എന്നാൽ ആ സന്തോഷത്തിന് അതിരുകൾ കല്പിച്ചു കൊണ്ടുള്ള ആ അപ്രതീക്ഷിത അതിഥിയുടെ കടന്നു വരവ് തികച്ചും ആകസ്മികമായിരുന്നു. ആ വരവ് ഒരു കൊടുങ്കാറ്റിന്‍റെ ആരംഭമായിരുന്നുവെന്ന് ഞങ്ങളറിഞ്ഞിരുന്നില്ല. കൃഷ്ണമോളായിരുന്നു ആ അപ്രതീക്ഷിത അതിഥി. അപ്പോഴേയ്ക്കുമവൾ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായിക്കഴിഞ്ഞിരുന്നു. ടുട്ടുമോനും, കിങ്ങിണിമോളും... ആ രണ്ടു കണ്മണികളെ മാറോടടുക്കി പിടിച്ചവൾ ഒരു ദിനം ഞങ്ങളുടെ ഫ്ളാറ്റിലെത്തി.

ഞാനും, ഫഹദ്സാറും ഒരു ഹോളിഡേ മൂഡിലായിരുന്നു. ആസിഫാകട്ടെ വീൽചെയറിൽ നിന്ന് പൂർണ്ണമായും മോചിതനായിരുന്നില്ല. പുറത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് ഫ്ളാറ്റിനു പുറത്തെത്തി ഞാൻ നോക്കി നിന്നു. അപ്പോൾ കൃഷ്ണമോൾ തന്‍റെ കുഞ്ഞുങ്ങളേയും ചേർത്തു പിടിച്ച് കാറിൽ നിന്നുമിറങ്ങുകയായിരുന്നു.

ആ കാഴ്ച എന്നെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. ആവശ്യപ്പെട്ട പണം കിട്ടിയപ്പോൾ കൃഷ്ണമോളുടെ പിണക്കമെല്ലാം മാറിയിരിക്കുന്നു ഞാനോർത്തു.

“കൃഷ്ണമോളെ... നീ വന്നുവോ... അല്ല ടുട്ടുമോനും, കിങ്ങിണിമോളുമുണ്ടല്ലോ...” ഞാൻ ഓടിച്ചെന്ന് കുഞ്ഞുങ്ങളെ വാങ്ങി. ടുട്ടുമോന് ഏകദേശം മൂന്നു വയസ്സും, കിങ്ങിണിമോൾക്ക് ഒരു വയസ്സുമായിക്കഴിഞ്ഞിരുന്നു. അപ്പോൾ കിങ്ങിണിമോൾ ഞാൻ കൈയ്യിലെടുത്ത ഉടൻ കരയാൻ തുടങ്ങി.

എന്നാൽ ആ അപരിചിതത്വം ടുട്ടുമോനുണ്ടായിരുന്നില്ല. അവൻ പണ്ടെങ്ങോ കണ്ടു മറന്നതു പോലെ എന്നോട് ചേർന്നു നിന്നു. മാത്രമല്ല അവനറിയാം ഞാൻ അവന്‍റെ ഗ്രാന്‍റ്മായാണെന്ന്. ആ സ്വാതന്ത്യ്രം മുതലെടുത്ത് അവൻ ചോദിച്ചു.

“ഗ്രാന്‍റ്മാ... എനിക്ക് ചോക്ക്ളേറ്റ് വാങ്ങിത്തരുമോ? ഈ മമ്മി എനിക്ക് ഒന്നും വാങ്ങിത്തരില്ല...”

“പിന്നെന്താ... ഗ്രാന്‍റ്മാ മോന് ചോക്ക്ളേറ്റും കളിയ്ക്കാൻ കാറും ഒക്കെ വാങ്ങിത്തരുമല്ലോ...” അവനെ ചേർത്തു പിടിച്ച് ആ കവിളിൽ ഉമ്മ നൽകി കൊണ്ട് ഞാൻ പറഞ്ഞു.

അപ്പോൾ കൃഷ്ണമോൾ മുറ്റത്തു നിന്ന് ഞങ്ങളുടെ ഫ്ളാറ്റിന്‍റെ ഭംഗി ആസ്വദിക്കുകയായിരുന്നു.

“എത്ര നല്ല ഫ്ളാറ്റാ മമ്മീ ഇത്... എ ലക്ഷ്വറി ആൻഡ് എലിഗന്‍റ് വൺ... മമ്മി ഇതിന് എത്ര കൊടുത്തു?”

“അതൊക്കെപ്പറയാം കൃഷ്ണമോളെ... വന്ന കാലിൽ നിൽക്കാതെ നീ അകത്തേയ്ക്കു വാ...”

ഞാൻ കൃഷ്ണമോളെ അകത്തേയ്ക്കു ക്ഷണിച്ചു കൊണ്ട് പറഞ്ഞു. അവൾ വന്ന സന്തോഷത്തിൽ ഞാൻ മറ്റെല്ലാം മറന്നിരുന്നു. അകത്തേയ്ക്ക് വന്നയുടനെ കൃഷ്ണമോൾ ഓരോ മുറിയായി കയറിയിറങ്ങിത്തുടങ്ങി.

“സ്പേഷ്യസ് റൂംസ്... മമ്മീ... മമ്മീയുടെ സെലക്ഷൻ ഉഗ്രൻ...” അവൾ എന്നെ അഭിനന്ദിച്ചു കൊണ്ടു പറഞ്ഞു.

അതിനിടയിൽ ഞാനന്വേഷിച്ചു. “കൃഷ്ണമോളെ, നിന്‍റെ ഭർത്താവിന്‍റെ വീട്ടുകാരുടെ പ്രശ്നമൊക്കെ തീർന്നോ? അവർക്കാവശ്യമായ പണം നീ നൽകിയോ?”

“ഓ... അതൊന്നും ഒരിയ്ക്കലും തീരുകയില്ല മമ്മീ... എത്ര കിട്ടിയാലും തികയാത്ത ആർത്തിപ്പണ്ടാരങ്ങളാ അവർ...”

“അങ്ങനെയൊന്നും പറയരുത് കൃഷ്ണമോളെ... എത്രയൊക്കെയായാലും അവർ നിന്‍റെ ഭർത്താവിന്‍റെ ആൾക്കാരാണ്. നീ ഇങ്ങനെയേക്കെപ്പറയുന്നതു കേട്ടാൽ ദേവാനന്ദിന് എന്തു തോന്നും?” ഞാൻ അവളെ ശാസിച്ചു കൊണ്ടു പറഞ്ഞു.

“ഓ... ആ മണ്ണുണ്ണിയ്ക്ക് ഇതൊന്നും പ്രശ്നമല്ല മമ്മീ... എല്ലാ കാര്യങ്ങളും ഞാൻ ഡീൽ ചെയ്‌താൽ മതി.”

ഞങ്ങളുടെ സംഭാഷണം ആസിഫിന്‍റെ ബെഡ്റൂമിൽ ചെന്നാണ് അവസാനിച്ചത്. അവിടെ ആസിഫ് വീൽചെയറിലും, ഫഹദ്സാർ അവനെ ശുശ്രൂഷിച്ചു കൊണ്ട് അടുത്തും നില്പുണ്ടായിരുന്നു. എന്‍റെ ബെഡ്റൂമിൽ അപരിചിതരായ രണ്ടു പുരുഷന്മാരെക്കണ്ട് കൃഷ്ണമോൾ ഞെട്ടിത്തെറിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...