കണ്ണൂർ സർവ്വകലാശാല നിയമവിഭാഗം മേധാവിയാണ് കവിത ബാലകൃഷ്ണൻ. പക്ഷേ അധ്യാപനത്തിനൊപ്പം അതല്ലെങ്കിൽ അതിലേറെ കവിതയെ കണക്ട് ചെയ്യാൻ കഴിയുന്നത് ഒരു കലാകാരി എന്ന നിലയിലാണ്. ചിത്രരചനയും നൃത്തവും സംഗീതവും എഴുത്തും എല്ലാം വഴങ്ങുന്ന ഒരു ബഹുമുഖ പ്രതിഭ.

സ്ക്കൂൾ പഠനകാലം മുതൽ തന്നെ കവിതയ്ക്ക് ചിത്രകലയോട് വലിയ താൽപര്യം ഉണ്ടായിരുന്നു. അച്ഛനുമമ്മയും പ്രോത്സാഹിപ്പിച്ചപ്പോൾ ഉള്ളിലുറങ്ങിക്കിടന്ന കലാവാസനകൾക്കെല്ലാം ജീവൻ വച്ചു. മനസ്സില്ലാമനസോടെ പഠിക്കാൻ തയ്യാറായ നൃത്തവും സംഗീതവും കൂടി പിന്നീട് ഹൃദയത്തിന്‍റെയും ശരീരത്തിന്‍റെയും താളമായി. ചിത്രരചനയോടുള്ള താൽപര്യത്തിൽ ചുമർ ചിത്രരചനയും പെയ്ന്‍റിംഗും എല്ലാം ചെയ്യാൻ തുടങ്ങി. ഇപ്പോൾ പെയ്ന്‍റിംഗ് ചെയ്തു കിട്ടുന്ന പണം ചാരിറ്റിയ്ക്കായി സംഭാവന ചെയ്തും മാതൃകയാവുകയാണ്. കവിതയുടെ വാക്കുകളിലൂടെ...

എന്‍റെ സ്വന്തം നാട് തൃശൂരിനടുത്ത് ഇരിങ്ങാലക്കുടയാണ്. കലയെ ഒരുപാട് സ്നേഹിക്കുന്ന കുടുംബമാണ്. കുട്ടിക്കാലത്ത് കലാവാസനകളെ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. എന്‍റെ അച്ഛനും അമ്മയും യൂത്ത് ഫെസ്റ്റിവലിനെല്ലാം ലീവ് എടുത്ത് എന്‍റെ കൂടെ വരും. ഒരു കല്യാണം ആർഭാടമായി നടത്താനുള്ള പണം യൂത്ത്ഫെസ്റ്റിവൽ പങ്കെടുക്കാനായി അച്ഛൻ ചെലവഴിച്ചുണ്ടാകണം. അന്നൊക്കെ ഓരോ സ്റ്റേജിലും പക്കമേളമടക്കം സ്വന്തം കാശ് മുടക്കി പോകണമല്ലോ.

ഇതിനിടെ എന്‍റെ വരയുടെ ലോകം കണ്ടുപിടിച്ചത് അമ്മയാണ്. പാട്ടും ഡാൻസും വരയും എല്ലാം കൂടി പരിശീലിച്ചിരുന്ന കുട്ടിക്കാലം. ഡാൻസും പാട്ടും കൂടി ഒരുമിച്ചൊരു സ്ഥലത്തായിരുന്നു. അന്നെനിക്ക് എല്ലാം കൂടി താങ്ങാൻ കഴിയുന്നില്ലായിരുന്നു. അതിനാൽ അമ്മയോട് കെഞ്ചി പാട്ട് പഠനം ഒഴിവാക്കുകയായിരുന്നു. അന്നൊന്നും വലിയ കമ്മിറ്റ്മെന്‍റൊന്നും കലയോട് ഉണ്ടായിരുന്നില്ല.

ഇതിനിടയിൽ കാലിന് അസുഖം വന്നു. അതോടെ ഡാൻസും നിർത്തി. എന്തോ കാരണത്തിൽ കാലിന് ചെറിയൊരു ബലക്കുറവ് ഉണ്ടാവുകയും നൃത്താഭ്യാസം പ്രയാസത്തിലാവുകയും ചെയ്തു. ആ സമയത്ത്, പത്തിലൊക്കെ പഠിക്കുമ്പോൾ ഓട്ടോയിൽ തന്നെയാണ് സ്ക്കൂളിൽ പോവുകയും വരികയും ചെയ്തിരുന്നത്. അന്ന് ഡാൻസ് കളിക്കാൻ പറ്റാതെ വന്നപ്പോൾ സാധാരണ കുട്ടികൾക്ക് സങ്കടം വരുമല്ലോ. എനിക്ക് സന്തോഷമാണ് തോന്നിയത്. അത്രയും ബോധമേ അന്നൊക്കെ ഉണ്ടായിരുന്നുള്ളൂ. അതിനായി ഇനി മെനക്കെടണ്ടല്ലോ എന്നാണ് ഞാൻ ചിന്തിച്ചത്!

സ്ക്കൂൾ മത്സരത്തിനു പോകുമ്പോൾ വലിയ മെന്‍റൽ സ്ട്രെയിനായിരുന്നു. അതിനാലാവണം ഡാൻസ് നിർത്തിയപ്പോൾ സന്തോഷം തോന്നിയത്. ചിത്രകല എനിക്ക് കൂടുതൽ കംഫർട്ടബിളായിരുന്നു.

ഇനി കരിയറിനെ കുറിച്ച് പറഞ്ഞാൽ അതും വലിയൊരു വഴിത്തിരിവാണ്. നിയമപഠനവും ഞാൻ അത്ര ഇഷ്ടപ്പെട്ട് എടുത്ത വിഷയമായിരുന്നില്ല. എനിക്ക് തേഡ് ഗ്രൂപ്പും ഹുമാനിറ്റീസും ലിറ്ററേച്ചറുമൊക്കെയായിരുന്നു ഇഷ്ടം. പക്ഷേ പത്തിൽ നല്ല മാർക്കുള്ളതിനാൽ സയൻസ് എടുക്കാൻ അച്ഛനും അമ്മയും പ്രേരിപ്പിച്ചു. അച്ഛൻ ബാലകൃഷ്ണൻ എൽഐസി ഉദ്യോഗസ്ഥനായിരുന്നു. അമ്മ അമൃത ടീച്ചറും. അച്ഛന്‍റെ ഡ്രീം ഞാൻ സിവിൽ സർവ്വീസ് ചെയ്യണമെന്നായിരുന്നു.

പ്രീഡിഗ്രി പഠനകാലം എന്‍റെ ചിന്താഗതികളെ മാറ്റിമറിച്ചൊരു പഠന കാലം തന്നെയാണ്. സത്യം പറഞ്ഞാൽ ഞാൻ പഠിച്ച കോളേജ് എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. ഒരു കോളേജിന് ഒരു കുട്ടിയെ എത്രമാത്രം നെഗറ്റീവാക്കാൻ പറ്റും എന്നതിന്‍റെ തെളിവായിരുന്നു ഞാൻ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...