റോമി അടുത്തിടെ ആണ് വിവാഹിതയായത്. ഇതുവരെ തനിക്ക് അജ്ഞാതമായിരുന്ന സെക്‌സ് അവൾക്ക് ആവേശം ഉണ്ടാക്കി.വിവാഹശേഷമുള്ള തന്‍റെ ജീവിതത്തിലെ ഈ മാറ്റങ്ങൾ ആരോടെങ്കിലും പങ്കുവയ്ക്കാൻ റോമി ആഗ്രഹിച്ചു. തനിക്ക് തോന്നുന്നത് പോലെ എല്ലാവർക്കും തോന്നുന്നുണ്ടോ എന്നറിയാൻ അവൾ ആഗ്രഹിച്ചു.
സന്തോഷവും ആവേശവും കാരണം റോമി തന്‍റെ എല്ലാ കിടപ്പുമുറി രഹസ്യങ്ങളും സുഹൃത്തുക്കളുമായി പങ്കുവെച്ചു. റോമിയും ഭർത്താവ് ജിനുവും സുഹൃത്ത് ശ്വേതയുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയി. ശ്വേത ജിനുവിന്‍റെ മുന്നിൽ വെച്ച് ഓപ്പൺ ആയി ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. അതോടെ തങ്ങൾക്കിടയിലെ വളരെ സ്വകാര്യമായ കാര്യങ്ങൾ റോമി പരസ്യമാക്കിയെന്ന് ജിനു മനസ്സിലാക്കി. റോമിയോട് ക്ഷമിക്കാൻ ജിനുവിന് പിന്നെ കഴിഞ്ഞിട്ടില്ല. മറുവശത്ത്, ശ്വേതയ്ക്ക് അവസരം ലഭിക്കുമ്പോഴെല്ലാം റോമിയുടെ ബെഡ് റൂം രഹസ്യം ചോദിക്കുകയും ചാറ്റ് ചെയ്യുകയും ഗ്രൂപ്പിൽ മുഴുവൻ പറയുകയും ചെയ്യുമായിരുന്നു.
ഭൂമിക വിവാഹിതയായപ്പോൾ നേരത്തെ വിവാഹിതയായ സുഹൃത്ത് ഏകത അവളുടെ ലൈംഗിക ഗുരുവായി. നിഷ്കളങ്കതയിൽ അവൾ എല്ലാ ചെറിയ കാര്യങ്ങളും ഏകതയോട് പറയുമായിരുന്നു. ഭർത്താവിൽ തൃപ്തനല്ലാത്ത ഏകത ഭൂമികയുടെ കിടപ്പുമുറി രഹസ്യം കേട്ട് അവരുടെ ഭർത്താവിൽ ആകൃഷ്ടയായി. അവസരം ലഭിച്ചയുടൻ ഭൂമികയുടെ ഭർത്താവിനെ ഏകത തന്നിലേക്ക് വലിച്ചിഴക്കുകയായിരുന്നു. തന്‍റെ കിടപ്പുമുറി ജീവിതം ഏകതയുമായി പങ്കിടാൻ തുടങ്ങിയ ദിവസത്തെ ഭൂമിക ഇപ്പോൾ ശപിക്കുന്നു.
വിവാഹം കഴിഞ്ഞ് പുതിയ ലോകത്തേക്ക് ചുവടുവെക്കുമ്പോൾ തങ്ങളുടെ കാര്യങ്ങൾ എത്ര പങ്കു വെയ്ക്കാമെന്ന് പലർക്കും അറിയില്ല ലൈംഗിക ജീവിതത്തിൽ അജ്ഞാതമായ ഒരുപാട് ഭയങ്ങളുണ്ട്. ഈ രഹസ്യങ്ങൾ, പിന്നെ ആരോട് പങ്കുവെക്കണമെന്ന് പലർക്കും ആവലാതി ആണ്... അത്തരമൊരു സാഹചര്യത്തിൽ സുഹൃത്തുക്കളല്ലാതെ മറ്റാരെയും ആശ്രയിക്കാനും കഴിയില്ല. സുഹൃത്തുക്കളുമായി കിടപ്പുമുറി രഹസ്യങ്ങൾ പങ്കിടുന്നത് ചിലപ്പോൾ നിങ്ങൾക്ക് പ്രയോജനകരമായിരിക്കും. എന്നാൽ ഇതിന് എപ്പോഴും ഒരു പരിധി വെയ്ക്കേണ്ടതുണ്ട്
മോഹിനിക്ക് തന്‍റെ സെക്സ് പെർഫോമൻസിനെ കുറിച്ച് വളരെ ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഒരു ദിവസം അവൾ തന്‍റെ സുഹൃത്തായ വർഷയോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ താൻ അനാവശ്യമായി ആശങ്കപ്പെടുന്നതാണെന്നു മോഹിനി മനസ്സിലാക്കി.
വിവാഹശേഷം പെൺകുട്ടികൾ സെക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെക്കുന്നതിൽ സംതൃപ്തരാണ്. എന്നാൽ നിങ്ങളുടെ കിടപ്പുമുറി രഹസ്യം നിങ്ങളുടെ സുഹൃത്തുക്കളുമായി എത്രത്തോളം പങ്കുവെക്കണം എന്ന് തീരുമാനിക്കേണ്ടതുണ്ട്. നിങ്ങളുടെ കിടപ്പുമുറി രഹസ്യം പങ്കിടുന്നതിന് മുമ്പ് ഈ കാര്യം മനസ്സിൽ വയ്ക്കുക. നിങ്ങളുടെ പങ്കാളിയും തന്‍റെ കിടപ്പുമുറി ജീവിതം സുഹൃത്തുക്കളുമായി പങ്കിട്ടാൽ നിങ്ങൾക്ക് എന്ത് തോന്നും?
നിങ്ങളുടെ പങ്കാളിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കാത്തതോ അവരെ പരിഹാസപാത്രമാക്കാത്തതോ ആയ കാര്യങ്ങൾ പങ്കിടാൻ ശ്രമിക്കുക.
ഈ കാര്യങ്ങൾ ഷെയർ ചെയ്യരുത്
ലൈംഗിക ഫാന്‍റസി: നിങ്ങളുടെ പങ്കാളിക്ക് ചില വന്യമായ ലൈംഗിക ഫാന്‍റസി ഉണ്ടായിരിക്കാം. നിങ്ങളെ വിശ്വസിച്ച് കൊണ്ട് മാത്രമാണ് പങ്കാളി ആ ഫാന്‍റസി നിങ്ങളുമായി പങ്കിടുന്നത് എന്നാൽ ഈ കാര്യങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുകയും പങ്കാളി അറിയുകയും ചെയ്താൽ... അവർക്ക് ഒരിക്കലും നിങ്ങളുടെ മുന്നിൽ ഓപ്പൺ ആകാൻ കഴിയില്ല. എല്ലാവരുടെയും മുമ്പിൽ എപ്പോഴാണ് നിങ്ങൾ അവരെ തുറന്നുകാട്ടുന്നത് എന്ന ഭയം എപ്പോഴും ഉണ്ടായിരിക്കും.