ഇന്ന് ഒരുപാടു യുവതി യുവാക്കൾ നേരിടുന്ന ആരോഗ്യ പ്രശ്നം ആണ് വന്ധ്യത. അതിന് ശാരീരികം ആയ നിരവധി കാരണങ്ങൾ ഉണ്ടാകാം. എന്നാൽ മാനസികമായ ആരോഗ്യവും ഏറ്റവും ആവശ്യമായ സംഗതി ആണ്. കടുത്ത മാനസിക സമ്മർദ്ദം അഥവാ സ്ട്രെസ് സ്ത്രീ പുരുഷന്മാരുടെ ലൈംഗിക ശേഷിയേയെയും പ്രോഡക്റ്റിവിറ്റിയെയും ബാധിക്കുന്നു.

കഠിനമായ സ്‌ട്രെസ് സ്ത്രീയുടെ പ്രത്യുൽപ്പാദന ക്ഷമതയെ കാര്യമായി ബാധിക്കുമെന്നതാണ് ശാസ്ത്രീയ സത്യം. സ്‌ട്രെസ് ഓവുലേഷനെ തടയുകയോ വളരെ കുറച്ച് ഓവുലേഷൻ നടക്കുകയോ ചെയ്യുന്നതിന് കാരണമാകാം.

നോർമലായിട്ടുള്ള ഓവുലേഷൻ സമയത്ത് യോനി സ്രവങ്ങൾ സജീവമായിരിക്കും. എന്നാൽ അമിത സമ്മർദ്ദമുള്ളപ്പോൾ യോനി ഭാഗത്ത് വരൾച്ച അനുഭവപ്പെടും. ഇത് എല്ലാ രീതിയിലും ലൈംഗിക ജീവിതം പ്രയാസകരമാക്കുന്നു

സ്ത്രീകളിൽ മാത്രമല്ല അമിത സമ്മർദ്ദം വന്ധ്യത ഉണ്ടാക്കുക. പുരുഷന്മാരിലും അത് വന്ധ്യതയ്ക്ക് കാരണമാകുമെന്നാണ് പഠനം പറയുന്നത്.

സ്ട്രെസ് വർദ്ധിക്കുമ്പോൾ തലച്ചോർ കോർട്ടിസോൾ എന്ന ഹോർമോൺ സ്രവിപ്പിക്കും. ഇത് ബീജോൽപാദനത്തെ കുറയ്ക്കുമെന്നാണ് ശാസ്ത്രീയമായ പഠനങ്ങൾ പറയുന്നത്. ഇതിന്‍റെ ഏറ്റവും വലിയ ദൂഷ്യഫലം സ്ത്രീ- പുരുഷന്മാരിൽ ലൈംഗിക താൽപര്യം കുറയ്ക്കുമെന്നതാണ്. സ്ട്രെസ് ഉണ്ടാകുന്ന സമയത്ത് തലച്ചോർ പുറപ്പെടുവിക്കുന്ന ന്യൂറോ പെപ്റ്റൈഡുകളാണ് ലൈംഗിക താൽപര്യത്തെ കുറയ്ക്കുന്നത്.

മാനസിക സമ്മർദ്ദം ശാരീരിക ആരോഗ്യത്തെയും ബാധിക്കുമെന്ന കാര്യം പൊതുവെ എല്ലാവർക്കും അറിവുള്ള കാര്യമാണ്. ഗർഭധാരണത്തിന് തയ്യാറെടുക്കുന്ന ദമ്പതികൾ മാനസിക പിരിമുറുക്കമകറ്റി ശാരീരികവും മാനസികവുമായ ആരോഗ്യ പരിപാലനത്തിന് ശ്രദ്ധ നൽകുകയാണ് വേണ്ടത്. ഗർഭധാരണം സാധ്യമാകുന്നതിന് സന്തോഷവും സമാധാനവും നിറഞ്ഞ മനസും നല്ല ശാരീരികാവസ്ഥയും ആവശ്യമാണ്.

വന്ധ്യതയ്ക്ക് കാരണമാകുന്ന ശാരീരിക പ്രശ്നങ്ങൾ പോലെയല്ല മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന വന്ധ്യത. ആദ്യം മാനസിക പിരിമുറുക്കവും സമ്മർദ്ദവും ഒഴിവാക്കാൻ ശ്രമിക്കുക. അതോടെ ഒട്ടുമിക്ക ശാരീരിക പ്രശ്നങ്ങളും അനായാസം പരിഹരിക്കാനും കഴിയും. അതിനുശേഷം ആവശ്യമെങ്കിൽ മാത്രം മറ്റു ചികിത്സകൾ അവലമ്പിക്കേണ്ടതുള്ളു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...