അന്താഷ്ട്ര ടേബിൾ ടെന്നീസ് കളിക്കാരിയും ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാനന്തര ബിരുദധാരിയാണ് നമ്മുടെയെല്ലാം അഭിമാനമായ നൈന ജയസ്‍വാള്‍. ഐക്യരാഷ്ട്ര സംഘടനയുടെ ലോക സമാധാന ദിനവുമായി ബന്ധപ്പെട്ട് വേൾഡ് പീസ് ഡേ ബർലിന് വേണ്ടി നൈനയെ ജൂൺ 7 ന് ഇന്ത്യയുടെ ഔദ്യോഗിക ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുത്തിരിക്കുകയാണ്.

ടേബിൾ ടെന്നീസിൽ അന്താരാഷ്ട്ര നേട്ടങ്ങൾ കൊയ്യുന്നതിന് പുറമേ 15-ാം ത്തെ വയസ്സിൽ ഹൈദരാബാദിൽ നിന്നും ബിരുദം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയെന്ന ബഹുമതി കൂടി നൈനയ്ക്കുണ്ട്. അതുപോലെ 17-ാം ത്തെ വയസ്സിൽ പിഎച്ച്ഡിയും ഈ മിടുക്കി കരസ്ഥമാക്കി. ഇപ്പോഴിതാ വേൾഡ് പീസ് ഡേ ബർലിൻ ഇന്ത്യയുടെ ഓദ്യോഗിക ബ്രാന്‍റ് അംബാസിഡറായി നൈനയെ തെരഞ്ഞെടുത്തിരിക്കുന്നു. ഐക്യരാഷ്ട്ര ലോക സമാധാന ദിനത്തോടനുബന്ധിച്ചാണ് ഈ ബഹുമതി ഏർപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും മഹത്തരമായ പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരിയായ പെൺകുട്ടിയാണ് ഈ 20 കാരി.

ഐക്യരാഷ്ട്ര സംഘടനയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് വേൾഡ് ഡേ ബർലിന്‍റെ പ്രവർത്തനങ്ങൾ. പീസ് വൺ ഡേ എന്ന സമാധാന സഖ്യത്തിന്‍റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടനയ്ക്കുള്ള വേൾഡ് പീസ് ഡേ ബർലിൻ എന്നത് ജർമ്മൻ സമൂഹത്തിന്‍റെ അംഗമാണ്. അന്താരാഷ്ട്ര തലത്തിൽ 100 രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്ന ശൃംഖലയാണത്. എല്ലാവർഷവും ബർലിനിലെ ബ്രാൻഡൻബർഗ് ഗേറ്റിൽ സെപ്റ്റംബർ 21 ഐക്യരാഷ്ട്ര സമാധാന ദിനത്തിൽ 15,000 ത്തിലധികം ആളുകൾ പങ്കെടുക്കുന്ന ഡെമോ പ്ലസ് മ്യൂസിക്കൽ പരേഡും റാലിയും സമാധാന ദിനാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്.

വേൾഡ് പീസ് ഡെ ബർലിനുവേണ്ടി ഇന്ത്യൻ ഓദ്യോഗിക അംബാസിഡറായി നിയോഗിച്ചതിനെക്കുറിച്ച് നൈന ജയസ്‍വാള്‍ പറയുന്നതിങ്ങനെ.

“ഐക്യരാഷ്ട്രസംഘടനയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുൻ നിർത്തിയുള്ള വേൾഡ് പീസ് ബർലിന്‍റെ പ്രവർത്തനങ്ങളിൽ ഞാൻ പങ്കാളിയാവും. അതിനായി ഞാൻ പ്രവർത്തിക്കും. ലോക സമാധാന ദിനത്തിൽ ബർലിനിൽ എന്‍റെ സാന്നിദ്ധ്യം ഉറപ്പായും ഉണ്ടാവും. അതുപോലെ വാർഷിക യോഗത്തിൽ ഞാൻ പങ്കെടുക്കുകയും ചെയ്യും”

“ഈയൊരു ദൗത്യത്തിനായി എന്നെ തെരഞ്ഞെടുത്തതിൽ ജർമ്മൻ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയറിനും ബെർലിൻ മേയറായ മൈക്കിൾ മുള്ളറിനും ഫസ്റ്റ് അംബാസിഡറായ മാർക്കസ്തീലെയ്ക്കും പ്രത്യേകം നന്ദിയറിയിക്കുന്നു.

“കാനഡ, ജർമ്മനി, ആസ്ട്രിയ, റഷ്യ, അമേരിക്ക എന്നിങ്ങനെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രഗത്ഭരായ അംബാസിഡർമാർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയെന്നുള്ളത് എന്നെ സംബന്ധിച്ച് സന്തോഷവും ആവേശവും പകരുന്ന കാര്യമാണ്.” നൈന അഭിമാനത്തോടെ പറയുന്നു.

കുടുംബത്തിന്‍റെ പിന്തുണ

“രക്ഷിതാക്കളുടെയും ഇളയ അനുജന്‍റെയും പിന്തുണയാണ് എന്‍റെ ശക്‌തി. ഈയൊരു സ്ഥാനത്തെത്താൻ എന്നെ സാഹിയച്ചത്. സമാധാനത്തിനുള്ള അംബാസിഡർ എന്ന നിലയിൽ ഗ്രാമപ്രദേശങ്ങളിൽ ശ്രദ്ധ നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആഗോള വൽക്കരണത്തിന്‍റെ കാലമാണിപ്പോൾ. ഡിജിറ്റൽ വിവരസാങ്കേതിക സംവിധാനങ്ങളിലൂടെ രാജ്യങ്ങളെയെല്ലാം തന്നെ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇത്തരം ആധുനിക സങ്കേതിക വികസനങ്ങളൊന്നും കടന്നു ചെല്ലാത്ത എത്രയോ വിദൂര ഗ്രാമമേഖലകളുണ്ട് ഇവിടെ. അതുകൊണ്ട് ഇത്തരം മേഖലകളിലെ സ്ത്രീകളെ ഉദ്ധരിക്കേണ്ടതായുണ്ട്. എന്നാലെ ഇന്ത്യയുടെ ഗ്രാമമേഖലയ്ക്ക് സമഗ്രമായ മാറ്റമുണ്ടാവൂ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...