കണക്കിൽ 50ൽ 20 മാർക്കോ? മകന്‍റെ പ്രോഗ്രസ് കാർഡ് കണ്ടയുടനെ അമ്മ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. പിന്നെയൊട്ടും അമാന്തിച്ചില്ല. ചൂരലെടുത്ത് കുട്ടിയെ തലങ്ങും വിലങ്ങും അടിച്ചു. കലി തീരാതെ വന്നതൊക്കെ വിളിച്ചുപറഞ്ഞു. പോരാത്തതിന് ടിവി കാണാനും കളിക്കാനുമൊക്കെ വിലക്കേർപ്പെടുത്തി. മാർക്ക് കുറഞ്ഞുപോയതിന് ഇത്രയും കഠിനമായ ശിക്ഷ ആവശ്യമുണ്ടോ? അടിക്കുന്നതിന് പകരം പരീക്ഷയിൽ എന്തുകൊണ്ട് മാർക്ക് കുറഞ്ഞുപോയെന്ന് ചിന്തിക്കുകയല്ലേ വേണ്ടത്? കുട്ടിയുടെ മാനസികാവസ്ഥ മനസ്സിലാക്കാതെയല്ലേ അമ്മ പ്രവർത്തിച്ചത്?

ഒട്ടും ആലോചിക്കാതെ ഭൂരിഭാഗം മാതാപിതാക്കളും കുട്ടികളെ കഠിനമായി ശിക്ഷിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് വഴി കുട്ടികളുടെ മോശം പെരുമാറ്റം തടയാനാകുമെങ്കിലും ഒരിക്കലും ഒന്നിനും പരിഹാരമാകില്ല. സ്നേഹത്തോടെ അവരെ പറഞ്ഞ് മനസ്സിലാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്.

എന്തെങ്കിലും തെറ്റ് ചെയ്താൽ മാതാപിതാക്കൾ ശിക്ഷിക്കുമെന്ന ഭയം കുട്ടികളിൽ ഉണ്ടാകാം. പക്ഷേ, ഇത്തരത്തിലുള്ള ശിക്ഷാരീതികളൊന്നും അവരുടെ മോശമായ സ്വഭാവത്തെ ഇല്ലായ്മ ചെയ്യാനോ അവരിൽ നല്ല സ്വഭാവ ഗുണങ്ങൾ വളർത്തിയെടുക്കാനോ സഹായിക്കുകയില്ല. അതുമാത്രമല്ല അടിക്കുക എന്നുള്ളത് അത്ര മോശം കാര്യമല്ലെന്നും മറ്റുള്ളവരെ ശിക്ഷിക്കാൻ തങ്ങൾക്ക് പൂർണ്ണമായ അവകാശമുണ്ടെന്നുമുള്ള ധാരണ അവരിലുണ്ടാകാം.

സ്വാധീനിക്കുന്ന രീതി

കുട്ടികളെ അനുസരണശീലമുളളവരാക്കുന്നതിന് ഫലവത്തായ മറ്റ് ചില രീതികൾ ഉണ്ട്. കുട്ടി ദേഷ്യപ്പെടുമ്പോൾ അവൻ കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും കുറച്ച് സമയത്തേക്കെങ്കിലും അകന്നു പോകുകയാണ് ചെയ്യുന്നത്, ടൈം ഔട്ട് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതവരുടെ ദേഷ്യം തണുപ്പിക്കാനുള്ള സമയം നൽകുന്നു. അതുകൊണ്ട് സ്വന്തം കുട്ടി മറ്റുള്ള കുട്ടികളോട് ദേഷ്യപ്പെടുകയോ കലഹിക്കുകയോ ചെയ്യുകയാണെങ്കിൽ കുറച്ച് സമയത്തേക്ക് കുട്ടിയെ തനിച്ച് വിടുകയോ അല്ലെങ്കിൽ അവനെ മുറിയിലേക്ക് അയയ്ക്കുകയോ ചെയ്യാം. കുറച്ച് സമയത്തിന് ശേഷം കുട്ടിയുടെ ദേഷ്യം ശമിക്കും. അപ്പോൾ അവൻ സ്വന്തം പ്രശ്നങ്ങൾ മാതാപിതാക്കളോട് പങ്കുവയ്ക്കുകയും പരിഹാരമാർഗ്ഗം ആരായുകയും ചെയ്യും.

സ്വന്തം വസ്തുക്കൾ നഷ്ടപ്പെടുത്തുന്ന ശീലം

പലതരം ശീലങ്ങളുള്ളവരാണ് കുട്ടികൾ. വളരുന്തോറും അത്തരം ശീലങ്ങൾ അവരിൽ അടിയുറച്ചുപോകും. പല കുട്ടികളും ശീലങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായെന്നും വരില്ല. ഈ സാഹചര്യത്തിൽ അവരെ അനുസരണശീലമുള്ളവരാക്കുന്നതിന് അവരോടുള്ള നയത്തിൽ മാറ്റം വരുത്തുക. അങ്ങനെ മാത്രമേ അവരുടെ പെരുമാറ്റത്തിൽ മാറ്റം വരുത്താനാകൂ. ഉദാ- സ്വന്തം സാധനസാമഗ്രികൾ സൂക്ഷിക്കാനറിയാതെ നഷ്ടപ്പെടുത്തുന്ന ശീലം പല കുട്ടികളിലും കണ്ടുവരാറുണ്ട്. ചിലപ്പോൾ അവർ പെൻസിൽ സ്കൂളിൽ ഉപേക്ഷിച്ചിട്ട് വരാം മറ്റു ചിലപ്പോൾ വാട്ടർ ബോട്ടിലാകാം. ഇത്തരം ശീലക്കേടുകൾ മാറ്റിയെടുക്കുന്നതിന് റിമൈൻഡറിന്‍റെ ആവശ്യം വേണ്ടി വരാം. അതിനായി രക്ഷിതാക്കളും കുട്ടികളും പരസ്പരം അതേക്കുറിച്ച് സംസാരിച്ച് തീർച്ചപ്പെടുത്തുക.

കുട്ടികളുടെ വസ്തുക്കളിൽ എന്തെങ്കിലും അടയാളമിടാം. ഈ അടയാളം വഴി അവർക്ക് സ്വന്തം വസ്തുക്കൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകും. എന്നിട്ടും കാര്യങ്ങൾ പഴയപടിയാണെങ്കിൽ ഏതെങ്കിലും മനഃശാസ്ത്രജ്ഞന്‍റെ വിദഗ്ദ്ധോപദേശം തേടുന്നതായിരിക്കും ഉചിതം.

കുട്ടിക്ക് എന്തുകൊണ്ട് നല്ല മാർക്ക് ലഭിക്കുന്നില്ല?

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...