ടിവിയിലോ സിനിമയിലോ സുന്ദരികളെ കാണുമ്പോൾ അദ്‌ഭുതം തോന്നാറില്ലേ. പാടുകളൊന്നുമില്ലാതെ കണ്ണാടിപോലെ തെളിഞ്ഞ മുഖം. എത്ര ഭംഗിയോടെയാണ് അവർ മേക്കപ്പിട്ടിരിക്കുന്നത്. അത്രയ്‌ക്ക് മിനുമിനുപ്പാവും അവരുടെ ചർമ്മത്തിന്. അതാണ് ഗ്ലാമറസ്- ഫാന്‍റസി മേക്കപ്പിന്‍റെ സീക്രട്ട്. ലോക്കൽ ഫാഷൻ ഷോകളിലും തീം പാർട്ടികളിലും മറ്റ് ആഘോഷപരിപാടികളിലുമൊക്കെ ഗ്ലാമറസ് ഫാന്‍റസി മേക്കപ്പ് പോപ്പുലറായിക്കൊണ്ടിരിക്കുകയാണ്.
ഫാന്‍റസി ലുക്ക്
മാറി വരുന്ന ഫാഷൻ ട്രെൻറുകളിൽ ഫാന്‍റസി ലുക്ക് എവർഗ്രീൻ ലുക്കാണ്. ഇതൊരു വെറൈറ്റി മേക്കപ്പാണെന്നാണ് ഇഷികാ തനേജ പറയുന്നത്. കടും നിറങ്ങളും സ്‌റ്റെൻസിൽസും ഉപയോഗിച്ച് ഡിസൈൻ ചെയ്യാമെന്നതാണ് ഈ മേക്കപ്പിന്‍റെ പ്രത്യേകത. ഇതിൽ തീമനുസരിച്ചുള്ള വ്യത്യസ്‌തങ്ങളായ ഡിസൈനുകളും നിറങ്ങളും സ്‌റ്റെൻസിലുകളുമുണ്ട്. ഇവയെല്ലാം കൂടിച്ചേർന്ന് മുഖത്തിന് ഡ്രാമാറ്റിക് ലുക്ക് പകരുന്നു. പണ്ടുകാലത്ത് നാടകങ്ങളിലും മറ്റും ഉപയോഗിച്ചിരുന്ന മേക്കപ്പിന്‍റെ ആധുനിക രൂപമാണീ മേക്കപ്പ്. റാമ്പ് ഷോപ്പിൽ ക്യാറ്റ്‌വാക്ക് നടത്തുന്ന മോഡലുകളാണ് ഈ മേക്കപ്പിന്‍റെ കടുത്ത ആരാധകർ.
ഫാന്‍റസി മേക്കപ്പ് ഡിസൈൻ
ഏതുതരം കാരക്‌റ്ററിലും മോഡലിനെ മേക്കപ്പ് ചെയ്യാമെന്നതാണ് ഈ മേക്കപ്പിന്‍റെ ഹൈലൈറ്റ്. മോഡലിന് വാംപെയർ ലുക്ക് പകരണോ എങ്കിൽ ഡാർക്ക് മെറൂൺ ലിപ്‌സ്‌റ്റികും സ്‌മോക്കി ഐ വിത്ത് റെഡ് ഷേഡും യോജിച്ച സ്‌റ്റെൻസിലുകളും മതിയാവും. ഇപ്രകാരം മോഡലിന് ഫെയറി ലുക്കും പകരാം.
ഫ്‌ളോറാ ആന്‍റ് ഫോണാ ഡിസൈൻ
പേരിൽ നിന്നും വ്യക്‌തമല്ലേ മേക്കപ്പിന്‍റെ സ്വഭാവം. പ്രകൃതിയുടെ സ്വഭാവവും സൗന്ദര്യവും ആവാഹിച്ചെടുത്ത മേക്കപ്പാണിത്. ഈ മേക്കപ്പിൽ ഋതുക്കളുടെ പ്രത്യേകത തന്നെ എടുത്തുകാട്ടാം. ഇലപൊഴിയും കാലമാണോ വേണ്ടത്... എങ്കിൽ മുഖം തുടങ്ങി കഴുത്തു വരെ ഇലകൾ പൊഴിഞ്ഞു വീഴുന്നതു പോലെയുള്ള ഡിസൈൻ ഒരുക്കാം. വസന്തകാലമാണ് ആഗ്രഹിക്കുന്നതെങ്കിൽ വള്ളികളിൽ ഇലകൾ തളിർത്തു നിൽക്കുന്ന ഡിസൈനും ഒരുക്കാം.
ടെക്‌സ്‌ച്ചർ ഡിസൈൻ
ഏതു വസ്‌തുവിന്‍റെയും ടെക്‌സ്‌ച്ചർ ഒരുക്കി ഡിസൈൻ ചെയ്യുന്ന രീതിയാണ് ഈ മേക്കപ്പിൽ അവലംബിക്കുന്നത്. ഉദാ: അനിമൽ സ്‌കിന്നിന്‍റെ ടെക്‌സ്‌ച്ചറും മുഖത്ത് മനോഹരമായി ഡിസൈൻ ചെയ്യാം. അല്ലെങ്കിൽ സ്‌റ്റെൻസിലിന്‍റെ സഹായത്തോടെ സ്വയം ഇഷ്‌ടമുള്ള ഡിസൈൻ ചെയ്യാം.
ജ്യോമെട്രിക്കൽ ഡിസൈൻ
ഏത് ഡിസൈനും ഇതിലൊരുക്കാം. ചതുരം, ത്രികോണം, വൃത്തം അല്ലെങ്കിൽ മറ്റ് ജ്യോമെട്രിക്കൽ ആകൃതികൾ മുഖത്ത് മനോഹരമായി ക്രിയേറ്റ് ചെയ്യാം.
അബ്‌സ്‌ട്രാക്‌റ്റ് ഡിസൈൻ
ക്യാൻവാസിൽ ഒരുക്കുന്ന അബ്‌സ്‌ട്രാക്‌റ്റ് ഡിസൈൻ പോലെയാണ് ഈ മേക്കപ്പ്. മനോഹരമായ ഒരു പെയിന്‍റിംഗ് പ്രതീതിയുളവാക്കുന്ന ഈ ഡിസൈനിന് പ്രത്യേകിച്ച് ആകൃതിയുണ്ടാവണമെന്നില്ല. എന്നാൽ വ്യത്യസ്‌തങ്ങളായ നിറങ്ങളുടെ ഒരു മേളനമായിരിക്കും ഇത്.
ഫാന്‍റസി മേക്കപ്പ് ആർട്ടിസ്‌ട്രീസ്
ക്രിസ്‌റ്റൽ: മേക്കപ്പിനെ ഹൈലൈറ്റ് ചെയ്യുന്നതിന് ഫാന്‍റസി മേക്കപ്പിൽ ക്രിസ്‌റ്റലുകളാണ് ഏറ്റവുമധികം ഉപയോഗിക്കുന്നത്.
ഫെദേഴ്‌സ്: കാരക്‌റ്റർ മേക്കപ്പ് നൽകുന്നതിന് ആർട്ടിഫിഷ്യൽ ഫെദേഴ്‌സ് ഉപയോഗിക്കാം.
ടാറ്റൂ: ഫാന്‍റസി മേക്കപ്പിൽ നോൺപെർമെനന്‍റ് ടാറ്റൂസ് ആണ് ഉപയോഗിക്കുക. തീം ബേസ്‌ഡായിരിക്കുമത്.
ബാംബൂസ്: ഫ്‌ളോറാ ആന്‍റ് ഫോണാ ഡിസൈൻ നൽകുന്നതിന് ബാംബൂസ് ഉപയോഗിക്കാറുണ്ട്.
കോണ്ടാക്‌റ്റ് ലെൻസ്: ഫാന്‍റസി ലുക്ക് പകരുന്നതിന് കോണ്ടാക്‌റ്റ് ലെൻസ് ഉപയോഗിക്കാറുണ്ട്. കാരണം ഫാന്‍റസി മേക്കപ്പിൽ കണ്ണുകൾ നിർണ്ണായകമാണ്.