ഒരു മൊബൈൽ ഫോണിലെന്ത് എന്ന് വെറുതെ ചോദിക്കാവുന്ന കാലമല്ല ഇത്. ഉറ്റചങ്ങാതി ആരെന്ന് ചോദിച്ചാൽ ഇക്കാലത്ത് എന്‍റെ സ്മാർട്ട് ഫോൺ എന്ന് മറുപടി പറയുന്നവരാണ് ഏറെയും. ആ ഉറ്റചങ്ങാതിക്കറിയാവുന്ന രഹസ്യങ്ങൾ ജീവിത പങ്കാളിക്കു പോലും അറിയില്ല എന്നതാണ് വാസ്തവം. ഈ വേളയിൽ പങ്കാളിയുടെ മൊബൈൽ ഫോണിൽ എന്താണെന്ന് ആലോചിച്ച് തല പുകയ്ക്കേണ്ടതുണ്ടോ?

ബാംഗ്ലൂരിൽ സോഫ്റ്റ്‍വെയർ ഉദ്യോഗസ്‌ഥയായ സുനിതാ സിംഗ് തന്‍റെ ഭർത്താവിന്‍റെ വിരലുകൾ കറിക്കത്തി കൊണ്ട് മുറിച്ചു. സ്വന്തം ഫോൺ ഭർത്താവ് പരിശോധിക്കുന്നതിൽ അരിശം മൂത്തുണ്ടായ പെട്ടെന്നുള്ള പ്രകോപനം കൊണ്ടാണ് ഇങ്ങനെ ചെയ്തത്. ഇത്തരം വാർത്തകൾ നമ്മുടെ നാട്ടിൽ അപൂർവ്വമാണെങ്കിലും ഇങ്ങനെ പലതും നിത്യേന സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്.

“മനസ്സും ജീവിതവും ഗാഡ്ജറ്റുകൾ നിയന്ത്രിക്കാൻ തുടങ്ങിയ ഇക്കാലത്ത് ഡിജിറ്റൽ അതിർവരമ്പുകൾ എവിടെ വരയ്ക്കണമെന്ന് പറയാൻ കഴിയാത്ത  അവസ്‌ഥയുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സൗകര്യവും സുഖവും 24x7 അനുഭവിക്കുമ്പോൾ തന്നെ അവ ഉണ്ടാക്കുന്ന സ്വാധീനവും ഇടപെടലുകളും ബന്ധങ്ങളെ ദോഷമായും ബാധിക്കാറുണ്ട്. സ്വന്തം പങ്കാളിയുടെ ജീവിതത്തെ കുറിച്ചുള്ള താൻ അറിയാത്ത പലകാര്യങ്ങളും അറിയാൻ കൈപ്പാടകലെ ഇരിക്കുന്ന മൊബൈൽ ഫോൺ മാത്രം മതിയാകുമെന്ന ചിന്തയിൽ ഒളിച്ചു നോട്ടത്തിനും സ്നൂപ്പിങ്ങിനും ശ്രമിക്കാറുണ്ട്. ഇത് ചിലപ്പോൾ മനപൂർവ്വമോ, അല്ലാതെയോ തോന്നുന്ന ഒരു പ്രലോഭനമാകാം. പങ്കാളിയായാലും അയാളുടെ, അവളുടെ ഫോൺ, ഇമെയിൽ തുടങ്ങിയ കാര്യങ്ങളിലേക്ക് ഒളിച്ചുകയറുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലേ?” കൊച്ചിയിൽ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനായ രമേഷ് കുറുപ്പ് ചോദിക്കുന്നു.

സ്വകാര്യതയ്‌ക്ക് നിയമപരമായ അംഗീകാരം ഇല്ലാത്ത ഇന്ത്യയിൽ ഇങ്ങനെ സ്നൂപ്പിങ്ങ് ചെയ്‌ത് കിട്ടുന്ന തെളിവുകൾ വിവാഹമോചനക്കേസുകളിൽ ഹാജരാക്കാറുണ്ട്. അതേസമയം സ്വകാര്യതയ്ക്ക് നിയമപരമായ അവകാശമുള്ള അമേരിക്കയിലും ബ്രിട്ടനിലും നേരെ മറിച്ചാണ് അവസ്‌ഥ. മറ്റൊരാളുടെ ഫോൺ, മെയിൽ തുടങ്ങിയ തികച്ചും സ്വകാര്യമായ കാര്യങ്ങളിൽ നുഴഞ്ഞു കയറുന്നത് മറ്റൊരു കുറ്റമാണ്. അനുവാദമില്ലാതെ രേഖകൾ എടുത്തു എന്ന് തിരിച്ചൊരു പരാതി വന്നാൽ, വാദി പ്രതിയാവും.

“പങ്കാളിയുടെ സ്വകാര്യ ഇമെയിൽ, സോഷ്യൽ നെറ്റ്‍വർക്കിംഗ് അക്കൗണ്ട്, മെസേജ്, കോൾ ലിസ്റ്റ് ഇതൊക്കെ ഹാക്ക് ചെയ്യുന്നതും ഒളിച്ചു വിവരം ശേഖരിക്കുന്നതും പങ്കാളി ഉപയോഗിക്കുന്ന കാറിൽ ജിപിഎസ് അവരറിയാതെ ഘടിപ്പിക്കുന്നതും, വീട്ടിൽ ഒളിക്യാമറ വയ്‌ക്കുന്നതും എല്ലാം നിയമവിരുദ്ധമാണ്. ഇതും സ്വകാര്യതയ്‌ക്ക് എതിരെയും ആശയവിനിമയത്തിനുള്ള സ്വാതന്ത്യ്രത്തിൻ മേലുള്ള കടന്നു കയറ്റമാണ്.

“സ്വകാര്യതയ്ക്കുള്ള അവകാശം എന്നത് ഇപ്പോൾ പ്രധാനപ്പെട്ട ഒരു കാര്യമായി മാറിയിരിക്കുകയാണ്. എല്ലാം ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരാളുടെ സ്വകാര്യ ഫയലുകൾ, രേഖകൾ, ഫോട്ടോ തുങ്ങിയവയൊക്കെ അനധികൃതമായി ആക്സസ് ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യത്തിൽ ഭാര്യാഭർതൃ ബന്ധം ആണെങ്കിൽ കൂടി വ്യക്‌തിപരമായ അവകാശം മാറുന്നില്ല. പക്ഷേ നമ്മുടെ നാട്ടിൽ സ്വകാര്യതയ്‌ക്ക് നിയമപരമായ അംഗീകാരം ലഭിച്ചിട്ടില്ല.” അഭിഭാഷകനും മാധ്യമപ്രവർത്തകനുമായ കെവിഎസ് ഹരിദാസ് പറയുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...