തിരുവനന്തപുരം കാഞ്ഞിരംപാറയിലെ സ്ത്രീ എന്ന വീടിന് ഒരുപാട് പ്രത്യേകതകളുണ്ട്. അതൊരു സ്ത്രീ ഭൂരിപക്ഷ പ്രദേശമാണ് എന്നതിനൊപ്പം മലയാള സിനിമയിലെ രണ്ടു നക്ഷത്രങ്ങൾ അവിടെ തിളങ്ങി നിൽക്കുന്നു. കിച്ചു എന്ന കൃഷ്ണകുമാർ തന്‍റെ സിനിമ ജീവിതത്തിന്‍റെ 28 വർഷം പൂർത്തിയാക്കുമ്പോൾ മൂത്തമകൾ അഹാന കൃഷ്ണ മലയാള സിനിമ ലോകത്തെ സെൻസേഷണൽ ടോക്കാണ്. കുറച്ചു നാളുകൾക്കു മുമ്പ് തന്‍റെ സഹോദരങ്ങൾക്കൊപ്പം ചെയ്‌ത വെസ്റ്റേൺ ഡാൻസ് നവമാധ്യമങ്ങളിൽ വൈറലായതോടെ അഹാന കൂടുതൽ പ്രിയങ്കരിയായി മാറി. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച അഹാന പിന്നീട് ചെന്നൈയിൽ വിഷ്വൽ കമ്മ്യൂഷിക്കേഷൻ പഠനം പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു. മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷം ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയെന്ന നിവിൻ പോളി ചിത്രത്തിൽ അനിയത്തിക്കുട്ടി സാറയായി എത്തിയ അഹാന തന്‍റെ സിനിമ കരിയറിലെ പുതിയ സ്വപ്നങ്ങളെ കുറിച്ച് ഗൃഹശോഭയോട് മനസ്സു തുറക്കുന്നു.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെന്തൊക്കെയാണ്?

സിനിമയിൽ തന്നെ ഉറച്ച് നിൽക്കണമെന്ന തോന്നലുണ്ടാകുന്നത് സ്റ്റീവ് ലോപ്പസ് സംഭവിച്ചതു കൊണ്ടാണ്. സിനിമ റിലീസായ ദിവസം തീയറ്ററിൽ ഒരു വൈകുന്നേരമാണ് ഞാൻ സ്റ്റീവ് ലോപ്പസ് കാണുന്നത്. അതുവരെ പ്രിവ്യൂ ഒന്നും കണ്ടിരുന്നില്ല. നമ്മുടെ ചുറ്റുമുള്ള സഥലങ്ങൾ, എനിക്ക് പരിചയമുള്ള ആളുകൾ. ഞാനഭിനയിച്ച ആദ്യത്തെ നായിക കഥാപാത്രം ജനിച്ചു വളർന്ന നഗരത്തോടുള്ള അടുപ്പം ഇതൊക്കെ കഥയുടെ രൂപത്തിൽ സിനിമയായി അനുഭവിക്കുന്നതു പോലെ തോന്നി. ഹായ്... എന്നൊക്കെ പോലുള്ള ഒരു ഫീലായിരുന്നു. ചെന്നൈയിൽ സിനിമ റിലീസായ സമയത്ത് അവിടെയുള്ള കൂട്ടുകാർ വിസിലൊക്കെ മേടിച്ചാണ് തീയറ്ററിൽ എന്‍റെ കൂടെ വന്നത്. എന്നെ സ്ക്രീനിൽ കാണുമ്പോൾ വിസിലടിച്ച് ബഹളമൊക്കെ വച്ചു. വിസില് മേടിച്ച കാര്യം എനിക്കാദ്യം അറിയില്ലായിരുന്നു. ആകെ ചമ്മലായി. ഒരു പ്രത്യേക കാറ്റഗറിയിൽ പെടുന്ന വളരെ ഡീപ്പ് റൂട്ടഡ് ആയിട്ടുള്ള തീമാണ് ഞാൻ സ്റ്റീവ് ലോപ്പസിന്‍റേത്. ആ സിനിമ ഇഷ്‌ടപ്പെടുന്നവർ ധാരാളം പേരുണ്ട്.

അഹാനയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള നല്ല ഓർമ്മകൾ എന്തൊക്കെയാണ്?

അങ്ങനെ ചോദിച്ചാൽ... ഒരുപാട് നല്ല നല്ല ഓർമ്മകളുണ്ട്. എങ്കിലും എടുത്ത് പറയാവുന്നത് (ഒരു നിമിഷം ആലോചിക്കുന്നു) എന്‍റെ മൂന്നാമത്തെ അനിയത്തി ജനിക്കാൻ പോകുന്ന സമയത്ത് ഞാനൊരുപാട് എക്സൈറ്റഡ് ആയി. അമ്മ പ്രഗ്നന്‍റ് ആണെന്നു അറിഞ്ഞപ്പോൾ തൊട്ട് കാത്തിരിക്കുകയായിരുന്നു. അവൾ ഞങ്ങളുടെ കൂട്ടത്തിലേക്ക് എത്തിയത് ഒരു സെപ്റ്റംബർ 30 നാണ്. ആ അനുഭവം ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റില്ല. കാത്തിരിപ്പിന്‍റെ പ്രത്യേക സുഖം ഞാനനുഭവിച്ചത് ആ നാളുകളിലാണ്. പിന്നെ ഞാൻ പഠിച്ച തിരുവനന്തപുരം ലയോള സ്ക്കൂളിലെ ലാ-ഫെസ്റ്റിൽ ലാ-പെർസോണ എന്നൊരു പേഴ്സണാലിറ്റി ഇവന്‍റുണ്ട്. വിവിധ സ്കൂളിൽ നിന്നെത്തിയ മത്സരാർത്ഥികൾക്കിടയിൽ നിന്നും ഞാൻ അതിൽ വിജയിച്ചു. ഒരു പെൺകുട്ടിക്കും ഒരു ആൺകുട്ടിക്കുമാണ് ലാ- പെർസോണയിൽ ജേതാവാകാൻ കഴിയുക. എന്നെ സംബന്ധിച്ച് ലാ- പെർസോണയിൽ വിജയിച്ചത് നല്ലൊരു ഓർമ്മയാണ്. അതുപോലെ അച്‌ഛനഭിനയിച്ച സിനിമ കാണുക, സ്റ്റീവ് ലോപ്പസ്, ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള, ചെന്നൈ ജീവിതം ഇതെല്ലാം ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിച്ചിട്ടുണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...