"റോമാ എന്‍റെ ഷർട്ട് എവിടെ?"

"അലമാരയിൽ കാണും നോക്കി എടുക്കൂ"

"എവിടെ.. ഞാൻ കണ്ടില്ല. എനിക്ക് ഇന്ന് ഒരു മീറ്റിംഗ് ഉണ്ട്. ഇവിടെ നല്ല ഷർട്ട് ഒന്നുമില്ല".

"ഞാൻ ഇപ്പോൾ അങ്ങോട്ട് വന്നാൽ ലഞ്ച് പായ്ക്ക് ചെയ്യാൻ വൈകും."

“നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് എന്‍റെ ജാക്കറ്റ് ഒക്കെ കവറിൽ സൂക്ഷിക്കാൻ. ഒന്നും കേൾക്കില്ല. മുഴുവൻ സമയവും അടുക്കളയിലാ. അതുകൊണ്ടാ മൊത്തം പ്രശ്നം."

എന്നും രാവിലെ റോമയ്ക്കും ഭർത്താവ് രോഹിത്തിനും ഇടയിൽ ഇത്തരം സംസാരങ്ങൾ നടക്കുന്നത് സാധാരണമാണ്. പലപ്പോഴും ഇതേ ചൊല്ലി ഇരുവർക്കുമിടയിൽ നീണ്ട വാഗ്വാദങ്ങൾ വരെ ഉണ്ടാകാറുണ്ട്. ജോലിത്തിരക്കും മറ്റും മൂലം പിറ്റേന്ന് വൈകി എഴുന്നേൽക്കേണ്ടി വരുന്നതിനാൽ കൃത്യസമയത്ത് ഓഫീസിലെത്താനും വൈകും. ദൈനംദിന ജോലികളിൽ ചില ക്രമീകരണങ്ങൾ കൊണ്ടുവരുന്നതോടെ എല്ലാം സിസ്‌റ്റമാറ്റിക് ആകുന്നതിനൊപ്പം കൃത്യ സമയത്ത് ഓഫീസിൽ എത്തുകയും ചെയ്യാം. ഒപ്പം സമ്മർദ്ദം കുറയുകയും ചെയ്യും.

മോഡേൺ ഗാഡ്‌ജെറ്റുകൾ ജോലി എളുപ്പമാക്കും

അതിനുള്ള ഒരു പോംവഴിയാണ് 4 ബർണറുകളുള്ള ഗ്യാസ് സൗ. അതിൽ ഒരേസമയം 4 ഭക്ഷണ വിഭവങ്ങൾ പാകം ചെയ്യാം. ഇലക്ട്രിക് ചോപ്പർ ഉണ്ടെങ്കിൽ പച്ചക്കറികൾ 2 മിനിറ്റ് കൊണ്ട് അരിയാം. റൊട്ടി മേക്കറിൽ റൊട്ടി തയ്യാറാക്കുകയും ചെയ്യാം. ഈ രീതിയിൽ മുഴുവൻ ഭക്ഷണവും തയ്യാറാക്കാൻ ഏകദേശം 20-30 മിനിറ്റ് സമയമേ എടുക്കൂ. ബാക്കിയുള്ള സമയം മറ്റു കാര്യങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യാം. റൊട്ടി മേക്കർ, ബാറ്റർമേക്കർ, റൈസ് കുക്കർ, ബ്രെഡ് മേക്കർ, വെജിറ്റബിൾ ചോപ്പർ, ഫുഡ് പ്രൊസസർ, സ്പ്രൗട്ട് മേക്കർ, കോഫി മേക്കർ എന്നിങ്ങനെയുള്ള ആധുനിക ഗാഡ്ജെറ്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അവയുടെ സഹായത്തോടെ മണിക്കൂറുകൾ എടുക്കുന്ന ജോലി മിനിറ്റുകൾക്കു ള്ളിൽ ചെയ്ത് തീർക്കാം. ആവശ്യാനുസരണം അവ ഉപയോഗപ്പെടുത്തുന്നതിലൂടെ ജോലി വളരെ എളുപ്പവുമാക്കാം.

സഹായം തേടുക

കൂട്ടുകുടുംബത്തിൽ കഴിയുന്ന സ്‌കൂൾ അധ്യാപികയായ രാജശ്രീക്ക് കൃത്യസമയത്ത് ഭക്ഷണം പാകം ചെയ്യാനും സ്‌കൂളിലെത്താനും ഏറെ ബുദ്ധിമുട്ടുള്ള കാര്യങ്ങളായിരുന്നു. സ്‌കൂളിൽ എത്താൻ വൈകുന്നതിനാൽ അവർക്ക് ശരിയായി ഒരുങ്ങാനോ പ്രാതൽ കഴിക്കാനോ കഴിഞ്ഞിരുന്നില്ല. എന്നാൽ പാചകം ചെയ്യാൻ ഒരു വീട്ടുജോലിക്കാരിയെ നിയോഗിച്ചതോടെ പ്രശ്നം ഒരുവിധം പരിഹരിക്കപ്പെട്ടു. കൃത്യസമയത്ത് ചെയ്തു തീർക്കാൻ പറ്റാത്ത ജോലികൾക്കായി വീട്ടു ജോലിക്കാരിയുടെ സഹായം തേടുന്നതിൽ തെറ്റില്ല. ഇതിനായി കുറച്ച് പണം അധികമായി ചെലവഴിക്കേണ്ടി വന്നാലും പിശുക്ക് കാണിക്കരുത്. കാരണം വീട്ടുജോലികൾ സുഗമമായി നടന്നാൽ മാത്രമേ നിങ്ങൾക്ക് ജോലിയിലും മറ്റ് കുടുംബ കാര്യങ്ങളിലും ശരിയായ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയൂ.

ഭക്ഷണകാര്യത്തിൽ ആസൂത്രണം ആവശ്യമാണ്

രാവിലെ ഏതൊരു വീട്ടമ്മയുടെയും മനസ്സിൽ ഓടിയെത്തുന്ന ഒരു ചോദ്യമുണ്ട്. "ഇന്ന് എന്താണ് ഭക്ഷണത്തിനായി തയ്യാറാക്കുക?" തലേന്ന് മുൻക്കൂട്ടി ഒന്നും പ്ലാൻ ചെയ്യാത്തവരെ സംബന്ധിച്ചാണ് ഈ കൺഫ്യൂഷൻ കൂടുതൽ പ്രശ്നമാകുക. കൃത്യമായ പ്ലാനിംഗ് ഇല്ലാത്തതുകൊണ്ട് അക്കാരണം കൊണ്ട് ചിലപ്പോൾ സമയ നഷ്ട‌ം വരെ ഉണ്ടാകാം. ഇതൊഴിവാക്കാനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് ഭക്ഷണം മുൻക്കൂട്ടി ആസൂത്രണം ചെയ്യുക എന്നുള്ളത്. വരുന്ന ആഴ്ചയിലെ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, മിഡ്-സ്‌നാക്സ് എന്നിവ വാരാന്ത്യങ്ങളിൽ ആസൂത്രണം ചെയ്യാം. ഇത് ബോർഡിൽ എഴുതുകയോ പ്രിന്‍റ് എടുത്ത് ഫ്രിഡ്‌ജിൽ ഒട്ടിക്കുകയോ ചെയ്യാം. അങ്ങനെ എല്ലാ ദിവസവും വീട്ടുജോലിക്കാരിക്ക് നിർദ്ദേശം കൊടുക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. മറ്റൊന്ന്, ഫുഡ് മെനു ആസൂത്രണം ചെയ്യുമ്പോൾ കുടുംബാംഗങ്ങളുടെ സഹായവും സ്വീകരിക്കാം. അങ്ങനെയായാൽ എല്ലാവർക്കും ഇഷ്ടമാകുന്ന വിഭവങ്ങൾകൂടി മെനുവിൽ എഴുതിച്ചേർക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...