തിരക്കിട്ട ജീവിതത്തിൽ നിങ്ങളുടെ ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും മതിയായ സമയം കണ്ടെത്തുക പ്രയാസമാണ്. ചിലർക്ക് അതിരാവിലെ എഴുന്നേൽക്കാനുള്ള മടിയുണ്ടാകും. ഓഫീസും വീട്ടുജോലികളും തമ്മിലുള്ള തിരക്കിനിടയിൽ വ്യായാമത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല എന്നത് സാധാരണയായ കാര്യമാണ്. അത്തരമൊരു സാഹചര്യത്തിൽ, മെലിഞ്ഞ ശരീരം, ആരോഗ്യമുള്ള മനസ്സ്, നല്ല ഭക്ഷണക്രമം എന്നീ കാര്യങ്ങളിൽ ശ്രദ്ധ നൽകാൻ സാധിക്കുമോ? ഒരിക്കലും ഇല്ല! എന്നാൽ നിങ്ങളുടെ സ്വകാര്യ ഫിറ്റ്നസ് പരിശീലകനെപ്പോലെ പ്രവർത്തിക്കുന്ന ചില ആപ്ലിക്കേഷനുകൾ ഇന്ന് നിങ്ങളുമായി പങ്കിടുന്നു. ഇത് വീട്ടിൽ ചെയ്യേണ്ട ചില എളുപ്പ വ്യായാമങ്ങളെക്കുറിച്ച് നിങ്ങളെ അറിയിക്കുകയും മികച്ച ഭക്ഷണ ക്രമീകരണ നുറുങ്ങുകൾ നൽകുകയും ചെയ്യും. അതിനാൽ ഗൂഗിൾ പ്ലേ സ്റ്റോറിലേക്ക് പോയി ഈ അപ്ലിക്കേഷനുകൾ ഓരോന്നായി പരീക്ഷിച്ച് ഫിറ്റ്‌നെസിലേക്ക് നീങ്ങാൻ ആരംഭിക്കുക.
വുമൺ വർക്ഔട്ട് - ഹോം ജിം കാർഡിയോ
വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സമയമില്ലാത്ത സ്ത്രീകൾക്കുള്ളതാണ് ഈ ആപ്ലിക്കേഷൻ. അതിനാൽ ജിം ട്രെയിനറിനായി സമയവും പണവും ചെലവഴിക്കാതെ വീട്ടിൽ തന്നെ തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് തീർച്ചയായും ഈ അപ്ലിക്കേഷൻ പരീക്ഷിക്കാം. ഈ അപ്ലിക്കേഷനിൽ, നിങ്ങൾക്ക് 180 ലധികം വ്യായാമ വീഡിയോകൾ കാണാനാകും. ഈ വീഡിയോകളുടെ ഗുണനിലവാരം മികച്ചതാണ്, ഏത് വ്യായാമമാണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്ക് നന്നായി മനസ്സിലാക്കാൻ കഴിയും. ശരീരഭാരം കുറയ്ക്കാൻ റെസിസ്റ്റൻസ്, ഫ്ലെക്സിബിലിറ്റി, എയ്റോബിക്, കാർഡിയോ എന്നിവയുമായി ബന്ധപ്പെട്ട വ്യായാമങ്ങൾ ഇതിലുണ്ട്. കൂടാതെ, ജമ്പിംഗ്, ജോഗിംഗ്, വിൻഡ് മിൽ, ലെഗ് സ്വിംഗ്, ചെസ്റ്റ് ചെയർ ഡിപ്സ് തുടങ്ങി വിവിധ തരം വ്യായാമങ്ങളും കാണാം.
ഗൂഗിൾ ഫിറ്റ്
രാവിലെയോ വൈകുന്നേരമോ വീടിന് പുറത്ത് നടക്കാനോ ഓടാനോ സമയമെടുക്കുന്നവർക്ക് ഈ അപ്ലിക്കേഷൻ സഹായകമാകും, എന്നാൽ അവരുടെ ശാരീരികക്ഷമത ട്രാക്കു ചെയ്യുന്നതിന് ഫിറ്റ്നസ് ട്രാക്കർ ഇല്ല എന്ന കുറവ് ഈ ആപ്പ് പരിഹരിക്കും. ഫിറ്റ്നസ് ട്രാക്കറുടെ ജോലി ഈ അപ്ലിക്കേഷൻ ചെയ്യും. ഈ അപ്ലിക്കേഷൻ ഗൂഗിൾ നിർമ്മിച്ചതിനാൽ അതിന്‍റെ സവിശേഷതകളും മികച്ചതാണ്. ഇതിൽ, നിങ്ങളുടെ വ്യായാമങ്ങളുടെ എണ്ണവും ഹൃദയമിടിപ്പും അളക്കാൻ നിങ്ങൾക്ക് കഴിയും. ഇതിനായി, നിങ്ങളുടെ ഭാരം, ഉയരം എന്നിവയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്യണം. ഇതിന്‍റെ സഹായത്തോടെ നിങ്ങൾക്ക് വ്യായാമത്തിന്‍റെ ലക്ഷ്യം മനസിലാക്കി ചെയ്യാൻ സാധിക്കും. അവനവനു പറ്റുന്ന രീതിയിൽ കൂടുതലോ കുറവോ ചെയ്യാൻ കഴിയും. ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന്, നടക്കുമ്പോഴോ ജോഗിംഗ് ചെയ്യുമ്പോഴോ ഫോൺ അടുത്ത് സൂക്ഷിക്കേണ്ടത് ആവശ്യമാണ്.
ഫിമെയിൽ ഫിറ്റ്നസ് -വുമൺ വർക്ഔട്ട്
സ്ത്രീകളുടെ ശാരീരികക്ഷമത മനസ്സിൽ വച്ചുകൊണ്ട് രൂപകൽപ്പന ചെയ്ത മികച്ച അപ്ലിക്കേഷനാണിത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ 4.8 സ്റ്റാർ റേറ്റിംഗുണ്ട്. ഈ അപ്ലിക്കേഷനിൽ, സ്ത്രീകളുടെ ആരോഗ്യം പരിപാലിക്കുന്നതിനായി രൂപകൽപ്പന ചെയ്ത വ്യായാമങ്ങളെക്കുറിച്ചും അവ എങ്ങനെ ശരിയായി ചെയ്യാമെന്നതിനെക്കുറിച്ചും നിങ്ങളോട് പറയും. ഇതുകൂടാതെ, ഈ അപ്ലിക്കേഷനിൽ പ്രശസ്തരായ ഫിറ്റ്നസ് വിദഗ്ധരിൽ നിന്ന് നിങ്ങൾക്ക് ഡയറ്റ്, ഫിറ്റ്നസ് ടിപ്പുകൾ ലഭിക്കും. ഈ അപ്ലിക്കേഷനിൽ സൂചിപ്പിച്ച വ്യായാമങ്ങൾ നിങ്ങൾക്ക് വീട്ടിൽ എളുപ്പത്തിൽ ചെയ്യാൻ കഴിയും.