സാമ്പത്തികാവസ്ഥ സെക്സിനെ ബാധിക്കുമോ

സെക്സ് എന്നത് കേവലം ഒരു ശാരീരിക ആക്ടിവിറ്റിയല്ല. മറിച്ച് പങ്കാളികൾക്കിടയിൽ അത് വൈകാരികമായ അടുപ്പം സൃഷ്ടിക്കുന്ന ഒന്നാണ്. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകുന്നതോടെ പങ്കാളികളുടെ വൈകാരികതലത്തെയത് പ്രതികൂലമായി ബാധിക്കുന്നു. അസ്വസ്ഥമായ ചിന്തകളിലാണ്ടു പോകുന്ന മനസ് ശരീരത്തിനൊപ്പം ചേരാതെ വരുന്നു. ഈയൊരവസ്‌ഥ സെക്സ് ലൈഫിനെയും സ്വാധീനിക്കുകയാണ് ചെയ്യുക. ഈ മാറ്റം ഭാര്യയേയും ഭർത്താവിനേയും മാത്രമല്ല, വീട്ടിലെ മറ്റ് കുടുംബാംഗങ്ങളെയും ബാധിക്കുകയും ചെയ്യും. മോശമായ സെക്സ് ലൈഫ് വ്യക്തിയുടെ കാര്യക്ഷമതയെ ബാധിക്കും.

മാത്രമല്ല എല്ലാ തരത്തിലുമുള്ള മാനസിക പിരിമുറുക്കങ്ങളും സെക്സ് ലൈഫിനെ കാര്യമായി സ്വാധീനിക്കാറുണ്ട്. സാമ്പത്തിക പ്രശ്നം ഉണ്ടാകുമ്പോൾ അത് ഒരു വ്യക്‌തിയെ മാത്രമല്ല ആ വ്യക്‌തിയുടെ പങ്കാളിയേയും ബാധിക്കും. ഈ സാഹചര്യത്തിൽ പങ്കാളിയെ സന്തോഷിപ്പിക്കാനോ സമ്മാനങ്ങൾ വാങ്ങാനോ കറങ്ങാൻ കൊണ്ടു പോകാനോ കഴിയാത്ത അവസ്‌ഥയിലെത്തിച്ചേരും. അതോടെ കുടുംബ ജീവിതത്തിൽ കലഹങ്ങളും അസ്വസ്ഥതകളും പുകഞ്ഞു തുടങ്ങും.

കോവിഡ് -19 സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ വരുമാനക്കുറവും വർദ്ധിച്ച ചെലവുമായിരുന്നു. അതായത് വാടക കൊടുക്കുക, ഉദ്യോഗം നഷ്ടപ്പെടൽ, ശബളം മുഴുവനായും ലഭിക്കാതിരിക്കുക, കൃത്യസമയത്ത് ശമ്പളം ലഭിക്കാതിരിക്കുക എന്നിവയൊക്കെ ഭൂരിഭാഗംപ്പേരും അഭിമുഖീകരിച്ച പ്രശ്നങ്ങളാണ്. അതുപോലെ ഔദ്യോഗിക രംഗത്തെ പ്രശ്നങ്ങൾ വേറെയും. ഉദ്യോഗം വിട്ടു പോകാനുള്ള കമ്പനികളുടെ സമ്മർദ്ദം എന്നിവയൊക്കെയും തന്നെ സെക്സ് ലൈഫിനെ കാര്യമായി ബാധിച്ച പ്രശ്നങ്ങളാണ്.

സാമൂഹിക ജീവിതത്തിലുണ്ടായ മാറ്റം

സാമ്പത്തിക പ്രതിസന്ധിയുണ്ടായതോടെ പലരും വലിയ വീട്, ഫ്ളാറ്റ്, പോഷ് ഏരിയ എന്നിവയൊക്കെ ഉപേക്ഷിച്ച് താരതമ്യേന ചെലവു കുറഞ്ഞ മേഖലയിലേക്ക് താമസം മാറ്റി. ഉയർന്ന ഫീസ് ഉള്ള സ്ക്കൂളിൽ നിന്നും ഫീസ് കുറഞ്ഞ സ്ക്കൂളിൽ കുട്ടികളെ ചേർത്തു. സാമ്പത്തിക പ്രതിസന്ധി ഇത്തരത്തിൽ സാമൂഹിക ജീവിതത്തേയും ബാധിച്ചുവെന്ന് വേണം പറയാൻ.

സ്ത്രീകളെയാണ് ഇതേറ്റവും ഗുരുതരമായി ബാധിച്ചത്. ഇത്തരം മാനസികാവസ്‌ഥയിലുള്ള വ്യക്‌തിയ്ക്ക് പങ്കാളിയ്ക്കൊപ്പം സന്തോഷകരമായ സെക്സ് ജീവിതം എങ്ങനെയാണ് നയിക്കാനാവുക. ഭർത്താവ് നിർബന്ധിച്ചാലും ശരി ഭാര്യ വിസമ്മതിക്കുകയേയുള്ളൂ.

മറ്റൊന്ന് സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാൻ മിക്കവരും അധിക ജോലി ചെയ്‌തു തുടങ്ങിയെന്നതാണ്. ഈ സാഹചര്യത്തിൽ ആസ്വാദ്യകരമായ സെക്സിന് സമയം കണ്ടെത്തുകയെന്നത് പലർക്കും പ്രയാസകരമായ കാര്യമായി മാറി. ജോലി കഴിഞ്ഞ് ക്ഷീണിതരാവുന്നവർക്കാകട്ടെ സെക്സിനോട് താൽപര്യവും തോന്നണമെന്നില്ല.

സമ്മർദ്ദം സ്ത്രീകളിൽ കൂടുതൽ

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതലായി ബാധിച്ചത്. വീട്ടുചെലവുകൾക്കായി അവർ ഭർത്താവിനെ ആശ്രയിക്കുമെങ്കിലും അതിനുള്ള സാധ്യതയ്ക്ക് മങ്ങലേൽക്കുന്നതോടെ അവർ കൂടുതൽ അസ്വസ്ഥരാകുകയാണ് ചെയ്യുക. ഈയൊരു സ്ഥിതി വിശേഷം അവരുടെ ലൈംഗിക ജീവിതത്തേയും ബാധിക്കുന്നു. മാത്രമല്ല, മാനസിക പിരിമുറുക്കം മറ്റ് പല അസ്വസ്ഥതകളിലേക്ക് അവരെ നയിക്കുന്നു. തലവേദന, ഉദരസംബന്ധമായ അസ്വസ്ഥതകൾ, ഹൈ ബ്ലഡ് പ്രഷർ അല്ലെങ്കിൽ നെഞ്ച് വേദന എന്നിവയൊക്കെ അതിൽ പ്രധാനപ്പെട്ടവയാണ്. മാനസിക പ്രശ്നങ്ങളിൽ ഡിപ്രഷൻ, ആശങ്ക, പാനിക് അറ്റാക്കുകൾ എന്നിവയ്ക്കൊപ്പം മറ്റ് വൈകാരിക പ്രശ്നങ്ങളും ഒരു പരിധി വരെ സെക്സ് ലൈഫിനെ ബാധിക്കുന്നു.

മാനസിക പിരിമുറുക്കം വർദ്ധിക്കുന്നത് ശരീരത്തിലെ ഹോർമോൺ മെറ്റബോളിസത്തെ താറുമാറാക്കുന്നു. അതുപോലെ മനസിൽ അശുഭചിന്തകൾ സംജാതമാകുന്നു. ക്രമേണ ഇത് ശരീരത്തിൽ നെഗറ്റീവ് ഇമേജ് സൃഷ്ടിക്കുന്നു.

മാനസികാരോഗ്യം താറുമാറാകുന്നു

മനസ് സന്തുഷ്ടമല്ലെങ്കിൽ മൂഡ് സ്വിംഗ്സ് ഉണ്ടാകുക സ്വാഭാവികമാണല്ലോ. വൈകാരികമായ അസ്വസ്ഥതകൾ അധികരിക്കുന്നതോടെ സെക്സിനോടുള്ള താൽപര്യവും ഇല്ലാതാവുന്നു. ഒരു വ്യക്‌തിയുടെ സെക്സ് ലൈഫ് മോശമാകുന്നതിന്‍റെ ദൂഷ്യഫലം ആ വ്യക്‌തിയുടെ പങ്കാളിയുടെ സെക്സ് ലൈഫിനേയും താറുമാറാക്കും. സാമ്പത്തിക പ്രതിസന്ധി ഏറ്റവുമാദ്യം മാനസികാരോഗ്യത്തെയാണ് ബാധിക്കുക. മാനസികപിരിമുറുക്കം മൂലം പലതരം ചിന്തകൾ മനസിൽ ഉണ്ടാകാം. ഈയവസ്‌ഥ പങ്കാളിയേയും അസ്വസ്ഥതയിലേക്ക് തള്ളിവിടുന്നു.

വൈകാരികമായി സ്‌ഥിരതയില്ലാത്ത ഒരു വ്യക്‌തിയൊടൊപ്പം ശാരീരിക ബന്ധം പുലർത്താൻ ആരും തന്നെ ആഗ്രഹിക്കില്ല. പലപ്പോഴും മാനസിക പിരിമുറുക്കം മൂലം പങ്കാളികൾ പരസ്പരമുള്ള സംസാരം തന്നെ ഒഴിവാക്കും. അല്ലെങ്കിൽ പങ്കാളികൾക്കിടയിൽ രൂക്ഷമായ അഭിപ്രായ ഭിന്നതകൾ ഉടലെടുക്കാം.

സെക്സ് ലൈഫ് മികച്ച രീതിയിലാക്കുന്നതിന് മാനസിക പിരിമുറുക്കത്തെ, ഇല്ലാതാക്കുകയോ സ്വന്തം കാഴ്ചപ്പാടിൽ മാറ്റം വരുത്തുകയോ ചെയ്യേണ്ടതാവശ്യമാണ്. ഇത് പറയാൻ എളുപ്പമാണെങ്കിലും പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണ്. അതിനാൽ മാനസിക പിരിമുറുക്കത്തെ സംഘർഷത്തെ കുറച്ചു കൊണ്ടുവരാൻ ശ്രമിക്കുകയാണ് വേണ്ടത്. അതായത് സംഘർഷഭരിതമായ അവസ്‌ഥ ജീവിതത്തെ ബാധിക്കാതിരിക്കാൻ ശ്രമിക്കുക. എക്സർസൈസ്, കൗൺസിലിംഗ് എന്നിവയിലൂടെ ഇത് സാധിക്കും.

ഹോർമോൺ അസന്തുലിതാവസ്‌ഥ

മാനസിക പിരിമുറുക്കം മൂലം ശരീരത്തിൽ സ്ട്രസ് ഹോർമോണായ കോർട്ടിസോളിന്‍റെ നില ഉയരുന്നു. കോർട്ടിസോളും എപിനെഫ്രിനും ഉയർന്ന നിലയിലാകുന്നത് ഹെൽത്തി സെക്സ് ലൈഫിനെ പ്രതിസന്ധിയിലാക്കും. സ്ത്രീകളുടെ ലൈംഗിക ക്ഷമതയെ അത് കുറയ്ക്കും. ഇക്കാരണം കൊണ്ട് സെക്സ് ലൈഫ് ഏകദേശം നിർജ്‌ജീവാവസ്‌ഥയിലാകുകയാണ് ചെയ്യുക. കോർട്ടിസോൾ നില ഉയരുന്നതോടെ സെക്സ് ഹോർമോൺ റിലീസ് ആകുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. ഇത് ലൈംഗിക താൽപ്പര്യത്തെ കുറയ്ക്കുന്നു. അതിനാൽ സമാധാനവും സന്തോഷവും കൈവരിക്കാൻ സ്വയം ശ്രമിക്കുകയാണ് വേണ്ടത്. കടുത്ത മാനസിക പിരിമുറുക്കം അനുഭവിക്കുന്ന സ്ത്രീകളിലാവട്ടെ ഈയവസ്‌ഥ അവരുടെ ആർത്തവ ചക്രത്തേയും അത് ബാധിക്കും. ഇക്കാരണം കൊണ്ട് ശരീരത്തിൽ ഹോർമോൺ മാറ്റങ്ങൾ ഉണ്ടാകും. മൂഡ് സ്വിംഗ്സ് വർദ്ധിക്കുന്നു. അതോടെ കടുത്ത മാനസിക സംഘർഷം വർദ്ധിക്കുന്നു.

സാമ്പത്തിക പ്രതിസന്ധി ശരീരത്തിലെ ഹോർമോൺ ബാലൻസിനെ മാത്രമല്ല ബാധിക്കുക, മറിച്ച് അത് വൈകാരിക തലങ്ങളേയും ദോഷകരമായി സ്വാധീനിക്കുന്നു. ഈ സാഹചര്യത്തിൽ ആരുമായും സംസാരിക്കാൻ താൽപര്യം അവർക്ക് ഉണ്ടാകണമെന്നില്ല. മാത്രമല്ല മറ്റുള്ളവരിൽ നിന്നും അകന്നു മാറി നിൽക്കാൻ ആയിരിക്കും ഈ പ്രശ്നമനുഭവിക്കുന്ന ഭൂരിഭാഗംപ്പേർക്കും താൽപ്പര്യം.

ഇത്തരം അവസ്‌ഥകളെല്ലാം തന്നെ ക്രമേണ അകൽച്ച സൃഷ്ടിക്കാൻ കാരണങ്ങളാകും. സെക്സ് എന്നത് ശാരീരിക ആക്ടിവിറ്റിയല്ല മറിച്ച് ഇമോഷൻസ് ഉൾപ്പെടുന്ന ഒന്നാണ്.

മാനസിക പിരിമുറുക്കത്തെ എങ്ങനെ നേരിടാം

സാമ്പത്തിക പ്രതിസന്ധിയെ ഇല്ലായ്മ ചെയ്യുന്നതിന് ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടത് പണത്തിന്‍റെ അഭാവത്തെ ഇല്ലാതാക്കുകയെന്നതാണ്. മനസ് ദൃഢമാക്കുക. ഉടനെ തന്നെ എന്തെങ്കിലും പോംവഴി കണ്ടുപിടിക്കും എന്ന് മനസിൽ ഉറച്ച വിശ്വാസം കൊണ്ടുവരിക. മാനസിക സംഘർഷമുണ്ടാകുന്ന വസ്തുതകളെ ഇല്ലാതാക്കുന്നതിന് പകരം അതിനെ നേരിടുക. അതിനുള്ള പരിഹാരങ്ങൾക്ക് ശ്രമിക്കുക.

പങ്കാളിയേയും അതിനായി പ്രോത്സാഹിപ്പിക്കുകയും ഊർജ്ജം പകരുകയുമാണ് വേണ്ടത്. കഴിവിനനുസരിച്ച് എവിടെയെങ്കിലും കറങ്ങാൻ പോകുക, കറങ്ങാൻ പോകുന്നത് മാനസിക പിരിമുറുക്കത്തെ കുറയ്ക്കും. മറ്റൊന്ന് വ്യായാമം ചെയ്യുന്നത് ഏറ്റവും നല്ലൊരു ഉപായമാണ്. റിലാക്സേഷൻ പകരുന്ന മ്യൂസിക് കേൾക്കുന്നതും മാനസിക സന്തോഷം കൈവരിക്കാൻ സഹായിക്കും.

സാമ്പത്തിക പ്രതിസന്ധിയുള്ള ഘട്ടത്തിൽ മനഃശക്തിയുണ്ടായിരിക്കേണ്ടത് ആവശ്യമാണ്. മൂഡ്, ബിഹേവിയർ എന്നിവയെ അറിയാൻ ശ്രമിക്കുക. അങ്ങനെയായാൽ പ്രശ്നങ്ങളെ നേരിടാൻ കുറച്ചു കൂടി എളുപ്പമാകും. ഏറ്റവും അടുത്ത കൂട്ടുകാരോട് സംസാരിക്കുക. അവരുടെ തുറന്ന ഇടപെടലുകളും പിന്തുണയും പ്രശ്നങ്ങളെ ലഘൂകരിക്കാൻ എളുപ്പമാക്കും.

സന്തോഷം പകരുന്ന പ്രവർത്തികളിൽ ഏർപ്പെടുക. എന്തെങ്കിലും ഹോബികൾ ഉള്ളവരാണെങ്കിൽ അതിൽ മുഴുകാൻ ശ്രമിക്കുക. വായന, ഗാർഡനിംഗ്, പെയിന്‍റിംഗ്, കുക്കിംഗ് എന്നിവയെല്ലാം തന്നെ സന്തോഷം പകരുന്ന ചില ഹോബികളാണ്. മാനസിക പിരിമുറുക്കം അമിതമായി വർദ്ധിക്കുന്നതിനെ അവഗണിക്കരുത്. മറിച്ച്, സൈക്യാട്രിസ്റ്റിനെ കണ്ട് വേണ്ട പരിഹാരങ്ങൾ ആരായാം.

100 ഡേയ്സ് ഓഫ് ലവ്

വൈവിധ്യം കൊണ്ട് സമ്പന്നമായ ഇന്ത്യയുടെ ഗ്രാമങ്ങളും ഗ്രാമീണ ജീവിതങ്ങളും തേടിക്കൊണ്ടൊരു യാത്ര. അതും ഏകാന്തമായി. കൊച്ചിയിൽ നിന്ന് ഫെബ്രുവരി 7 നാണ് നിധി ശോശ കുര്യൻ തന്‍റെ ചുവന്ന റിനോൾട്ട് ക്വിഡ് കാറിൽ ഇന്ത്യ ചുറ്റിക്കാണാനിറങ്ങിയത്. നൂറു ദിവസങ്ങൾ പിന്നിടുമ്പോൾ 25000 കിലോമീറ്റർ യാത്ര ചെയ്‌ത് പറയാൻ ഒരുപാട് കഥകളുമായി നിധി കന്യാകുമാരിയിൽ മടങ്ങിയെത്തും.

കേരളത്തിൽ ആദ്യമായിട്ടാണ് ഒറ്റയ്ക്ക് ഒരു വനിത കാറിൽ ഇന്ത്യ ചുറ്റിക്കറങ്ങുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കപ്പുറം, ഇന്ത്യയുടെ ആത്മാവ് കുടിയിരിക്കുന്ന സാഗര തീരദേശങ്ങളെയും ഗ്രാമങ്ങളെയും പർവ്വതങ്ങളെയും കാഴ്ചകളിൽ സന്നിവേശിപ്പിക്കാനാണ് നിധി ആഗ്രഹിക്കുന്നത്. കൊച്ചിയിൽ മൂവി പ്രൊഡക്ഷൻ ഹൗസിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന നിധി, മുമ്പും ധാരാളം യാത്രകൾ നടത്തിയിട്ടുണ്ട്. യാത്രകളെ അത്രയേറെ സ്നേഹിക്കുന്ന നിധിയുടെ സോളോ ട്രിപ്പ് വിശേഷങ്ങൾ.

എക്സ്പീരിയൻസ് ഡ്രൈവർ

ഒരു ദിവസം 590 കിലോമീറ്റർ വരെ ഡ്രൈവ് ചെയ്‌തിട്ടുണ്ട്. യാത്രയുടെ തുടക്കത്തിൽ വിജയവാഡയിൽ നിന്ന് വിശാഖ പട്ടണത്തേക്കുള്ള യാത്ര ഒറ്റ സ്ട്രെച്ചിൽ ഡ്രൈവ് ചെയ്‌തു പോകാൻ ശ്രമിച്ചു. രാവിലെ തുടങ്ങിയ യാത്ര അന്ന് രാത്രി ഒരു മണിയ്ക്കാണ് അവസാനിപ്പിക്കാൻ കഴിഞ്ഞത്. നാട്ടിൽ നിന്നൊക്കെ ആളുകൾ എന്നെ വിളിക്കുമ്പോൾ ഞാൻ പറയാറുണ്ട്, എക്സ്പീരിയൻസ്ഡ് ആയ ഡ്രൈവർ ആയി. ഇനി ജോലി റിസൈൻ ചെയ്‌താൽ പോലും ഡ്രൈവറായി ജോലി തുടരാമെന്ന്. ഇപ്പോൾ ഞാൻ രാവിലെ നേരത്തെ യാത്ര തുടങ്ങി, വൈകിട്ട് ഒരു ഡെസ്റ്റിനേഷനിൽ അവസാനിപ്പിക്കും. രാത്രി യാത്ര ഒഴിവാക്കി. യൂത്ത് ഹോസ്റ്റലിലോ, ഓൺലൈൻ വഴി ബുക്ക് ചെയ്‌ത് ഹോട്ടൽ റൂമുകളിലോ, പരിചയക്കാരുടെ സഹായത്തോടെയോ ഒക്കെ രാത്രി താമസം റെഡിയാക്കുകയാണ്.

സോളോ എന്ന അനുഭവം

ഞാൻ ഫെബ്രുവരി 7നാണ് കൊച്ചിയിൽ നിന്ന് യാത്ര തുടങ്ങിയത്. തുടക്കത്തിൽ യാത്രയുമായി സിങ്കാവാൻ പത്തു ദിവസമെങ്കിലുമെടുത്തു എന്നു പറയുന്നതാവും ശരി. ആദ്യ ദിവസങ്ങളിൽ ഒരുപാട് ഫോൺ കോൾ വരുമല്ലോ. സോളോ ട്രിപ്പ് പോയിട്ട് യാത്ര എന്ന ഫീലിലേക്ക് പോലും എത്താൻ ആ സമയങ്ങളിലൊന്നും സാധിച്ചില്ല. നമ്മുടെ പ്രിയപ്പെട്ടവരൊക്കെ വിളിക്കുമ്പോൾ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കും. അതിനാൽ ഏകാന്തതയുടെ സവിശേഷ ഫീലൊന്നും അപ്പോൾ കിട്ടിയില്ല. സോളോ എന്നു പറയുമെങ്കിലും ഒറ്റയ്ക്കല്ലല്ലോ നമ്മൾ. ഇപ്പോൾ യാത്ര തുടങ്ങിയിട്ട് 40 ദിവസം പിന്നിട്ടിരിക്കുന്നു. ശരിക്കും അതിന്‍റെ യഥാർത്ഥ തലത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

കോവിഡ് സേഫ്റ്റി മെഷറുകൾ.

കോവിഡ് ആയതുകൊണ്ടാണ്, ഓരോ സ്‌ഥലത്തും പരിചയമുള്ള ഇടങ്ങളോ വ്യക്തികളെയോ തന്നെ കണക്ട് ചെയ്യാൻ ശ്രമിക്കുന്നത്. തികച്ചും അൺസേഫ് ആയ സമയമാണല്ലോ ഈ കൊറോണക്കാലം. യാത്രക്കിടെ കൊറോണയെങ്ങാനും പിടിപെട്ടാൽ ശരിയാവില്ല. റിസ്ക്കാണെന്നു മാത്രമല്ല സോളോട്രിപ്പ് അസുരക്ഷിതമാണെന്നു ആളുകൾ പറയും. നന്നായി പ്ലാൻ ചെയ്‌ത് പോയാൽ സോളോ യാത്ര സേഫ് ആണ്. ഒരു യാത്രയ്ക്കായി കുറച്ചൊക്കെ പ്രിപ്പെയർ ചെയ്‌ത് പോയാൽ ഭംഗിയായി ഫിനിഷ് ചെയ്യാം.

എനർജിയാണ് എല്ലാം

സോളോ എന്നു പറയുമ്പോൾ തന്നെയറിയാം, അതു വ്യത്യസ്തമാണ്. ആദ്യമൊക്കെ യാത്ര തുടങ്ങിയത് സോളോ ആയിട്ടായിരുന്നില്ല. ഫ്രണ്ട്സിന്‍റെയും ഫാമിലിയുടെയും കൂടെയാണല്ലോ യാത്രകൾ കൂടുതലും. ഞാൻ ശരിക്കും എനർജിയിൽ വിശ്വസിക്കുന്ന ആളാണ്. നമ്മുടെ കൂടെയുള്ള ആളുകളുടെ എനർജി നമ്മളുമായി യോജിക്കുന്നതല്ലെങ്കിൽ നമ്മൾ ഭയങ്കരമായിട്ട് അഡ്ജസ്റ്റ് ചെയ്യും. നമുക്ക് പിന്നെ ആ ട്രാവൽ അത്ര കണ്ട് എൻജോയബിൾ ആവില്ല പിന്നെ. കൂടെയുള്ള ആളുകളുമായി സംസാരിച്ചു കൊണ്ടിരിക്കും. ഒറ്റക്കിങ്ങനെ ഒരു യാത്ര ആദ്യമായിട്ടാണ്. ഇന്ത്യക്കുള്ളിൽ നിരവധി യാത്ര ചെയ്‌തിട്ടുണ്ട്. അതെല്ലാം പബ്ലിക് ട്രാൻസ്പോർട്ടേഷൻ ഉപയോഗിച്ചു കൊണ്ടായിരുന്നു. ഞാൻ പൊതു യാത്രാ സംവിധാനങ്ങൾ യൂസ് ചെയ്യാൻ ഇഷ്ടമുള്ള വ്യക്‌തിയാണ്. ട്രെയിനിൽ സ്ഥലത്ത് എത്തുക, ഉൾപ്രദേശങ്ങളിലൊക്കെ റിക്ഷയും ഷെയർ ഓട്ടോയുമൊക്കെ കണക്ട് ചെയ്‌ത് പോകും. അത്തരം വേളകളിൽ ഒരുപാട് പുതിയ ആളുകളെ പരിചയപ്പെടാൻ കഴിയാറുണ്ട്. ആളുകളുമായി ഇന്‍ററാക്ട് ചെയ്യും. കുറച്ചു കൂടി ലൈഫ് കാണാൻ പറ്റും. കുറേയാളുകൾ ചേർന്ന് യാത്ര പോകുമ്പോൾ പരസ്പരം സംസാരിക്കുന്നതാണ് കൂടുതലും ഉണ്ടാകുക. നമുക്ക് സോളോ ഫീൽ ഇല്ല. ഒറ്റയ്ക്കു പോകുമ്പോൾ നാം കുറച്ചു കൂടെ ബോൾഡ് ആകും. ഒറ്റയ്ക്ക് ഒരു വ്യക്‌തി 100 ദിവസം യാത്ര ചെയ്യുക എന്നത് അത്ര എളുപ്പമല്ലെന്ന് അറിയാം. ആദ്യം 60 ദിവസമായിരുന്നു പ്ലാൻ ചെയ്‌തത്. പിന്നീടത് 100 ആക്കിയത്. കണക്കാക്കുന്നതു പോലെ ഓടിയെത്താൻ കഴിഞ്ഞെന്നു വരില്ല. ചില മേഖലകളിൽ യാത്ര വേഗം കവർ ചെയ്‌ത് പോകാൻ പറ്റില്ല.

കേരളമാണ് ഏറ്റവും ചെറിയ പ്രദേശം. ഇവിടെ മാത്രം നമ്മൾ എത്ര സ്‌ഥലത്ത് പോയിട്ടുണ്ട്. മനുഷ്യായുസിൽ കണ്ടുതീരാത്തത്ര അദ്ഭുതങ്ങൾ പ്രകൃതി ഒളിപ്പിച്ചു വച്ചിരിക്കുന്നു. മനുഷ്യ നിർമ്മിതമായ കാര്യങ്ങൾ കാണാനല്ല ഞാൻ ആഗ്രഹിക്കുന്നത്. ഗ്രാമങ്ങൾ, കല്ലിൽ തീർത്ത ഗുഹകൾ ഇങ്ങനെ ഗ്രാമീണത്തനിമ വിളിച്ചോതുന്ന കാര്യങ്ങൾ കാണാനാണ് ആഗ്രഹം. ഏത് സ്‌ഥലത്താണോ ചെല്ലുന്നത് അവിടത്തെ ജീവിതമാണ് കാണാൻ ഫോക്ക്സ് ചെയ്യുന്നത്. ഒരുപാട് ഗ്രാമീണ സ്ത്രീകളുമായി സംവദിക്കാനും യാത്രയിൽ ശ്രമിക്കുന്നു.

യാത്രയുടെ സൗന്ദര്യം

തീരപ്രദേശങ്ങളിലൂടെയുള്ള യാത്ര ഇപ്പോൾ കൽക്കത്ത എത്തി അവസാനിക്കുകയാണ്. ഇവിടെ നമുക്ക് സൂര്യോദയമാണ് കാണാൻ കഴിയുക. ബംഗാൾ ഉൾക്കടലിൽ സൂര്യോദയവും, അറബിക്കടലിൽ സൂര്യാസ്തമയവും കാണണം. സൂര്യോദയം കാണാൻ നമ്മൾ കേരളത്തിൽ ബീച്ചിൽ പോകാറില്ലല്ലോ. ബംഗാളിലേക്ക് കടക്കുമ്പോൾ എല്ലാ പ്രഭാതങ്ങളും ഭയങ്കര സുന്ദരമാണ്. എനർജറ്റിക്, പോസിറ്റീവ് നിറഞ്ഞതും. നമ്മൾ രാവിലെ എഴുന്നേറ്റു വരുമ്പോൾ കാണുന്നത്, തീരദേശ യാത്രയിൽ വളരെ ബ്യൂട്ടിഫുളായ ബീച്ചും സൺറൈസുമാണ്. ഓരോ സ്‌ഥലത്തിന്‍റെയും സൗന്ദര്യം എക്സ്ഫ്ളോർ ചെയ്യാത്ത മേഖലകളിലാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

nidhi

സ്വയം പാചകം

താമസിക്കാനായി കണക്ട് ചെയ്യുന്ന സ്‌ഥലങ്ങളിൽ ഭക്ഷണം ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കാറുണ്ട്. ബ്രെയ്ക്ക് ഫാസ്റ്റ് ഒക്കെ പാക്ക് ചെയ്‌തു കൊണ്ടുപോകും. പിന്നെ അത്യാവശ്യം പാചകം ചെയ്യാനുള്ള സാമഗ്രികൾ കയ്യിലുണ്ട്. അവൽ, റവ, ഗോതമ്പ്, അരി ഒക്കെ എടുത്തിട്ടുണ്ട്. പക്ഷേ കുക്ക് ചെയ്യാൻ മടിയാണ് പലപ്പോഴും. വൈകിട്ടാവുമ്പോൾ കുറച്ചു കഞ്ഞിയും പയറും വെളിച്ചെണ്ണയും ചെറിയ ഉള്ളിയുമൊക്കെയിട്ട് വേവിച്ചെടുത്ത് കഴിക്കും. പിന്നെ ഫുഡ് എക്സ്ഫ്ളോർ ചെയ്യുന്നില്ലേ എന്ന് ചോദിച്ചാൽ സുരക്ഷിതമാണെന്നു തോന്നുന്ന ചില ഇടങ്ങളിൽ മാത്രം ചെയ്യുന്നുണ്ട്.

കൽക്കത്തയിൽ ഞാൻ രണ്ടുദിവസം കൂടുതൽ തങ്ങി. അവിടെ നല്ല ഫുഡും കിട്ടും. എങ്കിലും ഇഷ്ടമുള്ളതൊന്നും ഈ യാത്രയിൽ എക്സ്ഫ്ളോർ ചെയ്യുന്നില്ല. ഒറ്റയ്ക്കുള്ള യാത്രയല്ലേ, വയറിന് അസ്വസ്ഥത വല്ലതും വന്നാല്ലോ എന്ന ഭയമുണ്ട്. റിസ്ക് എടുക്കാൻ വയ്യാത്തതുകൊണ്ട് ഈ യാത്രയിൽ വെറൈറ്റി ഫുഡ് കഴിക്കൽ ഒഴിവാക്കിയിരിക്കുകയാണ്. ഫ്ളാസ്കിൽ ചൂടുവെള്ളം കരുതിയിട്ട് ക്ഷീണം തോന്നുമ്പോൾ കട്ടൻ ചായ ഉണ്ടാക്കി കുടിക്കും. പരിചയമുള്ള ഇടങ്ങളിൽ പോകുമ്പോൾ മാത്രം ഭക്ഷണം തയ്യാറാക്കാൻ ശ്രമിക്കും. കഞ്ഞി വയ്ക്കും. അച്ചാറും ചമ്മന്തിപ്പൊടിയുമൊക്കെയായി അഡ്ജസ്റ്റ് ചെയ്യും.

സീസണൽ ഫ്രൂട്ട് പേരയ്ക്ക, പഴം, ഡ്രാഗൺ ഫ്രൂട്ട്, സബർജെല്ലി തുടങ്ങിയവ റോഡുകൾക്കടുത്ത് ലഭ്യമാണ്. അവിടെ നിർത്തി വാങ്ങി വയ്ക്കും. ഒരു കിലോ പേരയ്ക്കയൊക്കെ 20 രൂപയ്ക്ക് കിട്ടും. പഴങ്ങൾ കഴിക്കുന്നതാണ് യാത്രയിൽ എനിക്ക് സുഖം. കുറേനേരം ഇരുന്ന് ഡ്രൈവിംഗ് ആണല്ലോ. ഡ്രൈ ഫ്രൂട്ട്സും, ചോക്ക്ളേറ്റും ഇൻസ്റ്റൻറ് എനർജി നൽകും. അത് കൈവശം സ്റ്റോക്ക് ചെയ്‌തിരിക്കുകയാണ്. നോർത്തിലേക്ക് ചെന്നപ്പോൾ കടുകെണ്ണയും മറ്റുമാണ് ആഹാരത്തിലെ പ്രധാന ചലഞ്ച്.

യാത്രയ്ക്ക് കൊറോണക്കാലം

ഞാൻ പോലും വിചാരിച്ചില്ല, ഇത്രയും പിന്തുണ ഫേസ്ബുക്കിൽ ലഭിക്കുമെന്ന് ഒരു പോസ്റ്റ് ഇട്ടപ്പോൾ അതൊരുപാട് ഷെയർ ചെയ്യപ്പെട്ടു. അങ്ങനെ എവിടെ ചെന്നാലും ആളുകളെ കണക്ട് ചെയ്യാൻ എളുപ്പമാണ്. വീട്ടിൽ നല്ല സപ്പോർട്ടാണ്. അവർക്കറിയാം എന്‍റെ യാത്രാ പ്രേമം. ഈ യാത്ര 2020 ൽ പോകാനിരുന്നതാണ്. കോവിഡ് വന്നപ്പോൾ മാറ്റിവച്ചതാണ്. ഞാൻ സേഫ് ആയി പോയി വരുമെന്ന് അവർക്കറിയാം. എന്‍റെ ജോലി ധാരാളം യാത്രകൾ ചെയ്യുന്നതു തന്നെയാണല്ലോ. ഈ കൊറോണക്കാലം കറക്ട് ടൈം ആണ്. കുട്ടികൾക്കൊക്കെ ഓൺലൈൻ ക്ലാസാണ്. വീട്ടിൽ പേരന്‍റ്സും ഉണ്ട്. അതിനാൽ വളരെ സൗകര്യമാണ്. എല്ലാ രീതിയിലും ഫ്രീമൈന്‍റായി യാത്ര ചെയ്യാൻ ഈ അവസരം വിനിയോഗിക്കാം.

ചലഞ്ചുകൾ പ്രതീക്ഷിക്കണം

എങ്കിലും ഇത്തരം യാത്രകൾ അത്ര എളുപ്പമാവില്ലല്ലോ. സ്ട്രഗിൾ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ തന്നെയാണ് ഓരോ ദിവസവും കടന്നു പോകുന്നത്. ആദ്യം എനിക്കൊരു ഭയമുണ്ടായിരുന്നു. ലോൺലിനസ് കൊണ്ട് മടുപ്പ് തോന്നുമോ എന്ന്. പിന്നെ ആ പേടി പോയി. ഒറ്റയ്ക്കാണ് എന്ന് ചിന്തിക്കാൻ പോലും സമയമില്ല. രാവിലെ എഴുന്നേൽക്കുന്നു, പാക്ക് ചെയ്യുന്നു, കുക്ക് ചെയ്യുന്നു, വണ്ടിയിൽ കയറുന്നു, പോകുന്നു, യാത്രയിലുടനീളം ആളുകളെ കാണുന്നു. ഒറ്റയ്ക്കാണ് ഡ്രൈവ് ചെയ്യുന്നത്. ഇതുവരെ എന്‍റെ വണ്ടിയിൽ ഒരാൾ പോലും കയറിയിട്ടില്ല. പക്ഷേ ജീവിതത്തിലായാലും സ്‌ഥിരമായിട്ടൊരു കൂട്ട് ആർക്കുമില്ലല്ലോ എന്ന് ഫിലോസഫി ഓർത്താൽ പോരെ! ആളുകളെ കാണുന്നു വരുന്നു പോകുന്നു. നല്ലൊരു എനർജി ആളുകൾക്ക് കൊടുക്കുന്നുവെങ്കിൽ തിരിച്ചും അതുപോലെ നല്ല എനർജി ലഭിക്കും. ഒരാളുടെ അടുത്തു നിന്നും നെഗറ്റീവ് അനുഭവം ഉണ്ടായിട്ടില്ല. നമ്മൾ പോസിറ്റീവായിരുന്നാൽ മതി.

ഒരുപാട് പേരുടെ സ്വപ്നം

എത്രയോ പേർ ആഗ്രഹിക്കുന്ന കാര്യമാണ് ഇങ്ങനെയൊരു യാത്ര. അതിനായി കാലെടുത്തു വയ്ക്കണം. നമ്മൾ ശക്തമായി ആഗ്രഹിച്ചാൽ ഉറപ്പായും പോകാൻ പറ്റും. യാത്രയിലാണെങ്കിലും ലൈഫിലാണെങ്കിലും നമ്മൾ കൊടുക്കുന്ന പോലെയിരിക്കും ലഭിക്കൽ. നമുക്ക് സ്വീകരിക്കാൻ പറ്റാത്ത എനർജി ആണെങ്കിൽ മാറി നടക്കുക. നമ്മൾ കണക്ട് ചെയ്യുന്ന എത്രയോ പേരുണ്ട്. എത്രയോ പേരെ കണക്ട് ചെയ്യാൻ പറ്റാത്തവരുണ്ട്. ഓരോ ആളുകളെ മീറ്റ് ചെയ്യുന്നതു പോലും ഒരു ഡെസ്റ്റിനിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ കൽക്കത്തയിൽ ആദ്യമായിട്ട് വന്നത് 2016 ലാണ്. അന്ന് ഈ മണ്ണിൽ കാലു കുത്തിയപ്പോൾ പലതരം ചിന്തകൾ കയറി വന്നു. കൽക്കത്തയെക്കുറിച്ച് ഭയങ്കരമായ വികാരത്തോടെയാണ് വരുന്നത്. ആദ്യമായിട്ട് ഹൗറ റയിൽവേ സ്റ്റേഷനിൽ വന്ന് ഇറങ്ങിയപ്പോൾ ഞാൻ കരഞ്ഞു പോയി. എനിക്കറിയാം എത്രയോ പേർ ആഗ്രഹിക്കുന്ന കാര്യമാണ് യാത്രകൾ. ആഗ്രഹിക്കുന്ന കാര്യങ്ങളിലേക്ക് വരിക എളുപ്പമല്ല. ഒരു കാലെടുത്തു മുന്നോട്ടു വയ്ക്കുന്ന ആ നിമിഷം പോകണമെന്ന് ആഗ്രഹിച്ചാൽ ഉറപ്പായും പോകാൻ പറ്റും. ചെറിയ ആഗ്രഹം മനസിൽ കൊണ്ടു നടന്നിട്ട് കാര്യമില്ല. ആഗ്രഹം അതിശക്തമാണെങ്കിൽ എല്ലാ തടസവും മാറിക്കിട്ടും, ആഗ്രഹിക്കുന്നതിലേക്ക് എത്തപ്പെടും.

ഡ്രീം കാണുക പ്രവൃത്തിക്കുക

ഡ്രീം കാണുക എന്നാൽ ശക്തമായി കാണുക. അതിനായി പ്രയത്നിക്കുക. യാത്ര ചെയ്യാൻ ഇഷ്ടമുണ്ട് എന്ന് പറഞ്ഞിട്ടു കാര്യമില്ല. അതിനെന്താണ് വേണ്ടത്. ആദ്യം പണം വേണം. അതിനായിട്ടെന്തു ചെയ്യണം? ഞാൻ ചെയ്തത്, കുറേശ്ശേ സേവ് ചെയ്‌തു യാത്ര ഫണ്ട് ഉണ്ടാക്കുകയാണ്. 365 ദിവസങ്ങളുണ്ട്. ഫാമിലിക്കു വേണ്ടി ജോലിക്കു വേണ്ടി നമുക്ക് വേണ്ടിയൊക്കെ ഈ 365 ൽ നിന്ന് കണ്ടെത്തണം. എന്‍റെ കയ്യിൽ പൈസയായിട്ടൊന്നുമല്ല, ചെറിയ സേവിംഗ്സിലൂടെ കണ്ടെത്താൻ ശ്രമിച്ചു. അഞ്ചു വർഷം മുമ്പ് 2015 ൽ ആണ് ഞാൻ ഈ യാത്ര ആഗ്രഹിച്ചത്. 2020 ൽ ഒരു ഓൾ ഇന്ത്യ യാത്ര പോകണം. അന്നു തൊട്ടേ ഒരു തുക നീക്കിയിരിപ്പിനായി ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്തൊക്കെ അത്യാവശ്യം വന്നിട്ടും ആ ഫണ്ടിൽ തൊട്ടില്ല. ഇനി ഇപ്പോൾ എന്ത് അത്യാവശ്യം വന്നാലും കൂട്ടുകാരിൽ നിന്ന് മണിട്രാൻസ്ഫർ ചെയ്യിക്കാമല്ലോ, തിരിച്ചു ചെന്ന് പണിയെടുത്ത് മടക്കി കൊടുക്കാമല്ലോ.

ഡോറയുടെ പ്രയാണം

വളരെ കംഫർട്ടബിളായ ജനറേഷൻ അല്ലേ നമ്മൾ. എന്തെല്ലാം സൗകര്യങ്ങളാണ് ഇന്ന്. എനിക്ക് എല്ലാവരോടും ഒന്നേ പറയാനുള്ളൂ, യാത്ര ചെയ്‌താൽ നിങ്ങളുടെ ലോകം വലുതാകും. ഒരുപാട് ആളുകളെ അവരുടെ അനുഭവങ്ങളെ നേരിട്ടു കാണാം. എങ്ങനെ ഒരാൾ ആവണമെന്ന് ചിന്തിക്കും, എങ്ങനെ ഒരാൾ ആയിക്കൂടാ എന്നും മനസിലാക്കും നൂറു ദിവസങ്ങൾ കഴിയുമ്പോൾ ഈ യാത്ര തീരും. പക്ഷേ എന്‍റെ യാത്രകൾ അവസാനിക്കുമോ? ഇനിയും ഡോറയുടെ പ്രയാണം തുടരും.

ഷൈനിംഗ് ഷെയ്ൻ

ഇഷ്ക് ഇറങ്ങിയതോടെ ഷെയ്ൻ നിഗത്തിനോട് സിനിമാപ്രേമികൾക്ക് ഇഷ്ക് കൂടിയിരിക്കുകയാണ്. മലയാളത്തിലെ പുതിയ താരോദയം അഭിനയം തുടങ്ങിയത് ബാലതാരമായാണ്. ടെലിവിഷൻ ഷോകളിൽ തിളങ്ങി. ഹലോ കുട്ടിച്ചാത്തൻ എന്ന പരമ്പര പ്രസിദ്ധമായിരുന്നു. ഡാൻസ് റിയാലിറ്റി ഷോകളിലും വിജയിയായി. കിസ്മത്ത് ആയിരുന്നു ബ്രേക്ക് ആയ ചിത്രം. കമ്മട്ടിപ്പാടം, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, അന്നയും റസൂലും, ബാല്യകാല സഖി എന്നിവയിൽ ചെറിയ വേഷങ്ങൾ ചെയ്‌തിരുന്നു. ദംഗൽ എന്ന ചിത്രത്തിൽ ഓഫർ ഉണ്ടായിരുന്നുവെങ്കിലും ഡേറ്റ് ക്ലാഷ് കാരണം അഭിനയിക്കാനായില്ല. ഷേയ്ൻ നിഗം മനസ്സ് തുറക്കുന്നു.

കുമ്പളങ്ങി നൈറ്റ്സിൽ വേറിട്ട അഭിനയമാണ് കാഴ്ച വച്ചത്. 23-ാം വയസ്സിൽ കഥാപാത്രത്തോട് ഇത്രയധികം പക്വത കാണിക്കാൻ എങ്ങനെ സാധിക്കുന്നു?

ഞാൻ മുമ്പ് ചെയ്‌ത കിസ്മത്ത്, പറവ, ഈട എന്നിവ പോലെയല്ല കുമ്പളങ്ങി. ഞാനിതൊന്നും മനഃപൂർവ്വം തെരഞ്ഞെടുക്കുന്നതല്ല. കഥാപാത്രമാവാൻ സംവിധായകൻ പറയുമ്പോൾ അതിനനുസരിച്ച് മാറുന്നു എന്നു മാത്രം. ഡാർക്ക് ഷേഡുള്ള കഥാപാത്രങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. അതൊന്നും മനഃപൂർവ്വമല്ല. പിന്നെ ഒരു നടനും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ ആഗ്രഹിക്കില്ലല്ലോ?

വളരെ സോഫ്റ്റ് സ്പോക്കൺ ആണ് ഷെയ്ൻ. ഉമ്മയെ പോലെയാണോ, അതോ ഉപ്പയെ പോലെയോ…

ഞാൻ എന്നെപ്പോലെയാണ് (ചിരിക്കുന്നു)

ഇഷ്കും ലൗ സ്റ്റോറിയാണ്?

പക്ഷേ ഇതൊരു ടിപ്പിക്കൽ ലൗസ്റ്റോറിയല്ല. ഈ ധാരണ വച്ച് സിനിമ കണ്ടവർക്ക് നിരാശയാവും ഫലം. ഈ സിനിമ ഒരു സാമൂഹ്യ പ്രശ്നം കൈകാര്യം ചെയ്യുന്നുണ്ട്. ഇഷ്കിന്‍റെ ഇതിവൃത്തവും അതാണ്. നായികാനായകന്മാരുടെ കാഴ്ചപാടിൽ നിന്നാണ് കഥ പറയുന്നതെന്ന് മാത്രം. എന്‍റെ കഥാപാത്രമായ സച്ചിദാനന്ദൻ ഒരു കൺവെൻഷണൽ ഹീറോ അല്ല.

കുമ്പളങ്ങിയ്ക്ക് ശേഷം ജീവിതം മാറിയോ?

ഇപ്പോൾ സെൽഫി എടുക്കാൻ വരുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്(ചിരിക്കുന്നു). ആൾക്കൂട്ടത്തിൽ നിൽക്കാൻ മടിയുള്ള ആളാണ് ഞാൻ. പക്ഷേ സിനിമയുടെ പ്രൊമോഷനു വേണ്ടി പബ്ലിക്കിനെ ഫേസ് ചെയ്യേണ്ടി വരുന്നു. അതു ചെയ്‌തല്ലേ പറ്റൂ.

എന്തുതരം റോൾ ആണ് ചെയ്യാനിഷ്ടം?

ഏതു റോൾ ചെയ്യുമ്പോഴാണ് ഞാൻ കൂടുതൽ കംഫർട്ട് എന്ന് എനിക്കറിയില്ല. ഞാൻ തുടക്കക്കാരനാണ്. കാലം എന്‍റെ അഭിനയത്തിനു കൂടുതൽ പക്വത കൈവരുത്തിയേക്കും.

കിസ്മത്ത് ചെയ്യുമ്പോൾ 20 വയസ്സേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ആ കഥാപാത്രത്തോട് മുതിർന്ന നടനെന്ന പോലെ നീതി പുലർത്തി?

സംവിധായകനോട് നന്ദി പറയാനേ എനിക്കാവൂ. ഇതൊന്നും എന്‍റെ കഴിവല്ല. എന്‍റെ തെരഞ്ഞെടുപ്പുമല്ല.

ഒരു പടം കഴിഞ്ഞ് നല്ല ഗ്യാപ്പ് വരുന്നു. മനഃപൂർവ്വം ആണോ?

സെലക്ടീവ് ആവുന്നതുകൊണ്ടാണ് ഗ്യാപ് സംഭവിക്കുന്നത്. അത് നല്ലതിനാണെന്ന് ഞാൻ കരുതുന്നു.

ഞാൻ സ്റ്റീവ് ലോപ്പസിലേയ്ക്ക് ഷെയ്നിനെയായിരുന്നു ആദ്യം നിശ്ചയിച്ചതെന്ന് കേട്ടിരുന്നു…

ശരിയാണ്, അന്ന് പഠിക്കുന്നതിനാൽ ചെയ്യാനായി സാധിച്ചില്ല. എങ്കിലും പിന്നീട് രാജീവേട്ടന്‍റെ കമ്മട്ടിപ്പാടത്തിൽ ചെറിയ വേഷം ചെയ്യാൻ സാധിച്ചു.

ഷാജി എൻ കരുണിന്‍റെ ഓള്, സൈറബാനു എന്നീ ചിത്രങ്ങളിലും തിളങ്ങിയല്ലോ…

അതെല്ലാം കരിയറിൽ ഗുണം ചെയ്ത ചിത്രങ്ങൾ ആണ്. ഷാജി സാറിന്‍റെ പടത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. അത് ഭാഗ്യമായി കരുതുന്നു. അധികം ഹെവിയല്ലാത്ത, ലൈറ്റായുള്ള സിനിമകൾ ചെയ്യാനാണ് ഇഷ്ടം. പക്ഷേ പരുക്കൻ കഥാപാത്രങ്ങൾ ആണ് അധികവും വരുന്നത്.

പുതിയ ചിത്രങ്ങൾ?

രണ്ടു മൂന്ന് ചിത്രങ്ങൾ കരാറായിട്ടുണ്ട്. വിശദാംശങ്ങൾ പറയാറായിട്ടില്ല.

കഥ സ്വയം തെരഞ്ഞെടുക്കാറാണോ പതിവ്?

അല്ല, ഞാൻ എല്ലാ പ്രോജ്കറ്റും വീട്ടിൽ ചർച്ച ചെയ്യാറുണ്ട്. എന്‍റെ കുടുംബമാണ് എന്‍റെ ശക്തി, നെടുംതൂണ്. പിന്നെ സുഹൃത്തുക്കളോടും കൂടി ആലോചിക്കും. പുതിയ ടീം ആണെങ്കിൽ അതേപ്പറ്റിയൊക്കെ കൂടുതൽ സമയം ആലോചിക്കും. ഒരു മോശം സിനിമ പോലും ചെയ്യരുത് എന്നാണ് ആഗ്രഹം. വളരെ യുണീക്കായ കഥ കേട്ടാൽ ഞാനപ്പോൾ തന്നെ കൈ കൊടുത്തു പോകും.

ക്യാമറാമാൻ ആവാൻ ആയിരുന്നു മോഹം. പക്ഷേ നടനായി. ആരായി അറിയപ്പെടാനാണ് ആഗ്രഹം?

അബിയുടെ മകനെന്ന് അറിയപ്പെടാനാണ് ആഗ്രഹം.

ഷെയ്ന് ഒരുപാട് ഫാൻസുണ്ട്. ഷെയ്നിന് ആരെയാണ് ഇഷ്‌ടം?

ഞാൻ ഫഹദ്ഫാസിലിന്‍റെ ഫാനാണ്.

സൂപ്പർ ജോഡി

കേരളത്തിലെ ആദ്യത്തെ ട്രാൻസ് ദമ്പതിമാരാണ് ഇഷാനും സൂര്യയും… കഷ്ടപ്പാടുകളടെയും അസ്വസ്ഥതകളുടെയും ഭൂതകാലത്തെ മാറ്റിവച്ച് അവർ പുതിയ ജീവിതത്തിലൂടെ പരസ്പരം പ്രണയിക്കുകയാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആദ്യമായി തിരിച്ചറിയൽ കാർഡ് ലഭിച്ചയാൾ, ആദ്യമായി വോട്ടവകാശം രേഖപ്പെടുത്തിയയാൾ, ആദ്യമായി പാർട്ടി അംഗത്വം ലഭിച്ച വ്യക്തി ഇങ്ങനെ നിരവധി പ്രത്യേകതകൾ ഉണ്ട് സൂര്യയ്ക്ക്. അറിയപ്പെടുന്ന നർത്തികയും ആക്ടിവിസ്റ്റും അഭിനേത്രിയുമാണ് സൂര്യ. ട്രാൻസ് വിഭാഗത്തിന്‍റെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റാണ് ഇഷാൻ.

“കുറേക്കാലം ഞാൻ എന്‍റെ വീട്ടിലായിരുന്നു ഓണവും മറ്റെല്ലാ ആഘോഷങ്ങളും പങ്കിട്ടത്. പിന്നീടത് എന്‍റെ കമ്മ്യൂണിറ്റിയിലെ കുട്ടികൾക്കൊപ്പമായി. ഇപ്പോൾ ഇതാ എന്‍റെ ഭർത്താവിന്‍റെ കുടുംബത്തിനൊപ്പമായി. ഈ ആഘോഷങ്ങൾ എല്ലാ വർഷവും ഉണ്ടാകാറുണ്ട്. ഞാൻ ഞാനായി ജീവിക്കാൻ തുടങ്ങിയ ശേഷം കടന്നു വന്ന ആഘോഷങ്ങളാണിവ.” ഇഷാൻ ചിരിയോടെ തന്‍റെ സന്തോഷം പങ്കുവയ്ക്കുന്നു.

കേരളത്തിലെ ആദ്യത്തെ ട്രാൻസ് സെക്ഷ്വൽ ദമ്പതികൾ ആണ് സൂര്യയും ഇഷാനും. സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ചും തിരുവനന്തപുരത്ത്, ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിലും വച്ച് ആഘോഷപൂർവ്വമായിരുന്നു ഇവരുടെ വിവാഹം. 2014 ലാണ് സൂര്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്, ഇഷാൻ നാലു വർഷം മുമ്പും. പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്‍റെ പ്രതിനിധികൾ എന്ന നിലയിൽ ഇവരുടെ വിവാഹം കേരളത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

വർഷങ്ങളായി പരിചയമുണ്ടെങ്കിലും പ്രണയം എന്ന രീതിയിൽ കാര്യങ്ങൾ മാറിയത് വിവാഹത്തിന് 6 മാസം മുമ്പ് മാത്രമാണ്. തിരുവനന്തപുരം സ്വദേശികളാണ് രണ്ടുപേരും. “എനിക്ക് പ്രണയം തോന്നിയത് ഒരു യാത്രയിലാണ്” അതേക്കുറിച്ച് ഇഷാൻ പറയുന്നത് ഇങ്ങനെ. “ഒരുമിച്ച് കോഴിക്കോട് ഒരു പരിപാടിക്ക് യാത്ര ചെയ്യുമ്പോഴാണ് ആദ്യമായി പ്രണയം തോന്നിയത്. അന്നത് തുറന്നു പറഞ്ഞില്ല, പിന്നെ അടുപ്പിച്ച് ഏതാനും ദിവസം കണ്ടു. അപ്പോൾ ഞാനെന്‍റെ ഇഷ്ടം തുറന്നു പറഞ്ഞു.”

“വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നാണ് ഇക്ക എന്നോട് പറഞ്ഞത്. ഞാൻ അപ്പോൾ നെഗറ്റീവായി ഒന്നും പറഞ്ഞില്ല. പ്രണയം ഒരിക്കലും അവസാനിക്കാത്ത ഒരു വികാരമല്ലേ. പക്ഷേ ട്രാൻസിന്‍റെ പ്രണയത്തെ ലൈംഗിക വൃത്തിയായിട്ടല്ലേ കാണാറുള്ളൂ. ഇക്ക എന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നല്ലോ” സൂര്യ ചിരിച്ചു.

“ഞാൻ അവളോട് പ്രൊപ്പോസ് ചെയ്‌തുവെങ്കിലും വേഗത്തിലൊരു മറുപടി കിട്ടിയില്ല. പക്ഷേ എന്നെ അവൾക്ക് ഇഷ്‌ടമാണെന്ന് എനിക്ക് അറിയാമായിരുന്നു. ഞങ്ങളുടെ വിവാഹം വീട്ടുകാരുടെ സമ്മതത്തോടെ നടത്തണം എന്നു ഞാൻ ആഗ്രഹിച്ചിരുന്നു. അത് ഇത്രയും വലിയ ഒരു ഇംപാക്ട് ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല.”

“സൂര്യയെ വിവാഹം കഴിക്കാൻ ഇഷ്‌ടമാണെന്ന് ഞാൻ ആദ്യം അറിയിച്ചത് എന്‍റെ അമ്മമാരായ ശ്രീക്കുട്ടിയമ്മയോടും രഞ്ജിനിയമ്മയോടുമാണ്. അവർ പിന്നീട് സൂര്യയോട് കാര്യങ്ങൾ സംസാരിച്ചു. തുടർന്നാണ് എന്‍റെ വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചത്. ആദ്യമൊക്കെ കുറച്ച് എതിർപ്പുണ്ടായിരുന്നു.” രണ്ടുപേരും വ്യത്യസ്ത മതവിഭാഗത്തിലാണെന്നുള്ളത് ചെറിയൊരു ആശയക്കുഴപ്പം വീട്ടിൽ ഉണ്ടാക്കി.

“വീട്ടുകാർക്കും, മതത്തിനും വേണ്ടിയല്ലല്ലോ ഞങ്ങൾ ഇഷ്‌ടപ്പെട്ടത്. പരസ്പരം അംഗീകരിക്കാനുള്ള മനസ്സ് ഞങ്ങൾക്കുണ്ടല്ലോ, അതുമതി. സത്യത്തിൽ മറ്റുള്ളവർ ചെയ്യുന്നതു പോലെ ലിവിംഗ് ടുഗദർ ആവാമായിരുന്നു. പക്ഷേ വിവാഹത്തിലൂടെ വീട്ടുകാരോടൊപ്പം ജീവിക്കാൻ തയ്യാറാണോയെന്ന ഇഷാന്‍റെ ചോദ്യം പതിവു രീതികളിൽ നിന്ന് വേറിട്ടു നിന്നു. ഇഷാൻ എന്നെ കുടുംബത്തോട് ചേർത്തു നിർത്തി വിവാഹം ചെയ്യുവാനാണല്ലോ ആഗ്രഹിച്ചത്. അതിൽ താൻ ഭാഗ്യവതി തന്നെയാണ്.” സൂര്യ പറഞ്ഞു.

“വീട്ടിൽ ആദ്യം ചില എതിർപ്പുകൾ വന്നപ്പോഴും ഞാൻ ഒരു തീരുമാനമെടുത്തിരുന്നു. സൂര്യയെ മാത്രമേ ഞാൻ വിവാഹം ചെയ്യുകയുള്ളൂ. ജീവിതത്തോടുള്ള അവളുടെ സമീപനമാണ് എന്നെ സൂര്യയിലേക്ക് അടുപ്പിച്ച ഘടകം.”

ഇഷാന്‍റെയും സൂര്യയുടെയും ആദ്യകാല ജീവിതം മറ്റെല്ലാ ട്രാൻസ്ജെൻഡറുകളെയും പോലെ തന്നെ വലിയ വിഷമം പിടിച്ച വഴിയിലൂടെ തന്നെയായിരുന്നു. ആ പാതകൾ ഇപ്പോൾ കുറച്ചു എളുപ്പമായി എന്നു മാത്രം. രണ്ടുപേരുടെയും കഠിന പ്രയത്നമാണ് ഇപ്പോൾ ഫലം കണ്ടത്.

“എന്‍റെ ഐഡന്‍റിറ്റി എന്താണെന്ന കാര്യത്തിൽ ഒരുപാട് സ്ട്രഗിൾ ചെയ്‌തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അക്കാലം വളരെ സങ്കീർണ്ണമായിരുന്നു. എന്‍റെ സഹോദരിയും ഉമ്മയുമാണ് ആ അവസ്‌ഥയിൽ പിന്തുണ നൽകിയത്. ട്രാൻസ് സെക്ഷ്വൽ സർജറി ചെയ്യണം എന്നു പറഞ്ഞപ്പോഴും അവർ കൂടെ നിന്നു.” ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന വ്യക്‌തിത്വമാണ് സൂര്യ. ഈ വിജയത്തിലേക്ക് എത്തും മുമ്പ് ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്നു പോയിട്ടുണ്ട്. “ഡോക്ടറാവണം എന്നാഗ്രഹിച്ചാണ് ഞാൻ പഠിക്കാൻ തുടങ്ങിയത്. പക്ഷേ പത്താം ക്ലാസു വരെ പഠിക്കാനേ കഴിഞ്ഞുള്ളൂ. സ്ത്രീയാണോ, പുരുഷനാണോ എന്ന എന്‍റെ സംശയങ്ങൾ, എന്‍റെ പഠനത്തെ പോലും തടസ്സപ്പെടുത്തിയിട്ടുണ്ട്.”

നല്ലൊരു ഡാൻസർ കൂടിയായ സൂര്യ സ്ക്കൂൾ കലാപ്രതിഭയും ആയിരുന്നു. പത്താം ക്ലാസു കഴിഞ്ഞപ്പോൾ വീട്ടുകാരോട് തൊഴിൽ തേടി പോകുന്നു എന്നു പറഞ്ഞ് നാടുവിട്ടു പോകുകയായിരുന്നു. അങ്ങനെ കറങ്ങിത്തിരിഞ്ഞ് കോമഡി രംഗത്ത് വന്നെത്തി. ട്രാൻസ്ജെൻഡർ വിഭാഗത്തിന്‍റെ പ്രയാസങ്ങളെ കുറിച്ച് തുറന്നു പറയാനും അതിനു പരിഹാരം കാണാനും സൂര്യ ഒരു സാമൂഹ്യപ്രവർത്തക എന്ന നിലയിൽ പല കാര്യങ്ങളും ചെയ്‌തു വരുന്നു.

“എനിക്കൊരു ട്രാൻസ്ജെൻഡർ സ്ത്രീ ആയി അറിയപ്പെടാൻ തന്നെയാണ് ആഗ്രഹം. ഈ സമൂഹം തന്നെയാണ് എന്നെ സ്ത്രീയാക്കിയത്. പത്താം ക്ലാസ് വരെ ബോയ്സ് സ്കൂളിൽ പഠിച്ച അനുഭവങ്ങൾ മുതൽ ബാഹ്യ സമൂഹം സമ്മാനിച്ച പ്രതികരണങ്ങളെല്ലാം എന്നെ സ്ത്രീ ആക്കുകയായിരുന്നു. ഇപ്പോൾ എന്‍റെ ഐഡി കാർഡിൽ ഫീമെയിൽ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.”

തന്നിലെ സ്ത്രീയെ സ്വയം തിരിച്ചറിഞ്ഞ സൂര്യ മാറിയതു പോലെ ഉള്ളിലെ പുരുഷനെ ചെറിയ പ്രായത്തിലേ മനസ്സിലാക്കിത്തുടങ്ങിയിരുന്നു ഇഷാനും. പുരുഷൻ എന്നു തന്നെ അറിയപ്പെടാനാണ് ഇഷാൻ എന്നും ആഗ്രഹിച്ചിട്ടുള്ളത്. തങ്ങളുടെ വിവാഹത്തിലൂടെ ഒരു മാതൃക സെറ്റ് ചെയ്യാൻ കഴിഞ്ഞു എന്നാണ് ഇവർ വിശ്വസിക്കുന്നത്. അതേ സമയം ഒരു സാധാരണ കുടുംബത്തെപോലെ സമാധാനപരമായി ജീവിക്കണം എന്ന മോഹം രണ്ടുപേർക്കും പ്രതീക്ഷ നൽകുന്നു.

“ഒരു ദിവസം 500 രൂപയെങ്കിലും ഉണ്ടെങ്കിലേ ഇക്കാലത്ത് ഒരാൾക്ക് ജീവിക്കാൻ പറ്റൂ. ട്രാൻസ്ജെൻഡർമാർക്ക് ആരാണ് ജോലി നൽകാൻ തയ്യാറാകുക? ഒരു സാധാരണ വ്യക്തിയെ പോലെ തന്നെ അവർക്കും ഭക്ഷണവും വസ്ത്രവും കിടക്കാൻ ഒരിടവും വേണം. അത് എല്ലാവർക്കും സാധ്യമാകും വരെ ഈ രംഗത്തെ സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കു ചേരേണ്ടതുണ്ട്.” അപൂർവ്വമായൊരു വിവാഹത്തിലൂടെ ഒരുമിച്ചൊരു ജീവിതം മുന്നോട്ടു കൊണ്ടു പോകുമ്പോഴും ഈ ദമ്പതികൾ ആഗ്രഹിക്കുന്നത് സാമൂഹ്യമായ വലിയ മാറ്റങ്ങളാണ്.

“വിവാഹശേഷം ആദ്യത്തെ പരുന്നാൾ ആഘോഷത്തിൽ മേരിക്കുട്ടി എന്ന ചിത്രം ഞങ്ങൾ ആദ്യമായിട്ട് കുടുംബമൊത്ത് പോയി കണ്ടു.” ആ സിനിമ കാണുമ്പോൾ സൂര്യ കരയുകയായിരുന്നു. “ഞാനും ഒരു മേരിക്കുട്ടിയാണ്. ഇതെന്‍റേയും ജീവിതമാണല്ലോ. ഓരോ നിമിഷവും ഞാൻ അതിൽ എന്നെത്തന്നെ കണ്ടു. ഒരുപാട് സിനിമയിലൂടെ പേരുദോഷം കിട്ടിയവരാണല്ലോ ട്രാൻസ്ജെൻഡറുകൾ. ഈ സിനിമ കണ്ടപ്പോൾ ഞങ്ങൾ ട്രാൻസ്ജെൻഡർ എന്ന് അഭിമാനത്തോടെ പറയാൻ കഴിഞ്ഞു. സന്തോഷമുണ്ട് അതിൽ.” സൂര്യ നിറകൺചിരിയോടെ പറയുന്നു.

“വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ വർഷം പിന്നിട്ടിരിക്കുന്നു. ഞങ്ങൾ വളരെ ഹാപ്പിയാണ്. എന്‍റെ കുടുംബം സൂര്യയെയും സൂര്യ അവരെയും ഉൾക്കൊണ്ടു സ്നേഹിക്കുന്നു എന്നതു തന്നെ എനിക്ക് കിട്ടിയ സ്പെഷ്യൽ സമ്മാനം ആണ്.” അവർക്ക് സ്വന്തം മകൾ തന്നെയാണ് സൂര്യ. ഇഷാന്‍റെ ബാപ്പയും ഉമ്മയും പെങ്ങളും എല്ലാം സൂര്യയെ ഒരുപാട് സ്നേഹിക്കുന്നു. “ഇങ്ങനെയൊരു ജീവിതം ഒരിക്കൽ ഞാൻ സ്വപ്നം കണ്ടിരുന്നു.” സൂര്യ പറയുന്നു.

വീട്ടിൽ സൂര്യയും ഉമ്മയും ആണ് അടുക്കളയുടെ കാര്യങ്ങൾ നോക്കുന്നത്. ഉമ്മയും സൂര്യയും പെങ്ങളും നല്ല സുഹൃത്തുക്കളാണ്. “സൂര്യ നല്ല അടിപൊളി ഭക്ഷണം ഉണ്ടാക്കും. നല്ല സ്പൈസി അച്ചാറൊക്കെ ഉണ്ടാക്കും.” അവർ ഇത്രമേൽ സ്നേഹത്തോടെ പരസ്പരം ഇടപെടുന്നത് കാണുന്നതു തന്നെ ഇഷാന് വളരെ സന്തോഷമാണ്. “ഒരു ട്രാൻസ് സെക്ഷ്വൽ ആയ വ്യക്‌തിയെ എന്‍റെ വീട്ടിൽ കൊണ്ടുവരികയും എന്‍റെ വീട്ടിലെ ഒരാളെ പോലെ തന്നെ അവളെ കാണുകയും ചെയ്യുന്നുണ്ടല്ലോ. മരുമകൾ എന്ന് പോലും പറയാതെ, മോളേ എന്നാണ് ഉമ്മ വിളിക്കുന്നത്.”

“ഉമ്മയും ഉപ്പയും അവളോട് ഒരു വിവേചനവും കാണിക്കുന്നില്ല എന്നത് എത്ര സന്തോഷമാണ്. അവർ ഒരുമിച്ച് പുറത്തു പോയി സാധനങ്ങളൊക്കെ വാങ്ങാറുണ്ട്. കമ്മ്യൂണിറ്റിയിലെ കുട്ടികളെ വീട്ടിൽ ക്ഷണിച്ച് സൽക്കരിക്കാനും അവർക്ക് മടിയുണ്ടായില്ല. എന്നാൽ സമുദായത്തിന്‍റെ നിലപാട് അത്ര സുഖകരമല്ല. പക്ഷേ സുപ്രീം കോടതി നിയമം ഉള്ളതു കൊണ്ട് ഊരുവിലക്ക് പറ്റില്ല എന്നു മാത്രം.”

“എന്‍റെ സമുദായം എന്നെ ഉൾക്കൊള്ളാൻ വൈകി എന്നതാണ് സത്യം. സർജറി കഴിഞ്ഞതിന്‍റെ ഡീറ്റെയിൽസ് കൊടുത്തുവെങ്കിലും പള്ളിയുടെ നിയമം വ്യത്യാസമാണല്ലോ.” ഒരു റിട്ടയേർഡ് ഡോക്‌ടറെ കണ്ട് ശരീരം പരിശോധിപ്പിക്കണം എന്ന് പള്ളി കമ്മിറ്റി നിർദ്ദേശിച്ചപ്പോൾ അത് അംഗീകരിക്കാൻ ഇഷാനു മനസ്സു വന്നില്ല.

“ലിംഗമാറ്റ സർജറി കഴിഞ്ഞതിന്‍റെ എല്ലാ രേഖകളും എന്‍റെ കൈവശമുണ്ട്. എന്‍റെ ശരീരം എന്‍റെ സ്വകാര്യതയാണ്. അത് പ്രദർശിപ്പിക്കാൻ വയ്യ. ഇതൊക്കെ മാറ്റി വച്ച് ഞങ്ങൾ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്‌തു. സൂര്യ എന്‍റെ മതത്തോട് ചേർന്നു നിൽക്കണമെന്ന് ഉമ്മ ആഗ്രഹിച്ചിരുന്നു. അക്കാര്യത്തിൽ സൂര്യയ്ക്കും സമ്മതമായിരുന്നു… ഈ വിവാഹം നടക്കുന്നതിന് മുമ്പ് ഒരുപാട് എതിർപ്പ് മതത്തിൽ നിന്നുണ്ടായി. എങ്കിലും ഞങ്ങൾ വിവാഹം കഴിച്ചല്ലോ. സൂര്യയുടെ അമ്മയും സഹോദരനും കല്യാണത്തിനു വന്നില്ല എങ്കിലും എതിർപ്പൊന്നുമില്ല. വിവാഹം കഴിഞ്ഞ് ഉടനെ തന്നെ ഞങ്ങൾ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു.

പണ്ട് പുറത്ത് പോകുമ്പോൾ തുറിച്ചു നോക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നു. ഞാൻ എന്താ ഇങ്ങനെ എന്നു ചോദിച്ച് ഉമ്മയെ അയൽവക്കക്കാർ കളിയാക്കിയിട്ടാവാം അന്നൊക്കെ ഞാനും ഉമ്മയും അതിന്‍റെ പേരിൽ ഒരുപാട് വഴക്കു കൂടിയിട്ടുണ്ട്. ഇപ്പോഴും കല്യാണം കഴിഞ്ഞ സമയത്തും ആളുകൾ ഒരുപാട് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ പഴയ അത്ര നെഗറ്റീവ് അല്ല ഇപ്പോഴത്തെ നോട്ടം എന്ന ആശ്വാസമുണ്ട്.

ജീവിതത്തിലെ മാറ്റങ്ങളെ ഉൾക്കൊണ്ട വാപ്പയുടെയും ഉമ്മയുടേയും മനസ്സ് തന്നെ സമൂഹത്തിലും മാറ്റം ഉണ്ടാക്കും എന്ന പ്രതീക്ഷ ഇവർക്കുണ്ട്. ഇപ്പോൾ ഈ ദമ്പതികൾ ആലുവയിലാണ് താമസം.

നമ്മുടെ സ്വന്തം ഡിസൈനർ

ആമസോൺ ഇന്ത്യ ഫാഷൻ വീക്കിന്‍റെ ഹൈ-5 ഷോയിൽ എത്തിയ ശാലിനിയ്ക്ക് ഒരു മോഡലിന്‍റെ ലുക്ക് ആയിരുന്നു! സ്വയം ഡിസൈൻ ചെയ്ത ലളിതമായ ബ്രൗൺ ആന്‍റ് ഗ്രീൻ കോമ്പിനേഷൻ കോട്ടൻ സാരിയിൽ സുന്ദരമായ ഹെയർ സ്റ്റൈലിൽ ശാലിനി ജെയിംസ് ശ്രദ്ധാകേന്ദ്രമായി മാറി. ലോകപ്രശസ്ത ഹെയർ സ്റ്റൈലിസ്റ്റും സുഹൃത്തുമായ അംബികാപിള്ളയുടെ കരം പിടിച്ച് ആത്മവിശ്വാസത്തിന്‍റേയും അഭിമാനത്തിന്‍റേയും പുഞ്ചിരിയോടെ റാമ്പിലെത്തിയപ്പോൾ ഉയർന്ന കരഘോഷം ലുക്കിന്‍റെ പേരിൽ മാത്രമല്ല ശാലിനി ചെയ്ത വർക്കുകൾക്ക് കിട്ടിയ അംഗീകാരം കൂടിയായിരുന്നു.

കേരളത്തിൽ നിന്ന് ആമസോൺ ഇന്ത്യ ഫാഷൻ വീക്കിൽ പങ്കെടുക്കുന്ന ആദ്യത്തെ ഫാഷൻ ഡിസൈനർ ആണ് ശാലിനി ജെയിംസ്. “അതിന്‍റെ ഹാംഗ്ഓവർ ഇതുവരെയും എനിക്ക് മാറിയിട്ടില്ല.” ശാലിനി ചിരിക്കുന്നു. “ഡിസൈനർ എന്ന നിലയിൽ ധാരാളം ഓർഡറുകളും ലഭിച്ചു. ഫാഷൻ വീക്കുകൾ നല്ല പ്ലാറ്റ്ഫോമാണ്. അവിടെ ഡിസൈനർമാരും ബയേഴ്സും ഫാഷൻ മീഡിയയും എല്ലാം ഒത്തൊരുമിക്കുന്നു. ഇന്ത്യൻ ഫാഷന്‍റെ വളർച്ചയ്ക്ക് ഇന്ത്യയിൽ നടക്കുന്ന ഫാഷൻവീക്കുകൾ സഹായകമാണ്. ഫാഷൻ വീക്കിൽ ഡിസൈനർമാർക്ക് ലഭിക്കുന്ന പ്രോത്സാഹനം അവിശ്വസനീയമായതാണ്. അവസരങ്ങളും എക്സ്പോഷറും യഥേഷ്ടം.”

എന്നാൽ  കൊറോണ കാലം  ഫാഷൻ ഇൻഡസ്ട്രിയെ വല്ലാതെ തളർത്തി. അൺ സോൾഡ് ഒരുപാട് വന്ന സമയം. അതെല്ലാം സീസൺ പോലും നോക്കാതെ വിറ്റഴിക്കാൻ ശ്രമിക്കുകയാണ് പലരും. മാസ്ക് ഉണ്ടാക്കി വിറ്റാണ് ഒരുപാട് പേർ കൊറോണക്കാലം അതിജീവിക്കാൻ ശ്രമിച്ചത്. എന്തായാലും ഇ-കോമേഴ്‌സ് സീരിയസ് ആയി കണ്ടു തുടങ്ങാൻ കൊറോണ കാരണമായി. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കസ്റ്റമറിലേക്ക് എത്തേണ്ട കാലമാണ്.

ഇന്ത്യൻ ബൈ ചോയിസ് എന്ന ബ്രാന്‍റിൽ ശാലിനി ചെയ്യുന്ന ഡിസൈനുകൾ സെലിബ്രിറ്റികളുടെ പോലും മനം കവർന്നിരുന്നു. പരമ്പരാഗത വസ്ത്രമേഖലയോടും കലയോടും ഉള്ള അഭിനിവേശത്തിൽ നിന്നുള്ള ഡിസൈനുകളാണ് ശാലിനിയുടെ സൃഷ്ടികളെ വേറിട്ടു നിർത്തുന്നത്. നിസ്സഹകരണ പ്രസ്ഥാനത്തിൽ നിന്നുള്ള പ്രചോദനമാണ് ഇന്ത്യൻ ബൈ ചോയിസ് എന്ന തീം. എത്നിക് വിയറുകൾ ആധുനിക കൺസെപ്റ്റിനനുസരിച്ച് ഡിസൈൻ ചെയ്യുന്നതിലാണ് ശാലിനിയുടെ മികച്ച ക്രിയേറ്റിവിറ്റി.

“റെഡി റ്റു വിയർ എത്നിക് വസ്ത്രങ്ങൾ എന്ന കൺസെപ്റ്റിന് മികച്ച പ്രതികരണമാണ്ലഭിച്ചത് .” വളരെയധികം പരീക്ഷണങ്ങൾ നടത്തിയശേഷമാണ് എത്നിക് റെഡി റ്റു വിയർ ശാലിനിയുടെ സിഗ്‍നേച്ചർ പ്രോഡക്റ്റായി മാറിയത്. എത്നിക് വിയറുകൾക്ക് ഗ്ലാമർ ടച്ച് നൽകാൻ ഇന്‍ഡോ വെസ്റ്റേൺ സ്റ്റൈലിൽ ആക്സസറീസ് കൂടി ഉൾപ്പെടുത്തിയാൽ സ്മാർട്ട് ലുക്ക് ലഭിക്കുമെന്ന ഫാഷൻ ടിപ്സ് കൂടി തന്‍റെ കസ്റ്റമർമാർക്ക് നൽകാൻ ശാലിനി മറക്കാറില്ല.

മുൻ ഫാഷൻ വീക്കിലും ശാലിനി അവതരിപ്പിച്ചത് ഇന്ത്യൻ ബൈ ചോയിസ് എന്ന പേരിലുള്ള കളക്ഷനുകളാണ്. ഇന്ത്യൻ ടെക്സ്റ്റൈലിനും ക്രാഫ്റ്റിനും ഊന്നൽ നൽകിക്കൊണ്ടുള്ള വർക്ക് മസലിപട്ടണത്തു നിന്നുള്ള കലംകാരി-ബഗ്രു ബ്ലോക്ക് പ്രിന്‍റ് ഉപയോഗിച്ചാണ് ഇതു ചെയ്തത്. “ഏതാണ്ട് 30 ലേറെ ഇന്ത്യൻ നിറങ്ങളുടെ സംഗമം നമുക്കുണ്ട്. ഗുലാബി, ഗജരി, കേസരി, ജാമുൻ, നീൽ, ഫിറോസി, അംബർ, രാമ, ബജ്റ, ബാദാമി, മെഹന്തി, ഹൽദി, കുങ്കുമം, കൃഷ്ണ, കോൾ ഇങ്ങനെ. ഇവ ഉപയോഗിക്കാനാണ് ഞാൻ ശ്രദ്ധിച്ചത്. യഥാർത്ഥത്തിൽ നിറങ്ങളുടെ പേരിൽ പോലുമുള്ള വൈദേശികാധിപത്യത്തോടുള്ള ഒരു കലഹമാണിത്. വിദേശ ഫാഷനിസ്റ്റുകൾ ഉപയോഗിക്കുന്ന നിറങ്ങളിൽ പലതും എന്നെ നിരാശപ്പെടുത്തിയിട്ടുണ്ട്. അപ്പോഴൊക്കെ ഇന്ത്യൻ നിറങ്ങളുടെ സാദ്ധ്യത എന്‍റെ മനസ്സിനെ മോഹിപ്പിച്ചു. അങ്ങനെയാണ് നമ്മുടെ പരമ്പരാഗത നിറങ്ങളെ ഞാൻ പ്രണയിക്കാൻ തുടങ്ങിയത്. ആ നിറങ്ങൾ മനസ്സിനെ പ്രചോദിപ്പിക്കുന്നു. ആശ്വസിപ്പിക്കുന്നു.”

“ടെക്സ്റ്റൈലുകളുടേയും ക്രാഫ്റ്റുകളുടേയും ഉറവിടാണ് ഇന്ത്യ. ഈ വിഭവങ്ങൾ ഫാഷൻ ഇൻഡസ്ട്രിയിൽ പ്രചോദനമാകാറുണ്ട്. സ്വന്തം കഴിവ് പ്രയോഗിച്ച് ഇവയ്ക്ക് കൂടുതൽ തിളക്കം നൽകുകയാണ് ഡിസൈനർമാർ. 20 വർഷത്തോളമായി ഞാൻ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലയോട് ചേർന്ന് പ്രവർത്തിക്കുന്നു. എന്നിട്ടും അക്ഷയഖനി പോലെ തോന്നുകയാണ് ഇന്ത്യൻ ടെക്സ്റ്റൈൽ വൈവിദ്ധ്യം…” ശാലിനിയുടെ ഈ ആശയങ്ങൾ ഫാഷൻ മേഖലയെ മാത്രമല്ല സെലിബ്രിറ്റികളേയും ആകർഷിച്ചുകൊണ്ടിരിക്കുകയാണ്.

ന്യൂഡൽഹിയിൽ അംബികപിള്ളയുടെ സലൂൺ സ്റ്റോർ സ്റ്റൈൽ ലോഫ്റ്റിന്‍റെ ലോഞ്ചിംഗിൽ വച്ചാണ് ബോളിവുഡ് സുന്ദരി സോനം കപൂർ തന്‍റെ ആ ഇഷ്ടം വെളിപ്പെടുത്തിയത്. ഏതു ഡിസൈനറുടെ വസ്ത്രമാണ് ധരിക്കാൻ ഇഷ്ടപ്പെടുന്നതെന്ന ചോദ്യത്തിന് ശാലിനി ജെയിംസ് എന്നായിരുന്നു ഉത്തരം. ശുദ്ധവായു ശ്വസിക്കുന്നതുപോലെ എന്നാണ് ശാലിനിയുടെ വസ്ത്രങ്ങളെ സോനം വിശേഷിപ്പിച്ചത്. ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യ ചെയർപേഴ്സൺ സുനിൽ സേത്തി അടക്കം പല പ്രമുഖരും ശാലിനിയുടെ ഡിസൈനുകൾ ഇഷ്ടപ്പെട്ടു വാങ്ങുകയുണ്ടായി.

shalini_james

“ശരിക്കും ഒരു റീജിയണൽ പ്ലെയർ മാത്രമാണ് ഞാൻ ഈ രംഗത്ത്. എങ്കിലും കോട്ടണിൽ ഇത്രയും വർക്കുകൾ ഡിസൈനർമാർ അധികം ചെയ്യാറില്ല. അതുകൊണ്ടാവും എന്‍റെ ഡിസൈനുകൾ ശ്രദ്ധിക്കപ്പെട്ടത്.” “സോനം കപൂർ എനിക്ക് മെയിൽ അയച്ചു. എന്‍റെ കളക്ഷനുകളെ അനുമോദിച്ചു കൊണ്ടുള്ള മെയിൽ ആയിരുന്നു അത്.” മുംബൈയിൽ ഒരു പരിപാടിയിൽ ശാലിനി ഡിസൈൻ ചെയ്ത മനോഹരമായ ചുവന്ന വസ്ത്രത്തിലാണ് സോനം വന്നത്. “കേരളം വിട്ട് മറ്റൊരു സ്ഥലത്ത് എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുന്നതിൽ എന്‍റെ സുഹൃത്തായ അംബിക പിള്ളയുടെ സഹായം എടുത്തു പറയേണ്ടതുണ്ട്” ശാലിനി പറയുന്നു.

ഇംഗ്ലീഷ് ബിരുദത്തിനു ശേഷം ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നാണ് ശാലിനി ഫാഷൻ ഡിസൈനിംഗ് പഠിച്ചത്. പിന്നീട് 2002 ൽ വീട്ടിൽ മന്ത്ര എന്ന പേരിൽ ഒരു സംരംഭം ആരംഭിച്ചു. ഫാഷൻ രംഗത്ത് തന്നെ വർഷങ്ങളായി പ്രവർത്തിക്കുന്ന ഷീല ജെയിംസിന്‍റെ മകളാണ് ശാലിനി. ഡിസൈൻ പറ്റേണുകൾ വരയ്ക്കാൻ മാത്രമല്ല എഴുതാനും ഇഷ്ടമാണ് ശാലിനിയ്ക്ക്. ഒപ്പം നൃത്തവും അങ്ങേയറ്റം ഇഷ്ടപ്പെടുന്നു. ശാസ്ത്രീയ നൃത്തത്തിലാണ് കൂടുതൽ താൽപര്യം. അതുകൊണ്ട് വർഷങ്ങളായി കുച്ചിപ്പുടി പരിശീലിക്കുന്നുണ്ട്.

ശോഭയുള്ള പോരാട്ടം

കനൽ പാതയിലൂടെയായിരുന്നു ശോഭയെന്ന വീട്ടമ്മയുടെ ജീവിതം കഴിഞ്ഞ കുറേക്കാലം നീങ്ങിയത്. ശരിക്കും പറഞ്ഞാൽ തീ തിന്ന് ജീവിക്കുകയായിരുന്നു അവർ. പക്ഷേ ആ ഒറ്റപ്പെടലിലും കരഞ്ഞ് കലങ്ങി കഴിയാൻ അവർ നിന്നില്ല, പോരാടി. താൻ നിരപരാധിയാണെന്ന് തെളിയിച്ചു. അപൂർവ്വമായ ഒരു കേസാണ് ശോഭയുടേത്. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ട ഒരു വീഡിയോ തന്‍റേതാണെന്ന് തെറ്റിദ്ധരിച്ചവർ ഒറ്റപ്പെടുത്തിയും ഉപേക്ഷിച്ചും കൈയൊഴിഞ്ഞപ്പോൾ തന്‍റെ നിരപരാധിത്വം തെളിയിച്ചെടുക്കേണ്ടത് ശോഭയുടെ മാത്രം ബാദ്ധ്യതയായി തീർന്നു. തളരാതെ അവർ പിടിച്ചു നിന്നു. അന്തിമ വിജയം ശോഭയുടെ വ്യക്‌തിത്വത്തിന്‍റെ കണ്ണാടിയായി. സൈബർ കുറ്റകൃത്യങ്ങൾക്കിരയാവുന്ന സ്ത്രീകൾക്ക് നിയമ പോരാട്ടത്തിന്‍റെ വഴി കാണിച്ചു കൊടുക്കുകയാണ് ഈ വീട്ടമ്മ. ഈ ധീരവനിതയുടെ സഹനത്തിന്‍റെയും പോരാട്ടവീര്യത്തിന്‍റെയും കഥയിങ്ങനെ..

സംഭവത്തിന്‍റെ തുടക്കം

നാലു വർഷം മുമ്പാണ് സംഭവം നടന്നത്. ശോഭയുടെ ഭർത്താവിന്‍റെ സ്‌ഥാപനത്തിലെ ജീവനക്കാർക്കിടയിൽ ശോഭയുടേതാണെന്ന പേരിൽ ഒരു നഗ്ന ദൃശ്യം പരക്കുന്നതായി അറിഞ്ഞു. അപവാദ പ്രചരണത്തിനെതിരെ ശോഭ അന്നു തന്നെ പരാതി കൊടുത്തു. ഇതിന്‍റെ അടിസ്‌ഥാനത്തിൽ ശോഭയുടെ ഭർത്താവിന്‍റെ സ്‌ഥാപനത്തിലെ ജീവനക്കാരനായിരുന്ന ആലപ്പുഴ സ്വദേശി ലിറ്റോയെ പോലീസ് അറസ്റ്റ് ചെയ്‌തു.

അശ്ലീല ദൃശ്യം മറ്റുള്ളവർക്ക് വാട്സാപ്പിലൂടെ കൈമാറിയ ശേഷം ഫോണിലും നേരിട്ടുമൊക്കെ ദൃശ്യം ശോഭയുടേതാണെന്ന് പറഞ്ഞു അപമാനിക്കാൻ ശ്രമിച്ചതിനാണു കേസെടുത്തത്. കുറ്റപത്രം സമർപ്പിച്ച കേസിൽ ഡിജിപിയുടെ നിർദ്ദേശപ്രകാരം പുനരന്വേഷണം ഇപ്പോൾ നടക്കുന്നുണ്ട്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ശോഭയുടെ ആവശ്യം. “എന്‍റേതെന്ന പേരിൽ ഒരു നഗ്ന ദൃശ്യം പരക്കുന്നതായി ഒരു ബന്ധു വഴിയാണ് അന്ന് അറിഞ്ഞത്. അപവാദ പ്രചരണത്തിനെതിരെ അന്നു തന്നെ പോലീസിൽ പരാതി നൽകി. സൈബർ കുറ്റകൃത്യമായതിനാൽ കമ്മീഷണറെ കാണാൻ നിർദ്ദേശം കിട്ടിയതിനാൽ അപ്പോൾ തന്നെ കമ്മീഷണർക്ക് നേരിട്ടു പരാതി കൊടുത്തു. അവിടുന്ന് പരാതി സൈബർ സെല്ലിനു കൈമാറി. ഒരു ദിവസം കഴിഞ്ഞ് തെളിവെടുപ്പ് നടന്നു. ഭർത്താവിന്‍റെ സ്ഥാപനത്തിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്‌തു. ദൃശ്യത്തിലുള്ളതു ഞാനല്ലെന്നു പോലീസുകാർ തറപ്പിച്ചു പറഞ്ഞു. വീഡിയോ ദൃശ്യമാണെന്നു പോലും അപ്പോഴാണ് ഞാനറിയുന്നത്. പക്ഷേ അത് പലർക്കും കൈ മാറി കഴിഞ്ഞിരുന്നു. അതിനാൽ എന്‍റെ ജീവിതം പ്രതിസന്ധിയിലായി.” ശോഭ പറയുന്നു.

കാര്യങ്ങൾ പോലീസിൽ ഒതുങ്ങിയില്ല

വ്യാജ വീഡിയോ ശോഭയുടേതാണെന്ന് പറഞ്ഞ് നടക്കുന്നവരുടെ എണ്ണം കൂടി കൂടി വന്നു. ശോഭയുടെ വ്യക്‌തിത്വത്തെ ആളുകൾ പരിഹസിക്കാൻ തുടങ്ങി. അതോടെ കാര്യങ്ങൾ പോലീസ് സ്റ്റേഷനിൽ അവസാനിച്ചില്ല. ശോഭക്കെതിരെ ക്രൂരമായ അപവാദ പ്രചരണമാണ് ചിലർ നടത്തിയത്. പരിചയക്കാരും ബന്ധുക്കളും തന്നെയായിരുന്നു മുന്നിൽ. “നഗ്ന ദൃശ്യങ്ങൾ സ്വയം പകർത്തി ഞാൻ തന്നെ പ്രചരിപ്പിച്ചുവെന്നായിരുന്നു അപവാദ പ്രചരണം. സംഭവത്തിലെ കൂട്ടുപ്രതിയേയും എന്നെയും അറസ്റ്റ് ചെയ്‌തു എന്നുവരെ പറഞ്ഞു പരത്തി. ഞാനല്ല ദൃശ്യത്തിലുള്ളതെന്ന് തെളിയിക്കേണ്ട ബാദ്ധ്യത എന്‍റേതുമാത്രമായി. ആരും ഒപ്പം നിന്നില്ല. അവസാനം ആ ഉത്തരവാദിത്വം എന്‍റേതാണെന്ന് മനസ്സിലായി.

ദൃശ്യങ്ങൾ പരിശോധിക്കണമെന്നും എനിക്കെതിരെ അപവാദപ്രചരണം നടത്തിയവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കൊണ്ട് വീണ്ടും പോലീസിനു പരാതി നൽകി. അന്നുമുതൽ വീട്ടിലെ അന്തരീക്ഷം ആകെ മാറി. ഞാൻ ഒറ്റപ്പെട്ടു പോയി. ഇതിനിടെ വിവാഹമോചനം തേടിയുള്ള വക്കീൽ നോട്ടീസ് ലഭിച്ചു” ശോഭ പറയുന്നു. സൈബർ ഇടങ്ങളിൽ ദിവസേന ആയിരക്കണക്കിനു പേരാണ് ഇരകളാവുന്നത്. അതിൽ സ്ത്രീകളും കുട്ടികളുമാണ് ഏറെയും. മാനഹാനി ഭയന്ന് പലരും പരാതിപ്പെടാനും മടിക്കാണിക്കാറുണ്ട്. കുടുംബത്തിലും കൂട്ടുകാർക്കിടയിലും ഒറ്റപ്പെടുമെന്ന് ഭയന്നാണ് പലരും നിശബ്ദരാവുന്നത്. പക്ഷേ ശോഭ തന്‍റെ നീതിയ്ക്ക് വേണ്ടി പോരാടി.

ആത്മാഭിമാനത്തോടെ സമൂഹത്തിന്‍റെ മുന്നിൽ തല ഉയർത്തി നിൽക്കുന്നു. സ്ത്രീകളെ സംബന്ധിച്ച് അവരുടെ വിശുദ്ധി ചോദ്യം ചെയ്യപ്പെടുമ്പോൾ അവർക്കത് താങ്ങാനാവില്ല. ഈ യാതനകളെ അതിജീവിച്ച് പോരാട്ടം തുടരുകയാണ് തൊടുപുഴ കരിങ്കുന്നം സ്വദേശിയായ ശോഭ. വാട്സാപ്പിൽ പ്രചരിപ്പിച്ച ചിത്രം തന്‍റേത് അല്ലെന്ന് തെളിയിക്കാനായിരുന്നു ശോഭ പോരാടിയത്. പോലീസ് ചിത്രം പ്രചരിപ്പിച്ച ആളെ പിടികൂടിയെങ്കിലും സംസ്ഥാനത്തെ പോലീസ് ഫോറൻസിക് ലാബിൽ രണ്ടു തവണ പരിശോധിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്നാണ് ചിത്രം സിഡാക്കിനു കൈമാറുന്നത്. അങ്ങനെ രണ്ടരവർഷത്തെ കാത്തിരിപ്പിനു ശേഷം, സൈബർ ഫോറൻസിക് കേസിലെ അന്തിമവാക്കായ സിഡാക്കിൽ നിന്ന് ആ സത്യം പുറത്തു വന്നു. ചിത്രം ശോഭയുടെതല്ലെന്ന് സിഡാക്ക് വിധിച്ചു.

“ഞാൻ തെറ്റുകാരിയല്ലെന്ന് മക്കളുടെ മുന്നിൽ തെളിയിക്കാനും ആത്മാഭിമാനം തിരിച്ചു പിടിക്കാനുമായിരുന്നു എന്‍റെ പോരാട്ടം. ഈ കാലയളവിൽ എന്‍റെ ജീവിതം പോലീസ് സ്റ്റേഷനിലും കോടതിയിലും അഭിഭാഷകന്‍റെ ഓഫീസിലുമായി വിഭജിക്കപ്പെട്ടിരുന്നു. എല്ലാവരും എന്നെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു. മക്കളെ എന്നിൽ നിന്ന് പറിച്ചെടുത്തു കൊണ്ടു പോയി. അർത്ഥം വച്ചുള്ള സമൂഹത്തിന്‍റെ നോട്ടവും പരിഹാസവും ഒരു സ്ത്രീയ്ക്ക് എത്രനാൾ പിടിച്ചു നിൽക്കാനാവും. തകർച്ചയുടെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ പോരാടാൻ തന്നെ ഞാൻ തീരുമാനിച്ചു.” ശോഭ തന്‍റെ ദുരിതകാലം അയവിറക്കുന്നു.

fight aganist cyber crime - shobha

അനുഭവങ്ങളുടെ നീറ്റൽ

സ്വന്തം നഗ്ന ദൃശ്യം താൻ തന്നെ പ്രചരിപ്പിച്ചു എന്ന ഭർത്താവിന്‍റെ വാദം തെറ്റെന്ന് ഫോറൻസിക് പരിശോധനയിലൂടെ തെളിയിച്ച ശോഭയുടെ അനുഭവം ആരെയും സങ്കടപ്പെടുത്തുന്നതാണ്. വിവാഹമോചന കേസിന്‍റെ ചർച്ചയും വിചാരണയും കൂടാതെ മൂത്ത മകളെ ശോഭ മർദ്ദിച്ചു എന്ന കള്ളക്കേസുമുണ്ടാക്കി. അപവാദ പ്രചരണത്തിന്‍റെ ദുഃഖഭാരം പേറുമ്പോഴും മക്കളെ കാണാൻ കഴിയാത്തതിന്‍റെ നിത്യദുഃഖവും ശോഭയെ അലട്ടിയിരുന്നു.“ഒരു ദിവസം രാത്രി എന്നെ വീട്ടിൽ നിന്നും പുറത്താക്കി. അന്നു രാത്രി അതേ വീടിന്‍റെ വരാന്തയിൽ ഞാൻ ഉറങ്ങാതെ കഴിച്ചു കൂട്ടി.

മനോരമ ചാനലിൽ വിളിച്ചു ഞാൻ കാര്യം പറഞ്ഞു. ന്യൂസ് വന്നപ്പോൾ പോലീസ് വനിതാസെൽ വഴി രാത്രി താമസത്തിനു സൗകര്യം ഒരുക്കിതരാമെന്ന് പറഞ്ഞെങ്കിലും ഞാൻ നിരസിച്ചു. ചാനൽ ചർച്ചയിൽ മുഖം മറയ്ക്കേണ്ട എന്ന് ഞാൻ തന്നെയാണ് പറഞ്ഞത്. തെറ്റു ചെയ്‌തിട്ടില്ലെന്ന് ഉറപ്പുള്ള ഞാൻ എന്തിനു നാണിക്കണം?”

“അന്നു രാത്രി മുഴുവനും ഞാൻ വരാന്തയിൽ കഴിഞ്ഞു. ചുറ്റിലും നായ്ക്കളുടെ കുര ഉണ്ടായിരുന്നു. എനിക്ക് നായ്ക്കളെ വലിയ പേടിയാണ്. പക്ഷേ ഒരു ചുമരിനപ്പുറം ഭർത്താവും മക്കളും ഉണ്ടല്ലോ എന്ന ധൈര്യത്തിലാണ് വരാന്തയിൽ തന്നെ ഇരുന്നത്. ആരെങ്കിലും വാതിൽ തുറക്കുമെന്ന് ഞാൻ കരുതി. അതുണ്ടായില്ല. വീട്ടിൽ കയറ്റില്ലെന്ന് ഉറപ്പായതോടെ പിറ്റേന്നു രാവിലെ ഞാൻ കരിങ്കുന്നത്തെ വീട്ടിലേയ്ക്ക് പോയി.” ശോഭ ആ കാളരാത്രിയെ പറ്റി വിവരിക്കുന്നു.

“ദൃശ്യങ്ങൾ കണ്ട് പലരും അത് ഞാൻ തന്നെയെന്ന് ഉറപ്പിച്ചു പറഞ്ഞു നടന്നു. എനിക്കുറപ്പുള്ള കാര്യമാണ്, പക്ഷേ മക്കളുടെയും 85 വയസ്സുള്ള മുത്തശ്ശിയുടെയും ഒക്കെ മുന്നിൽ തല ഉയർത്തി പിടിച്ചു നിൽക്കാൻ എനിക്കൊരു തെളിവു വേണം. ഇല്ലെങ്കിൽ ആ തള്ളയുടെ മക്കളല്ലേ എന്ന ചോദ്യം അവർക്കു നേരെയും ഉയരും. ഞാൻ കാരണം അവർക്ക് നാണക്കേട് തോന്നരുതെന്ന് എനിക്കും നിർബന്ധമുണ്ടായിരുന്നു. പക്ഷേ ദൃശ്യം സംശയാതീതമായി തെളിയിക്കാൻ എവിടെ കൊടുക്കണമെന്ന് എനിക്കൊരു നിശ്ചയവും ഉണ്ടായിരുന്നില്ല. സിഡാക്കിനെ പറ്റി പോലീസ് ഉദ്യോഗസ്‌ഥർ വഴിയാണ് അറിഞ്ഞത്. ഡിജിപിയാണ് സിഡാക്കിൽ എത്താൻ സഹായിച്ചത്. ആറുമാസത്തിനകം ദൃശ്യത്തിലുള്ളതു ഞാനല്ലെന്നുള്ള വിശദമായ റിപ്പോർട്ട് വന്നു” ശോഭ പറയുന്നു.

അമ്മ മോശക്കാരിയാണെന്ന് വരുത്തി തീർത്താണ് കുട്ടികളെ ശോഭയിൽ നിന്ന് അകറ്റിയത്. ദൃശ്യങ്ങൾ തന്‍റേതല്ലെന്ന് തെളിയിക്കാൻ ശോഭയ്ക്ക് സാധിച്ചുവെങ്കിലും അവരുടെ ജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങൾക്ക് ആര് ഉത്തരം പറയും എന്ന ചോദ്യം ബാക്കിയാണ്. തീർച്ചയായും അതൊരു മനുഷ്യാവകാശ പ്രശ്നമാണ്. അമ്മയ്ക്ക് കുഞ്ഞുങ്ങളെ ഉപേക്ഷിക്കാനോ കാണാതിരിക്കാനോ സാധിക്കുകയില്ലല്ലോ. അപ്പോൾ കുഞ്ഞുങ്ങളെ തന്‍റെ അടുത്ത് നിന്ന് അകറ്റാൻ ആരാണ് മന:പൂർവ്വം ശ്രമിച്ചത്. ഈ പ്രശ്നമാണ് ശോഭയെ വീണ്ടും കോടതി കയറ്റുന്നത്.

ചൈൽഡ് ലൈൻ വിവാദം

കുട്ടികൾക്കെതിരായ കേസുകളിൽ സർക്കാരിന്‍റെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന സംവിധാനമാണ് ചൈൽഡ് ലൈൻ. ശോഭയുടെ ഭർത്താവിന്‍റെ വാക്ക് വിശ്വസിച്ച ശോഭയ്ക്ക് മാനസികപ്രശ്നമുണ്ടെന്ന് സർട്ടിഫിക്കറ്റ് കൊടുത്തതിനാൽ ആണ് ഇപ്പോൾ ശോഭയ്ക്ക് കുട്ടികളെ കാണാൻ കൂടി കഴിയാത്തത്.  ശോഭയ്ക്ക് മാനസിക രോഗമാണെന്നും ചികിത്സയിൽ ആണെന്നും ചൈൽഡ് ലൈനിനോടു പറഞ്ഞ ഭർത്താവിന്‍റെ വാദം മാത്രം കണക്കിലെടുത്ത ചൈൽഡ് ലൈനിന്‍റെ നടപടി ശോഭ ചോദ്യം ചെയ്തിരുന്നു.

“മാനസിക രോഗത്തിനു സ്വയം ഒരാൾക്ക് ചികിത്സിക്കാൻ പറ്റില്ലല്ലോ. അതിനു തീർച്ചയായും ഒരു ഡോക്‌ടർ കാണുമല്ലോ. അപ്പോൾ ഈ ഏജൻസി ഇത്ര സീരിയസായി ഒരു റിപ്പോർട്ട് കൊടുക്കുമ്പോൾ ചുരുങ്ങിയ പക്ഷം ഡോക്ടറോടെങ്കിലും ക്രോസ്ചെക്ക് ചെയ്യണ്ടേ? ഇല്ലാത്ത ഡോക്ടറെ വിളിച്ചു ചോദിക്കാൻ പറ്റില്ലെന്നുള്ളത് വേറെ കാര്യം! എറണാകുളത്ത് താമസിക്കുന്ന എന്നെ വിളിപ്പിച്ചു നിജസ്ഥിതി ചോദിക്കാമല്ലോ ” ശോഭ ചോദിക്കുന്നു. ചൈൽഡ് ലൈൻ ഈ റിപ്പോർട്ട് കൊടുക്കുന്നതിനു മുമ്പ് വരെ ശോഭയ്ക്ക് മാസത്തിൽ രണ്ടു തവണ കുട്ടികളെ കാണാനുള്ള അനുമതി ഉണ്ടായിരുന്നു. ചൈൽഡ് ലൈൻ റിപ്പോർട്ട് നൽകിയതോടെ ഈ വഴിയും അടഞ്ഞു. “ഇവരുടെ റിപ്പോർട്ട് എന്നെക്കാൾ അധികം എന്‍റെ കുട്ടികളെ തന്നെയാണ് ബാധിക്കുന്നത്. കാരണം അമ്മയ്ക്ക് ഭ്രാന്താണെന്ന് കുട്ടികളുടെ അച്‌ഛൻ തന്നെയാണല്ലോ പറയുന്നത്. അത് റെക്കോർഡിക്കലി ആവുകയും ചെയ്‌തു.” കോടതിയില്‍ ഹാജരാക്കിയ റിപ്പോർട്ടിലാണ് ചൈൽഡ് ലൈനിന്‍റെ പരാമർശം ഉള്ളത്. കോടതിയിൽ നിന്ന് കേസിന്‍റെ രേഖകൾ എടുത്ത് പരിശോധിച്ചപ്പോഴാണ് ശോഭയ്ക്ക് ഇങ്ങനെയൊരു കെണി അറിയാൻ കഴിഞ്ഞത്.

കേസിന്‍റെ വഴി

ഇന്‍റർനെറ്റിന്‍റെ വരവോടെ ക്രൈമിന്‍റെ രീതികളും നിയമവും പുതിയതായി ഉടലെടുത്തിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതൽ ഇരകളാക്കപ്പെടുന്നത് സൈബർ ലോകത്താണ്. ശോഭയുടെ കാര്യം തന്നെ അത്തരത്തിൽ ഉണ്ടായ ഒന്നാണ്. ശോഭയുടേതെന്ന് പറഞ്ഞ് പരത്തിയ നഗ്ന ദൃശ്യം വിദേശത്തു നിന്നുള്ള ഒരാളിൽ നിന്നാണ് ലഭിച്ചതെന്ന് അത് വാട്സാപ്പ് വഴി പ്രചരിപ്പിച്ചതിനു പിടിയിലായ ശോഭയുടെ ഭർത്താവിന്‍റെ ഓഫീസിലെ മുൻ ജീവനക്കാരനായ ആലപ്പുഴ സ്വദേശി ലിറ്റോ പോലീസിനു മൊഴി നൽകിയിരുന്നു.

പ്രചരിപ്പിക്കപ്പെട്ട ദൃശ്യം തന്‍റേതല്ലെന്ന് ഫോറൻസിക് പരിശോധന വഴി തെളിയിക്കാൻ ശോഭയ്ക്ക് സാധിച്ചെങ്കിലും താൻ അതിന്‍റെ പേരിൽ അപമാനിക്കപ്പെട്ടത് നികത്താനാവില്ലല്ലോ എന്നാണ് ശോഭ പറയുന്നത്. ഇപ്പോൾ തന്‍റെ പോരാട്ടം വിജയം കണ്ടെങ്കിലും ഇനിയും ഈ കേസിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നാണ് ശോഭയുടെ പക്ഷം.

ഭർത്താവിന്‍റെ മൊഴിയുടെ അടിസ്‌ഥാനത്തിൽ മാത്രം തനിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് നൽകിയ ചൈൽഡ് ലൈനിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തു. ശോഭയെപ്പോലെ സൈബർ ക്രൈമിന്‍റെ ഇരയായ അനേകം പേരുണ്ടാവും. പക്ഷേ വളരെ ചുരുക്കം പേരെ ഇങ്ങനെ തളരാതെ പോരാടനുറച്ച് മുന്നോട്ടു വരാറുള്ളൂ. ശോഭയുടെ പോരാട്ട ജീവിതം എല്ലാ സ്ത്രീകൾക്കും ഒരു മാതൃകയാണ്.

നഖം കടിയ്ക്കുന്ന ശീലം ഉണ്ടോ?

കയ്യിലെ നഖങ്ങൾ ഓരോന്നായി ചവച്ചരച്ചു കൊണ്ടിരിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ എങ്കിൽ ഇത് അറിഞ്ഞിരിക്കണം, പ്രാഥമികമായി ഈ ശീലം നമ്മുടെ സൗന്ദര്യത്തെ കളങ്കപ്പെടുത്തുന്നു. ആരോഗ്യത്തിന് ഹാനികരമായ പലതരം രോഗാണുക്കൾ നഖങ്ങളിൽ പറ്റി പിടിക്കാൻ സാധ്യത വളരെ കൂടുതൽ ആണ്. ഇന്നത്തെ ദൈനംദിന തിരക്കുള്ള ജീവിതശൈലിയിൽ, പലരും നഖം കടിക്കുന്നത് പതിവാണ്.

യഥാർത്ഥത്തിൽ നഖങ്ങൾ നമ്മുടെ സൗന്ദര്യത്തെ വർദ്ധിപ്പിക്കുന്നു, പക്ഷേ നഖങ്ങൾ കടിക്കുന്നത് നമ്മുടെ സൗന്ദര്യത്തെ കളങ്കപ്പെടുത്തുന്നു…

നഖങ്ങൾ ചവയ്ക്കുന്നത് പിരിമുറുക്കത്തിന്‍റെ ലക്ഷണമാണെന്നും ചിലപ്പോൾ ഇത് വേഗത്തിൽ ഒഴിവാക്കാൻ  കഴിയില്ലെന്നും പറയപ്പെടുന്നു. ഇങ്ങനെ മോശം മാനസികാവസ്ഥയുടെ സൂചനയും നഖം കടി വെളിപ്പെടുത്തുന്നുണ്ട്. കൂടുതലായി നഖങ്ങൾ ചവയ്ക്കുന്ന ആളുകൾ കൂടുതൽ സമ്മർദ്ദത്തിലാണെന്ന് ഒരു ഗവേഷണം വെളിപ്പെടുത്തുന്നത്

എന്നാൽ നഖം കടിയ്ക്കുന്ന ഈ ശീലം നിങ്ങളുടെ ആരോഗ്യത്തിന് വലിയ ദോഷം വരുത്തുമെന്ന് മനസിലാക്കിയാൽ പിന്നെ ആ പ്രവണത കുറയ്ക്കാൻ എളുപ്പമാണ്.

രോഗസാധ്യത കൂടുതൽ

വൃത്തിഹീനമായ നഖങ്ങൾ ചവയ്ക്കുന്നത് രോഗകാരിയായ ബാക്ടീരിയകൾക്ക് കാരണമാകുന്നു നഖങ്ങളിൽ അപകടകാരികളായ ബാക്ടീരിയകളായ സാൽമൊണെല്ല, ഇ. കോളി എന്നിവ വളരുന്നു. നഖങ്ങൾ പല്ലുകൊണ്ട് മുറിക്കുമ്പോൾ, ഈ ബാക്ടീരിയകൾ വായിൽ എളുപ്പത്തിൽ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ രോഗിയാകുമെന്ന് ഉറപ്പാണ്. നമ്മുടെ നഖങ്ങൾ വിരലുകളെക്കാൾ ഇരട്ടി വൃത്തിഹീനമാകാൻ സാധ്യത ഉണ്ട് എന്ന് അറിയാമല്ലോ. ഇക്കാര്യം പല ഗവേഷണങ്ങളും പറയുന്നുമുണ്ട്…

ചർമ്മരോഗം

ഇത് കൂടാതെ ചർമ്മത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നഖങ്ങൾ ചവയ്ക്കുന്നത് വിരലിൽ ചുറ്റുമുള്ള ചർമ്മകോശങ്ങളെ നശിപ്പിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ത്വക് രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്. നഖത്തിന്‍റെ ചുറ്റുമുള്ള ചർമ്മത്തിൽ സംഭവിക്കുന്ന ചർമ്മ അണുബാധയാണിത്. ഈ രോഗത്തിൽ, ചർമ്മത്തിൽ മുറിവുകൾ രൂപം കൊള്ളുന്നു. ഇത്തരത്തിലുള്ള അണുബാധ ഞരമ്പുകൾക്ക് നാശമുണ്ടാക്കാനും കഴിവുള്ളവയാണ്.

പല്ലുകൾക്കും ക്ഷതം

നഖങ്ങൾ കടിക്കുന്നത് നിങ്ങളുടെ പല്ലുകളെ വളരെ മോശമായി ബാധിക്കുന്നു. നഖങ്ങളിൽ നിന്ന് വായില്‍ പ്രവേശിക്കുന്ന അഴുക്ക് നിങ്ങളുടെ പല്ലുകളെ ദുർബലപ്പെടുത്താൻ തുടങ്ങുന്നു. നഖങ്ങൾ ചവയ്ക്കുന്നതിലൂടെ നഖങ്ങളുടെ അഴുക്ക് പല്ലുകളിൽ എത്തുന്നു, അതിനാൽ പല്ലുകളും ദുർബലമാകും.

അർബുദ സാധ്യതയുമുണ്ട്

എല്ലായ്പ്പോഴും നഖങ്ങൾ ചവയ്ക്കുന്നത് കുടൽ കാൻസറിന് കാരണമാകും. വാസ്തവത്തിൽ, നഖങ്ങൾ ചവച്ചരച്ച് നഖങ്ങളിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ നമ്മുടെ കുടലിലെത്തുന്നു, ഇത് കാൻസർ പോലുള്ള രോഗങ്ങൾക്കും കാരണമാകും.

സാഗരസംഗമം – ഭാഗം 4

ഫഹദ് സാർ… ജീവിത വൃക്ഷത്തിന്‍റെ ശാഖയിൽ ഞാൻ നിങ്ങളെ കാത്തിരിക്കുന്നു. എന്നെങ്കിലുമൊരിയ്ക്കൽ അങ്ങ് എന്നെത്തേടി വരുമെന്ന പ്രതീക്ഷയോടെ… മനസ്സ് അറിയാതെ ഉരുവിട്ടു കൊണ്ടിരുന്നു.

മനസ്സിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട ദിനരാത്രങ്ങളിൽ ഞാൻ നരേട്ടനുമായി ആവശ്യത്തിനും, അനാവശ്യത്തിനും കലഹിച്ചു. ഒരു പക്ഷേ ക്ഷമയുടെ നെല്ലിപ്പലകയിലെത്തിയ നരേട്ടന്‍റെ പ്രതികരണം ചിലപ്പോഴെല്ലാം മോശമായിക്കൊണ്ടിരുന്നു.

സ്വയം നിയന്ത്രിച്ചു നിർത്തിയ ആത്മനിയന്ത്രണം കൈവിട്ടകന്നതായിരിക്കാം അതിന് കാരണം. അപ്പോഴെല്ലാം നാലു കുഞ്ഞിക്കണ്ണുകൾ ഞങ്ങളെ അമ്പരന്ന് നോക്കി നിന്നു. തങ്ങളുടെ ജനനശേഷം ആദ്യമായിക്കാണുന്ന മാതാപിതാക്കളുടെ കലഹം അവരെ ഒട്ടൊന്നുമല്ല വേദനിപ്പിച്ചത്.

കോളേജിലും എന്‍റെ മനസ്സിന്‍റെ പ്രക്ഷുബ്‍ധത പ്രതിഫലിച്ചു. വിദ്യാർത്ഥികൾക്കിടയിൽ സൗമ്യശീലയായ അധ്യാപികയെന്നറിയപ്പെട്ടിരുന്ന ഞാൻ, ഇടയ്ക്കെല്ലാം പൊട്ടിത്തെറിച്ചു. അതുകണ്ട് അവർ അദ്ഭുതസ്തംഭരായി. ഒടുവിൽ ക്ലാസ്സെടുക്കാൻ കഴിയാതെ ഞാൻ കോളേജിൽ നിന്നും നീണ്ട കാലത്തേയ്ക്ക് അവധിയെടുത്ത് വീട്ടിൽ കഴിഞ്ഞു കൂടി.

“മാഡം, ആപ് കോ ക്യാ ഹുവാ? ആപ് കഭി ഭീ ഇസി തരഹ് നഹി ഹൈ…” എന്നെ അന്വേഷിച്ച് വീട്ടിലെത്തിയ വിദ്യാർത്ഥികളുടെ ചോദ്യശരങ്ങൾക്കു മുന്നിൽ ഞാൻ തലകുനിച്ചു നിന്നു.

അതെ… അധ്യാപികയായ ശേഷം ആദ്യമായിട്ടായിരുന്നു ഞാൻ വല്ലാതെ പൊട്ടിത്തെറിച്ചത്. വിദ്യാർത്ഥികളുടെ മുന്നിൽ എന്നും സൗമ്യശീലയായ അധ്യാപികയായിരുന്നുവല്ലോ ഞാൻ. എന്നാൽ എന്‍റെ ജീവിതത്തിലെ താളപ്പിഴകൾ അവരൊരിക്കലും അറിഞ്ഞിരുന്നില്ലല്ലോ… അവർക്കെന്നും പ്രിയപ്പെട്ട അധ്യാപിക മാത്രമായിരുന്നു ഞാൻ.

വിദ്യാർത്ഥികളുടെ കണ്ണിലുണ്ണിയായ അധ്യാപിക…

ദുരന്തപൂർണ്ണമായ ഒരു ഭൂതകാലം എനിക്കുണ്ടെന്നും, ആ ഭൂതകാലത്തിലെ ദുരന്ത നായികയാണ് ഞാനെന്നും, ആ ദുരന്തം എന്നെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും അവരറിയുന്നില്ലല്ലോ എന്ന് ദുഃഖത്തോടെ ഞാനോർത്തു.

ഒടുവിൽ ദുഃഖങ്ങളിൽ നിന്നുമുള്ള ഒരു മോചനത്തിനായാണ് ഞാൻ അൽപം കാലത്തേയ്ക്ക് ലീവെടുത്ത് നാട്ടിലെത്തിയത്. അമ്മയുടെ സ്നേഹസാമീപ്യത്തിൽ എല്ലാം മറക്കാൻ. കരയിൽ പിടിച്ചിട്ട പരൽമീനിനെപ്പോലെ ഉഴറുന്ന മനസ്സിന്‍റെ ഉഛ്വാസ വായുവിനു വേണ്ടിയുള്ള പിടച്ചിലിൽ നിന്നും അൽപം മുക്തി നേടാൻ. അതിനു വേണ്ടിയാണ് നരേട്ടനോടു പോലും പറയാതെ ഞാൻ ഡൽഹിയിൽ നിന്നും വണ്ടി കയറിയത്. നാട്ടിലെത്തി അമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുമ്പോൾ, എന്‍റെ തലയിൽ തലോടി ആശ്വസിപ്പിച്ചു കൊണ്ട് അമ്മ പറഞ്ഞു.

“മോളെ മീരാ… നിന്‍റെ ഈ ഒളിച്ചോട്ടം ഒട്ടും ശരിയായില്ല. ഇങ്ങനെയായാൽ നീ എന്തിൽ നിന്നാണോ ഓടിയോളിക്കാൻ ശ്രമിക്കുന്നത് ആ വസ്തു നിന്നെ വീണ്ടും വീണ്ടും കീഴ്പ്പെടുത്തുകയെ ഉള്ളൂ. നിന്നെ അലട്ടുന്ന ദുഃഖ ചിന്തകളിൽ നിന്ന് മോചനം ലഭിക്കണമെങ്കിൽ നീ കൂടുതൽ ധൈര്യം ആർജ്ജിക്കണം. എല്ലാം മറക്കുവാനുള്ള ശ്രമം തുടരണം. മീരാ… ഒരു കുടുംബിനിയാണെന്നുള്ള കാര്യം നീ മറന്നു പോകുന്നു. നിന്‍റെ മക്കൾ അവർ നിന്നെക്കണ്ടാണ് വളരുന്നത്. അവർക്കു വേണ്ടിയെങ്കിലും നീ ഒരു നല്ല അമ്മയായി, ഭാര്യയായി ജീവിക്കണം. പഴയതെല്ലാം നീ മറക്കണം. നരന്‍റെ സ്നേഹത്തെ അംഗീകരിയ്ക്കണം.”

അമ്മയുടെ വാക്കുകൾ എന്നിൽ ജ്വലിച്ചു കൊണ്ടിരുന്ന താപാഗ്നിയെ ഊതിക്കെടുത്തി. ഒരാഴ്ച കഴിഞ്ഞു ഞാൻ ഡൽഹിയ്ക്കു തന്നെ മടങ്ങി. പക്ഷേ നരേട്ടൻ അപ്പോഴേയ്ക്കും ഒരു കലഹപ്രിയനായി മാറിക്കഴിഞ്ഞിരുന്നു. മനോനിയന്ത്രണം വിട്ടകന്നവരെപ്പോലെ അദ്ദേഹം എന്നോട് വീണ്ടും കലഹം തുടർന്നു. എന്‍റെ ഒളിച്ചോട്ടം അദ്ദേഹത്തെ പ്രകോപിപ്പിച്ചിരുന്നു.

“നീ ആരെക്കാണാനാണ് നാട്ടിലേയ്ക്കു പോയത്? നിന്‍റെ പഴയ കാമുകനേയോ?” ഒരു സംസ്കാര ശൂന്യനെപ്പോലെ നിയന്ത്രണം വിട്ട് നരേട്ടൻ അലറി.

ഞങ്ങളുടെ ജീവിതത്തിൽ ദാമ്പത്യ കലഹങ്ങൾ നിത്യ സംഭവമായി മാറിയപ്പോൾ രാഹുലും, കൃഷ്ണയും എല്ലാം കണ്ടും കേട്ടും പരിചയിച്ചു. മൗനത്തിന്‍റെ വാത്മീകത്തിലൊളിച്ചിരുന്ന് അവർ തങ്ങളുടെതായ ലോകത്തിൽ ഒതുങ്ങിക്കൂടി. ബാല്യ-കൗമാരങ്ങളുടെ കളിചിരികൾ അവർക്കന്യമായിത്തീർന്നു. നരേട്ടനാകട്ടെ കുറേശെ മദ്യസേവയും തുടങ്ങി. പലപ്പോഴും മദ്യപിച്ചു വന്ന് നരേട്ടൻ തന്നെ കലഹങ്ങൾക്ക് തുടക്കമിട്ടു.

“പ്രേമനായിക ഏതു സ്വപ്നലോകത്താണോ വിഹരിക്കുന്നത്? ഈയുള്ളവനെ ഓർക്കുവാൻ അവിടത്തേയ്ക്ക് സമയമുണ്ടാകുമോ ആവോ?”

മദ്യലഹരിയിൽ കുഴഞ്ഞ വാക്കുകളുമായി ആടിയാടിയെത്തുന്ന നരേട്ടൻ പതിവു കാഴ്ചയായി. ഡൽഹി യൂണിവേഴ്സിറ്റിയിലെ ആ പ്രഗത്ഭനായ അധ്യാപകനിലുണ്ടായ മാറ്റങ്ങൾ പലർക്കും അംഗീകരിയ്ക്കാൻ കഴിയാതെയായി. ഞാൻ മൂലം പല ജീവിതങ്ങൾ നാശത്തിന്‍റെ പടുകുഴിയിൽ വീഴുന്നത് എനിയ്ക്കു കണ്ടു നിൽക്കേണ്ടി വന്നു. എന്‍റെ ഭർത്താവും, മക്കളുമാണെന്ന ഓർമ്മ എന്നെ തളർത്തി. അങ്ങനെ ആറേഴു വർഷങ്ങൾ കടന്നു പോയി. ഇതിനിടയിൽ മക്കൾ വലുതാവുന്നത് ഞാനറിഞ്ഞില്ല. വളർന്നപ്പോൾ അവർ ഞങ്ങളിൽ നിന്ന് അകന്നു കൊണ്ടിരുന്നു. കൂട്ടുകാർ മാത്രമായി അവരുടെ ലോകം. പലപ്പോഴും രാത്രികാലങ്ങളിൽ വളരെ വൈകി മാത്രം അവർ വീട്ടിൽ മടങ്ങിയെത്തി. വൈകിയെത്തുന്ന രാഹുൽ മോനെക്കണ്ട് ഞാൻ ചോദ്യം ചെയ്‌തപ്പോൾ അവൻ എന്‍റെ നേരേ പൊട്ടിത്തെറിച്ചു.

“മൈൻഡ് യുവർ ഓൺ ബിസിനസ്… ഞങ്ങൾ ഞങ്ങളുടെ കാര്യം നോക്കിക്കോളാം. അല്ലെങ്കിൽ തന്നെ നിങ്ങൾക്കെന്താണ് അതിനുള്ള അർഹത? നിങ്ങൾക്ക് രണ്ടുപേർക്കും കലഹിക്കാനല്ലെ സമയമുള്ളൂ? ഞങ്ങളെ ശ്രദ്ധിക്കാൻ നിങ്ങൾക്കെവിടെ സമയം?”

ജീവിതം ആകെ മടുത്തു തുടങ്ങിയ ഒരു കൗമാരക്കാരന്‍റെ ധിക്കാരം നിറഞ്ഞ വാക്കുകളായിരുന്നു അവ. അവന്‍റെ കൊച്ചു മനസ്സ് ഞങ്ങൾക്കിടയിൽ വീർപ്പുമുട്ടിയിരുന്നത് എത്രയെന്ന് ആ വാക്കുകളിലൂടെ എനിക്കൂഹിക്കാൻ കഴിഞ്ഞു. എന്നാൽ കാര്യങ്ങൾ അപ്പോഴേയ്ക്കും എന്‍റെ നിയന്ത്രണം വിട്ട് അകന്നു പോയി കഴിഞ്ഞിരുന്നു. പരസ്പര ബന്ധമോ, അടുപ്പമോ ഇല്ലാതെ മൂന്നു നാലു ജീവിതങ്ങൾ ആ വലിയ വീട്ടിൽ മിണ്ടാട്ടമില്ലാതെ വീർപ്പുമുട്ടിക്കഴിഞ്ഞു കൂടി.

ഇതിനിടയിൽ കൃഷ്ണയും അവളുടേതായ ലോകം കണ്ടെത്തി. ഡാൻസ് ക്ലബ്ബുകളും, നൈറ്റ് പാർട്ടികളും, ഉന്നതരുടെ മക്കളുമായുള്ള സൗഹൃദങ്ങളും അവളെ വഴിതെറ്റിച്ചു കൊണ്ടിരുന്നു. ഡൽഹി എന്ന മഹാ നഗരത്തിന്‍റെ പുറം മോടിയ്ക്കകത്തെ ജീർണ്ണതയുടെ മറ്റൊരു മുഖം. അതു തങ്ങളുടെ മക്കളേയും ഗ്രസിക്കുന്നതു കണ്ടപ്പോൾ എനിക്ക് ഉണരാതിരിക്കാനായില്ല. മക്കളുടെ വഴിതെറ്റൽ നരേട്ടനും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അദ്ദേഹം മദ്യപാനം നിർത്തി ഒരു നല്ല അച്ഛനാകുവാനുള്ള ശ്രമം തുടങ്ങി.

എന്നാൽ രാഹുൽ മോന്‍റെ വൈകിയെത്തുന്ന രാത്രികളിലെ അസ്വാഭാവിക ചലനങ്ങൾ നരേട്ടനിലെ അച്‌ഛനേയും എന്നിലെ അമ്മയേയും വല്ലാതെ ഞെട്ടിച്ചു. അവൻ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഞങ്ങൾക്കു ബോധ്യമായി. കുറ്റബോധം ഞങ്ങളിരുവരേയും വല്ലാതെ കാർന്നു തിന്നുവാൻ തുടങ്ങി. അതോടെ കലഹങ്ങൾക്കും സ്വാർത്ഥ ചിന്തകൾക്കും അവധി കൊടുത്ത് മക്കളുടെ കാര്യത്തിൽ ഞങ്ങൾ ജാഗരൂകരായി.

“നരേട്ടാ… നമ്മുടെ മക്കൾ നാം കാരണം നശിച്ചു കൊണ്ടിരിക്കുന്ന അവരെ വീണ്ടെടുക്കേണ്ടത് നമ്മുടെ കടമയല്ലേ നരേട്ടാ… ഞാൻ ചെയ്‌ത എല്ലാ തെറ്റുകൾക്കും മാപ്പു ചോദിക്കുന്നു.”

ആ കാലിൽ വീണ് മാപ്പപേക്ഷിക്കുമ്പോൾ നരേട്ടനും എല്ലാം ക്ഷമിക്കുവാൻ തയ്യാറായി എന്നിലെ കാമുകി അതോടെ മരിച്ചു വീണു. ഒരു പുതിയ ജീവിതത്തിന് തറക്കല്ലിടുമ്പോൾ മനസ്സ് ചക്രവാളങ്ങൾ തേടുകയായിരുന്നു. ആഘോഷങ്ങൾ ഞങ്ങളുടെ ജീവിതത്തിലും മടങ്ങി വന്നു.

സ്നേഹത്തിന്‍റെ മൃദു വചനങ്ങളുടെ നറുംപാൽ ആവോളം പകർന്നു നൽകിയപ്പോൾ മക്കൾ തങ്ങളുടെ ചീത്തക്കൂട്ടുകെട്ടുകളുപേക്ഷിച്ച് ഞങ്ങളുടെ വഴിയ്ക്ക് വന്നു. ജീവിതം വീണ്ടും ഓളങ്ങളില്ലാതെ ശാന്തമായൊഴുകുന്ന നദി പോലെയായിത്തീർന്നു.

കഴിഞ്ഞു പോയ ഭൂതകാലത്തിൽ ജീവിക്കുന്നതിനു പകരം വർത്തമാനകാലത്തിൽ ജീവിക്കുവാൻ ഞാൻ പഠിച്ചു. മക്കളുടെ ഭാവിയെക്കുറിച്ച് ഉൽക്കണ്ഠാകുലയായ ഒരു സാധാരണ അമ്മയാകുവാൻ എനിക്കു കഴിഞ്ഞു. അക്കൊല്ലം രാഹുൽ മോന് മെഡിസിന് പ്രവേശനം കിട്ടി. അവന്‍റെ വഴിതെറ്റൽ മൂലം അവന്‍റെ പഠനവും ഇടയ്ക്ക് മോശമായിക്കൊണ്ടിരുന്നു.

അതുമൂലം എൻട്രൻസ് കിട്ടാതെ ഒന്നു രണ്ടു കൊല്ലം അവന് പാഴാകുകയും ചെയ്‌തു. എന്നാൽ പീന്നിട് സോഷ്യോളജിക്കു ചേർന്ന അവൻ അക്കൊല്ലം എൻട്രൻസ് പാസ്സായി, മെഡിസിന് അഡ്മിഷൻ നേടി.

ഇതിനിടയിൽ കൃഷ്ണയാകട്ടെ എൻജിനീയറിംഗ് ആണ് തെരഞ്ഞെടുത്തത്. മക്കൾ രണ്ടുപേരും ഉന്നതിയിലേയ്ക്കു കുതിയ്ക്കുന്നതു കണ്ട് നരേട്ടനും സന്തോഷിച്ചു. എന്നാൽ പെട്ടെന്നാണ് ആ അശനിപാതം ഞങ്ങളുടെ തലയ്ക്കുമേൽ വന്നു പതിച്ചത്. മെഡിസിന് മൂന്നാം വർഷം പഠിക്കുമ്പോൾ രാഹുൽമോന് ഒരു വയറുവേദനയിലാണ് തുടക്കം.

എല്ലാ ദിവസവും കോളേജിൽ പോയി മടങ്ങി വരുമ്പോൾ വയറുവേദന മൂലം അവൻ കട്ടിലിൽ കേറി കിടക്കുക പതിവായിരുന്നു. ആദ്യം അത് ആഹാരത്തിലെ അപാകതകളായിരിക്കും എന്നാണ് വിചാരിച്ചത്. അല്ലെങ്കിൽ ഗ്യാസിന്‍റേതാകുമെന്ന്. പലവിധ നാടൻ മരുന്നുകൾ പ്രയോഗിച്ചിട്ടും വേദന ശമിയ്ക്കാതെ വന്നപ്പോൾ അവൻ മെഡിക്കൽ കോളേജിൽ തന്‍റെ പ്രൊഫസറെ പോയിക്കണ്ടു.

അദ്ദേഹം നൽകിയ ചില മരുന്നുകൾ കഴിച്ചിട്ടും വേദന ശമിച്ചില്ല. ഒടുവിൽ അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം വിശദമായ ചില പരിശോധനകൾക്ക് വിധേയനായി. ഒടുവിൽ ആ സത്യം വെളിപ്പെട്ടു. രാഹുൽ മോന് സ്റ്റോമക്ക് ക്യാൻസർ ആണെന്ന സത്യം. അപ്പോഴേയ്ക്കും അസുഖം അതിന്‍റെ ഭീകരരൂപത്തിലെത്തിക്കഴിഞ്ഞിരുന്നു. വയറ്റിലെ എല്ലാ അവയവങ്ങളേയും ക്യാൻസർ ബാധിച്ചു കഴിഞ്ഞു.

“ഡോക്ടർ, എങ്ങിനെയെങ്കിലും എന്‍റെ മകനെ രക്ഷിക്കണം ഡോക്ടർ…” ഞാൻ ഡോക്ടറോട് കേണപേക്ഷിച്ചു.

“ഐ വിൽ ട്രൈ മൈ ബെസ്റ്റ്…”

“പ്രൊഫസർ, മീരാ നാരായണൻ ഞാൻ നിങ്ങളുടെ മകനെ രക്ഷിക്കാൻ എന്നാലാവുന്നതെല്ലാം ചെയ്യാം. അത്രമാത്രമേ എനിക്കിപ്പോൾ പറയാൻ കഴിയുകയുള്ളൂ…” ഡോക്ടറുടെ വാക്കുകൾ എന്നിലെ മാതാവിന്‍റെ ആധി കൂട്ടിയതേയുള്ളൂ…”

.ലോകത്തിൽ എനിക്കുള്ള വിലപ്പെട്ടതെന്തു നൽകിയും രാഹുലിനെ രക്ഷിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് ഞങ്ങൾ നടത്തിയത്. നരേട്ടൻ അവനു വേണ്ടി വിലപ്പെട്ട മരുന്നുകൾ വിദേശത്തു നിന്നും വരുത്തി. ഒടുവിൽ ക്യാൻസർ കിഡ്നിയെ ബാധിച്ചപ്പോൾ അവന്‍റെ കിഡ്നി രണ്ടും എടുത്തു കളയേണ്ടി വന്നു. അപ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം അവനു മാച്ചു ചെയ്യുന്ന ഒരു കിഡ്നിയ്ക്കു വേണ്ടിയുള്ള അന്വേഷണമായി. ഒടുവിൽ അത് എന്‍റേതു മാത്രമാണെന്ന കണ്ടെത്തലിൽ അവന് എന്‍റെ ഒരു കിഡ്നി നൽകി അവന്‍റെ ജീവൻ രക്ഷിക്കുവാനുള്ള ശ്രമമാരംഭിച്ചു. ഒരിയ്ക്കൽ രാഹുൽ മോൻ എന്‍റെ കാലുകളിൽ വീണുപേക്ഷിച്ചു.

“മമ്മീ… പ്ലീസ് എന്നെ എങ്ങിനെയെങ്കിലും രക്ഷിക്കണം. എനിക്ക് ജീവിച്ച് മതിയായിട്ടില്ല മമ്മീ…”

“നീ വിഷമിയ്ക്കരുത് രാഹുൽ… മമ്മിയുടെ ജീവൻ നൽകിയിട്ടായാലും മമ്മി മോനെ രക്ഷിക്കും…” ഞാനവനെ മാറോടു ചേർത്തു സമാശ്വസിപ്പിച്ചു. അന്ന് എന്‍റെ കിഡ്നികളിലൊന്ന് അവനു നൽകി അവനെ തൽക്കാലത്തേയ്ക്ക് രക്ഷിക്കാൻ എനിക്കു കഴിഞ്ഞു. മരുന്നുകളുടേയും വേദന സംഹാരികളുടേയും ലോകത്തായിരുന്നുവെങ്കിലും അവനന്ന് സന്തോഷവാനായിരുന്നു.

“മമ്മീ…. എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്. ഞാൻ വിചാരിച്ചത് മമ്മി സ്വന്തം കാര്യങ്ങളിലും നഷ്ടങ്ങളിലും മുഴുകി ഇപ്പോഴും ഞങ്ങളെയും പപ്പയെയും മറന്നു കഴിയുന്നുവെന്നാണ്. സോറി മമ്മീ… ഞാൻ മമ്മിയെ അതിന്‍റെ പേരിൽ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട്…”

അവന്‍റെ കുറ്റസമ്മതം എന്‍റെ നെഞ്ചിനു നേർക്കുള്ള കൂരമ്പായിരുന്നു. ഭൂതകാലത്തിൽ മാത്രം സ്വയം മറന്ന് ജീവിച്ചതിനുള്ള ശിക്ഷ എന്‍റെ മകനായിട്ട് എനിക്കു നേടിത്തന്നിരിക്കുന്നു. അവന്‍റെ വാക്കുകളിലൂടെ ഞാനെത്രമാത്രം സ്വാർത്ഥയായിരുന്നുവെന്ന് അന്നാദ്യമായി ഞാനറിഞ്ഞു. പിന്നീടൊരിക്കലും സ്വന്തം ദുഃഖത്തിൽ മുഴുകി ഞാനവരെ വേദനിപ്പിക്കാതിരിക്കാൻ ശ്രമിച്ചു.

നരേട്ടന്‍റെയും കൃഷ്ണമോളുടേയും രാഹുലിന്‍റെയും കാര്യങ്ങളിൽ ഞാൻ കൂടുതൽ ശ്രദ്ധിച്ചു. എന്നാൽ കൃഷ്ണമോളാകാട്ടെ എന്നെപ്പോലെ ഒരു പ്രണയത്തിൽ കുടുങ്ങി കഴിഞ്ഞിരുന്നു. ഒരു ഉത്തരേന്ത്യക്കാരനോടാണ് അവൾക്ക് പ്രേമമെന്നറിഞ്ഞ് നരേട്ടൻ അവളെ വിലക്കി. എന്നാൽ അതിനെ തടുത്തു കൊണ്ട് ഞാൻ പറഞ്ഞു.

“അരുത് നരേട്ടാ… എന്നെപ്പോലെ അവളും മറ്റൊരാളെ വേദനിപ്പിച്ചു കൊണ്ട് ജീവിക്കാനിടവരരുത്. ഈ വിവാഹം നമ്മൾ നടത്തിക്കൊടുക്കണം…”

“ശരി മീരാ… നിന്‍റെ ഇഷ്ടം പോലെ നടക്കട്ടെ… അല്ലെങ്കിൽ എന്നെപ്പോലെ ജീവിതം മുഴുവൻ വിലപിക്കാൻ വിധിക്കപ്പെട്ട മറ്റൊരാളുണ്ടാകും.” അങ്ങിനെ കൃഷ്ണമോളുടെ വിവാഹം നടന്നു. അധികം താമസിയാതെ ബാംഗ്ലൂരിൽ അവൾ വർക്കു ചെയ്യുന്ന ഐടി കമ്പനിയ്ക്കടുത്തു തന്നെ ഫ്ളാറ്റു വാങ്ങി അവളും ഭർത്താവും അവിടെ സ്‌ഥിരതാമസമാക്കി. രാഹുൽ മോൻ അസുഖബാധിതനായി കഴിഞ്ഞ ഒരു വർഷത്തോളം ഞങ്ങളുടെ ജീവിതം ആരവങ്ങളില്ലാത്ത ഉത്സവപ്പറമ്പു പോലെയാണ് കടന്നു പോയത്. എന്നാലിപ്പോൾ താനും, നരേട്ടനും രാഹുൽമോനും പരസ്പരം സ്നേഹിക്കാൻ മത്സരിക്കുകയായിരുന്നു. പെട്ടെന്നാണ് വിധി ഒരു മദയാനയെപ്പോലെ അഴിഞ്ഞാടി ഞങ്ങളെ പ്രഹരിക്കാൻ തുടങ്ങിയത്.

രാഹുൽ മോൻ അസുഖം കൂടി വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റായി. അതിനുമുമ്പ് അസുഖം കുറഞ്ഞപ്പോൾ അവൻ പഠനത്തിൽ അതിസമർത്ഥനായി മുന്നോട്ടു പോവുകയായിരുന്നു. അപ്പോൾ അവന്‍റെ സ്വപ്നങ്ങൾക്ക് ചിറകു വച്ചതു പോലെ അവൻ പഠനത്തിൽ മുഴുകി. ഒരുനാൾ അവൻ എന്നോടു പറഞ്ഞു.

“മമ്മീ… മമ്മീ നോക്കിക്കോളൂ… ഞാൻ മെഡിസിൻ സ്വർണ്ണമെഡലോടെ പാസ്സാകും. എന്നിട്ട് പാവങ്ങളുടേയും ദുഃഖിതരുടേയും നിരാലംബരുടേയും കണ്ണീരൊപ്പുന്ന ഒരു നല്ല ഡോക്ടറാകും…”

അവന്‍റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുവാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. എന്നാൽ വിധി അടുത്ത പ്രഹരവുമായി ഞങ്ങളുടെ വീട്ടു പടിയ്ക്കൽ കാത്തുനില്ക്കുന്നത് ഞങ്ങളറിഞ്ഞില്ല. ക്യാൻസർ അവന്‍റെ വയറിനുള്ളിലെ മിക്ക അവയവങ്ങളേയും കാർന്നു തിന്നു കഴിഞ്ഞിരുന്നു.

ഒടുവിൽ ഫൈനൽ ഇയർ അവൻ മെഡിക്കൽ കോളേജിൽ വച്ച് ബോധരഹിതനായി തളർന്നു വീഴുന്നതു വരെയും ക്യാൻസർ ശക്തമായി അതിന്‍റെ ആക്രമണം തുടർന്നു. അവനെ രക്ഷിക്കുവാൻ അവന്‍റെ പ്രൊഫസന്മാരും കൂട്ടുകാരും ഞങ്ങളും നടത്തിയ ശ്രമങ്ങളെയെല്ലാം നിഷ്ഫലമാക്കി കൊണ്ട് ഒരു നാൾ മരണം വന്ന് അവനെ കൂട്ടിക്കൊണ്ടു പോയി. ശാപമേറ്റെന്ന പോലെ ദുഃഖശിലകളായി നില കൊള്ളാനേ എനിക്കും നരേട്ടനും കഴിഞ്ഞുള്ളൂ.

അവന്‍റെ വേർപാട് തളർത്തിയ ആഘാതം നരേട്ടനേയും ഒരു രോഗിയാക്കിത്തീർക്കുകയായിരുന്നു. വിധിയുടെ ആഘാതത്തിൽ ദുർബലമായിത്തീർന്ന ഒരു ഹൃദയവുമായി നരേട്ടൻ എന്നോടൊപ്പം ജീവിച്ചു.

ഒരിക്കൽ കോളേജിൽ വച്ച് തലചുറ്റി വീണ നരേട്ടനെ ഞാനും വിദ്യാർത്ഥികളും ചേർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റു ചെയ്തു.

ഒരു ബൈപ്പാസ് ഓപ്പറേഷനു മാത്രമേ പ്രൊഫ. വിഷ്ണുനാരായണനെ രക്ഷിക്കാനാവുകയുള്ളൂ. ഡോക്ടർമാർ വിധിയെഴുതി. എന്നാൽ അപ്പോഴേയ്ക്കും സാമ്പത്തികമായി ഞങ്ങൾ ഏതാണ്ട് തകർന്നു തുടങ്ങിയിരുന്നു. രാഹുലിന്‍റെ ചികിത്സാച്ചെലവ് അത്രയ്ക്കേറെയായിരുന്നു. അവനെ എങ്ങിനെയും രക്ഷിച്ചെടുക്കുവാനുള്ള വെപ്രാളത്തിൽ പണം വാരിയെറിയുകയായിരുന്നുവല്ലോ ഞങ്ങൾ…

ഹോസ്പിറ്റലിൽ വച്ച് നരേട്ടൻ എന്നോടു പറഞ്ഞു.

“നീ എന്നെ രക്ഷിക്കുവാൻ വേണ്ടി പണം ചെലവാക്കേണ്ട. ഞാൻ മരിച്ചു പോവുകയേ ഉള്ളൂ..”

നരേട്ടൻ അങ്ങിനെ പറയരുത്. എനിക്ക് നരേട്ടനല്ലാതെ മറ്റാരാണുള്ളത്.

“ഞാൻ മരിച്ചാൽ നീ ഒറ്റയ്ക്കാകും, അങ്ങിനെ ഏകാന്തതയിൽ നീ വേദനിക്കുന്നത് എനിക്ക് ഇഷ്ടമല്ല. നീ ഫഹദിനെ കണ്ടെത്തി അയാളെ സ്വീകരിക്കണം.”

നരേട്ടന്‍റെ വാക്കുകൾ എന്നിൽ നടുക്കമാണുളവാക്കിയത്. ഫഹദിനെ ഞാൻ മറന്നു തുടങ്ങിയിരുന്നു. പൂർണ്ണമായും മറക്കുവാൻ ശ്രമിച്ചുകൊണ്ടുമിരുന്നു.

“ഫഹദിന്‍റെ ശാപം മൂലമായിരിക്കാം നമുക്ക് നല്ലൊരു ജീവിതം കിട്ടാതിരുന്നത്. അയാളുടെ മനസ്സിപ്പോഴും നിന്നെയോർത്ത് നൊമ്പരപ്പെടുന്നുണ്ടാവാം” നരേട്ടൻ പറഞ്ഞു.

“അരുത് നരേട്ടാ… അങ്ങിനെ പറയരുത്. ഇനിയും എനിക്കതൊന്നും ഓർക്കാൻ ഇഷ്ടമില്ല. അല്ലെങ്കിൽ തന്നെ ഫഹദ്സാറിപ്പോൾ മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നുണ്ടാകും. അങ്ങിനെ ഓർക്കുന്നതാണ് എനിക്കിഷ്ടം.”

നരേട്ടന്‍റെ വായ് പൊത്തിക്കൊണ്ടു ഞാൻ പറഞ്ഞു. പക്ഷേ എന്‍റെ മനസ്സപ്പോൾ യാഥാർത്ഥ്യത്തിൽ നിന്നും ഒളിച്ചോടാൻ വെമ്പുകയായിരുന്നു. ഞാനിപ്പോഴും ഫഹദ് സാറിനെ ആഗ്രഹിക്കുന്നു എന്ന് നരേട്ടനോട് തുറന്നു സമ്മതിക്കുന്നതെങ്ങിനെ?

എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും അറിയാതെ വെളിപ്പെട്ടു പോകുന്ന ഒരു സത്യം. നരേട്ടനും അതറിയാമായിരുന്നു. അതാണ് ആ വാക്കുകളിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്.

നരേട്ടന്‍റെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തുവാൻ ഞാൻ തലപുകഞ്ഞാലോചിച്ചു. ആരോടാണ് ഒരൽപം പണം കടം ചോദിക്കുക? മായയോടും, മഞ്ജുവിനോടും നരേട്ടന്‍റെ അവസ്‌ഥ വിവരിച്ച് ഞാൻ തുറന്ന കത്തെഴുതി. വളരെക്കാലത്തിനു ശേഷം എന്‍റെ കത്തു കിട്ടിയപ്പോൾ അവർക്കും സന്തോഷമായി.

“ചേച്ചി… ചേച്ചിയുടെ അവസ്‌ഥ ഞങ്ങളെ ദുഃഖിപ്പിക്കുന്നുണ്ട്. ഞങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ ഞങ്ങളൊരുക്കമാണ്. പക്ഷേ ആ പണം ചേച്ചിയുടെ ആവശ്യങ്ങൾക്ക് തികഞ്ഞില്ലെന്നു വരും. എങ്കിലും ഞങ്ങളുടെ കൈയ്യിലുള്ളത് ഞങ്ങളയയ്ക്കുന്നു.” അവർ നീട്ടിയ സഹായ ഹസ്തം ആശ്വാസപ്രദമായിരുന്നുവെങ്കിലും നരേട്ടന്‍റെ ബൈപ്പാസ് ശസ്ത്രക്രിയ നടത്താനുള്ള കൂടുതൽ പണത്തിനായി എന്‍റെ നാട്ടിലുള്ള പ്രോപ്പർട്ടി വിൽക്കുവാൻ തീരുമാനിച്ച് ഞാൻ അങ്ങോട്ടേയ്ക്ക് യാത്ര തിരിച്ചു. അപ്പോഴേയ്ക്കും അച്‌ഛൻ ഈ ലോകത്തോട് യാത്ര പറഞ്ഞു കഴിഞ്ഞിരുന്നു. എന്നെ കണ്ടപ്പോൾ അമ്മ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്നിട്ടു പറഞ്ഞു.

“അച്‌ഛൻ മരിക്കും മുമ്പ് നിന്നെ ഓർത്തു കരഞ്ഞു. അന്ത്യകാലത്ത് നിന്നോടു ചെയ്‌ത തെറ്റിന്‍റെ വലുപ്പം അദ്ദേഹം മനസ്സിലാക്കിയിരുന്നു കുഞ്ഞെ. നിന്നെ കാണുകയാണെങ്കിൽ നിന്നെ വേദനിപ്പിച്ചതിന് അച്‌ഛൻ മാപ്പു ചോദിച്ചതായി പറയണം എന്നു പറഞ്ഞു.”

അമ്മയുടെ വാക്കുകൾ എന്‍റെ ഹൃദയത്തിനേറ്റ മുറിവുകളെ കൂടുതൽ ആഴമുള്ളതാക്കാനെ ഉപകരിച്ചുള്ളൂ. ഉള്ളിലെ പുണ്ണിൽ ആരോ കത്തികൊണ്ടു കുത്തും പോലെ…

നരേട്ടന്‍റെ വാക്കുകളും ഇപ്പോൾ അമ്മയുടെ വാക്കുകളും ഉള്ളിലെ മുറിവുകളെ കൂടുതൽ ആഴമുള്ളതാക്കി. ഫഹദ് സാറിനെ വീണ്ടും ഒരിക്കൽ കൂടി കാണുവാനുള്ള മോഹം ഉള്ളിൽ കനത്തു. പക്ഷേ അമ്മയെ സമാശ്വസിപ്പിക്കാനായി ഞാൻ പറഞ്ഞു.

“ഞാൻ പഴയതെല്ലാം ഇപ്പോൾ മറന്നു കഴിഞ്ഞു അമ്മേ… ഫഹദ്സാർ ഇപ്പോൾ എന്‍റെ മനസ്സിലില്ല. നരേട്ടനോടൊപ്പം ജീവിക്കുവാൻ തുടങ്ങിയപ്പോൾ തന്നെ ഞാൻ അച്‌ഛനു മാപ്പു കൊടുത്തു കഴിഞ്ഞിരുന്നു.

നരേട്ടൻ അത്ര വലിയ മനസ്സാണ് എനിക്കു പകർന്നു നൽകിയത്. അദ്ദേഹം എല്ലാമറിഞ്ഞു കൊണ്ടാണ് എന്നെ വിവാഹം ചെയ്‌തത്. എന്നിട്ടും എല്ലാം ക്ഷമിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇടയ്ക്കു പലപ്പോഴും ഫഹദ് സാറിന്‍റെ ഓർമ്മയിൽ, നരേട്ടനെ വേദനിപ്പിച്ചിട്ടുള്ളത് ഞാനാണമ്മേ…”

“എന്‍റെ കുഞ്ഞെ… ആ ഫഹദ്സാർ ഒരു ഭ്രാന്തനെപ്പോലെ നിന്നെത്തേടി അലയുകയാണെന്ന് ഇടയ്ക്കാരോ പറഞ്ഞു കേട്ടു. നിന്നെ അന്വേഷിച്ചയാൾ ഡൽഹിയിലുമെത്തിയത്രേ…”

അദ്ദേഹത്തിനെ ഞാൻ കണ്ടു എന്നു പറയുവാൻ ഭാവിച്ചുവെങ്കിലും പിന്നെ അതു വേണ്ടെന്നു വച്ചു. ആ കൂടിക്കാഴ്ചയാണല്ലോ ഒരിയ്ക്കൽ എന്‍റെ മനസ്സു തകർത്തത്. അത് ഒരിക്കൽ എന്‍റെ നരേട്ടന്‍റേയും മക്കളുടേയും തകർച്ച കൂടിയായി. അതിൽ നിന്നും ഉയിർത്തേഴുന്നേറ്റ ഞാൻ ഇനി ഒരിക്കലും അതൊന്നും ഓർക്കുകയില്ലെന്ന് ശപഥം ചെയ്‌തതാണ്. രാഹുലിനും അതൊന്നും ഇഷ്ടമില്ലായിരുന്നുവല്ലോ.

ഒടുവിൽ അവനും എന്നെ വേദനിപ്പിച്ചു കൊണ്ട് കടന്നു പോയി. ഇന്നിപ്പോൾ നരേട്ടനും എന്നെ വിട്ടകലാൻ തുടങ്ങുന്നു. ഇന്നോർക്കുമ്പോൾ നരേട്ടൻ പറഞ്ഞതു പോലെ എന്നെ ഓർത്തു വേദനിച്ച ആ ഹൃദയത്തിന്‍റെ ശാപം, എന്നെയും കുടുംബത്തെയും പിന്തുടരുകയായിരുന്നുവോ?

അമ്മ തുടർന്നു പറഞ്ഞു കൊണ്ടിരുന്നു. “അയാൾ പിന്നീട് നാട്ടിൽ തിരിച്ചെത്തിയെന്നും ആരൊക്കെയോ കൂടി ചികിത്സിച്ച് അസുഖം മാറ്റിയെന്നു, ഉമ്മയുടെ നിർബന്ധത്തിനു വഴങ്ങി അയാൾ വേറെ വിവാഹം കഴിച്ചെന്നുമൊക്കെ കേട്ടു.”

അമ്മയുടെ തുടർന്നുള്ള വാക്കുകൾ കേൾക്കാൻ ഞാൻ അശക്തയായിരുന്നു. അപ്പോൾ ഫഹദ് സാർ മറ്റൊരു വിവാഹം കഴിച്ചെന്നോ? ആ അറിവ് എനിക്കു പുതിയതായിരുന്നു. അങ്ങിനെ അദ്ദേഹം എന്നെ മറന്നു കാണുമോ?

മനസ്സിനുള്ളിൽ അറിയാതെ രൂപം കൊണ്ട പിടച്ചിൽ അവൾ അമ്മ കാണാതെ മറച്ചു വച്ചു. പക്ഷേ അടുത്ത നിമിഷം സ്വയം സമാശ്വസിച്ചു. അദ്ദേഹം ഭ്രാന്തനായി അലഞ്ഞു തിരിയുന്നു എന്നു കേൾക്കുന്നതിനെക്കാൾ നല്ലത് ഈ വാർത്തയാണല്ലോ.

അദ്ദേഹം എന്നെ മറന്ന് സന്തോഷമായിരിക്കട്ടെ. അല്ലെങ്കിൽ തന്നെ ശാപം കിട്ടിയതു പോലെ ഈ ജന്മം ജീവിച്ചു തീരാൻ വിധിക്കപ്പെട്ട ഞാൻ, ആ ഓർമ്മകളിൽ പോലും ഉണ്ടാവാൻ പാടില്ല. എന്‍റെ നിഴൽ പോലും ആ ജീവിതത്തെ തകർത്തു കളയും.

മിഴികളിൽ ഉരുണ്ടു കൂടിയ കണ്ണീർക്കണങ്ങൾ അമ്മ കാണാതെ തുടച്ചു കൊണ്ട് പറഞ്ഞു.

“അമ്മേ ഞാനിപ്പോൾ വന്നത് നരേട്ടന്‍റെ ജീവൻ രക്ഷിക്കാനുള്ള അൽപം പണത്തിനു വേണ്ടിയാണ്. അദ്ദേഹത്തിന് ഒരു ബൈപ്പാസ് വേണ്ടി വന്നേക്കും. അതിനുവേണ്ടി എന്‍റെ പേരിൽ ഇവിടെയുള്ള പ്രോപ്പർട്ടി വിൽക്കുവാനാണ് ഞാൻ വന്നത്.

“അച്‌ഛൻ നിങ്ങളുടെ ഓരോരുത്തരുടേയും പേരിൽ എല്ലാ സ്വത്തുക്കളും എഴുതിവച്ചിട്ടാണ് മരിച്ചത്. ആയ കാലത്ത് അദ്ദേഹം ധാരാളം സമ്പാദിച്ചു. അതുകൊണ്ട് പണത്തിന് ഒരു കുറവും ഉണ്ടായില്ല. പക്ഷേ മനഃസമാധാനം അതുമാത്രം അദ്ദേഹത്തിന് ലഭിച്ചില്ല. നിന്നോടു ചെയ്‌ത തെറ്റുകളോർത്ത് പശ്ചാത്തപിക്കാനേ അദ്ദേഹത്തിന് നേരമുണ്ടായിരുന്നുള്ളൂ.”

അമ്മ അതു പറഞ്ഞു കരയാൻ തുടങ്ങി.“ അതുകഴിഞ്ഞ് മഞ്ജുവിനും മായയ്ക്കും അവർക്കിഷ്ടപ്പെട്ടവരെത്തന്നെ അച്‌ഛൻ വിവാഹം കഴിച്ചു കൊടുത്തു. ഇന്നിപ്പോൾ അവരെല്ലാം സുഖമായി കഴിയുന്നു.” കരച്ചിലിനിടയിൽ അമ്മ പറഞ്ഞു നിർത്തി. അപ്പോൾ ഞാൻ ചിന്തിയ്ക്കുകയായിരുന്നു.

വളരെക്കാലമായി വീട്ടിലെ വിശേഷങ്ങൾ ഞാൻ അറിയാറില്ലായിരുന്നു. അച്‌ഛൻ മരിച്ചപ്പോൾ പോലും വരാൻ കഴിഞ്ഞില്ല. അന്നൊക്കെ ഫഹദ്സാറിനെ ഒരു ഭ്രാന്തനെപ്പോലെ കണ്ട് തകർന്ന മനസ്സുമായി ഞാൻ കഴിയുകയായിരുന്നുവല്ലോ.

മഞ്ജുവിന്‍റേയും മായയുടെയും കല്യാണത്തിനും എനിക്കെത്താൻ കഴിഞ്ഞില്ല. അതിനുശേഷം രാഹുൽമോന്‍റെ മരണവും നീണ്ടകാലത്തേയ്ക്ക് എന്നെ എല്ലാവരിൽ നിന്നുമകറ്റി നിർത്തി.

“മഞ്ജുവും മായയും ഇപ്പോൾ എങ്ങിനെയിരിക്കുന്നു അമ്മേ? പ്രസവം കഴിഞ്ഞ് അവർ രണ്ടുപേരും തടിവച്ചോ?” ഞാൻ താൽപ്പര്യപൂർവ്വം അന്വേഷിച്ചു.

“വിവാഹം കഴിഞ്ഞ് രണ്ടുപേർക്കും ഈ രണ്ടു കുട്ടികൾ വീതം ഉണ്ടായതുമെല്ലാം അവർ എനിക്കെഴുതിയിരുന്നു. ആ കുട്ടികളും ഇപ്പോൾ മുതിർന്നു കാണുമല്ലോ.” ഞാൻ താൽപര്യപൂർവ്വം അന്വേഷിച്ചു.

എന്‍റെ ചോദ്യം കേട്ട് അമ്മ പരിഭവത്തോടെ പറഞ്ഞു തുടങ്ങി. “അവരുടെ കല്യാണത്തിന് നിന്നെ വിളിച്ചിട്ട് വന്നില്ലല്ലോ. അതാണ് അച്ഛനെ കൂടുതൽ അലട്ടിയത്. നീ അച്ഛനോട് ക്ഷമിച്ചിട്ടില്ലെന്ന് അച്‌ഛൻ കരുതി. അവരുടെ വിവാഹം കഴിഞ്ഞയുടൻ തന്നെ അദ്ദേഹം കിടപ്പിലുമായി.”

അമ്മ കണ്ണുനീർ വാർത്തു കൊണ്ടിരുന്നു. ഞാൻ കാരണം എന്‍റെ അച്‌ഛൻ. അമ്മയുടെ വാക്കുകളിൽ കുറ്റപ്പെടുത്തലിന്‍റെ സ്വരമുണ്ടായിരുന്നു. അച്‌ഛന്‍റെ മരണത്തിനുത്തരവാദി ഞാനാണെന്ന അർത്ഥത്തിൽ അന്നത്തെ അപ്പോഴത്തെ അവസ്‌ഥയെക്കുറിച്ച് അമ്മയെ അറിയിക്കണമെന്നു തോന്നി.

“ഞാൻ …ഞാൻ മനഃപൂർവ്വമല്ല അമ്മേ വരാതിരുന്നത്. ഫഹദ്സാറിനെ ഞാൻ ഡൽഹിയിൽ വച്ച് കണ്ടിരുന്നു. ഒരു ഭ്രാന്തനെപ്പോലെ. അതോടെ എന്‍റെ മനോനില തെറ്റിയെന്നു പറയാം. ഞാനും ഭ്രാന്തിന്‍റെ വക്കത്തെത്തിയിരുന്നു. പിന്നീടെന്നും നരേട്ടനുമായി സ്വരച്ചേർച്ചയില്ലാത്ത ദിനങ്ങളായിരുന്നു.

ഭ്രാന്തെടുത്ത എന്‍റെ മനസ്സ് എല്ലാറ്റിനോടും കലഹിച്ചു കൊണ്ടിരുന്നു. കുട്ടികളെപ്പോലും എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ആ അവസ്‌ഥയിൽ ഞാനെങ്ങനെ നാട്ടിൽ വന്ന് ഒരു വിവാഹത്തിൽ പങ്കുകൊള്ളുമമ്മേ… അതിനുള്ള മാനസികാവസ്‌ഥയിലായിരുന്നില്ല ഞാൻ. അതു കൊണ്ടാണ് വരാതിരുന്നത്. അല്ലാതെ അച്‌ഛനെ വെറുത്തിട്ടല്ല.

ഒടുവിൽ പറഞ്ഞത് ഒരു കളവായിരുന്നുവെന്ന് എനിക്കു തന്നെ അറിയാമായിരുന്നു. സത്യത്തിൽ ആ ദിനങ്ങളിൽ അച്‌ഛനെ ഞാൻ കഠിനമായി വെറുക്കുകയായിരുന്നു. എല്ലാത്തിനും കാരണക്കാരൻ അച്ഛനായിരുന്നുവല്ലോ. ഒടുവിൽ അമ്മ എന്നെ സമാശ്വസിപ്പിക്കാനായി പറഞ്ഞു.

“എനിക്കറിയാം മീരമോളെ നിന്‍റെ മാനസിക പ്രയാസങ്ങൾ എന്തായിരുന്നുവെന്ന്. ഒരിക്കൽ നീ അതറിയ്ക്കാൻ എന്‍റെടുത്ത് വന്നിരുന്നല്ലോ. ഒരു തരത്തിൽ പറഞ്ഞാൽ നിന്‍റെ അച്‌ഛൻ നിന്നോട് കഠിനമായ തെറ്റാണ് ചെയ്‌തത്. ഫഹദ്സാറിനൊടൊപ്പം ഒളിച്ചോടിപ്പോയ നിന്നെ അങ്ങിനെതന്നെ ജീവിക്കാൻ വിടണമായിരുന്നു. പക്ഷേ നിന്‍റെ ഭാവിയോർത്ത് നിന്‍റെ അച്‌ഛൻ ഉൽകണ്ഠാകുലനായിരുന്നു. അതാണദ്ദേഹം അന്നങ്ങിനെയൊക്കെ ചെയ്‌തത്.”

“ശരിയാണമ്മേ, എന്‍റെ അച്‌ഛൻ തെറ്റുകാരനല്ലായിരുന്നുവെന്ന് എനിക്കിപ്പോളറിയാം. മക്കളുടെ ഭാവിയെക്കുറിച്ചോർത്ത് ഉൽകണ്ഠാകുലനാകുന്ന ഏതൊരച്ഛനും ചെയ്യുന്നതേ എന്‍റെയച്ഛനും ചെയ്‌തുള്ളൂ. അതു മനസ്സിലാക്കാൻ എനിക്കും രാഹുലും കൃഷ്ണയും വളരേണ്ടി വന്നു. അവർ തെറ്റു ചെയ്‌തപ്പോൾ, അവരെ തിരുത്താൻ ശ്രമിച്ചപ്പോഴൊക്കെ എന്‍റെ അച്‌ഛനെ ഞാൻ മനസ്സിൽ കണ്ടു.”

അന്ന് ആ സംഭാഷണം അവിടെ അവസാനിച്ചു. എന്‍റെ പ്രോപ്പർട്ടി വിറ്റു കിട്ടിയ പണവുമായി ഞാൻ മടങ്ങി പോരുമ്പോൾ അമ്മയെക്കൂടെ കൂട്ടിയിരുന്നു. എന്നാൽ ഡൽഹിയിലെ കാലാവസ്‌ഥ പിടിക്കാതെ അധികനാൾ കഴിയും മുമ്പ് അമ്മ കേരളത്തിലേയ്ക്ക് തിരിച്ചു പോന്നു.

എന്‍റേയും നരേട്ടന്‍റെയും  ദുഃഖനിമഗ്നമായ മാനസികാവസ്‌ഥ കണ്ടു നിൽക്കാനാവില്ലെന്ന് അമ്മ ഇടയ്ക്കു പറയുകയും ചെയ്‌തിരുന്നു. പിന്നെ ബാംഗ്ലൂരിൽ മഞ്ജുവിന്‍റേയും മായയുടെയും കൂടെയാണ് അമ്മ എന്ന് ഞാനറിഞ്ഞു.

ഡൽഹിയിൽ തിരിച്ചെത്തിയ ഉടനെ നരേട്ടന്‍റെ ബൈപ്പാസ് ഓപ്പറേഷനു വേണ്ടുന്ന ഏർപ്പാടുകൾ ഞാൻ ചെയ്‌തു. എന്നാൽ നരേട്ടൻ അപ്പോഴേയ്ക്കു മാനസികമായി ഏറെ തകർന്ന നിലയിലായിരുന്നു. രാഹുൽ മോന്‍റെ വേർപാട് അദ്ദേഹത്തെ ആകെ തളർത്തിയിരുന്നു. ഇടയ്ക്കെല്ലാം രാഹുൽ മോനെ ഓർത്ത് അദ്ദേഹം വിങ്ങിക്കരഞ്ഞു കൊണ്ടിരുന്നു.

“എന്‍റെ മോൻ… എന്‍റെ മോൻ എത്ര മിടുക്കനായിരുന്നുവെന്ന് നിനക്കറിയുമോ മീരാ. അവൻ വലിയൊരു ഡോക്ടറായിത്തീർന്നേനെ.” അദ്ദേഹം എന്‍റെ മുമ്പിൽ പലപ്പോഴും വിങ്ങിപ്പൊട്ടി.

“അവൻ നിന്നെയും എന്നേയും വളരെയേറെ സ്നേഹിച്ചിരുന്നു. പാവം എന്‍റെ കുട്ടി. പലപ്പോഴും ആ സ്നേഹം തിരിച്ചു കിട്ടാതെ അവൻ വല്ലാതെ വീർപ്പുമുട്ടിയിരുന്നു. നമ്മൾ… നമ്മൾ അവനോട് വല്ലാത്ത തെറ്റാണ് ചെയ്‌തു കൊണ്ടിരുന്നത് മീരാ. ഒരു പക്ഷേ അവനെ രോഗിയാക്കിത്തീർത്തതും ആ വീർപ്പുമുട്ടലായിരിക്കാം.”

നരേട്ടന്‍റെ വാക്കുകൾ എന്നെയും കരയിച്ചു. ഒരമ്മയെന്ന നിലയിൽ താനവനോട് വലിയ തെറ്റാണ് ചെയ്‌തു കൊണ്ടിരുന്നത്. അച്‌ഛനമ്മമാരുടെ സ്നേഹം കിട്ടാതെ അവഗണിക്കപ്പെട്ട അവന്‍റെ കുഞ്ഞു മനസ്സ് എത്രമാത്രം വേദനിച്ചിരിക്കാം. നരേട്ടനും താനും പിന്നീടാ തെറ്റുകൾ തിരുത്തിയെങ്കിലും അപ്പോഴേയ്ക്കും ഏറെ വൈകിപ്പോയിരുന്നു. ഞങ്ങളുടെ സ്നേഹം ആവോളം നുകരാൻ കഴിയാതെ അവന് ജീവിതത്തിൽ നിന്നു തന്നെ പടിയിറങ്ങിപ്പോകേണ്ടി വന്നു.

മാപ്പ്… മകനെ മാപ്പ്… എന്‍റേയും, നരേട്ടന്‍റെയും മനസ്സുകൾ അവനോട് മാപ്പപേക്ഷിച്ചു കൊണ്ടിരുന്നു.

അതുകേട്ട് ദൂരെ ഏതോ ലോകത്ത് ഒരു മാലാഖയെപ്പോലെ അവൻ ഞങ്ങളെ നോക്കി പുഞ്ചിരി തൂകുന്നുണ്ടാവും. അവന്‍റെ കൊച്ചുമനസ്സ് ഞങ്ങളോട് ക്ഷമിച്ചിരിക്കാം. ഞാൻ വിചാരിച്ചു.

നരേട്ടന്‍റെ ബൈപ്പാസിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് ഡോക്ടർ അതു എന്നെ അറിയിച്ചത്.

“ഹി ഈസ് സോ വീക്ക് ഇൻ മെന്‍റലി ആന്‍റ് ഫിസിക്കലി മിസ്സിസ് മീരാ നാരായണൻ അതുകൊണ്ട് ഈ ഓപ്പറേഷൻ ഇപ്പോൾ നടത്തുന്നത് എത്രത്തോളം വിജയപ്രദമാകുമെന്നനിക്കറിയില്ല. നിങ്ങൾ അദ്ദേഹത്തെ മാനസികമായി അലട്ടുന്ന പ്രശ്നങ്ങളിൽ നിന്ന് അകറ്റി നിർത്തണം. അത്തരം ഓർമ്മകൾ ഉണരാതെ നോക്കണം.”

ഡോക്ടറുടെ വാക്കുകൾ ഞാൻ ഗൗരവപൂർവ്വം എടുത്തു. അദ്ദേഹത്തിന്‍റെ സ്‌ഥിതി എത്രത്തോളം സീരിയസാണെന്ന് ഡോക്ടർ എന്നെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു. അതിനെത്തുടർന്ന് രാഹുൽമോന്‍റെ ചിന്ത അദ്ദേഹത്തിൽ ഉണരുമ്പോഴെല്ലാം ഞാനതിനെ ആട്ടിയകറ്റുന്ന രീതിയിൽ മറ്റു വല്ലതും പറഞ്ഞു കൊണ്ടിരുന്നു.

അദ്ദേഹത്തിന്‍റെ ചിന്തയെ വഴിതിരിച്ചു വിടുന്ന രീതിയിൽ തമാശകൾ പറഞ്ഞും, നല്ല നല്ല പാട്ടുകൾ പാടിയും ആദ്ധ്യാത്മിക കഥകൾ വായിച്ചും അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യ കാര്യങ്ങളിൽ  കൂടുതൽ ശ്രദ്ധിച്ചു.

എന്‍റെ സ്നേഹവും കരുതലും ആ ഹൃദയത്തെ സ്പർശിച്ചു. അതദ്ദേഹത്തിന്‍റെ ആരോഗ്യ നില ഉയർത്തി. ഒരുപക്ഷേ എന്‍റെ ഈ സ്നേഹ പരിലാളനകൾക്കു വേണ്ടിയാണല്ലോ അദ്ദേഹം ഇത്രകാലവും കാത്തിരുന്നത് എന്ന് ഞാനോർത്തു.

എന്‍റെ ഹൃദയം മുഴുവനായി അദ്ദേഹത്തിന്‍റെ മുന്നിൽ സമർപ്പിക്കപ്പെടുന്നതിനു വേണ്ടി ഇത്രകാലവും അദ്ദേഹം തപസ്സു ചെയ്യുകയായിരുന്നവല്ലോ. എന്‍റെ സ്നേഹം അപൂർണ്ണമാണെന്ന തോന്നൽ പലപ്പോഴും അദ്ദേഹത്തെ നിരാശനാക്കിയിരുന്നു.

ജീവിതത്തോടുള്ള വിരക്‌തിയായി അതു മാറുകയും ചെയ്‌തു. ഒരു പക്ഷേ മരണത്തെ പുൽകുവാനുള്ള ആഗ്രഹമായി അതു വളർന്നു കഴിഞ്ഞിരുന്നുവോ?. ജീവിതത്തിന് അർത്ഥം നൽകുന്നതെന്താണ്? കരുണയോ, സ്നേഹമോ, ത്യാഗമോ ഞാൻ പലപ്പോഴും ചിന്തിച്ചു നോക്കിയിട്ടുണ്ട്.

ഒരു പക്ഷേ ഇതു മൂന്നും കൂടിച്ചേർന്നാലേ ജീവിതം പൂർണ്ണമാവുകയുള്ളൂ എന്നു തോന്നി. സ്നേഹത്തിന്‍റെ ത്യാഗത്തിന്‍റെ മൂർത്തീകരണമാണ് ഫഹദ് സാർ. എന്നിട്ടും ആ ജീവിതമെന്തേ അപൂർണ്ണമായിത്തുടരുന്നു തന്‍റെ സുഖസന്തോഷങ്ങൾക്കു വേണ്ടി അദ്ദേഹം സ്വയം മറഞ്ഞു നിൽക്കുകയായിരുന്നില്ലേ?

എന്‍റെ മുന്നിൽ സ്വയം വെളിപ്പെട്ടു കൊണ്ട് അദ്ദേഹത്തിന് എന്‍റെ സ്നേഹം വീണ്ടെടുക്കാമായിരുന്നു. എന്നിട്ടും അദ്ദേഹം ഭ്രാന്തഭിനയിച്ച് എന്‍റെ ജീവിതത്തിൽ നിന്നും അകന്നു നിൽക്കുകയായിരുന്നുവെന്ന് എനിക്കു തോന്നിയിട്ടുണ്ട്.

അതുപോലെ നരേട്ടൻ ത്യാഗിയായ മനുഷ്യനെപ്പോലെ സ്വന്തം സുഖദുഃഖങ്ങളെ ബലി കഴിച്ചു കൊണ്ട് എന്നെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ ഉള്ളിന്‍റെ ഉള്ളിൽ ആത്മാവിൽ പിടച്ചിൽ…..

(തുടരും)

ആർത്തവവിരാമം ചില മിഥ്യകൾ

45 കാരിയായ രശ്മിക്ക് കഴിഞ്ഞ കുറച്ചു ദിവസമായി കടുത്ത അസ്വസ്ഥതയുണ്ടായിരുന്നു. ഇക്കാരണത്താൽ അവർക്ക് നന്നായി ഉറങ്ങാൻ കഴിഞ്ഞില്ല. തണുപ്പിൽ പോലും അസഹ്യമായ ചൂട് അനുഭവപ്പെട്ടു. ആകപ്പാടെ ഒന്നും ഇഷ്ടപ്പെടാത്ത മാനസികാവസ്ഥ. മറ്റുള്ളവരുമായുള്ള സംഭാഷണത്തിൽ പ്രകോപനം വരുന്നുണ്ടായിരുന്നു. ഡോക്ടറുമായി കൺസൾട്ട് ചെയ്തപ്പോൾ, ആർത്തവവിരാമത്തിനു മുമ്പുള്ള ഒരു കാലഘട്ടത്തിലൂടെയാണ് അവൾ പോകുന്നതെന്ന് കണ്ടെത്തി. കാലക്രമേണ ഈ അവസ്ഥ മെച്ചപ്പെടും എന്ന് ഡോക്ടർ ഉപദേശിക്കുകയും ചെയ്തു

വാസ്തവത്തിൽ 40 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ ആർത്തവവിരാമം ഒരു സ്വാഭാവിക ജൈവ പ്രക്രിയയാണ്. ഈ കാലയളവിൽ സ്ത്രീകളിൽ പലതരം ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നു. ഈ സാഹചര്യത്തിൽ, ഒരു സ്ത്രീക്ക് ആർത്തവമില്ലാതെ 12 മാസം  കഴിഞ്ഞു പോയെങ്കിൽ , അത് ആർത്തവവിരാമമാണെന്ന് പറയപ്പെടുന്നു.

അത്തരമൊരു സാഹചര്യത്തിൽ, തനിക്ക് പ്രായമായതായി ചില സ്ത്രീകൾ കരുതുന്നു, ചില സ്ത്രീകൾ എല്ലാ മാസവും ഉണ്ടാകുന്ന അസ്വസ്ഥതകളിൽ നിന്ന് രക്ഷപ്പെട്ടല്ലോ എന്നാശ്വസിക്കുന്നു.. ഇത് മാത്രമല്ല, അമ്മയാകുമെന്നുള്ള ആശങ്കയും നീങ്ങുന്നു.

അതേ സമയം ഒരു സാധാരണ നടപടിക്രമമായിരുന്നിട്ടും, ആർത്തവവിരാമത്തിനെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകളുണ്ട്. ചില സ്ത്രീകൾക്ക് അസ്വസ്ഥതയൊന്നുമില്ലെങ്കിലും അവർ ആർത്തവവിരാമത്തെക്കുറിച്ച് ആശങ്കപ്പെടാൻ തുടങ്ങുന്നു, ഇതുമൂലം അവരുടെ മനോവീര്യം കുറയുന്നു. അവർ വിഷാദരോഗത്തിന് ഇരയാകുന്നു.

ഇതെല്ലാം തോന്നൽ മാത്രമാണെങ്കിൽ ഇത് എളുപ്പത്തിൽ നേരിടാൻ കഴിയും, അത് ഇപ്രകാരമാണ്.

ആർത്തവവിരാമം പുതിയ തുടക്കം

വർഷങ്ങളായി ആർത്തവവിരാമത്തിനു ശേഷം ജീവിതം അവസാന ഘട്ടത്തിലെത്തുന്നു എന്നത് ഒരു തോന്നൽ മാത്രമാണ്.പഴയ കാലത്താണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്, ആർത്തവവിരാമം മൂലം സ്ത്രീകളുടെ ജീവിതം വിഭജിക്കപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ സ്ത്രീകൾ ആർത്തവവിരാമത്തിനു ശേഷവും ആരോഗ്യത്തോടെ ജീവിക്കുന്നു,  കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുന്നു, ഇത് 51 ന് ശേഷം ആരംഭിക്കുന്നു

ഇതിൽ,  ജീവിതത്തിലെ എല്ലാ ലക്ഷ്യങ്ങളും നിറവേറ്റാനുള്ള കഴിവ് അവൾക്കുണ്ട്, കാരണം ആർത്തവം മാത്രം അവസാനിച്ചു, ബാക്കി ഒന്നും മാറിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള മുഴുവൻ അവകാശവും അവർക്ക് ലഭിക്കുന്നു.

ഈ ഘട്ടം കടന്നുപോകുമ്പോൾ മിക്ക സ്ത്രീകൾക്കും ഉത്കണ്ഠയുണ്ട്

ഇത് പൂർണ്ണമായും ശരിയല്ല, സ്ത്രീകളും പുരുഷന്മാരെപ്പോലെ വിഷാദവും അസന്തുഷ്ടിയും അനുഭവിക്കുന്നു, മാനസികാവസ്ഥ മാറുന്നത് കൂടുതലും ഹോർമോൺ വ്യതിയാനങ്ങൾ നിമിത്തം ആണ്, ഇത് ആർത്തവവിരാമം കൊണ്ട് മാത്രമല്ല, മറ്റ് പ്രശ്നങ്ങളും കാരണമാകാം.

എല്ലാ സ്ത്രീകളും ആർത്തവവിരാമ സമയത്ത് വ്യത്യസ്തമായ ലക്ഷണങ്ങൾ അനുഭവിക്കുന്നു.

ആർത്തവവിരാമ സമയത്ത് സ്ത്രീകൾക്ക് പെട്ടെന്നുള്ള ചൂട്, ഉറക്കസമയം വിയർക്കൽ, മാനസികാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയ ചില ലക്ഷണങ്ങളുണ്ടെന്നത് ശരിയാണ്, പക്ഷേ ഇത് ഓരോ സ്ത്രീക്കും വ്യത്യസ്തമാണ്. ചിലർക്ക് ഇത് വളരെ കുറച്ച് മാത്രമേ അനുഭവപ്പെടൂ.

ആർത്തവവിരാമത്തിനുശേഷം ശരീരഭാരം  വർദ്ധിക്കുന്നു

പല സ്ത്രീകളിലും 35 മുതൽ 45 വയസ്സ് വരെ ശരീരഭാരം വർദ്ധിക്കുന്നു. ഇതിന് ആർത്തവവിരാമവുമായി യാതൊരു ബന്ധവുമില്ല, ഇത് അന്വേഷണത്തിന് ശേഷം മാത്രമേ അറിയൂ. ചില ഗവേഷകർ പറയുന്നത് അമിതവണ്ണത്തിന്‍റെ കാരണം ആർത്തവവിരാമമാണെന്ന് ഇതുവരെ അറിവായിട്ടില്ല, കാരണം ഈ പ്രായത്തിൽ സ്ത്രീകളുടെ സജീവത കുറയുന്നു, അതിനാൽ അമിതവണ്ണം സ്വയം വരുന്നു. ശരീരത്തിലെ കൊഴുപ്പിന്‍റെ ശതമാനം ആർത്തവവിരാമത്തിൽ വർദ്ധിക്കുന്നുവെന്നത് ശരിയാണ്, എന്നാല്‍ ഭക്ഷണത്തിലും പാനീയത്തിലും ശ്രദ്ധ ചെലുത്തിയാൽ ശരീരഭാരം കൂടില്ല.

ആർത്തവവിരാമത്തിനുശേഷം ലൈംഗികതയോടുള്ള താൽപര്യം കുറയുന്നു

ഇത് പൂർണ്ണമായും തെറ്റാണ്, കാരണം ആർത്തവവിരാമത്തിനു ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഗർഭധാരണത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ല. നിങ്ങൾ ആർത്തവമില്ലാതെ 12 മാസം ചെലവഴിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് വിഷമമില്ലാതെ നിങ്ങളുടെ ലൈംഗിക ജീവിതം നയിക്കാനാകും, കൂടാതെ ഈ സമയത്ത് ലൈംഗിക ആക്ടിവിസം കാരണം നിങ്ങളുടെ മാനസിക ഐക്യം നിലനിർത്തുന്നുവെന്നതും ശരിയാണ്.

ആർത്തവവിരാമത്തിനു ശേഷവും സ്ത്രീകൾ ഗർഭിണിയാകാം

സ്ത്രീ ഈ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, ആർത്തവവിരാമം പതിവായി മാറുമ്പോൾ, പങ്കാളിയുമായി സ്വന്തന്ത്രമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു, തുടർന്ന് ഗർഭധാരണം ആവശ്യമാണെങ്കിൽ ഡോക്ടറുടെ ഉപദേശത്തോടെ മാത്രമേ ആകാവുള്ളൂ. ആർത്തവമില്ലാതെ 12 മാസത്തിനുശേഷം ഗർഭധാരണം സാധാരണമല്ല.

മിഥ്യാധാരണകളെല്ലാം കാരണം, ആർത്തവവിരാമത്തിനു ശേഷം സ്ത്രീകൾക്ക് ബലഹീനതയും നിസ്സഹായതയും അനുഭവപ്പെടുന്നുണ്ടെന്നും അത് ആവശ്യമില്ലെന്നും അറിയുക വാസ്തവത്തിൽ, ഈ സമയത്ത്, സ്ത്രീകൾ ആരോഗ്യവതികളായിരിക്കുകയും കൂടുതൽ കൂടുതൽ സജീവമാവുകയും വേണം, അതിലൂടെ അവർക്ക് ഇതുവരെ പൂർത്തീകരിക്കാത്ത അവരുടെ ലക്ഷ്യം നിറവേറ്റാനും അവരുടെ പ്രിയപ്പെട്ട സുഹൃത്തുക്കളുമായും കുടുംബവുമായും യാത്രചെയ്യാനും കഴിയും.

ഇത് മാത്രമല്ല, ആരോഗ്യത്തെയും മനസ്സിനെയും കൃത്യമായി പരിപാലിക്കുന്ന സ്ത്രീകൾക്ക് മാത്രമേ ആർത്തവവിരാമത്തിനു ശേഷം നല്ല ജീവിതം നയിക്കാൻ കഴിയൂ.

ഒരു പ്ലാസ്റ്റിക് സ്വപ്നം

കലയുടെ അനന്ത സാദ്ധ്യതകൾ കണ്ടെത്തി അതിനെ ഉദാത്തമായി ആവിഷ്ക്കരിക്കുകയെന്നത് കലാകാരന്മാരുടെ പ്രതിബദ്ധതയാണ്. പാലക്കാട് സ്വദേശിയായ സ്വപ്ന നമ്പൂതിരിയെന്ന പ്രവാസി കലാകാരി അത്തരം ചില പരീക്ഷണങ്ങൾ നടത്തുകയാണ്. സമൂഹത്തിന് ചില സന്ദേശങ്ങൾ നൽകുന്ന മൗലികമായ കലാസൃഷ്ടികൾ ഒരുക്കുന്നതിലാണ് സ്വപ്ന ഊന്നൽ നൽകുന്നത്. കാലിക പ്രസക്തിയുള്ള വിഷയങ്ങൾ നവീനമായ സങ്കേതങ്ങളിലൂടെ ആവിഷ്ക്കരിക്കുകയാണ് ഈ കലാകാരി. ഓരോ സൃഷ്ടിയും മനസിനെ തൊട്ടു തലോടി ചിന്തിപ്പിക്കുന്നവ.

ഭർത്താവ് മനോജിനൊപ്പം ഖത്തറിൽ താമസമാക്കിയ സ്വപ്ന അവിടുത്തെ ആർട്ട് ആന്‍റ് ക്രാഫ്റ്റ് കമ്മ്യൂണിറ്റിയായ ഖത്താർട്ട് വില്ലേജിലെ അംഗമാണ്. ഗ്ലാസ് പെയിന്‍റിംഗ് തുടങ്ങി കലയുടെ പല രൂപങ്ങളിൽ പരീക്ഷണങ്ങൾ നടത്തിയ സ്വപ്നയിപ്പോൾ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ട് ത്രിമാന (3ഡി) സ്കൾപ്ച്ചറൽ ആർട്ട് വർക്ക് സൃഷ്ടിച്ചു കൊണ്ടാണ് ഇത്തവണ ശ്രദ്ധേയയാവുന്നത്.

തുടക്കം ഗ്ലാസ് ചിത്രരചനയിലൂടെ

ബാംഗ്ലൂരിൽ ഇൻഫോസിസിൽ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് സ്വപ്ന പെയിന്‍റും ബ്രഷും എടുത്ത് തുടങ്ങുന്നത്. “ചെറുപ്പത്തിൽ വരയ്ക്കുമായിരുന്നു. അനുജത്തി ഒരു വെക്കേഷൻ കാലത്ത് ക്രാഫ്റ്റ് ക്ലാസിൽ പങ്കെടുത്ത് വന്ന് ഗ്ലാസ് പെയിന്‍റിംഗ് ഉണ്ടാക്കുന്നത് കണ്ടപ്പോൾ എനിക്കും താൽപര്യം ആയി. ഞാനത് തുടർന്നു. ഒരു സ്റ്റോറിൽ പോയി അവിടുത്തെ ജോലിക്കാരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഞാനും കുറേ പരീക്ഷണങ്ങൾ ചെയ്‌തു തുടങ്ങി.” സ്വപ്ന തന്‍റെ ചിത്രകലാ പരീക്ഷണങ്ങളെക്കുറിച്ച് ഓർക്കുന്നു.

പിന്നീട് എഞ്ചിനീയറിംഗ് പഠനവും ഇൻഫോസിസിലെ ജോലിയുമായതോടെ കലയിൽ സജീവമാകുന്നത് കുറഞ്ഞു. “ബാംഗ്ലൂരിൽ ജോലി ചെയ്‌തു കൊണ്ടിരിക്കെ മെറ്റേണിറ്റി ലീവ് എടുത്തപ്പോൾ ധാരാളം ഫ്രീ ടൈം കിട്ടി. ഞാൻ ആവേശത്തോടെ പെയിന്‍റ് ചെയ്യാൻ തുടങ്ങി. മഴ കണ്ട ആവേശത്തിൽ തുള്ളിച്ചാടുന്ന കുട്ടിയെപ്പോലെ നിറങ്ങൾ കൊണ്ട് ഞാൻ കളിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ് മൂത്ത മകൾക്ക് ഒരു വയസ്സായതോടെ ജോലി തുടരുന്നത് പ്രയാസമായി. ഞാൻ ജോലിയുപേക്ഷിച്ചു. അതിന്‍റെ പിറ്റേന്ന് മുതൽ ഞാൻ ഇഷ്ട ഹോബിയിൽ മുഴുകി” സ്വപ്ന പറയുന്നു.

തുടർന്ന് കലാസൃഷടികളുടെ ആദ്യ പ്രദർശനം. “കമ്പ്യൂട്ടറുമായി ഇത്തിരി ഫ്രണ്ട്‍ലിയായതു കൊണ്ട് ഓൺലൈനിൽ കുറേ റിസർച്ച് ചെയ്‌തു. എന്താണ് ഈ രംഗത്ത് കൂടുതൽ ചെയ്യാൻ പറ്റുകയെന്ന അന്വേഷണമായിരുന്നു. എന്‍റെ കലാസൃഷ്ടികൾക്കായി എഫ്ബി പേജ് തുടങ്ങി. ആ സമയത്തായിരുന്നു ക്രാഫ്റ്റ്സ്‍വില്ലയുടെ തുടക്കം. എന്‍റെ വർക്കുകൾ അതിൽ ലിസ്റ്റ് ചെയ്‌തു. അങ്ങനെ ക്രാഫ്റ്റ്സ്‍വില്ലയിൽ നിന്നും ഓർഡർ വരാൻ തുടങ്ങി. ആദ്യത്തെ ഒരു ഇന്‍റർനാഷണൽ ഓർഡർ ആയിരുന്നു. ആസ്ട്രേലിയയിൽ നിന്നും. നമ്മൾ ചെയ്യുന്ന വർക്ക് വാങ്ങാൻ ലോകത്ത് ഏതോ കോണിൽ ഒരാളുണ്ടെന്ന തോന്നൽ ശരിക്കും അദ്ഭുതപ്പെടുത്തുന്നതായിരുന്നു.” അങ്ങനെ ഗ്ലാസി ഡ്രീംസ് എന്ന കലാസൃഷ്ടികളുടെ വിപണിയ്ക്ക് തുടക്കമായി.

ഗ്ലാസ് പെയിന്‍റിംഗുകൾ, ഹാന്‍റ് പെയിന്‍റഡ് ഗ്ലാസ് ബൗൾസ്, ഹാന്‍റ് പെയിന്‍റഡ് ക്ലോക്കുകൾ, പോട്ടുകൾ, ഗ്ലാസ് ട്രേകൾ, ഹാൻഡ് പെയിന്‍റഡ് നെയിം ബോർഡുകൾ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടുള്ള ആക്സസറീസുകൾ തുടങ്ങി മനോഹരമായ വ്യത്യസ്തവുമായ കലാസൃഷ്ടികളുടെ കൂടാരമായി ഗ്ലാസി ഡ്രീംസ്. ഇത്തരം കലാസൃഷ്ടികൾക്ക് ഡിമാന്‍റുകൾ ഏറെയായിരുന്നു. “പ്ലാസ്റ്റിക്കു കൊണ്ടുള്ള ജ്വല്ലറിയ്ക്കുള്ള ഡിമാന്‍റ് തുടക്കത്തിൽ ഏറെയായിരുന്നുവെങ്കിലും പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടാണ് അവ തയ്യാറാക്കിയിരുന്നതറിഞ്ഞതോടെ ആളുകളുടെ താൽപര്യം വഴിമാറി.

ഗ്ലാസി ഡ്രീംസ് ടു ഖത്താർട്ട്

2015 ൽ സ്വപ്നയുടെ ഭർത്താവിന് ഖത്തറിൽ മിനിസ്ട്രി ഓഫ് ഫിനാൻസിൽ നെറ്റ്‍വർക്ക് എഞ്ചിനീയറായി ജോലി കിട്ടിയതോടെയാണ് സ്വപ്നയുടെ കലാജീവിതത്തിന്‍റെ മറ്റൊരദ്ധ്യായം തുറക്കുന്നത്. “അവിടെ എത്തിയശേഷം അവിടുത്തെ കലാപാരമ്പര്യത്തെക്കുറിച്ചും കലാകാരന്മാരെക്കുറിച്ചുമൊക്കെ അറിയാനുള്ള ശ്രമമായിരുന്നു തുടക്കത്തിൽ. അങ്ങനെ പിറ്റേ മാസം തന്നെ ഖത്താർട്ടിൽ അംഗവുമായി” ഇപ്പോൾ ഈ കലാകുടുംബത്തിലെ വളരെ സജീവമായ കലാകാരിയാണ് സ്വപ്ന.

ധാരാളം ചിത്രകലാ പ്രദർശനങ്ങളിലും പങ്കെടുക്കാറുണ്ട്. മഞ്ഞുകാല സീസണിൽ ഒന്നിടവിട്ട വെള്ളിയാഴ്ചകളിൽ ഖത്താർട്ട് ദോഹയിലെ സാംസ്കാരിക കലാഗ്രാമമായ കട്ടാരയിൽ ഹാന്‍റ് മെയ്ഡ് കലാസൃഷ്ടികളുടെ വിപണിയിലും എക്സിബിഷനുകളിലും സജീവാംഗമാണ് ഈ കലാകാരി.

പ്ലാസ്റ്റിക് വേസ്റ്റിൽ നിന്ന് കല

യാദൃശ്ചികമായിട്ടായിരുന്നു പ്ലാസ്റ്റിക്കു കൊണ്ടുള്ള ആർട്ടിലേക്കുള്ള കടന്നു വരവ്. “ഓരോ കലാകാരനും വ്യത്യസ്തവും മൗലികവുമായ കലാസൃഷ്ടികൾക്കാകണം രൂപം നൽകേണ്ടത് എന്ന ചിന്തയാണ് പ്ലാസ്റ്റിക്കിന് കലാപരമായ മാനം നൽകാൻ എന്നെ പ്രേരിപ്പിച്ചത്.” ഡെസർട്ട് റോസ് എന്ന സീരിസിൽ പ്ലാസ്റ്റിക്കു കൊണ്ടുള്ള സ്വപ്നയുടെ 3 പെയിന്‍റിംഗുകളാണ് വിറ്റഴിഞ്ഞത്.

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ട് രൂപം നൽകുന്ന 3ഡി ചിത്രങ്ങൾക്ക് രൂപം നൽകാൻ സ്വപ്നയ്ക്ക് വേണ്ടത് കത്രികയും ബോട്ടിൽ മുറിക്കാൻ കത്തിയും, കലാസൃഷ്ടികൾക്ക് നിറം പകരാനുള്ള ചായങ്ങളും ബ്രഷും മാത്രം. പിന്നെ ഈ കുപ്പികളുടെ രൂപം മാറ്റാൻ ചൂട് വെള്ളവും. ആശയങ്ങൾക്കനുസരിച്ച് ബോട്ടിലുകൾക്ക് രൂപ മാറ്റം വരുത്തിയാണ് കലാസൃഷ്ടികൾ തീർക്കുന്നത്.

“കലാസൃഷ്ടികൾക്കായുള്ള കുപ്പികൾ പരിചയക്കാരിൽ നിന്നോ റെസ്റ്റോറന്‍റുകളിൽ നിന്നോ ശേഖരിക്കും. പ്ലാസ്റ്റിക് വലിച്ചെറിഞ്ഞ് മാലിന്യമുണ്ടാക്കുന്നത് തടയുക എന്ന സദുദ്ദേശത്തോടെ പ്ലാസ്റ്റിക് ബോട്ടിലുകൾ തരുന്നവരുമുണ്ട്. ഇത്തരം കലാസൃഷ്ടികൾ അധികമായും വാങ്ങുന്നത് യുകെ, യുഎസിൽ നിന്നുള്ളവരാണ്. ഞാൻ പ്ലാസ്റ്റിക് ക്യാരി ബാഗുകളും ആർട്ടിനായി ഉപയോഗിക്കുന്നുണ്ട്.”

swapna namboodiri

പ്ലാസ്റ്റിക് റീസൈക്കിളിംഗ് ഫോർ ആർട്ട്

റീസൈക്കിളിംഗ് എന്നതിനേക്കാൾ പ്ലാസ്റ്റിക് റെഡ്യൂസ് ചെയ്യുകയെന്നുള്ള ആശയത്തിനാണ് സ്കൾപ്ച്ചർ ആർട്ടിലൂടെ സ്വപ്ന ലക്ഷ്യമിടുന്നത്. “ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ അളവ് കുറയ്ക്കുകയെന്ന ആശയം നമ്മളും വരും തലമുറയും മനസിലാക്കണം.” സ്വപ്ന പറയുന്നു.

ജൈവികമായ സമ്പത്തിന് പ്ലാസ്റ്റിക് മാലിന്യം വലിയൊരു ഭീഷണിയാണ്. വലിയതോതിൽ കടലിൽ ചെന്നടിയുന്ന പ്ലാസ്റ്റിക് കടലിന്‍റെ ജൈവിക സമ്പത്തിനെ ഗുരുതരമായി ബാധിക്കുന്നുണ്ട്. സ്വപ്ന ചൂണ്ടിക്കാട്ടുന്നു.

“പ്ലാസ്റ്റിക്കു കൊണ്ട് ആദ്യം തയ്യാറാക്കിയ ആർട്ട്‍വർക്ക് ഇത്രയുമൊന്നും പഠിച്ചിട്ടോ അങ്ങനെ ഒരാശയം ഉൾക്കൊണ്ടിട്ടോ ആയിരുന്നില്ല. മുത്തുചിപ്പികൾ, പവിഴപ്പുറ്റുകൾ, മറ്റ് കടൽ ജൈവ വിഭവങ്ങളെ ആധാരമാക്കിയുള്ള ആർട്ട്‍വർക്കിന് ആൾക്കാരിൽ നിന്നും കിട്ടിയ പ്രതികരണത്തിൽ നിന്നാണ് ഞാനീ വിഷയം ഗൗരവമായി ആലോചിക്കാൻ തുടങ്ങിയത്”

“ഇത്തരം വർക്കുകൾ മുമ്പ് ആരെങ്കിലും ചെയ്തിട്ടുണ്ടോയെന്നറിയില്ല അവയെല്ലാം തന്നെ പരീക്ഷണങ്ങളായിരുന്നു. മറൈൻ തീമ്ഡ് ആർട്ട് വർക്കിന് ഞാൻ ധാരാളം സർച്ച് ചെയ്‌തു.”

“ഞാൻ എന്‍റെ രീതിയിൽ ചെയ്യുന്നു. അങ്ങനെ ഓരോരുത്തരും അവരവരുടേതായ രീതിയിൽ ചെയ്‌താൽ തീർച്ചയായും വലിയൊരു മാറ്റത്തിന് ഇടയാകും.” സാമൂഹിക പ്രതിബദ്ധത ഒരു കലാകാരിയെ സംബന്ധിച്ച് വളരെ പ്രധാനമാണെന്ന് ഈ വാക്കുകൾ വ്യക്‌തമാക്കുന്നു.

ഖത്താർട്ട്

30 ൽപ്പരം രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരടങ്ങുന്ന ഒരു ആർട്ട് കമ്മ്യൂണിറ്റിയാണ് ഖത്താർട്ട്. 60 ഓളം അംഗങ്ങളുണ്ട് ഇപ്പോൾ. അതിൽ ബോർഡ് റെപ്രസന്‍റേറ്റീവുമാരായ 5 പേരിൽ ഒരാളാണ് സ്വപ്ന.“വളരെ യൂണിക്കായ ഹാന്‍റ് മെയ്ഡ് ആർട്ട് പീസുകളാണ് ഈ കലാകാരന്മാർ പ്രദർശിപ്പിക്കുന്നത്.”

കഴിഞ്ഞ വർഷം ടോക്യോ ഇനർനാഷണൽ ആർട്ട് ഫെയറിൽ പങ്കെടുക്കാനുള്ള അവസരവും ഈ കലാകാരിയെ തേടിയെത്തി. സ്കർപ്ച്ചറൽ ആർട്ട്‍വർക്ക്സ് ആണ് സ്വപ്ന അവിടെ പ്രദർശിപ്പിച്ചത്. “കടലിലെ ജൈവ സമ്പത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു തീം. പ്ലാസ്റ്റിക്കിന്‍റെ അമിതോപയോഗം പ്രകൃതിയ്ക്ക് നാശമുണ്ടാക്കുന്നു എന്നതായിരുന്നു ആർട്ടിലെ ഹൈലൈറ്റ്” സ്വപ്ന പറയുന്നു.

ചിത്രകലയെ സംബന്ധിച്ചുള്ള പരീശീലനത്തിനും മറ്റും സ്വപ്നയ്ക്ക് ഒരു യുട്യൂബ് ചാനലുമുണ്ട്. ദോഹയിൽ ഭർത്താവ് മനോജിനും മക്കളായ ശ്രദ്ധയ്ക്കും മാനവിനുമൊപ്പം കഴിയുന്ന സ്വപ്ന കലയുടെ പുതിയ തലങ്ങളുടെ അന്വേഷണത്തിലാണ്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें