“അമ്മയ്ക്ക് അസുഖമായിട്ട് നിങ്ങൾ എന്നെ നേരത്തെ അറിയ്ക്കാതിരുന്നതെന്താണ്?”

അവൾ ഫഹദ് സാറിനോട് തട്ടിക്കയറി. “അത് മോളെ... മീരയ്ക്ക് ഇത്രത്തോളം സീരിയസ്സാകുമെന്ന് ഞാൻ വിചാരിച്ചില്ല. കഴിയാവുന്ന എല്ലാ ട്രീറ്റ്മെന്‍റുകൾ നൽകിയിട്ടും അവൾ രക്ഷപ്പെടുന്ന ലക്ഷണമില്ല. മോൾ എത്രയും വേഗം ഇങ്ങോട്ടെത്തിയാൽ അമ്മയെക്കാണാൻ പറ്റും. അവൾ എത്രയൊക്കെയായാലും നിന്നെ പ്രസവിച്ച അമ്മയല്ലെ? നിന്നെ അവസാനമായിക്കാണുവാൻ അവൾക്കും ആഗ്രഹമുണ്ടാവുകയില്ലെ?” ഫഹദ്സാർ ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

“ശരി ഞാൻ വരാം... പക്ഷെ ഞാൻ വരുമ്പോൾ നിങ്ങൾ അവിടെയുണ്ടാകരുത്.”

ഫഹദ്സാറാണ് തന്‍റെ ഏറ്റവും വലിയ ശത്രു എന്ന മട്ടിലാണ് അവൾ സംസാരിച്ചത്. അവളുടെ ശത്രുത്വത്തിന് കാരണം അറിയാമെങ്കിലും ഫഹദ് സാർ അതിലൊന്നും ഇടപ്പെടാൻ ആഗ്രഹിച്ചില്ല.

“പണത്തിനെക്കാളും... കോടികൾ വിലമതിക്കുന്ന സ്വത്തിനെക്കാളും തനിക്കു വലുത് തന്‍റെ മീരയാണ്. അവളുടെ മനസ്സിന്‍റെ സ്വസ്ഥതയാണ് താനിപ്പോൾ കാണാനാഗ്രഹിക്കുന്നത്.” ഫഹദ് സാർ മനസ്സിൽ പറഞ്ഞു.

കീമോ കഴിഞ്ഞുള്ള ഉണർവ്വിന്‍റേയും ഉറക്കത്തിന്‍റെയും ഇടവേളയിൽ, പാതിമയക്കത്തിൽ മീര കണ്ടു.

തന്‍റെ മകൾ... അവൾ അവസാനമായി എന്നെ കാണാനെത്തിയിരിക്കുന്നു. അപ്പോൾ അവളുടെ മനസ്സിൽ ഞാനുണ്ടായിരുന്നുവെന്നോ? ഒരുപക്ഷെ പൊക്കിൾക്കൊടി ബന്ധത്തിന്‍റെ പറിച്ചെറിയാനാവാത്ത ദൃഢതയാവാം അവളെ ഇവിടെ എത്തിച്ചത്?

“മോളെ, കൃഷ്ണേ നീ എപ്പോൾ വന്നു?” എന്നെ ഉറ്റുനോക്കി നിൽക്കുന്ന മകളെ നോക്കി ഞാൻ ചോദിച്ചു.

“ഞാനിപ്പോൾ എത്തിയതേ ഉള്ളൂ അമ്മേ. അമ്മയ്ക്കിത്ര സീരിയസ്സാണെന്ന് ഞാനിപ്പോളറഞ്ഞതേയുള്ളൂ. അമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റായപ്പോൾ അതുപോലും എന്നെ അറിയിയ്ക്കണമെന്ന് ആർക്കും തോന്നിയില്ലല്ലോ.”

അവൾ വെറുതെ പരിഭവിച്ചു. അവളുടെ വാക്കുകളിലെ പൊള്ളത്തരം മനസ്സിലാക്കാതെ ഞാൻ ചോദിച്ചു?

അപ്പോൾ നിന്‍റെ കുഞ്ഞുങ്ങൾ? ടുട്ടുമോനും, കിങ്ങിണി മോളും... അവരെ കൊണ്ടു വരാമായിരുന്നില്ലെ, അവസാനമായി അവരെ ഒന്നു കാണാൻ വലിയ മോഹം തോന്നുന്നു.

“അവരെ കൊണ്ടുവരാൻ ദേവേട്ടൻ സമ്മതിയ്ക്കുകയില്ല അമ്മേ...” അവൾ വെറുതെ ദേവാനന്ദിന്‍റെ പേരിൽ കുറ്റം ചാർത്തുകയാണെന്ന് മീരയ്ക്ക് മനസ്സിലായി. ദേവാനന്ദ് അങ്ങനെയൊന്നും പറയുകയില്ലെന്ന് എനിയ്ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. ഇപ്പോൾ എന്‍റെ മകളുടെ മനസ്സിലെ കള്ളത്തരങ്ങൾ എനിയ്ക്ക് കുറേശെയായി ബോദ്ധ്യം വന്നു തുടങ്ങി.

“ഇപ്പോൾ നിന്‍റെ ദേവേട്ടൻ നിന്നെ പോരാനായി സമ്മതിച്ചുവോ?”

പണ്ട് കൃഷ്ണമോൾ പറഞ്ഞതോർത്ത് ഞാൻ ചോദിച്ചു. “ദേവേട്ടൻ സമ്മതിച്ചാലും, ഇല്ലെങ്കിലും ശരി എന്‍റെ മമ്മിയാണെനിക്കു വലുത്. എന്‍റെ മക്കൾ പോലും അതു കഴിഞ്ഞേ എനിക്കുള്ളൂ.”

എന്നു പറഞ്ഞ മകളെ ഒട്ടൊരു അദ്ഭുതത്തോടെ ഞാൻ നോക്കി. ഒരുപക്ഷെ അവളിലെ മാറ്റം യാഥാർത്ഥ്യമായിരിക്കുമോ എന്ന് വീണ്ടും ഞാൻ സംശയിച്ചു. എന്നാൽ ആ വാക്കുകളുടെ പൊള്ളത്തരം അധികം താമസിയാതെ ഞാനറിഞ്ഞു. എന്‍റെ ജീവനേക്കാൾ എന്‍റെ സ്വത്താണ് അവൾക്കു വലുതെന്ന്... എന്‍റെ സർവ്വസ്വമായ ഫഹദ് സാറിനും, മകനുമായി എന്‍റെ സ്വത്തുക്കൾ വീതിയ്ക്കപ്പെട്ടു പോകുമെന്ന ഭയം. പിന്നെ അവളുടെ ഭർത്തൃവീട്ടുകാരെ ബാക്കി പണം നൽകി തൃപ്തിപ്പെടുത്തുവാനായി. അങ്ങനെ നൂറു നൂറാവശ്യങ്ങൾ അവൾക്കുണ്ടെന്ന് ഞാനറിഞ്ഞു. എല്ലാം പാതിമയക്കത്തിൽ, അവൾ ആരോടൊ ഫോണിൽ സംസാരിക്കുന്നത് കേട്ടതാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...