മൂന്നു ദിവസം അടുപ്പിച്ചു അവധി കലണ്ടറിൽ കണ്ടപ്പോഴേ ദീപ ആ ദിവസങ്ങൾ മാർക്ക് ചെയ്‌തു. ഓഫീസിൽ എല്ലാവർക്കുമുണ്ട് വിവിധ പദ്ധതികൾ. കുടുംബത്തോടൊപ്പമാണ് മിക്കവരും ഹോളിഡേ ട്രിപ്പ് പ്ലാൻ ചെയ്യുക.

ഇത്തവണ ദീപയുടെ ഭർത്താവിന് അവധി ലഭിച്ചിട്ടില്ല. അതുകൊണ്ട് ദീപ തനിച്ച് ഒരു യാത്രയ്‌ക്ക് തയ്യാറാവുകയാണ്. “ഞാൻ ഇപ്രാവശ്യം തനിയെ ഹൈദരാബാദ് പോകാൻ തീരുമാനിച്ചു. മൂന്നു ദിവസം അവിടെ ചെലവഴിക്കണം.”

വിവാഹ ശേഷം ആദ്യമായിട്ടാണ് ദീപ തനിച്ചൊരു വിനോദയാത്രയ്‌ക്ക് ഒരുങ്ങുന്നത്. എന്നാൽ സഹപ്രവർത്തകർക്ക് അതൊരു അദ്‌ഭുതകരമായ കാര്യമായിരുന്നു. ദീപയുടെ തീരുമാനമറിഞ്ഞപ്പോൾ ഭർത്താവ് അനിലും അത് പ്രോത്സാഹിപ്പിച്ചു. ഔദ്യോഗികാവശ്യങ്ങൾക്കായി ധാരാളം യാത്ര ചെയ്യാറുള്ള വ്യക്‌തിയാണ് അനിൽ. യാത്രകളിൽ നിന്ന് ലഭിക്കുന്ന ഊർജ്‌ജത്തെക്കുറിച്ച് അനിലിന് വളരെ നന്നായിട്ടറിയാം.

മൂന്നു ദിവസം മറ്റൊരു നാട്ടിൽ ഭർത്താവിന്‍റെ കൂടെയല്ലാതെ യാത്ര ചെയ്യാനും താമസിക്കാനും അനിൽ സമ്മതിച്ചെന്നോ? ഭാര്യ തനിച്ചു ടൂർ പോകുകയോ? ഇതൊക്കെ ശരിയാണോ? സഹപ്രവർത്തകർക്ക് നൂറു കൂട്ടം സംശയങ്ങൾ. അതുകേട്ട് ദീപ പൊട്ടിച്ചിരിച്ചു.

“എന്‍റെ ലക്ഷ്യം ഹൈദരാബാദ് കാണുകയാണ്. അനിൽ പലവട്ടം കണ്ട  സ്ഥലം ആണത്. ലീവ് ഇല്ലാത്തപ്പോൾ അദ്ദേഹത്തെ നിർബന്ധിച്ച് ലീവ് എടുപ്പിച്ചു കൂടെ കൊണ്ടു പോയിട്ട് എന്താ കാര്യം? പുള്ളിക്ക് ബോറടിക്കും. എന്തായാലും ഇനി വരുന്ന അവധിക്ക് അനിലിന് ഇഷ്‌ടമുള്ളയിടത്തു പോകട്ടെ.”

ദീപയുടെ സഹപ്രവർത്തകരെ സംബന്ധിച്ച് ശരിക്കും പുതിയൊരു അറിവായിരുന്നു അത്. സെപ്പറേറ്റ് ഹോളിഡേയ്‌സ് കളിയല്ല, കഥയുമല്ല ഈ പറഞ്ഞതൊന്നും.

ഭാര്യയും ഭർത്താവും എപ്പോഴും ഒരുമിച്ച് വിനോദയാത്ര നടത്തി ആഘോഷിക്കുന്നത് ഇനി പഴങ്കഥ. ഇടയ്‌ക്കിടെ വേറെ വേറെ യാത്ര നടത്തി ആ രസങ്ങൾ പങ്കുവയ്‌ക്കുന്നത് ന്യൂ ജനറേഷൻ സ്‌റ്റൈൽ. ഈ കാഴ്‌ചപ്പാടിന് പിന്തുണയേകാൻ ഇപ്പോൾ ധാരാളം പേരുണ്ട്. ജീവിതപങ്കാളികൾ വ്യത്യസ്‌ത അഭിരുചികൾ ഉള്ളവരാണെങ്കിൽ അവരുടെ യാത്രകളിലും അതു പ്രതിഫലിക്കാം. ഇനി ഒരു പോലെ ചിന്തിക്കുന്നവരായാൽ പോലും കുറേക്കഴിയുമ്പോൾ മടുപ്പ് തോന്നിത്തുടങ്ങാം. ഇത്തരം അവസ്‌ഥകൾ ഉണ്ടാകാതിരിക്കാൻ മേൽപ്പറഞ്ഞതു പോലുള്ള യാത്രകൾ ഉചിതമാണ്. ദീപയും അനിലും പറയുന്നത് അതു തന്നെയാണ്.

ദീപയ്‌ക്ക് സിൽക്ക് സാരികൾ ഇഷ്‌മാണ്. ഇഡ്‌ഡലിയും ദോശയും കർണാടക സംഗീതവും ഇഷ്‌ടമാണ്. എന്നാൽ അനിലിന് സ്‌പോർട്‌സിലും നോൺ വെജ് വിഭവങ്ങളിലുമാണ് താൽപര്യം. “ലോംഗ് വെക്കേഷനുകളിൽ ഞങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്‌ത് ഒരുമിച്ച് യാത്ര പോകാറുണ്ട്. ഇടയ്‌ക്കിടയ്‌ക്കുള്ള ചെറിയ ട്രിപ്പുകൾ സ്വന്തം ഇഷ്‌ടമനുസരിച്ച് ചെയ്യുമ്പോൾ കിട്ടുന്ന രസം ഒന്നു വേറെ തന്നെയാണ്” ദീപ പറയുന്നു.

ഇത്തരം യാത്രകൾ കുടുംബത്തിന്‍റെ യൂണിറ്റിക്ക് അപകടമാണെന്ന് ചിലർ പറയാറുണ്ട്. എന്നാൽ അതൊരു തെറ്റിദ്ധാരണ മാത്രമാണെന്നാണ് മന:ശാസ്‌ത്രജ്‌ഞരുടെ കണ്ടെത്തൽ. സന്തോഷമുള്ള, പരസ്‌പര ധാരണയുള്ള വിവാഹ ബന്ധമാണെങ്കിൽ യാതൊരു റിസ്‌ക്കും ഇല്ല. എന്നാൽ രണ്ടുപേരും പരസ്‌പരം രക്ഷപ്പെടാൻ വേണ്ടിയാണ് വ്യത്യസ്‌തമായ യാത്രകൾ പ്ലാൻ ചെയ്യുന്നതെങ്കിൽ, ഭാവിയിൽ പ്രശ്നങ്ങളുണ്ടാകാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...