പുറത്ത് നിന്നു ഭക്ഷണം കഴിക്കുന്നത് ഇപ്പോൾ അപകടം ക്ഷണിച്ചു വരുത്തുന്നത് പോലെയാണ്. രുചികരമായ ചോക്ലേറ്റ് ഫ്രൂട്ട് പുഡ്ഡിംഗ് നമുക്ക് വീട്ടിൽ ഉണ്ടാക്കാം.
ചേരുവകൾ
മിക്സഡ് ഫ്രൂട്ട് - അര കപ്പ്
ഫ്രൂട്ട് കോക്ക്ടെയിൽ - ഒരു ടിൻ
പാൽ - 350 എംഎൽ
വാനില കസ്റ്റാർഡ് പൗഡർ - 3 വലിയ സ്പൂൺ
കൊക്കോ പൗഡർ - ഒരു ചെറിയ സ്പൂൺ
ജാതിക്ക പൗഡർ - ഒരു നുള്ള്
കറുവാപ്പട്ട പൗഡർ - ഒരു നുള്ള്
ചോക്ക്ളേറ്റ് കേക്ക് (ക്രംബ്സ്) – അരകപ്പ്
ക്രീം നന്നായി അടിച്ചത് - അരകപ്പ്
പഞ്ചസാര - 3 വലിയ സ്പൂൺ
ചെറി, പൊടിയായി നുറുക്കിയ ചോക്ക്ളേറ്റ് എന്നിവ അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
പാലിൽ പഞ്ചസാര ചേർത്ത് തിളപ്പിക്കുക. അതിനുശേഷം കൊക്കോ പൗഡർ കസ്റ്റാർഡ് പൗഡർ എന്നിവ പാലിൽ ചേർത്ത് തുടര്ച്ചയായി ഇളക്കി കൊണ്ട് കുറുകും വരെ പാകം ചെയ്യുക. ശേഷം തണുപ്പിക്കുക.
ഒരു സർവ്വിംഗ് ഡിഷിൽ ചോക്ക്ളേറ്റ് കേക്ക് ക്രംബ്സ് ഒരു ലെയറായി നിരത്തി ഫ്രിഡ്ജിൽ വയ്ക്കുക. തണുത്ത കസ്റ്റാർഡ് നന്നായി അടിച്ച് ക്രീം ആക്കുക.
ഫ്രഷ് ഫ്രൂട്ട്, ഫ്രൂട്ട് കോക്ക്ടെയിൽ, ജാതിക്ക പൗഡർ, കറുവാപ്പട്ട പൗഡർ ഇവ ചേർക്കുക. ഇനി കേക്ക് ക്രംബ്സിന് മുകളിൽ ഈ ഫ്രൂട്ടിന്റെ പകുതി നിരത്തുക. അതിനുമീതെ കസ്റ്റാർഡ് ഒരു ലെയറായി നിരത്തുക. ബാക്കി ചേരുവ തീരും വരെ ഇതുപോലെ ആവർത്തിക്കുക.
ഇനി ഒടുവിലായി ചോക്ക്ളേറ്റ് പൊടി, ചെറി, അടിച്ചു വച്ച ക്രീം എന്നിവ നിരത്തി അലങ്കരിക്കുക. തണുപ്പിച്ച ശേഷം സർവ്വ് ചെയ്യാം.
മൂസ്
ചേരുവകൾ
പാൽ - ഒരു കപ്പ്
പഞ്ചസാര - ഒരു വലിയ സ്പൂൺ
കുക്കിംഗ് ചോക്ക്ളേറ്റ് - ഒരു കഷണം
കോൺസ്റ്റാർച്ച് - 2 വലിയ സ്പൂൺ
ക്രീം - 2 വലിയ സ്പൂൺ
ചോക്ക്ളേറ്റ് പൗഡർ - ഒരു വലിയ സ്പൂൺ
വാനില എസൻസ്സ് - അര ചെറിയ സ്പൂൺ
അലങ്കരിക്കാൻ ചോക്കളേറ്റ് ആവശ്യത്തിന്,
ഒരു നുള്ള് ഉപ്പ്
തയ്യാറാക്കുന്ന വിധം
കോൺസ്റ്റാർച്ച്, പഞ്ചസാര, ചോക്ക്ളേറ്റ് പൗഡർ, പാൽ എന്നിവ നന്നായി മിക്സ് ചെയ്യുക.
ചെറിയ ഫള്യ്മിൽ ഇത് തിളപ്പിക്കുക.
ഇനി ഇതിൽ കുക്കിംഗ് ചോക്ക്ളേറ്റ് ചേർത്ത് കുറുക്കും വരെ തിളപ്പിക്കുക.
തുടർന്ന് ഗ്യാസിൽ നിന്നിറക്കി അതിൽ വാനില എസൻസും ക്രീമും ഉപ്പും ചേർക്കുക.
സർവ്വിംഗ് ബൗളിൽ ഇതൊഴിച്ച് ചോക്ക്ളേറ്റ് വിതറി തണുപ്പിച്ച് സർവ്വ് ചെയ്യാം.