എനിക്കിപ്പോഴും പപ്പയെ പേടിയാണ്

നാണം കുണുങ്ങി സ്വഭാവമുള്ള സണ്ണി ഡിയോൾ പക്ഷേ സ്ക്രീനിൽ ചെയ്ത വേഷങ്ങൾ ഒക്കെ ക്ഷുഭിത യുവാവിന്‍റേതാണ്. റിയൽ ലൈഫിൽ വളരെ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന സണ്ണിയെ നാം സിനിമയിൽ കാണാറ് ഗർജ്‌ജിക്കുന്ന സിംഹമായാണ്. റോമാൻസ് ചെയ്തതിനേക്കാൾ കൂടുതൽ ആക്ഷനാണ് സണ്ണി ചെയ്തിരിക്കുന്നത്. 1983 ൽ ബേത്താബ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സണ്ണി ഡിയോൾ വളരെ നീണ്ടകാലം തന്‍റെ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ സ്നേഹം നിലനിർത്തി.

കരിയറിലെ ഉയർച്ച താഴ്ചകളും ദേശ സ്നേഹം തുളുമ്പുന്ന സിനിമകളിലൂടെയുള്ള തിരിച്ചു വരവും സണ്ണിയെ വിസ്മയിപ്പിക്കുന്ന താരമാക്കിയിരുന്നു. ആക്ഷൻ ഹീറോ മനസ്സ് തുറക്കുന്നു.

സംവിധാനം കഠിനമായ ജോലിയാണ്

സത്യത്തിൽ സംവിധാനം വളരെ ടഫ് ആയിട്ടുള്ള കാര്യമാണ്. എനിക്ക് ആക്‌ടിംഗ് അനായാസമായി ചെയ്യാൻ കഴിയും പക്ഷേ സംവിധാനം അങ്ങനെയല്ല. നടന് ഷോട്ട് എടുത്ത ശേഷം സംവിധായകന്‍റെ മുഖത്തേയ്‌ക്ക് നോക്കിയാൽ ശരിയായോ ഇല്ലയോ എന്ന് മനസ്സിലാക്കാനാവും. പക്ഷേ സ്വന്തം അഭിനയം സ്വയം സംവിധാനം ചെയ്യുമ്പോൾ ഇതൊന്നും നടക്കില്ലല്ലോ. എല്ലാം നമ്മൾ തന്നെ തീരുമാനിക്കണം. ഷോട്ട് എടുത്ത ശേഷം ടീമേറ്റിനോട് ഫീഡ് ബാക്ക് ചോദിക്കേണ്ടി വരും. അല്ലെങ്കിൽ മോണിറ്ററിൽ പോയി നോക്കി വിലയിരുത്തണം. സ്വയം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുമ്പോൾ ജോലി ഭാരം കൂടും.

മാത്രമല്ല സംവിധാന കുപ്പായം അണിയാനായി ഒരുപാട് എനർജിയും ആവശ്യമാണ്. മനസ്സും ശരീരവും ഒരുപോലെ വർക്ക് ചെയ്യേണ്ടതുണ്ട്. പല തരം സ്വഭാവ സവിശേഷതയുള്ളവരെ ഒന്നിച്ചു നിർത്തി. ജോലി പൂർത്തിയാക്കുക അൽപം ഡിപ്ലോമസി ഉള്ളവർക്കേ സാധിക്കൂ. ആത്മസംഘർഷത്തെ മറികടക്കാനും കഴിയണം. എങ്കിൽ മാത്രമേ സംവിധാനം സുഗമമായി നടക്കുകയുള്ളൂ. ഇതൊക്കെയാണെങ്കിലും ഞാൻ ഈ ജോലി നന്നായി ആസ്വദിക്കാറുണ്ട്.

ഞാൻ അഭിനയം തുടങ്ങിയ കാലത്ത് ജസ്റ്റ് കോളേജ് പാസായി വന്നതേയുണ്ടായിരുന്നുള്ളൂ. എന്‍റെ ആദ്യ സിനിമ ബേത്താബ് സംവിധാനം ചെയ്‌ത രാഹുൽ രാവലും ഞാനും തമ്മിൽ വലിയ പ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. ക്യാമറയ്ക്ക് പുറകിലുള്ള കാര്യങ്ങളെപ്പറ്റി ഞാൻ രാഹുലിന്‍റെ അടുത്ത് നിന്നാണ് കൂടുതലും പഠിച്ചത്. 1999 ൽ ദില്ലഗി സംവിധാനം ചെയ്തു. അപ്പോൾ ആത്മവിശ്വാസം വർദ്ധിച്ചു. ഖായൽ റിട്ടേൺസ് ചെയ്യുമ്പോൾ അത് നിർമ്മിക്കാനും ഞാനാഗ്രഹിച്ചത് ഞാൻ വിചാരിക്കുന്നപോലെ ചിത്രം ജനങ്ങളിൽ എത്തിക്കാൻ കൂടി വേണ്ടിയാണ്.

ഇനി മകന്‍റെ ഊഴം

എന്‍റെ മകൻ കരണിനെ അടുത്ത് തന്നെ സിനിമയിൽ ലോഞ്ച് ചെയ്യും. എന്‍റെ അച്‌ഛൻ ധർമ്മേദ്ര എന്നെ ബേത്താബിലൂടെയും അനിയൻ ബോബി ഡിയോളിനെ ബർസാത്തിലൂടെയുമാണ് വെള്ളിത്തിരയിൽ എത്തിച്ചത്. ഞങ്ങൾ രണ്ടാളും വന്നത് റൊമാന്‍റിക് സിനിമകളിലൂടെയാണ്. എന്‍റെ മകനെയും റോമാന്‍റിക് ചിത്രത്തിലൂടെ അരങ്ങത്ത് കൊണ്ടു വരാനാണ് ആഗ്രഹിക്കുന്നത്. അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണ്.

ഡിയോൾ കുടുംബത്തിലെ പുതുതലമുറക്കാരൻ അധികം വൈകാതെ നിങ്ങളുടെ മുമ്പിലെത്തും. അവനിൽ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. കരൺ നന്നായി പരിശ്രമിക്കുന്നുണ്ട്. കഠിനദ്ധ്വാനത്തേക്കാൾ വലുതായി ഒന്നുമില്ല എന്ന് ഞങ്ങൾ അവനെ പഠിപ്പിച്ചിട്ടുണ്ട്. അവൻ തന്‍റെ അച്‌ഛൻ 58-ാം വയസ്സിലും കഠിനമായി അദ്ധ്വാനിക്കുന്നതും ആക്ഷൻ സീനുകൾ ഡൂപ്പില്ലാതെ ചെയ്യുന്നതും കാണുന്നുണ്ട്. അവന്‍റെ മുത്തച്ഛനും അറുപതാം വയസ്സു വരെ ആക്ഷൻ ചെയ്‌തിരുന്നു. ഇതെല്ലാം കരണിന് ആത്മവിശ്വാസം നൽകാതിരിക്കില്ല.

എനിക്കിപ്പോഴും പേടിയാണ്

എന്‍റെ പപ്പ വളരെ ജോളി ടൈപ്പാണെങ്കിലും എനിക്കിപ്പോഴും പപ്പയെ പേടിയാണ്. ഇത് ഞങ്ങളുടെ കുടുംബ പാരമ്പര്യമാണ്. എന്‍റെ പപ്പയ്ക്ക് എന്‍റെ മുത്തച്ഛനെ പേടിയായിരുന്നു. എന്‍റെ മകനും എന്നോട് കളി തമാശ പറയാനുള്ള സ്വാതന്ത്യ്രം ഉണ്ടെങ്കിലും അവനും എന്നെ പേടിയാണ്. ഞങ്ങൾക്കിടയിൽ ജനറേഷൻ ഗ്യാപൊന്നുമില്ലെങ്കിലും ബഹുമാനത്താലുള്ള ഒരു അകൽച്ചയുണ്ട്. അത് നല്ലതാണ്. ഞാൻ എന്‍റെ മകനെ ഒരു കാര്യം പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കലും മണ്ണിനെ മറന്ന് കളിക്കരുത്. എന്‍റെ പപ്പയും എന്നെ വളർത്തിയത് അങ്ങനെയാണ്. താരമെന്നത് ഒരു പുറം കുപ്പായം മാത്രമാണ്. ജീവിതത്തിൽ മൂല്യങ്ങളാണ് വലുത് താരപദവിയല്ല.

എന്‍റെ ആദ്യ സിനിമ

ഞാൻ ആദ്യ സിനിമ ചെയ്യുമ്പോൾ പൂർണ്ണമായ തയ്യാറെടുപ്പോടെയല്ല വന്നിരുന്നത്. ഞാനെല്ലാം പഠിച്ചത് സീനിയേഴ്സിൽ നിന്നാണ്. ഞാൻ ബേത്താബ് ചെയ്യുമ്പോൾ എങ്ങനെയാണ് ഒരു സിനിമ ഉണ്ടാവുന്നത് എന്ന് അറിയില്ലായിരുന്നു. പക്ഷേ അറിയാനുള്ള ആഗ്രഹം നന്നായി ഉണ്ടായിരുന്നു. ഇപ്പോഴത്തെ കുട്ടികൾ എല്ലാം പഠിച്ചതിനു ശേഷമാണ് രംഗത്ത് വരുന്നത്. അറിയാത്തത് ഗൂഗിൾ ചെയ്‌ത് മനസ്സിലാക്കും. മേക്കപ്പിടുന്നതിന്‍റെ രഹസ്യം പോലും പഠിക്കും. മെറ്റിരിയലിന്‍റെ പ്രത്യേകതപോലും അറിയാം. സിക്‌സ് പായ്‌ക്ക് ബോഡി വരെ ശ്രദ്ധിച്ച് നിലനിർത്തും. ഇതൊക്കെയാണ് അഭിനയം എന്നാണ് ഇവരുടെ വിചാരം. വായനയും ജീവിത നിരീക്ഷണവും ഒന്നും ഇല്ല. ആക്ട്ടിംഗ് ഒഴികെ എല്ലാത്തിനും തയ്യാറെടുക്കും.

ഞാൻ വെറുതെയിരിക്കാറില്ല

അലസന്മാരെയാണ് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത്, വെറുതെയിരിക്കാൻ ഞാൻ ഇഷ്‌ടപ്പെടാറില്ല. ഇന്നും ഞാൻ അതിരാവിലെ ഉണരും. പണ്ടും അങ്ങനെ തന്നെയായിരുന്നു. ഒറ്റ ദിവസംപ്പോലും മുടങ്ങാതെ ഞാൻ വ്യായാമം ചെയ്യാറുണ്ട്. എന്ത് തിരക്കുണ്ടെങ്കിലും അതിന് തടസ്സം വരുത്താറില്ല. രാത്രി വൈകി ഷൂട്ട് കഴിഞ്ഞെത്തിയാലും പതിവ് ദിനചര്യകൾ അതിരാവിലെ ഉണർന്ന് ചെയ്യും. ഒഴിവ് കഴിവ് പറയുന്നവരെയും എനിക്ക് അംഗീകരിക്കാനാവില്ല. ഞാനിതു വരെ എത്തിയതിന്‍റെ പ്രധാന കാരണം എന്‍റെ ഉത്സാഹവും സപോർട്സും ആണ്. കായിക വിഷയത്തെ ആധാരമാക്കി സിനിമ ചെയ്യണം എന്നത് എന്‍റെ തുടക്കം മുതൽ ഉള്ള സ്വപ്നമായിരുന്നു. പലതവണ ശ്രമിക്കുകയും ചെയ്‌തു. പക്ഷേ നടന്നില്ല. ഇന്ന് അത്തരം ചിത്രങ്ങൾ ധാരാളം ഇറങ്ങുന്നുണ്ട്. ഞാൻ ക്രിക്കറ്റും, ഫുട്ബോളും, ബാസ്ക്കറ്റ് ബോളും കളിക്കാറുണ്ടായിരുന്നു. അതിനാലാണ് ഇന്നും എനിക്ക് സ്‌റ്റാമിന സൂക്ഷിക്കാൻ സാധിക്കുന്നത്. ഞാനും ശേഖർ കപൂറും ചേർന്ന് ഒരു സ്പോർട്സ് ചിത്രം പ്ലാൻ ചെയ്തിരുന്നു. ജിപി സിപ്പി നിർമ്മിക്കാമെന്നും ഏറ്റിരുന്നു. പിന്നെ അദ്ദേഹം അതിൽ നിന്ന് പിന്മാറിയതെന്തെന്ന് ഇന്നും അറിയില്ല.

റോമാൻസിന് പ്രായം തടസ്സമല്ല

എന്‍റെ പ്രായത്തിലുള്ള താരങ്ങളൊക്കൊ ഇപ്പോൾ റോമാൻസൊന്നും ചെയ്യുന്നില്ല. അനിൽ കപൂർ, ജാക്കി ഷറോഫ് ഒക്കെ അച്‌ഛൻ വേഷങ്ങളാണ് അധികവും ചെയ്യുന്നത്. ഗായൽ വൺസ് എഗെയ്നിൽ പിതാവിന്‍റെ വേഷമാണ് എനിക്ക്. എന്നു കരുതി ഞാൻ റൊമാൻസ് ചെയ്യില്ല എന്നൊന്നും ഇല്ല. റോമാൻസിന് പ്രായ പരിധിയില്ല. റോൾ നല്ലതാണെങ്കിൽ ആടി പാടാൻ ഞാൻ റെഡിയാണ്. നമ്മുടെ ഇൻഡസ്ട്രിയിൽ 50 നു മേലെയുള്ളവരാണ് ഇപ്പോഴും നല്ല റൊമാൻസ് ചെയ്യുന്നത്.

ആളുകൾക്ക് എന്നൊടൊപ്പം ജോലിചെയ്യാൻ വിമുഖതയാണ്. ചില താരങ്ങൾ എനിക്കൊപ്പം വർക്ക് ചെയ്യാൻ മടി കാട്ടുന്നു എന്നു ചിലർ പറയാറുണ്ട്. അത് എന്‍റെ പ്രശ്നമല്ല. ആരെങ്കിലും എനിക്കൊപ്പം അഭിനിയിക്കാൻ തയ്യാറാവുന്നില്ല എന്നത് എന്നെ സങ്കടപ്പെടുത്തുന്നില്ല. ഈ കാരണം കൊണ്ട് എനിക്ക് ആരോടും ദേഷ്യവുമില്ല. സൽമാനൊപ്പം എന്താണഭിനയിക്കാത്തത് എന്ന് ചോദിക്കാറുണ്ട്. ഞങ്ങൾ രണ്ടാൾക്കും യോജിച്ച സ്ക്രിപ്റ്റ് വരുമ്പോൾ അത് ആലോചിക്കാം. എനിക്ക് ആരുമായും കൂട്ട് കൂടുന്നതിൽ എതിർപ്പില്ല.

സെൻസറും ഞാനും

സെൻസർ ബോർഡിന്‍റെ പണി സർട്ടിഫിക്കറ്റ് കൊടുക്കലാണ്. അല്ലാതെ സിനിമയുടെ വില കുറക്കുന്നത് അവരുടെ ജോലിയല്ല. ഈയിടെ ചില പടങ്ങൾക്ക് കട്ട് നിർദ്ദേശിക്കുന്നത് നിർമ്മാതാക്കളെയും സംവിധായകരെയും ചൊടിപ്പിച്ചിട്ടുണ്ട്. സിനിമ സംവിധായകന്‍റെ കലയാണ്. തന്‍റെ സിനിമയിൽ എന്ത് വേണം എന്ന് നിശ്ചയിക്കേണ്ടത് സംവിധായകനാണ്. അല്ലാതെ സെൻസർ ബോർഡിലെ മെമ്പർമാരല്ല. കലയെയും കലാകാരനെയും നിയന്ത്രിക്കുന്നത് നല്ല പ്രവണതയല്ല.

പ്രമേഹവും ഹൃദയാഘാതവും

വളരെ വിപുലമായതും വളർന്നു കൊണ്ടിരിക്കുന്നതുമായ ബാധ്യതയാണ് പ്രമേഹം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും അധികമായ മരണകാരണങ്ങളിൽ ഏഴാമത്തേതാകും പ്രമേഹം എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിൽ ഇന്ന് ഏകദേശം 69 ദശലക്ഷം ആളുകൾക്ക് പ്രമേഹമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരിക്കലുണ്ടാകുന്ന നിശബ്ദ മഹാമാരി ഇനിയും നിശബ്ദമായിരിക്കുകയില്ല. പാരമ്പര്യ ഘടകങ്ങൾ ഒരു പങ്കു വഹിക്കുന്നുണ്ടെങ്കിലും ആധുനിക യുഗത്തിലെ വരുമാന വർദ്ധനവിന്‍റെയും ജീവിതശൈലിയിലെ മാറ്റങ്ങളുടെയും ഫലമായിട്ടുണ്ടായ ഭക്ഷണശീലങ്ങളിലെ മാറ്റങ്ങളും എണ്ണയിൽ വറുത്ത ഭക്ഷണസാധനങ്ങളുടെ ഉപയോഗവും ശാരീരികമായി അധ്വാനമില്ലാതുള്ള ജീവിതചര്യയും പ്രമേഹ രോഗികളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. അതായത് 2000-ൽ 32 ദശലക്ഷമുണ്ടായിരുന്നത് 2015 ആയപ്പോഴെയ്ക്കും ഇരട്ടിയിലധികമായി 69.1 ദശലക്ഷമായി വർദ്ധിച്ചു. പ്രമേഹം ബാധിക്കുന്നവരുടെ പ്രായം 40-50 വയസ്സ് എന്നതിൽ നിന്ന് 30-40 വയസ്സ് എന്ന നിലയിലേക്കും ഹൃദയാഘാതം സംഭവിക്കുന്നവരുടെ പ്രായം 50-60 വയസ്സ് എന്നതിൽ നിന്ന് 40-50 എന്ന നിലയിലേക്കും വന്നു.

ആഗോള ആരോഗ്യച്ചെലവിന്‍റെ 12 ശതമാനമാണ് മുതിർന്നവരിൽ പ്രമേഹത്തിനായി ചെലവഴിക്കുന്നത്. പ്രമേഹരോഗത്തിന്‍റെ മരുന്നുകൾക്ക് 300 കോടി രൂപയും ഇൻസുലിന് 250 കോടി രൂപയുമാണ് ഒരു വർഷം ചെലവഴിക്കപ്പെടുന്നത്. രാജ്യത്തെ പഞ്ചസാരയുടെ തലസ്‌ഥാനം കേരളമാണെന്ന് സംശയമേതുമില്ലാതെ പറയാം. പ്രമേഹം ബാധിച്ചവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിനാൽ പ്രമേഹവും രാജ്യത്തിന്‍റെ സുസ്ഥിതി വളർച്ചയ്ക്ക് ഒരു ഭീഷണിയാണ്.

പ്രമേഹമുണ്ടാവുന്നതെങ്ങനെ?

പാൻക്രിയാസ് അഥവാ ആഗ്നേയ ഗ്രന്ഥി ആവശ്യത്തിന് ഇൻസുലിൻ പുറപ്പെടുവിക്കാത്തതുമൂലമോ അല്ലെങ്കിൽ ശരീരത്തിന് ഫലപ്രദമായി ഇൻസുലിൻ ഉപയോഗിക്കാൻ കഴിയാത്തതുമൂലമോ ആണ് പ്രമേഹമുണ്ടാകുന്നത്. ഇത് രക്‌തത്തിലെ ഗ്ലൂക്കോസിന്‍റെ സാന്ദ്രത വർദ്ധിക്കുന്നതിന് കാരണമാവുകയും ഹൈപ്പർഗ്ലൈസീമിയ എന്ന അവസ്‌ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. കുഴപ്പങ്ങൾ ഉണ്ടാകുന്നത് രക്‌തത്തിലെ ഗ്ലൂക്കോസിന്‍റെ നില വർദ്ധിക്കുമ്പോഴാണ്. ഡബ്ല്യൂഎച്ച്ഒ യുടെ നിഗമനം അനുസരിച്ച് ഇന്ത്യയിൽ പ്രമേഹവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സങ്കീർണ്ണതകൾ മൂലം മരണമുണ്ടാകുന്നവരിൽ 80 ശതമാനം പേരും പാവപ്പെട്ടവരോ ഇടത്തരക്കാരോ ആണ്.

ഗ്ലൂക്കോസ് നില ഉയർന്നു നിൽക്കുന്നത് രക്‌തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നതിനും രക്‌തക്കട്ടകൾ രൂപപ്പെടുന്നതിനും കാരണമാകുന്നു. ഇത് ഏത് രക്‌തക്കുഴലുകളിലും ഉണ്ടാകാം. തലച്ചോറിലേക്കുള്ളതോ ഹൃദയത്തിലേക്കുള്ളതോ ആയ രക്‌തക്കുഴലുകളിലാണ് ഉണ്ടാകുന്നതെങ്കിൽ പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത കൂടുന്നു. ഇത് ഹൃദ്രോഗങ്ങൾക്കുള്ള പ്രഥമകാരണം അല്ലെങ്കിൽ പെട്ടെന്നുള്ള ഹൃദ്രോഗത്തിന് കാരണമാകുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രമേഹമുള്ളവരിൽ രണ്ടു മുതൽ നാലു മടങ്ങ് വരെ അധിക സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രമേഹമുള്ളവരിൽ ഹൃദയത്തിലേക്ക് രക്‌തം പ്രവഹിക്കുന്ന ഒന്നിലധികം രക്‌തധമനികളിൽ രക്‌തക്കട്ടകൾ രൂപപ്പെടാനുള്ള സാധ്യത കൂടുകയും അത് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

അതിനാൽ പ്രമേഹത്തെ കീഴ്പ്പെടുത്താനും ഹൃദയാഘാതം ഒഴിവാക്കാനും ബോധവത്ക്കരണം വളർത്തേണ്ടത് വളരെ പ്രധാനമാണ്. ഏറെ വൈകി രോഗം നിർണ്ണയിക്കപ്പെട്ട ധാരാളം ആളുകളിൽ ടൈപ്പ് 2 പ്രമേഹത്തിന്‍റെ സങ്കീർണ്ണതകൾ ഏതെങ്കിലുമൊന്ന് കണ്ടെത്തിയിട്ടുണ്ടാകും. കൃത്യമായ സ്ക്രീനിംഗ് രോഗനിർണ്ണയം നേരത്തെയാക്കുന്നതിനും ചികിത്സ തുടങ്ങുന്നതിനും ഗുരുതരമായ സങ്കീർണ്ണതകളുടെ അപകട സാധ്യതകൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. നേരത്തെ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്‌താൽ കൃത്യമായ ഭക്ഷണക്രമങ്ങളിലൂടെ ഭാരം കുറച്ചും ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങളിലൂടെയും ആവശ്യത്തിന് മരുന്നുകൾ കഴിച്ചും ഹൃദയസംബന്ധമായ സങ്കീർണ്ണതകൾ കൂടുതലായി തടയാൻ കഴിയും.

ജീവിതശൈലി

ജോലി, മറ്റ് കാരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള ഉയർന്ന സമ്മർദ്ദം, ഉറക്കവും വ്യായാമവും ഇല്ലാതെ വരിക, പുകവലി ശീലം, പൂരിത കൊഴുപ്പ്, ഉപ്പ്, മധുരം എന്നിവ ഉയർന്ന അളവിൽ അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയെല്ലാം കാരണമാകുന്നതു കൊണ്ട് ജീവിതശൈലിയിലെ മാറ്റങ്ങൾ അത്യന്താപേക്ഷിതമാണ്. ശരിയായി ചവച്ച് കഴിക്കുന്നത് ഉൾപ്പെടെ ശരിയായ രീതിയിലുള്ള ഭക്ഷണശീലങ്ങൾ പിന്തുടരണം. ശാരീരിക വ്യായാമങ്ങൾ രക്‌ത സമ്മർദ്ദം കുറച്ച് രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുകയും ഭാരം കുറയ്ക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ബിഎംഐക്കു പുറമേ അരവണ്ണവും ഇടുപ്പും തമ്മിലുള്ള അനുപാതം, പിയർ, ആപ്പിൾ രൂപത്തിലുള്ള ശരീരം എന്നിവ ഉയർന്ന തോതിലുള്ള പ്രമേഹവും ഹൃദ്രോഗവും സൂചിപ്പിക്കുന്നു. എത്രയും നേരത്തെ ഒരു ഡോക്ടറെ സന്ദർശിച്ച് ചികിത്സ തേടുന്നത് ഗുരുതര പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.

ആർ. വി ജയകുമാർ, ആസ്റ്റർ മെഡിസിറ്റി

ഭാര്യ മറച്ചു വെയ്ക്കുന്ന 5 കാര്യങ്ങൾ

സ്നേഹവും വിശ്വാസവും ഒക്കെ ഉണ്ടെങ്കിലും ഭാര്യമാർ ചില കാര്യങ്ങൾ ഭർത്താക്കന്മാരോട് പറയാൻ ഒന്ന് മടിക്കും, ഭാര്യാഭർത്താക്കന്മാർക്കിടയിൽ അത്തരം ചില രഹസ്യങ്ങൾ പരസ്പരം മറഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് ഭാര്യമാർ ചില കാര്യങ്ങൾ ഭർത്താവിൽ നിന്ന് മറയ്ക്കുന്നു, ചില സമയങ്ങളിൽ അവയെ മറച്ചുവെക്കുന്നത് നല്ലതാണ്. ഭാര്യമാർ അവരുടെ ഭർത്താവിൽ നിന്ന് മറച്ചുവെക്കുന്ന ചില കാര്യങ്ങളെക്കുറിച്ച്.

  1. ഗാർഹിക, കുടുംബ ഉത്തരവാദിത്തങ്ങളിൽ നിലവിലുള്ള പ്രശ്നങ്ങൾ കാരണം, സ്ത്രീകൾ കൗൺസിലിംഗ് സെഷനുകൾ എടുക്കാൻ തുടങ്ങുന്നു, ഭർത്താവിന് അവരുടെ പ്രശ്നം മനസ്സിലാകില്ലെന്ന് വിശ്വസിക്കുന്നതിനാൽ അവൾ ഭർത്താവിൽ നിന്ന് ഇത് മറച്ചു വെക്കുന്നു.
  2. ഭാര്യമാർ പലപ്പോഴും തങ്ങളുടെ ആരോഗ്യപ്രശ്നം പങ്കാളിയിൽ നിന്ന് മറയ്ക്കാൻ ശ്രമിക്കുന്നു കാരണം സ്വന്തം പ്രശ്‌നം പറഞ്ഞ് ഭർത്താവിനെ ശല്യപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നില്ല, അതിനാൽ അവരോട് പറയാൻ മടിക്കുന്നു.
  3. വീട്ടു ചെലവിന് ശേഷം, സ്ത്രീകൾ സമ്പാദ്യത്തിനായി ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കുന്നു, അത് അവർ ഭർത്താവിൽ നിന്ന് മറച്ചുവെക്കുന്നു. കഷ്ടകാലത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിൽ, ആ പണം പ്രയോജനപ്പെടും.
  4. പങ്കാളിയോട് അവരുടെ ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും പറയാൻ സ്ത്രീകൾ മടിക്കും, പലപ്പോഴും പങ്കാളിയിൽ നിന്ന് ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ മറച്ചു വെക്കുന്നു.
  5. ഓരോ സ്ത്രീയും പലപ്പോഴും അവളുടെ പ്രിയ സുഹൃത്തിനോട് വിവാഹ ബന്ധത്തിൽ നടക്കുന്ന പ്രശ്നങ്ങൾ വരെ പങ്കിടുന്നു.

അവൾ തന്‍റെ കിടപ്പുമുറി പോലും പ്രിയ സുഹൃത്തിനോടൊപ്പം പങ്കിടാൻ ഇഷ്ടപെടുന്നു, പക്ഷേ ഭർത്താവിന് ദേഷ്യം വരാതിരിക്കാൻ ഈ കാര്യമെല്ലാം ഭർത്താവിൽ നിന്ന് മറച്ചുവെക്കുന്നു.

അച്‌ഛന്‍റെ സ്വപ്നങ്ങളുടെ കൂട്ടുകാരി…

തിരുവനന്തപുരം കാഞ്ഞിരംപാറയിലെ സ്ത്രീ എന്ന വീടിന് ഒരുപാട് പ്രത്യേകതകളുണ്ട്. അതൊരു സ്ത്രീ ഭൂരിപക്ഷ പ്രദേശമാണ് എന്നതിനൊപ്പം മലയാള സിനിമയിലെ രണ്ടു നക്ഷത്രങ്ങൾ അവിടെ തിളങ്ങി നിൽക്കുന്നു. കിച്ചു എന്ന കൃഷ്ണകുമാർ തന്‍റെ സിനിമ ജീവിതത്തിന്‍റെ 28 വർഷം പൂർത്തിയാക്കുമ്പോൾ മൂത്തമകൾ അഹാന കൃഷ്ണ മലയാള സിനിമ ലോകത്തെ സെൻസേഷണൽ ടോക്കാണ്. കുറച്ചു നാളുകൾക്കു മുമ്പ് തന്‍റെ സഹോദരങ്ങൾക്കൊപ്പം ചെയ്‌ത വെസ്റ്റേൺ ഡാൻസ് നവമാധ്യമങ്ങളിൽ വൈറലായതോടെ അഹാന കൂടുതൽ പ്രിയങ്കരിയായി മാറി. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച അഹാന പിന്നീട് ചെന്നൈയിൽ വിഷ്വൽ കമ്മ്യൂഷിക്കേഷൻ പഠനം പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു. മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷം ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയെന്ന നിവിൻ പോളി ചിത്രത്തിൽ അനിയത്തിക്കുട്ടി സാറയായി എത്തിയ അഹാന തന്‍റെ സിനിമ കരിയറിലെ പുതിയ സ്വപ്നങ്ങളെ കുറിച്ച് ഗൃഹശോഭയോട് മനസ്സു തുറക്കുന്നു.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെന്തൊക്കെയാണ്?

സിനിമയിൽ തന്നെ ഉറച്ച് നിൽക്കണമെന്ന തോന്നലുണ്ടാകുന്നത് സ്റ്റീവ് ലോപ്പസ് സംഭവിച്ചതു കൊണ്ടാണ്. സിനിമ റിലീസായ ദിവസം തീയറ്ററിൽ ഒരു വൈകുന്നേരമാണ് ഞാൻ സ്റ്റീവ് ലോപ്പസ് കാണുന്നത്. അതുവരെ പ്രിവ്യൂ ഒന്നും കണ്ടിരുന്നില്ല. നമ്മുടെ ചുറ്റുമുള്ള സഥലങ്ങൾ, എനിക്ക് പരിചയമുള്ള ആളുകൾ. ഞാനഭിനയിച്ച ആദ്യത്തെ നായിക കഥാപാത്രം ജനിച്ചു വളർന്ന നഗരത്തോടുള്ള അടുപ്പം ഇതൊക്കെ കഥയുടെ രൂപത്തിൽ സിനിമയായി അനുഭവിക്കുന്നതു പോലെ തോന്നി. ഹായ്… എന്നൊക്കെ പോലുള്ള ഒരു ഫീലായിരുന്നു. ചെന്നൈയിൽ സിനിമ റിലീസായ സമയത്ത് അവിടെയുള്ള കൂട്ടുകാർ വിസിലൊക്കെ മേടിച്ചാണ് തീയറ്ററിൽ എന്‍റെ കൂടെ വന്നത്. എന്നെ സ്ക്രീനിൽ കാണുമ്പോൾ വിസിലടിച്ച് ബഹളമൊക്കെ വച്ചു. വിസില് മേടിച്ച കാര്യം എനിക്കാദ്യം അറിയില്ലായിരുന്നു. ആകെ ചമ്മലായി. ഒരു പ്രത്യേക കാറ്റഗറിയിൽ പെടുന്ന വളരെ ഡീപ്പ് റൂട്ടഡ് ആയിട്ടുള്ള തീമാണ് ഞാൻ സ്റ്റീവ് ലോപ്പസിന്‍റേത്. ആ സിനിമ ഇഷ്‌ടപ്പെടുന്നവർ ധാരാളം പേരുണ്ട്.

അഹാനയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള നല്ല ഓർമ്മകൾ എന്തൊക്കെയാണ്?

അങ്ങനെ ചോദിച്ചാൽ… ഒരുപാട് നല്ല നല്ല ഓർമ്മകളുണ്ട്. എങ്കിലും എടുത്ത് പറയാവുന്നത് (ഒരു നിമിഷം ആലോചിക്കുന്നു) എന്‍റെ മൂന്നാമത്തെ അനിയത്തി ജനിക്കാൻ പോകുന്ന സമയത്ത് ഞാനൊരുപാട് എക്സൈറ്റഡ് ആയി. അമ്മ പ്രഗ്നന്‍റ് ആണെന്നു അറിഞ്ഞപ്പോൾ തൊട്ട് കാത്തിരിക്കുകയായിരുന്നു. അവൾ ഞങ്ങളുടെ കൂട്ടത്തിലേക്ക് എത്തിയത് ഒരു സെപ്റ്റംബർ 30 നാണ്. ആ അനുഭവം ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റില്ല. കാത്തിരിപ്പിന്‍റെ പ്രത്യേക സുഖം ഞാനനുഭവിച്ചത് ആ നാളുകളിലാണ്. പിന്നെ ഞാൻ പഠിച്ച തിരുവനന്തപുരം ലയോള സ്ക്കൂളിലെ ലാ-ഫെസ്റ്റിൽ ലാ-പെർസോണ എന്നൊരു പേഴ്സണാലിറ്റി ഇവന്‍റുണ്ട്. വിവിധ സ്കൂളിൽ നിന്നെത്തിയ മത്സരാർത്ഥികൾക്കിടയിൽ നിന്നും ഞാൻ അതിൽ വിജയിച്ചു. ഒരു പെൺകുട്ടിക്കും ഒരു ആൺകുട്ടിക്കുമാണ് ലാ- പെർസോണയിൽ ജേതാവാകാൻ കഴിയുക. എന്നെ സംബന്ധിച്ച് ലാ- പെർസോണയിൽ വിജയിച്ചത് നല്ലൊരു ഓർമ്മയാണ്. അതുപോലെ അച്‌ഛനഭിനയിച്ച സിനിമ കാണുക, സ്റ്റീവ് ലോപ്പസ്, ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള, ചെന്നൈ ജീവിതം ഇതെല്ലാം ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിച്ചിട്ടുണ്ട്.

സ്റ്റീവ് ലോപ്പസിലെ രാജീവ് രവിയുടെ സെറ്റും ഞണ്ടുകളിലെ അൽത്താഫിന്‍റെ സെറ്റും തമ്മിൽ അനുഭവപ്പെട്ട വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്?

രണ്ട് സംവിധായകരുടേയും അപ്രോച്ച് വ്യത്യസ്‌തമാണ്. രാജീവേട്ടനെ പോലുള്ള വളരെ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഒരാളുടെ കീഴിൽ തുടക്കം കുറിക്കാൻ കഴിഞ്ഞത് ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്. ആ സമയത്ത് അഭിനയിക്കുന്നു, തിരിച്ച് വീട്ടിലേക്ക് പോരുന്നു എന്നല്ലാതെ സ്റ്റീവ് ലോപ്പസിലെ കഥാപാത്രത്തിനു വേണ്ടി ഞാൻ കൂടുതൽ ഇൻപുട്ട് കൊടുത്തിട്ടില്ല. ഒരുപക്ഷേ അതിനു മറ്റൊരു കാരണം ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സിനിമാട്ടോഗ്രാഫറുടെ കീഴിലാണ് ഞാൻ അഭിനയിക്കുന്നതെന്ന വ്യക്‌തമായൊരു ധാരണ എനിക്ക് ഞാൻ സ്റ്റീവ് ലോപ്പസ് ചെയ്യുന്ന സമയത്തുണ്ടാവാത്തതാവാം. പിന്നീടത് മനസ്സിലാക്കിയപ്പോൾ കുറച്ചു കൂടി എന്‍റെ ഭാഗത്തു നിന്നും ഒരു ഹാർഡ്‍വർക്ക് ഇടാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഒരു പത്ത് വർഷം കഴിഞ്ഞ് ഞാനെന്‍റെ ഫിലിമോഗ്രാഫി നോക്കുമ്പോൾ എന്‍റെ ആദ്യ സിനിമ തന്നെ ഒരു മികച്ച തുടക്കമായിരുന്നു എന്നതിൽ ഞാനഭിമാനിക്കും. ഞണ്ടുകളുടെ നാട്ടിലെന്ന സിനിമ സംഭവിച്ചത് സ്റ്റീവ് ലോപ്പസിനു ശേഷം മൂന്നു വർഷം കഴിഞ്ഞാണ്. ഇങ്ങനെയൊരു അനിയത്തിയുടെ റോൾ എനിക്കു ചേരുമോ എന്നത് ആദ്യം സംശയമായിരുന്നു. പിന്നീട് പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് എന്‍റേത് എന്നുള്ള തിരിച്ചറിവിലാണ് ഞണ്ടുകളിലേക്ക് കമ്മിറ്റാകുന്നത്. സ്വതന്ത്ര സംവിധായകൻ ആകുന്ന ആദ്യത്തെ സിനിമ എന്നതിനേക്കാൾ അൽത്താഫിന് ഞങ്ങളിൽ നിന്ന് എന്താണ് കിട്ടേണ്ടത് എന്നുള്ളതിന് വ്യക്‌തമായ ധാരണയുണ്ടായിരുന്നു. ഞാൻ പൊതുവെ കുറച്ച് ഇമോഷണലായതു കൊണ്ട് എന്നോട് അത്തരം സീനുകൾ ചെയ്യാൻ പറഞ്ഞപ്പോൾ ഞാൻ എന്‍റേതായ രീതിയിൽ ചെയ്‌തു. പക്ഷേ അൽത്താഫിന് അത്രയും സെൻസിറ്റീവ് റിയാക്ഷൻ വേണ്ടായിരുന്നു. സാധാരണ സങ്കടം വരുമ്പോൾ ഇങ്ങനെയൊക്കെ വേണ്ടേ എന്ന് ഞാൻ സംശയം ചോദിച്ചു. പക്ഷേ അൽത്താഫിന്‍റെ മനസ്സിലുള്ള കഥാപാത്രത്തിന് അത്രയും വൈകാരികത ആവശ്യമില്ലായിരുന്നു.

പാട്ട്, ഡാൻസ് ഇതിനോടൊക്കെയുള്ള താൽപര്യം എങ്ങനെയാണ് കൂടെ കൊണ്ടു പോകുന്നത്?

ഞാൻ കുട്ടിക്കാലം തൊട്ട് ഡാൻസ് അഭ്യസിക്കുന്നുണ്ട്. എല്ലാത്തരം ഡാൻസ് രീതികളും ശ്രദ്ധിക്കാറുണ്ട്. വെസ്റ്റേൺ, കണ്ടംപററി, സെമി ക്ലാസിക്കൽ, സൽസ അങ്ങനെ ഒരു മാതിരി എല്ലാം ട്രൈ ചെയ്യാറുണ്ട്. പാട്ടിൽ അധികം ഹെവി ആയിട്ടുള്ളതിനോട് താൽപര്യമില്ല. പക്ഷേ അടിച്ചു പൊളിപ്പാട്ട് എന്നൊക്കെയുള്ളതിൽ പലതും എൻജോയ് ചെയ്യാറുണ്ട്. പാട്ടിൽ കുറച്ചു കൂടി മെലോഡിയസ് ആയിട്ടുള്ളതാണ് എനിക്ക് പാടാൻ കൂടുതലിഷ്ടം. സിനിമയിൽ ഡാൻസ് ചെയ്യാനും പാട്ടു പാടാനുമുള്ള അവസരങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയിലെ അനുഭവങ്ങൾ?

സിനിമയിൽ എങ്ങനെ കാണുന്നുവോ അതേപോലെ ഒരു കുടുംബമായിട്ടാണ് രണ്ടുമാസക്കാലത്തോളം ഷൂട്ടിംഗ് സെറ്റിൽ ഞങ്ങൾ ചെലവഴിച്ചത്. വളരെ എൻജോയബിളായിരുന്നു. നിവിൻ ചേട്ടായിയുടെ വെഡിംഗ് ആനിവേഴ്സറി തൊട്ട് അഞ്ചോളം പേരുടെ ജന്മദിനം സെറ്റിൽ വച്ചാണ് ആഘോഷിച്ചത്. എന്‍റെ ബർത്ത്ഡേയും ഷൂട്ടിംഗ് സമയത്തായിരുന്നു. ഞാൻ സെറ്റിലിങ്ങനെ പലരും കേൾക്കുമാറ് ബർത്ത്ഡേ ആകാറായി എന്ന് പറഞ്ഞു കൊണ്ടിരിക്കും. പെട്ടെന്നാണ് എന്‍റെ ബർത്ത്ഡേയുടെ തലേദിവസം ഹർത്താൽ പ്രഖ്യാപിച്ചത്. അതോടെ ആഘോഷത്തിന്‍റെ മൂഡൊക്കെ പോയി. ഞാൻ പ്രതീക്ഷയൊക്കെ നഷ്‌ടപ്പെട്ട് ഇരിക്കുവായിരുന്നു. പക്ഷേ രാത്രി സെറ്റിലുള്ളവർ എവിടെന്നോ കേക്കൊക്കെ ഒപ്പിച്ചു വന്നു. എനിക്ക് ഭയങ്കര സന്തോഷമായി. സിനിമയിൽ അനുഭവപ്പെടുന്നതിനേക്കാൾ ഹ്യൂമർ കൂടുതലും സെറ്റിനുള്ളിലായിരുന്നു. പാക്കപ്പ് പറഞ്ഞ് പോകാൻ നേരം എല്ലാവർക്കും സങ്കടമായി.

അച്‌ഛൻ ഇതുവരെ ചെയ്‌തിട്ടുള്ളതിൽ ഇഷ്ടപ്പെട്ട കഥാപാത്രം?

അച്‌ഛൻ അഭിനയിച്ചതിൽ എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രം മേൽവിലാസത്തിലെ ബിഡി കപൂർ ആണ്. വളരെ നല്ലൊരു സിനിമയാണത്. ഒരു കോർട്ട് റൂം ഡ്രാമ വിഭാഗത്തിലുള്ള അതിലെ ഓരോ കഥാപാത്രവും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നതാണ്. മേൽവിലാസത്തിലെ മിലിട്ടറി ഓഫീസറായിട്ടുള്ള അച്‌ഛന്‍റെ വില്ലൻ കഥാപാത്രത്തോട് ആർക്കും ഒരു ദേഷ്യം തോന്നും. സിനിമ വേണ്ട രീതിയിൽ മാർക്കറ്റ് ചെയ്യാത്തതുകൊണ്ടായിരിക്കാം തീയറ്ററിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയില്ല. പക്ഷേ പിന്നീട് ആ സിനിമ ടെലികാസ്‌റ്റ് ചെയ്‌തപ്പോൾ എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു. ഒരുപാടാളുകൾ അച്‌ഛനെ വിളിച്ച് അഭിനന്ദിച്ചു.

അഹാനയ്ക്ക് എങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം?

എന്‍റെ കംഫർട്ട് സോണിനു പുറത്ത് നിൽക്കുന്ന പല റേഞ്ച് ഓഫ് ഇമോഷൻസിന് സാധ്യതയുള്ള കഥാപാത്രങ്ങൾ ചെയ്യണം. ഉഡ്ത്താ പഞ്ചാബിൽ ആലിയ ഭട്ട് അവതരിപ്പിച്ച കഥാപാത്രം പോലെയൊന്ന് ചെയ്താൽ കൊള്ളാമെന്നുണ്ട്.

കോളേജ് ലൈഫിലെ വിശേഷങ്ങൾ എന്തൊക്കെയാണ്?

ചെന്നൈ എം.ഒ.പി കോളേജിലാണ് വിഷ്വൽ കമ്മ്യൂണിക്കേഷൻ ചെയ്തത്. അവിടത്തെ ഇൻഡിപെന്‍റഡ് ലൈഫ് എന്നെ കുറേ സോഷ്യലാക്കുവാൻ സഹായിച്ചിട്ടുണ്ട്. അവിടത്തെ സത്യം സിനിമാസ് ഞങ്ങൾ ഫ്രണ്ട്സിന്‍റെ ഒരു സ്ഥിരം ഹാംഗ് ഔട്ട് കേന്ദ്രമായിരുന്നു. സത്യം സിനിമാസിനെ ചുറ്റിപ്പറ്റി ഒരു ലൈഫ് സ്റ്റൈൽ തന്നെയുണ്ട്.

ചെന്നൈയിൽ പഠിച്ചതു കൊണ്ട് ഒരു മലയാളി എന്ന രീതിയിൽ അനുഭവപ്പെട്ട വ്യത്യാസങ്ങൾ എന്തൊക്കെയാണ്?

മലയാളികൾ എവിടെ ചെന്നാലും മുൻപന്തിയിൽ നിൽക്കുവാൻ ആഗ്രഹിക്കുന്നവരാണ്. വൈകാരികതയേക്കാളും ബുദ്ധിയോടെയുള്ള സമീപനമാണ് മലയാളികൾക്കുള്ളത്. എല്ലാത്തരം സിനിമകളും മലയാളികൾ കാണും. അതേ സമയം നല്ല സിനിമകളെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാനുള്ള മനസ്സും മലയാളിക്കുണ്ട്. ഇവിടെ എല്ലാവിധ ചർച്ചകളും നടക്കുന്നുണ്ട്. ലോകത്തുള്ള ഏതൊരു വിഷയത്തോടും മലയാളിക്ക് സ്വന്തമായ അഭിപ്രായങ്ങളുണ്ട്. എവിടെയും ഇടിച്ചു കയറി നിൽക്കുവാനുള്ള കഴിവും തന്‍റേടവും പലരിലും കാണാം. മലയാളം ഇൻഡസ്ട്രിയിൽ നിന്നും പുറത്ത് പോയി അഭിനയിക്കുന്നവർക്ക് നല്ല സ്വീകാര്യതയാണ്.

പെട്ടെന്നൊരു ലോട്ടറിയടിച്ചാൽ അഹാനയുടെ ആദ്യത്തെ പ്ലാനുകൾ എന്തൊക്കെയായിരിക്കും?

അതിപ്പോ എത്ര രൂപ അടിച്ചു എന്നതിനെ ആശ്രയിച്ചാണല്ലോ പ്ലാൻ ചെയ്യേണ്ടത്. എന്തായാലും ഒരു കോടിക്കു മേലെയൊക്കെ അടിക്കുവാണേൽ ഞാനാദ്യം അച്‌ഛനൊരു ഓഡി കാറ് വാങ്ങിച്ചു കൊടുക്കും. പിന്നെ ബാങ്കിൽ കുറച്ച് സേവിംഗ്സ്. കുറച്ച് പൈസ എനിക്ക് ചുറ്റുമുള്ളവരിൽ നേരിട്ടറിയാവുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കൊടുക്കണം (ഓർഫനേജിൽ കൊടുക്കുമെന്നൊക്കെയുള്ള സഥിരം ക്ലീഷേ ഡയലോഗ് എന്നിൽ നിന്നു പ്രതീക്ഷിക്കരുത്… ചിരിക്കുന്നു) പിന്നെ എന്‍റേതായ രീതിയിൽ എനിക്കും വീട്ടുകാർക്കും ഷോപ്പിംഗ്… (ഇതൊക്കെ ലോട്ടറി അടിച്ചാലുള്ള സങ്കൽപ്പമല്ലേ…)

അഹാനയ്ക്ക് ഇഷ്‌ടപ്പെട്ട ഫാഷനുകളെന്തൊക്കെയാണ്? ഭക്ഷണവും, യാത്രയുമൊക്കെ എത്രത്തോളം എൻജോയ് ചെയ്യുന്നു?

എല്ലാത്തരം ഫാഷനുകളും ഇഷ്‌ടമാണ്. ട്രൻഡ് സെറ്റായുള്ള വേഷങ്ങളെല്ലാം ശ്രദ്ധിക്കാറുണ്ട്. ഭക്ഷണവും അതുപോലെ തന്നെ. ചോറിനോട് താൽപര്യം കുറവാണ്. കേക്ക് ഐറ്റംസ് ഒക്കെ വളരെ ഇഷ്‌ടമാണ്. അമ്മയുണ്ടാക്കുന്ന കൊഞ്ച് കറിയാണ് ഏറ്റവും ഫേവറൈറ്റ് ആയിട്ടുള്ളത്. യാത്രകളൊക്കെ ഒരുപാട് പ്ലാൻ ചെയ്യാനുണ്ട്. മാലി ദ്വീപിലേക്കൊന്നു പോകണമെന്നാണ് ഇപ്പോഴുള്ള ആഗ്രഹം.

സ്വാധീനിച്ചിട്ടുള്ള വ്യക്‌തികൾ ആരൊക്കെയാണ്?

അച്‌ഛനും അമ്മയും തന്നെയാണ് എന്നെ ഏറ്റവും ഇൻഫ്‌ളൂവൻസ് ചെയ്‌തിട്ടുള്ള ആളുകൾ. അവർ വളരെ പോസിറ്റീവായിട്ടാണ് ഓരോ കാര്യത്തെയും സമീപിക്കുന്നത്. ഞാൻ വളരെ സെൻസിറ്റീവും ഇമോഷണലുമാണ്. എനിക്ക് അതിനെ പലപ്പോഴും അതിജീവിക്കാൻ പറ്റുന്നത് അച്‌ഛന്‍റേയും അമ്മയുടേയും പോസിറ്റീവ് ആറ്റിറ്റ്യൂട്ട് കൊണ്ടാണ്. അമ്മ കുറച്ചു കൂടി പ്രാക്ടിക്കലായിട്ടാണ് എല്ലായിപ്പോഴും പെരുമാറുക. അവർക്ക് കലയോടുള്ള ആത്മബന്ധമാണ് എന്നെയും മുന്നോട്ട് നീങ്ങുവാൻ പ്രേരിപ്പിക്കുന്നത്. അച്‌ഛൻ കുറച്ചു കൂടി അംബീഷസ് ആണ്. അച്‌ഛന്‍റെ സ്വപ്നങ്ങളുടെ കൂട്ടുകാരാണ് ഞങ്ങളുടെ വീട്ടിലുള്ള എല്ലാവരും. ഞാൻ എന്‍റെ കുടുംബത്തോട് വളരെ ഡിപ്പൻഡബിളാണ്.

സഹോദരങ്ങളെ എങ്ങനെയാണ് മാനേജ് ചെയ്യുന്നത്?

അങ്ങിനെ പ്രത്യേകിച്ച് മാനേജ് ചെയ്യേണ്ട കാര്യമൊന്നും ഇല്ല. അവരുള്ളത് കൊണ്ട് വീട്ടിൽ ബോറടി എന്തെന്ന് അറിയത്തില്ല. ഒരു കൂട്ടം ആളുകൾ ഇങ്ങനെ നിറഞ്ഞ് നിൽക്കുന്നതു പോലെ തോന്നും. ഞാൻ മൂത്തയാളായതു കൊണ്ട് കുറച്ചൊക്കെ വിട്ടു കൊടുക്കാനും അവർക്ക് വേണ്ട കെയറിംഗ് കൊടുക്കാനും പഠിച്ചു. അവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ ഞാൻ പഠിക്കുന്നുണ്ട്. എന്‍റെ സന്തോഷവും സങ്കടവുമൊക്കെ ഞാനെന്‍റെ നാലു സഹോദരങ്ങളോടും പങ്കുവയ്‌ക്കാറുണ്ട്.

കരിവ എന്ന മ്യൂസിക് ആൽബം സംഭവിച്ചതെങ്ങനെ?

ഞാൻ ഞണ്ടുകൾ കമിറ്റ് ചെയ്‌തിരിക്കുന്ന സമയത്താണ് ഷാജി കൈലാസ് സാറിന്‍റെ മകൻ ജഗൻ എന്നെ ഇങ്ങനെയൊരു മ്യൂസിക്ക് ആൽബം ചെയ്യുന്ന കാര്യം പറഞ്ഞ് വിളിക്കുന്നത്. ഞണ്ടുകളുടെ ഷൂട്ടിംഗ് ആരംഭിക്കുവാൻ പിന്നേയും ദിവസങ്ങൾ താമസിക്കുമെന്നതു കൊണ്ട് അന്ന് കിട്ടിയ ഇടവേളയിൽ ഞാൻ കരിവ ചെയ്‌തു. സത്യത്തിൽ എനിക്ക് അതിലിങ്ങനെയൊക്കെ ഫൈറ്റ് ഉണ്ടാകുമെന്ന കാര്യമൊന്നും അറിയില്ലായിരുന്നു. പാട്ടല്ലേ! വളരെ ഈസിയായി അഭിനയിച്ച് പോകാമെന്ന ധാരണയായിരുന്നു. ജഗൻ അത് നന്നായി വർക്ക് ഔട്ട് ചെയ്‌തതു കൊണ്ട് എല്ലാവർക്കും അത് ഇഷ്‌ടമായി.

പുതിയ പ്രൊജക്ടുകൾ എന്തൊക്കെയാണ്?

മലയാളത്തിലും തമിഴിലും സ്ക്രിപ്റ്റ് ഓഫറുകൾ വന്നിട്ടുണ്ട്. ഡിസ്കഷനുകൾ നടക്കുന്നു. അനൗൺസ് ചെയ്യാറായിട്ടില്ല. പ്രൊഡക്ഷൻ ഹൗസ് തന്നെ സമയമാകുമ്പോൾ ഒഫീഷ്യലായി എല്ലാവരേയും അറിയിക്കും.

ഗവേഷണത്തിന്‍റെ പേരിലുള്ള ക്രൂരതകൾ

എലിയൊരു സാമൂഹിക ജീവിയാണ്. അപാരമായ സെൻസ് ഓഫ് ഹ്യൂമർ ഉള്ള ജീവി. പ്രത്യേകിച്ചും തന്‍റെ ചങ്ങാതിമാർക്കൊപ്പം കളിക്കുമ്പോൾ ഉള്ളിൽ അനുകമ്പയുള്ളവരാണത്രേ എലികൾ. രണ്ടെലികളിൽ ഒരാൾക്ക് എന്തെങ്കിലും അപകടം പിണഞ്ഞാൽ മറ്റേയാൾക്ക് കിട്ടുന്ന തീറ്റവസ്‌തു അപകടം പറ്റിയയാൾക്ക് കൊടുത്ത് ആ എലി പട്ടിണിയിരിക്കുമത്രേ. ഏറെക്കുറെ മനുഷ്യരെപ്പോലെയാണ് ഇവറ്റകളുടെ രീതികളും.

എന്നാലും ശാരീരികമായി എലികളും മനുഷ്യരും തമ്മിൽ യാതൊരു സമാനതകളുമില്ല. അതുകൊണ്ട് തന്നെ എലികളിൽ നടത്തുന്ന പരീക്ഷണ – ഗവേഷണങ്ങളൊന്നും തന്നെ മനുഷ്യർക്ക് യാതൊരു പ്രയോജനവും ചെയ്യില്ല.

ഒരു വശത്ത് മൃഗസ്നേഹത്തെക്കുറിച്ചും കാരുണ്യത്തെപ്പറ്റിയും സംസാരിക്കുകയും മറുവശത്ത് കോടിക്കണക്കിന് എലികളെ പരീക്ഷണങ്ങൾക്ക് വിധേയമാകുന്നതിനെപ്പറ്റി മൗനം പാലിക്കുകയും ചെയ്യുകയെന്നത് എത്ര ദയനീയമാണ്. ഒരു ഗുണവുമുണ്ടാക്കാത്ത ഇത്തരം ശാസ്ത്ര പരീക്ഷണങ്ങൾക്കൊടുവിൽ അവ മരണപ്പെടുകയല്ലേ.

ഗവേഷണങ്ങൾക്ക് പിന്നിലെ സത്യാവസ്‌ഥ

ശാസ്ത്രീയ ഗവേഷണങ്ങളിൽ 60 ശതമാനത്തിലധികവും പ്രതിഫലം പറ്റുന്ന ശാസ്ത്രജ്ഞരാണ്. മാസം തോറുമുള്ള വേതനം കൈപ്പറ്റാൻ വേണ്ടിയാണ് ശാസത്രജ്ഞർ അനാവശ്യമായി പരീക്ഷണങ്ങൾ നടത്തുന്നത്. ഏകദേശം 30 ശതമാനം ഗവേഷണങ്ങളും ആവർത്തനങ്ങൾ മാത്രമാണ്.

ഇന്ത്യ ഒരു തരത്തിലുമുള്ള മെഡിക്കൽ എക്സിപെരിമെന്‍റുകളും, മൃഗങ്ങളെ പരീക്ഷണവസ്‌തുവാക്കിയുള്ള ഗവേഷണങ്ങളും അംഗീകരിച്ചിട്ടില്ല. ഇതിനായി ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോ ഓപ്പറേഷൻ ആന്‍റ് ഡെവലപ്പ്മെന്‍റുമായി (ഒഇസിഡി) ഒരു അന്താരാഷ്ട്ര പ്രോട്ടോക്കോളും ഇന്ത്യ ഒപ്പു വച്ചിട്ടുണ്ട്. ഇതിന് വിരുദ്ധമായാണ് നമ്മുടെ ഏതാനും ശാസ്ത്രജ്‌ഞർ അന്താരാഷ്ത്ര തലത്തിൽ നടക്കുന്ന ഗവേഷണങ്ങൾ ആവർത്തിക്കുന്നത്.

ഗവേഷണങ്ങൾ ആവർത്തിക്കുന്ന ശാസ്ത്രജ്‌ഞർക്കാകട്ടെ സമയം ചെലവഴിക്കാനുള്ള ഒരവസരം മാത്രമാണിത്. മെഡിസിൻ പഠിക്കുന്ന വിദ്യാർത്ഥികൾ പരീക്ഷയിൽ മാർക്ക് നേടാൻ വേണ്ടി ഉപയോഗിക്കുന്ന കഴിവിന്‍റെ അത്രയും മാത്രമേ ഇവർക്കുള്ളൂ. കേവലം 5 ശതമാനം ഗവേഷണങ്ങൾ മാത്രമേ കാര്യമായി നടക്കുന്നുള്ളൂ. അതിൽ തന്നെ 0.1ശതമാനം ഗവേഷണങ്ങൾ മാത്രമേ ഫലം കാണാറുള്ളൂ.

ഇത്രയൊക്കെ ഗവേഷണങ്ങൾ എലികൾക്ക് മീതെ നടക്കുന്നുണ്ടെങ്കിലും മനുഷ്യർക്കായി അതൊന്നും സ്വീകരിക്കാറില്ല. എന്തെങ്കിലും ഗവേഷണം നടക്കുന്നുവെന്ന് ബോധ്യപ്പെടുത്താനാണ് ഗവേഷകർ ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത്.

ക്രൂരതയ്ക്കും വേണ്ടേ ഒരു പരിധി

എലികൾ പാവം ജീവികളായതു കൊണ്ടും അനായാസം അവ പെരുകുന്നതു കൊണ്ടുമാണ് ശാസ്ത്രജ്‌ഞർ അവയെ പരീക്ഷണ വസ്‌തുവാക്കുന്നത്. മനുഷ്യ ശരീരത്തിന്‍റെ സങ്കീർണ്ണതകളെ മനസ്സിലാക്കുന്നതിന് പകരം ഒരു കോടി എലികളുടെ ജീവനാണ് അവർ ഇത്തരത്തിൽ എടുത്തത്. നമ്മൾ ഹിറ്റ്ലറിനെ ക്രൂരനെന്ന് വിളിക്കാറുണ്ട്. ആ നിലയ്‌ക്ക് മൃഗങ്ങളെ ഈ വിധം കൊന്നൊടുക്കുന്ന നമ്മെ എന്താണ് വിളിക്കേണ്ടത്?

പരീക്ഷണങ്ങളുടെ പേരിലാണ് ഇത്തരം ചെറിയ ജീവികളെ വല്ലാതെ ദ്രോഹിക്കുന്നത്. അത്തരം ക്രൂരതകളറിഞ്ഞാൽ ഒരു പക്ഷേ നമ്മൾ ഞെട്ടിപോകും:-

  • എലികൾക്ക് ഷോക്കടിപ്പിച്ച് അവയ്ക്ക് എത്രമാത്രം വേദന താങ്ങാൻ പറ്റുമെന്ന് പരിശോധിക്കുന്നു.
  • ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരീക്ഷണവേളയിൽ എലികളുടെ ശരീരമാകെ കീറിമുറിച്ച് വികൃതമാക്കുകയും ചില പ്രത്യേക അവയവങ്ങളില്ലാതെ ജീവികൾ എങ്ങനെ പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമെന്ന് നിരീക്ഷിക്കുന്നു.
  • ചില പ്രത്യേക പരീക്ഷണങ്ങളിൽ ഇവറ്റയുടെ ശരീരത്തിൽ പരീക്ഷണങ്ങളിൽ തുടങ്ങി മേഥംഫൈറ്റാമൈൻ തുടങ്ങിയ ഔഷധങ്ങൾ വരെ പമ്പ് ചെയ്യുന്നു.
  • കാൻസർ ഉള്ള ട്യൂമറും മനുഷ്യ ശരീരത്തിലെ കോശങ്ങളും ഇവയിൽ നിക്ഷേപ്പിച്ച് രോഗത്തിന്‍റെ പാരമ്പര്യ സാധ്യതകളെ പരീക്ഷണ – നിരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നു.
  • എലിയുടെ തലയിൽ ദ്വാരമിട്ട് എലിയെ കൊണ്ട് ചില രാസലായനികൾ കുടിപ്പിക്കുന്നു. തലച്ചോറിൽ വേഗത്തിൽ നടക്കുന്ന റിയാക്ഷനുകളെ നിരീക്ഷിക്കാനാണിത്.
  • ക്രൂരത അവിടം കൊണ്ടും അവസാനിക്കുന്നില്ല. ഉപയോഗ ശേഷം എലിയെ അതേപ്പടി ഏതെങ്കിലും ചവറ്റുകുട്ടയിൽ നിക്ഷേപിക്കും.
  • നിർദ്ദയമായ പരീക്ഷണം
  • ചില വ്യവസായ കമ്പനികളാകട്ടെ പെണ്ണെലികളെ വളർത്തുകയും ചെയ്യുന്നുണ്ട്. ശരീരത്തെ തളർത്തി കളയുന്ന രോഗങ്ങളായ കാൻസർ ട്യുമർ, അമിതവണ്ണം, പരാലിസിസ്, കുറഞ്ഞ പ്രതിരോധശേഷി, പഴുപ്പ് തുടങ്ങിയ അസ്വസ്ഥതകളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്കായാണ് ഇവയെ ഉപയോഗപ്പെടുത്തുന്നത്. ഇത് മാത്രമല്ല ഈ പെണ്ണെലികളെ പരീക്ഷണങ്ങൾക്കായി ലോകം മുഴുവനുമുള്ള പരീക്ഷണശാലകളിലേക്ക് അയക്കുകയും ചെയ്യുന്നു. നിരുപദ്രവകാരികളായ ഇത്തരം ജീവികളുടെ മേൽ നടത്തുന്ന പരീക്ഷണങ്ങൾ നിഷ്ഠൂരവും യാതൊരു ആവശ്യവുമില്ലാത്തതുമാണ്. ഞാൻ ഇത്തരം പ്രവർത്തികളിൽ അങ്ങേയറ്റം വേദനിക്കുന്നു.
  • ഗവേഷകരും വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും തമ്മിൽ യാതൊരു വ്യത്യാസവും എനിക്ക് തോന്നുന്നില്ല രണ്ട് കൂട്ടരും നിർദ്ദേഷികളായവരെ കൊന്നൊടുക്കുകയല്ലേ! ഗവേഷണങ്ങൾക്കൊടുവിൽ ശാസ്ത്രജ്‌ഞർ എലികളെ ചെളിവെള്ളത്തിൽ നീന്താനായി ഇടുകയും അതോടെ എലികൾ രക്ഷപ്പെടുന്നതിനുള്ള വഴികൾ തേടുകയും ചെയ്യുന്നു.
  • എലികളെ 131 ഡിഗ്രി ഫാരൻ ഹീറ്റ് ചൂടുള്ള പ്ലെയിറ്റിൽ വയ്‌ക്കുന്നു. ചൂടേറ്റ് വേദനിക്കുന്ന എലി കരയാൻ എത്ര സമയമെടുക്കുമെന്ന് നിരീക്ഷിക്കാൻ വേണ്ടിയുള്ള പരീക്ഷണമാണിത്. യാതൊരുവിധ വേദനസംഹാരികളും നൽകാതെ എലിയുടെ വാൽ മുറിച്ചു കളയുന്നു. എലികളിൽ പരീക്ഷണാർത്ഥം നടത്തുന്ന ശസ്ത്രക്രിയകളെല്ലാം തന്നെ അനസ്തേഷ്യ നൽകാതെയാണ് ചെയ്യുന്നത്. മാത്രവുമല്ല ശസ്ത്രക്രിയക്കു ശേഷം വേദനസംഹാരികളൊന്നും നൽകുകയുമില്ല. പരീക്ഷണവേളയിൽ എലികൾക്ക് പൊള്ളലേൽക്കാം, പരിക്കുകൾ ഉണ്ടാകാം. വിഷം നൽകാം, അവയ്‌ക്ക് തീറ്റയൊന്നും നൽകാതെ പട്ടിണിക്കിടാം, അതുമല്ലെങ്കിൽ ലഹരിയുള്ള മരുന്നുകൾ നൽകി തലച്ചോറിൽ മാറ്റങ്ങൾ ഉണ്ടാക്കാം. ഏതുതരം പരീക്ഷണമായാലും അത് എത്ര വേദനയുളവാക്കുന്നതായാലും അവയ്ക്കൊന്നും യാതൊരു നിയന്ത്രണങ്ങളുമില്ല. മാത്രവുമല്ല വേദനസംഹാരികളായ ഔഷധങ്ങൾ ആവശ്യമുണ്ടെന്ന ധാരണയും ഗവേഷകർക്കില്ല.
  • പരീക്ഷണശാലകളിൽ കൂടുകൾക്കകത്ത് കഴിയുന്ന എലികളുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടാൽ തന്നെ മനസ്സിലാകും അവ എത്രമാത്രം ഭയഭീതരാണെന്ന്. തങ്ങളിൽ ആരെയാണ് ഷോക്കേൽപിക്കുക അല്ലെങ്കിൽ ക്രൂരമായതും വേദനയുള്ളവാക്കുന്നതുമായ പരീക്ഷണപ്രക്രിയകൾക്ക് വിധേയമാകാൻ പോകുന്നതെന്ന് ഈ മിണ്ടാപ്രാണികൾക്ക് അറിയുകയില്ല. സ്വന്തം കൂട്ടുകാർ കൺമുന്നിൽ ദാരുണമായി കൊല്ലപ്പെടുന്ന കാഴ്ച കാണാൻ വിധിക്കപ്പെട്ടവരാണ് ഈ പാവം ജീവികൾ.
  • പരീക്ഷണം, പല മൃഗങ്ങൾ
  • എല്ലാ വർഷവും ഈ മൂന്ന് പരീക്ഷണങ്ങളും നടത്തുന്നു.
  • കണ്ണുകളുടെ പരീക്ഷണം
  • ഐ ഇറിറ്റൻസി അല്ലെങ്കിൽ ഡ്രേജ് ടെസ്‌റ്റ് ചെയ്യുന്ന വേളയിൽ മൃഗങ്ങളുടെ കണ്ണുകളിൽ ഒരു രാസവസ്‌തു നിർബന്ധപൂർവ്വം ഒഴിക്കുന്നു. അനസ്തേഷ്യയും വേദനസംഹാരികളും നൽകാതെയുള്ള ഇത്തരം പരീക്ഷണങ്ങളിൽ മൃഗങ്ങൾ കടുത്ത പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്. ചില മൃഗങ്ങളാകട്ടെ അസഹനീയമായ വേദനയിൽ നിന്നും മോചനം നേടുന്നതിന് പിടഞ്ഞ് പിടഞ്ഞ് നട്ടെല്ലിന് ഒടിവുകൾ വരെ സംഭവിച്ച് മരണപ്പെടുന്നു.
  • സ്കിൻ ടെസ്‌റ്റ്
  • ചർമ്മത്തിലുണ്ടാകുന്ന റിയാക്ഷനുകളെ തിരിച്ചറിയുന്നതിന് മൃഗങ്ങളുടെ സംവേദന ക്ഷമതയേറിയ ചർമ്മ ഭാഗത്ത് ജീവന് തന്നെ ആപത്തുണ്ടാക്കുന്ന രാസവസ്‌തു പുരട്ടുന്നു. അതോടെ തുറന്നിരിക്കുന്ന മുറിവിൽ നിന്നും രക്‌തസ്രാവം ഉണ്ടാകുകയും ചെയ്യും.
  • ഓറൽ ടോക്സിസിറ്റി
  • ഈ പരീക്ഷണവേളയിൽ എൽഡി 50 എന്ന രാസവസ്‌തു 14 മുതൽ 28 ദിവസം വരെ മൃഗങ്ങളെ കൊണ്ട് കുടിപ്പിക്കുന്നു. മൃഗങ്ങൾ കൊല്ലപ്പെടും വരെ ഈ പ്രക്രിയ തുടരും.
  • ഇന്ന് ആണെലികളിലും പെണ്ണെലികളിലും നടക്കുന്ന പരീക്ഷണങ്ങൾ 3 ആർന്‍റെ ഭാഗമല്ല. 3 ആർ എന്നാൽ റിപ്ലേസ്മെന്‍റ്, റിഡക്ഷൻ, റിഫൈൻമെന്‍റ് എന്നതിന്‍റെ ചുരുക്കപ്പേരാണ്. പരീക്ഷണങ്ങൾക്കായി മൃഗങ്ങൾക്ക് പകരമായി കമ്പ്യൂട്ടറിൽ രൂപീകരിക്കുന്ന മാതൃക ഉപയോഗിക്കുന്ന രീതിയാണ്
  • റിപ്ലേസ്മെന്‍റ്. റിഡക്ഷൻ എന്നാൽ വളരെ കുറച്ച് മാത്രം മൃഗങ്ങളെ പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുകയെന്നതാണ്. റിഫൈൻമെന്‍റ് എന്നാൽ വളരെ കുറച്ച് വേദനയുളവാകുന്ന പരീക്ഷണരീതികൾ അവലംബിക്കുകയെന്നതാണ്.
  • മൃഗങ്ങളെ പരീക്ഷണങ്ങൾക്ക് തയ്യാറാക്കും മുമ്പ് ശാസ്ത്രജ്‌ഞന്മാർ ഇന്‍റേണൽ ഓവർസൈറ്റ് കമ്മിറ്റി ( ഇഎസിയുസി) യിൽ 3 ആർ മാനദണ്ഡങ്ങൾ പ്രകാരം അനുമതി തേടാറുണ്ട്. യഥാർത്ഥത്തിൽ ഇത്തരം നിയമങ്ങൾ പരീക്ഷണാ വേളയിൽ എലികൾക്ക് അല്ലെങ്കിൽ മൃഗങ്ങൾക്ക് ബാധകമാകാറില്ല.
  • മറ്റൊന്നു കൂടിയുണ്ട്. പരീക്ഷണവേളയിൽ മൃഗങ്ങൾക്കുമേൽ എത്ര വേണമെങ്കിലും ക്രൂരത കാണിക്കാനുള്ള ഇളവും ശാസ്ത്രജ്ഞന്മാർക്കുണ്ട്. അതും അനാവശ്യമായ കാര്യമാണ്.
  • ആർത്രൈറ്റിസ് ടെസ്‌റ്റ്
  • മരുന്നുകൾ പരീക്ഷണങ്ങളിൽ എലികൾക്ക് ഉണ്ടാകുന്ന ആർത്രൈറ്റിസ് പ്രശ്നങ്ങൾ വ്യായാമ പ്രക്രിയരായ കഠിനതരമാക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് ശരിയായ പരീക്ഷണമല്ലെന്ന് ഇതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.
  • എലിക്ക് കയ്‌പുള്ള വസ്‌തു നുണയാനാവും
  • ശാസ്ത്രജ്‌ഞർ 10 എലികളുടെ കഴുത്തിൽ മുറിവുണ്ടാക്കിയാണ് ഈ പരീക്ഷണം നടത്തുക. ഒരു ഞരമ്പ് മുറിക്കാനാണിങ്ങനെ ചെയ്യുന്നത്. ഇതിന് പുറമെ മറ്റ് 10 എലികളുടെ ചെവിയിലെ ഡയഫ്രം പങ്ച്ചർ ചെയ്യുന്നു. ഞരമ്പ് മുറിച്ച് വേർപ്പെടുത്താനാണിത്. ക്രൂരത മറയ്‌ക്കാൻ ശാസ്ത്രജ്ഞർ ശാസ്ത്രത്തിന്‍റെ മറപിടിക്കുകയാണ്. പരീക്ഷണങ്ങളുടെ പേരിൽ ചെലവഴിക്കുന്ന പണത്തെയും മൃഗങ്ങളെ കൊന്നൊടുക്കുന്നതിനേയും ആരും ചോദ്യം ചെയ്യാതിരിക്കാനാണിത്.
  • ഒരിക്കലും ഇത്തരം ക്രൂരതകൾ ആർക്കും നീതികരിക്കാനാവില്ല. കാരണം പരീക്ഷണ വേളയിൽ എലികൾ അനുഭവിക്കുന്ന പീഡകൾ അസഹനീയമാണ്.
  • ഇന്ത്യിൽ ഡിപിസിഎസ് ഇഎ മൃഗങ്ങളെ പരീക്ഷണങ്ങൾക്ക് വിധേമാക്കുന്നത്. നിരീക്ഷിക്കുകയും റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യുന്നു. ഒരു യൂണിവേഴ്‌സിറ്റി ഗവേഷകൻ റിസർച്ചിനായി ചെലവഴിച്ചത് 20 വർഷമാണ്. അദ്ദേഹം നടത്തിയ പരീക്ഷണം എന്തായിരുന്നെന്നോ? വെള്ളം നിറച്ച ടബ്ബിനിടയിൽ ഒരു കാർഡിൽ എലിയെ ഇരുത്തുക. ഏറെ സമയം കഴിയുന്നതോടെ എലി വെള്ളത്തിൽ വീഴും. എലി എപ്പോൾ ഉറങ്ങും ഉണർന്നിരിക്കുന്ന സമയത്ത് ചെയ്യുന്ന ജോലികളെല്ലാം അവയ്‌ക്ക് ഉറക്കത്തിലും ചെയ്യാനാവുമോയെന്ന് പരീക്ഷിക്കാനായിരുന്നു ഈ ഗവേഷണം. യഥാർത്ഥത്തിൽ ഇത്തരം ശാസ്ത്രജ്‌ഞന്മാരെയാണോ നമുക്കാവശ്യം? ഇവരെയൊക്കെ ഭ്രാന്താശുപത്രിയിൽ അയക്കുകയാണ് വേണ്ടത്. പ്രത്യേകിച്ചും ഈ ഗവേഷകനെ ഭയത്തേയും മരണത്തേയും കണ്ട് രസിക്കുന്ന മാനസികരോഗികളിവർ.

ചൂടിൽ നിന്ന് ആശ്വാസം നൽകുന്ന ഫാബ്രിക്കുകൾ

വസന്തകാലം കടന്നുപോയതിനു ശേഷമാണ് ചൂട് അസഹ്യമാകാൻ തുടങ്ങുന്നത്. ഹോളിക്ക് ശേഷം ചൂട് അതിന്‍റെ രൂപം കാണിക്കാൻ തുടങ്ങുന്നു. വീടുകളുടെ ചൂട് കുറയ്ക്കുന്നതിന് എസിയും കൂളറുകളും ഒക്കെയുണ്ട്. വേനൽക്കാലത്ത്, വീട്ടുജോലികൾക്ക് ഒരു കുറവുമില്ലാത്തതിനാൽ വേനൽക്കാലത്ത് നാം ദിവസവും ധരിക്കുന്ന വസ്ത്രങ്ങളാണ് ഏറ്റവും വലിയ പ്രശ്നം. അതിനാൽ, ഈ സമയത്ത്, ധരിക്കാൻ സുഖകരവും ശരീരത്തിന് തണുപ്പ് തോന്നുന്നതുമായ വസ്ത്രങ്ങൾ ആവശ്യമാണ്.

  1. കോട്ടൺ

കോട്ടൺ നൂൽ കൊണ്ട് നിർമ്മിച്ച ഈ തുണി അതിന്‍റെ വൈവിധ്യത്തിന് പേരുകേട്ടതാണ്, കോട്ടൺ വസ്ത്രങ്ങൾ ഏതു സീസണിലും ധരിക്കാം.എന്നാലും വേനൽക്കാലത്ത് ഏറ്റവും അനുയോജ്യമായ ഒരു തുണിത്തരമായി ഇത് കണക്കാക്കപ്പെടുന്നു, കാരണം വിയർപ്പ് ആഗിരണം ചെയ്ത് ശരീരത്തെ തണുപ്പിക്കാനുള്ള അതിശയകരമായ കഴിവുണ്ട്. ഇതിൽ നിന്ന് നിർമ്മിച്ച വസ്ത്രങ്ങൾ എല്ലാ നിറത്തിലും പാറ്റേണിലും ലഭ്യമാണ്. ഇളം നിറമുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുമ്പോൾ അധിക ശ്രദ്ധ ആവശ്യമാണ്.

  1. ലിനൻ

ഫ്ളാക്സ് എന്ന ചെടിയിൽ നിന്ന് നിർമ്മിക്കുന്നതിനാൽ ഇത് സ്വാഭാവിക നാരുകളാണ്. അതിൽ നിന്ന് നിർമ്മിച്ച വസ്ത്രങ്ങൾ വളരെ തണുത്തതും വായുസഞ്ചാരമുള്ളതും ഭാരം കുറഞ്ഞതും സുഖപ്രദവുമാണ്. ഇപ്പോൾ എല്ലാ പാറ്റേണുകളിലും ലിനൻ വസ്ത്രങ്ങൾ വിപണിയിൽ ഉണ്ട്.

  1. ചേംബ്രെ

ഡെനിമിന് സമാനമായ ഒരു ഫാബ്രിക് ആണിത്, എന്നാൽ ഡെനിമിനേക്കാൾ  വളരെ ഭാരം കുറഞ്ഞതാണ്. അതുകൊണ്ടാണ് വേനൽക്കാലത്ത് ഈ തുണികൊണ്ടുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് സുഖകരമാകുന്നത്.ഇതിന്‍റെ നെയ്ത്ത് വളരെ മികച്ചതും ത്രെഡിന്‍റെ എണ്ണം വളരെ ഉയർന്നതുമാണ്, അതിനാൽ നിങ്ങൾക്ക് ഒരു ഡെനിം പോലുള്ള സ്റ്റൈൽ വേണമെങ്കിൽ, ഈ തുണികൊണ്ടുള്ള വസ്ത്രങ്ങളും ഉപയോഗിക്കാം…

  1. റയോൺ

മരം പോലുള്ള പ്രകൃതിദത്ത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച റേയോണിനെ മെൻ മെയ്ഡ് ഫാബ്രിക് എന്ന് വിളിക്കുന്നു. ഇതിന്‍റെ നാരുകൾ അതിലോലമായതും തണുത്തതുമാണ്. സ്‌പോർട്‌സ് വസ്ത്രങ്ങളും സമ്മർ ഡ്രെസ്സുകളും നിർമ്മിക്കാൻ ഈ ഫാബ്രിക് സാധാരണയായി ഉപയോഗിക്കുന്നു.

  1. സിൽക്ക് ജോർജറ്റ്

ഇത് സിൽക്ക് പോലെ കാണപ്പെടുന്നു, ഇത് സിൽക്കിനേക്കാൾ ഭാരം കുറഞ്ഞതാണ്, ഇതിന് നേർത്ത ഫിനിഷും നല്ല ഫ്ലോ ലെംഗ്ത് ഫാബ്രിക്കും ഉണ്ട്. പാർട്ടി വസ്ത്രങ്ങൾ കുർത്ത, പാവാട തുടങ്ങിയ വസ്ത്രങ്ങൾ അതിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്

വളരെ ഭാരം കുറഞ്ഞതും സുതാര്യവും എല്ലാ നിറത്തിലും ലഭ്യമാണ്, ഈ ഫാബ്രിക് ദൈനംദിന ഉപയോഗത്തിന് അത്ര അനുയോജ്യമല്ല, കാരണം ഇത് വളരെ സൂക്ഷ്മമായ ഒരു തുണിത്തരമാണ്, ഇതിന് വളരെയധികം ശ്രദ്ധ ആവശ്യമാണ്

  1. ഷിഫോൺ

യഥാർത്ഥ ഷിഫോൺ വളരെ ചെലവേറിയതാണ്, അതിനാൽ എല്ലാവർക്കും  ഇത് വാങ്ങാൻ കഴിയില്ല, പക്ഷേ പാർട്ടിയിലും മറ്റും പങ്കെടുക്കാൻ ഷിഫോൺ വസ്ത്രങ്ങൾ നല്ലതാണ്..

ഏദന്‍ തോട്ടത്തിലെ നക്ഷത്രം – അനു സിത്താര

കാറ്റിനേയും മരങ്ങളേയും സ്നേഹിക്കുന്ന വയനാടിന്‍റെ സ്വന്തം സുന്ദരിക്കുട്ടിയാണ് അനു സിത്താര. രാമന്‍റെ ഏദൻ തോട്ടത്തിലെ മാലിനിയെപ്പോലെ മണ്ണിനേയും പ്രകൃതിയേയും കലയേയും പ്രണയിക്കുന്ന പെൺകുട്ടി. മലയാള സിനിമയിലെ നായികാ പദവിയിലെത്തിയ അനു സിത്താര മനസ്സ് തുറക്കുന്നു.

അഭിനയത്തോട് താൽപര്യമുണ്ടായിരുന്നോ?

അഭിനയിക്കാൻ എനിക്ക് ചെറുപ്പത്തിലെ താൽപര്യമുണ്ടായിരുന്നു. ഞങ്ങളുടേത് ഒരു കലാകുടുംബമാണ്. അച്‌ഛനെ ഞാൻ മാനു എന്നാണ് വിളിക്കുന്നത്. അച്‌ഛൻ സലാം ഒരു നാടക നടനാണ്. ചെറുപ്പത്തിൽ ഞാൻ ധാരാളം നാടകങ്ങൾ കാണാറുണ്ടായിരുന്നു. അതൊക്കെ ഒരു പക്ഷേ എന്‍റെ ഉള്ളിൽ അഭിനയ മോഹം ഉണ്ടാക്കിയിരിക്കാം. അമ്മ രേണുക ഡാൻസറാണ്. ഒരു ഡാൻസ് സ്ക്കൂൾ ഉണ്ട് നവരസ. അമ്മയും ഇളയമ്മയുമാണ് ഡാൻസ് സ്ക്കൂൾ നോക്കി നടത്തുന്നത്.

ഹാപ്പി വെഡിംഗ് ആണല്ലോ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം?

എന്‍റെ ആദ്യ സിനിമ പൊട്ടാസ് ബോംബ് അത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടില്ല. പിന്നെ വന്നത് ഒരു ഇന്ത്യൻ പ്രണയ കഥയിലെ ലക്ഷ്മി ഗോപാലസ്വാമിയുടെ ടീനേജ് കഥാപാത്രമായാണ്. അത് കുറച്ച് സീനുകളിൽ മാത്രം വന്ന് പോകുന്നതായിരുന്നു. പക്ഷേ ഹാപ്പി വെഡിംഗ് ആണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അതിൽ എല്ലാവരും നല്ല രസമായിരുന്നു. കോളേജ് വിദ്യാർത്ഥിനിയുടെ റോളിലായതു കൊണ്ട് ശരിക്കും ക്യാമ്പസ് ലൈഫ് ആസ്വദിച്ചുവെന്ന് തന്നെ പറയാം. യഥാർത്ഥ ജീവിതത്തിൽ കോളേജിൽ പോയി പഠിക്കുന്നതിന്‍റെ മൂഡിലായിരുന്നു ഞാൻ. പ്രേമത്തിൽ അഭിനയിച്ചവരും പുതിയ താരങ്ങളും ഉൾപ്പെടുന്ന ടീമായിരുന്നുവത്. ഞങ്ങൾ നന്നായി ആസ്വദിച്ചു.

ഇന്ത്യൻ പ്രണയ കഥയിൽ മുൻനിര അഭിനേതാക്കൾക്കൊപ്പം ആയിരുന്നുവല്ലോ… അവരെയൊക്കെ പരിചയപ്പെട്ടോ?

ഇല്ല, അവരെ കാണാനോ പരിചയപ്പെടാനോ അവസരം ഉണ്ടായില്ല. ചിത്രത്തിൽ അമലപോളിന്‍റെ അമ്മയുടെ വേഷമായിരുന്നുവല്ലോ എന്‍റേത്. ചിത്രം റിലീസ് ചെയ്യുന്നതിന് 10 ദിവസം മുമ്പായിരുന്നു എന്‍റെ ഷോട്ടുകൾ എടുത്തത്. അതുകൊണ്ട് ആരേയും കാണാൻ പറ്റിയില്ല.

പിന്നീട് അമല ഈ അമ്മയെ തിരിച്ചറിഞ്ഞോ?

കുറച്ചുനാൾ കഴിഞ്ഞ് അമലയെ ഒരു പരിപാടിക്കിടെ കണ്ടപ്പോൾ ഞാൻ അമലയുടെ അമ്മയാണെന്ന് പറഞ്ഞു. അമല എന്നെ അദ്ഭുതത്തോടെ നോക്കി. ഇന്ത്യൻ പ്രണയ കഥയുടെ കാര്യം പറഞ്ഞപ്പോൾ അമല ചിരിച്ചു. അമലയ്ക്ക് അതുവരെ അത് ഞാനായിരുന്നുവെന്ന് അറിയില്ലായിരുന്നു.

ക്യാമറയ്ക്ക് മുന്നിലെ ആദ്യ ഷോട്ട്?

ഒരു തുണി വെള്ളത്തിൽ മുക്കിയിട്ട് അന്തരീക്ഷത്തിൽ വീശുന്നതായിരുന്നു എന്‍റെ ആദ്യ ഷോട്ട്. ആദ്യമെനിക്ക് ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ ഭയങ്കര ടെൻഷൻ തോന്നിയിരുന്നു. ഫസ്റ്റ് മൂവിയാണല്ലോ. പക്ഷേ സെറ്റിലുള്ള എല്ലാവരും എന്നെ നന്നായി കെയർ ചെയ്തതുകൊണ്ട് എന്‍റെ ടെൻഷനൊക്കെ മാറി. ഡയലോഗ് പറയുമ്പോൾ ആദ്യമൊക്കെ തെറ്റി പോകുമായിരുന്നു. പക്ഷേ അതൊക്കെ അവർ ക്ഷമയോടെ കറക്റ്റ് ചെയ്‌ത് തന്നു.

കലാമണ്ഡലത്തിലെ ഓർമ്മകൾ

കലാമണ്ഡലത്തിലായിരുന്നു എന്‍റെ ഹൈസ്ക്കൂൾ വിദ്യാഭ്യാസം. എന്‍റെ പ്രധാന വിഷയം മോഹിനിയാട്ടമായിരുന്നു. പക്ഷേ ആ മൂന്ന് വർഷക്കാലവും ഞാൻ വല്ലാതെ വിഷമിച്ചു. വീട്ടിൽ നിന്നും ആദ്യമായി മാറി നിൽക്കുന്നതിന്‍റെ വിഷമമായിരുന്നു എനിക്ക്. എന്നെ ആദ്യമായി അവിടെ കൊണ്ടുവിട്ടത് അച്‌ഛനായിരുന്നു. മടങ്ങാൻ നേരം ഞാൻ അച്‌ഛനെ വിടാതെ നിന്നു. അത്രയ്ക്കായിരുന്നു സങ്കടം. രണ്ട് ദിവസം കഴിഞ്ഞായിരുന്നു ക്ലാസ്. അവിടെ പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കണം. കഞ്ഞിയും പയറും ആയിരുന്നു ബ്രേക്ക് ഫാസ്റ്റ്. ഉച്ചയ്ക്ക് ചോറും സാമ്പാറും. രാത്രിയും ഏകദേശം അങ്ങനെ തന്നെ. രാവിലെ എഴുന്നേൽക്കലും മറ്റും എനിക്ക് പ്രയാസമായിരുന്നു. അവിടെ തുടർന്ന് പഠിക്കണം, ഡോക്ടറേറ്റ് എടുക്കണം, റിസർച്ച് ചെയ്യണം എന്നൊക്കെ വിചാരിച്ചാണ് പോയത്. ആ മൂന്ന് വർഷവും കരച്ചിലോടു കരച്ചിലായിരുന്നു. പക്ഷേ ടീച്ചേഴ്സൊക്കെ എന്നെ നന്നായി സപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഹൈമവതി ടീച്ചർ, ഗീത ടീച്ചർ, അംബിക ടീച്ചർ… ഇടയ്ക്ക് വീട്ടിൽ പോകുമ്പോൾ ടീച്ചർമാരുടെ പെർമിഷനൊക്കെ വേണം. അംബിക ടീച്ചർ എനിക്ക് ലീവ് തരുമായിരുന്നു. മമ്മിയും അച്‌ഛനും കൂടി അവധി ദിവസങ്ങളിൽ എന്നെ കാണാൻ വരും. എന്നെ പുറത്തു കൂട്ടി കൊണ്ടു പോയി ഭക്ഷണം വാങ്ങിത്തരും. ഇന്ന് അതൊക്കെ ഓർക്കുമ്പോൾ ചിരി വരും. എന്നെ അടുത്തെങ്ങാനും കല്യാണം കഴിപ്പിച്ചയച്ചാൽ മതിയെന്നൊക്കെ ഞാൻ അമ്മയോട് പറയുമായിരുന്നു. അത്രയ്ക്ക് ഞാനെന്‍റെ മാനുവിനേയും മമ്മിയേയും സ്നേഹിക്കുന്നു.

കലോത്സവങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ?

പ്ലസ് വണ്ണിന് പഠിക്കുന്ന സമയം സംസ്ഥാന കലോത്സവത്തിന് പങ്കെടുക്കുന്നതിനായി ഞാനും മമ്മിയും അനിയത്തിയും തൃശൂരിൽ പേര് രജിസ്റ്റർ ചെയ്യാനെത്തിയപ്പോൾ അവിടെ എന്‍റെ പടം വലിയൊരു ഫള്കസിൽ അച്ചടിച്ച് വച്ചിരിക്കുന്നത് കണ്ടു. അപ്പോഴുണ്ടായ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാനാവില്ല. ജില്ലാ കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയ എല്ലാ കുട്ടികളുടേയും പടം അവിടെ വച്ചിട്ടുണ്ടായിരുന്നു. അത് മറക്കാനാവാത്ത അനുഭവമായിരുന്നു. ആ കലോത്സവത്തിൽ ഞാൻ മോഹിനിയാട്ടവും തിരുവാതിരയുമാണ് അവതരിപ്പിച്ചത്. സ്ക്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്തപ്പോൾ പ്രധാന വേദിയ്ക്ക് ചുറ്റും മാധ്യമങ്ങളും ക്യാമറയുമൊക്കെയായി നല്ലൊരു ഉത്സവം തന്നെ. എന്‍റെ ഫോട്ടോയൊക്കെ പത്രങ്ങളിൽ അച്ചടിച്ച് വന്നു. സ്ക്കൂൾ കലോത്സവത്തെ തുടർന്ന് വന്ന ചാനൽ ഇന്‍റർവ്യൂ കണ്ടിട്ടാണ് പൊട്ടാസ് ബോംബിന്‍റെ ഡയറക്ടർ എന്നെ സിനിമയിലേക്ക് വിളിക്കുന്നത്.

രാമന്‍റെ ഏദൻ തോട്ടത്തിലെ മാലിനി ഏറെ ശ്രദ്ധിക്കപ്പെട്ടല്ലോ?

കഥ കേട്ടപ്പോൾ ആ കഥാപാത്രത്തെ എനിക്ക് ചെയ്യാൻ പറ്റുമോ എന്ന ടെൻഷനായിരുന്നു. വീട്ടിൽ പറഞ്ഞപ്പോൾ ആ കഥാപാത്രം നീ ചെയ്യണം, നിനക്ക് പറ്റും എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. പിന്നെ സംവിധായകൻ രഞ്ജിത്ത് ശങ്കർ, ക്യാമറാമാൻ മധു നീലകണ്ഠൻ തുടങ്ങിയവരുടെ സപ്പോർട്ടും കൂടിയായതോടെ എനിക്ക് ഇത്തിരി ആത്മവിശ്വാസമൊക്കെ തോന്നി. ഡാൻസുമായി ബന്ധപ്പെട്ട ഒരു കഥാപാത്രം ചെയ്യണമെന്നത് എന്‍റെയൊരു ആഗ്രഹമായിരുന്നു. കഥാപാത്രമായ മാലിനി ചെറിയൊരു ഡാൻസ് സ്ക്കൂൾ നടത്തുന്നു. അങ്ങനെ നോക്കുമ്പോൾ എനിക്കും സ്വന്തമായൊരു ഡാൻസ് സ്ക്കൂൾ ഉണ്ട്. ഒരർത്ഥത്തിൽ അത് എന്‍റെ സ്വപ്ന കഥാപാത്രമായിരുന്നു. എക്കാലവും എനിക്ക് എടുത്ത് പറയാവുന്ന ഒരു കഥാപാത്രം.

രാമന്‍റെ ഏദൻ തോട്ടത്തിലെ ലൊക്കേഷൻ അനുഭവങ്ങൾ

അത് ശരിക്കും ത്രില്ലിംഗ് ആയിരുന്നു. വാഗമൺ ഹൈറ്റ്സ് എന്ന സ്‌ഥലത്തായിരുന്നു രാമന്‍റെ ഏദൻ തോട്ടത്തിന്‍റെ ഷൂട്ടിംഗ്. ഞാനും ഭർത്താവ് വിഷ്ണുവേട്ടനും ചാക്കോച്ചൻ ഫാമിലി, മുത്തുമണി, പിഷാരടി, എല്ലാവരും ചേർന്നാണ് ലൊക്കേഷനിൽ പോയത്. ചെറിയ ചെറിയ കോട്ടേജുകൾ, കുതിരകൾ, നായകൾ ഒക്കെയുള്ള മനോഹരമായ ലൊക്കേഷൻ. സിനിമയിൽ എഴുതി വച്ച എല്ലാ കഥാപാത്രങ്ങളും ലൊക്കേഷനിൽ അതേപടി ഉള്ളതു പോലെയുള്ള പ്രതീതിയായിരുന്നു. ശരീരത്തിൽ അരിച്ചു കയറുന്ന തണുപ്പ്. ഞാനും മുത്തുമണിയുമൊക്കെ ഒരു പുതപ്പിനുള്ളിൽ മൂടിപ്പുതച്ച് അങ്ങനെയിരിക്കും. പുറത്തിറങ്ങിയാൽ കിടു കിടാ വിറയ്ക്കും. ഹൊ നല്ല രസമായിരുന്നു.

പ്രണയവിവാഹമായിരുന്നോ?

അതെ. വിഷ്ണുവെന്നാണ് ഭർത്താവിന്‍റെ പേര്. ഫോട്ടോഗ്രാഫറാണ്. അത് നല്ല തമാശയാണ്. ഞാൻ പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് എന്‍റെ പിറകെ നടന്നയാളാണ്. അന്നൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ലായിരുന്നു. അങ്ങനെ നടക്കട്ടെയെന്ന് ഞാനും വിചാരിച്ചു. എനിക്കത് ഇഷ്‌ടമായിരുന്നു. ഞാൻ പോകുന്ന വഴിയിലും തട്ടുകടയിലുമൊക്കെ കക്ഷി അങ്ങനെ നോക്കി നിൽക്കും. ഇങ്ങനെ നോക്കുന്നത് കാണുമ്പോൾ ടെൻഷൻ തോന്നുമായിരുന്നു. നാട്ടിലുള്ളവർക്ക് എന്നെ നല്ല പരിചയമാണ് അവരൊക്കെ ശ്രദ്ധിക്കുമോയെന്ന പേടിയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ആൾക്ക് ശരിക്കും ഇഷ്‌ടമാണെന്ന് മനസ്സിലായി. പിന്നെ പതിയെ എനിക്കും ഇഷ്ടം തോന്നിത്തുടങ്ങി. ഡിഗ്രി സെക്കന്‍റ് ഇയർ ആയപ്പോൾ ഞാനെന്‍റെ ഇഷ്ടം തുറന്നു പറഞ്ഞു. ഡിഗ്രി ഫൈനൽ ഇയർ കഴിഞ്ഞതോടെ ഞങ്ങൾ കല്യാണം കഴിച്ചു. വിവാഹം കഴിഞ്ഞുള്ള പ്രണയമാണ് എനിക്കിഷ്ടം. എന്നെ ഏറ്റവും നന്നായി മനസ്സിലാക്കുന്നയാളാണ് വിഷ്ണുവേട്ടൻ.

ലൊക്കേഷനിലേക്ക് കൂട്ട് വരാൻ ആൾ ഉണ്ടല്ലോ…

അനു (ചിരിക്കുന്നു) വിഷ്ണുവേട്ടന് തിരക്കുള്ളപ്പോൾ അച്‌ഛനാണ് കൂട്ട് വരുന്നത്. വിഷ്ണുവേട്ടൻ വരികയാണെങ്കിൽ എന്‍റെ മാമനും കൂടെ വേണമെന്ന് നിർബന്ധമാണ്. രണ്ടുപേരും നല്ല കമ്പനിയാണ്. അതുകൊണ്ട് ദീർഘനേരമായുള്ള ഷൂട്ടിംഗ് അവരെ ബോറടിപ്പിക്കില്ല. അങ്ങനെയുള്ള യാത്രകൾ ഞങ്ങൾ അടിച്ചു പൊളിച്ചാണ് പോവുക.

ഒഴിവ് സമയം എങ്ങനെ ചെലവഴിക്കും?

എന്‍റെ വീട്ടിൽ നിന്ന് കഷ്‌ടിച്ച് ഒരു കിലോമീറ്റർ അപ്പുറമാണ് വിഷ്ണുവേട്ടന്‍റെ വീട്. എന്‍റെ വീടിന് അടുത്തായാണ് അമ്മൂമ്മയും അമ്മയുടെ അനിയത്തിയും മാമനുമൊക്കെ താമസിക്കുന്നത്. അതുകൊണ്ട് ഒഴിവ് ദിവസം അമ്മൂമ്മയുടെ അടുത്ത് ഓടി ചെല്ലും. എനിക്ക് എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കണം. മാമന്‍റെ മോൻ എപ്പോഴും എന്‍റെ കൂടെയുണ്ടാകും. ചെറിയ കുട്ടിയാണ്. ഞങ്ങൾ എല്ലാവരും വളരെ അടുപ്പം സൂക്ഷിക്കുന്നവരാണ്. പിന്നെ വിഷ്ണുവേട്ടന്‍റെ അമ്മയുമായും ഞാൻ നല്ല കൂട്ടാണ്.

കൽപ്പറ്റയിലാണ് എന്‍റെ വീട്. എന്‍റെ അച്‌ഛൻ സലാമിനെ എല്ലാവർക്കും പരിചയമായതു കൊണ്ട് എന്നേയും എല്ലാവർക്കും അറിയാം. ഇഷ്ടപ്പെട്ട ഹോബി ടിവി കാണുന്നതാ. സിനിമ കാണും. പിന്നെ സംസാരവും (അനു ചിരിക്കുന്നു)

വീട്ടിലുള്ളവർ സിനിമ കണ്ട് അഭിപ്രായം പറയാറുണ്ടോ?

 പിന്നല്ലാതെ… നീ അങ്ങനെ ചെയ്താൽ ശരിയാകുമായിരുന്നു എന്നൊക്കെ മമ്മി കൃത്യമായി പറയും. ഞാൻ ലൊക്കേഷനിൽ നിന്നും മടങ്ങി വന്നാൽ അച്‌ഛനോട് കഥ മുഴുവനും പറയണം. ഞാൻ അഭിനയിച്ച രീതിയൊക്കെ പറയണം. അച്‌ഛൻ അതൊക്കെ കേട്ട ശേഷമെ അഭിപ്രായം പറയൂ. പിന്നെ അഭിനയം വിലയിരുത്താൻ ഒപ്പം ഒരാളുണ്ടല്ലോ വിഷ്ണുവേട്ടൻ.

എനിക്ക് ഒരു അനിയത്തിയുണ്ട്. അനു സൊനാര. എന്നേക്കാൾ 7 വയസ്സിന് ഇളയതാണവൾ. എന്നെ ഇഞ്ഞാ എന്നാണ് അവൾ വിളിക്കുക. അവൾ മാത്രമല്ല എന്‍റെ കസിൻനൊക്കെ അങ്ങനെയാ വിളിക്കുക.

ഇതുവരെ എത്ര ചിത്രങ്ങളായി. പുതിയ പ്രൊജക്റ്റ്?

പൊട്ടാസ് ബോംബ്, ഒരു ഇന്ത്യൻ പ്രണയ കഥ, ഹാപ്പി വെഡിംഗ്, അച്ചായൻസ്, രാമന്‍റെ ഏദൻ തോട്ടം, ക്യാപ്റ്റൻ പിന്നെ ചില തമിഴ് പടങ്ങൾ പക്ഷേ, റിലീസായിട്ടില്ല.

വയനാടിനോട് ഒത്തിരി ഇഷ്ടമാണോ?

 അയ്യോ, ലോകത്തെവിടെ പോയാലും വയനാട്ടിലെ വീട്ടിലെത്താനാണ് മനസ്സെപ്പോഴും മോഹിക്കുക. എറണാകുളത്തൊക്കെ വർക്കുമായി ബന്ധപ്പെട്ട് പോകുമ്പോൾ വല്ലാത്ത ശ്വാസം മുട്ടലാണ്. ഒന്നോ രണ്ടോ ദിവസം തങ്ങാം. പക്ഷേ അത് കഴിഞ്ഞാൽ വയനാട്ടിൽ തിരിച്ചെത്തണമെന്ന വിചാരമായിരിക്കും. വയനാട്ടിലെ കാറ്റും പ്രകൃതി സൗന്ദര്യവുമൊക്കെ മനസ്സിനെ അത്രമാത്രമാണ് മോഹിപ്പിക്കുന്നത്.

 

7 സൗന്ദര്യ പൊടിക്കൈകൾ

സ്വയം മനോഹരമായി കാണപ്പെടുവാൻ നാം കുറച്ചു സമയം എങ്കിലും അതിനായി വിനിയോഗിക്കണം. വീട്ടുവൈദ്യങ്ങൾ പ്രയോഗിക്കുക അല്ലെങ്കിൽ പാർലറിൽ പോയി ചെയ്യുക, ഇതിൽ ഏതെങ്കിലും ചെയേണ്ടത് ഉണ്ട്. മേക്കപ്പിലൂടെയും മുഖ ഭംഗി വർദ്ധിപ്പിച്ചും നിങ്ങൾക്ക് മനോഹരിയായി മാറാൻ കഴിയും. എന്നാൽ ഇന്നത്തെ തിരക്കുള്ള ജീവിതത്തിൽ, നമ്മൾ പലപ്പോഴും സൗന്ദര്യം വർദ്ധിപ്പിക്കാനോ നിലനിർത്താനോ മടിയന്മാരാകുന്നു.

ചർമ്മത്തെ പരിപാലിക്കാൻ വേണ്ടത്ര സമയം നൽകാൻ കഴിയാത്തവരുണ്ട്. അങ്ങനെയുള്ള മടിച്ചികൾക്ക് ഇതാ ചില ടിപ്‌സ്. ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച രീതിയിൽ ചെയ്യാൻ കഴിയുന്ന ചില നുറുങ്ങുകളും തന്ത്രങ്ങളും പങ്കു വെയ്ക്കാം .

  1. കറ്റാർവാഴ നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിനും മുടിക്കും വളരെ ഗുണം ചെയ്യും. മുഖത്ത് കറുത്ത പാടുകൾ ഉണ്ടെങ്കിൽ, പ്രത്യേക ക്രീമോ ചികിത്സയോ ചെയ്യേണ്ടതില്ല. കറ്റാർ വാഴ ജെൽ പ്രയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ഈ പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാനാകും. കറ്റാർവാഴ ജെൽ ചർമ്മത്തിന് വളരെ ഗുണം ചെയ്യും, ഇത് ചർമ്മത്തെ ആഴത്തിൽ നനയ്ക്കുന്നു.
  2. നിങ്ങളുടെ തലയിണ കവർ ആഴ്ചയിൽ രണ്ട് മൂന്ന് തവണ മാറ്റുക തലയിണ കവറിൽ മിക്ക ബാക്ടീരിയകളും കാണപ്പെടുന്നു, ഇത് നമ്മുടെ ചർമ്മത്തിന് വളരെ ദോഷകരമാണ്.
  3. നിങ്ങളുടെ മേക്കപ്പ് നീക്കംചെയ്യാൻ കഠിനമായി പരിശ്രമിക്കേണ്ടത്ത വിധം എല്ലായ്പ്പോഴും കൈവശം വൈപ്പ്സ് സൂക്ഷിക്കുക. ചർമ്മത്തിന് എണ്ണമയമുണ്ടെങ്കിൽ നിങ്ങൾക്ക് കറ്റാർവാഴ അല്ലെങ്കിൽ വേപ്പ് സുഗന്ധമുള്ള വൈപ്പുകൾ ഉപയോഗിക്കാം.
  4. ചർമ്മത്തിനു അലർജിയൊന്നും ഉണ്ടാകാതിരിക്കാൻ വേപ്പ് ഇലകൾ കുളി വെള്ളത്തിൽ ഉപയോഗിക്കുക.
  5. ഫോൺ സ്‌ക്രീനിൽ മിക്ക ബാക്ടീരിയകളും കാണപ്പെടുന്നതിനാൽ ഫോൺ മിതമായി ഉപയോഗിക്കുക. നിങ്ങളുടെ ഫോൺ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. നിങ്ങൾ ഫോണിൽ സംസാരിക്കുമ്പോഴെല്ലാം, ഇയർ ഫോൺ ഉപയോഗിക്കുക. രാത്രി വൈകുവോളം ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഡാർക്ക്‌ സർക്കിൾ പ്രശ്‌നമുണ്ടാകുന്നത് ഒഴിവാക്കാം
  6. കഴിയുന്നത്ര വെള്ളം കുടിക്കുക. ശരീരത്തിലെ ജലാംശം നിലനിർത്താൻ വെള്ളം സഹായിക്കുന്നു. വെള്ളം തിളപ്പിച്ച ശേഷം എപ്പോഴും കുടിക്കുക. വെള്ളം നമ്മുടെ ചർമ്മത്തിന് വളരെ നല്ലതാണ്, നല്ല അളവിൽ വെള്ളം കുടിക്കുന്നത് ചർമ്മത്തിന്‍റെ സ്വാഭാവിക തിളക്കം വർദ്ധിപ്പിക്കുന്നു.
  7. ദിവസവും ഷാംപൂ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഡ്രൈ ഷാംപൂ സൂക്ഷിക്കുക, അങ്ങനെ നിങ്ങളുടെ മുടി ഭംഗിയായി നിലനിർത്താൻ കഴിയും

കുഞ്ഞുങ്ങൾ സ്മാർട്ട് ആന്‍റ് ഇന്‍റലിജന്‍റാകാൻ

മാതാപിതാക്കളെ സംബന്ധിച്ച് കുഞ്ഞുങ്ങളുടെ ശൈശവ കാലം ഏറ്റവും മനോഹരമായ ഒന്നാണ്. അവരുടെ കുഞ്ഞ് വികൃതികളും തമാശകളും കളിയും ചിരിയുമൊക്കെ കണ്ടിരിക്കാൻ തന്നെ എന്ത് രസമാണ്. ഇതുപോലെ അതി മനോഹരമായ ഒന്ന് ഈ ലോകത്ത് മറ്റൊന്നുമില്ലെന്ന് തന്നെ പറയാം.

കുഞ്ഞുങ്ങളുടെ മസ്തിഷ്കത്തിന് വികാസം പ്രാപിക്കുന്ന കാലഘട്ടവുമാണ് ശൈശവം. മാതാപിതാക്കൾ കുഞ്ഞുങ്ങളെ വളർത്തുന്നതിനെ  ആശ്രയിച്ചിരിക്കും. മുതിർന്ന പ്രായത്തിലുള്ള അവരുടെ സ്വഭാവ രൂപീകരണവും ബുദ്ധിശക്തിയും. കുഞ്ഞുങ്ങളുടെ ബുദ്ധിശക്തി വളർത്തുന്നതിന് സഹായകമായ ചില ടിപ്സുകളുണ്ട്. മാതാപിതാക്കൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടവയാണിത്.

കുഞ്ഞുങ്ങൾ ഏറെയിഷ്ടപ്പെടുന്ന കാര്യമാണ് കഥ കേൾക്കുകയെന്നത്

കുട്ടികൾ കുഞ്ഞായിരിക്കെ തന്നെ അവർക്ക് ചിത്രങ്ങളോടു കൂടിയ കഥ വായിച്ചു കൊടുക്കുക. കുഞ്ഞുങ്ങൾക്ക് അത് മനസിലായില്ലെങ്കിൽ കൂടിയും ഈ ശീലം ഭാഷ പഠിക്കാനുള്ള കഴിവ് അവരിൽ വളർത്തുമെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. ഇങ്ങനെ കഥകൾ വായിച്ച് കേൾക്കുന്ന കുഞ്ഞുങ്ങൾ പിന്നീട് വായനയിൽ കൂടുതൽ താൽപര്യം കാട്ടും. കുട്ടികളുടെ കഴിവുകളെ വികസിപ്പിക്കാൻ നല്ലൊരു വഴിയാണ് അവർക്ക് കഥകൾ വായിച്ചു കൊടുക്കുകയെന്നത്.

പഠനം വളരെ നേരത്തെയാക്കാം

കുട്ടികളെ വളരെ നേരത്തെ പഠിപ്പിച്ച് തുടങ്ങുന്നത് കുഞ്ഞുങ്ങളുടെ ബുദ്ധിവികാസം ശരിയായ രീതിയിലാക്കാൻ സഹായിക്കുമെന്നാണ് വിദ്ഗദ്ധർ പറയുന്നത്. കുഞ്ഞുങ്ങളെ ആഹ്ലാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക, അവരിലെ സ്ട്രെസ് കുറയ്ക്കുക. നമ്പർ ഗെയിംസ്, മ്യൂസിക് എന്നിവ ഉപയോഗിച്ച് അവരോട് സംസാരിക്കുകയും പാട്ട് പാടുകയും ചെയ്യത് പഠനത്തിൽ താൽപര്യം ജനിപ്പിക്കുക.

കുഞ്ഞുങ്ങളുമായുള്ള ആശയവിനിമയം

കുഞ്ഞുങ്ങളെ വാത്സല്യക്കുന്നതും കൊഞ്ചിക്കുന്നതും അവരോടൊപ്പം കളിക്കുന്നതും അവരുടെ ബുദ്ധിശക്തിയെ വികസിപ്പിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. ഇതൊന്നുമില്ലാതെ വളരുന്ന കുഞ്ഞുങ്ങളിൽ ശരിയായ ബുദ്ധിവികാസങ്ങൾ നടക്കാതെ വരുന്നു. ഡിപ്രഷന് അടിപ്പെടുകയും വളർച്ച മുരടിക്കുകയും ചെയ്യും. കുഞ്ഞുങ്ങൾക്ക് മാതാപിതാക്കൾ കൂടുതൽ ശ്രദ്ധയും സ്നേഹവും പരിലാളനയും നൽകുക.

കുഞ്ഞുങ്ങൾക്കുള്ള കളിപ്പാട്ടം ശ്രദ്ധയോടെ തെരഞ്ഞെടുക്കാം

കുഞ്ഞുങ്ങളുടെ ബുദ്ധിശക്‌തി വളർത്താൻ ഉതകുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങൾ അവർക്കായി തെരഞ്ഞെടുക്കാം. കുഞ്ഞുങ്ങളുടെ ചിന്താശക്തിയെ ഉണർത്തുംവിധമുള്ള പല രീതിയിൽ പ്രയോഗിക്കാവുന്ന കളിപ്പാട്ടങ്ങൾ അവർക്ക് വാങ്ങി നൽകാം.

കുഞ്ഞുങ്ങളെ കളിക്കാൻ അനുവദിക്കാം

ബുദ്ധി വികാസത്തിനും ശാരീരികവും വൈകാരികവുമായ കഴിവുകൾ വളരാനും സാമൂഹ്യ ഇടപഴകലിനും കളികൾ കുഞ്ഞുങ്ങളെ സഹായിക്കും. അതുകൊണ്ട് അവർ വീടിനകത്തും പുറത്തും മതിവരുവോളം കളിക്കട്ടെ. ഓടുകയും ചാടുകയും ചെയ്യട്ടെ. മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിലൂടെ ആശയങ്ങൾ കൈമാറാനും ഉൾക്കൊള്ളാനും പരസ്പരം മനസിലാക്കാനും പങ്ക് വയ്ക്കാനും അവർ പരിശീലിക്കുകയാണ് ചെയ്യുന്നത്.

കുഞ്ഞുങ്ങളെ നല്ല വായനക്കാരാക്കുക

വായനയോടുള്ള ഇഷ്ടം കുഞ്ഞുങ്ങൾക്ക് കൂടുതൽ പ്രയോജനം ചെയ്യും. കുഞ്ഞുങ്ങൾ സമർത്ഥന്മാരായി വളരാൻ ഏറ്റവും നല്ല മാർഗ്ഗമാണ് അവരിൽ വായനാശീലം വളർത്തുകയെന്നത്. വായനയിൽ നിന്നും അവനും /അവളും മനസിലാക്കുന്ന കാര്യങ്ങൾ കൂടുതൽ അറിവുകൾ നേടാൻ അവരെ പ്രാപ്തമാക്കും. വളരെ ചെറുപ്രായത്തിൽ വായിച്ച് തുടങ്ങുന്ന കുട്ടികൾക്ക് സ്ക്കൂൾ ഘട്ടമെത്തുന്നതോടെ കഠിനമായ വിഷയങ്ങൾ വളരെ വേഗം മനസിലാക്കാനും ഹൃദിസ്ഥമാകാനും കഴിയും.

വ്യായാമം – കല

കുട്ടികളെ കുഞ്ഞ് വ്യായാമങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കാം. എക്സർസൈസ് ചെയ്യുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ വർദ്ധിപ്പിച്ച് പുതിയ കോശങ്ങൾ രൂപീകരിക്കാൻ സഹായിക്കും. മികച്ച മാനസിക നിലയുണ്ടാക്കാനും കുട്ടികളെ സ്‌ഥിരോത്സാഹികളാകാനും ആത്മവിശ്വാസമുള്ളവരായി വളരാനും വ്യായാമങ്ങൾ ചെയ്യുന്നത് സഹായിക്കും. താൽപര്യമുള്ളവരെ കളരി, കുങ്ഫു, കരാട്ടേ മുതലായ അയോധന മുറകളും പരിശീലിപ്പിക്കുക. ബുദ്ധിശക്തിയും കായിക ശേഷിയും ഏകാഗ്രതയും വർദ്ധിക്കും.

കുഞ്ഞുങ്ങളിലെ സർഗ്ഗാത്മകമായ കഴിവുകളെ വളർത്തിയെടുക്കുകയെന്നുള്ളതും തുല്യ പ്രാധാന്യമർഹിക്കുന്ന വസ്തുതയാണ്. ചില കുട്ടികൾക്ക് ജന്മനാലെ തന്നെ കലാപരമായ കഴിവുകൾ ഉള്ളവരായിരിക്കാം. അതിനാൽ കുഞ്ഞുങ്ങളെ കുഞ്ഞുപ്രായത്തിൽ തന്നെ പെയിന്‍റിംഗ് ചെയ്യാനും, സംഗീതം പരിശീലിക്കാനും സാഹിത്യ രചനകൾ നടത്താനും പ്രേരിപ്പിക്കാം. അതിനായി നിർലോഭമായ പ്രോത്സാഹനം മാതാപിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവണം. സംഗീതം പരിശീലിക്കുന്ന കുഞ്ഞുങ്ങളിൽ ബ്രെയിൻ ഡവലപ്മെന്‍റ് അതിവേഗത്തിൽ നടക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്.

ടിവി – മൊബൈൽ

കുഞ്ഞുങ്ങളെ 2 വയസ്സു വരെ ടിവി, മൊബൈൽ സ്ക്രീനുകളിൽ നിന്നും അകറ്റി നിർത്തുന്നതാണ് നല്ലത്. ടിവി പരിപാടികൾ കാണുന്ന ശീലം മറ്റുള്ള ആക്ടിവിറ്റീസുകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ കുഞ്ഞുങ്ങളെ പ്രേരിപ്പിക്കുകയുള്ളൂ. ഒരിടത്ത് ചടഞ്ഞു കൂടിയുള്ള ഇരുപ്പ് അവന്‍റെ കായികവും മാനസികവുമായ ആക്ടിവിറ്റീസുകൾ കുറയ്ക്കും. ഒപ്പം സോഷ്യലൈസിംഗ് തീരെ ഇല്ലാതെ വരികയും ചെയ്യും. അതിനാൽ ടിവി, സ്മാർട്ട് ഫോൺ, ടാബ് എന്നിങ്ങനെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിൽ കുഞ്ഞുങ്ങൾ അധികസമയം ചെലവഴിക്കുന്നത് കുറയ്ക്കുക.

കുഞ്ഞുങ്ങൾ കൊച്ച് സാഹസികരാകട്ടെ

കുട്ടികൾ ചെറിയ റിസ്കുകൾ ഏറ്റെടുക്കട്ടെ. അവർ നിലത്ത് വീഴുകയോ പരീക്ഷകളിൽ പരാജയപ്പെടുകയോ ചെയ്യുമ്പോൾ കൂടുതൽ ഊർജ്ജത്തോടെ മുന്നോട്ട് നീങ്ങാൻ അവരെ പ്രേരിപ്പിക്കുക. പരാജയങ്ങളോ റിസ്കുകളോ അഭിമുഖീകരിക്കാത്ത കുഞ്ഞുങ്ങൾ ചെറിയ പരാജയങ്ങളിൽ പോലും തളർന്നു പോകും.

പ്രശ്നങ്ങൾ സ്വയം പരിഹരിക്കട്ടെ

ഉത്തരങ്ങൾ അവർ സ്വയം കണ്ടെത്തിക്കോളും. അതവരിലെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കും. പിന്നീട് വലിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അവർ സ്വയം പരിഹാരം കണ്ടെത്തിക്കോളും.

വീട്ടുജോലികളിൽ കുട്ടികളെ ഉൾപ്പെടുത്തുക

ജോലിയെത്ര ദുഷ്ക്കരമാണെങ്കിലും കുട്ടികൾ ചെയ്യാൻ ശ്രമിച്ചു കൊള്ളട്ടെ. അവന്‍റെ കഠിനമായ പരിശ്രമത്തെ പ്രോത്സാഹിപ്പിക്കുക. കുഞ്ഞുങ്ങളുടെ സാന്നിദ്ധ്യത്തിൽ മോശം പദപ്രയോഗങ്ങൾ നടത്തുക, നെഗറ്റീവായ കാര്യങ്ങൾ ചർച്ച ചെയ്യുക തുടങ്ങിയ കാര്യങ്ങൾ അരുത്. അവന് /അവൾക്ക് മുന്നിൽ മാതാപിതാക്കൾ എപ്പോഴും റിയൽ ഹീറോസ് ആയിരിക്കണം.

കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കുക

കുട്ടികൾ ചെയ്യുന്ന കഠിന പ്രവർത്തികൾ മനസ് തുറന്ന് പ്രോത്സാഹിപ്പിക്കുക. അത്തരം പ്രവർത്തികളിൽ കുട്ടി അർപ്പിച്ച ശ്രദ്ധയും ജാഗ്രതയും എടുത്ത് പറഞ്ഞ് പ്രോത്സാഹിപ്പിക്കാം.

തിരിച്ചു വരവ് ഉടനെ അനുഷ്ക ശർമ്മ

ഒരു കൊച്ചു സ്വപ്നം പോലെയാണ് അനുഷ്ക വെള്ളിത്തിരയിലേയ്ക്ക് വന്നെത്തിയത്. റബ്ബ് നെ ബനാദി ജോഡി എന്ന ചിത്രത്തിലൂടെ താരമായ അനുഷ്ക  നിർമ്മാതാവിന്‍റെ റോളിലും തിളങ്ങുകയാണ്. മോഡൽ എന്ന നിലയ്ക്കാണ് അനുഷ്കയ്ക്ക് ആദ്യ ബ്രേക്ക് ലഭിച്ചത്. പരസ്യം ശ്രദ്ധിക്കപ്പെട്ടതോടെ യഷ്‍രാജ് ഫിലിംസിൽ നിന്നും ഓഫർ വന്നു. അങ്ങനെ ഡൽഹിയിൽ നിന്നും അനുഷ്ക ഓഡീഷനായി മുംബൈയിൽ എത്തി. ഒരു സിനിമയ്ക്ക് പകരം 3 സിനിമകളാണ് അന്ന് യഷ്‍രാജ് ഫിലിംസ് അനുഷ്കയുമായി സൈൻ ചെയ്തത്. അധികം പ്രയാസമനുഭവിക്കാതെയാണ് അനുഷ്ക സിനിമയിൽ എത്തിയത്. കാസ്റ്റിംഗ് കൗച്ച് ഒന്നും അവർക്ക് നേരിടേണ്ടി വന്നില്ല.

സ്വപ്ന തുല്യമായ തുടക്കം… മത്സര ബുദ്ധിയോടെ അവർ ഓരോ പടവുകളും വിജയിച്ചു കയറി. അതിനിടയിൽ ക്രിക്കറ്റർ വിരാട് കോഹ്‍ലിയുമായി പ്രണയവിവാദം പുറത്ത് വന്നു. അതേക്കുറിച്ച് പക്ഷേ സംസാരിക്കാനോ പരസ്പരം കരിവാരി തേയ്ക്കാനോ അനുഷ്ക തയ്യാറായില്ല. തന്‍റെ സ്വകാര്യത പ്രഹസനമാക്കാനുള്ളതല്ല എന്നവർ വിശ്വസിക്കുന്നു.വിവാഹം ഗംഭീരമായി ആഘോഷിച്ചു എല്ലാ ചോദ്യങ്ങൾക്കും വിവാദങ്ങൾക്കും അനുഷ്ക  ഭംഗിയായി മറുപടിയും നൽകി ഇപ്പോൾ 3 മാസം മാത്രം പ്രായമുള്ള വമികയുടെ അമ്മയാണ്… എപ്പോഴും മുഖത്ത് ചെറുപുഞ്ചിരിയുമായി കാണപ്പെടുന്ന അനുഷ്ക മനസ്സ് തുറക്കുന്നു…

എന്നാണ് ഫിലിം തിരിച്ചു വരവ്?

വമികയുടെ വരവ്  എന്റെയും വിരാ ടിന്റെയും ജീവിതത്തെ  പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.. ചിരി, കരച്ചിൽ, സങ്കടം, അനുഗ്രഹം  ഇങ്ങനെ എല്ലാം മിനിറ്റുകൾക്കുള്ളിൽ മാറിമറിഞ്ഞ് കൊണ്ടിരിക്കുന്നു.അത് ഞങൾ ആസ്വദിക്കുന്നു.. എന്തായാലും പുതിയ പ്രൊജക്ടുകൾ തയ്യാറായിക്കൊണ്ടിരിക്കുന്നു. മെയ് മാസത്തിൽ വർക്കിലേക്ക് തിരിച്ചു വരാനാണ് ചിന്തിക്കുന്നത്..

ആദ്യമായി നിർമ്മാതാവായപ്പോഴുള്ള അനുഭവം എങ്ങനെയായിരുന്നു?

ഞാനിപ്പോൾ രണ്ടാം തവണയാണ് നിർമ്മാതാവിന്‍റെ വേഷമിടുന്നത്. അഭിനയിക്കുമ്പോൾ നമുക്ക് അത്ര വലിയ ഉത്തരവാദിത്വങ്ങൾ ഒന്നും ഉണ്ടാവുകയില്ല. പക്ഷേ ഒരു നിർമ്മാതാവിന്‍റെ റോൾ അങ്ങനെയല്ല. അഭിനേതാവിന് തന്‍റെ കഥാപാത്രത്തോട് നീതി പുലർത്തിയാൽ മാത്രം മതി. നിർമ്മാതാവും സംവിധായകനും നമ്മെ സഹായിക്കുകയും ചെയ്യും. കലാകാരൻ നിർമ്മാതാവുമ്പോൾ റിസ്ക് ഫാക്ടറും കൂടുതലാണ്. ബിസിനസ്സ് അറിയണം, അതിൽ കലാകാരന്‍റെ സെന്‍റിമെന്‍റ്സ് ഒന്നും പാടില്ല. എല്ലാ തീരുമാനങ്ങളും നിർമ്മാതാവ് തന്നെയെടുക്കണം. ടീം നല്ലതാണെങ്കിൽ അവരുമായി നല്ല വൈബ് ഉണ്ടെങ്കിൽ ജോലി എളുപ്പമാകും. എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ നേരിടേണ്ടി വരാം. അതിന് തയ്യാറായിരിക്കുക കൂടി വേണം. പരിഹാരവും നിങ്ങൾ തന്നെ ഉണ്ടാക്കണം. ആദ്യ സിനിമ നിർമ്മിച്ചപ്പോൾ തന്നെ എനിക്ക് ഒരു കാര്യം മനസ്സിലായി. അധിക ഉത്തരവാദിത്വവും വെല്ലുവിളിയും എന്നിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള അവസരത്തിലാണ് ഞാൻ അധികം ജോലി ചെയ്യുന്നതും. ആദ്യ ചിത്രം ഫില്ലോറി ഞാൻ സഹോദരനുമായി ചേർന്നാണ് നിർമ്മിച്ചത്. ഞങ്ങൾ ചെറുപ്പം തൊട്ടേ കൂട്ടുകാരെപ്പോലെയായിരുന്നു. ഇപ്പോഴും ഞങ്ങൾ നല്ല ട്യൂണിംഗ് ആണ്.

അഭിനയത്തേക്കാൾ കൂടുതൽ ശ്രദ്ധ നിർമ്മാണത്തിലാണോ?

ഞാൻ എന്‍റെ മനസ്സ് പറയുന്നത് കേൾക്കുന്ന ആളാണ്. നിർമ്മാതാവാൻ വേണ്ടി ഞാൻ പ്രത്യേക പ്ലാൻ ഒന്നും ഉണ്ടാക്കിയിരുന്നില്ല. അത് സംഭവിച്ചതാണ്. ശക്തമായ തോന്നൽ ഉള്ളിൽ ഉണ്ടാവുമ്പോഴാണ് ഞാൻ ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെടുന്നത്. അതു വിജയിക്കാറുമുണ്ട്. ഞാൻ ഒരു കാര്യത്തിലും പേടിക്കാറില്ല. എഴുതുന്ന ശീലവും എനിക്കുണ്ട്. നിർമ്മാണം, എഴുത്ത്, അഭിനയം എല്ലാം എന്നിൽ ആത്മവിശ്വാസം നിറയ്ക്കാറുണ്ട്. ഞാൻ കവിതകൾ എഴുതാറുണ്ട്. അതും എന്നിൽ ഉത്സാഹം നിറയ്ക്കുന്ന കാര്യമാണ്.

പുരുഷന്മാർ അടക്കി ഭരിക്കുന്ന ഇൻഡസ്ട്രിയിൽ ഒരു സ്ത്രീ നിർമ്മാതാവാകുന്നത് എത്രമാത്രം പ്രയാസമുണ്ടാക്കിയിട്ടുണ്ട്. അതെല്ലാം എങ്ങനെയാണ് മറി കടന്നത്?

സിനിമയിൽ മാത്രമല്ല ലോകം മുഴുവനും സ്ത്രീകൾക്ക് എല്ലാ ജോലിയിലും തടസ്സങ്ങൾ ഉണ്ട്. നടിയെന്ന നിലയ്ക്ക് പേരെടുത്ത ശേഷമാണല്ലോ ഞാൻ നിർമ്മാതാവായത്. അതിനാൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാവുന്നതു കൊണ്ട് എനിക്ക് നിർമ്മാതാവിന്‍റെ തൊപ്പി ഒരു മുൾക്കിരീടം ആയിരുന്നില്ല. എന്‍റെ മിക്ക ചിത്രങ്ങളും ഹിറ്റുകൾ ആണ്. ജനം എന്നിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ട്. വെല്ലുവിളികൾ ഇല്ലെന്നല്ല. ഞാനത് ഏറ്റെടുക്കാൻ സദാ തയ്യാറാണ്. എന്‍റെ താൽപര്യങ്ങൾ ഞാനൊരിക്കലും ഒത്തു തീർപ്പാക്കാറില്ല. നല്ല സിനിമകൾ ഉണ്ടാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ജാഗ്രത ബിസിനസ്സിൽ ആവശ്യമാണ്. ഞാൻ കൃത്യമായ സമയത്ത് നിർമ്മാതാവായ ആളാണ്. ആ തീരുമാനം ശരിയുമായിരുന്നു.

നിങ്ങളുടെ വിജയത്തിൽ കുടുംബത്തിന് എത്രമാത്രം പങ്കുണ്ട്?

കുടുംബം എപ്പോഴും എന്നെ പിന്തുണച്ചിട്ടേയുള്ളൂ. അച്ഛൻ, അമ്മ, സഹോദരൻ എല്ലാവരും എന്‍റെ കൂടെ നിന്നു. എന്‍റെ സ്വപ്നങ്ങളുടെ കാവൽക്കാരായിരുന്നു അവർ. സഹോദരൻ മെർച്ചന്‍റ് നേവിയിലായിരുന്നു. എപ്പോഴും യാത്രയിലാവും. എനിക്ക് പുതിയ സിനിമകൾ വരുമ്പോൾ ഞാൻ സഹോദരനെ വിളിക്കും. കഥ പറയും. അദ്ദേഹം സിനിമയിൽ അല്ലാത്തതു കൊണ്ട് ഒരു സാധാരണ പ്രേക്ഷകന്‍റെ മനോഭാവത്തോടെയാണ് കാര്യങ്ങൾ കാണുന്നത്. അത് ശരിയായ ഫീഡ്ബാക്ക് എനിക്ക് ലഭിക്കാൻ ഇടയാക്കിയിരുന്നു. ഞാൻ വെറൈറ്റി സിനിമകൾ തെരഞ്ഞെടുത്തതിന്‍റെ രഹസ്യം ഇതാണ്.

കരിയറിൽ എപ്പോഴെങ്കിലും തകർച്ച നേരിടുന്നതായി തോന്നിയിട്ടുണ്ടോ?

തുടക്കത്തിൽ ഉണ്ടായിരുന്നു. കാരണം ഈ മേഖലയിൽ എത്തിപ്പെടുമെന്ന് എനിക്ക് നിശ്ചയമുണ്ടായിരുന്നില്ല. പിന്നെ തീരുമാനമെടുത്തപ്പോൾ ആ വെല്ലുവിളിയും ഞാൻ തെരഞ്ഞെടുത്തു. ഒളിച്ചോടുന്ന കൂട്ടത്തിലല്ല ഞാൻ. 20-ാം വയസ്സിൽ തന്നെ ഞാൻ ഐറ്റം ഡാൻസ് ചെയ്യില്ലെന്ന് തീരുമാനമെടുത്തിരുന്നു. കാരണം അത് എനിക്ക് ക്രിയേറ്റീവ് സാറ്റിസ്ഫാഷൻ നൽകുന്ന കാര്യമല്ല. വീട് വൃത്തിയാക്കുന്ന കാര്യമായാലും കഥാപാത്രമാകുന്ന കാര്യമായാലും ഞാൻ 100 ശതമാനം ആത്മാർത്ഥത കാണിക്കാറുണ്ട്.

കുറേ വർഷങ്ങളായി ഈ രംഗത്ത് സജീവമായിട്ടുണ്ട്. വിവാദങ്ങൾ വേദനിപ്പിച്ചിട്ടുണ്ടോ?

ഇല്ല, എന്നെ സംബന്ധിച്ച് ഇവിടെ പിടിച്ചു നിൽക്കുന്നത് എളുപ്പമാണ്. കാരണം സ്റ്റാർഡം എനിക്ക് ഒരിക്കലും ഭാരമായി തീർന്നിട്ടില്ല. ഞാനൊരു സാധാരണ പെൺകുട്ടിയാണ്. അതുപോലെയാണ് ചിന്തിക്കാറ്. ഈഗോ പിടികൂടിയാൽ എന്‍റെ ഉള്ളിലെ നന്മകളും വിജയങ്ങളും അവസാനിക്കും എന്ന് എനിക്കറിയാം. സ്വയം സൂപ്പർ താരമാണെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. ഞാനതിന് അർഹയുമല്ല. വിവാദങ്ങൾ ഞാനായിട്ട് ഉണ്ടാക്കുന്നതല്ല. ഗോസിപ്പുകൾ ഞാൻ എഴുതി വിടുന്നതല്ലല്ലോ. ഞാൻ സമാധാനം ഇഷ്‌ടപ്പെടുന്ന ആളാണ്. മനസ്സ് അസ്വസ്ഥമാകാതിരിക്കാൻ ഞാനെപ്പോഴും ശ്രദ്ധിക്കാറുണ്ട്.

സ്ത്രീകളെപ്പറ്റിയുള്ള പുരുഷന്മാരുടെ മാനസ്സികാവസ്ഥ മാറണമെന്ന് നിങ്ങൾക്ക് തോന്നിയിട്ടില്ലേ?

പുരുഷന്മാരുടേത് മാത്രമല്ല, സ്ത്രീകളെപ്പറ്റി മോശം ചിന്തിക്കുന്ന എല്ലാവരുടേയും ചിന്താഗതി മാറണം. കുടുംബത്തിന്‍റെ പശ്ചാത്തലം പ്രധാനമാണ്. അവിടെ നിന്നാണ് ഒരാൾ സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കേണ്ടത്…

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें