2000 മുതൽ 2007 വരെ വീട്ടിലിരുന്ന് പപ്പടം ഉണ്ടാക്കി ആഴ്ചയിലൊരിക്കൽ മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കുകയായിരുന്നു ഞാൻ ചെയ്‌തിരുന്നത്. എന്‍റെ കുട്ടികൾ ചെറുതായതിനാലായിരുന്നു അങ്ങനെ ചെയ്തത്. എനിക്ക് പുറത്ത് ഒരു ജോലിയ്ക്ക് പോവുക എന്നത് അക്കാലത്ത് പ്രയാസമായിരുന്നു. ഭർത്താവ് കൃഷ്ണാ സംഭാജിയ്ക്ക് സ്ഥിരമായൊരു വരുമാന മാർഗ്ഗവും ഇല്ലായിരുന്നു. മകൾക്ക് രണ്ട് രൂപ ബസ്കൂലി കൊടുത്തുവിടാൻ പോലും കയ്യിൽ പണമില്ലാതിരുന്ന കാലം. തന്‍റെ സംഘർഷഭരിതമായ കഴിഞ്ഞു പോയ കാലങ്ങളെ കുറിച്ച് പറയുമ്പോൾ മീനൽ റാണെയുടെ സ്വരമിടറുന്നു.

ആവശ്യങ്ങൾ സൃഷ്ടിയുടെ മാതാവ്

ഇന്ന് മീനലിനൊപ്പം 400 സ്ത്രീകളുടെ കൂട്ടായ്മ ഉണ്ട്. ഒരുമിച്ച് പണിയെടുത്ത് കുടുംബത്തിന് വരുമാനമുണ്ടാക്കുന്ന സ്ത്രീകളുടെ കൂട്ടായ്മ. “കുട്ടികൾ ചെറുതായിരുന്ന സമയത്തും വീട്ടിലിരുന്ന് എന്തെങ്കിലും ചെയ്ത് കുറച്ചു വരുമാനം ഉണ്ടാക്കണമെന്ന ചിന്ത ശക്തമായിരുന്നു. നിത്യേന എന്തെങ്കിലും പലഹാരം ഉണ്ടാക്കി മാർക്കറ്റിൽ വിറ്റാലോ എന്നു ചിന്തിച്ചു. അങ്ങനെയാണ് പപ്പടം ഉണ്ടാക്കാൻ തീരുമാനിച്ചത്.

ഒരു കിലോ ഉഴുന്നു പരിപ്പ് വാങ്ങി പപ്പടം ഉണ്ടാക്കാൻ ആരംഭിച്ചു. അതുമായി പുറത്തേക്ക് പോയാൽ ഒരു മണിക്കൂറിനകം വിറ്റു തീരും. ആ പ്രോത്സാഹനത്തിൽ പിന്നീട് ഞാൻ 5 കിലോ പരിപ്പ് വാങ്ങി 6 ദിവസം പപ്പടം ഉണ്ടാക്കി ഏഴാം ദിവസം മാർക്കറ്റിൽ പോകാൻ തുടങ്ങി. പപ്പടം ഉണ്ടാക്കുന്ന ജോലി ഉച്ചയ്ക്കു ശേഷം തുടങ്ങും. അത് അർദ്ധ രാത്രി വരെ തുടരും. പിന്നീട് മസാല, ഫിഷ് മസാല, അരി പപ്പടം ഇവയൊക്കെ ഉണ്ടാക്കി വില്പന തുടങ്ങി.

അന്ന് ഗ്രാമ പഞ്ചായത്തംഗം ഭാഗ്യശ്രീ എന്‍റെ പ്രയ ത്നം കണ്ട് പ്രശംസിക്കുകയുണ്ടായി. ഗുണമേന്മയുള്ള ഉല്പന്നങ്ങൾ എന്ന പേരും ലഭിച്ചിരുന്നു. ഭാഗ്യശ്രീയാണ് ഇതൊരു പ്രസ്ഥാനമാക്കി മാറ്റാനുള്ള ഉപദേശം ആദ്യം നൽകിയത്. ബചത് ഗഡ് എന്നൊരു സ്‌ഥാപനം ആരംഭിക്കാനിടയാക്കിയത് അവരുടെ ഇടപെടലിലൂടെയാണ്. സ്ത്രീകളിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സംഘടിതമായ വർക്കിലൂടെ കഴിഞ്ഞു. 2007 ൽ 10 സ്ത്രീകൾ ചേർന്നാണ് ബചത് ഗഡ് ആരംഭിച്ചത്. മാസംതോറും നൂറുരൂപ വീതം ഓരോരുത്തരിൽ നിന്നും ശേഖരിച്ച് ആവശ്യമായ സാമഗ്രികൾ വാങ്ങും.

വിജയയാത്ര

ഞാൻ അതിനു മുമ്പ് മറ്റൊരു നഗരത്തിൽ പോയിട്ടുണ്ടായിരുന്നില്ല. ഭർത്താവിനൊപ്പം പോയിട്ടാണ് സാധനങ്ങൾ വാങ്ങിയിരുന്നത്. കച്ചവടാവശ്യത്തിന് ഒരു മാസമൊക്കെ മറ്റൊരിടത്ത് മാറി നിൽക്കൽ അസാധ്യമായിരുന്നു. അതിനാൽ മൂന്നുപേരുള്ള സ്ത്രീ ഗ്രൂപ്പുകൾ ഉണ്ടാക്കി ഗ്രാമത്തിലെ ബിസിനസ് കാര്യങ്ങൾക്ക് പരിഹാരമുണ്ടാക്കി. തുടർന്ന് ഞാനും ഭർത്താവും പുതിയ സ്‌ഥലങ്ങൾ കണ്ടെത്താൻ പോകും.

വീട്ടിലിരിക്കുന്ന സ്ത്രീകൾ സാധനങ്ങൾ നിർമ്മിക്കും. മൂന്നു പേരടങ്ങുന്ന ഗ്രൂപ്പുകൾ വിവിധ സെന്‍ററുകളിൽ മാർക്കറ്റിംഗിന് പോകും. ഗുണമേന്മയുള്ള പ്രോഡക്ട് ആയതിനാൽ പ്രതിദിനം 3000 രൂപ വരെയൊക്കെ സ്ത്രീകൾ സമ്പാദിച്ചു തുടങ്ങി. വയലിൽ നിന്ന് സമൃദ്ധിയിലേക്ക് എന്നാണ് ഞങ്ങളുടെ ടാഗ് ലൈൻ. ഗുണനിലവാരത്തിനുള്ള പുരസ്കാരവും കരസ്ഥമാക്കി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...