ചെക്കുന്ന് മലയിലെ നിറക്കൂട്ട്

ഒരു പെരുന്നാൾ കാലത്താണ് ഞങ്ങൾ മലപ്പുറത്ത് എത്തുന്നത്. മലബാറിന്‍റെ രുചിപ്പെരുമ ധാരാളം കേട്ടിട്ടുണ്ടെങ്കിലും ആസ്വദിക്കാൻ സാധിച്ചത് ഇത്തവണ ആണ്… ചുമ്മാ ടൗണിൽ കറങ്ങി നടക്കുമ്പോൾ ആണ് ചങ്ക് ജുനു മുന്നിൽ പെട്ടത്. ജുനുവുമായി സംസാരിക്കുമ്പളും കണ്ണ് ഓന്‍റെ കടയിലെ കുപ്പി ഭരണികളിൽ ആയിരുന്നു. ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും എല്ലാം അവിടുന്ന് മാടി വളിക്കുന്നു. എന്നോട് സഹതാപം തോന്നി ആവണം ഓൻ അതെല്ലാം ഓരോ കവറിൽ ആക്കി തന്നു. തീരെ ആക്രാന്തം ഇല്ലാത്ത കുട്ടി എന്നു വിചാരിച്ചു കാണും.

ജുനുവിൽ നിന്നുമാണ് അരീക്കോടിന് സമീപമുള്ള ചെക്കുന്ന് മലയെപ്പറ്റി അറിയുന്നത്. അത്യാവശ്യം നല്ലൊരു ട്രെക്കിംഗ് ആണെന്നും അധികം ആരും പോകാത്ത സ്ഥലം ആണെന്നും അവൻ പറഞ്ഞു. നല്ല കോട ലഭിച്ചേക്കാൻ സാദ്ധ്യത ഉണ്ടെന്ന് കേട്ടപ്പോൾ പിന്നെ ഒന്നും നോക്കാൻ ഉണ്ടായിരുന്നില്ല. നാളെ വെളുപ്പിന് തന്നെ പോകാമെന്നായി ഞങ്ങൾ.

ജുനുവിനെ കൂടെ കൂട്ടണമെന്ന് ഉണ്ടെങ്കിലും നോമ്പ് നോക്കുന്ന ഓനെ വിളിക്കാൻ മനസ്സ് വന്നില്ല. പക്ഷേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അവൻ പറഞ്ഞു. കടയിൽ ഉണ്ടാകും വെളുപ്പിനെ എത്തിയാൽ മതീന്ന്… എന്‍റെ ആവേശവും തുള്ളലും കണ്ട അനുച്ചേട്ടൻ ഉള്ളാലെ ചിരിക്കുന്നുണ്ടായിരുന്നു.. കഴിഞ്ഞ ദിവസം സൂചിമല ട്രക്കിംഗ് പോയി എന്‍റെ നടത്തം കാരണം പാതിവഴിയ്ക്ക് ഇട്ടേച്ചും പോയ മനുഷ്യൻ ആണ്. പക്ഷേ എന്‍റെ ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല.

വെളുപ്പിനെ അളിയനും ചേച്ചിയും എല്ലാം എണീക്കും മുമ്പ് റെഡിയായി ഞാൻ ഹാജർ വച്ചു. നല്ല മഴ സമയം ആയതിനാൽ റെയിൻ കോട്ടും എടുത്തു പുറപ്പെട്ടു. ചെറിയ ട്രെക്കിംഗ് എന്ന് പറഞ്ഞതിനാൽ ഭക്ഷണവും വെള്ളവും കരുതിയില്ല…

കടയിൽ എത്തിയപ്പോൾ ജുനു കാത്ത് നിൽക്കുന്നു. മഞ്ഞും ചാറ്റൽ മഴയും തണപ്പും അകമ്പടിയായി കടന്നുവന്നു. ബൈക്കിലെ യാത്രയ്ക്കൊടുവിൽ ഒരു കരിങ്കൽ ക്വാറിക്ക് സമീപം ആണ് ചെന്നെത്തിയത്. വലിയൊരു മലയുടെ അടി വാരത്ത് ആണ് ഈ ക്വാറി. മലയെ തുരന്നു അതങ്ങനെ നിൽക്കുന്നു. നാളെ ഒരുപക്ഷേ ഇവിടെ വരുമ്പോൾ ഈ മലയോ കുന്നോ ഉണ്ടായെന്നു വരില്ല.. ഇങ്ങനെ ആയിരിന്നിരിക്കില്ലേ പല കുന്നുകളും സ്മൃതി അടഞ്ഞത്?

ചെങ്കുത്തായ കയറ്റം ആണ് ഞങ്ങളെ എതിരേറ്റത്. അകലെ എവിടെയോ പൊട്ടുപോലെ ചെക്കുന്ന്. ആദ്യത്തെ കയറ്റം കയറി കഴിഞ്ഞപ്പോൾ തന്നെ എന്‍റെ ആവേശം കെട്ടടങ്ങി. പിന്നെ അവിടെ നിന്നും ഞാൻ ആ കുന്നും മലയും മുഴുവൻ കയറിയ ക്രെഡിറ്റ് ജുനുവിനുള്ളതാണ്. ബാഗിൽ ബിരിയാണി ഉണ്ടെന്നും മല കയറി മുകളിൽ എത്തിയാൽ തരാമെന്നും പറഞ്ഞു പ്രലോഭിപ്പിച്ചു. ഇക്കണ്ട കാടും മലയും എല്ലാം നടത്തിച്ചു. ആട്ടിൻ കുട്ടിയെ പ്ലാവില കാട്ടി നടത്തുന്നത് പോലെ ബിരിയാണി പ്രതീക്ഷിച്ചു ഞാൻ നടപ്പായി. നടന്നും ഇരുന്നും നിരങ്ങിയും എല്ലാമാണ് ട്രക്കിംഗ് പൂർത്തിയാക്കിയത്.

ആദ്യമൊക്കെ ജനവാസ കേന്ദ്രങ്ങളിൽ കൂടി ആയിരുന്നു യാത്ര. ചെറിയ കുടിലുകൾ മിക്കവയും മണ്ണും കട്ടയും ഉപയോഗിച്ച് നിർമ്മിച്ചവ. ടാർപോളിൻ കൊണ്ട് മറച്ചിട്ടുണ്ട് അവയൊക്കെ… ഓരോ വീട്ടിലും പട്ടി ഉണ്ടാകും. ഉപദ്രവിക്കുമെന്നു പേടിക്കണ്ട (എനിക്കും തീരെ പേടി ഉണ്ടായിരുന്നില്ല!) വീട്ടുകാർ പറഞ്ഞാൽ അവൻ അവിടെ നിൽക്കും. പട്ടി ഉള്ള എല്ലാ വീട്ടുകാരും ഞങ്ങൾ ആ വഴി പോകുന്നുണ്ടെന്നു മനസ്സിലാക്കിയിരിക്കണം.

മഴയത്ത് ഉറവ പൊട്ടി ധാരാളം അരുവികൾ രൂപപ്പെട്ടിരുന്നു. പോകുന്ന വഴികളിൽ എല്ലാം ഇത്തരം ചെറു അരുവികൾ കണ്ടു. കുടംപുളി പഴുത്തു അടർന്നുവീണ് ധാരാളമായി കിടക്കുന്നു. നടന്നിട്ടും നടന്നിട്ടും വഴി തീരുന്നില്ല. ആദ്യത്തെ ആവേശം എല്ലാം കെട്ടടങ്ങിയ എനിക്ക് എവിടെയെങ്കിലും ഇരുന്നാൽ മതിയെന്നായി. രണ്ടു ചുവടുവച്ചാൽ 10 മിനിറ്റ് റസ്റ്റ് എന്ന രീതിയിലേക്കു ഞാൻ എത്തി. പക്ഷേ പോകുന്തോറും കാട് വളരെ മനോഹരിയായി തുടങ്ങി. പലതരം കിളികളുടെ കലപിലയും കാട്ടുപഴങ്ങളും വള്ളിച്ചെടികളും പുൽമേടും എല്ലാം പുതിയ അനുഭവങ്ങൾ ആയി. ഇടയ്ക്ക് ഞാൻ പലതവണ ഉരുണ്ടുവീണു. മുൾച്ചെടികൾ കുത്തിക്കയറി കയ്യിലും കാലിലുമൊക്കെ മുറിവ് പറ്റി. പാറക്കൂട്ടങ്ങളിലും മറ്റും വലിഞ്ഞു കയറാൻ നന്നേ പ്രയാസപ്പെട്ടു. ജുനുവും അനുച്ചേട്ടനും ഇതെത്ര കണ്ടിരിക്കുന്നൂന്ന ഭാവത്തിൽ എന്നെ സഹായിച്ചു.

വിശപ്പ് എന്നെ അക്രമകാരി ആക്കുമെന്ന് ഭയന്നു ആവാം മുകളിൽ എത്തിയാൽ ആഹാരം തരാമെന്ന് പറഞ്ഞു. ആ വാക്കുകൾ വിശ്വസിച്ചു ഞാൻ നടത്തത്തിന്‍റെ വേഗത കൂട്ടി. മഴ പെയ്തു കിടക്കുന്നതിനാൽ കുത്തനെ ഉള്ള കയറ്റം അൽപം പ്രയാസമുണ്ടാക്കി. ഇടയ്ക്ക് നല്ല മഴയും കോടയും മാറി മാറി പുൽകി.

ഒടുവിൽ നമ്മൾ എത്താറായി എന്നു ജുനു പറഞ്ഞപ്പോൾ ഭയങ്കര ആവേശം. പിന്നീട് കൂടുതലും കുറ്റിച്ചെടികൾ നിറഞ്ഞ സ്ഥലം ആയിരുന്നു. ഒരാൾപ്പൊക്കത്തിൽ നിന്ന പുൽച്ചെടികളെ വകഞ്ഞുമാറ്റി ഞങ്ങൾ നടന്നു. പല സ്ഥലത്തും മൈൽ കുറ്റികൾ കാണാൻ സാധിച്ചു. ഒടുവിൽ കുന്നിൻ മുകളിൽ എത്തി ഒരു പാറപ്പുറത്ത് ഇരുന്നു. ചുറ്റിനും കോട നിറഞ്ഞു നിൽക്കുന്നു. ചിലപ്പോൾ ചുറ്റുമുള്ളവരെ കാണാൻ പറ്റില്ല. കാറ്റടിച്ചു കോട മാറുമ്പോൾ മരങ്ങളും കുറ്റിച്ചെടികളും അങ്ങ് ദൂരെ പൊട്ടുപോലെ കെട്ടിടങ്ങളും എല്ലാം തെളിഞ്ഞു വരുന്നു. ഇടയ്ക്ക് ആകെ നനച്ചൊരു മഴ. ഇത്രയും നേരത്തെ ക്ഷീണമെല്ലാം എവിടെയോ പോയ്മറഞ്ഞു.

എത്തിയപാടെ ജുനു ബാഗിൽ നിന്നും കുറച്ചു സവാളയും മുളകും അരിഞ്ഞു കുരുമുളകും ഉപ്പും തിരുമ്മി ചേർത്ത് ബണ്ണിൽ വച്ച് നല്ല അടിപൊളി സൻവിച്ച് ഉണ്ടാക്കിത്തന്നു. ബിരിയാണിയേക്കാൾ സ്വാദ് തോന്നിയ നിമിഷം. ഞാനും അനൂപട്ടേനും ആസ്വദിച്ചു കഴിച്ചു. വീണ്ടും കാഴ്ചകളും കോടയും ചാറ്റൽ മഴയും ആസ്വദിച്ചു ഒരുപാട് സമയം അവിടെ ചെലവഴിച്ചു. തിരികെ പോരാൻ തീരെ മനസ്സുണ്ടായില്ല. വളരെ പ്രയാസപ്പെട്ടു കയറിയ കയറ്റങ്ങൾ ഒക്കെ നിമിഷനേരം കൊണ്ട് തിരിച്ചു ഇറങ്ങി. തിരികെ വരുമ്പോൾ ഞാൻ ആരെക്കാൾ ആവേശത്തിൽ ആയിരുന്നു. ചെക്കുന്നിറങ്ങി ഒരു നീർച്ചാലിൽ കയ്യും കാലും കഴുകി ആവോളം തണുത്ത വെള്ളവും കുടിച്ച് വീട്ടിലേക്ക് മടക്കം. ചെക്കുന്ന് ഒരു അനുഭവം ആയിരുന്നു. വീണ്ടും തിരികെ എത്താൻ പ്രേരിപ്പിക്കുന്ന സുഖകരമായ ഒരു അനുഭവം. ഒപ്പം ജുനുവിനെ വിസ്മരിക്കാനും വയ്യാ.

ഒരു ഇന്‍റലക്ച്വൽ സിനിമാകുടുംബം!

തേവരയിൽ കായലോരത്തോടു ചേർന്ന മനോഹരമായ ഫ്ളാറ്റിൽ കാത്തിരിക്കുകയായിരുന്നു മല്ലിക സുകുമാരൻ എന്ന പ്രേക്ഷകരുടെ സ്വന്തം മല്ലികേച്ചി. എപ്പോഴും തണുത്തുനനുത്ത കാറ്റു ചുറ്റിത്തിരിയുന്ന സ്വീകരണമുറി. ഒപ്പം പോസിറ്റീവ് ഊർജ്ജം നിറഞ്ഞ പുഞ്ചിരിയോടെ മല്ലിക സുകുമാരനും. സർക്കാർ ഉദ്യോഗസ്‌ഥയും എഴുത്തുകാരിയുമായ നിസരി മേനോൻ തന്‍റെ അച്‌ഛന്‍റെ വലിയൊരു സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള ഒരു മോഹവുമായിട്ടാണ് മല്ലിക സുകുമാരനെ കാണാനെത്തിയത്.

ഏറ്റവും ഇന്‍റലക്ച്വലായ ഒരു സിനിമാ കുടുംബം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കുടുംബത്തിന്‍റെ നാഥ കൂടിയാണ് മല്ലിക സുകുമാരൻ. സിനിമയിൽ വരും മുമ്പ് ഇംഗ്ലീഷ് പ്രൊഫസറായിരുന്നു സുകുമാരൻ. ഹാർഡ്കോർ വായനാ പ്രേമി. ഇവരുടെ മക്കളും അതേ പാതയിലാണ്.

സിനിമാക്കാരനും എഴുത്തുകാരനും പത്രപ്രവർത്തകനുമായ എം.ടി വേണുവിന്‍റെ മകൾ, കുറ്റിപ്പുറത്തെ എടപ്പാളിൽ നിന്ന് മല്ലികയെ തേടി വന്നത് അച്‌ഛൻ ഭൂമിയിൽ ഉപേക്ഷിച്ചു പോയ ഒരു സ്വപ്നവും കൊണ്ടായിരുന്നു.

നടൻ സുകുമാരന്‍റെ അസിസ്റ്റായിരുന്നു എ.ടി വേണു. സുകുമാരനു വേണ്ടി തിരക്കഥ എഴുതിയെങ്കിലും അത് സിനിമയാക്കി പൂർത്തീകരിക്കാനുള്ള ഭാഗ്യം രണ്ടുപേർക്കും ഉണ്ടായില്ല. 40 വർഷങ്ങൾക്കു മുമ്പ് എഴുതി വച്ച തിരക്കഥ, കാല ഘട്ടത്തിന്‍റെ മാറ്റത്തിനനുസരിച്ച് നവീകരിച്ചെഴുതി അതിന്‍റെ വൺലൈൻ പറയാനാണ് മല്ലികയുടെ അടുത്തുവന്നത്.

നിസരിയുടെ വൺലൈൻ സ്റ്റോറി കേൾക്കുന്നതിനിടയിൽ നടൻ സുകുമാരനെ കുറിച്ചും തന്‍റെ കുടുംബത്തെ കുറിച്ചും മല്ലിക സുകുമാരൻ പങ്കിട്ട ചില ഓർമ്മകൾ…

സിനിമയോട് പ്രൊഫഷണൽ അപ്രോച്ച്

യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഗോൾഡ് മെഡലോടെയാണ് സുകുവേട്ടൻ ഇംഗ്ലീഷ് സാഹിത്യമെടുത്തത്. കാസർകോട് ഗവൺമെന്‍റ് കോളേജ്, നാഗർ കോവിൽ സ്കോർട്ട് ക്രിസ്ത്യൻ കോളേജിലും ലക്ചറർ ആയിരുന്നു. അതിനിടയിലാണ് നിർമാല്യത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. സിനിമാരംഗത്തെ നന്നായി മനസിലാക്കിയ വ്യക്‌തിയാണ് അദ്ദേഹം. സിനിമയോട് അക്കാലത്തും പ്രൊഫഷണൽ അപ്രോച്ച് ഉണ്ടായിരുന്നു. അതിന്‍റെ ഒരു മിനിയേച്ചർ ആണ് രാജുവും. ഒരുപാട് വായിക്കുന്ന ആളായിരുന്നു അദ്ദേഹം. വീട്ടിൽ വലിയ ലൈബ്രറി ഉണ്ടായിരുന്നു. ലോ ബുക്സും എല്ലാം ഉണ്ട് അതിൽ. ഇതിൽ കുറച്ചു പുസ്തകം മാത്രം എടുത്ത് ബാക്കി ശാന്തിവിള ദിനേശൻ സ്മാരക വായനശാലയ്ക്ക് സംഭാവന ചെയ്തു.

വായിച്ചു വളരാൻ

സുകുവേട്ടന്‍റെ വായനാപ്രേമം രണ്ടുപേർക്കും ഉണ്ട്. പ്രത്യേകിച്ച് രാജുവിന്. എങ്ങോട്ടു പോവുമ്പോഴും പുസ്തകം കരുതും. എയർപോർട്ടിലൊക്കെ ചെന്നാൽ അവിടെ നിന്ന് പുസ്തകം വാങ്ങും. അടുത്ത സ്‌ഥലം എത്തും വരെ അതാണു വായന. ഇംഗ്ലീഷ് ഭാഷയും നല്ല സംസാരവുമെല്ലാം അങ്ങനെ കിട്ടിയതാണ്. മക്കൾ നന്നായി പഠിക്കണം എന്ന് നിർബന്ധം ഉണ്ടായിരുന്നു സുകുവേട്ടന്. നാലുപേരുടെ മുന്നിൽ നന്നായി സംസാരിക്കാൻ ശീലിക്കണം. അതിന് നല്ല വായനയും പഠിപ്പും ആവശ്യമാണെന്ന് അദ്ദേഹം പറയുമായിരുന്നു.

കോളേജിൽ പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ഒരുപാട് പേർക്ക് സുകുവേട്ടന്‍റെ ഇംഗ്ലീഷ് സ്പീച്ചിനോട് വലിയ താൽപര്യമുണ്ടായിരുന്നു. അന്നത്തെ കൂട്ടുകാർ പറയും, ഞങ്ങളൊക്കെ സ്റ്റൈൽ കാണിച്ച് പെൺകുട്ടികളെ വളച്ചു കൊണ്ടു വന്നാലും സുകുമാരനെ കണ്ടാൽ എല്ലാം കൂടി അങ്ങോട്ടു പോകും എന്ന്. സുകുവേട്ടൻ കേരളവർമ്മ കോളേജിലും മറ്റും പഠിച്ചപ്പോഴുള്ള സംഭവങ്ങളൊക്കെ കളക്ട് ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തും, പാലയിലുമൊക്കെ പഠിച്ചപ്പോഴുള്ള കാര്യങ്ങൾ കുറച്ചൊക്കെ അറിയാം. ഡോക്യുമെന്‍റഷന്‍റെ ഭാഗമായിട്ടാണ് ഇത് ചെയ്യുന്നത്. എന്തായാലും പ്രീഡിഗ്രി ക്ലാസുകളിൽ കുസൃതികളും കഥകളുമൊക്കെ ധാരാളം കാണുമല്ലോ.

എല്ലാം സുകുവേട്ടനോടുള്ള സ്നേഹം

എടപ്പാളിലാണല്ലോ അദ്ദേഹത്തിന്‍റെ ജന്മനാട്. ജീവിച്ചിരുന്ന കാലത്ത് കേരള ഗവൺമെന്‍റിന്‍റെ അവാർഡ് രണ്ടുവട്ടം നേടിയ നടനാണ്. പക്ഷേ അതിന്‍റെ റെസ്പെക്ട് ജന്മനാട്ടിൽ നിന്ന് കിട്ടിയതായി തോന്നിയിട്ടില്ല. ഇപ്പോൾ മക്കൾ വലുതായ ശേഷം അവിടെ നിന്ന് ആളുകൾ അങ്ങോട്ട് ക്ഷണിക്കാറുണ്ട്. പക്ഷേ അദ്ദേഹം ഇല്ലാത്ത നാട്ടിലേക്ക് പോകാൻ അത്ര വലിയ താൽപര്യമൊന്നും തോന്നിയിട്ടില്ല. സഹായം ചോദിച്ചു വരുന്ന ഒരാളോടും ഇല്ല എന്നു പറയില്ല സുകുവേട്ടൻ. കോസ്റ്റ്യും ഡിസൈനർമാർ, മേക്കപ്പ്മാന്മാർ ഇങ്ങനെ എത്രയോ പേർക്ക് വീട് വയ്ക്കാനും മറ്റും സഹായിച്ചിരിക്കുന്നു. അവരുടെ കുട്ടികൾക്ക് പഠിക്കാൻ സഹായവും നൽകുമായിരുന്നു. ഇന്നും എല്ലാവർക്കും എന്നോടും മക്കളോടും ഉള്ള സ്നേഹം അതു തന്നെയാണ്. സുകുവേട്ടൻ മരിച്ചതിനു ശേഷവും അതേ ബന്ധം ഞങ്ങളുമായി സൂക്ഷിക്കുന്നവർ ഉണ്ട്.

ഇന്‍റലക്ച്വൽ വേവ് ലെംഗ്തിൽ അടുത്തവരാണ് സുകുവേട്ടനും സുരാസുവും. ഞങ്ങളുടെ വീട്ടിൽ കുറച്ചുനാൾ അദ്ദേഹം താമസിച്ചിരുന്നു. ടെറസിന്‍റെ മുകളിൽ ഒരു പർണ ശാല പോലെയായിരുന്നു സെറ്റപ്പ്. കാവി മുണ്ടും കാവി ജുബ്ബയും ആണ് വേഷം. മൺചട്ടിയിലേ ചോറു വയ്ക്കൂ. അതൊക്കെ സുകുവേട്ടനോട് പറഞ്ഞു വാങ്ങിപ്പിക്കും. ഇടയ്ക്ക് മിണ്ടാതെ വീട്ടിൽ നിന്നൊരു പോക്കുണ്ട്. മദ്യപിച്ച് തിരിച്ചു വന്നു, പാതിരാത്രി ഗേറ്റിനു മുന്നിൽ ഭിക്ഷക്കാരനെ പോലെ കിടപ്പ് പതിവാക്കിയതോടെ ആളെ വസ്ത്രവും പണവും കൊടുത്ത് മാറ്റേണ്ടിവന്നു.

കഥ ഹൃദയത്തിൽ കേറണം

സിനിമ ഇന്ന് പൂർണ്ണമായും കൊമേഴ്ഷ്യൽ ആണ്. ഓരോന്ന് ചെയ്യുമ്പോഴും അതിന്‍റെ ഭാവിയെ കുറിച്ച് കാര്യമായി ആലോചിക്കും. ആര് ചെയ്യും എങ്ങനെ ചെയ്യും എങ്ങനെ ചെയ്താൽ വിജയിക്കും ഇതൊക്കെ കൃത്യമായി ചിന്തിക്കുന്നവരാണ് ഇന്നത്തെ സിനിമാക്കാർ. പക്ഷേ, ഇത് കേരളമാണ്. എന്തു കഥ ചെയ്യുമ്പോഴും വിജയിക്കണമെങ്കിൽ ഒരു കാര്യം ഉറപ്പാണ്, ജനത്തിന്‍റെ ഹൃദയത്തിൽ കഥ കയറണം.

സുകുവേട്ടനാണ് കെ ജി ജോർജ് സംവിധാനം ചെയ്‌ത ഇരകൾ നിർമ്മിച്ചത്. പണമായിരുന്നില്ല അന്ന് ലക്ഷ്യം. ഒരു നല്ല ചിത്രം സ്വന്തം പേരിൽ സമൂഹത്തിന് നൽകണം എന്ന ആഗ്രഹമായിരുന്നു.

ഇന്‍റലക്ച്വൽ കുടുംബം

എന്‍റെ അച്‌ഛൻ കൈനികര മാധവൻ പിള്ളയും സഹോദരങ്ങൾ കൈനികര പത്മനാഭ പിള്ളയും കുമാര പിളളയും കടുത്ത ഭാഷാപ്രേമികളായിരുന്നു. ഞങ്ങൾ നാല് മക്കളാണ്. മൂന്നുപെണ്ണും ഒരാണും. എന്‍റെ അച്‌ഛൻ എന്നെ മല്ലൻ എന്നാണ് വിളിക്കാറ്. ചേട്ടനെ (ഡോ. വേലായുധൻ പിള്ള) മണി എന്നും. ഡോ. എം.വി പിള്ള യുഎസിൽ ഓങ്കോളജിസ്റ്റാണ്. കേരളത്തിലെ നിരവധി ആരോഗ്യപരമായ കാര്യങ്ങൾക്ക് നിശബ്ദ സേവനം നടത്തുന്നുണ്ട് ചേട്ടൻ. ഭാഷയുടെ കാര്യത്തിൽ ചേട്ടനും ഭയങ്ക സ്ട്രിക്റ്റാണ്. നാട്ടിൽ വന്നാൽ ചേട്ടന്‍റെ പ്രസംഗം കേൾക്കണം. 32 വർഷമായി യുഎസിൽ കഴിയുന്ന ആളാണെന്ന് തോന്നില്ല. പ്രസംഗത്തിൽ ഒരു ഇംഗ്ലീഷ് വാക്കു പോലും ഉപയോഗിക്കില്ല. നല്ല ശുദ്ധമായ മലയാളം. ഇവിടത്തെ നിരവധി രാഷ്ട്രീയ നേതാക്കളെയും മറ്റും ചികിത്സിച്ചിട്ടുണ്ട്. സർക്കാരിന്‍റെ ആരോഗ്യപരമായ പല കാര്യങ്ങളിലും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അടക്കം, ചേട്ടന്‍റെ അഭിപ്രായമാരായാറുണ്ട്. അഭിമാനകരമാണത്. പക്ഷേ ചേട്ടന് അങ്ങനെ ഒരു കാര്യം നടക്കുന്ന മട്ടു പോലുമില്ല. കുട്ടിക്കാലത്തായാലും മുതിർന്നിട്ടായാലും ഞാനും ചേട്ടനും തമ്മിലുള്ള കൂട്ട് വളരെ സ്ട്രോംഗാണ്.

നിങ്ങളും പറഞ്ഞോളൂ ഏജ് ഈസ് ജസ്റ്റ് എ നമ്പർ

ഓരോ ദിവസം പിന്നിടുന്തോറും നമ്മുടെ പ്രായം വർദ്ധിക്കുന്നത് തടയാൻ ആരു വിചാരിച്ചാലും സാധിക്കില്ല. പക്ഷേ ഏജ് ഈസ് ജസ്റ്റ് എ നമ്പർ എന്നു പറയിക്കാൻ ആർക്കും കഴിയും. വർദ്ധിക്കുന്ന പ്രായത്തിന്‍റെ പ്രഭാവം കുറച്ച് നീണ്ടകാലം നിലനിൽക്കുന്ന യുവത്വത്തിൻ ചില നിർദ്ദേശങ്ങളിതാ… സരോജ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ നിധി ധവാൻ നൽകുന്ന ടിപ്സുകൾ.

എന്തു കഴിക്കണം?

ആന്‍റി ഓക്സിഡന്‍റുകൾ നിറഞ്ഞ ഡ്രൈ ഫ്രൂട്ട്സ്, മുളപ്പിച്ച ധാന്യങ്ങൾ, ചിക്കൻ, മുട്ട, പച്ചക്കറി, പഴം ഇതെല്ലാം ഉൾപ്പെട്ട നല്ല ഭക്ഷണരീതിയാണ് യുവത്വം നിലനിർത്താനുള്ള പ്രധാന വഴി. ആന്‍റി ഓക്സിഡന്‍റുകൾ ഫ്രീ റാഡിക്കലുകളുമായി ഏറ്റുമുട്ടുന്നതിനാൽ വാർദ്ധക്യ ലക്ഷണങ്ങളെ അകറ്റി നിർത്തുന്നു. ഇമ്യൂൺ സിസ്റ്റത്തെയും ശക്തിപ്പെടുത്തുന്നു.

  • ദിവസവും ഒരു ഗ്ലാസ് ഗ്രീൻ ടീ കുടിച്ചാൽ ഓർമ്മശക്‌തി കുറയാതിരിക്കാൻ ഉപകരിക്കും.
  • മത്സ്യം, ഡ്രൈഫ്രൂട്ട്സ് എന്നിവയിലടങ്ങിയിട്ടുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് നല്ലൊരു ആന്‍റി ഏജിംഗ് ഏജന്‍റാണ്.
  • ബോട്ടോക്സ് ട്രീറ്റുമെന്‍റിനു തുല്യമായ ഇഫക്ട് നൽകാൻ വിറ്റാമിൻ സിയ്ക്കു കഴിയും. സ്കിൻ ടിഷ്യു ആരോഗ്യപ്രദമാക്കുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നു. ഓറഞ്ച്, മൂസമ്പി, കാബേജ് ഇവയൊക്കെ വളരെ പ്രയോജനകരമാണ്.
  • മധുരം കഴിക്കണമെന്നു തോന്നുമ്പോൾ ഡാർക്ക് ചോക്ക്ളേറ്റുകൾ കഴിച്ചോളൂ. ഇതിലെ ഫ്ലവനോൾ രക്‌തസഞ്ചാരം വർദ്ധിപ്പിക്കും.
  • ഉച്ചഭക്ഷണത്തോടൊപ്പം കുറച്ച് തൈര് കഴിക്കാം. വേണ്ടത്ര കാത്സ്യം ശരീരത്തിനു ലഭിക്കും. അസ്‌ഥിക്ഷയം സംഭവിക്കാതെ തടയും.
  • യുവത്വം നിലനിർത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് അമിത ഭക്ഷണം ഒഴിവാക്കുന്നത്. എത്ര വിശപ്പുണ്ടെങ്കിലും വയറിൽ 20 ശതമാനം ഒഴിച്ചിടുക.

എന്തൊക്കെ കഴിക്കരുത്?

ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നവ കുറച്ചു മാത്രം കഴിക്കുക.

  • സോയാബീൻ, കോൺ, കനോല ഓയിൽ തുടങ്ങിയവ ദിവസേന കഴിക്കരുത്. ഇവയിൽ പോളി സാച്ചുറേറ്റഡ് ഘടകങ്ങൾ കൂടുതലാണ്.
  • റെഡ്മീറ്റ്, പനീർ, ഫുൾ ഫാറ്റ് പാൽ, ക്രീം ഇവയുടെ അളവും കൂടുതൽ വേണ്ട. ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടാവാൻ സാധ്യത കൂടും.
  • വെളുത്ത ബ്രഡ്, പാസ്താ, പിസ്സ എന്നിവയും കുറയ്ക്കാം.

ജീവിതശൈലിയിലെ മാറ്റം

  • ദിവസം 7 മണിക്കൂർ ഉറങ്ങുക. ഉറങ്ങുന്ന വേളയിലാണ് ചർമ്മത്തിലെ കോശങ്ങൾ റിപ്പയർ ചെയ്യപ്പെടുന്നത്. നന്നായി ഉറങ്ങിയാൽ ചുളിവുകളും വരകളും അകന്നു പോവും.
  • എപ്പോഴും ആക്ടീവായിരിക്കുക. ഉണർന്നിരിക്കുന്ന വേളയിൽ തലച്ചോറിന് എന്തെങ്കിലും ജോലി കൊടുത്തു കൊണ്ടിരിക്കണം. പുതിയ കാര്യങ്ങൾ പഠിക്കുന്നതും വായിക്കുന്നതും നല്ല രീതിയാണ്.
  • ഹോർമോൺ സന്തുലിതാവസ്‌ഥ പാലിക്കുന്നതിലൂടെ വാർദ്ധക്യ ലക്ഷണം കുറയ്ക്കാം.
  • പോസിറ്റീവ് ചിന്തകൾ, സന്തോഷം, ലക്ഷ്യബോധം ഇതെല്ലാം മാനസിക ഉണർവ്വുണ്ടാക്കും, യുവത്വവും നിലനിർത്തും.

ചർമ്മ സംരക്ഷണം

  • വെയിലത്തിറങ്ങുമ്പോഴാണ് ചർമ്മത്തിന് ഏറ്റവും കേടുപാട് സംഭവിക്കുന്നത്. അത്തരം ചർമ്മങ്ങളിൽ ചുളിവുകൾ വളരെ വേഗം ഉണ്ടാകും സൺസ്ക്രീൻ പതിവായി ഉപയോഗിക്കുക.
  • ചർമ്മം ഹൈഡ്രേറ്റ് ആയിരിക്കാൻ ചർമ്മത്തിനിണങ്ങുന്ന മോയിസ്ചുറൈസർ പുരട്ടുക. രാത്രിയിൽ ഉറങ്ങും മുമ്പ് മോയിസ്ചുറൈസർ പുരട്ടിയ ശേഷം കിടക്കുക.

ഫേഷ്യൽ എക്സർസൈസ്

മുഖത്തിന് പ്രത്യേകമായി ചെയ്യുന്ന ചില വ്യായാമമുറകൾ ചുളിവുകൾ കുറയ്ക്കും. രണ്ടു കൈകളും നെറ്റിയിൽ വച്ച് വിരലുകൾ കൊണ്ട് ഹെയർ ലൈനിനും പുരികത്തിനും ഇടയിൽ വിടർത്തി പിടിക്കുക. വിരലുകൾ മെല്ലെ അമർത്തി പുറത്തേക്ക് വലിക്കുക. മറ്റു ചില വ്യായാമ മുറകളിതാ.

ചീക്ക് ലിഫ്റ്റ്

ചുണ്ടുകൾ പതുക്കെ അടച്ചു പിടിച്ച് കവിളിൽ നിന്ന് കൺതടത്തിലേക്ക് മൃദുവായി വലിച്ചു പിടിക്കുക. ചുണ്ടുകൾ ചെവിയിലേക്ക് എത്തും വിധം ചിരിക്കുക. ഈ രീതിയിൽ കുറച്ചു സമയം ഇരിക്കുക. വിടർന്ന ചിരി കവിളുകൾക്ക് നല്ല വ്യായാമമാണ്.

ഫിഷ് ഫേസ്

കവിളിനും താടിയെല്ലിനും ഉള്ള വ്യായാമമാണിത്. ഇതു ചെയ്യുമ്പോൾ ചുണ്ടിന് ശരിയായ ആകൃതി ലഭിക്കും. കവിൾ പരമാവധി പുറത്തേക്ക് വലിക്കുക. ഇങ്ങനെ ചെയ്‌തു കൊണ്ട് ചിരിക്കാൻ ശ്രമിക്കുക. 15 സെക്കന്‍റ് വീതം 5 തവണ ഇതു ചെയ്യാം.

പപ്പട് ഫേസ്

ഈ വ്യായാമം മൊത്തം മുഖത്തിന് വേണ്ടിയുള്ളതാണ്. കവിളിലെ പേശികൾക്ക് ബലം നൽകുന്നു. വിരലുകൾ കവിളിൽ വച്ചിട്ട് പുഞ്ചിരിക്കുക. കവിളുകൾ മുകളിലേക്ക് വലിക്കുക. പുഞ്ചിരി തുടരുക.

ബൂട്ട് കട്ട് ഫാഷൻ വീണ്ടും മടങ്ങിയെത്തി

ഫാഷൻ ലോകത്ത് ഡെനിമിന് വ്യത്യസ്തമായ ഒരു സ്ഥാനമുണ്ട്. 90 കളിൽ ധരിച്ച ബൂട്ട് കട്ട് ജീൻസ് വീണ്ടും ഫാഷൻ ലോകത്തേക്ക് പ്രവേശിച്ചു. കരീന കപൂർ, കരിഷ്മ കപൂർ, മാധുരി ദീക്ഷിത്, കാജോൾ, രവീന ടണ്ടൻ തുടങ്ങി 90 കളിലെ സിനിമകളിൽ ബൂട്ട് കട്ട് ജീൻസ് ധരിച്ച നിരവധി നടിമാരെ നിങ്ങൾ കണ്ടിരിക്കണം, അതേ ബൂട്ട് കട്ട് ജീൻസ് ഇപ്പോൾ ഫാഷനിൽ വീണ്ടും വരുന്നു.

ബൂട്ട് കട്ട് ജീൻസ് ബോൾബോട്ടം, സ്‌കിന്നി ഫ്ലേർഡ് ജീൻസ് എന്നും അറിയപ്പെടുന്നു. ഫോര്‍മല്‍ ആയും കാഷ്വൽ ആയും നിങ്ങൾക്ക് ഇത് ധരിക്കാൻ കഴിയും എന്നതാണ് ഈ ജീൻസിന്‍റെ പ്രത്യേകത.

ബൂട്ട് കട്ട് ഫാഷനിൽ ബോളിവുഡ്

ഫാഷൻ ഡിസൈനർമാർക്കൊപ്പം ബോളിവുഡ് താരങ്ങളും ഫാഷന്‍റെ മാറ്റത്തിൽ കാര്യമായ പിന്തുണ നൽകുന്നു. ബോളിവുഡ് പ്രവണതയ്‌ക്കനുസരിച്ച് ഫാഷൻ തുടരുന്നു. ഒരു പുതിയ സിനിമയുടെ വരവും അതിന്‍റെ ഹിറ്റും വന്നയുടനെ, ആ സിനിമയുടെ ഫാഷൻ പ്രവണത സ്റ്റൈൽ സ്റ്റേറ്റ്‌മെന്‍റായി മാറുന്നു. പഴയ സിനിമകൾ, പഴയ ഗാനങ്ങൾ പുതിയ രീതിയിൽ പുനർനിർമ്മിച്ച രീതി പോലെ ആണിത്..

ബൂട്ട് കട്ട് ജീൻസ് ബോൾബോട്ടം, സ്‌കിന്നി ഫ്ളെയർ ജീൻസ് എന്നും അറിയപ്പെടുന്നു. ഫാഷൻ രാജ്ഞി സോനം കപൂർ വിവാഹശേഷം സോഷ്യൽ മീഡിയയിൽ ഇട്ട ഒരു ഫോട്ടോ വളരെ ശ്രദ്ധിക്കപ്പെട്ടു, ബൂട്ട് കട്ട് ശൈലിയിലുള്ള നീല നിറത്തിലുള്ള വസ്ത്രത്തിൽ സോനം മനോഹരിയായിരുന്നു.

‘സ്റ്റുഡന്‍റ് ഓഫ് ദ ഇയർ’ എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച ആലിയ ഭട്ടും ഫാഷന്‍റെ കാര്യത്തിൽ പിന്നോട്ട് നിൽക്കുന്നില്ല. നീല നിറത്തിലുള്ള ഡെനിം ബൂട്ട് കട്ട് ജീൻസുള്ള വെളുത്ത ടി-ഷർട്ടിൽ സുഹൃത്തുക്കളോടൊപ്പം ഉച്ചഭക്ഷണത്തിന് പോകുന്ന ആലിയയെ കണ്ടു. അലിയയുടെ ഈ രൂപം തികച്ചും ലളിതവും മനോഹരവുമായിരുന്നു.

‘മുന്നി ബദ്‌നാം’ പോലുള്ള ഐറ്റം സോങ്ങുകളിൽ എല്ലാവരേയും ആകർഷിക്കുന്ന മലൈക അറോറ, എല്ലായ്പ്പോഴും സോഷ്യൽ മീഡിയയിൽ തന്‍റെ ഡ്രസ്സിംഗ് സെൻസ് കൊണ്ട് ഹിറ്റ്‌ ആണ്. തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എപ്പോഴും സജീവമാണ്‌ മലൈക. അവരുടെ കൂൾ ഫാഷനും സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാണ്. ഗ്രാമ്പൂ ലെതർ ജാക്കറ്റും കറുത്ത ഷേഡും ഉള്ള നീല ഡെനിം ബൂട്ട് കട്ട് ജീൻസിലുള്ള സ്റ്റൈൽ വളരെ ചർച്ച ചെയ്യപ്പെട്ടു.

അഭിനയ ലോകത്ത് പേര് നേടിയ ദീപിക പദുക്കോൺ ഒരു മികച്ച നടിക്കൊപ്പം ഒരു ഫാഷൻ ദിവയും കൂടിയാണ്. അഭിനയത്തോടൊപ്പം, സുന്ദരവും സെക്സിയുമായ വസ്ത്രധാരണം കാരണം ദീപിക എല്ലായ്പ്പോഴും വാർത്തകളിൽ തുടരുന്നു. ഈ ബൂട്ട് കട്ട് രീതി ദീപികയ്ക്കും വളരെ ഇഷ്ടപ്പെട്ടു. ബൂട്ട് കട്ട് ജീൻസിലാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. ഇന്നത്തെ യുവതലമുറിയിലെ പലരെയും പല ഷോകളിലും ബൂട്ട് കട്ട് ശൈലിയിൽ കണ്ടിട്ടുണ്ട്.

ഇന്നത്തെ യുവാക്കൾ വ്യത്യസ്തവും സ്റ്റൈലിഷും ആകാൻ ശ്രമിക്കുകയാണ്. ട്രെൻഡിയായ ഡ്രസ്സിംഗ് സെൻസ് എല്ലാവരും മനസ്സിലാക്കുന്നു, പക്ഷേ വളരെ കുറച്ചുപേർ മാത്രമേ യഥാർത്ഥ ഫാഷൻ സെൻസ് മനസ്സിലാക്കൂ. ഡിസൈനർ വസ്ത്രങ്ങൾ ധരിച്ചാൽ മാത്രം നിങ്ങൾക്ക് സ്റ്റൈലിഷ് ആയി കാണാൻ കഴിയില്ല, അത് ശരിയായി ഉപയോഗിക്കുമ്പോൾ ആണ് സ്റ്റൈലിഷ് ആവുന്നത് .

ജീൻസ് പ്രവണത കാലാകാലങ്ങളിൽ മാറിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ ട്രെൻഡിലുള്ളത് ബൂട്ട് കട്ട് ജീൻസാണ്. ബൂട്ട് കട്ട് ജീൻസിന്‍റെ ഫാഷൻ വർഷങ്ങൾക്കു മുമ്പ് ഉണ്ടായിരുന്നു, ഇപ്പോൾ ഇത് വീണ്ടും ട്രെൻഡിലാണ്.

നിങ്ങൾ സുഹൃത്തുക്കളുമായി ഒരു ഹാംഗ് ഔട്ട് ആസൂത്രണം ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു ഡെനിം ജാക്കറ്റ് അല്ലെങ്കിൽ ബൂട്ട് കട്ട് ജീൻസ് ഒപ്പം വൈറ്റ് ടോപ്പ് എടുക്കാം. ഇതിൽ നിങ്ങൾ സ്റ്റൈലിഷും സുന്ദരവുമായി കാണപ്പെടും.

നിങ്ങൾ കാമുകനോടൊപ്പം പോകുകയാണെങ്കിൽ, ബൂട്ട് കട്ട് ജീൻസുള്ള ഒരു ട്രൂപ്പ് ധരിക്കാം. ഷോപ്പിംഗിന് പോകുകയാണെങ്കിലും സിനിമ കാണുകയാണെങ്കിലും ബൂട്ട് കട്ട് ജീൻസ് വളരെ നല്ല കൂളായ ഔട്ട്ഫിറ്റാണ്.

ചാർക്കോൾ ഫേസ് മാസ്ക്

സൗന്ദര്യ വർദ്ധനവിന് ചാർക്കോൾ (കരി) ഉപയോഗിക്കാം. ഇതിന്‍റെ പ്രാധാന്യം സൗന്ദര്യ വിദഗ്ദ്ധർ അടിവരയിട്ട് തെളിയിച്ചിരിക്കുന്നു. ഇന്ന് മേക്കപ്പ് കിറ്റിൽ ചാർക്കോളും സ്‌ഥാനം പിടിച്ചിട്ടുണ്ട്. ഫേസ്മാസ്ക്, സ്ക്രബ്ബ് തുടങ്ങി ബാത്തിംഗ് സോപ്പിൽ വരെ കരി അഥവാ ചാർക്കോൾഅടങ്ങിയിരിക്കുന്നു.

തിളക്കമാർന്ന ചർമ്മത്തിന് കരി ചേർന്ന ഉൽപന്നങ്ങൾ മിക്ക കമ്പനികളും പുറത്തിറക്കാൻ തുടങ്ങിയിരിക്കുന്നു. കരി അഥവാ ചാർക്കോളിന്‍റെ ഗുണഫലം എന്തൊക്കെയാണെന്ന് അറിയാം.

ചാർക്കോൾ ഫേസ്മാസ്ക്

 ചാർക്കോൾ ഫേസ്മാസ്ക് ഇട്ട് ഉണങ്ങിയ ശേഷം അത് പീൽ ഓഫ് ചെയ്യാം. ചർമ്മത്തിന് ഇത് തിളക്കവും ആരോഗ്യവും പകരും. ചാർക്കോൾ മാസ്ക് ഇട്ട ശേഷം മുഖത്തെ അഴുക്കും എണ്ണമയവും മറ്റ് മാലിന്യങ്ങളും നീങ്ങി കിട്ടി വൃത്തിയാകും.

ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യുക

ബ്ലാക്ക് ഹെഡ്സ് പ്രശ്നം കൊണ്ട് വലയുന്നവർ ബ്ലാക്ക് ഹെഡ്സ് റിമൂവൽ സ്ട്രിപ്പ് ഉപയോഗിക്കാം. ആക്ടിവേറ്റഡ് ചാർക്കോൾ അടങ്ങിയതാണിത്. ഇത് ചർമ്മത്തിൽ ആഴ്ന്ന് ഇറങ്ങി ബ്ലാക്ക് ഹെഡ്സിനെ വേരോടെ ഇല്ലാതാക്കുന്നു. മുഖക്കുരു ഇല്ലാതാക്കാനും സഹായിക്കും. ഇത് മാത്രമല്ല, ചർമ്മം ക്ലീനാക്കും. സ്കിൻ പോഴ്സിനെയും വൃത്തിയാക്കുന്നു. ചർമ്മത്തിന്‍റെ തിളക്കം നിലനിർത്തുകയും ചെയ്യും. ഇത് ഉപയോഗിക്കുക വഴി ചർമ്മത്തിൽ അഴുക്ക് അടിഞ്ഞു കൂടുകയില്ല. മുഴുവൻ ദിവസവും ഫ്രഷ് ഫീൽ ഉണ്ടാവുകയും ചെയ്യും.

സൺസ്ക്രീൻ ഇഫക്റ്റ് കിട്ടും 

മാറി വരുന്ന കാലാവസ്‌ഥയും ചർമ്മ സൗന്ദര്യത്തെ ബാധിച്ചു കാണാറുണ്ട്. കടുത്ത വെയിൽ കൊള്ളുമ്പോൾ ചർമ്മം കരിവാളിച്ചു പോകാറുണ്ട്. ഈ സാഹചര്യത്തിൽ ചാർക്കോൾ ചർമ്മത്തെ ഹെൽത്തിയാക്കുന്നതിനൊപ്പം സൂര്യന്‍റെ ഹാനികാരകങ്ങളായ രശ്മികളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യും. സൺസ്ക്രീൻ പുരട്ടാൻ മറന്നു പോവുകയാണെങ്കിൽ ചർമ്മത്തിന് കൂടുതൽ നാശ നഷ്ടങ്ങൾ ഉണ്ടാകാം.

പൊല്യുഷനിൽ നിന്നും സംരക്ഷിക്കും

ആക്റ്റിവേറ്റഡ് ചാർക്കോളിന്‍റെ പ്രത്യേകത അത് ചർമ്മത്തിൽ നിന്നും ടോക്സിനിനെ വലിച്ചു കളയുമെന്നതാണ്. ചാർക്കോൾ ചർമ്മ മാലിന്യത്തിൽ ഒരു മാഗ്നറ്റ് പോലെയാണ് പ്രവർത്തിക്കുന്നത്. രാത്രി കിടക്കാൻ നേരത്ത് ചാർക്കോൾ ബേസ്ഡായ ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകി ആന്തരികമായി ക്ലീൻ ചെയ്‌ത് മുഖം ഫ്രഷാക്കാം. ചാർക്കോൾ ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക വഴി ചർമ്മത്തിൽ അടിഞ്ഞു കൂടിയ അഴുക്ക്, എണ്ണ, മറ്റ് മാലിന്യങ്ങൾ എന്നിവ പോഴ്സിൽ നിന്നും പുറത്ത് വരികയും ചെയ്യും. ചർമ്മം ആരോഗ്യമുള്ളതായി തീരും.

ഫെയർ സ്കിൻ

ചർമ്മത്തിന് നല്ല വെളുപ്പ് നിറം കിട്ടാൻ ചാർക്കോൾ ഉത്തമമാണ്. ഇത് ചർമ്മത്തിനകത്ത് ആഴ്ന്ന് ഇറങ്ങി വൃത്തിയാക്കുന്നു. ചർമ്മം മൃദുലമാക്കാനും സഹായിക്കുന്നു. യഥാർത്ഥത്തിൽ ചാർക്കോളിന്‍റെ അർത്ഥം കൽക്കരി എന്നതല്ല, വിറക്, ചിരട്ട എന്നിവയിൽ നിന്നും തയ്യാറാക്കുന്ന പൊടിയാണിത്. ചർമ്മ പരിപാലനത്തിനൊപ്പം പല അസുഖങ്ങൾക്കും ഇത് ഫലവത്താണ്. ഹെൽത്തി, ഷൈനിംഗ് ചർമ്മത്തിനായി ആഴ്ചയിൽ ഒരു തവണ ചാർക്കോൾ ഫേസ്മാസ്ക് ഉപയോഗിക്കാം. ഓയിലി ചർമ്മക്കാർ ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കണം. വരണ്ട ചർമ്മമുള്ളവർ ഫേസ്മാസ്ക് ഉപയോഗിച്ച ശേഷം മോയിസ്ച്ചുറൈസർ ഉപയോഗിക്കാൻ മറക്കരുത്.

പീൽ ആന്‍റ് മാസ്ക്ക് ചർമ്മത്തിൽ ദീർഘ നേരം ഇരിക്കുന്നത് ദോഷകരമാണ്. എണ്ണ ഗ്രന്ഥികൾ അത്ര ആക്ടീവല്ലാത്ത ചർമ്മത്തിൽ ഇത് ദീർഘ നേരം പുരട്ടിയിരിക്കരുത്. ചർമ്മം കൂടുതൽ വരണ്ടു പോകും. ഈ മാസ്ക്ക് രാത്രിയിലാണ് ഉപയോഗിക്കുന്നതെങ്കിൽ ഇതിന്‍റെ ഫലം മികച്ചതാകും.

ഒരു കാലിഫോർണിയൻ ബേക്കറി

മഹിയുടെയും ദീപ്തിയുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമായി. രണ്ടുപേരും ഇപ്പോഴും പുതുമോടിയോടെയാണ് ജീവിതം നയിക്കുന്നത്. ഇപ്പോഴത്തെ പുതിയ കാര്യം എന്താണെന്നു വച്ചാൽ, മഹിയ്ക്ക് കാലിഫോർണിയയിലേക്ക് പോകാനുള്ള അവസരമായി എന്നതാണ്. കമ്പനിയുടെ അപ്പോയിമെന്‍റാണ്. 5 വർഷം കാലിഫോർണിയയിൽ ജോലി ചെയ്യാം. ദീപ്തിയെയും കൂടെ കൂട്ടാമെന്നതിനാൽ രണ്ടുപേരും ഈ മാറ്റത്തെ സന്തോഷത്തോടെ ഉൾക്കൊണ്ടു.

കാലിഫോർണിയയിൽ എത്തും വരെ വലിയ സന്തോഷമായിരുന്നു ദീപ്തിക്ക്. എത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും ആ സന്തോഷമൊക്കെ അൽപാൽപം കുറഞ്ഞു വന്നു. കാരണം മറ്റൊന്നുമല്ല, വീട്ടിലെ എല്ലാ കാര്യങ്ങളും തന്നെ താൻ ചെയ്യണം. ചുറ്റും ആരോടും സംസാരിക്കാൻ കഴിയുന്നില്ല. ഭയങ്കര ബോറടി ആയിത്തുടങ്ങിയിരിക്കുന്നു ദീപ്തിയ്ക്ക്.

രാവിലെ എഴുന്നേറ്റ് ചായയും പലഹാരവും ഉച്ചഭക്ഷണവും ഉണ്ടാക്കി വയ്ക്കും. മഹി ഭക്ഷണം കഴിച്ച് ഓഫീസിൽ പോയി കഴിയുമ്പോൾ അവൾ പാത്രമൊക്കെ കഴുകി വൃത്തിയാക്കി വീട് ഒതുക്കി വയ്ക്കും. വിസ്തരിച്ചൊരു കുളിയും കൂടി കഴിഞ്ഞാൽ പിന്നെ മൊത്തം ഫ്രീയാണ്.

മാർക്കറ്റിൽ പോകാനും, പാർക്കിൽ പോകാനുമൊക്കെ യഥേഷ്ടം സമയമുണ്ട്. തനിച്ച് രണ്ടുദിവസം പോയപ്പോൾ അതിന്‍റെ  രസവും കുറഞ്ഞു. സ്കർട്ടും സ്ലീവ്ലസ്ടോപ്പുമിട്ട് ഒരു സെൽഫി എടുത്ത് ഫേസ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തു. പിന്നെ അതിനു വരുന്ന ലൈക്കും കമന്‍റും നോക്കിയിരിപ്പായി. 200 ലൈക്ക് കണ്ടതോടെ ദീപ്തിയ്ക്ക് അന്നത്തെ ദിവസം സന്തോഷമായി. തന്‍റെ  ജീവിതത്തിൽ വന്ന മാറ്റം മറ്റുള്ളവർ അറിയട്ടെ.

അങ്ങനെ ഓരോ ദിവസം ഏതെങ്കിലും തരത്തിലൊക്കെ കഴിച്ചു കൂട്ടി കൊണ്ടിരിക്കവെ മടുപ്പ് പല പല രൂപങ്ങളിൽ ദീപ്തിയെ തേടിയെത്തിത്തുടങ്ങി.

ഈ ചെയ്യുന്ന കാര്യങ്ങളിലൊന്നും പുതുമ ഇല്ലെന്നുള്ള തോന്നൽ സ്വാഭാവികമായും ഉണ്ടാകും. ഏതാനും സുഹൃത്തുക്കളെ സമ്പാദിച്ചു എന്നതൊഴിച്ചാൽ വേറെ ഒരു ആവേശമുണർത്തുന്ന ഒന്നും ജീവിതത്തിൽ സംഭവിക്കാനില്ല.

ഇന്ത്യക്കാർ ഏതു നാട്ടിൽ ചെന്നാലുമുണ്ട്. എന്നാലും ഈ അപരിചിതമായ അന്തരീക്ഷത്തിൽ സ്വന്തം നാട്ടുകാരായ ആരെയെങ്കിലും കാണാൻ കഴിയുന്നത് വലിയ കാര്യം തന്നെയാണ്. തന്‍റെ അതേ അവസ്‌ഥയിലുള്ള ഏതാനും വീട്ടമ്മമാരെ ദീപ്തിയ്ക്ക് കൂട്ടുകാരായി കിട്ടിയതു കൊണ്ട് കറങ്ങാനും മാളിൽ പോകാനും പ്രയാസം ഉണ്ടായില്ല.

യുട്യൂബ് നോക്കി ഏതാനും കറികളൊക്കെ ഉണ്ടാക്കാൻ പഠിക്കുന്നതായി സമയം പോക്കാനുള്ള അടുത്ത മാർഗ്ഗം. അതിലും ഇടയ്ക്ക് മനസ്സുറയ്ക്കാതായിരിക്കുന്നു ദീപ്തിയ്ക്ക്. പ്രത്യേകിച്ചും മഹി ഒരുപാട് ജോലിത്തിരിക്കിലാവുമ്പോഴാണ് കൂടുതൽ പ്രശ്നം. അപ്പോൾ അവൾക്ക് നാട് കൂടുതലായി മിസ്സ് ചെയ്യാൻ തുടങ്ങി.

ഇനിയും ഇങ്ങനെ സമയം മെനക്കെടുത്താനില്ല എന്ന തോന്നലായിക്കഴിഞ്ഞു ദീപ്തിയ്ക്ക്. എവിടെയെങ്കിലും ജോലിയ്ക്ക് കയറണമെന്ന മോഹം കലശലായി. പലയിടത്തും അവൾ അപേക്ഷ കൊടുത്തു.

പൊളിറ്റിക്സിൽ ബിരുദാനന്തരബിരുദവുമായി പലടിയത്തും അപേക്ഷ കൊടുത്തുവെങ്കിലും യോജിച്ച ഒരു ജോലി ഓഫർ എവിടെ നിന്നും കിട്ടിയില്ല. ടെക്നിക്കൽ ക്വാളിഫിക്കേഷൻ ഒന്നുമില്ലാത്തതാണ് പ്രയാസമായത്.

ഡാറ്റാ എൻട്രി വർക്ക് കിട്ടിയാലും മതി എന്നൊക്കെ അവൾ പറഞ്ഞുവെങ്കിലും, അതിനും എക്സ്പീരിയൻസ് ഇല്ലാത്തവരെ പരീക്ഷിക്കാൻ ആരും തയ്യാറായില്ല.

ഇതിനിടയിൽ ഒരു ദിവസം ഗ്രോസറി ഷോപ്പിംഗ് ചെയ്യുന്ന സമയത്ത് ബേക്കറിയിൽ ഒരു ഒഴിവ് ഉള്ളതായി അവളുടെ ശ്രദ്ധയിൽ പെട്ടു. അവൾ അപ്പോൾ തന്നെ ഒരു അപേക്ഷ അവിടെ എഴുതി കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞ് ഇന്‍റർവ്യൂവിന് ചെല്ലാനായി അറിയിപ്പ് ലഭിക്കുകയും ചെയ്‌തു.

അത്ര നല്ല ഇംഗ്ലീഷ് ഒന്നും അല്ല ദീപ്തിയുടേത്. അത്യാവശ്യം സംസാരിക്കാൻ അറിയാം. പക്ഷേ ഭാഗ്യത്തിന് ഇന്‍റർവ്യൂവിൽ വലിയ പ്രയാസം ഉണ്ടായില്ല. അവിടെ കേൾക്കുകയാണ് പ്രധാനം. സംസാരിക്കുന്നതല്ല. ബേക്കറിയുടെ മാനേജർ ചില നിബന്ധനകൾ വച്ചു. “നിങ്ങൾക്കിവിടെ ജോലി ചെയ്യാം. പക്ഷേ മൂക്കുത്തിയും മാലയും ഒന്നും ധരിക്കാൻ പറ്റില്ല. ഇവിടത്തെ ശുചിത്വത്തിന്‍റെ കാര്യമായതുകൊണ്ട് അങ്ങനെ ചില നിയന്ത്രണങ്ങളൊക്കെ ഉണ്ടാകും.”

ദീപ്തിക്ക് അതു കേട്ടപ്പോൾ അമ്പരപ്പു തോന്നി. മറ്റുള്ളവരുടെ സംസ്കാരത്തിലും വ്യക്‌തി സ്വാതന്ത്യ്രത്തിലും ഉള്ള ഇടപെടൽ അല്ലേ ഇത്. ഇനി, തന്‍റെ മൂക്കുത്തിയിലും മാലയും അഴക്കു നിറഞ്ഞതാണെന്ന് ഇദ്ദേഹം പറയുന്നു. അത് ഇട്ടാണല്ലോ താൻ എന്നും ഭക്ഷണം ഉണ്ടാക്കുന്നത്. എങ്കിലും അവൾ മറുപടി പറയാതെ സ്വയം നിയന്ത്രിച്ചു. വിവരം അറിയിക്കാമെന്നും പറഞ്ഞു മടങ്ങി. ജോലിയ്ക്ക് പോകണം എന്നുണ്ട്. പക്ഷേ താലിമാലയൊക്കെ ഊരി വച്ച് പോകുമ്പോൾ മഹിയ്ക്ക് വല്ല ദേഷ്യവും തോന്നുമോ എന്ന ഭയമായിരുന്നു ദീപ്തിയ്ക്ക്. പക്ഷേ മഹിയ്ക്ക് അതൊരു പ്രശ്നമായിരുന്നില്ല.

“നിനക്ക് അവിടത്തെ ജോലി ചെയ്യാൻ പ്രയാസം ഇല്ലെങ്കിൽ പോകൂ. എനിക്ക് അതിലൊന്നും ഒരു പ്രശ്നവുമില്ല. വൈകിട്ട് വരെ ഡ്യൂട്ടി എടുത്താൽ മതി എന്നു മാത്രമേ എനിക്കുള്ളൂ. ഞാൻ വരുമ്പോൾ നീ കൂടി ഇവിടെ ഉണ്ടെങ്കിൽ സന്തോഷം.”

ദീപ്തി ജോലിയ്ക്കു പോകാൻ തന്നെ തീരുമാനിച്ചു. മൂക്കുത്തി അവളുടെ ഏറ്റവും പ്രിയപ്പെട്ട ആഭരണം. അവൾ അത് വലിയ വിഷമത്തോടെ ഊരി മാറ്റി. വിവാഹത്തിനു ശേഷം ധരിച്ച മംഗല്യ സൂത്രം ഊരിവയ്ക്കാൻ അവൾ കുറച്ചു മടിച്ചു. കോളർ നെക്കുള്ള വസ്ത്രം ധരിച്ച് മംഗല്യസൂത്രം പുറത്തു കാണാതെ അവൾ പിറ്റേന്ന് ജോലിയ്ക്ക് പുറപ്പെട്ടു.

ബേക്കറിയിലെത്തി അവൾ ജോലിയിൽ പ്രവേശിച്ചത് വളരെ സന്തോഷത്തോടെയാണ്. അവിടെ എത്തിയപ്പോൾ മാനേജർ ഏപ്രൻ എടുത്തു കൊടുത്ത ശേഷം അവളെ നോക്കി പുഞ്ചിരിച്ചു.

“ഇതിനു മുമ്പ് എവിടെയാണ് ജോലി ചെയ്‌തത്?”

“ഇല്ല, ഇത് ആദ്യമായിട്ടാണ്. ഞാൻ എന്ത് ജോലിയും ചെയ്യാം.”

“ഓഹോ… ഗുഡ്. ഇപ്പോൾ ഇവിടെ എല്ലാം ചുറ്റിക്കണ്ട് കാര്യങ്ങൾ മനസ്സിലാക്കൂ. ആദ്യത്തെ ഒരാഴ്ച പാത്രം കഴുകലായിരിക്കും ജോലി.” അവൾ എല്ലായിടവും നോക്കിക്കണ്ടു. പിന്നെ വലിയ ട്രേകൾ കഴുകാൻ കൂട്ടിയിട്ടിരിക്കുന്നിടത്തേക്ക് മാനേജർ അവളെ പറഞ്ഞയച്ചു.

അതിനൊപ്പം പാത്രങ്ങൾ കഴുകാനുള്ള സാമഗ്രികൾ കൂടി അയാൾ കൊണ്ടു വന്നു. അവൾ വലിയ ട്രേകൾ ഓരോന്നായി കഴുകിത്തുടച്ചു വച്ചു. അതു തീർന്നപ്പോൾ മാനേജർ അവളെ മറ്റൊരു ജോലി ഏൽപിച്ചു. പുറത്ത് ഡിസ്പ്ലേ ചെയ്‌ത ബിസ്ക്കറ്റുകൾ റീ അറേഞ്ച് ചെയ്യാനാണ്.

“ഈ ജോലി കഴിയുമ്പോൾ, ടേബിളുകൾ ക്ലീൻ ചെയ്യണം.”

അവൾ അയാൾ പറഞ്ഞതനുസരിച്ച് എല്ലാ ജോലിയും സന്തോഷത്തോടെ ചെയ്തു. 4 മണിക്കൂർ കൊണ്ട് ദീപ്തി തളർന്നു പോയി. എന്നാലും അവൾ സംതൃപ്ത ആയിരുന്നു. ആ ജോലി അവൾക്ക് പ്രയാസമായി തോന്നിയില്ല. അവൾ ആ പരിസരത്തുള്ള മറ്റു കടകളെക്കുറിച്ചുള്ള വിവരങ്ങളും മനസ്സിലാക്കി വച്ചിരുന്നു.

ബേക്കറിയിൽ ജോലി ചെയ്യുക എന്നു പറഞ്ഞാൽ വീട്ടുകാർക്കും കുടുംബക്കാർക്കും ഇഷ്ടമാവില്ല എന്ന് അവൾക്കറിയാം. പാത്രം കഴുകലും തുടയ്ക്കലും ബേക്കറിയിലെ വിൽപനയുമൊക്കെ അവരെ സംബന്ധിച്ച് താഴെത്തട്ടിലുള്ളവർക്ക് ചേർന്ന ജോലി എന്ന ചിന്തയായിരിക്കും. അതിനാൽ കാലിഫോർണിയയിൽ താൻ കണ്ടുപിടിച്ച പുതിയ ജോലിയെ കുറിച്ച് അവൾ ആരോടും പറഞ്ഞില്ല. പ്രത്യേകിച്ചും വീട്ടുകാരോട്.

ഈ ജോലി, പ്രസ്റ്റീജ് നൽകുന്ന ഒന്നല്ല, ഇതിൽ നിന്ന് എക്സ്പീരിയൻസ് കിട്ടിയിട്ട് മറ്റൊന്നിലേക്ക് പോകാൻ മാത്രം യോഗ്യതയുമില്ല. കാലിഫോർണിയയിൽ നിരവധി ഇന്ത്യക്കാരുണ്ട്. ഭൂരിഭാഗവും ഡോക്ടർമാരും എഞ്ചനീയർമാരുമാണ്. ബേക്കറിപ്പണിക്ക് പോകുന്ന ആരും അവിടെ ഇല്ല.

ബേക്കറിയിൽ അടുത്ത ആഴ്ചയിലെ അവളുടെ ജോലി കസ്റ്റമർ കെയർ ആയിരുന്നു. വരുന്ന കസ്റ്റമർമാരെ സ്വീകരിക്കുകയും അവർക്ക് ബേക്കറി പലഹാരങ്ങളുടെ സാമ്പിൾ രുചിക്കാൻ നൽകുകയും ചെയ്യുക.

അടുത്ത ദിവസം ചെയ്‌തത് ബിസ്ക്കറ്റ് ഡബ്ബകൾ എണ്ണി ആവശ്യമുള്ളത് റീഫിൽ ചെയ്യാനായിരുന്നു. ബിസ്ക്കറ്റ് എണ്ണുന്നതിനിടയിൽ കുറച്ചു ബിസ്ക്കറ്റുകൾ രുചിക്കാൻ അവസരം കിട്ടുകയും ചെയ്‌തു. പല റീട്ടെയിൽ ബേക്കറികളിലേക്ക് ഇവിടെ നിന്നാണ് സാധനങ്ങൾ പോകുന്നത്.

മെക്സിക്കൻ, സ്പാനിഷ് ഭാഷകളിൽ അറിവു നേടേണ്ടി വരുമെന്ന് അവിടെ വരുന്ന കസ്റ്റമർമാരോട് സംസാരിക്കവേ ദീപ്തിക്കു മനസ്സിലായി.

ബിസ്ക്കറ്റ് ടിന്നുകളിൽ നിറയ്ക്കുന്നതും അലമാരകളിൽ ഒതുക്കി വയ്ക്കുന്നതും ദീപ്തിയ്ക്ക് ഇഷ്‌ടപ്പെട്ട ജോലിയായിരുന്നു.

വലിയ ട്രേകൾ കഴുകുന്നതാണ് മടി. പാത്രമൊക്കെ കഴുകാൻ വീട്ടിൽ പോലും മടി കാണിക്കുന്ന താനാണ് ഇപ്പോൾ ആ പണി കൂലിയ്ക്ക് ചെയ്യുന്നത്.

ഒരു ദിവസം അവിടെ ജോലി ചെയ്യുന്ന ഒരു സ്ത്രീ അവളോട് അടിച്ചു വാരാൻ പറഞ്ഞു. ദീപ്തിയ്ക്ക് അത് വളരെ അസഹ്യമായി തോന്നി. ഈ സ്ത്രീ കുറച്ചു ദിവസമായി തന്‍റെ ജോലികളെ പിന്തുടരുന്നുണ്ട്. പക്ഷേ അടിച്ചുവാരൽ തന്‍റെ  ജോലിയുമല്ല. അവൾ കടുപ്പിച്ച് മറുപടി പറഞ്ഞു.

“ദിസ് ഈസ് നോട്ട് മൈ ജോബ്!”

അതു കേട്ടതോടെ ആ സ്ത്രീ മാനേജറുടെ അടുത്ത് ചെന്ന് പരാതി പറയാൻ തുടങ്ങി. അവർ എന്തു പറഞ്ഞാലും തനിക്കൊരു പ്രശ്നമല്ല എന്ന മട്ടിൽ ദീപ്തി തന്‍റെ  ജോലി തുടർന്നു. വൈകിട്ട് ദീപ്തി പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോൾ പ്രായമായ അന്നാട്ടുകാരിയായ ഒരു സ്ത്രീ അവളെ വിളിച്ചു. എക്സ്ക്യൂസ് മീ എന്നു പറഞ്ഞ്, ദീപ്തിയുടെ പിന്നിൽ വന്നു നിൽക്കുകയാണ്. പാത്രം കഴുകുന്നതിനാൽ പെട്ടെന്ന് മറുപടി കൊടുക്കാൻ അവൾക്ക് കഴിഞ്ഞതുമില്ല. ബിസ്ക്കറ്റ് തയ്യാറാക്കുന്ന റോബർട്ട് മാത്രമാണ് പിന്നെ ആ മുറിയിലുള്ളത്. അയാൾ ദീപ്തിയെ വിളിച്ചു.

“പോയി നോക്കൂ, അവരെന്തിനാണ് വിളിക്കുന്നത്.”

ഇത്രയും നേരം കേട്ടില്ലാമട്ടിൽ ഇരുന്നത് ഇനി നിവർത്തിയില്ല എന്നു മനസ്സിലായപ്പോൾ ദീപ്തി കൈ തുടച്ചു എഴുന്നേറ്റു. ബിസ്ക്കറ്റിന്‍റെ വില, സ്വാദ് ഇതൊക്കെ സംസാരിച്ചു കഴിഞ്ഞപ്പോൾ, അവർക്ക് ദീപ്തി എവിടത്തുകാരിയാണെന്നറിയണം. വീട്ടിൽ ആരൊക്കെയുണ്ട്. അവർ എപ്പോൾ വരും. ഭർത്താവ് എന്തു ചെയ്യുന്നു. ഇങ്ങനെ വ്യക്‌തിപരമായ ചോദ്യങ്ങൾ. ഇംഗ്ലീഷ് അത്ര എളുപ്പമല്ലായെങ്കിലും അവൾ തരക്കേടില്ലാതെ മറുപടി ഒപ്പിച്ചു.

കുറച്ചു ബിസ്ക്കറ്റുകളുടെ സാമ്പിളുകൾ രുചിച്ചു നോക്കിയിട്ട് അവർ ഒന്നും വാങ്ങാതെ മടങ്ങി. അന്നാട്ടുകാരായ കസ്റ്റമർമാർക്ക് ദീപ്തിയെപ്പോലെ മറുനാട്ടുകാരായ ജോലിക്കാരോട് പുച്ഛമാണ്. പ്രത്യേകിച്ചും ഭാഷയുടെ പേരിൽ. ഇംഗ്ലീഷിലെ മുക്കിയും മൂളിയുള്ള സംസാരം അവർക്ക് അത്ര താൽപര്യമില്ല. എന്തോ കുറ്റം ചെയ്‌ത പോലത്തെ നോട്ടം.

ദീപ്തി അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ് ബേക്കറിയിലെ ഫോൺ ബെല്ലടിച്ചത്. അവൾ ഫോൺ എടുത്തു. ഏതോ പ്രായമായ സ്ത്രീയാണ്. അവർ കേക്ക് ഓർഡർ ചെയ്യാൻ വിളിച്ചതാണ്. പക്ഷേ ഇന്ത്യൻ ആക്സന്‍റിലുള്ള ഇംഗ്ലീഷ് അവർക്ക് മനസിലാവുന്നില്ല.

“കാൻ യു ഗീവ് ദ ഫോൺ ടു സംബഡി ഹു സ്പീക്ക്സ് ഇംഗ്ലീഷ്?”

ഇംഗ്ലീഷ് അറിയാവുന്ന ആർക്കെങ്കിലും ഫോൺ കൊടുക്കൂ എന്ന്.

ദീപ്തിയുടെ കാൽ മുതൽ തല വരെ ദേഷ്യം തരിച്ചു കയറി.

ഇത്രയും നേരം താൻ സംസാരിച്ചത് പിന്നെ എന്താണ്?

തന്‍റെ  ഇംഗ്ലീഷ് സംസാരത്തെ ചൊല്ലി മുൻപെങ്ങും ഇത്രയും ലജ്ജ തോന്നിയിട്ടില്ല. ഉച്ചാരണത്തിലെ പ്രശ്നം ശരിയായിരിക്കാം. പക്ഷേ ഇംഗ്ലീഷ് തന്‍റെ ഭാഷയല്ലല്ലോ. അവൾ വളരെ വിഷമത്തോടെ റോബർട്ടിനെ വിളിച്ച് ഫോൺ കൊടുത്തു. ഫോൺ കൈമാറവേ ദീപ്തി ദേഷ്യത്തോടെ പിറുപിറുക്കുകയും ചെയ്‌തു.

“ഐ വിൽ നോട്ട് വർക്ക് ഹിയർ എനിമോർ… ഹോ… എനിക്കു വയ്യാ!”

അവൾ ദേഷ്യത്തോടെ ഏപ്രൻ ഊരി വച്ച് ബേക്കറിയിൽ നിന്ന് പുറത്തേക്കിറങ്ങി. അവളുടെ കണ്ണുകളിൽ നിന്ന് സങ്കടം പുറത്തേക്ക് ഒഴുകി വന്നു.

വീട്ടിൽ ചെന്ന ശേഷം അവൾ കുറേനേരം പൊട്ടിക്കരഞ്ഞു. വൈകിട്ട് മഹി വന്നപ്പോൾ അവൾ മടിയോടെ കാര്യം പറഞ്ഞു. അയാൾ അവളെ അലിവോടെ ചേർത്തു പിടിച്ചു.

ആളകൾ ഒരുപോലെ പെരുമാറില്ലല്ലോ, ബഹുജനം പലവിധമല്ലേ. നമ്മുടെ ഭാഷയെ നാം ആദരിക്കുന്നില്ലേ, അത് വികലമായി സംസാരിക്കുന്നതു കേൾക്കുമ്പോൾ ചിലർക്ക് ദേഷ്യം വരും, ചിലർക്ക് പുച്ഛം തോന്നാം. അതു തന്നെയല്ലേ അവരും ചെയ്‌തുള്ളൂ. മാത്രമല്ല ചിലർക്ക് വിദേശികളെ ഇഷ്ടവുമല്ല.” മഹി അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

“പക്ഷേ ഭാഷ എന്നത് നമ്മുടെ ആശയം മറ്റൊരാളെ അറിയിക്കാനുള്ള മാധ്യമം മാത്രമാണ്. നീ നന്നായി ശ്രമിക്കൂ. ഇത്രയും നിരാശയൊന്നും വേണ്ട. ഇതൊക്കെ എല്ലായിടത്തുമുള്ള പ്രശ്നങ്ങളാണ്.”

മഹിയുടെ വാക്കുകൾ അവളുടെ നഷ്ടപ്പെട്ട ആത്മവിശ്വാസത്തിന് ചൂടു പകർന്നു. അവൾ പിറ്റേന്ന് സാധാരണ പോകുന്ന പോലെ ജോലിയ്ക്കായി ഇറങ്ങി. ബേക്കറിയിലെത്തി. ആരും അവളോട് ഒന്നും ചോദിക്കാനും പറയാനും നിന്നില്ല. ദീപ്തി വേഗം തന്‍റെ

ഏപ്രൻ എടുത്തണിഞ്ഞു. ബേക്കറിയുടെ അറ്റത്തുള്ള ഒഴഞ്ഞു കിടക്കുന്ന ബിസ്ക്കറ്റ് ട്രേകൾ അവൾ പെറുക്കിയെടുത്ത് വാഷ്ബേസിനിലേക്ക് എടുത്തു വച്ചു. അന്നത്തെ ദിവസം പതിവുപോലെ അവൾ ആരംഭിച്ചു. അന്നവൾക്ക് ഓരോ ജോലിയും പുതുതായി നൽകിയ ഊർജം പോലെ വളരെ സന്തോഷം നൽകി…

2020 ന് വിട, പുതുവർഷത്തിൽ ഇവർ മാതാപിതാക്കൾ!

കൊറോണയുടെ പിടിയിൽ കരിയർ പെട്ടുപോയെങ്കിലും 2020 ൽ കുടുംബം കെട്ടിയുയർത്താൻ ഈ താരങ്ങൾക്ക് കഴിഞ്ഞു. അതിന്‍റെ സന്തോഷ വാർത്ത അവർ പുറത്തു വിടുകയും ചെയ്തു. 2020 ൽ, മുൻ വർഷങ്ങളെ അപേക്ഷിച്ച് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. അത് ഉയർച്ചയും താഴ്ചയും എല്ലാം ആകാം. അച്‌ഛനും അമ്മയും ആകുക എന്ന ഉത്തരവാദിത്തം സ്വസ്‌ഥമായി നിറവേറ്റാൻ പലർക്കും ലോക്ക്ഡൗൺ വേളയിൽ കഴിഞ്ഞു എന്നതും വാസ്തവമാണ്. ലോക്ക്ഡൗൺ വേളയിൽ അങ്ങനെയൊരു ശ്രമം നടത്തി കുഞ്ഞതിഥികളെ വീട്ടിലേക്ക് കൂട്ടിയ സെലിബ്രിറ്റികളെ അറിയാം.

കരീന കപൂർ ഖാൻ – സെയ്ഫ് അലിഖാൻ

ബോളിവുഡിലെ പവർ കപ്പിൾ ആണ് കരീന കപൂറും സെയ്ഫ് അലിഖാനും. തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ ഉടനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ദമ്പതികൾ. കരീന ഔദ്യോഗികമായിത്തന്നെ തന്‍റെ വ്യക്‌തിപരമായ ജീവിതത്തിലെ സന്തോഷ മുഹൂർത്തം ആരാധകരുമായി പങ്കുവച്ചിരിക്കുന്നു. തൈമൂറിന് ഉടനെ ഒരു സഹോദരൻ, സഹോദരി എത്താൻ പോകുന്നു എന്നാണ് അവർ അറിയിച്ചത്. മീഡിയക്കു മുന്നിലെ പുതിയൊരു സ്റ്റാർ ആകും ആ കുഞ്ഞും.

അനുഷ്ക ശർമ്മ – വിരാട് കോഹ്‍ലി

പ്രശസ്ത താരവും ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോഹ്‍ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ്മയും തന്‍റെ മദർഹുഡിലേക്കുള്ള യാത്രയിലാണ്. ഇൻസ്റ്റഗ്രാമിൽ അനുഷ്കയുടെ ബേബി ബംബ് തലോടുന്ന ചിത്രം പങ്കു വച്ചാണ് വിരാട് ഇങ്ങനെ കുറിച്ചത്. “ഞങ്ങൾ ഉടനെ മൂന്ന് പേരാകും” 2021 ൽ അവരുടെ വീട്ടിലേക്ക് പുതിയ അതിഥി വിരുന്നു വരും. അനുഷ്ക തന്‍റെ നിറവയറുമായി യോഗ ചെയ്യുന്ന ചിത്രം അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തപ്പോഴും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനുഷ്കയും വിരാടും 2017 ൽ ഇറ്റലിയിൽ വച്ചാണ് വിവാഹിതരായത്. താൻ അനുഷ്കയോട് ഫോർമലായി പ്രണയാഭ്യർത്ഥന ഒന്നും നടത്തിയിട്ടില്ല എന്നും, എങ്കിലും രണ്ടാളും പ്രണയം സ്വയം തിരിച്ചറിയുകയായിരുന്നുമെന്നും വിരാട് മുമ്പ് പറഞ്ഞിരുന്നു.

അനിത ഹസൻദാനി – രോഹിത് റെഡ്ഡി

നാഗിൻ, യെ ഹേ മുഹബത്ത്, കാവ്യാഞ്ജലി തുടങ്ങിയ പരമ്പരകളിലൂടെ പ്രശസ്തയായ അഭിനേത്രി അനിത ഹസൻദാനി ഫെബ്രുവരിയിൽ അമ്മയാകാൻ കാത്തിരിക്കുകയാണ്. “ഫെർട്ടിലിറ്റി ട്രീറ്റ്മെന്‍റ് ഒന്നുമില്ലാതെ നാച്ചുറൽ ആയിട്ടാണ് കൺസീവ് ആയത്.” അനിത പറയുന്നു. അനിതയും ഭർത്താവ് രോഹിത് റെഡ്ഡിയും ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചു കഴിഞ്ഞു. രണ്ടുപേരും കൂടിയുള്ള ഒരു ക്യൂട്ട് വീഡിയോയും ആരാധകർ വൈറലാക്കി. 30 വയസിനു ശേഷം അമ്മയാകാൻ ആദ്യമൊക്കെ വലിയ മടിയായിരുന്നു. പക്ഷേ ഇപ്പോൾ 39-ാമത്തെ വയസിൽ വളരെ സാധാരണമായ രീതിയിൽ ഗർഭധാരണം നടന്നു. വയസ് ഒക്കെ ഒരു നമ്പർ മാത്രമാണെന്നാണ് താരം ഇപ്പോൾ പറയുന്നത്. മാനസികവും ശാരീരികവും ഫിറ്റാണെങ്കിൽ ഏത് പ്രായത്തിലും അമ്മയാകാം എന്നാണ് അനിത പറയുന്നത്.

കരൺവീർ ബോഹ്റ – ടിജെ സിദ്ധു

മിനി സ്ക്രീൻ താരം കരൺവീർ ബൊഹ്റയും കുഞ്ഞുതാരത്തെ പുതുവർഷത്തിന് മുന്നേ സ്വന്തമാക്കിയ സന്തോഷത്തിലാണ്. പത്നി ടിജെ സിദ്ധു, ഒരു പെൺകുട്ടിയ്ക്ക് ജന്മം നൽകി. കഴിഞ്ഞ ഞായറാഴ്ച കരൺവീർ ഒരു വീഡിയോ ഷെയർ ചെയ്‌തു. ആശുപത്രിയിലേക്ക് പോകുന്ന വീഡിയോ ആണത്. ഭാര്യ ആശുപത്രിയിൽ അഡ്മിറ്റാണെന്നും ഏതു സമയത്തും കുഞ്ഞതിഥി കടന്നു വരുമെന്നും വീഡിയോ പറയുന്നു. തുടർന്ന് അടുത്ത പോസ്റ്റിൽ പെൺകുട്ടി പിറന്ന കാര്യവും കിരൺ അറിയിച്ചു.

“എന്‍റെ വീട്ടിൽ ഒരു പെൺകുട്ടി ജനിച്ചിരിക്കുന്നു. വാക്കുകളിൽ ആ സന്തോഷം ഒതുക്കാൻ കഴിയുന്നില്ല. ഞാൻ മൂന്ന് പെൺകുട്ടികളുടെ പിതാവായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇതിലും മനോഹരമായ ജീവിതം ഇനി വരാനുമില്ല. മൂന്നു രാജകുമാരിമാർക്കൊപ്പമാണ് ഇനി എന്‍റെ ജീവിതം. ഇവർ മൂന്ന് ദേവിമാർ, എന്‍റെ ലക്ഷമിയും, സരസ്വതിയും പാർവ്വതിയും.

ശില്പാ ഷെട്ടി – രാജ് കുന്ദ്ര

ബോളിവുഡ് താരം ശില്പാ ഷെട്ടി ഈ വർഷം പലരേയും ഞെട്ടിച്ചത് തന്‍റെ മകളുടെ പിറവിയെക്കുറിച്ച് പറഞ്ഞു കൊണ്ടാണ്. ശില്പയും രാജും സറോഗസിയിലൂടെയാണ് വീണ്ടും പേരന്‍റ്സ് ആയത്. കഴിഞ്ഞ അഞ്ചു വർഷമായി ഒരു കുഞ്ഞിനു വേണ്ടി ശ്രമിക്കുന്നുണ്ടായിരുന്നു. ഈ വർഷം വാടക ഗർഭപാത്രത്തിലൂടെ ആ മോഹം സഫലമായി.

അമൃതാ റാവ് – ആർജെ അൻമോൽ

വിവാഹത്തിന് നാലു വർഷം ശേഷം അമൃതാ റാവിന്‍റെ വീട്ടിൽ കുഞ്ഞിക്കാൽ പതിഞ്ഞിരിക്കുന്നു. നടിക്ക് ഒരു മകൻ പിറന്നു. പ്രഗ്നൻസി വാർത്ത രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു അമൃത. ഒമ്പതാം മാസത്തിൽ ഒരു ചിത്രം പോസ്റ്റ് ചെയ്ത് തന്‍റെ രഹസ്യം അമൃത പരസ്യമാക്കി. ഇത്രയും കാലം ഈ കാര്യം ഒളിച്ചു വച്ചതിൽ ക്ഷമയും ചോദിച്ചായിരുന്നു പോസ്റ്റ്.

“വളരെ സന്തോഷത്തോടെ ഞാൻ ഈ വാർത്ത എന്‍റെ കൂട്ടുകാർക്കും ആരാധകർക്കും മുന്നിൽ സമർപ്പിക്കുകയാണ്. ഇതുവരെ ഇക്കാര്യം പറയാതിരുന്നതിൽ ക്ഷമ ചോദിക്കുന്നു.”

2016 മെയിലാണ് താരം അമൃതയും ആർജെ അൻമോലും രഹസ്യമായി വിവാഹിതരായത്. 7 വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഈ വിവാഹം! മൊത്തമുള്ള ആ രഹസ്യ സ്വഭാവമാണ് കുഞ്ഞു പിറന്നപ്പോൾ താരം ഉപേക്ഷിച്ചത്.

പൂജ ബാനർജി – കുണാൽ വർമ്മ

ദേവോം കേ ദേവ് മഹാദേവ് പരമ്പരയിലെ പാർവ്വതി അതായത് പൂജാ ബാനർജിയും ഭർത്താവ് കുണാൽ വർമ്മയും അച്‌ഛനും അമ്മയുമായി കഴിഞ്ഞു. ഒക്ടോബറിലാണ് ഇവർക്ക് ആൺകുഞ്ഞ് പിറന്നത്. ഒരു ന്യൂസ് പോർട്ടലിലെ അഭിമുഖത്തിലാണ് കുണാൽ ഇക്കാര്യം അറിയിച്ചത്. പൂജയ്ക്കൊപ്പം ഡെലിവറി വേളയിൽ താനും ഉണ്ടായിരുന്നുവെന്ന് കുണാൽ പറഞ്ഞു.

പൂജയും കുണാലും കഴിഞ്ഞ മാർച്ചിലാണ് രജിസ്റ്റർ വിവാഹം ചെയ്തത്. അക്കാര്യം പൂജ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. അതിനുശേഷം ഏപ്രിൽ 15 ന് പരമ്പരാഗത രീതിയിൽ വിവാഹവും നടത്താനിരുന്നതായിരുന്നു. പക്ഷേ കൊറോണയ്ക്കിടയിൽ അത് നടത്താൻ കഴിഞ്ഞില്ല. എങ്കിലും കല്യാണത്തിന് കരുതി വച്ച പണം കൊറോണ ബാധയിൽ ബുദ്ധിമുട്ടിയ വരെ സഹായിക്കാൻ പ്രയോജനപ്പെടുത്തി.

ഹാർദിക് പാണ്ഡ്യ – നതാസ സ്റ്റെൻ കോവിസ്

ടീം ഇന്ത്യയുടെ ആൾ റൗണ്ടറായ കളിക്കാരനാണ് ഹാർദിക്. പത്നി നതാസ 2020ലാണ് ഒരു ആൺകുഞ്ഞിന് ജന്മമേകിയത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രത്തിലൂടെയാണ് ഹാർദിക് താൻ അച്ഛനാകാൻ പോകുന്ന കാര്യം ആദ്യമായി പുറത്തു വിട്ടത്. വിവാഹവും 2020 ആദ്യം പ്ലാൻ ചെയ്‌തുവെങ്കിലും കൊറോണ കാരണം നടന്നില്ല.

സാഗരിക – ജഹിർഖാൻ

ചക്ദേ നായിക സാഗരികയും ക്രിക്കറ്റർ ജഹിർഖാനും ഉടനെ തന്നെ അച്‌ഛനും അമ്മയും ആകാനുള്ള തയ്യാറെടുപ്പിലാണ്. മീഡിയക്കു മുന്നിൽ നിന്ന് തങ്ങളുടെ സ്വകാരഞ ജീവിതത്തെ മാറ്റി നിർത്താൻ ആഗ്രഹിച്ച ദമ്പതികളാണ് ഇവർ. യുവരാജ് സിംഹിന്‍റെ വിവാഹച്ചടങ്ങിൽ വച്ചാണ് ഇവർ രണ്ടുപേരും പരിചയപ്പെട്ടതും, ആ പരിചയം പ്രണയമായതും.

പേളി മാണി – ശ്രീനിഷ് അരവിന്ദ്

മലയാളത്തിൽ ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു സെലിബ്രിറ്റി ഗർഭിണി ഇല്ല എന്നു പറയാം. അത് മറ്റാരുമല്ല, അവതാരകയും നടിയുമായ പേളി മാണി. മലയാളി ഹൗസ് എന്ന ബിഗ്ബോസ് റിയാലിറ്റി ഷോയിൽ മത്സരിക്കവേ, കന്നഡ നടനായ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലായ പേളിയുടെ വിവാഹവും തുടർന്നുള്ള ജീവിതവും സോഷ്യൽ മീഡിയയുടെ ഹോട്ട് സബ്ജക്ട് ആയിരുന്നു. ഇപ്പോഴിതാ പേളിയുടെ ഗർഭധാരണവും ആഘോഷിക്കപ്പെടുകയാണ്. ലോക്ക്ഡൗൺ വേളയിലാണ് ഇവരും തങ്ങളുടെ കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് ആരാധകരുമായി പങ്കുവച്ചത്. ആഗസ്‌റ്റ് മാസത്തിലായിരുന്നു വെളിപ്പെടുത്തൽ. ഡാഡ് ആവാനുള്ള എക്സൈറ്റ്മെന്‍റിലാണ് ശ്രീനിഷെന്നും, മാർച്ചിൽ കുഞ്ഞു പിറക്കുമെന്നും പേളി തന്നെ സോഷ്യൽ മീഡിയയിലൂടെ വിവരം പങ്കുവച്ചിരുന്നു.

മേക്കപ്പ് റിമൂവർ വീട്ടിൽ തയ്യാറാക്കാം

മേക്കപ്പ് നീക്കം ചെയ്യുന്നത് ഏറ്റവും ആവശ്യമുള്ള കാര്യമാണ്. മേക്കപ്പ് നീക്കിയില്ലെങ്കിൽ ചർമ്മത്തിലെ രോമസുഷിരങ്ങൾ അടഞ്ഞു പോകും. അത് പിന്നീട് മുഖത്ത് കുരുക്കളും പാടുകളുമായി പ്രത്യക്ഷപ്പെടും.

മേക്കപ്പ് ചെയ്യുമ്പോൾ ശരിയായ പ്രോഡക്റ്റുകൾ ഉപയോഗിക്കുന്നതു പോലെ തന്നെയാണ് മേക്കപ്പ് റിമൂവ് ചെയ്യാൻ ശരിയായ പ്രൊഡക്റ്റുകൾ ഉപയോഗിക്കുന്നതും. പലരും മേക്കപ്പിനായി വില കൂടിയ മേക്കപ്പ് ഉൽപ്പന്നങ്ങൾ വാങ്ങാറുണ്ട്. എന്നാൽ മേക്കപ്പ് റിമൂവ് ചെയ്യുന്നത് ഫേസ് വാഷിൽ ഒതുങ്ങും. മേക്കപ്പ് നീക്കം ചെയ്യാൻ ഫേസ് വാഷ് നേരിട്ട് ഉപയോഗിക്കരുത്. കാരണം മേക്കപ്പ് ശരിക്ക് നീക്കം ചെയ്യാനാവില്ലെന്ന് മാത്രവുമല്ല ചർമ്മം വലിഞ്ഞിരിക്കുകയും ചെയ്യും.

മേക്കപ്പ് റിമൂവർ സ്വയം തയ്യാറാക്കാം

മേക്കപ്പ് റിമൂവർ കൊണ്ട് മാത്രമേ മേക്കപ്പ് റിമൂവ് ചെയ്യാൻ പാടുള്ളൂ. നിങ്ങളുടെ കൈവശം മേക്കപ്പ് റിമൂവർ ഇല്ലെങ്കിലോ തീർന്നു പോയിട്ടുണ്ടെങ്കിലോ വീട്ടിൽ തന്നെ മേക്കപ്പ് റിമൂവർ തയ്യാറാക്കാം. അതിനായി അധിക പണം ചെലവഴിക്കേണ്ടതില്ല.

വെളിച്ചെണ്ണ

പാചകത്തിനു മാത്രമല്ല മുടിയ്ക്ക് തിളക്കം പകരാനും ചർമ്മ സൗന്ദര്യത്തിനും വരെ വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. വെളിച്ചെണ്ണയിൽ ധാരാളം പോഷകങ്ങളും വിറ്റാമിനുകളും ഉണ്ട്. അവ നമ്മുടെ ചർമ്മത്തിന് ഫലവത്താണ്. മേക്കപ്പ് റിമൂവറായും വെളിച്ചെണ്ണ ഉപയോഗിക്കാം.

മേക്കപ്പിലുള്ള ചില വസ്തുക്കൾ ചർമ്മത്തിൽ ഒട്ടിപ്പിടിച്ചിരിക്കും. അതത്ര പെട്ടെന്ന് പോവുകയുമില്ല. ഈ സാഹചര്യത്തിൽ വെളിച്ചെണ്ണ ഉപയോഗിച്ച് വളരെയെളുപ്പം മേക്കപ്പ് റിമൂവ് ചെയ്യാൻ പറ്റും.

മേക്കപ്പ് റിമൂവ് ചെയ്യാൻ വെളിച്ചെണ്ണ മുഖത്താകമാനം പുരട്ടി 5 മിനിറ്റിനു ശേഷം കോട്ടൺ കൊണ്ട് തുടച്ച് ക്ലീനാക്കുക. മേക്കപ്പ് റിമൂവ് ആകുമെന്ന് മാത്രമല്ല ചർമ്മം ആരോഗ്യമുള്ളതുമാകും.

പാൽ

പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നതു പോലെ മുഖസൗന്ദര്യത്തിനും നല്ലതാണ്. മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാൻ പാൽ ഉപയോഗിക്കാം. അതുപോലെ മിൽക്ക് ക്രീമും ഉപയോഗിക്കാം.

ആദ്യം മുഖത്ത് പാൽ പുരട്ടി അൽപ്പ സമയത്തിനു ശേഷം കോട്ടൺ ഉപയോഗിച്ച് ക്ലീൻ ചെയ്യാം. മുഖം വൃത്തിയാക്കുന്നതിനൊപ്പം ചർമ്മം ഫ്രഷാവുകയും ചെയ്യും.

 തേൻ – ബേക്കിംഗ് സോഡ

തേനും ബേക്കിംഗ് സോഡയും ചേർത്ത മിശ്രിതം ഏത് തരം മേക്കപ്പിനേയും നീക്കം ചെയ്യും. മേക്കപ്പ് നീക്കുന്നതിന് തേനിൽ ഒരു നുള്ള് ബേക്കിംഗ്   പൗഡർ ചേർത്ത മിശ്രിതം പഞ്ഞി മുക്കി മുഖമാകെ തുടച്ച് ക്ലീനാക്കാം.

കുക്കുംബർ

കുക്കുംബർ മികച്ചൊരു ബ്യൂട്ടി ടോണിക്കും കൂടിയാണ്. ഇതിൽ വിറ്റാമിൻ സി, കെ, ബീറ്റാ കരോട്ടിൻ എന്നിങ്ങനെയുള്ള പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കുക്കുംബർ മുടിയ്ക്കും ചർമ്മത്തിനും മികച്ചതാണ്. കുക്കുംബർ നാച്ചുറൽ ക്ലൻസറായും ടോണറായും ഉപയോഗിക്കാം. ഇത് ചർമ്മത്തെ ഡീപ് ക്ലൻസിംഗ് ചെയ്യും. മേക്കപ്പ് നീക്കാൻ കുക്കുംബർ ഫലവത്താണ്. അതിനാൽ കുക്കുംബർ പേസ്റ്റ് തയ്യാറാക്കി ബദാം ഓയിൽ ചേർത്ത് മുഖത്ത് പുരട്ടാം. അൽപ സമയം മസാജ് ചെയ്‌ത ശേഷം വെള്ളം കൊണ്ട് കഴുകാം.

അലോവേര – വാസ്‍ലിൻ

ഔഷധ ഗുണമുള്ളതാണ് അലോവേര. മുഖസൗന്ദര്യം നിലനിർത്തുന്ന  തിനൊപ്പം ചർമ്മ വരൾച്ചയെ തടയാൻ ഇത് ഉത്തമമാണ്. ഒപ്പം മോയിസ്ച്ചുറൈസും ചെയ്യുന്നു. പെട്രോളിയം ജെല്ലിയിൽ ഏതെങ്കിലും തരത്തിലുള്ള ഹാനികാരകമായ കെമിക്കൽ അടങ്ങിയിട്ടില്ല. അലോവേര – വാസ്‍ലിൻ ചേരുവ മേക്കപ്പിനെ റിമൂവ് ചെയ്യും.

മേക്കപ്പ് നീക്കം ചെയ്യാൻ അലോവേര – വാസ്‍ലിൻ മിശ്രിതം തയ്യാറാക്കാം. ഈ ചേരുവയിൽ വാസ് ലിന്‍റെ അളവ് കൂടുതലായിരിക്കണം. ഈ മിക്‌സ് മുഖത്താകമാനം പുരട്ടുക. അൽപ സമയം കഴിഞ്ഞ് കോട്ടൺ ഉപയോഗിച്ച് തുടച്ച് മേക്കപ്പ് നീക്കം ചെയ്യാം.

ദേഷ്യമോ എന്നു വച്ചാ എന്താ?

ദേഷ്യത്തെ നിയന്ത്രിക്കാനുള്ള എല്ലാ വഴികളും നിഷ്ഫലമായാൽ… ഈ ടിപ്സുകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ… കണ്ടോ നിങ്ങൾ കൂളാകുന്നത്. എന്താ നിങ്ങൾ ആംഗ്രി ബേർഡ് സിനിമ കണ്ടിട്ടുണ്ടോ?  ഇതിലെ പ്രധാന കഥാപാത്രം എപ്പോഴും ദേഷ്യപ്പെടുന്നവനായതു കൊണ്ട് പക്ഷികളുടെ കോളനിയിൽ നിന്നും അവന്‍‍ എപ്പോഴും ഔട്ടായിരിക്കും. എന്നാൽ സ്വന്തം ദേഷ്യം നിയന്ത്രിക്കാൻ പഠിക്കുന്നതോടെ അവൻ കോളനിയിലെ ഹീറോയാകുന്നു. ആംഗ്രി ബേർഡ് സിനിമ ഒരു പാഠമാണ്. ദേഷ്യം ഒന്നിനും പരിഹാരമല്ലെന്ന വലിയ പാഠം.

ദേഷ്യം സ്വഭാവികവും നൈസർഗ്ഗികവുമായ ഒരു പ്രതികരണമാണ്. ദേഷ്യമെന്ന വികാരം മനുഷ്യന്‍റെ സന്തോഷവും സങ്കടവും പോലെ ഒരു ഭാവനയാണെന്ന് പറഞ്ഞാൽ ഒട്ടും തെറ്റാകില്ല. ജീവിതത്തിൽ സന്തോഷവും സങ്കടവുമെല്ലാം വന്നും പോയുമിരിക്കും. അതിനാൽ ദേഷ്യം പ്രകടിപ്പിച്ച് ബന്ധങ്ങളിൽ വിള്ളൽ സൃഷ്ടിക്കരുത്. ഏത് സാഹചര്യത്തിലാണ് ദേഷ്യം വരുന്നതെന്ന് മനസ്സിലാക്കുക. അവസ്‌ഥയേയും കാരണങ്ങളെയും മനസ്സിലാക്കി അതിൽ നിന്നുണ്ടായ പ്രശ്നങ്ങളെ അകറ്റാനുള്ള ശ്രമമാണ് ആവശ്യം.

ദേഷ്യത്തെ കടിച്ച മർത്തരുത്, മറിച്ച് അതിന്‍റെ കാരണങ്ങൾ തിരിച്ചറിഞ്ഞ് അവയെ ഇല്ലാതാക്കുക. നിങ്ങളുടെ ദേഷ്യത്തെ മറ്റൊരാൾ മുതലെടുക്കും. ദേഷ്യപ്പെടുന്നയാൾക്ക് മാത്രമായിരിക്കും നഷ്ടം. അത് ബന്ധങ്ങളെ വഷളാക്കും. ഒപ്പം തെറ്റിദ്ധാരണകൾ അതേപടി നിലനിൽക്കുകയും ചെയ്യും. ശാന്തമായ മനസ്സുണ്ടെങ്കിൽ കാര്യങ്ങൾ സോൾവ് ചെയ്യാനാവും. ദേഷ്യത്തിനൊടുവിൽ പശ്ചാത്തപിക്കേണ്ടതായി വരും.

ഇങ്ങനെ ദേഷ്യം ഇല്ലാതാക്കാം

എപ്പോൾ ദേഷ്യം വന്നാലും വളരെ സിമ്പിളായ ഈ ടിപ്സ് പരീക്ഷിച്ച് നോക്കുക. ദേഷ്യം അലിഞ്ഞില്ലാതാകും, ഒപ്പം മനസ്സും ശരീരവും ശാന്തമാകും.

  • വെള്ളം കുടിക്കുക.
  • ഏത് കാര്യത്തിനാണോ നിങ്ങൾക്ക് ദേഷ്യം തോന്നിയത് അതിനുള്ള പ്രതികരണം 48 മണിക്കൂറിന് ശേഷമേ നടത്തുവെന്ന് തീരുമാനിക്കുക. ഇതിനുള്ള റിസൾട്ട് അദ്ഭുതമായിരിക്കും. നിങ്ങൾക്ക് വിശ്വസിക്കാനാവില്ല.
  • എപ്പോൾ ദേഷ്യം വന്നാലും എന്തെങ്കിലും പാട്ട് മൂളുക അല്ലെങ്കിൽ ഏതെങ്കിലും സംഗീതോപകരണം വായിക്കുക.
  • ദേഷ്യം വരുമ്പോൾ സ്മാർട്ട് ഫോൺ എടുക്കുക. നോട്ടിഫിക്കേഷൻ നോക്കുക. ഡിസ്കൗണ്ടുകൾ നോക്കുക. കുറച്ച് കഴിയുന്നതോടെ നിങ്ങളുടെ ദേഷ്യം എങ്ങോട്ട് പോയെന്ന് അറിയില്ല.
  • മറ്റൊരു വിജകരമായ ഫോർമുലയുണ്ട്. അവരോഹണ ക്രമത്തിൽ 100 മുതൽ 0 വരെ മനസ്സിൽ എണ്ണി നോക്കുക. ദേഷ്യമുണ്ടാകുമ്പോൾ വരുന്ന എനർജി യൂസ് ചെയ്യാം. ഒരു നീണ്ട നടത്തത്തിന് പോകുക. മടങ്ങിയെത്തുമ്പോഴേക്കും ദേഷ്യമൊക്കെ മാറി മനസ്സ് ശാന്തമാകും.
  • കയ്യിൽ നിന്നു പോയ അമ്പും വായിൽ നിന്നു പോയ വാക്കും ഒരിക്കലും തിരിച്ചെടുക്കാനാവില്ല. എഴുതുക, നിങ്ങളെത്ര മാത്രം ശരിയായിരുന്നുവെന്ന് മനസ്സിലാകും.
  • ദീർഘമായി നിശ്വസിക്കുക.
  • മുതിർന്നവരോട് സംസാരിക്കുക. കുട്ടികൾക്കൊപ്പം കളിക്കുക.
  • എവിടെ വച്ചാണോ ദേഷ്യം ഉണ്ടായത് ആ ഇടത്ത് നിന്നും വേഗം മാറുക.
  • നന്നായി ഉറങ്ങുക. ഉണർന്ന് എഴുന്നേൽക്കുമ്പോൾ ദേഷ്യം താനെ ഇല്ലാതാകും.

പ്രശസ്തരായവരുടെ വാക്കുകൾ

  • ദേഷ്യത്തിനുള്ള കാരണങ്ങളെ അപേക്ഷിച്ച് അതിന്‍റെ പരിണിതഫലം ഗുരുതരമായിരിക്കും. – മാർക്വിസ് ഒറിലീയസ്
  • ദേഷ്യത്തിൽ നിൽക്കുന്നയാൾ സ്വന്തം വായ തുറക്കുകയും കണ്ണടയ്ക്കുകയും ചെയ്യും. – കെറ്റോ
  • ദേഷ്യം ആസിഡ് പോലെയാണ്. അത് ഏത് സാധനത്തിലിട്ടാലും സാധനങ്ങൾ നശിച്ചു പോകുന്നതിനേക്കാൾ ഹാനികാരമാണ് അതിരിക്കുന്ന പാത്രത്തിന്. – മാർക്ക് ട്വയിൻ

ഫിറ്റ്നസ് ശ്രദ്ധിക്കാൻ സഹായിക്കുന്ന ആപ്പുകൾ

തിരക്കിട്ട ജീവിതത്തിൽ നിങ്ങളുടെ ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും മതിയായ സമയം കണ്ടെത്തുക പ്രയാസമാണ്. ചിലർക്ക് അതിരാവിലെ എഴുന്നേൽക്കാനുള്ള മടിയുണ്ടാകും. ഓഫീസും വീട്ടുജോലികളും തമ്മിലുള്ള തിരക്കിനിടയിൽ വ്യായാമത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല എന്നത് സാധാരണയായ കാര്യമാണ്. അത്തരമൊരു സാഹചര്യത്തിൽ, മെലിഞ്ഞ ശരീരം, ആരോഗ്യമുള്ള മനസ്സ്, നല്ല ഭക്ഷണക്രമം എന്നീ കാര്യങ്ങളിൽ ശ്രദ്ധ നൽകാൻ സാധിക്കുമോ? ഒരിക്കലും ഇല്ല! എന്നാൽ നിങ്ങളുടെ സ്വകാര്യ ഫിറ്റ്നസ് പരിശീലകനെപ്പോലെ പ്രവർത്തിക്കുന്ന ചില ആപ്ലിക്കേഷനുകൾ ഇന്ന് നിങ്ങളുമായി പങ്കിടുന്നു. ഇത് വീട്ടിൽ ചെയ്യേണ്ട ചില എളുപ്പ വ്യായാമങ്ങളെക്കുറിച്ച് നിങ്ങളെ അറിയിക്കുകയും മികച്ച ഭക്ഷണ ക്രമീകരണ നുറുങ്ങുകൾ നൽകുകയും ചെയ്യും. അതിനാൽ ഗൂഗിൾ പ്ലേ സ്റ്റോറിലേക്ക് പോയി ഈ അപ്ലിക്കേഷനുകൾ ഓരോന്നായി പരീക്ഷിച്ച് ഫിറ്റ്‌നെസിലേക്ക് നീങ്ങാൻ ആരംഭിക്കുക.

വുമൺ വർക്ഔട്ട് – ഹോം ജിം കാർഡിയോ

വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സമയമില്ലാത്ത സ്ത്രീകൾക്കുള്ളതാണ് ഈ ആപ്ലിക്കേഷൻ. അതിനാൽ ജിം ട്രെയിനറിനായി സമയവും പണവും ചെലവഴിക്കാതെ വീട്ടിൽ തന്നെ തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് തീർച്ചയായും ഈ അപ്ലിക്കേഷൻ പരീക്ഷിക്കാം. ഈ അപ്ലിക്കേഷനിൽ, നിങ്ങൾക്ക് 180 ലധികം വ്യായാമ വീഡിയോകൾ കാണാനാകും. ഈ വീഡിയോകളുടെ ഗുണനിലവാരം മികച്ചതാണ്, ഏത് വ്യായാമമാണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്ക് നന്നായി മനസ്സിലാക്കാൻ കഴിയും. ശരീരഭാരം കുറയ്ക്കാൻ റെസിസ്റ്റൻസ്, ഫ്ലെക്സിബിലിറ്റി, എയ്റോബിക്, കാർഡിയോ എന്നിവയുമായി ബന്ധപ്പെട്ട വ്യായാമങ്ങൾ ഇതിലുണ്ട്. കൂടാതെ, ജമ്പിംഗ്, ജോഗിംഗ്, വിൻഡ് മിൽ, ലെഗ് സ്വിംഗ്, ചെസ്റ്റ് ചെയർ ഡിപ്സ് തുടങ്ങി വിവിധ തരം വ്യായാമങ്ങളും കാണാം.

ഗൂഗിൾ ഫിറ്റ്

രാവിലെയോ വൈകുന്നേരമോ വീടിന് പുറത്ത് നടക്കാനോ ഓടാനോ സമയമെടുക്കുന്നവർക്ക് ഈ അപ്ലിക്കേഷൻ സഹായകമാകും, എന്നാൽ അവരുടെ ശാരീരികക്ഷമത ട്രാക്കു ചെയ്യുന്നതിന് ഫിറ്റ്നസ് ട്രാക്കർ ഇല്ല എന്ന കുറവ് ഈ ആപ്പ് പരിഹരിക്കും. ഫിറ്റ്നസ് ട്രാക്കറുടെ ജോലി ഈ അപ്ലിക്കേഷൻ ചെയ്യും. ഈ അപ്ലിക്കേഷൻ ഗൂഗിൾ നിർമ്മിച്ചതിനാൽ അതിന്‍റെ സവിശേഷതകളും മികച്ചതാണ്. ഇതിൽ, നിങ്ങളുടെ വ്യായാമങ്ങളുടെ എണ്ണവും ഹൃദയമിടിപ്പും അളക്കാൻ നിങ്ങൾക്ക് കഴിയും. ഇതിനായി, നിങ്ങളുടെ ഭാരം, ഉയരം എന്നിവയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്യണം. ഇതിന്‍റെ സഹായത്തോടെ നിങ്ങൾക്ക് വ്യായാമത്തിന്‍റെ ലക്ഷ്യം മനസിലാക്കി ചെയ്യാൻ സാധിക്കും. അവനവനു പറ്റുന്ന രീതിയിൽ കൂടുതലോ കുറവോ ചെയ്യാൻ കഴിയും. ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന്, നടക്കുമ്പോഴോ ജോഗിംഗ് ചെയ്യുമ്പോഴോ ഫോൺ അടുത്ത് സൂക്ഷിക്കേണ്ടത് ആവശ്യമാണ്.

ഫിമെയിൽ ഫിറ്റ്നസ് -വുമൺ വർക്ഔട്ട്

സ്ത്രീകളുടെ ശാരീരികക്ഷമത മനസ്സിൽ വച്ചുകൊണ്ട് രൂപകൽപ്പന ചെയ്ത മികച്ച അപ്ലിക്കേഷനാണിത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ 4.8 സ്റ്റാർ റേറ്റിംഗുണ്ട്. ഈ അപ്ലിക്കേഷനിൽ, സ്ത്രീകളുടെ ആരോഗ്യം പരിപാലിക്കുന്നതിനായി രൂപകൽപ്പന ചെയ്ത വ്യായാമങ്ങളെക്കുറിച്ചും അവ എങ്ങനെ ശരിയായി ചെയ്യാമെന്നതിനെക്കുറിച്ചും നിങ്ങളോട് പറയും. ഇതുകൂടാതെ, ഈ അപ്ലിക്കേഷനിൽ പ്രശസ്തരായ ഫിറ്റ്നസ് വിദഗ്ധരിൽ നിന്ന് നിങ്ങൾക്ക് ഡയറ്റ്, ഫിറ്റ്നസ് ടിപ്പുകൾ ലഭിക്കും. ഈ അപ്ലിക്കേഷനിൽ സൂചിപ്പിച്ച വ്യായാമങ്ങൾ നിങ്ങൾക്ക് വീട്ടിൽ എളുപ്പത്തിൽ ചെയ്യാൻ കഴിയും.

ലോസ് വെയിറ്റ് ഇൻ 30 ഡേയ്സ്

30 ദിവസത്തിനുള്ളിൽ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആപ്പ് ആണിത്. പേര് സൂചിപ്പിക്കുന്നത് പോലെ, ശരീരത്തിന്‍റെ ഏത് ഭാഗത്തും കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കാണ് ഈ അപ്ലിക്കേഷൻ. ആ വ്യായാമത്തെക്കുറിച്ച് നിങ്ങളോട് പറയുന്ന തരത്തിൽ ഈ അപ്ലിക്കേഷൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ നിങ്ങൾക്ക് ഭാരം കുറയ്‌ക്കാനാകും. ഇതുകൂടാതെ, ശരീരത്തിന്‍റെ വിവിധ ഭാഗങ്ങൾക്കായിട്ടുള്ള വ്യായാമങ്ങളും  വേറെ വേറെ കൊടുത്തിരിക്കുന്നു, അതുവഴി നിങ്ങളുടെ ഭാരം ശരിയായി നിയന്ത്രിക്കാൻ കഴിയും.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें