വിവാഹത്തിന്‍റെ സന്തോഷം തീരും മുമ്പ് ഗായത്രിയുടെ വീട്ടിൽ ശോകാന്തരീക്ഷം നിറയുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് വിവാഹാവശ്യത്തിനായി ചെലവഴിച്ചത്. സ്റ്റേജിൽ ഷോർട്ട് സർക്യൂട്ട്  കാരണം തീപിടുത്തമുണ്ടായി. വിവാഹം നടന്നില്ല എന്നു മാത്രമല്ല ഗായത്രിയുടെ പിതാവിന്‍റെ ജീവിതകാലം മുഴുവനുള്ള സമ്പാദ്യവും സ്വപ്നങ്ങളും തകരുകയായിരുന്നു.

പെട്ടെന്നുണ്ടായ ഷോക്ക് ആ പിതാവിന്‍റെ ഹാർട്ട് അറ്റിക്കിന് കാരണമായി. വിവാഹ സ്ഥലത്തുണ്ടായ നഷ്ടങ്ങൾ മാത്രമല്ല മരുന്നിനും ഓപ്പറേഷനുമൊക്കെ വേറെ പണം കണ്ടെത്തേണ്ടിയും വന്നു.

വിവാഹമെന്നത് അവിസ്മരണീയമായ ഒരു മുഹൂർത്തമാണ്. വിവാഹത്തിന്‍റെ ശുഭനിമിഷങ്ങൾ ഒരു സുന്ദരസ്വപ്നം പോലെ എന്നെന്നും മനസ്സിൽ സൂക്ഷിക്കാനാണ് ആരും ആഗ്രഹിക്കുക. അതിനാൽ അപ്രതീക്ഷിതമായി എത്തുന്ന ഇത്തരം ദുരന്തങ്ങളെ നേരിടാൻ വെഡ്ഡിംഗ് ഇൻഷുറൻസ് പോലുള്ള മുൻകരുതൽ നന്നായിരിക്കും. ഇൻഷുറൻസായി വലിയൊരു തുക നൽകേണ്ടി വരുമെന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. ഈ ധാരണ ഒട്ടും ശരിയല്ല. 5 ലക്ഷം രൂപയുടെ ഇൻഷുറൻസിന് ഏകദേശം 0.5 മുതൽ 3.05 ശതമാനം വരെ എന്ന നിരക്കിലാണ് പ്രീമിയം അടക്കേണ്ടി വരുക.

ഇന്ന് ധാരാളം ഇൻഷുറൻസ് കമ്പനികൾ സേവനം നൽകി വരുന്നുണ്ട്. വിവാഹ ഇൻഷുറൻസ് പോളിസി എടുക്കാൻ ഒരുങ്ങുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

വെഡ്ഡിംഗ് ഇൻഷുറൻസ്

നിങ്ങൾ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത നിസ്സാര കാര്യങ്ങൾ പോലും കവർ ചെയ്യുന്ന തരത്തിലുള്ള വെഡ്ഡിംഗ് ഇൻഷുറൻസുകളുണ്ട്. കാറ്ററിംഗ്, പൂജാവിധികൾ, ബ്യൂട്ടിഷ്യൻ, കുക്ക്, ഡോക്ടർ, മാര്യേജ് ഹാൾ, ഫോട്ടോഗ്രാഫി, മ്യൂസിക് പാർട്ടി എന്നിവയെല്ലാം ഇൻഷുർ ചെയ്യാവുന്ന തരത്തിലുള്ളതാണിത്.

വിവാഹദിനത്തിൽ അശുഭമായി എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ (ഉദാഹരണത്തിന്, കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും പെട്ടെന്ന് സുഖമില്ലാതെ വരിക, പൂജാരി സമയത്തിന് എത്താതിരിക്കുക, ഭക്ഷണം മോശമാവുക, പ്രകൃതിക്ഷോഭം മൂലം പരിപാടി അലങ്കോലമാക്കുക എന്നിങ്ങനെ) പോളിസിയിൽ ഏതൊക്കെ കാര്യങ്ങൾ കവർ ചെയ്തിട്ടുണ്ടോ അതിനനുസൃതമായ തുക ഇൻഷുറൻസിനത്തിൽ ലഭിക്കും.

ഒരുപക്ഷേ, നിസ്സാര പ്രശ്നങ്ങൾ നിങ്ങൾക്കു തന്നെ ഡീൽ ചെയ്യാൻ പറ്റുമെങ്കിലും ഏതെങ്കിലും കാരണവശാൽ വിവാഹം തന്നെ നിർത്തി വയ്ക്കേണ്ടി വന്നാലോ? അനാവശ്യ ധനനഷ്ടം പിന്നീട് കനത്ത സാമ്പത്തിക ബാധ്യത വരുത്തി വച്ചേക്കാം.

വിവാഹാവശ്യത്തിനായി പോളിസി എടുത്തിട്ടുണ്ടെങ്കിൽ വിവാഹം മുടങ്ങിയാൽ പോലും ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ കഴിയും. ഈ സാഹചര്യത്തിൽ നഷ്ടമായ തുക കമ്പനി നൽകേണ്ടിയും വരും. എന്നാൽ ഈ വെഡ്ഡിംഗ് കാൻസലേഷൻ ക്ലെയിം വിവാഹത്തീയതിക്ക് 3 ദിവസം മുമ്പ് വിവാഹം മുടങ്ങുന്നുവെങ്കിൽ മാത്രം ക്ലെയിം ചെയ്യാവുന്നതായിരിക്കും.

തീപിടുത്തം, ഏതെങ്കിലും തരത്തിലുള്ള പ്രകൃതിക്ഷോഭം, ബന്ധുജനങ്ങളുടെ ആകസ്മിക മരണം, അപകടം, വരനോ വധുവിനോ അപകടം ഉണ്ടാവുക എന്നീ കാരണങ്ങളാൽ വിവാഹം നിർത്തി വയ്ക്കേണ്ടി വരുന്ന പക്ഷവും ക്ലെയിം ചെയ്യാനാവും. ഇത്തരം നിസ്സാരമല്ലാത്ത പ്രശ്നങ്ങൾക്ക് വെഡ്ഡിംഗ് ഇൻഷുറൻസ് ആശ്വാസമാവും. മാത്രമല്ല, വധുവിന്‍റെയും വരന്‍റെയും വിവാഹഡ്രസ്സുകൾക്ക് വരെ ഇൻഷുറൻസ് ലഭിക്കുന്ന പോളിസികളും നിലവിലുണ്ട്.

ക്ലെയിം സാധ്യമാകാത്ത ഘട്ടം

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...