വിവാഹമെന്നത് പ്രണയ സാക്ഷാത്കാരമാണ്. സാത്വികവും മതപരവും സാമൂഹികവും ജാതീയവുമായ ചിന്തകൾക്കതീതമായാണ് ഇരു വ്യക്‌തികൾക്കിടയിൽ പ്രണയം ഉടലെടുക്കുന്നത്. പ്രേമിക്കുന്ന വേളയിൽ കമിതാവിന്‍റെ ജാതിയും മതവുമൊന്നും പ്രശ്നമാകാറില്ല. പ്രേമമെന്നത് ഒരു അനുഭൂതിയാണ്. ആലോചിച്ച് എടുക്കേണ്ട തീരുമാനങ്ങൾ ഒന്നും അപ്പോൾ ഉണ്ടാവുന്നില്ല. എന്നാൽ രണ്ട് വ്യത്യസ്ത മതത്തിൽപ്പെട്ടവർ പ്രണയിക്കുമ്പോൾ തന്നെ അവർ ഇക്കാര്യം വ്യക്‌തമായി ആലോചിക്കുന്നു. സ്വന്തം ജീവിതപങ്കാളിയുടെ മതപരവും ജാതീയവുമായ അവസ്‌ഥകളെ അംഗീകരിക്കുവാനുള്ള ഹൃദയവിശാലത കാട്ടുന്നവർ പങ്കാളിക്കു വേണ്ടി ജീവിതകാലം മുഴുവനും അഡ്ജസ്റ്റ്മെന്‍റിനു തയ്യാറാവുന്നു.

ഇന്‍റർകാസ്റ്റ് മാര്യേജ്, ഇന്‍റർ റിലീജിയൻ മാര്യേജ് എന്നിവയെക്കുറിച്ച് എന്നും എന്തെങ്കിലും വാർത്തകൾ നമ്മെ തേടിയെത്താറുണ്ട്. നാട്ടിൻ പുറങ്ങളിൽ ഇത്തരം വാർത്തകൾക്ക് വൻ പ്രാധാന്യമാണ് ജനങ്ങൾ നൽകുന്നത്. ഒരു ബ്രാഹ്മണ യുവതി ക്രിസ്ത്യൻ യുവാവിനെ അല്ലെങ്കിൽ മുസ്ലീം യുവതി ഹിന്ദു യുവാവിനെ വിവാഹം ചെയ്തു എന്നൊക്കെയുള്ള വാർത്തകൾ കോളിളക്കങ്ങൾ ഉണ്ടാക്കുക ഇപ്പോഴും സാധാരണമാണ്. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മുടെ സാമൂഹികവും സാംസ്കാരികവുമായ ചിന്താരീതിക്ക് സാരമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇതുൾക്കൊണ്ട് വളർന്ന പുതിയ തലമുറയ്ക്ക് മതവും ഭാഷയും ജാതിയും ദേശവുമെല്ലാം വെറും ഗൗണുകൾ മാത്രമാണ്. പ്രേമമെന്നത് അവിചാരിതമായി സംഭവിക്കുന്ന ഒന്നാണെങ്കിലും, അതിനെ വിവാഹ സാക്ഷാത്കാരത്തിൽ എത്തിക്കുന്നതിൽ അവരുടെ ഉറച്ച തീരുമാനം ശരിയായി മാറുന്നു.

ഇന്‍റർ കാസ്റ്റ്, ഇന്‍റർ റിലീജിയൻ വിവാഹം ആഹ്രിക്കുന്നവർക്ക് പ്രേമിക്കൽ വളരെ ലളിതമായ കാര്യമാണ്. എന്നാൽ അന്യമതത്തിലും ജാതിയിലും പെട്ടയാളുമായുള്ള വിവാഹതീരുമാനം അവർക്ക് ഒരു വെല്ലുവിളി തന്നെ ആയേക്കാം. ഇത്തരം സന്ദർഭങ്ങളിൽ മാതാപിതാക്കൾക്ക് ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് അനുഭവിക്കേണ്ടതായി വരുന്നു. മാതാപിതാക്കൾ പലപ്പോഴും ആത്മഹ്യാഭീഷണി മുഴക്കാറുണ്ടെങ്കിലും പിന്നീട് സ്‌ഥിതി നേരെ വിപരീതമാകാനും സാധ്യതയുണ്ട്.

ബന്ധുക്കളുടെ അവഗണന

ഇന്‍റർ കാസ്‌റ്റ്, ഇന്‍റർ റിലീജിയൻ വിവാഹങ്ങളിൽ പലപ്പോഴും ചെറുക്കനും പെണ്ണിനു ബന്ധുക്കളുടെ അവഗണനയും പരിഹാസവും നേരിടേണ്ടി വരുന്നു. പലപ്പോഴും ഇത്തരം ദമ്പതികളെ സമൂഹം ഒറ്റപ്പെടുത്തുന്നു.

കുടുംബാംഗങ്ങളെക്കാൾ അധികം ബന്ധുക്കളാണ് ഇത്തരം വിവാഹങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ചിലപ്പോൾ ഇത്തരം ബന്ധുക്കൾ വീട്ടുകാർക്കു ലഭിക്കേണ്ടുന്ന സ്ത്രീധനത്തെപ്പറ്റി സൂചിപ്പിച്ച് അത് ലഭിക്കുവാനായി അവരെ പ്രേരിപ്പിക്കുന്നു. ഇന്‍റർ കാസ്റ്റ് പ്രേമ വിവാഹം ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷെ അത് പാലിക്കപ്പെടാനാണ് ബുദ്ധിമുട്ട്.

മോറൽ സപ്പോർട്ട് ആവശ്യമാണ്

ഇത്തരം ഘട്ടങ്ങളിൽ ജീവിതപങ്കാളിയുടെ ധാർമ്മിക പിന്തുണ ആവശ്യമാണ്. എന്നാൽ സ്വന്തം വിശ്വാസ പ്രമാണങ്ങളും രീതികളും പരസ്പരം അടിച്ചേൽപ്പിക്കുന്നത് ഉചിതമല്ല. നിങ്ങളുടെ ജീവിത പങ്കാളി അന്യമത വിഭാഗത്തിൽ പെട്ടതാണെങ്കിൽ, അംഗീകരിച്ചില്ലെങ്കിലും ശരി, ബഹുമാനിക്കേണ്ടത് ആവശ്യമാണ്.

ഇന്‍റർ കാസ്റ്റ് വിവാഹത്തിനെ സാക്ഷാത്കരിക്കുന്നതിന് സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനോടൊപ്പം തന്നെ അവർക്ക് ഏറെ അദ്ധ്വാനിക്കേണ്ടതായും വരുന്നു. ഇങ്ങനെ വിവാഹിതരായവരുടെ മക്കൾ വളർന്ന് വലുതാകുമ്പോൾ സ്വന്തം വ്യക്തിത്വം എന്താണെന്ന പ്രശ്നവും ഉയർന്നു വന്നേക്കാം. ഇത്തരം കുടുംബങ്ങളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സമൂഹത്തിലുള്ള സ്വത്വമെന്താണ്? അല്ലെങ്കിൽ അവർ ഏത് മതത്തെ, ഏത് സംസ്കാരത്തെ ഉൾക്കൊള്ളും? ഇതുപോലുള്ള പ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും ഇവയൊക്കെ സാധാരണങ്ങളായ പ്രശ്നം മാത്രമാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...