കാലത്ത് എണീറ്റ് വാട്സാപ്പ് ചികഞ്ഞപ്പോൾ ആദ്യം തുറന്നത് മീരയുടെ വോയ്സ് മെസേജാണ്. 'നിന്നെ എപ്പോഴാണ് ഒന്നു കാണാൻ കിട്ടുക? ഒരു അത്യാവശ്യ കാര്യം സംസാരിക്കാനുണ്ടായിരുന്നു.'

രാത്രി പതിനൊന്ന് നാൽപ്പത്തഞ്ചിനാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവം ഗൗരവമുള്ളതു തന്നെ. അക്കാര്യം ഇന്നലെ അവളുടെ ഉറക്കം അപഹരിച്ചിട്ടുണ്ടെന്നു വ്യക്തം. മുമ്പും പല കാര്യങ്ങളുടെയും ഗൗരവം മീര പറയുമ്പോഴായിരുന്നു ശരിക്കും മനസ്സിലാക്കിയിരുന്നത്.

ഞായറാഴ്ചയാണെങ്കിലും തിരക്കുള്ള ദിവസമാണ്. രാത്രി വരെ ചെയ്തു തീർക്കാനുള്ള പണികൾ മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു. ഇന്ന് അവളെ കാണൽ നടക്കില്ലെന്നുറപ്പാണ്. എങ്കിലും ടെക്സ്റ്റ് ചെയ്തു, 'എന്താ കാര്യം?'

കുളിക്കാൻ പോവാനായി മൊബൈൽ താഴെ വെക്കുമ്പോഴേക്കും മീരയുടെ മറുപടി വന്നു കഴിഞ്ഞിരുന്നു.

'അന്ന് നീ സ്ക്കൂളിൽ വന്നപ്പോൾ കണ്ട, കൂട്ടുകാരിയെ ടോയ്ലറ്റിലിട്ടു പൂട്ടിയ ആ കുട്ടിയില്ലേ, രജിത, അവളുടെ ജീവിതം വലിയൊരു പ്രശ്നത്തിലാണ്. എനിക്കെന്തെങ്കിലും ചെയ്യണമെന്നുണ്ട്. പക്ഷെ എങ്ങനെ? കുട്ടികളുടെ മനസ്സ് നന്നായി അറിയുന്ന ആളല്ലേ, നിനക്കെന്തായാലും നല്ലൊരു പോംവഴി നിർദ്ദേശിക്കാൻ കഴിയും.'

'ഫ്രീയാവുമ്പോൾ ഞാൻ അറിയിക്കാം,' എന്ന് ടെക്സ്റ്റ് ചെയ്ത് തിരക്കിട്ട് കുളിക്കാൻ കയറി.

മീര ഡിഗ്രിക്കു പഠിക്കുമ്പോൾ ക്ലാസ്സ്മേറ്റായിരുന്നു. ഇപ്പോൾ ഒരു പ്രൈമറി സ്ക്കൂൾ അധ്യാപിക. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ കാര്യമാണ് അവൾ പറയുന്നത്. എല്ലാ അധ്യാപകരെയും പോലെ നാലു മണിക്ക് കൂട്ടമണിയടിക്കുമ്പോൾ കുട്ടികളുടെ കാര്യം മനസ്സിൽ നിന്നു കളയുന്നവളല്ല മീര. അവൾ അവരെയും കൂടെ കൊണ്ടുനടക്കും. സ്വന്തമായി രണ്ട് കുട്ടികൾ ഉണ്ടായിട്ടും!

ഭാര്യയെയും മക്കളെയും പള്ളിയിൽ കൊണ്ടുപോയി വിട്ട് ഏരിയ കമ്മിറ്റി മീറ്റിംഗിനെത്തുമ്പോൾ അവിടെ മാധവൻ മാഷും നാസറും മാത്രമേ എത്തിയിട്ടുണ്ടായിരുന്നുള്ളൂ. യോഗം തുടങ്ങാൻ അര മണിക്കൂറെങ്കിലും വൈകും. മീരയെ കാണാൻ സമയമുണ്ട്. ഹാജർ ബുക്കിൽ മൂന്നാമനായി ഒപ്പുവെച്ച് 'ഉടനെ വരാം' എന്നു പറഞ്ഞ് അവിടെ നിന്ന് മുങ്ങി.

“നീയിപ്പോൾ എവിടെയാണ്?” മീരയെ ഫോണിൽ വിളിച്ചു ചോദിച്ചു.

“ഞങ്ങൾ ടാഗോർ പാർക്കിലുണ്ട്.”

“ശരി, ഇപ്പോൾ എത്താം.”

മീരയുടെ മാസങ്ങളായുള്ള നിർബന്ധത്തിനൊടുവിലാണ് രണ്ടാഴ്ച മുമ്പ് അവളുടെ സ്ക്കൂളിൽ പോയത്. അവളുടെ കുട്ടികൾക്ക് ഞാൻ ഒരു കഥ പറഞ്ഞു കൊടുക്കണം പോലും!

“കഥ പറയുന്നതിൽ ഞാനൊരു പരാജയമാണ്. എന്നാലും കുട്ടികൾക്ക് നല്ല കഥകൾ കേൾക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതല്ലല്ലോ. നീ എത്ര നന്നായാണ് പറയുന്നത്” എന്ന് അവൾ പറഞ്ഞപ്പോൾ സുഖിപ്പിക്കലാണെന്ന് മനസ്സിലായെങ്കിലും 'നോ' പറയാൻ തോന്നിയില്ല.

രണ്ടു മണിക്കൂർ വരെ നീട്ടിക്കൊണ്ടു പോകാവുന്ന ഒരു സെഷൻ പ്ലാൻ ചെയ്ത് ഒരു വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് അവളുടെ സ്ക്കൂളിലെത്തിയത്. കാറിൽ നിന്നിറങ്ങിയതും അധികമാരെയും പരിചയപ്പെടുത്താതെ, ഓഫീസിലേക്കോ സ്റ്റാഫ്റൂമിലേക്കോ കൊണ്ടുപോവാതെ മീര വന്ന് എന്നെ അവളുടെ ക്ലാസ്സിലേക്ക് കൂട്ടിക്കൊണ്ടു പോയി.

“കുട്ടികളേ, ഒരു വിശിഷ്ടാതിഥിയാണ് ഇന്ന് നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഇദ്ദേഹമാണ് സുബിൻ ചേട്ടൻ. കുട്ടികൾക്കു വേണ്ടി ധാരാളം കഥകൾ എഴുതിയിട്ടുള്ള ആളാണ്. നന്നായി കഥ പറയുകയും ചെയ്യും. ഇന്ന് സുബിൻ ചേട്ടൻ നിങ്ങൾക്ക് ഒരു കഥ പറഞ്ഞു തരും.” മീര പരിചയപ്പെടുത്തിയപ്പോൾ കുട്ടികൾ ആവേശത്തോടെ കൈയടിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 24 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...