ്ടു പോകുന്ന അവസ്‌ഥ കാണാറുണ്ട്. ഈ അവസഥയിൽ അവർക്ക് സ്പർശം പോലും വേദനാജനകമാകാം. അതിനാൽ ശരീരത്തിലെ മോയിസ്ചുറൈസിംഗ് നിലനിർത്താൻ ഓയിൽ മസാജ് ആവശ്യമാണ്. ചർമ്മത്തിന് ഈർപ്പം ലഭിക്കുമെന്നു മാത്രമല്ല മസാജിലൂടെ ശരീരത്തിന് ചൂട് ലഭിക്കും. ഒപ്പം അസ്‌ഥിയ്ക്ക് ബലവും വർദ്ധിക്കും.

വൃത്തിയുള്ള അന്തരീക്ഷം

മലിനീകരണമില്ലാത്ത, ദുർഗന്ധമില്ലാത്ത വായുവും, പരിസരവും കുഞ്ഞിന്‍റെ ആരോഗ്യകരമായ വളർച്ചയ്ക്ക് അടിയന്തിരമായ ആവശ്യമാണ്. മുതിർന്നവർക്കു മാത്രമല്ല ഈ കാര്യങ്ങൾ ആവശ്യമുള്ളത് എന്ന ധാരണ ഉണ്ടാകണം.

പല രീതിയിൽ കിടത്തുക

ശരീരത്തിനു ബലം കുറവായതിനാൽ കിടത്തുന്ന രീതിയ്ക്ക് പ്രാധാന്യമുണ്ടെന്ന് ആദ്യമേ പറഞ്ഞുവല്ലോ. ഒരേ പൊസിഷനിൽ മണിക്കൂറുകളോളം കിടത്താൻ പാടില്ല. ഉറങ്ങുമ്പോഴും ഇടയ്ക്കിടയ്ക്ക് കുഞ്ഞിനെ വശം മാറ്റി ക്കിടത്തണം. കിടത്തുമ്പോൾ കഴുത്ത്, തോൾ, പിൻഭാഗം ഇവിടത്തെ മാംസപേശികൾക്ക് ബലം ലഭിക്കുന്നു. ഒരേ രീതിയിൽ കുഞ്ഞിനെ കിടത്തിയാൽ ഫ്ളാറ്റ് ഹെഡ് സിൻഡ്രോം ഉണ്ടാകാം.

– ഡോ. കൃഷ്ണ യാദവ്, നവജാത ശിശു വിദഗ്ധ

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें