ദേഷ്യത്തെ നിയന്ത്രിക്കാനുള്ള എല്ലാ വഴികളും നിഷ്ഫലമായാൽ... ഈ ടിപ്സുകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ... കണ്ടോ നിങ്ങൾ കൂളാകുന്നത്. എന്താ നിങ്ങൾ ആംഗ്രി ബേർഡ് സിനിമ കണ്ടിട്ടുണ്ടോ?  ഇതിലെ പ്രധാന കഥാപാത്രം എപ്പോഴും ദേഷ്യപ്പെടുന്നവനായതു കൊണ്ട് പക്ഷികളുടെ കോളനിയിൽ നിന്നും അവന്‍‍ എപ്പോഴും ഔട്ടായിരിക്കും. എന്നാൽ സ്വന്തം ദേഷ്യം നിയന്ത്രിക്കാൻ പഠിക്കുന്നതോടെ അവൻ കോളനിയിലെ ഹീറോയാകുന്നു. ആംഗ്രി ബേർഡ് സിനിമ ഒരു പാഠമാണ്. ദേഷ്യം ഒന്നിനും പരിഹാരമല്ലെന്ന വലിയ പാഠം.

ദേഷ്യം സ്വഭാവികവും നൈസർഗ്ഗികവുമായ ഒരു പ്രതികരണമാണ്. ദേഷ്യമെന്ന വികാരം മനുഷ്യന്‍റെ സന്തോഷവും സങ്കടവും പോലെ ഒരു ഭാവനയാണെന്ന് പറഞ്ഞാൽ ഒട്ടും തെറ്റാകില്ല. ജീവിതത്തിൽ സന്തോഷവും സങ്കടവുമെല്ലാം വന്നും പോയുമിരിക്കും. അതിനാൽ ദേഷ്യം പ്രകടിപ്പിച്ച് ബന്ധങ്ങളിൽ വിള്ളൽ സൃഷ്ടിക്കരുത്. ഏത് സാഹചര്യത്തിലാണ് ദേഷ്യം വരുന്നതെന്ന് മനസ്സിലാക്കുക. അവസ്‌ഥയേയും കാരണങ്ങളെയും മനസ്സിലാക്കി അതിൽ നിന്നുണ്ടായ പ്രശ്നങ്ങളെ അകറ്റാനുള്ള ശ്രമമാണ് ആവശ്യം.

ദേഷ്യത്തെ കടിച്ച മർത്തരുത്, മറിച്ച് അതിന്‍റെ കാരണങ്ങൾ തിരിച്ചറിഞ്ഞ് അവയെ ഇല്ലാതാക്കുക. നിങ്ങളുടെ ദേഷ്യത്തെ മറ്റൊരാൾ മുതലെടുക്കും. ദേഷ്യപ്പെടുന്നയാൾക്ക് മാത്രമായിരിക്കും നഷ്ടം. അത് ബന്ധങ്ങളെ വഷളാക്കും. ഒപ്പം തെറ്റിദ്ധാരണകൾ അതേപടി നിലനിൽക്കുകയും ചെയ്യും. ശാന്തമായ മനസ്സുണ്ടെങ്കിൽ കാര്യങ്ങൾ സോൾവ് ചെയ്യാനാവും. ദേഷ്യത്തിനൊടുവിൽ പശ്ചാത്തപിക്കേണ്ടതായി വരും.

ഇങ്ങനെ ദേഷ്യം ഇല്ലാതാക്കാം

എപ്പോൾ ദേഷ്യം വന്നാലും വളരെ സിമ്പിളായ ഈ ടിപ്സ് പരീക്ഷിച്ച് നോക്കുക. ദേഷ്യം അലിഞ്ഞില്ലാതാകും, ഒപ്പം മനസ്സും ശരീരവും ശാന്തമാകും.

  • വെള്ളം കുടിക്കുക.
  • ഏത് കാര്യത്തിനാണോ നിങ്ങൾക്ക് ദേഷ്യം തോന്നിയത് അതിനുള്ള പ്രതികരണം 48 മണിക്കൂറിന് ശേഷമേ നടത്തുവെന്ന് തീരുമാനിക്കുക. ഇതിനുള്ള റിസൾട്ട് അദ്ഭുതമായിരിക്കും. നിങ്ങൾക്ക് വിശ്വസിക്കാനാവില്ല.
  • എപ്പോൾ ദേഷ്യം വന്നാലും എന്തെങ്കിലും പാട്ട് മൂളുക അല്ലെങ്കിൽ ഏതെങ്കിലും സംഗീതോപകരണം വായിക്കുക.
  • ദേഷ്യം വരുമ്പോൾ സ്മാർട്ട് ഫോൺ എടുക്കുക. നോട്ടിഫിക്കേഷൻ നോക്കുക. ഡിസ്കൗണ്ടുകൾ നോക്കുക. കുറച്ച് കഴിയുന്നതോടെ നിങ്ങളുടെ ദേഷ്യം എങ്ങോട്ട് പോയെന്ന് അറിയില്ല.
  • മറ്റൊരു വിജകരമായ ഫോർമുലയുണ്ട്. അവരോഹണ ക്രമത്തിൽ 100 മുതൽ 0 വരെ മനസ്സിൽ എണ്ണി നോക്കുക. ദേഷ്യമുണ്ടാകുമ്പോൾ വരുന്ന എനർജി യൂസ് ചെയ്യാം. ഒരു നീണ്ട നടത്തത്തിന് പോകുക. മടങ്ങിയെത്തുമ്പോഴേക്കും ദേഷ്യമൊക്കെ മാറി മനസ്സ് ശാന്തമാകും.
  • കയ്യിൽ നിന്നു പോയ അമ്പും വായിൽ നിന്നു പോയ വാക്കും ഒരിക്കലും തിരിച്ചെടുക്കാനാവില്ല. എഴുതുക, നിങ്ങളെത്ര മാത്രം ശരിയായിരുന്നുവെന്ന് മനസ്സിലാകും.
  • ദീർഘമായി നിശ്വസിക്കുക.
  • മുതിർന്നവരോട് സംസാരിക്കുക. കുട്ടികൾക്കൊപ്പം കളിക്കുക.
  • എവിടെ വച്ചാണോ ദേഷ്യം ഉണ്ടായത് ആ ഇടത്ത് നിന്നും വേഗം മാറുക.
  • നന്നായി ഉറങ്ങുക. ഉണർന്ന് എഴുന്നേൽക്കുമ്പോൾ ദേഷ്യം താനെ ഇല്ലാതാകും.

പ്രശസ്തരായവരുടെ വാക്കുകൾ

  • ദേഷ്യത്തിനുള്ള കാരണങ്ങളെ അപേക്ഷിച്ച് അതിന്‍റെ പരിണിതഫലം ഗുരുതരമായിരിക്കും. - മാർക്വിസ് ഒറിലീയസ്
  • ദേഷ്യത്തിൽ നിൽക്കുന്നയാൾ സ്വന്തം വായ തുറക്കുകയും കണ്ണടയ്ക്കുകയും ചെയ്യും. - കെറ്റോ
  • ദേഷ്യം ആസിഡ് പോലെയാണ്. അത് ഏത് സാധനത്തിലിട്ടാലും സാധനങ്ങൾ നശിച്ചു പോകുന്നതിനേക്കാൾ ഹാനികാരമാണ് അതിരിക്കുന്ന പാത്രത്തിന്. - മാർക്ക് ട്വയിൻ

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...