മുടി ഏതു തരത്തിലുള്ളതായാലും കാണാൻ കൊള്ളാവുന്നതായാൽ മതി. പക്ഷേ കാലത്തിനൊത്ത് കോലം മാറുന്ന കാര്യത്തിൽ മുടി മുന്നിലാണോ... മുടിയിലാണ് ഏതൊരാളും ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്നത്. ഹെയർ സ്‌റ്റൈലുകൾ പലവിധമുണ്ടെങ്കിലും സ്‌ട്രെയിറ്റ് ഹെയറാണ് നിലവിലെ ഫാഷൻ.

മുടിയുടെ സ്വഭാവം മനസ്സിലാക്കുക

ഹെയർ ട്രീറ്റ്‌മെന്‍റ് (hair treatment) ചെയ്യുന്നതിനു മുമ്പായി അതിന്‍റെ ടെക്‌സ്‌ച്ചർ (texture) എങ്ങനെയുള്ളതാണെന്ന് മനസ്സിലാക്കുക. മുടി തടിച്ചതാണോ നേർത്തതാണോ എന്നിങ്ങനെയൊക്കെ അറിയുക. മുടിയിലുള്ള വേവ് നോർമലാണോ കേളിയാണോ എന്നീ വക കാര്യങ്ങളും പരിഗണിക്കണം.

ഒപ്പം മുടിയുടെ പ്രകൃതിദത്തമായ എണ്ണമയവും പ്രധാനമാണ്. പ്രകൃതിദത്തമായ ഈർപ്പം കുറവുള്ള മുടി ദുർബലമാണെന്ന് പറയാം. അത്തരം മുടി സ്‌ട്രെയിറ്റനിംഗ് ചെയ്യുമ്പോൾ കൈകൾ വേഗത്തിൽ ചലിപ്പിച്ചു വേണം ചെയ്യാൻ. കാരണം ഇത്തരം മുടിയിൽ വേഗത്തിലാണ് വേണ്ട ഫലം ലഭിക്കുക.

ക്രീം തെരഞ്ഞെടുക്കേണ്ട രീതി

മുടിയുടെ ടെക്‌സ്‌ച്ചർ അനുസരിച്ച് ക്രീം തെരഞ്ഞെടുക്കാം. മുടി നോർമലും അധികം ചുരുണ്ടതുമല്ലെങ്കിൽ അതിൽ നോർമൽ ക്രീം പുരട്ടണം. എന്നാൽ മുടി വളരെയധികം ഫ്രിഞ്ചിയും ചുരുണ്ടതുമാണെങ്കിൽ resistant പുരട്ടാം.

ഹെയർ സ്‌ട്രെയിറ്റനിംഗിന്‍റെ ഗുണങ്ങൾ

  • ലുക്കിൽ ചേഞ്ച് ഉണ്ടാവും.
  • മുടിയ്‌ക്ക് നല്ല തിളക്കം കിട്ടും, മുടിയുടെ ടെക്‌സ്‌ച്ചർ നല്ലതാവും.
  • മുടി ഒരു വർഷത്തിലേറെ സമയം കുരുക്കൊന്നും വീഴാതെ മനോഹരമായി കിടക്കും. ഡള്ളായതും ചുരുണ്ട് കുറ്റിയായി നിൽക്കുന്നതുമായ മുടി കൂടുതൽ സ്‌മൂത്താവും.

സ്‌ട്രെയിറ്റനിംഗിന്‍റെ രീതി

  • സ്‌ട്രെയിറ്റനിംഗ് ചെയ്യുന്നതിന് ഏറ്റവുമാദ്യം മുടി ഓപ്‌റ്റികെയർ ഷാംപൂ (Opticare shampoo) ഉപയോഗിച്ച് കഴുകുക. അതിനു ശേഷം ടവ്വലുപയോഗിച്ച് തുടച്ച് ഉണക്കുക.
  • ഇനി മുടിയെ 4 ഭാഗങ്ങളാക്കി ഓരോ ഭാഗത്തിലും സ്‌ട്രെയിറ്റനിംഗ് ക്രീം പുരട്ടുക. ചെറിയ അളവിൽ ക്രീം എടുത്തുവേണം മുടിയിൽ പുരട്ടാൻ.
  • ബ്രഷുപയോഗിച്ച് മുടിയിൽ കുറേശ്ശെയായി വേണം ക്രീം പുരട്ടാൻ. അതിനുശേഷം വിരലുപയോഗിച്ച് മുകളിൽ നിന്നും താഴോട്ട് മുടിയിൽ ക്രീം നന്നായി മിക്‌സ് ചെയ്യുക.
  • മുടിവേരുകളിൽ ഒരിക്കലും ബ്രഷുപയോഗിച്ച് ക്രീം പുരട്ടരുത്. വിരലുപയോഗിച്ച് പതിയെ ക്രീം പുരട്ടുക. നല്ലവണ്ണം ക്രീം പുരട്ടിയില്ലെങ്കിൽ മുടി വളഞ്ഞു പുളഞ്ഞിരിക്കും.
  • നേരിയതായി നനഞ്ഞ മുടിയിൽ വേണം എപ്പോഴും സ്‌ട്രെയിറ്റനിംഗ് ക്രീം പുരട്ടാൻ. ക്രീം പുരട്ടുന്ന സമയത്ത് മെട്രിക്‌സ് കാർഡ് വച്ച് മുടി തിരിച്ചും മറിച്ചും സ്‌ട്രെയിറ്റ് ചെയ്യണം.
  • മുടിയ്‌ക്ക് നല്ല നീളമുണ്ടെങ്കിൽ ബോർഡ് ഒരൽപം താഴെയായി തൂക്കിയിടാം. എന്നിട്ട് ചീപ്പുപയോഗിച്ച് സ്‌ട്രെയിറ്റ് ചെയ്യാം.
  • സ്‌ട്രെയിറ്റനിംഗ് ചെയ്യുന്ന സമയത്ത് തല ചലിപ്പിക്കരുത്. കാരണം തല ചലിപ്പിച്ചാൽ മുടിയിൽ വളവോ തിരിവോ ഉണ്ടാകാം. സ്‌ട്രെയിറ്റനിംഗ് ശരിയായ രീതിയിൽ നടക്കില്ല.
  • അതിനുശേഷം കെമിക്കൽ ഹീറ്റ് ചെയ്യേണ്ടതുണ്ട്. ചൂടേറ്റ് ബോണ്ട്‌സ് പൊട്ടണം. ക്ലീൻ റാപ്പ് ഉപയോഗിച്ച് മുടി പൊതിഞ്ഞ് ഹീറ്റ് ജനറേറ്റ് ചെയ്യുക.

ശ്രദ്ധിക്കേണ്ട രീതി

  • ഒരു മുടി വലിച്ച് നോക്കി ബോണ്ട്‌സ് പൊട്ടിയോ ഇല്ലയോയെന്ന് നോക്കാം. അഥവാ പൊട്ടിയില്ലെങ്കിൽ 5 മിനിറ്റ് കഴിഞ്ഞ് വീണ്ടും പരിശോധിക്കാം.
  • മുടി വലിക്കുമ്പോൾ സ്‌പ്രിംഗ് പോലെയാവുകയാണെങ്കിൽ ബോണ്ട്‌സ് പൊട്ടിയെന്ന് അനുമാനിക്കാം. ബോണ്ട്‌സ് പൊട്ടിക്കഴിഞ്ഞാൽ മുടി ഇളംചൂട് വെള്ളത്തിൽ കഴുകി ടവ്വലുകൊണ്ട് തുടച്ച് ഉണക്കുക.
  • ഇനി ചെറിയ ചെറിയ ഭാഗങ്ങളായി മുടിയെ വേർതിരിച്ച് കൂൾ ടെംപറേച്ചറിൽ അയൺ ചെയ്യാം. പിന്നീട് അതിൽ ബോർഡ് ഫിക്‌സ് ചെയ്‌ത് വളരെ വേഗത്തിൽ നൂട്രിലൈസർ പുരട്ടണം. മുടിയിൽ നല്ലവണ്ണം ന്യൂട്രിലൈസർ പുരട്ടണം. മുടിയിൽ ക്ലിപ്പ് ഇടരുത്. 8-10 മിനിറ്റ് കഴിഞ്ഞ് മുടി ഉണങ്ങിയശേഷം ഇളംചൂട് വെള്ളം കൊണ്ട് മുടി കഴുകുക. മുടി നന്നായി തുവർത്തി ഉണക്കുക. മീഡിയം ഹീറ്റിൽ ഡ്രയർ ഉപയോഗിച്ച് മുടി ഉണക്കാം.
  • മുടിയിൽ എക്‌സ്‌ട്രാ ഷൈൻ കൊണ്ടു വരുന്നതിനായി ഓപ്‌റ്റികെയർ മാസ്‌കിൽ ഓപ്‌റ്റി കെയർ സിറം മിക്‌സ് ചെയ്‌ത് വിരലുപയോഗിച്ച് മുടിയിൽ പുരട്ടുക. 5 മിനിറ്റിനു ശേഷം മുടി തുടച്ച് ഡ്രയറുപയോഗിച്ച് ഉണക്കുക.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...