പ്രൊഫഷനും സെസ്ക് അപ്പീലിംഗും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ബന്ധമുണ്ടെന്നാണ് അടുത്തിടെ ബ്രിട്ടനിൽ നടന്ന ഒരു സർവേ പറയുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗിക ആകർഷണത്തിൽ സൗന്ദര്യം, ശരീരഘടന, പുഞ്ചിരി എന്നിവയ്ക്കപ്പുറം പ്രൊഫഷനും ഉൾപ്പെട്ടിരിക്കുന്നുവത്രേ.
സൗന്ദര്യത്തിനും ആകർഷകമായ രൂപത്തിനും പുറമേ പ്രൊഫഷനും ആണിനും പെണ്ണിനുമിടയിലെ സെക്സ് അപ്പീലിംഗ് ഫാക്ടറാണ്. യുവാതീയുവാക്കളിൽ 80 ശതമാനം പേർ ഗ്ലാമർ ലോകത്ത് ജോലി ചെയ്യുന്നവരെയാണ് സ്വന്തമാക്കാൻ ഇഷ്ടപ്പെടുന്നത്. സ്പോർട്സ്, കോർപ്പറേറ്റ് മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ പങ്കാളിയാക്കാൻ ആഗ്രഹിക്കുന്നത് വെറും 10 ശതമാനം പേർ. ഇതിന്‍റെയെല്ലാം പിന്നിൽ പ്രൊഫനുള്ള പങ്ക് നിർണ്ണായകമാണ്.
പെൺകുട്ടികൾ ഇഷ്ടപ്പെടുന്നത്
അടിയന്തരമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോക്ടർമാർ, സൈനിക ഓഫീസർമാർ, പൈലറ്റുമാർ, പോലീസ് ഓഫീസർമാർ എന്നിവരെ ജീവിത പങ്കാളിയാക്കാൻ ഇന്നത്തെ പെൺകുട്ടികൾക്ക് തീരെ താൽപര്യമില്ല. കേവലം 5 ശതമാനം പേർ മാത്രമാണ് ഈ മേഖലയിലുള്ളവരെ ഇഷ്ടപ്പെടുന്നത്. അടിയന്തര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പുരുഷന്മാർക്ക് സമയമില്ലാത്തതാണ് അവരോടുള്ള ഇഷ്ടക്കുറവിന് കാരണമായി പെൺകുട്ടികൾ ചൂണ്ടിക്കാട്ടുന്നത്. ഏത് സമയത്തും ജോലി ചെയ്യാൻ അവർ തയ്യാറായിരിക്കണമെന്നതാണ് രണ്ടാമത്തെ കാരണം. തങ്ങളുടെ സ്നേഹഭരിതമായ ജീവിതത്തിനിടയിലേക്ക് ഭർത്താവിന്‍റെ ഡ്യൂട്ടിയും സമയക്കുറവും കടന്നുവരാൻ പെൺകുട്ടികൾ ഇഷ്ടപ്പെടുന്നില്ല.
ഗ്ലാമർ പരിവേഷം ഉള്ളവരെയാണ് പെൺകുട്ടികൾക്ക് ഏറെ ഇഷ്ടമെന്നാണ് പുതിയ വാർത്ത. ആർജെ, സിംഗർ, ഡാൻസർ, കൊറിയോഗ്രാഫർ, സംഗീതസംവിധായകൻ തുടങ്ങിയ ഗ്ലാമർ രംഗത്ത് പ്രവർത്തിക്കുന്നവരെ കല്യാണം കഴിക്കാൻ പെൺകുട്ടികുട്ടികൾ ഇഷ്ടപ്പെടുന്നു. മീഡിയയിൽ പ്രവർത്തിക്കുന്ന, പ്രത്യേകിച്ച് ഇലക്ട്രോണിക് മീഡിയയിൽ പ്രവർത്തിക്കുന്നവരും പെൺകുട്ടികൾക്കിടയിൽ ഡിമാന്‍റുള്ളവരാണ്. ഫാഷൻ ഡിസൈനർ, ഹെയർ സ്റ്റൈലിസ്റ്റ്, മേക്കപ്പ്മാൻ, റൈറ്റർ, ഇന്‍റീരിയർ ഡിസൈനർ എന്നിവർക്കും പെൺകുട്ടികളുടെ ഇഷ്ടപ്പട്ടികയിൽ ഇടമുണ്ട്. ബോഡിബിൽഡർമാർ, ബോക്സർ, ക്രിക്കറ്റർ, ജിം ഇൻസ്ട്രക്ടർ എന്നിവരും ഗേൾസിന്‍റെ ഇഷ്ടലിസ്റ്റിൽ ഇടം നേടിയ ഭാഗ്യവാന്മാരാണ്.
കമ്പ്യൂട്ടർ പ്രൊഫഷനുമായി ബന്ധപ്പെട്ട യുവാക്കൾക്ക് കുറച്ച്മുമ്പുവരെ വലിയ ഡിമാന്‍റ് ഉണ്ടായിരുന്നില്ല എന്നാൽ ഇന്ന് സ്ഥിതി മറിച്ചാണ്. പ്രണയത്തിലും സെക്സിലും ഇക്കൂട്ടർക്ക് താൽപര്യമില്ല എന്നായിരുന്നു പെൺകുട്ടികളുടെ വിലയിരുത്തൽ. പക്ഷേ ഇന്ന് സംഗതിയാകെ മാറിയിരിക്കുന്നു. ഇന്‍റർനെറ്റ് ഉപയോഗം ദിനചര്യയുടെ ഭാഗമായതാടെ കമ്പ്യൂട്ടർ പ്രഫഷണുകളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു എന്നാണ് ശുഭവാർത്ത... സാമ്പത്തിക മാന്ദ്യം വന്നപ്പോൾ കമ്പ്യൂട്ടർ പ്രൊഫഷണലുകൾ അപേക്ഷിക്കേണ്ടതില്ല എന്ന് മാട്രിമോണിയൽ പരസ്യത്തിൽ ചേർത്തിരുന്നു.
ചെറുപ്പക്കാരായ ബിസിനസ്സ് മാഗ്നറ്റുകളാണ് മറ്റൊരു ആകർഷണകേന്ദ്രം. ഇത്തരം ബിസിനസ്സ് മാഗ്നറ്റുകളുടെ രണ്ടാമത്തെയും മൂന്നാമത്തെയും ഗേൾഫ്രണ്ടാകാൻ പോലും പെൺകുട്ടികൾ ഇന്ന് റെഡിയാണ്. ആനയുടെ കൊമ്പ് എത്ര കഷ്ണങ്ങളാക്കിയാലും അതിന്‍റെ ഓരോ ഭാഗവും മൂല്യമുള്ളതായിരിക്കും എന്നത് പോലെയാണിതും എന്നാണ് പെൺകുട്ടികൾ ഇതേപ്പറ്റി പറയുന്നത്. ചുരുക്കിപ്പറഞ്ഞാൽ പണവും പ്രതാവവും തന്നെയാണ് ഇവിടെയും ഹൈലൈറ്റുകൾ.
പെൺകുട്ടികൾക്ക് തീരെ ഇഷ്ടമില്ലാത്തവരുമുണ്ട്. സമ്പത്തിക ഉപദേഷ്ടവ്, വക്കീൽ, അധ്യാപകർ, പ്രൊഫസർ എന്നിവർ അക്കൂട്ടത്തിൽ ഉൾപ്പെടുന്ന ചില ഹതഭാഗ്യർ മാത്രം. ഇത്തരം പ്രൊഫഷനുകളിൽ പ്രവർത്തിക്കുന്ന പുരുഷന്മാർ തീരെ റൊമാന്‍റിക്കായിരിക്കുകയില്ല എന്ന ചിന്തയാണ് പെൺകുട്ടികൾ തങ്ങളുടെ വിരോധത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.