ജ്യേഷ്ഠ സഹോദരൻ നൃത്തം പഠിക്കുമ്പോൾ പശ്ചാത്തലത്തിൽ അകമ്പടിയായെത്തുന്ന തബലയുടെ നാദം കുഞ്ഞ് രത്നശ്രീയുടെ മനസ്സ് കീഴടക്കുമായിരുന്നു. “അന്ന് എനിക്ക് കഷ്ടിച്ച് മൂന്നോ നാലോ വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ.” രത്നശ്രീ ചിരിയോടെ ഓർക്കുന്നു. ജ്യേഷ്ഠന്‍റെ നൃത്ത പരിശീലനം നടക്കുമ്പോൾ തബലവാദനത്തിന്‍റെ ദ്രുത താളലയങ്ങളിൽ ഭ്രമിച്ചു പോയ ആ പെൺകുട്ടി ഇന്ന് മലയാളത്തിന്‍റെ അഭിമാനമായ തബല ആർട്ടിസ്റ്റ് ആയി മാറി.

ഹിന്ദുസ്ഥാനിയിലും കർണ്ണാട്ടിക്കിലും സ്വരങ്ങളിലൂടെ കൈവിരലുകളുടെ മാന്ത്രിക സ്പർശം കൊണ്ട് തബലയിൽ സംഗീതത്തിന്‍റെ അലകൾ തീർക്കുന്ന രത്നശ്രീ. കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ തബല ആർട്ടിസ്റ്റ്. സംഗീത ലോകത്ത് വിസ്മയമായ രത്നശ്രീയ്ക്ക് കേരളത്തിന് അകത്തും പുറത്തും ആരാധകരുണ്ട്. രത്നശ്രീ തന്‍റെ അനുഭവങ്ങളും ബാല്യകാല സ്മരണകളും ഓർമ്മിച്ചെടുത്തു...

“ഞങ്ങൾ 7 സഹോദരങ്ങളായിരുന്നു വീട്ടിൽ. 5 ആണും ഞാനുൾപ്പെടെ 2 പെൺകുട്ടികളും. അതിൽ ഏറ്റവും ഇളയ കുട്ടിയാണ് ഞാൻ. എന്‍റെ സഹോദരന്മാരിൽ ഒരാൾ വീട്ടിൽ 5 വയസ്സു മുതൽ നൃത്തം പഠിക്കുന്നുണ്ടായിരുന്നു. യൂത്ത് ഫെസ്റ്റിവലിൽ യൂണിവേഴ്സിറ്റി തലം വരെ മത്സരിച്ച ജ്യേഷ്ഠൻ പിന്നീട് ഒരപകടത്തിൽ മരിച്ചു. ആ ജ്യേഷ്ഠൻ നൃത്ത പരിശീലനം നടത്തുന്നതിനിടയിൽ പിന്നണിയിൽ തബല വായിക്കുന്ന ആശാൻ ഇടവേളയെടുക്കുമ്പോൾ ഞാൻ ഓടിച്ചെന്ന് തബലയിൽ താളം പിടിക്കും. അതൊക്കെ അന്ന് ഒരു കുട്ടിക്കളിയായി മാത്രമേ എല്ലാവരും കണ്ടിരുന്നുള്ളൂ.” രത്നശ്രീ ചിരിയോടെ പറയുന്നു.

“പിന്നെ മറ്റൊരു സഹോദരൻ താൽപര്യം തോന്നി തബല വാങ്ങിച്ചു. ഇടയ്ക്ക് അതിലായി താളം പിടിച്ചു. അഞ്ചാം ക്ലാസെത്തിയപ്പോഴാണ് തബല കൂടുതലായി പഠിക്കണമെന്ന് തോന്നിയത്. ഭരതനാട്യം ഇതിനിടെ കുറേനാൾ പഠിക്കുകയും ചെയ്‌തിരുന്നു. പക്ഷേ അതിലത്ര ശോഭിച്ചില്ല. കർണ്ണാടക സംഗീതവും പഠിച്ചുവെങ്കിലും എന്‍റെ ശ്രദ്ധ മുഴുവനും തബലവാദനത്തിലായിരുന്നു. അങ്ങനെ നൃത്തച്ചുവടുകളിൽ നിന്നും തബലവാദനത്തിലെ താളങ്ങളിലേക്ക് ഞാൻ ചുവടു മാറുകയായിരുന്നു.” തബലവാദനത്തിനോട് കുഞ്ഞിലെ ഉണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ച് രത്നശ്രീ പറയുന്നു.

ആദ്യമത്സരം

“7-ാം ക്ലാസിലായപ്പോൾ തബല മാന്ത്രികൻ സക്കീർ ഹുസൈന്‍റെ സോളോ കേട്ട് അത് 10 മിനിറ്റ് സെറ്റ് ചെയ്‌ത് പരിശീലിച്ച് സ്ക്കൂൾ കലോത്സവത്തിൽ ആദ്യ മത്സരത്തിൽ പങ്കെടുത്തു. അന്ന് മത്സരത്തിനാരും ഇല്ലാത്തതിനാൽ എനിക്ക് പ്രൈസും കിട്ടി.” രത്നശ്രീ ചിരിയോടെ ഓർത്തെടുത്തു. “അങ്ങനെ അടുത്ത മത്സരം ഉപജില്ലാതലത്തിൽ. അപ്പോൾ കളി കാര്യമായി. ഇനി പഠിക്കാതെ പറ്റില്ലെന്നായി അച്‌ഛൻ. അങ്ങനെ സ്ക്കൂളിലെ തന്നെ സാറിന്‍റെ അടുത്ത് പരിശീലനത്തിനായി അച്‌ഛൻ കൊണ്ടുവിട്ടു. സാറ് മത്സരത്തിനായി 10 മിനിറ്റ് സെറ്റ് ചെയ്‌ത് തന്നു. സാറ് എങ്ങനെ പറയുന്നോ അങ്ങനെ തന്നെ ഞാൻ പെർഫോം ചെയ്‌തു. അങ്ങനെ ഉപജില്ലയിലും പ്രൈസ് കിട്ടി.” രത്നശ്രീ പഴയ മത്സരക്കാലം ഓർത്തെടുത്തു.

സീരിയസായ പഠനം

“പിന്നീട് ഡിഗ്രി പഠനകാലത്താണ് തബല സീരിയസായി പഠിക്കണമെന്ന തീരുമാനത്തിലെത്തുന്നത്. കോളേജിലേക്കുള്ള വഴിയിലായിരുന്നു കാരിക്കോട് ചെല്ലപ്പൻ മാഷിന്‍റെ ഷോപ്പ്. കോളേജിൽ നിന്നും ക്ലാസും കഴിഞ്ഞ് വീട്ടിലേക്ക്. മടങ്ങുംവഴിയായിരുന്നു തബല പഠനം. അതായിരുന്നു എന്‍റെ ആദ്യ ഗുരുകുലം. ആ പഠനം കൃത്യമായി തുടർന്നു.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...