1975 ബീഹാറിലായിരുന്ന സമയത്ത് ഐഎഎസ് തയ്യാറെടുപ്പിലായിരുന്നു സന്ധ്യ സിൻഹ. ഒരു ഐഎഎസുകാരിയാക്കുന്നതിന് പകരമായി മകൾ വികലാംഗർക്കുവേണ്ടി എന്തെങ്കിലും ക്ഷേമപ്രവർത്തനം ചെയ്യണമെന്നാതായിരുന്നു അമ്മയുടെ ആഗ്രഹം. യഥാർത്ഥത്തിൽ സന്ധ്യയുടെ മാതാവ് ഒരു വികലാംഗയായിരുന്നു.

ലാഹോറിൽ നിന്നും വിദ്യാഭ്യാസം നേടിയ അവർക്ക് വികലാംഗയായതിന്‍റെ പേരിൽ ജോലി നിഷേധിക്കപ്പെട്ടിരുന്നു. പാതി ശരീരം തളർന്നു പോയിട്ടും അവർ 3 മക്കൾക്കും നല്ല വിദ്യാഭ്യാസം നൽകി.

“വിദ്യാഭ്യാസവും നല്ല ആത്മവിശ്വാസം ഉണ്ടായിട്ടും വികലാംഗത്വം ഉള്ളതു കൊണ്ട് അവസരം ലഭിക്കാത്തവർക്കായി എന്തെങ്കിലും ചെയ്യണം.” അമ്മയുടെ ഈ വാക്കുകൾ സന്ധ്യയുടെ മനസിനെ ആഴത്തിൽ സ്പർശിച്ചു.

സത്യത്തിൽ ആ സമയത്ത് വികലാംഗർക്കായി യാതൊരു സംവിധാനങ്ങളോ അവസരങ്ങളോ ഉണ്ടായിരുന്നില്ല. അമ്മയുടെ ഉപദേശപ്രകാരം വികലാംഗർക്കായി എന്തെങ്കിലും ചെയ്യണമെന്ന് സന്ധ്യ മനസിലുറപ്പിച്ചു.

ഗൃഹസ്ഥി യുടെ തുടക്കം

7-ാം ക്ലാസിൽ പഠിക്കുമ്പോൾ കുഷ്ഠ രോഗികൾക്കായി പ്രവർത്തിച്ച ഫാദർ ഡാമിയന്‍റെ നാടകം സന്ധ്യ കാണാനിടയായി. കുഷ്ഠ രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച് ഒടുവിൽ കുഷ്ഠ രോഗം ബാധിച്ച് മരിക്കുകയായിരുന്നു ഫാദർ ഡാമിയൻ. ആ നാടകം സന്ധ്യയെ ഒരുപാട് സ്വാധീനിച്ചു. അവർ അതോടെ കുഷ്ഠ രോഗികളുടെ വീടുകളിൽ പോയി ക്ഷേമപ്രവർത്തനങ്ങൾ നടത്തി. സന്ധ്യയുടെ പ്രവർത്തനത്തെ വീട്ടുകാർ എതിർത്തു. അങ്ങനെ അവർ സന്ധ്യയെ പ്രത്യേകം മാറ്റി പാർപ്പിച്ചു. അതിനു ശേഷം സന്ധ്യ പൊള്ളലിന് ഇരയായ സ്ത്രീകളുടെ ക്ഷേമത്തിനായി സെന്‍റ് സ്റ്റീഫൻ ആശുപത്രിയിൽ ജോലി ചെയ്യാൻ തുടങ്ങി. ഗയ, ഹസാരി ബാഗ്, പാട്ന എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലും അവർ ജോലി ചെയ്തു. തന്‍റെ അത്രയും നാളത്തെ സമ്പാദ്യം കൊണ്ട് സന്ധ്യ 1982ൽ ഗൃഹസ്‌ഥി എന്ന പേരിൽ ഒരു സ്‌ഥാപനം തുടങ്ങി. ശിൽപ കലയിലും വീട്ടുജോലികളിലും സ്ത്രീകൾക്ക് പരിശീലനം നൽകുകയെന്നതായിരുന്നു സ്‌ഥാപനത്തിന്‍റെ ലക്ഷ്യം.

വിവാഹശേഷം 1984 ൽ സന്ധ്യ ഭർത്താവിനൊപ്പം മുംബൈയിൽ താമസമാക്കി. തുടർന്ന് മുംബൈയിലെ ഗ്രാമങ്ങളിലായി സേവനം. സാന്‍റാക്രൂസിൽ സ്‌ഥിതി ചെയ്യുന്ന ക്രിസ്ത്യൻ മെഷിനറീസ് ഫോർ ഡെസ്റ്റിറ്റ്യൂട്ട്സിനു വേണ്ടി  വോളന്‍റിയറായും സന്ധ്യ പ്രവർത്തിച്ചു.

തുടർന്ന് മുംബൈയിൽ ബധിര- മൂക പെൺകുട്ടികൾക്കായി വർക്ക്ഷോപ്പ് ആരംഭിച്ചു. വർക്ക്ഷോപ്പിൽ പെൺകുട്ടികളെ തയ്യൽ പരിശീലിപ്പിച്ചു. ഇത്തരത്തിൽ പരിശീലനം നേടിയ പെൺകുട്ടികൾ പുറത്ത് ജോലിയന്വേഷിച്ച് പോകാറുണ്ടായിരുന്നു. ഒരിക്കൽ ജോലി തേടി പോയ ബധിരയും മൂകയുമായ പെൺകുട്ടിക്ക് നേരെ ആക്രമണ ശ്രമമുണ്ടായി. ആ സംഭവം അവരുടെ മനസിനെ പിടിച്ചുലച്ചു. അവർ ജോലിയുപേക്ഷിച്ച് സോക്സ് തയ്യാറാക്കാനുള്ള കോൺട്രാക്റ്റ് ഏറ്റെടുത്തു. തുടർന്ന് സ്വന്തം ഫാക്ടറി സ്‌ഥാപിച്ചു. ഫാക്ടറിയിൽ 2 മെഷീനുകൾ വച്ച് പെൺകുട്ടികൾക്ക് തൊഴിൽ നൽകി.

അവരുടെ കഠിനാധ്വാനം ഫലം കണ്ടു. ആദ്യവർഷത്തിൽ തന്നെ 40 ലക്ഷം രൂപയുടെ ടേൺ ഓവർ ഉണ്ടായി. അങ്ങനെ ഫാക്ടറിയ്ക്ക് കൊമേഴ്ഷ്യൽ യൂണിറ്റെന്ന അംഗീകാരം ലഭിച്ചു. പിന്നീട് സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി കൊണ്ട് സൂര്യാമോഹിനി ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചു. ഇതിന് 3 സേവന മേഖലകളും വികസിപ്പിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...