ഇൻഫോർമേഷൻ യുഗമാണ് എല്ലാവരും എപ്പോഴും പറയുന്ന കാര്യമാണിത്. കാര്യം സത്യവുമാണ്. സ്വന്തമായി നമ്മുടെ കൈവശം എത്രമാത്രം അറിവുണ്ടോ നമ്മൾ അത്രയും തന്നെ വിജയം വരിക്കും.

ഇൻഫോർമേഷൻ എന്ന് നമ്മൾ ലളിതമായി പറഞ്ഞാലും ശരി നഗരം, രാജ്യം തുടങ്ങി ലോകമെമ്പാടും എന്തെല്ലാം സംഭവിക്കുന്നുവെന്നതിനെപ്പറ്റി ധാരണയുണ്ടായിരിക്കണമെന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഫാഷൻ, ജീവിതശൈലി, ഉദ്യോഗം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളും അതിലുൾപ്പെടും.

ഈ മേഖലകളിൽ നിത്യേന എന്തൊക്കെ പുതുതായി സംഭവിക്കുന്നുവെന്നതിനെപ്പറ്റി അറിയേണ്ടതും ഏറ്റവും പ്രധാനമാണ്.

സ്വന്തം വിഷയത്തെക്കുറിച്ചുള്ള പൂർണ്ണമായ അറിവ് ഉണ്ടായിരിക്കുന്നത് വിജയം വരിക്കാൻ സഹായിക്കും. ഇതിന് പുറമെ മറ്റ് വിഷയങ്ങളെ സംബന്ധിച്ചുള്ള അറിവുണ്ടായിരിക്കുന്നതും പ്ലസ് പോയിന്‍റാണ്.

ഏത് മേഖലയിലാണോ ജോലി ചെയ്യുന്നത് ആ മേഖലയ്ക്ക് പുറമെ മറ്റ് കാര്യങ്ങളെക്കുറിച്ചുള്ള അറിവുകൾ ജീവിത വിജയം വരിക്കാൻ സഹായിക്കും.

എല്ലാ വിഷയത്തെയും സംബന്ധിച്ചുള്ള അറിവ്

ഉദ്യോഗസ്‌ഥയായാലും വീട്ടമ്മയായാലും ലോകം മുഴുവനും നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ചുള്ള അറിവുകൾ ജീവിതത്തിൽ ഉചിതമായ തീരുമാനങ്ങളെടുക്കാൻ അവരെ പ്രാപ്തമാക്കും. ചെറിയ ചെറിയ അറിവുകൾ പോലും നല്ല വഴികളിലേക്ക് നയിക്കും. പക്ഷേ പലർക്കും സ്വന്തം അഭിരുചിയ്ക്ക് അപ്പുറത്തുള്ള വിഷയങ്ങളെക്കുറിച്ച് അറിയാൻ വലിയ താൽപ്പര്യമുണ്ടാകില്ല. എന്നാൽ അറിവാണ് ശക്തിയെന്ന് അംഗീകരിക്കുന്നതിനൊപ്പം തന്നെ അറിവുകളിൽ നിന്നും അകലം പാലിച്ച് നമുക്കൊന്നും ചെയ്യാനാവില്ല.

ഉദാ: സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു ചെറിയ സദസിൽ പല വിഷയങ്ങളെക്കുറിച്ച് ചർച്ച നടക്കുമ്പോൾ എല്ലാ വിഷയങ്ങളെപ്പറ്റി നല്ല തികഞ്ഞ അറിവുള്ളയാൾ ചർച്ചയിൽ സജീവമാകും. എന്നാൽ രാഷ്ട്രീയം, സാമ്പത്തികവ്യവസ്ഥ എന്നിവയിലൊന്നും താൽപ്പര്യമില്ലാത്ത സ്ത്രീകൾക്ക് അത്തരം ചർച്ചകൾ വിരസ പൂർണ്ണമാകാം. ഇവയെപ്പറ്റിയൊക്കെ നല്ല ധാരണയും അറിവും കാഴ്ചപ്പാടുമുള്ള സ്ത്രീകൾ വിലമതിക്കപ്പെടും. അവരുടെ വാക്കുകൾ കേൾക്കാൾ എല്ലാവർക്കും താൽപ്പര്യവുമായിരിക്കും.

ചില വീട്ടമ്മമാരെ ശ്രദ്ധിച്ചിട്ടില്ലേ.... വീട്ടിലെ ജോലികളൊക്കെയും സമർത്ഥമായും ചെയ്യും. വീടിന് പുറത്തുള്ള കാര്യങ്ങളിൽ അവർക്ക് അത്ര സാമർത്ഥ്യമോ കഴിവോ പരിചയമോ ഉണ്ടാവണമെന്നില്ല. എന്നാൽ മറ്റ് ചിലരുണ്ട്. വീട്ടിലെ ജോലികൾ വളരെ സാമർത്ഥ്യത്തോടെ ചെയ്യുന്നതിനൊപ്പം ബാങ്കിംഗ്, മെഡിക്കൽ, ഇൻഷ്യൂറൻസ്, മൊബൈൽ, ലാപ്പ്ടോപ്പ് എന്നിവയുടെ പ്രവർത്തനങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടായിരിക്കും. മറ്റാരേയും ആശ്രയിക്കാതെ അവർ അത്തരം കാര്യങ്ങൾ നല്ല രീതിയിൽ നടത്തുകയും ചെയ്യും. ലോകം മുഴുവനും നടക്കുന്ന സംഭവവികാസങ്ങളെപ്പറ്റി ഇവർക്ക് നല്ല ധാരണയുണ്ടായിരിക്കും. അവർക്ക് സമൂഹത്തിൽ നല്ല മതിപ്പ് ലഭിക്കും. പങ്കാളിയുടെ ഈ മികവ് ഭർത്താവിന് സന്തോഷം പകരുന്ന കാര്യവുമായിരിക്കും.

സോഷ്യൽ മീഡിയ വിശ്വസനീയമല്ല

ചുറ്റുപാടിൽ നിന്നും കൂടുതൽ അറിവുകൾ നേടുന്നതിനെപ്പറ്റി പ്രതിപാദിക്കുമ്പോൾ ഒരു കാര്യം തുറന്നു പറയാതെ വയ്യ. സോഷ്യൽ മീഡിയകൾ വഴി ലഭിക്കുന്ന വിവരങ്ങൾ അറിവുകൾ നേടാൻ ധാരാളമാണെന്ന് കരുതരുത്. വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയയിൽ വിളമ്പുന്ന വിവരങ്ങൾ 100 ശതമാനം വിശ്വസനീയമായിരിക്കണമെന്നില്ല. മറ്റൊന്ന് അവ അപൂർണ്ണവും വളച്ചൊടിച്ചതുമായിരിക്കുമെന്നതാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...