അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമാണോ ലോകത്തിലെ ഏറ്റവും മനോഹരവും ശക്തവുമായ ബന്ധം. തന്‍റെ കുഞ്ഞിന് വേണ്ടി അമ്മ സ്വന്തം ജീവൻ പോലും ത്യജിക്കാം. അമ്മയ്ക്കും കുഞ്ഞിനുമിടയിൽ ഒരു വൈകാരിക ബന്ധം ഉടലെടുക്കും. സ്വന്തം കുഞ്ഞിനെ ഏറ്റവും നന്നായി മനസ്സിലാക്കുന്നത് അമ്മയാണ്. ഏതൊരു കുട്ടിയും തന്‍റെ പ്രശ്നങ്ങളെല്ലാം പങ്കുവയ്ക്കുന്നത് അമ്മയോടാവും. അമ്മയും കുഞ്ഞും തമ്മിലുള്ള ഈ ബന്ധം വളരെ മനോഹരവും അതുല്യവുമാണ്.

ചില സമയങ്ങളിൽ ചില അമ്മമാർ അറിയാതെ കുട്ടികളോട് കർശനമായി പെരുമാറാറുണ്ട്, ഇതു മൂലം കുട്ടി അമ്മയിൽ നിന്ന് മാനസികമായി അകന്നു പോകുക മാത്രമല്ല ഇരുവരും തമ്മിലുള്ള വൈകാരിക ബന്ധവും കുറയുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ,അമ്മ ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

കുട്ടികളിൽ ഒരാൾക്ക് കൂടുതൽ സ്നേഹം നൽകുക

രണ്ടോ അതിലധികമോ കുട്ടികളുള്ളവർ ഒരാളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ആ കുട്ടിയോട് മാത്രം സ്നേഹത്തോടെ പെരുമാറുക കുഞ്ഞുങ്ങളെ തുല്യമായി സ്നേഹിക്കാൻ കഴിയാതെ വരിക എന്നത് വലിയ തെറ്റാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ, അമ്മ തന്‍റെ കുട്ടിയെ തന്നിൽ നിന്ന് മാത്രമല്ല, അവളുടെ സഹോദരങ്ങളിൽ നിന്നും അകറ്റുകയാണ് ചെയ്യുന്നത്. കുട്ടികൾ സംവേദനക്ഷമതയുള്ളവരാണ്. അവരെ അമ്മ അവഗണിക്കുകയോ ശകാരിക്കുകയോ ചെയ്യുന്നത് അവരുടെ ഉള്ളിൽ അപകർഷതാബോധം വളർത്തും, അത് അവരുടെ ഭാവിക്ക് നല്ലതല്ല. അതുകൊണ്ട് അമ്മമാർ തന്‍റെ എല്ലാ കുഞ്ഞുങ്ങളെയും തുല്യരായി കണ്ട് പരിഗണിക്കണം.

എല്ലായ്പ്പോഴും കുട്ടികളെ കുറ്റപ്പെടുത്തുക

മാതാപിതാക്കളും മനുഷ്യരാണ്. അതിനാൽ തെറ്റുകുറ്റങ്ങൾ ഉണ്ടാവുകയില്ലെന്നു ഉറപ്പിക്കാനാവില്ലല്ലോ. എല്ലായ്പ്പോഴും തങ്ങളാണ് ശരിയെന്ന് കരുതി കുട്ടിയെ കുറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്ന മാതാപിതാക്കളുണ്ട്. എല്ലാ വിഷയങ്ങളിലും തങ്ങൾ ശരിയും കുട്ടി തെറ്റും ആണെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണെങ്കിൽ ഇരുവർക്കിടയിലുള്ള ബന്ധത്തിൽ വിള്ളൽ വീഴും. കുട്ടിയുടെ മനസ്സിൽ മാതാപിതാക്കൾക്കെതിരായ ഒരു കലാപത്തിന്‍റെ വികാരം ഇത് സൃഷ്ടിക്കും. പിന്നീട് ഇത് അവനെ വികലമായ മാനസികാവസ്‌ഥയുള്ള വ്യക്തിയാക്കും.

വാത്സല്യത്തിന്‍റെയും സ്നേഹത്തിന്‍റെയും മൂർത്തീഭാവമാണല്ലോ അമ്മ. അമ്മയ്ക്ക് കുഞ്ഞുങ്ങളോട് സ്നേഹത്തോടെ എന്തും വിശദീകരിക്കാൻ കഴിയും. അതിനാൽ, കുട്ടിയോട് ഒരിക്കലും കടുത്ത മനോഭാവം സ്വീകരിക്കരുത്. എന്നാൽ അവനോട്, അവളോട് സ്നേഹത്തോടെ ഇടപെടുകയാണ് വേണ്ടത്. സ്നേഹപൂർവമായ ശാസന ആവാം.

സുഹൃത്തിന്‍റെ റോൾ

ചിലപ്പോൾ കുട്ടിക്കു വേണ്ടി അമ്മയ്ക്ക് ഒരു സുഹൃത്തിന്‍റെ വേഷവും ചെയ്യേണ്ടിയും വരാം. കുട്ടിയോട് സംസാരിച്ച് അവന്‍റെ, അവളുടെ മാനസികാവസ്‌ഥ മനസ്സിലാക്കണം. ഇത് ഇരുവരും തമ്മിലുള്ള ബന്ധത്തെ ദൃഢപ്പെടുത്തും. എന്നാൽ എപ്പോഴാണ് കുട്ടിയുടെ ഒരു നല്ല സുഹൃത്താകേണ്ടതെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അതുപോലെ പ്രധാനമാണ് ഒരു അമ്മയുടെ വേഷം എപ്പോൾ ചെയ്യണം എന്ന് അറിയുന്നതും. കാരണം അമ്മ എല്ലായ്പ്പോഴും സൗഹൃദം കാണിക്കുകയാണെങ്കിൽ കുട്ടിയ്ക്ക് അമ്മയോടുള്ള മനോഭാവത്തിൽ മാറ്റം ഉണ്ടാകും. ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും.

കുട്ടിയുടെ വികാരങ്ങൾ മനസ്സിലാക്കുക

മാതാപിതാക്കൾ സ്വന്തം അഭിപ്രായങ്ങൾക്ക് മുൻതൂക്കം നൽകുകയും അതിലുറച്ചു നിന്നുകൊണ്ട് കുട്ടിയോട് പ്രകോപിതനായി തുടരുകയും ചെയ്യുകയാണെങ്കിൽ, കുട്ടിക്ക് ഒരിക്കലും മാതാപിതാക്കളോട് തുറന്ന് സംസാരിക്കാൻ കഴിയാതെ വരാം. കുട്ടി അരുതാത്തതായി എന്തെങ്കിലും കാട്ടിയാൽ മാതാപിതാക്കളോട് അനാവശ്യമായി ദേഷ്യപ്പെട്ടാൽ, തീർച്ചയായും കുട്ടിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുക. അവനെ അസന്തുഷ്ടനാക്കുകയാണെങ്കിൽ അത് ബന്ധത്തെ കൂടുതൽ വഷളാക്കും. കുട്ടിയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് ഉചിതം. തുടർന്ന് അവനെ സ്നേഹപൂർവ്വം ചേർത്ത് പിടിച്ച് ആത്മവിശ്വാസം പകരുക. അതോടെ കുട്ടിയ്ക്ക് മാതാപിതാക്കളുമായി കൂടുതൽ ആഴത്തിലുള്ള ബന്ധം ഉണ്ടാകും.

പോസിറ്റീവായ സമീപനം

കുട്ടിയുടെ മൊത്തത്തിലുള്ള പെരുമാറ്റം എങ്ങനെയുണ്ട് അല്ലെങ്കിൽ നല്ല പെരുമാറ്റം കാഴ്ചവയ്ക്കുന്ന കുട്ടി എത്രത്തോളം പോസിറ്റീവാണ് എന്നീ കാര്യങ്ങൾ അമ്മയ്ക്ക് കുട്ടിയോടുള്ള പോസിറ്റീവ് മനോഭാവത്തെയും വളർത്തിയെടുക്കുന്ന രീതിയെയും ആശ്രയിച്ചിരിക്കും. അമ്മയുമായി നല്ല ബന്ധം പുലർത്തുന്ന കുട്ടികൾ യൗവനത്തിൽ പോലും സമതുലിതമായ വ്യക്തിത്വമുള്ളവരും, ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവരുമായിരിക്കുമെന്നാണ് ചില പഠനങ്ങൾ കാണിക്കുന്നത്. അമ്മയുമായി നല്ല ബന്ധം പുലർത്തുന്ന മിക്ക കുട്ടികളും അക്രമത്തിൽ നിന്നോ ദേഷ്യത്തിൽ നിന്നോ അകന്നു നിൽക്കും.

അമ്മയുമായുള്ള ശക്തമായ ബന്ധം

കുട്ടികൾ വീട്ടിൽ കാണുന്ന അതേ അന്തരീക്ഷം അവരുടെ ജീവിതത്തിലും സ്വീകരിക്കുന്നു. അമ്മയുമായി ദൃഢമായ ബന്ധമുള്ള കുട്ടികൾ എപ്പോഴും അമ്മയുടെ വികാരങ്ങളെ മാനിക്കുമെന്ന് ചില പുതിയ ഗവേഷണങ്ങൾ കാണിക്കുന്നു. അമ്മയും അച്‌ഛനും തമ്മിൽ എന്തെങ്കിലും വിഷയത്തിൽ കലഹിക്കുകയോ അല്ലെങ്കിൽ അച്‌ഛൻ അക്രമാസ്കതമായി പെരുമാറുകയോ ചെയ്താൽ അത്തരമൊരു കുട്ടിക്ക് അമ്മയുടെ വികാരങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിയും.

കുട്ടികൾ വൈകാരികമായി ശക്തരാകും

അമ്മയോട് ഏറ്റവും വലിയ അടുപ്പം പുലർത്തുക. അവൻ, അവൾ ഭക്ഷണത്തിനായി അമ്മയെ ആശ്രയിക്കുക മാത്രമല്ല, അവളോട് വൈകാരികമായ അടുപ്പം പുലർത്തുകയും ചെയ്യുന്നു. ഇക്കാരണത്താൽ, അമ്മയുമായുള്ള കുട്ടിയുടെ ആശയവിനിമയം അവന്‍റെ മാനസികവും വൈകാരികവുമായ പെരുമാറ്റത്തെ ബാധിക്കുന്നു.

വീട്ടിൽ നല്ല ചുറ്റുപാടും അമ്മയുടെ ശക്തമായ പിന്തുണയും സ്നേഹവും ലഭിക്കുന്ന കുട്ടിയ്ക്ക് നല്ല സുരക്ഷിതത്വം അനുഭവപ്പെടുകയും ജീവിതത്തെക്കുറിച്ചുള്ള പോസിറ്റീവ് ചിന്ത അവനിൽ വളരുകയും ചെയ്യും. കുട്ടിയോട് അമ്മ സംസാരിച്ചു കൊണ്ടേയിരിക്കുകയും അവന്‍റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുകയും കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു വീട്ടിൽ, ആ കുട്ടികൾ വൈകാരികമായി ശക്തരാകും. ഒരു കുട്ടി അമ്മയ്ക്കൊപ്പം കളിക്കുന്ന വേളയിൽ അമ്മയും കുഞ്ഞും പരസ്പരം സിഗ്നലുകളോട് സ്വാഭാവികമായും പ്രതികരിക്കുകയും, ഈ ഇടപെടൽ കുട്ടിയുടെ ആരോഗ്യകരമായ സാമൂഹികവും വൈകാരികവുമായ വികാസത്തിന് സഹായിക്കുന്നു എന്നാണ് അമേരിക്കയിലെ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയുടെ പഠനം പറയുന്നത്.

കുട്ടിയെ സ്നേഹപൂർവ്വം പറഞ്ഞു മനസ്സിലാക്കുക

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. എന്നാൽ കാലക്രമേണ എല്ലാ ബന്ധങ്ങളിലും ചില മാറ്റങ്ങളുണ്ടാകാം. ആ മാറ്റങ്ങൾ സ്വീകരിച്ചു കൊണ്ട് നിങ്ങൾക്ക് മുന്നോട്ട് പോകാം. അതിനാൽ, ഒരു നിശ്ചിത പ്രായത്തിനുശേഷം, എല്ലായ്പ്പോഴും കുട്ടിയുടെ നല്ലൊരു സുഹൃത്തായിരിക്കുക. അങ്ങനെയായാൽ ഒരു ഭയവുമില്ലാതെ അയാൾക്ക്, അവൾക്ക് സ്വന്തം ചിന്തകൾ മാതാപിതാക്കളോട് പങ്കിടാൻ കഴിയും.

കുട്ടി ഒരു തെറ്റ് ചെയ്യുമ്പോൾ അവനെ, അവളെ ദേഷ്യത്തോടെ ശകാരിക്കുന്നതിനു പകരം അത് അവനോട് സ്നേഹപൂർവ്വം വിശദീകരിക്കുക. അതോടെ അവൻ അമ്മയുടെ വാക്കുകൾ ശ്രദ്ധിക്കും. പെരുമാറ്റത്തിൽ കൂടുതൽ കരുതൽ പുലർത്തുകയും ചെയ്യും. കുട്ടിയും അമ്മയുമായുള്ള ബന്ധം കൂടുതൽ ശക്തമാവുകയും ചെയ്യും.

കുട്ടിക്ക് സമയം നൽകുക

ഇന്ന് മിക്ക സ്ത്രീകളും പുറത്തു പോയി ജോലി ചെയ്യുന്നവരാണ്. അത്തരമൊരു സാഹചര്യത്തിൽ, വീടിനും ജോലിക്കും ഇടയിൽ സമയം കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടായ കാര്യമാണ്. അതിനാൽ, കുട്ടിക്ക് മുഴുവൻ സമയവും നൽകാൻ ചിലപ്പോൾ അമ്മയ്ക്ക് കഴിഞ്ഞെന്നു വരില്ല. നിങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണെങ്കിൽ വിഷമിക്കേണ്ട. നിങ്ങൾ വീട്ടിൽ ഉള്ള സമയം നല്ലവണ്ണം വിനിയോഗിക്കുക. കുട്ടികളോടൊപ്പം ചേർന്ന് ഗുണനിലവാരമുള്ള സമയം ചെലവഴിക്കുക. ശരിയായി ആശയവിനിമയം നടത്താനുള്ള കഴിവില്ലായ്മ കാരണം ബന്ധങ്ങളിൽ അകലം വരുകയും കുട്ടികൾ വഴിതെറ്റാനുള്ള സാധ്യതയും ഉണ്ടെന്ന് ഓർക്കുക.

മാതാപിതാക്കൾ വീട്ടിലുള്ള സമയത്ത്, ഫോണിൽ തിരക്കിലായിരിക്കുന്നതിനുപകരം കഴിയുന്നത്ര സമയം കുട്ടിയോട് സംസാരിക്കുക, അവനോടൊപ്പം ചില ജോലികൾ ചെയ്യുക, ആസ്വദിക്കുക, ഭക്ഷണം പാകം ചെയ്യുക അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യുക, കുട്ടിയെ പുതിയ കാര്യങ്ങൾ പഠിപ്പിക്കുക, അവന്‍റെ, അവളുടെ ജന്മദിനത്തിൽ ഏറ്റവും ആദ്യം ആശംസ നേരുന്ന വ്യക്‌തി നിങ്ങളാകാൻ ശ്രമിക്കുക. നിങ്ങളുടെ ജീവിതത്തിൽ അവനുള്ള പ്രാധാന്യത്തെ അവൻ മനസ്സിലാക്കും. ആ ദിവസം കുട്ടിയ്ക്ക് ഇഷ്ടമുള്ള സമ്മാനം നൽകുകയോ ഇഷ്ടമുള്ളയിടത്തേക്കു കൊണ്ടുപോകുകയോ ചെയ്യുക. സഹോദരിക്ക് പ്രത്യേകമായി എന്തെങ്കിലും ചെയ്യുക.

Tags:
COMMENT