ഹർഷിനെ ഞാൻ പരിചയപ്പെട്ടത് ഒരു ആർട്ട് ഗാലറിയിൽ വച്ചാണ്. ഹ്രസ്വമായ ആ കൂടിക്കാഴ്ചയ്ക്കിടയിൽ ഞാൻ എന്‍റെ ബിസിനസ്സ് കാർഡ് കൊടുക്കാൻ മറന്നില്ല.

“ഇത് എന്‍റെ വെബ്സൈറ്റ് ആണ്. എന്‍റെ എല്ലാ പെയിന്‍റിംഗ്സും അതിൽ ഉണ്ട്. വിലയും കാണാം.” ബിസിനസ്സ് കാർഡ് കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു.

“ആഹാ... തീർച്ചയായും ഞാൻ നോക്കാം. ചിത്രങ്ങൾ കണ്ടിട്ട് അഭിപ്രായം അറിയിക്കാം. ഞാൻ ധാരാളം ആർട്ട് ഗാലറികൾ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് ഇത്രയും ഇഷ്‌ടപ്പെട്ട പെയിന്‍റിംഗ്സ്... അത് വേറെങ്ങും കണ്ടിട്ടില്ല. യുവർ എവരി പെയിന്‍റിംഗ് ഈസ് സേയിംഗ് തൗസന്‍റ് വേഡ്സ്...” പെയിന്‍റിംഗിലേക്ക് ഗഹനമായി നോക്കിക്കൊണ്ടിരിക്കവേ അയാൾ പറഞ്ഞു.

“ഓഹ്... താങ്ക്യു സോ മച്ച്... സ്റ്റേ ഇൻ ടച്ച്.” ഞാൻ വളരെ ആഹ്ലാദത്തോടെ ഹർഷിനെ നോക്കി പുഞ്ചിരിച്ചു.

ഹർഷിന്‍റെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് തോന്നിയത് അയാൾ ഒരു വലിയ കലാസ്നേഹി ആയിരിക്കും എന്നാണ്. അഞ്ച് മിനിട്ടു മാത്രമേ സംസാരിച്ചുള്ളൂ. എന്നാൽ ഗാലറിയിലുണ്ടായിരുന്ന അരമണിക്കൂർ ഹർഷ് ചിത്രങ്ങളെ നോക്കി ആസ്വദിക്കുന്ന രീതിയാണ് അയാൾ കലാസ്നേഹിയാണെന്ന തോന്നൽ ഉണ്ടാക്കിയത്.

ആ കൂടിക്കാഴ്ചയ്ക്കു ശേഷം ഹർഷിനെ കണ്ടിട്ട് 6 മാസം കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ ഒരു വട്ടം പോലും പരസ്‌പരം ഫോൺ ചെയ്യുകയോ മെസേജ് ചെയ്യുകയോ ഉണ്ടായില്ല. എന്‍റെ വെബ്സൈറ്റിൽ കൂടുതൽ ചിത്രങ്ങൾ ചേർത്ത സമയത്ത് ഞാൻ വീണ്ടും പലരേയും ആ വിവരം മെസേജിലൂടെ അറിയിച്ചു. അക്കൂട്ടത്തിൽ ഹർഷിനേയും.

അയച്ച മെസേജിന് ഹർഷ് തിരിച്ചയച്ച മെസേജ് കണ്ട് ഞാൻ അമ്പരന്നു പോയി.

“ഇന്ന് എന്‍റെ കൂടെ കോഫി കുടിക്കാൻ വരുമോ?” എന്നാണ് ചോദ്യം.

5 മിനിട്ട് മാത്രം കണ്ട ഒരാളോട് അതും ആറുമാസത്തിനു ശേഷമുള്ള ഒരു ഒറ്റവരി മെസേജിൽ കാപ്പി കുടിക്കാൻ ക്ഷണിക്കുക.

വിചിത്രമായ ലോകം! അതിലും വിചിത്രമായ ആളുകൾ. ഞാൻ മനസ്സിലിൽ പറഞ്ഞു. ആ മെസേജിന് മറുപടിയൊന്നും അയച്ചതുമില്ല.

രണ്ടു ദിവസത്തിനകം നടക്കാനിരിക്കുന്ന കലാപ്രദർശനത്തിന്‍റെ തയ്യാറെടുപ്പിലായിരുന്നു ഞാൻ. അതിനിടയിൽ ഹർഷിന്‍റെ മെസേജൊക്കെ മറന്നുപോയി എന്നതാണ് സത്യം. പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവിചാരിതമായി ഹർഷിന്‍റെ ഫോൺ വന്നു. വീണ്ടും അതേ ആവശ്യം തന്നെയാണ്. ഒന്നു കാണണം. ഒരുമിച്ച് കാപ്പി കുടിക്കണം. അതുകേട്ടപ്പോൾ എനിക്ക് അങ്ങനെ ചോദിക്കാതിരിക്കാനായില്ല.

“എന്നെ അറിയില്ല, ഞാനും നിങ്ങളെ അറിയില്ല. ആകെ പരിചയം 5 മിനിട്ട്. പിന്നെന്തിനാണ് ഒരുമിച്ച് കാപ്പി കുടിക്കണമെന്നു പറയുന്നത്. ഞാൻ ഒരു മെസേജ് അയച്ചു എന്നതിന് നിങ്ങളുടെ കൂടെ സമയം ചെലവഴിക്കാൻ ആഗ്രഹമുണ്ട് എന്ന് അർത്ഥമില്ല. ഞാൻ ഇതു പറഞ്ഞതും ഹർഷിന്‍റെ മറുപടി വന്നു.

“അയ്യോ... ഞാൻ അങ്ങനെയൊന്നും കരുതിയില്ല. ഞാൻ നിങ്ങളുടെ കലയെയും അതിലൂടെ നിങ്ങളെയും ഇഷ്‌ടപ്പെട്ടു. എംഎഫ് ഹുസൈനെ ഞാൻ ആദരിക്കുന്നത്ര ആഴത്തിൽ നിങ്ങളെയും ആദരിക്കുന്നു. നിങ്ങളുടെ പേര് മൊബൈലിൽ സേവ് ചെയ്‌തിരിക്കുന്നതു പോലും പെയിന്‍റർ എന്നു ചേർത്താണ്. നിങ്ങളും ഒരു ദിവസം എംഎഫ് ഹുസൈനെപ്പോലെ ലോകപ്രശ്സയാവും.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...