മരശിഖരങ്ങളിലും ചെടികളിലും മണ്ണിലും കിളിർക്കുന്ന പുതുനാമ്പുകളെ കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു ആനന്ദമാണ്. ജീവന്‍റെ ആ കുഞ്ഞ് തുടിപ്പുപോലെ ആയിരുന്നെങ്കിലെന്ന് അപ്പോഴൊക്കെ ഞാൻ കൊതിച്ചു പോയിട്ടുണ്ട്. ഇളം ചുവപ്പാർന്ന മൃദുലമായ പുതുനാമ്പുകളെ ഒന്ന് തൊട്ട് നോക്കാനുള്ള മോഹം അതോടെ മനസ്സിൽ ശക്തി പ്രാപിക്കും. പക്ഷേ, ലക്ഷ്മിക്ക് എന്‍റെ ഉത്തരം കിറുക്കുകളോട് അശേഷം താൽപര്യമുണ്ടായിരുന്നില്ല. “നിനക്ക് വട്ടാ... നീയൊരു സയൻസ് സ്റ്റുഡന്‍റല്ലേ... പുതുനാമ്പുകൾ മണ്ണാങ്കട്ട...”

മരങ്ങളിലും വിത്തുകളിലും പുതുനാമ്പുകൾ പൊട്ടി മുളച്ചില്ലെങ്കിൽ അത് മരിച്ചതിന് തുല്യമാ. ലക്ഷ്മി ഇടയ്ക്ക് ദേഷ്യപ്പെട്ട് പറയും. പക്ഷേ, എന്‍റെ ചിന്ത മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. ഇന്ന് വർഷങ്ങൾക്കിപ്പുറം ലക്ഷ്മി മെയിൽ അയച്ചപ്പോഴാണ് മനസ്സിൽ ഉറങ്ങിക്കിടന്നിരുന്ന ഓർമ്മകൾ തട്ടിയുണർന്നത്. കാലിഫോർണിയയിൽ നിന്നും മടങ്ങി വന്നിരിക്കുന്നു. അവളെ നേരിൽ കാണാൻ പോകുകയാണ്. അവൾ റിസർച്ച് പൂർത്തിയാക്കി.

എന്‍റെ ജീവിതം മറ്റുള്ളവരുടേതിൽ നിന്നും വ്യത്യസ്തമാകണമെന്ന് ഞാൻ ആഗ്രഹിച്ചു. പുതുതായി എന്തെങ്കിലും ചെയ്ത് വേറിട്ട് ജീവിക്കണം. എന്‍റെ ഇതേ ഗുണങ്ങളാണ് പുതുനാമ്പുകളിലും കണ്ടത്. അതുകൊണ്ട് ഞാൻ സ്വയം ഒരു പുതുനാമ്പുപോലെയാകാൻ കൊതിച്ചുകൊണ്ടിരുന്നു.

പക്ഷേ...

“നല്ലൊരു ബന്ധമാണ്. നമുക്ക് സ്വപ്നം കാണാൻ കൂടി കഴിയാത്ത ഒന്ന്.” അച്ഛന്‍റെ തീരുമാനം ആ വാക്കുകളിൽ ഉണ്ടായിരുന്നു. എന്‍റെ സ്വപ്നങ്ങൾക്ക് അച്ഛന്‍റെ ഇഷ്ടം ആദ്യപ്രഹരമേൽപ്പിച്ചു. ബിസിനസ്സിൽ ഉണ്ടായ തകർച്ചയിൽ നിന്നും മോചനം നേടാനുള്ള അച്ഛന്‍റെ പിടിവള്ളിയായിരുന്നു ഈ വിവാഹം. അച്ഛന്‍റെ തീരുമാനത്തിന് മുന്നിൽ എനിക്ക് പിടിച്ചുനിൽക്കാനായില്ല. ബി എസ് സി കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസമെന്ന സ്വപ്നം തകർന്നടിഞ്ഞു.

മനോജ് ബാങ്കിലെ ക്ലർക്കായിരുന്നു. ഞാനെന്‍റെ ആഗ്രഹത്തെക്കുറിച്ച് ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനത് വലിയ ആശ്ചര്യമായിരുന്നു. എന്നാലും നിർബന്ധത്തിന് വഴങ്ങി ഒടുവിൽ മനോജ് സമ്മതിച്ചു.

“ഓകെ, നിനക്കതാണ് ഇഷ്ടമെങ്കിൽ ആയിക്കോ, പക്ഷേ നീ ബിഎഡ് ചെയ്യണമെന്നായിരുന്നു എന്‍റെ ആഗ്രഹം. നിനക്ക് എംബിബിഎസിന് പോകണമെങ്കിൽ പോയ്ക്കോ. ഇപ്പോ ഡോക്ടർമാർക്കൊക്കെ എന്താ ശബളം.”

അവിചാരിതമായിട്ടാണെങ്കിലും എനിക്ക് വീണുകിട്ടിയ ഈ അവസരത്തിൽ ഞാനേറെ ആഹ്ലാദവതിയായിരുന്നു. ഒരു വർഷത്തെ പരിശ്രമം ഫലം കണ്ടു. എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നത്. മെഡിക്കൽ എൻട്രൻസ് പാസായ ദിവസം. പിന്നെയെല്ലാം എളുപ്പത്തിൽ നടന്നു. സർക്കാർ കോളേജിൽ തന്നെ എനിക്ക് പ്രവേശനം കിട്ടി.

മെഡിക്കൽ വിദ്യാർത്ഥിനി, കുടുംബനാഥ എന്നീ റോളുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്യാൻ ഞാൻ അങ്ങേയറ്റം പരിശ്രമിച്ചുകൊണ്ടിരുന്നു. ഓരോ ഉത്തരവാദിത്തങ്ങൾ വലിയ ഉത്സാഹത്തോടെ ചെയ്തു. കോളേജിലും വീട്ടിലും യാതൊരുവിധ പരാതിക്കും ഇട നൽകിയില്ല. ഈ കഠിനമായ പരിശ്രമത്തിൽ ഞാനെത്രമാത്രം ഉരുകിയൊലിച്ചിരുന്നു. മൂന്നാം വർഷം അപ്പുവിന്‍റെ വരവോടെ എന്‍റെ ഉത്തരവാദിത്തങ്ങൾ വർദ്ധിച്ചു.

ഇത്തിരിപോന്ന കുഞ്ഞിനെ വീട്ടിലാക്കി പഠിക്കാൻ പോകുക വേദനാജനകമായിരുന്നു. പക്ഷേ, മനോജിന്‍റെ അമ്മ കുഞ്ഞിന് യാതൊരു കുറവുമുണ്ടാകാതെ പരിചരിച്ചിരുന്നതിനാൽ മനസ്സിന് ഇത്തിരി ആശ്വാസം തോന്നി. എന്‍റെ കഠിനാദ്ധ്വാനത്തെ പ്രൊഫ. രമേശ്നാരായണൻ ഇടയ്ക്കിടെ പുകഴ്ത്തി സംസാരിക്കും. എനിക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ തരാൻ അദ്ദേഹം സദാ സന്നദ്ധനുമായിരുന്നു. പ്രൊഫ. രമേശിനെപ്പറ്റി ഞാൻ ഇടയ്ക്കിടെ മനോജിനോടും പറയുമായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...