കേരളത്തിലെ ആദ്യത്തെ ട്രാൻസ് ദമ്പതിമാരാണ് ഇഷാനും സൂര്യയും... കഷ്ടപ്പാടുകളടെയും അസ്വസ്ഥതകളുടെയും ഭൂതകാലത്തെ മാറ്റിവച്ച് അവർ പുതിയ ജീവിതത്തിലൂടെ പരസ്പരം പ്രണയിക്കുകയാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആദ്യമായി തിരിച്ചറിയൽ കാർഡ് ലഭിച്ചയാൾ, ആദ്യമായി വോട്ടവകാശം രേഖപ്പെടുത്തിയയാൾ, ആദ്യമായി പാർട്ടി അംഗത്വം ലഭിച്ച വ്യക്തി ഇങ്ങനെ നിരവധി പ്രത്യേകതകൾ ഉണ്ട് സൂര്യയ്ക്ക്. അറിയപ്പെടുന്ന നർത്തികയും ആക്ടിവിസ്റ്റും അഭിനേത്രിയുമാണ് സൂര്യ. ട്രാൻസ് വിഭാഗത്തിന്‍റെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റാണ് ഇഷാൻ.

“കുറേക്കാലം ഞാൻ എന്‍റെ വീട്ടിലായിരുന്നു ഓണവും മറ്റെല്ലാ ആഘോഷങ്ങളും പങ്കിട്ടത്. പിന്നീടത് എന്‍റെ കമ്മ്യൂണിറ്റിയിലെ കുട്ടികൾക്കൊപ്പമായി. ഇപ്പോൾ ഇതാ എന്‍റെ ഭർത്താവിന്‍റെ കുടുംബത്തിനൊപ്പമായി. ഈ ആഘോഷങ്ങൾ എല്ലാ വർഷവും ഉണ്ടാകാറുണ്ട്. ഞാൻ ഞാനായി ജീവിക്കാൻ തുടങ്ങിയ ശേഷം കടന്നു വന്ന ആഘോഷങ്ങളാണിവ.” ഇഷാൻ ചിരിയോടെ തന്‍റെ സന്തോഷം പങ്കുവയ്ക്കുന്നു.

കേരളത്തിലെ ആദ്യത്തെ ട്രാൻസ് സെക്ഷ്വൽ ദമ്പതികൾ ആണ് സൂര്യയും ഇഷാനും. സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ചും തിരുവനന്തപുരത്ത്, ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിലും വച്ച് ആഘോഷപൂർവ്വമായിരുന്നു ഇവരുടെ വിവാഹം. 2014 ലാണ് സൂര്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്, ഇഷാൻ നാലു വർഷം മുമ്പും. പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്‍റെ പ്രതിനിധികൾ എന്ന നിലയിൽ ഇവരുടെ വിവാഹം കേരളത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

വർഷങ്ങളായി പരിചയമുണ്ടെങ്കിലും പ്രണയം എന്ന രീതിയിൽ കാര്യങ്ങൾ മാറിയത് വിവാഹത്തിന് 6 മാസം മുമ്പ് മാത്രമാണ്. തിരുവനന്തപുരം സ്വദേശികളാണ് രണ്ടുപേരും. “എനിക്ക് പ്രണയം തോന്നിയത് ഒരു യാത്രയിലാണ്” അതേക്കുറിച്ച് ഇഷാൻ പറയുന്നത് ഇങ്ങനെ. “ഒരുമിച്ച് കോഴിക്കോട് ഒരു പരിപാടിക്ക് യാത്ര ചെയ്യുമ്പോഴാണ് ആദ്യമായി പ്രണയം തോന്നിയത്. അന്നത് തുറന്നു പറഞ്ഞില്ല, പിന്നെ അടുപ്പിച്ച് ഏതാനും ദിവസം കണ്ടു. അപ്പോൾ ഞാനെന്‍റെ ഇഷ്ടം തുറന്നു പറഞ്ഞു.”

“വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നാണ് ഇക്ക എന്നോട് പറഞ്ഞത്. ഞാൻ അപ്പോൾ നെഗറ്റീവായി ഒന്നും പറഞ്ഞില്ല. പ്രണയം ഒരിക്കലും അവസാനിക്കാത്ത ഒരു വികാരമല്ലേ. പക്ഷേ ട്രാൻസിന്‍റെ പ്രണയത്തെ ലൈംഗിക വൃത്തിയായിട്ടല്ലേ കാണാറുള്ളൂ. ഇക്ക എന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നല്ലോ” സൂര്യ ചിരിച്ചു.

“ഞാൻ അവളോട് പ്രൊപ്പോസ് ചെയ്‌തുവെങ്കിലും വേഗത്തിലൊരു മറുപടി കിട്ടിയില്ല. പക്ഷേ എന്നെ അവൾക്ക് ഇഷ്‌ടമാണെന്ന് എനിക്ക് അറിയാമായിരുന്നു. ഞങ്ങളുടെ വിവാഹം വീട്ടുകാരുടെ സമ്മതത്തോടെ നടത്തണം എന്നു ഞാൻ ആഗ്രഹിച്ചിരുന്നു. അത് ഇത്രയും വലിയ ഒരു ഇംപാക്ട് ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല.”

“സൂര്യയെ വിവാഹം കഴിക്കാൻ ഇഷ്‌ടമാണെന്ന് ഞാൻ ആദ്യം അറിയിച്ചത് എന്‍റെ അമ്മമാരായ ശ്രീക്കുട്ടിയമ്മയോടും രഞ്ജിനിയമ്മയോടുമാണ്. അവർ പിന്നീട് സൂര്യയോട് കാര്യങ്ങൾ സംസാരിച്ചു. തുടർന്നാണ് എന്‍റെ വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചത്. ആദ്യമൊക്കെ കുറച്ച് എതിർപ്പുണ്ടായിരുന്നു.” രണ്ടുപേരും വ്യത്യസ്ത മതവിഭാഗത്തിലാണെന്നുള്ളത് ചെറിയൊരു ആശയക്കുഴപ്പം വീട്ടിൽ ഉണ്ടാക്കി.

“വീട്ടുകാർക്കും, മതത്തിനും വേണ്ടിയല്ലല്ലോ ഞങ്ങൾ ഇഷ്‌ടപ്പെട്ടത്. പരസ്പരം അംഗീകരിക്കാനുള്ള മനസ്സ് ഞങ്ങൾക്കുണ്ടല്ലോ, അതുമതി. സത്യത്തിൽ മറ്റുള്ളവർ ചെയ്യുന്നതു പോലെ ലിവിംഗ് ടുഗദർ ആവാമായിരുന്നു. പക്ഷേ വിവാഹത്തിലൂടെ വീട്ടുകാരോടൊപ്പം ജീവിക്കാൻ തയ്യാറാണോയെന്ന ഇഷാന്‍റെ ചോദ്യം പതിവു രീതികളിൽ നിന്ന് വേറിട്ടു നിന്നു. ഇഷാൻ എന്നെ കുടുംബത്തോട് ചേർത്തു നിർത്തി വിവാഹം ചെയ്യുവാനാണല്ലോ ആഗ്രഹിച്ചത്. അതിൽ താൻ ഭാഗ്യവതി തന്നെയാണ്.” സൂര്യ പറഞ്ഞു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...