വാചകമടി വീരന്മാരെ ശ്രദ്ധിച്ചിട്ടില്ലേ... സദാസമയവും തങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വാതോരാതെ പറഞ്ഞുകൊണ്ടിരിക്കും. കേൾവിക്കാരന് ഒരു ഗ്യാപ് പോലും കൊടുക്കാതെയാവും കത്തിയടി. മറ്റുള്ളവർക്ക് പറയാനുള്ളത് കേൾക്കാനുള്ള ക്ഷമ ഇവർക്കുണ്ടാവില്ല. ഇത്തരക്കാരെ കാണുമ്പോൾ നിങ്ങൾ എന്തുചെയ്യും? ഓടി ഒളിക്കും അല്ലേ...

മറ്റുള്ളവരുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കണമെങ്കിൽ അവർ പറയുന്നത് കേൾക്കാനുള്ള മനസ്സും ഉണ്ടാവണം. ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നാം നല്ല ശ്രോതാവിന്‍റെ ഗുണം കൂടി പ്രകടിപ്പിക്കണം.

കേൾക്കുക

പറയുന്നയാളിന്‍റെ ബോഡിലാംഗ്വേജ് ശ്രദ്ധിക്കുകയെന്നതാണ് കേൾക്കുക എന്ന മഹത്വപൂർണ്ണമായ ക്രിയ. വക്താവിന് നമ്മിൽ നല്ലൊരു ഇംപ്രഷനുണ്ടാക്കുകയാണ് അത് ചെയ്യുന്നത്.

ഒരു വീട്ടമ്മ തന്‍റെ അനുഭവം പറയുന്നതിങ്ങനെ: “12 വയസ്സുള്ള എന്‍റെ മകനാണ് എന്നെ നല്ലൊരു ശ്രോതാവാക്കി മാറ്റിയത്. അവൻ പറയുന്നതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല, അവന്‍റെയൊപ്പം ചെലവഴിക്കാൻ എനിക്ക് സമയമില്ല എന്നെല്ലാം അവൻ മുത്തശ്ശിയോട് പരാതിപ്പെട്ടപ്പോഴാണ് എന്‍റെ ദൗർബല്യം ഞാൻ ശ്രദ്ധിച്ചത്. വീട്ടമ്മയായ എനിക്ക് മകനൊപ്പം ചെലവഴിക്കാൻ സമയമില്ലെന്ന് പറഞ്ഞാൽ അത് അപരാധമല്ലേ?”

“അതിനുശേഷം അവനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഞാൻ ശ്രദ്ധിച്ചു. അവൻ പറയുന്നത് സസൂക്ഷമം കേട്ടു. ഒഴിവു സമയങ്ങളിൽ അവനും എനിക്കൊപ്പം കൂടി. പാചകവും ടിവി കാണലുമൊക്കെ ഞങ്ങളിപ്പോൾ ഒരുമിച്ചാണ്. മകന്‍റെ എല്ലാ കാര്യവും നല്ലവണ്ണം നോക്കുന്ന അമ്മയാണെന്നായിരുന്നു എന്‍റെ ധാരണ. പരാതിയറിഞ്ഞപ്പോഴാണ് അവന്‍റെ മാനസികാവസ്ഥ പിടികിട്ടിയത്.

വ്യത്യസ്തമായ രീതികൾ

കേൾക്കുന്ന കാര്യത്തിൽ സ്ത്രീക്കും പുരുഷനുമിടയിൽ അന്തരമുണ്ട്. പ്രശ്നം കേൾക്കുമ്പോൾത്തന്നെ അതിനുള്ള പരിഹാരങ്ങളിൽ ഫോക്കസ് ചെയ്യുന്നവരാണ് പുരുഷന്മാരിൽ അധികവും. സ്ത്രീകൾ നേർവിപരീതമാണ്. വക്താവിന്‍റെ വൈകാരികമായ അവസ്ഥയുമായി അവർ സ്വയം താരതമ്യം ചെയ്യുന്നു. പരിഹാരം കാണുന്നതിനേക്കാൾ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ച് സമയംകളയും.

ഭർത്തവിനോട് എന്തെങ്കിലും വിഷമം പറയുമ്പോൾ അദ്ദേഹമതിനെ നിസ്സാരമായാണ് കാണുന്നത്. ഞാൻ പറയുന്നത് കേൾക്കുക പോലും ചെയ്യാറില്ല. അദ്ധ്യാപികയായ ചിത്ര പറയുന്നു.

പ്രശ്നത്തിന്‍റെ യഥാർത്ഥ കാരണമറിയാനാണ് മിക്കവരും താല്പര്യപ്പെടുക. ആ സമയത്ത് ഭാര്യയുടെ വൈകാരിക അവസ്ഥകൾ അവർ അവഗണിച്ചെന്നു വരാം. സപ്പോർട്ട് നൽകാനോ പ്രശ്നങ്ങൾ പരിഹരിക്കാനോ ആവും മിക്ക ഭർത്താക്കന്മാരും മുൻഗണന നൽകുക. ഇതെന്തുകൊണ്ട് ഉണ്ടാവുന്നു? ചിലർ സഹാനുഭൂതിയുള്ളവരും പങ്കാളിയെ മനസ്സിലാക്കുകയും ആദരിക്കുകയും ചെയ്യുന്നവരുമാകാം. എന്നാൽ മറ്റ് ചിലരാകട്ടെ സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കുന്നവരും പങ്കാളിയെ കുറ്റപ്പെടുത്തുന്നവരുമാണ്. പ്രശ്നങ്ങളെ ശരിയായ അർത്ഥത്തിൽ കേൾക്കുക, ഉൾക്കൊള്ളുക എന്നിവ അവരുടെ പ്രകൃതത്തെ ആശ്രയിച്ചിരിക്കും.

കൗശലം

രോഗികൾ പറയുന്നത് സസൂക്ഷമം കേൾക്കുന്ന ഡോക്ടർമാരെ കണ്ടിട്ടില്ലേ? രോഗികൾക്ക് അവരെന്നും പ്രിയപ്പെട്ടവരായിരിക്കും.

“ഞാൻ പകൽ സമയം അഞ്ച് രോഗികളെ മാത്രമേ കാണാറുള്ളൂ.” സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോ. ഇമ്മാനുവേൽ പറയുന്നു. “അവരാണ് എന്‍റെ ഫസ്റ്റ് പ്രിഫറൻസ്. അവരുടെ ആരോഗ്യസംബന്ധമായ ആകുലതകൾ വെളിപ്പെടുത്താൻരോഗികളെ പ്രേരിപ്പിക്കും. അവർ പറയുന്നത് സശ്രദ്ധം കേൾക്കും. എന്‍റെ താല്പര്യം രോഗിക്ക് ആത്മവിശ്വാസം നൽകുന്നു.”

ഏതെങ്കിലും ഒരാൾ പറയുന്നത് സശ്രദ്ധം കേൾക്കാൻ നാം തയ്യാറാവുകയാണെങ്കിൽ തീർച്ചയായും ആ വ്യക്തിയുമായി നല്ലൊരടുപ്പം സൃഷ്ടിക്കപ്പെടും. ആരോഗ്യകരമായ ബന്ധം സൃഷ്ടിക്കുന്നതിനും അവ നിലനിർത്തുന്നതിനും ഈ മാനസികാവസ്ഥ ഏറെ സ്വാധീനിക്കുന്നു. അതുകൊണ്ട് മറ്റുള്ളവരെ വാചകമടിച്ച് വീഴ്ത്തുന്നതിനു പകരം നല്ലൊരു ശ്രോതാവാകാനുള്ള ക്വാളിറ്റി വളർത്തിയെടുക്കുകയാണ് ചെയ്യേണ്ടത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...