ഇരുപത് വർഷത്തെ ഗൾഫ് ജീവിതം മതിയാക്കി മത്തായിച്ചന്‍റെ മകൻ അലക്സ് ഗൾഫിൽ നിന്ന് വന്നതിന്‍റെ പിറ്റേന്ന് തന്നെ ഈ പ്രവാസിയെ സന്ദർശിക്കാൻ അയൽവാസിയും ഹൈസ്കൂളിൽ ക്ലാസ്മേറ്റുമായിരുന്ന അജയൻ എത്തി. അല്പ നേരത്തെ കുശലത്തിനു ശേഷം ഭാവി പരിപാടികളെപ്പറ്റി അജയൻ ചോദിച്ചപ്പോൾ ഒന്നും തീരുമാനിച്ചില്ല എന്ന ചുരുങ്ങിയ വാക്കിൽ അലക്സ് മറുപടിയൊതുക്കി. ഒരാഴ്ചയ്ക്കു ശേഷം അവർ തമ്മിൽ വീണ്ടും കണ്ടപ്പോൾ അലക്സിന്‍റെ ഭാവി പരിപാടികൾ സംസാര വിഷയമായെങ്കിലും 'എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്നുണ്ട് 'എന്ന് മാത്രം പറഞ്ഞ് അലക്സ് തൽക്കാലം ഒഴിഞ്ഞുമാറി.

വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞ് ഒരു സഞ്ചയന ചടങ്ങിൽ വച്ച് വീണ്ടും കണ്ടപ്പോഴാണ് അജയൻ കള്ളിച്ചെടിയിൽ നിന്ന് കാൻസറിനുള്ള മരുന്ന് നിർമ്മിക്കുന്ന ബിസിനസ്സിന്‍റെ ആശയം അലക്സിന്‍റെ മുമ്പാകെ വിശദമായി അവതരിപ്പിച്ചത്. അച്ഛൻ നാട്ടുവൈദ്യനായതിനാൽ ഔഷധത്തിന്‍റെ ലോകവുമായി അജയന് കുട്ടിക്കാലം മുതലേ നല്ല ബന്ധവുമുണ്ടായിരുന്നു. ഇപ്പോഴും അച്ഛന്‍റെ വലം കയ്യായി അജയൻ വൈദ്യശാലയിലാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ ഈ മരുന്ന് നിർമ്മാണം ഇതുവരെ നടന്നില്ല എന്ന് മാത്രം. അച്ഛനുമായി ഇക്കാര്യം വിശദമായി സംസാരിച്ചിട്ട് ബാക്കി തീരുമാനിയ്ക്കാമെന്ന് പറഞ്ഞാണ് ഇരുവരും പിരിഞ്ഞത്.

മൂന്നാം നാൾ രാവിലെ തന്നെ അലക്സ് അജയന്‍റെ അച്ഛൻ ചന്ദ്രൻ വൈദ്യരുടെ വീട്ടിലെത്തി. ആ സമയം രോഗികൾ ആരും ഇല്ലാതിരുന്നതിനാൽ അജയനടക്കം മൂവരും ചേർന്ന് പരിശോധനാ മുറിയിൽ ഇരുന്ന് തുടങ്ങാൻ പോകുന്ന ബിസിനസ്സിന്‍റെ നാനാവശങ്ങൾ ചിന്തിച്ചു. എത്ര രൂപ മുതൽ മുടക്കേണ്ടിവരുമെന്നും എത്ര നാളെടുക്കും ബിസിനസ് പച്ചപിടിക്കുവാനെന്നും എന്നു മുതൽ ലാഭം കിട്ടിത്തുടങ്ങുമെന്നും ലാഭ വിഹിതം എത്ര വച്ച് വീതം വയ്ക്കണമെന്നും എല്ലാമെല്ലാം ചർച്ചയിൽ ഏറെക്കുറെ തീരുമാനമായി.

അസംസ്കൃത വസ്തുവായ കള്ളിച്ചെടി എല്ലാ വീടുകളിലും സാമ്പിൾ എത്തിച്ച് കൊടുത്ത് ആ വീട്ടുകാരെക്കൊണ്ട് തന്നെ കൃഷി ചെയ്യിച്ച് വൻതോതിൽ അവരിൽ നിന്ന് തിരിച്ച് വാങ്ങുന്നതും മരുന്നായി മാറ്റുന്നതും ചന്ദ്രൻ വൈദ്യരുടെ ചുമതലയിലായി. വിപണനവും പ്രചരണവും അജയന്‍റെ ചുമതലയിലും, സാമ്പത്തികം കണ്ടെത്തി കമ്പനിയെ മുന്നോട്ട് കൊണ്ടുപോകേണ്ടുന്ന കാര്യം അലക്സിനും ആയി തീരുമാനിച്ചു. ബാങ്കിംഗ് കാര്യങ്ങളെല്ലാം ഇന്നുതന്നെ ശരിയാക്കി ആദ്യ ഗഡുവായ അഞ്ച് ലക്ഷം നിക്ഷേപിയ്ക്കുന്നത് നാളെ ചെയ്യാമെന്ന് പറഞ്ഞ് പടിയിറങ്ങുന്ന അലക്സിനോട് അയൽവാസിയും പഴയ സഹപാഠിയുമായ മത്തായിച്ചന്‍റെ അസുഖ വിവരങ്ങൾ അന്വേഷിക്കാൻ വൈദ്യർ മറന്നില്ല.

നിശ്ചയിക്കപ്പെട്ട പോലെ മൂവരും അവരവരുടെ ജോലികളിൽ വ്യാപൃതരായി. രണ്ടാഴ്ച കൊണ്ട് ജില്ലയിലെ നൂറിൽപരം ആയുർവേദ വൈദ്യശാലകളിലെത്തി അജയൻ ഓർഡറും എടുത്തു. വൻ തോതിൽ മരുന്ന് നിർമ്മിക്കുവാനുള്ള പ്ലാന്‍റിന്‍റെ കൂടാര നിർമ്മാണവും തുടങ്ങിക്കഴിഞ്ഞു. അലക്സാകട്ടെ ആദ്യം അക്കൗണ്ടിൽ നിക്ഷേപിച്ച അഞ്ചു ലക്ഷത്തിനു പുറമെ കസ്റ്റംസിനെ വെട്ടിച്ച് കൊണ്ടുവന്ന പത്ത് പവന്‍റെ സ്വർണ്ണമാല ജ്വല്ലറിയിൽ വിറ്റ് കിട്ടിയ അഞ്ച് ലക്ഷം രൂപ കൂടി പ്ലാന്‍റിന്‍റെ ബിസിനസ്സ് അക്കൗണ്ടിൽ നിക്ഷേപിച്ചു കഴിഞ്ഞു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...